കേരളത്തിലെ (സ്വയം അവകാശപ്പെടുന്ന) കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ കണ്ടിട്ട് അതാണ് കമ്മ്യൂണിസം എന്ന് ആരെങ്കിലും പറഞ്ഞാല്‍ ദൈവം പോലും..ഓ സോറി ആവര്‍ക്ക് ദൈവമില്ലല്ലോ.. അപ്പോ പിന്നെ മാര്‍ക്സൊ ലെനിനൊ പോലും ക്ഷമിക്കില്ല!. അവര് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ചിരിച്ച് ചിരിച്ച് ചത്തേനേ.. അല്ലെങ്കില്‍ ആടുത്ത നിമിഷം ആത്മഹത്യ ചെയ്തേനേ.. ഉറപ്പ് :)
ആരും എന്നെ തെറ്റിദ്ധരിക്കരുത്.! ഞാന്‍ ഒരു കോണ്‍ഗ്രസ്സുകാരനോ ബിജെപി ക്കാരനോ അല്ല..ശരിയായ കമ്മ്യൂണിസം വരണേ എന്ന് ആത്മാര്ഥമായ് ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന്‍..
കൃത്യമായ് പറഞ്ഞാല്‍ 18 വയസ്സായപ്പോള്‍ "ദൈവമില്ല" എന്ന ഏറ്റവും വലിയ അബദ്ധം പറഞ്ഞ തിരുമണ്ടന്‍..!..എന്‍റെ ചേട്ടന്‍ അപ്പോ എന്നെ പറഞ്ഞാശ്വസിപ്പിച്ചത് (സ്വയം ആശ്വസിച്ചതും..) ഇപ്പൊഴുമെനിക്കോര്മ്മയുണ്ട്.. "18 വയസ്സാകുമ്പോള്‍ ആരും സ്വയം ഒരു കമ്മ്യൂണിസ്റ്റ് ആകും"
പിന്നീട് കമ്മ്യൂണിസത്തെപ്പറ്റിക്കൂടുതല്‍ അറിഞ്ഞപ്പോള്‍ അത് വെറുമൊരു സാധാരണക്കാരെന്‍റെ അറിവാക്കി ചുരുക്കാനായിരുന്നു ഞാനിഷ്ടപ്പെട്ടത്. അതായത് , ജനപക്ഷത്ത് നില്ക്കുന്ന.. സാധാരണക്കാരന്‍റെയും പാവപ്പെട്ടവെന്‍റെയും കൂടെ നില്ക്കുന്ന എല്ലാരേയും ഒരു പോലെ കാണുന്ന ഒരു പാര്‍ട്ടി..
മനുഷ്യര്‍ക്ക് ദൈവത്തെ കണ്ടെത്താന്‍ ഭൂമിയിലുള്ള ഒരു വേദവാക്യം പോലെ തോന്നി..!
"ദാസ് ക്യാപിറ്റലിന്‍റെയും " പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെയും ഒന്നുമാവശ്യമില്ല മനുഷ്യന് മനുഷ്യനോട് ഹൃദയത്തില്‍ തോന്നുന്ന സ്നേഹത്തിന്‍റെയും സഹതാപത്തിന്‍റെയും വലിയ പാഠമറിയാന്‍...
കൂടുതല്‍ സാഹിത്യകാരന്മാരും കലാകാരനമാരും അറിഞ്ഞോ അറിയാതെയോ ഇതിന്‍റെ സ്നേഹിതരോ സന്ദേശവാഹകരോ ഒക്കെയായത് കാരണം മനസ്സ് ഇടത്തോട്ട് പലപ്പോഴും ചരിഞ്ഞിട്ടുണ്ടാകാം...
എന്നാല്‍ ഞാന്‍ ഇവിടെ കാണുന്ന പാര്‍ട്ടിയിലേക്ക് നോക്കി അതില്‍ വല്ലതും കണ്ടെത്താമോ എന്ന് തിരഞ്ഞപ്പോള്‍ എല്ലാം ഒരു നടക്കാത്ത സുന്ദര സ്വപ്നമെന്നോ നടുക്കുന്ന അശുഭസത്യമെന്നോ ഒക്കെ തിരുത്തേണ്ടി വരും..
