Saturday, October 29, 2011

ഫേസ്ബുക്ക് നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു,,

     
 ഞാന് പലരോടും സംസാരിച്ചു.. "ഫേസ്ബുക്ക്" നിങ്ങളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിനെക്കുറിച്ചു....പലരുടെയും അഭിപ്രായം  ഒരു പരിധിയ്ക്കപ്പുറത്ത് ഇതൊരു പാരയാകാം എന്ന് തന്നെയാണ്. ഇതില് പരിധി/നിയന്ത്രണം എവിടെ വരുത്തണമെന്ന് തീരുമാനിക്കുന്നത് നമ്മള് തന്നെയാണ്...!

മദ്യത്തിനടിമപ്പെടുന്നത് പോലെയോ,  ഒരു പെണ്‍കുട്ടിയുമായി (തിരിച്ചും..) കടുത്തപ്രണയത്തിലാകുന്നത് പോലെയോ ഒക്കെ.. പലരും ഫേസ്ബുക്കിന്‍റെ അടിമയായ് മാറാറുണ്ട്..

ഇതില് ഞാന് ഫേസ്ബുക്കിനേ കുറ്റം പറയില്ല. ഒരു കത്തി നാശത്തിനും നല്ലതിനും ഉപയോഗിക്കാം എന്നത് പോലെ മാത്രമാണ് ഫേസ് ബുക്കും. പത്ത് വര്ഷങ്ങള്‍ക്കു മുന്‍പ് ഒരു ഇ-മെയില് ഐ ഡി എങ്ങനെ ഭൂലോക പൌരന് ആവശ്യമായിരുന്നോ, അതു പോലെ തന്നെ  ഒരു സോഷ്യല് നെറ്റ്വര്‍ക്ക് സൈറ്റ് ഇന്നത്തെ തലമുറയ്ക്ക് അത്യാവശ്യമെന്ന് കരുതുന്ന ഒരു സമൂഹമാണ് നമ്മുക്കുള്ളത്. ഓര്‍ക്കട്ടും, മൈസ്പേസും ട്വിറ്ററും ഇപ്പോള് ഗൂഗില് പ്ലസ് അടക്കം ആയിരക്കണക്കിനു സൈറ്റുകള് ഇന്നുണ്ടെങ്കിലും ഏറ്റവും മുന്നില് നില്ക്കുന്നത് ഫേസ്ബുക്കാണ്…

ഈജിപ്റ്റിലെ അടക്കം വന് വിപ്ലവങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രവര്ത്തങ്ങള് തുടങ്ങിയത് ഇവിടെ നിന്നുമാണ്.. ഇന്നു നമ്മുടെ സിനിമകളടക്കം എന്തും പ്രൊമോട്ട് ചെയ്യുന്നതില് ഇതിനുള്ള പങ്കു വാക്കുകള് കൊണ്ട് നിറ്വ്വചിക്കുക പ്രയാസ്മാണ്.

നേരിട്ട് പലരേയും , (സെലിബ്രിറ്റികളെ ഉള്‍പ്പെടെ) പരിചയപ്പെടാനും, പഴയ സൌഹൃദങ്ങള് പുതുക്കാനും പുതിയ സൌഹൃദങ്ങള് സൃഷ്ടിക്കാനും ഫേസ്ബുക്ക് നമ്മളെ സഹായിക്കും.. ചിത്രങ്ങളും വീഡിയോയും അടക്കം പബ്ലിഷ് ചെയ്യുമ്പോള് കാര്യങ്ങളേക്കുറിച്ച് കൂടുതല് അറിയാം എന്ന സൌകര്യവുമുണ്ടിവിടെ.. പബ്ലിഷ് ചെയ്യുമ്പോള് നമ്മുടെ ഇഷ്ടമനുസരിച്ച് സെക്യൂരിറ്റി ക്രമീകരിക്കാം..(ആര് കാണണം ആര് കാണണ്ടാ എന്ന് തീരുമാനിക്കാം,,)

എങ്കിലും എവിടുത്തെയും പോലെ ആട്ടിന് തോലിട്ട ചെന്നായ്ക്കള് ഇവിടെയും ഒളിച്ചിരിപ്പുണ്ട് എന്നത് നഗ്നമായ ഒരു സത്യമാണ്. അതിനാല് ജാഗ്രതെ..!!

