" തെറ്റിദ്ധരിക്കണ്ടാ.. തിരുത്തുവാന്‍ ശ്രമിക്കുകയും വേണ്ട..:) ശരിക്കൊന്ന് ഒന്നാലോചിച്ചാല്‍ മനസ്സിലാകും ഇടത് പക്ഷം തന്നെയാണ് ഇതിന്‍റെ യഥാര്ത്ഥ കാരണക്കാര്‍ എന്ന്.."
ഇടത് പക്ഷ്ത്തിന്‍റെ 2 രൂപ അരി പദ്ധതി അവരുടെ പ്രകടന പത്രികയിലെ പ്രധാന ഹൈലൈറ്റ് ആയിരുന്നു.. അപ്പം പിന്നെ വലതനു തോന്നി നമുക്കിതിനെ ഒന്ന് കടത്തി വെട്ടണമെല്ലൊ എന്ന്..
അങ്ങനെ അവര്‍ അതിനെ കടത്തിവെട്ടി എഴുതി പിടിപ്പിച്ചതാണ് ഈ ഒരു രൂപ അരി പദ്ധതി..!
അപ്പം നിങ്ങ പറയീന്‍ ആരാ ഇതിന്‍റെ ശരിക്കുള്ള കാരണക്കാര്‍??
ഇനി ഇടത് പക്ഷമെങ്ങാനും 3 രൂപയായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ വലതന്‍ 2 രൂപയില്‍ പിടിച്ചേനേ..
ദൈവമേ ഇടതന്‍ ഒരു രൂപയില്‍ പിടിച്ചാല്‍ അരി " ഫ്രീ " ആയി കൊടുക്കാനും ഒള്ള സാഹചര്യമായിരുന്നു ഒള്ളത്.. എന്തായാലും നമുക്ക് അത് അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാം..!
അപ്പം ഒരു ചോദ്യം ബാക്കി
അരിയൊക്കെ ഒരു രൂപയ്ക്ക് കിട്ടി.
അപ്പം നമുക്കിത് മിനിമം കഞ്ഞിയെങ്കിലും വെക്കണ്ടേ?
നിങ്ങടെ നാട്ടി പച്ചവെള്ളം 'ഐ മീന്‍' കുടിവെള്ളം.. (തെറ്റിദ്ധരിക്കല്ല് ബിവറേജസ് കോര്‍പ്പറേഷന്‍റെ വെള്ളമല്ല ഞാനുദ്ദേശിച്ചത്.. ) ഉണ്ടല്ലൊ ഇല്ലേ..
ഇനി ഒരു ലിറ്റര്‍ കുപ്പിവെള്ളം (ബിസലരി) എങ്ങാനും വേണമെങ്കി രൂപ 15 ആണെന്നാണ് എന്‍റെ അറിവ്..
ഇനി ഒരു ലിറ്റര്‍ കുപ്പിവെള്ളം (ബിസലരി) എങ്ങാനും വേണമെങ്കി രൂപ 15 ആണെന്നാണ് എന്‍റെ അറിവ്..
ഒരു ചമ്മന്തി അരയ്ക്കാന്‍ ഇനി ഒരു തേങ്ങ വാങ്ങാമെന്ന് വെച്ചാ എന്താ കഥ.. ഒരു ലിറ്റര്‍ വെള്ളത്തില്‍ താഴെ കിട്ടുമൊ?
പേടിക്കണ്ടാ.. വെറും 34 രൂപ മുടക്കുമുതലുള്ള 750 മിലി. റം 250 രൂപയ്ക്ക് വാങ്ങി സര്‍ക്കാരിനു 157 (നികുതി) രൂപയും ബാക്കി ബിവറേജസ് കോര്‍പ്പറേഷ്നും ലാഭമുണ്ടാക്കി കൊടുക്കാന്‍ യാതൊരു മടിയും ഇല്ലാത്ത ദിവസ്ക്കൂലിക്കാര്‍ നമ്മുടെയിടയില്‍ ഒത്തിരി ഉണ്ടന്നേ..( കടപ്പാട്: മനോരമ)
ഇതു കൊണ്ടുള്ള ഗുണങ്ങളൊന്നും പറയെണ്ട..