അഹങ്കാരത്തിലും അസഹിഷ്ണുതയിലും അഴിമതിയിലും ഒക്കെ മുങ്ങിക്കുളിച്ച് നില്ക്കുന്ന കുറേ നേതാക്കന്മാര്‍ ഹൈജാക്ക് ചെയ്ത് ഒരു പാര്‍ട്ടി..
ഒരിക്കലും സ്വയം തിരുത്താനും ജനപക്ഷ്ത്ത് നില്ക്കാനും ശ്രമിക്കുന്നതിന് പകരം എങ്ങനെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാം എന്ന് മാത്രം ശ്രദ്ധിക്കുന്ന ഒരു പാര്‍ട്ടി.
കാണ്ടാമൃഗത്തിനേക്കാള്‍ തൊലിക്കട്ടിയുള്ളവരുടെ ഒരു പാര്‍ട്ടി..
ഒരു ചെറിയ ഉദാഹരണം പറയുകയാണെങ്കില്‍... ഇവര്‍ ഈയടുത്ത് നടത്തിയ സമരനാടകങ്ങള്‍ ഇതിന്‍റെ ഏറ്റവും ഒടുവിലത്തേതല്ലേ..?
അല്ലെങ്കില്‍ സ്വയം ചെയ്ത തെറ്റുകള്‍ പുറത്ത് വന്നിട്ട് പോലും ജനങ്ങളുടെ മുന്നില്‍ ഒരു കടമ നിര്‍വ്വഹിക്കാനെന്ന വണ്ണം സമരങ്ങളുമായ് ഇവര്‍ പാവം പിള്ളാരെ ഇറക്കി വിടുമോ?
ഓര്‍ക്കുക സ്വയാശ്രയവിഷയത്തില്‍ SFI ക്കാര്‍ തല്ലുവാങ്ങാന്‍ പോയത്..
ഇതിനു മുന്‍പ് 5 തവണയും കൃത്യമായ് അച്ചന്മാരുടെ വക്കീലിനോട് തോറ്റ കേരള സ്ര്‍ക്കാര്‍ ഇത്തവണ സര്‍ക്കാര്‍ ജയിച്ച തവണപോലും അനാവശ്യമായ് സമരത്തിന് പോയി തല്ലും വാങ്ങി നാണോം കെട്ടു.
പിന്നെ ഒരിക്കല്‍ പോലും പെട്രോളിന്‍റെ വില കൂടിയപ്പോള്‍ അതില്‍ നിന്നുള്ള അധിക ലാഭം വേണ്ട എന്ന് വെക്കാതെ അതെടുത്ത് പോക്കറ്റിലിട്ട് സര്‍ക്കാര്‍ ചിലവില്‍ സമരം നടത്തിയ മഹാന്മാര്‍ ഉമ്മന്‍ചാണ്ടി ഇങ്ങനെയൊക്കെ ചെയ്യാമെന്ന് കാണിച്ച് തന്നപ്പോഴും സമരം നടത്തി തൊലിക്കട്ടി കൂട്ടി..
ദേ വീണ്ടും.. വാളകം കേസില്‍ വഴിയെ പോയ പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് എടുത്ത് വെച്ച പോലെയാകുന്നു. അതിനും ഹര്ത്താലും സമരങ്ങളും നടത്തിയ ആള്‍ക്കാര്‍ ശരിക്കുള്ള വിധി വരുമ്പോഴേക്ക് ഏതാണ്ട്.. തൊലിക്കട്ടി വീണ്ടൂം കൂട്ടെണ്ട അവസ്ഥയാ..