ഇതു വരെ കാണാത്ത ഒരു സുഹൃത്തില് നിന്ന് പോലും നമ്മുക്ക് അഭിപ്രായങ്ങള് സ്വീകരിക്കാന് സാധിക്കുക വഴി സൌഹൃദത്തിന്‍റെ പുതിയ തലങ്ങള് ഇവിടെ സൃഷ്ടിക്കപ്പെടുന്നു..

ഫേസ്ബുക്കില് നല്ല രീതിയില് ക്ല്ച്ചു പിടിക്കുക അത്ര എളുപ്പമാണന്ന് തോന്നുന്നില്ല.. ആദ്യമേ ഇതിനായ് കുറച്ച് സമയം നീക്കി വെച്ചേ മതിയാവു.. ഓഫ് ലൈന് മെസ്സേജ് ഇട്ട് കാത്തിരിക്കാമെങ്കിലും അഭികാമ്യം ഓണ് ലൈന് ചാറ്റിങ്ങ് തന്നെ. പിന്നെ അപ്പുറത്തുള്ള ആള് ജെനുവിന് ആണോ എന്നറിയാന് എളുപ്പമാര്‍ഗ്ഗം അയാള് ഏതൊക്കെ ഗ്രൂപ്പിലുണ്ട് എന്താണ് അയാളുടെ പൊതുവായ ആശയ വിനിമയ രീതി എന്നതൊക്കെ അറിയുന്നത് നല്ലതായിരിക്കും..

അതൊക്കെ പോട്ടെ പക്ഷേ നമ്മുക്ക് യാഥാര്ത്ഥ്യത്തിലേക്ക് കടക്കാം..
നിങ്ങള് ഒരു ആക്‍റ്റീവ് ഫേസ്ബുക്ക് യുസെര് ആണെങ്കില് നിങ്ങള് നെ ഞ്ചില്‍ കൈ വെച്ച് പറയൂ..
ഫേസ് ബുക്ക് നിങ്ങളുടെ ഉദ്യോഗത്തെ, പഠിത്തത്തെ, കുടുംബജീവിതത്തെ സ്വാധീനിച്ചിട്ടില്ല എന്ന്....!??
നിങ്ങളില് പലരും ഈ മുകളില് പറഞ്ഞ ഏതെങ്കിലും മേഖലയില് ചെറുതായെങ്കിലും സന്ധി ചെയ്യുന്നവരാണോ?

നിങ്ങള്‍ക്ക് ജോലി കൃത്യമായി സമയത്തിന് ചെയ്യാന് സാധിക്കാത്തതിന്‍റെ പേരില് ഓഫീസില് നിന്നു വാര്ണിങ്ങ് കിട്ടിയാലും ഇല്ലേലും അതിന്‍റെ കാരണക്കാരന് ഈ മഹാനാണെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ?

പഠിക്കുന്നവര്‍ക്ക് ഇത് നിങ്ങളുടെ പഠിത്തത്തെ ഏതെങ്കിലും രീതിയില് ബാധിച്ചിട്ടില്ല എന്ന് ഉറപ്പ് പറയാമോ?

കുടുംബമായി ജീവിക്കുന്നവര്‍ക്ക്  കുടുംബത്തോടൊപ്പം  വീട്ടിലുള്ള സമയം  ചിലവഴിക്കേണ്ടതിനു പകരം "24 മണിക്കൂറും  ഈ കുന്ത്രാണ്ടവും കെട്ടിപ്പിടിച്ചോണ്ടിരിക്കുവാണോ" എന്ന് പറഞ്ഞു  വഴക്കുണ്ടാക്കിയതോര്മ്മയുണ്ടോ?

ആക്ടീവ് യൂസെര് ആയ കുറച്ച് പേര്‍ക്കെങ്കിലും ഇതിനെ അംഗീകരിക്കാതിരിക്കാനാവില്ല..:)
എനിക്കറിയാം ഭാര്യ പിണങ്ങി പോകുന്നതിന് മുന്‍പ് ഇതിന്‍റെ അക്കൌണ്ട് ഡിലീറ്റ് ചെയ്ത് ജീവിതം പഴയ രീതിയിലേക്ക് കൊണ്ടു വന്നവരേക്കുറിച്ച്..

എനിക്കറിയാം വീട്ടിലെ നെറ്റ് കട്ട് ചെയ്തിട്ടും ഒരു തടയിടാന് സാധിക്കാതെ ഓഫീസിലെ നെറ്റ് കൂടി കട്ട് ചെയ്യാമോ എന്ന് അന്വേഷിക്കുന്ന മഹാന്മാരേപ്പറ്റി..

ശരിക്കും നമ്മള് ഇന്‍റര്നെറ്റിനല്ല തടയിടെണ്ടത്.. നമ്മുടെ മനസ്സിനാണ്. ഒരു ബൈബിള് വാക്യം ഒര്മ്മ വരുന്നു.. "മനസ്സിന് കടിഞ്ഞാണ് ഇടാന് കഴിയുന്നവന് കോട്ട കൊത്തളങ്ങള് പിടിച്ചടക്കുന്ന രാജാവിനേക്കാള് ശ്രേഷ്ഠനാണത്രേ"

ചിത്രം കടപ്പാട്: ഗൂഗിളമ്മച്ചി :)


Monday, October 17, 2011

കേരള (അ) രാഷ്ട്രീയ ചരിതം നാലാം ഭാഗംരാഷ്ട്രീയ നാടകങ്ങളിനിയും തുടരട്ടെ
ജനം വിഡ്ഢിയെന്നു വീണ്ടും തെളിയട്ടെ !
****************
നാല് ദിനം കൊണ്ടത്രേ മാറ്റങ്ങള്‍
മനുഷ്യാവകാശ കമ്മീഷന്റെ മൊഴിയിലും

ആദ്യം വിതുമ്പിയത്രേ -"പൈതങ്ങള്‍..!"
അകാരണമായിട്ടെന്തിനേല്ക്കുന്നീ പീഡനം.. ?
"കാക്കിയിട്ട കാട്ടാളാ..,  നിനക്ക് ലജ്ജയില്ലേ ... ??
പാവമീ  പൈതങ്ങളെ തോക്ക് ചൂണ്ടാന്‍.. ?"

ഇന്നലെ തിരുത്തി- "അറിയുന്നില്ലേ നിങ്ങള്‍ ..?"
ഈ കാക്കിക്കുള്ളിലെ കനിവിന്‍ ഹൃത്തടം.. ?
പട്ടിയെ പോലയത്രേ തല്ലിച്ചതച്ചത്
കുട്ടികള്‍ ഈ  കാക്കിയിട്ട മനുഷ്യരെ ..

സാക്ഷിക്കു പിന്നെയും സംശയം ബാക്കി ..
സര്‍ക്കാര്‍ വണ്ടികള്‍ തല്ലിപ്പൊളിക്കും പോല്‍
പോലീസെന്നാല്‍ .., സര്‍ക്കാര്‍ ചിലവില്‍,
തല്ലിപഠിക്കാനുള്ള കളിപ്പാവയല്ലെന്നോ .. ?;)

സാക്ഷിക്കുണ്ടൊരു സന്തോഷം   ബാക്കി...
ഉന്നത ശുപാര്‍ശയിലിവിടെത്തിയാലും
ഉന്നമില്ലാത്ത പോലിസ്‌  ആരുടെയോ ഭാഗ്യം ...!
പിള്ളാരുടെയൊ? ഭരണ പ്രതിപക്ഷങ്ങളുടെയോ :)