കേരളത്തില്‍ വര്ഷ്ങ്ങള്‍ക്ക് മുന്‍പ് നിരോധിച്ച എന്‍ഡോസള്ഫാന്‍ യെഥേഷ്ടം ഇവിടെ ഒഴുക്കിയിട്ട്.. അത് തടയാനോ അതിന്‍റെ ഇരകള്‍ക്ക് നയാപൈസയുടെ സഹായമോ നല്കാതെ ജനങ്ങളുടെ മുന്നില്‍ കാണിച്ച നിരാഹാരമെന്ന പൊറോട്ട് നാടകം കാണിക്കാന്‍ വേണ്ട തൊലിക്കട്ടി അപാരം തന്നെ..
ഈക്കഴിഞ്ഞ ഇലക്ഷനില്‍ തോല്ക്കുമെന്നുറപ്പായപ്പോള്‍..പരമയോഗ്യനായ റൌഫ് എന്നയാളുടെ സഹായത്തോടെ..ഒരു വ്യാഴവട്ടക്കാലം പഴക്കമുള്ള ഒരു പെണ് വിഷയവുമായ് വന്ന് അത് വീണ്ടും വിവാദമാക്കി കേരളീയരെ മുഴുവന്‍ താഴ്ത്തികെട്ടി അപമാനിച്ചതും
സിഡിക്കേസില്‍ വിവാദപുരുഷനായ വക്കീലിനെ വെച്ച് വാദിച്ച് പിള്ളയ്ക്കെതിരെ വിധി സമ്പാദിച്ചതും..
സ്ത്രീവിമോചകനായ നേതാവ് എതിര്‍ സ്ഥാനാര്ത്ഥിക്കെതിരെ പൂവാലന്മാരേക്കാള്‍ കഷ്ടമായ് കമന്റ്റടിച്ചതും..
പ്രമുഖനേതാക്കന്മാരും മന്ത്രിമാര്‍ പോലും ജനങ്ങളുടെ മെക്കിട്ട് കയറി അസഹിഷ്ണുതയുടെ ആള്‍ രൂപമായ് മാറിയതും
ലോക്കല്‍ സെക്രട്ടറിമാരും പ്രമുഖരും പെണ് വിഷയങ്ങളില്‍ കുരുങ്ങി അത് ഒരു മിനിമം യോഗ്യതയായ് തെളിയിക്കുമ്പോഴും ..
നിങ്ങള്‍ പറ... ഞാനെങ്ങെനെ ഒരു കമ്മ്യൂണിസ്റ്റ് കാരനെന്ന് സ്വയം പറഞ്ഞഭിമാനിക്കും???
അതോ ജനങ്ങളില്‍ തിരിച്ചറിവായ് മാറ്റത്തിന്‍റെ കൊടുങ്കാറ്റായ് മാറി കാലങ്ങളായ് നിലനിന്ന കപടമുഖങ്ങളെ നിലത്തെറിഞ്ഞുടച്ച മമതയാണോ കമ്മ്യൂണിസ്റ്റ്?
എന്‍റെ ഓര്മ്മ ശരിയാണെങ്കില്‍ ബിജെപി ആദ്യമായ് ഭൂരിപക്ഷം കിട്ടിയ അന്ന് ഇവിടെ കമ്മ്യൂണിസത്തിന്‍റെ അവസാനത്തെ പ്രതീക്ഷയുടെ നാളവുമണഞ്ഞെന്നാണ്.. അന്നായിരുന്നു EMS എന്ന മഹാനായ മനുഷ്യസ്നേഹി നമ്മളെ വിട്ട് പോയത്..
എന്തായാലും "നിങ്ങളെന്നെ ഒരു കമ്മ്യൂണിസ്റ്റല്ലാതാക്കി" അല്ലെങ്കില്‍ കേരളത്തിലെ/ഇന്ത്യയിലെ കമ്മ്യൂണിസിമല്ല കമ്മ്യൂണിസമെന്ന് പഠിപ്പിച്ചു..
അതുമല്ലെങ്കില്‍ അതിന് ഒരു പാര്‍ട്ടിയായ് നിലകൊള്ളാനിന്ന് പ്രസക്തിയില്ലെന്നോ കാലഹരണപ്പെട്ടന്നോ.. എന്താണ് സത്യമെന്ന് നിങ്ങള് പറ..