**************
'മാധവന് ' പേരിലുണ്ടെങ്കിലും
'നിര്‍മ്മല'നായതില്‍ പേരില്‍
വിദ്യ തേടി ഓടുവാന്‍ തുടങ്ങിയിട്ടെത്ര കാലമായി,
                                  - കലാലയങ്ങളായി   ..?
ഒരു ' പട്ടിക്കാടെങ്കിലും...? '  അനുവദിക്കുമോ ആവോ..?
ആത്മാഭിമാനം ചോര്‍ന്നു തീരുവതിന്‍ മുന്‍പേ..?
***************
ഉര്‍വശീ ശാപമുപകാരമാക്കാന്‍ പിള്ള ചോദിക്കുന്നു..
"ബാക്കിയുണ്ടോ കേസ് വല്ലതും..
എന്റെ തലയില്‍ വെച്ചുകെട്ടാന്‍ ?"
ഞാനി ഫൈവ് സ്റാര്‍ ആശുപത്രി കിടക്കയില്‍ ,
സര്‍ക്കാര്‍ ചിലവില്‍ നേടട്ടെ ;
നാലുനാള്‍ അധികം 'തടവും' തലോടലും "
***************
ജീവിതത്തിന്റെ വലിയ സ്വപ്നങ്ങള്‍
നേടിയെടുക്കുവാന്‍ യാത്രതിരിച്ചൊരാള്‍
'ആണാകാന്‍ ' ശ്രമിച്ച സഹയാത്രികനാല്‍
പ്രാണന്‍ വെടിഞ്ഞു പരലോകം പൂകി..
തീരുമോ നഷ്ടങ്ങള്‍ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും  ..??
നിമിഷ നേരം കൊണ്ട് നഷ്ടങ്ങളാര്‍ക്കൊക്കെ ?
അമിതാവേശവും അനാവശ്യ വിധിയും
ആശിക്കാത്ത തീരത്ത്  വേറെ  ചിലരേയുമെത്തിച്ചു .!
**************
വാളകാതെ വാദ്ധ്യാര് മൊഴികളൊത്തിരി
ബാക്കി വെച്ചിട്ടുണ്ടത്രെ മാറ്റിപ്പറയുവാന്‍..!
ആദ്യനാളില്‍  ആദ്യതാളില്‍  എക്സ്ക്ലൂസിവായവ
ഒടുവില്‍ ചാനല് പോലും മാറ്റിയൊതുക്കിയോ  ?
***************
വിപ്ലവം തുപ്പുന്ന തീപ്പൊരി നേതാവേതോ
വാക്കില്‍ കുടുങ്ങി ശബ്ദമിടരിയതും
ആര്‍ക്കോ വേണ്ടി കരയാന്‍ ശ്രമിച്ചതും
അറിയില്ല മാധവനോ, പിള്ളയ്ക്കോ, പരലോകം പൂകിയ-
                                     പാവം പഥികനു വേണ്ടിയോ ??
**************
രാഷ്ട്രീയ നാടകങ്ങളിനിയും തുടരട്ടെ
ജനം വിഡ്ഢിയെന്നു വീണ്ടും തെളിയട്ടെ !

Friday, October 7, 2011

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റല്ലാതാക്കി...! കേരളത്തിലെ (സ്വയം അവകാശപ്പെടുന്ന) കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ കണ്ടിട്ട് അതാണ് കമ്മ്യൂണിസം എന്ന് ആരെങ്കിലും പറഞ്ഞാല്‍ ദൈവം പോലും..ഓ സോറി ആവര്‍ക്ക് ദൈവമില്ലല്ലോ.. അപ്പോ പിന്നെ  മാര്‍ക്സൊ ലെനിനൊ പോലും ക്ഷമിക്കില്ല!. അവര് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ചിരിച്ച് ചിരിച്ച് ചത്തേനേ.. അല്ലെങ്കില്‍ ആടുത്ത നിമിഷം ആത്മഹത്യ ചെയ്തേനേ.. ഉറപ്പ് :)

ആരും എന്നെ തെറ്റിദ്ധരിക്കരുത്.! ഞാന്‍ ഒരു കോണ്‍ഗ്രസ്സുകാരനോ ബിജെപി ക്കാരനോ അല്ല..ശരിയായ കമ്മ്യൂണിസം വരണേ എന്ന് ആത്മാര്ഥമായ് ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന്‍..

കൃത്യമായ് പറഞ്ഞാല്‍ 18 വയസ്സായപ്പോള്‍ "ദൈവമില്ല" എന്ന ഏറ്റവും വലിയ  അബദ്ധം പറഞ്ഞ തിരുമണ്ടന്‍..!..എന്‍റെ ചേട്ടന്‍ അപ്പോ എന്നെ  പറഞ്ഞാശ്വസിപ്പിച്ചത് (സ്വയം ആശ്വസിച്ചതും..) ഇപ്പൊഴുമെനിക്കോര്മ്മയുണ്ട്.. "18 വയസ്സാകുമ്പോള്‍ ആരും സ്വയം ഒരു കമ്മ്യൂണിസ്റ്റ് ആകും" 

പിന്നീട് കമ്മ്യൂണിസത്തെപ്പറ്റിക്കൂടുതല്‍ അറിഞ്ഞപ്പോള്‍ അത് വെറുമൊരു സാധാരണക്കാരെന്‍റെ അറിവാക്കി ചുരുക്കാനായിരുന്നു ഞാനിഷ്ടപ്പെട്ടത്. അതായത് , ജനപക്ഷത്ത് നില്ക്കുന്ന.. സാധാരണക്കാരന്‍റെയും പാവപ്പെട്ടവെന്‍റെയും കൂടെ നില്ക്കുന്ന എല്ലാരേയും ഒരു പോലെ കാണുന്ന ഒരു പാര്‍ട്ടി..

മനുഷ്യര്‍ക്ക് ദൈവത്തെ കണ്ടെത്താന്‍ ഭൂമിയിലുള്ള ഒരു വേദവാക്യം പോലെ തോന്നി..!

"ദാസ് ക്യാപിറ്റലിന്‍റെയും "  പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെയും ഒന്നുമാവശ്യമില്ല മനുഷ്യന് മനുഷ്യനോട് ഹൃദയത്തില്‍ തോന്നുന്ന സ്നേഹത്തിന്‍റെയും സഹതാപത്തിന്‍റെയും വലിയ പാഠമറിയാന്‍...

കൂടുതല്‍ സാഹിത്യകാരന്മാരും കലാകാരനമാരും അറിഞ്ഞോ അറിയാതെയോ ഇതിന്‍റെ സ്നേഹിതരോ സന്ദേശവാഹകരോ ഒക്കെയായത് കാരണം മനസ്സ് ഇടത്തോട്ട് പലപ്പോഴും ചരിഞ്ഞിട്ടുണ്ടാകാം...

എന്നാല്‍ ഞാന്‍ ഇവിടെ കാണുന്ന പാര്‍ട്ടിയിലേക്ക് നോക്കി അതില്‍ വല്ലതും കണ്ടെത്താമോ എന്ന് തിരഞ്ഞപ്പോള്‍ എല്ലാം ഒരു നടക്കാത്ത സുന്ദര സ്വപ്നമെന്നോ നടുക്കുന്ന അശുഭസത്യമെന്നോ ഒക്കെ തിരുത്തേണ്ടി വരും..

അഹങ്കാരത്തിലും അസഹിഷ്ണുതയിലും അഴിമതിയിലും ഒക്കെ മുങ്ങിക്കുളിച്ച് നില്ക്കുന്ന കുറേ നേതാക്കന്മാര്‍ ഹൈജാക്ക് ചെയ്ത് ഒരു പാര്‍ട്ടി..

ഒരിക്കലും സ്വയം തിരുത്താനും ജനപക്ഷ്ത്ത് നില്ക്കാനും ശ്രമിക്കുന്നതിന് പകരം എങ്ങനെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാം എന്ന് മാത്രം ശ്രദ്ധിക്കുന്ന ഒരു പാര്‍ട്ടി. 

കാണ്ടാമൃഗത്തിനേക്കാള്‍ തൊലിക്കട്ടിയുള്ളവരുടെ ഒരു പാര്‍ട്ടി..

ഒരു ചെറിയ ഉദാഹരണം പറയുകയാണെങ്കില്‍...  ഇവര്‍ ഈയടുത്ത് നടത്തിയ സമരനാടകങ്ങള്‍ ഇതിന്‍റെ ഏറ്റവും ഒടുവിലത്തേതല്ലേ..?

അല്ലെങ്കില്‍ സ്വയം ചെയ്ത തെറ്റുകള്‍ പുറത്ത് വന്നിട്ട് പോലും ജനങ്ങളുടെ മുന്നില്‍ ഒരു കടമ നിര്‍വ്വഹിക്കാനെന്ന വണ്ണം സമരങ്ങളുമായ് ഇവര്‍ പാവം പിള്ളാരെ ഇറക്കി വിടുമോ?
ഓര്‍ക്കുക സ്വയാശ്രയവിഷയത്തില്‍ SFI ക്കാര്‍ തല്ലുവാങ്ങാന്‍ പോയത്..
ഇതിനു മുന്‍പ്  5 തവണയും  കൃത്യമായ് അച്ചന്മാരുടെ വക്കീലിനോട് തോറ്റ കേരള സ്ര്‍ക്കാര്‍ ഇത്തവണ  സര്‍ക്കാര്‍ ജയിച്ച തവണപോലും അനാവശ്യമായ് സമരത്തിന് പോയി തല്ലും വാങ്ങി നാണോം കെട്ടു.
പിന്നെ ഒരിക്കല്‍ പോലും പെട്രോളിന്‍റെ വില കൂടിയപ്പോള്‍ അതില്‍ നിന്നുള്ള അധിക ലാഭം വേണ്ട എന്ന് വെക്കാതെ അതെടുത്ത് പോക്കറ്റിലിട്ട് സര്‍ക്കാര്‍ ചിലവില്‍ സമരം നടത്തിയ മഹാന്മാര്‍ ഉമ്മന്‍ചാണ്ടി ഇങ്ങനെയൊക്കെ ചെയ്യാമെന്ന് കാണിച്ച് തന്നപ്പോഴും സമരം നടത്തി തൊലിക്കട്ടി കൂട്ടി..
ദേ വീണ്ടും.. വാളകം കേസില്‍ വഴിയെ പോയ പാമ്പിനെ എടുത്ത് ‌വേണ്ടാത്തിടത്ത് എടുത്ത് വെച്ച പോലെയാകുന്നു. അതിനും ഹര്ത്താലും സമരങ്ങളും നടത്തിയ ആള്‍ക്കാര്‍ ശരിക്കുള്ള വിധി വരുമ്പോഴേക്ക് ഏതാണ്ട്.. തൊലിക്കട്ടി വീണ്ടൂം കൂട്ടെണ്ട അവസ്ഥയാ..

കേരളത്തില്‍ വര്ഷ്ങ്ങള്‍ക്ക് മുന്‍പ് നിരോധിച്ച എന്‍ഡോസള്ഫാന്‍ യെഥേഷ്ടം ഇവിടെ ഒഴുക്കിയിട്ട്.. അത് തടയാനോ അതിന്‍റെ ഇരകള്‍ക്ക് നയാപൈസയുടെ സഹായമോ നല്കാതെ ജനങ്ങളുടെ മുന്നില്‍ കാണിച്ച നിരാഹാരമെന്ന പൊറോട്ട് നാടകം കാണിക്കാന്‍ വേണ്ട തൊലിക്കട്ടി അപാരം തന്നെ..

ഈക്കഴിഞ്ഞ ഇലക്ഷനില്‍ തോല്ക്കുമെന്നുറപ്പായപ്പോള്‍..പരമയോഗ്യനായ റൌഫ് എന്നയാളുടെ സഹായത്തോടെ..ഒരു വ്യാഴവട്ടക്കാലം പഴക്കമുള്ള ഒരു പെണ് വിഷയവുമായ് വന്ന് അത് വീണ്ടും വിവാദമാക്കി കേരളീയരെ മുഴുവന്‍ താഴ്ത്തികെട്ടി അപമാനിച്ചതും
സിഡിക്കേസില്‍ വിവാദപുരുഷനായ വക്കീലിനെ വെച്ച് വാദിച്ച് പിള്ളയ്ക്കെതിരെ  വിധി സമ്പാദിച്ചതും..
സ്ത്രീവിമോചകനായ നേതാവ് എതിര്‍ സ്ഥാനാര്ത്ഥിക്കെതിരെ പൂവാലന്മാരേക്കാള്‍ കഷ്ടമായ് കമന്റ്റടിച്ചതും..
പ്രമുഖനേതാക്കന്മാരും മന്ത്രിമാര്‍ പോലും ജനങ്ങളുടെ മെക്കിട്ട് കയറി അസഹിഷ്ണുതയുടെ ആള്‍ രൂപമായ് മാറിയതും 
ലോക്കല്‍ സെക്രട്ടറിമാരും പ്രമുഖരും പെണ് വിഷയങ്ങളില്‍ കുരുങ്ങി അത് ഒരു മിനിമം യോഗ്യതയായ് തെളിയിക്കുമ്പോഴും ..

നിങ്ങള്‍ പറ... ഞാനെങ്ങെനെ ഒരു കമ്മ്യൂണിസ്റ്റ് കാരനെന്ന് സ്വയം പറഞ്ഞഭിമാനിക്കും???
അതോ ജനങ്ങളില്‍  തിരിച്ചറിവായ് മാറ്റത്തിന്‍റെ കൊടുങ്കാറ്റായ് മാറി കാലങ്ങളായ് നിലനിന്ന കപടമുഖങ്ങളെ നിലത്തെറിഞ്ഞുടച്ച മമതയാണോ കമ്മ്യൂണിസ്റ്റ്?


എന്‍റെ ഓര്മ്മ ശരിയാണെങ്കില്‍ ബിജെപി ആദ്യമായ് ഭൂരിപക്ഷം കിട്ടിയ അന്ന് ഇവിടെ കമ്മ്യൂണിസത്തിന്‍റെ അവസാനത്തെ പ്രതീക്ഷയുടെ നാളവുമണഞ്ഞെന്നാണ്..  അന്നായിരുന്നു EMS  എന്ന മഹാനായ മനുഷ്യസ്നേഹി നമ്മളെ വിട്ട് പോയത്..


എന്തായാലും "നിങ്ങളെന്നെ ഒരു കമ്മ്യൂണിസ്റ്റല്ലാതാക്കി" അല്ലെങ്കില്‍ കേരളത്തിലെ/ഇന്ത്യയിലെ കമ്മ്യൂണിസിമല്ല കമ്മ്യൂണിസമെന്ന് പഠിപ്പിച്ചു..
അതുമല്ലെങ്കില്‍ അതിന്  ഒരു പാര്‍ട്ടിയായ് നിലകൊള്ളാനിന്ന് പ്രസക്തിയില്ലെന്നോ കാലഹരണപ്പെട്ടന്നോ.. എന്താണ് സത്യമെന്ന് നിങ്ങള് പറ..