ദിവസക്കൂലി 400-700 രൂപവരെയാണ് നാട്ടിലെന്നാണ് അറിവ്
മടിയില്ലെങ്കില്‍ പണി അതിലേറെ.! അല്ലേല്‍ ബംഗാളികളും ബീഹാറികളും കേരളത്തില്‍ വരില്ലായിരുന്നല്ലൊ? പണിയില്ലെന്ന് പറ്യുന്ന മലയാളികള്‍ അത് ചെയ്യാന്‍ വരുന്നവരോട് പണിയെടുപ്പിക്കാന്‍ ഹിന്ദി പഠിക്കെണ്ട അവസ്ഥയാ നാട്ടില്‍ .. നേരാവണ്ണം സ്കൂളില്‍ ഹിന്ദി പഠിച്ചിട്ടില്ല പിന്നാ...!
മടിയില്ലെങ്കില്‍ പണി അതിലേറെ.! അല്ലേല്‍ ബംഗാളികളും ബീഹാറികളും കേരളത്തില്‍ വരില്ലായിരുന്നല്ലൊ? പണിയില്ലെന്ന് പറ്യുന്ന മലയാളികള്‍ അത് ചെയ്യാന്‍ വരുന്നവരോട് പണിയെടുപ്പിക്കാന്‍ ഹിന്ദി പഠിക്കെണ്ട അവസ്ഥയാ നാട്ടില്‍ .. നേരാവണ്ണം സ്കൂളില്‍ ഹിന്ദി പഠിച്ചിട്ടില്ല പിന്നാ...!
അതൊക്കെ പോട്ടെ.. ഇപ്പഴും ടോംസ് പിരിച്ചെഴുതിയ പുഴു+കല്ല്+അരി = പുഴുക്കലരി തന്നെയാണൊ കൊടുക്കുന്നത്?
എന്തായാലും അഞചാറ് മാസം മുന്‍പ് വരെ അരി മുടക്കികളെന്ന് വിളിക്കപ്പെട്ടവര്‍ അരി അതിലും കുറഞ്ഞ വിലക്ക് കൊടുക്കുന്നത് നല്ല കാര്യം തന്നെ..
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഭരണപക്ഷ്ത്തിന്‍റെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു ഈ "അരി മുടക്കി" പ്രയോഗം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിലക്കുകളൊക്കെ വേഗം നീക്കി അവസാനം രണ്ട് രൂപയ്ക്ക് അരി വാങ്ങാന്‍ ചെന്നവരെ റേഷന്‍കടക്കാര്‍ രണ്ടു കയ്യും നീട്ടി കാത്തിരിപ്പുണ്ടായിരുന്നു...
---------പൂരത്തെറിവിളിക്കാന്‍..!!
യാതൊരു മുന്‍കരുതലും ഇല്ലാതെ വെറും ഒരിലക്ഷന്‍ തട്ടിപ്പ് നടത്തി അന്ന് നാണം കെട്ടവരൊക്കെ ഇപ്പൊഴും യാതൊരു മടിയും കൂടാതെ ഇതൊക്കെ മേന്മയായ് പറയുന്നത് കാണുമ്പോള്‍ ചിലപ്പോള്‍ ചിരി അടക്കാന്‍ സാധിക്കാറില്ല.!
നാലര വര്ഷം കിടന്നുറങ്ങിയിട്ട് തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് അങ്ങനെയൊരു പ്രഖ്യാപനമിറക്കിയത് തിരഞ്ഞെടുപ്പ് ചട്ടങ്ങളേക്കുറിച്ചൊന്നും അറിയാത്തവരായിരുന്നെങ്കില്‍ അവരത് സമ്മതിക്കണം അഥവാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് വെറുതെ ഒരു പ്രഖ്യാപനം ഇറക്കി പാവപ്പെട്ടവനെ തിരുമണ്ട്നമാരാക്കാം എന്ന് അവര്‍ കരുതിയെങ്കില്‍ അതിന് മാപ്പ് ചോദിക്കാനുള്ള ചങ്കുറപ്പ് ഇനിയെങ്കിലും കാണിക്കണം..
ചിരി വരുന്നത് വേറൊരു കാര്യം ഓര്ത്തിട്ടാ..
അധികാരത്തില്‍ കയറിയ അന്ന് തന്നെ പെട്രോളിലൂടെയുള്ള അധിക നികുതി വേണ്ടെന്ന് വെക്കാന്‍ തയ്യാറായ ഉമ്മന്‍ ചാണ്ടിയോട് കൊടിയേരി പറഞ്ഞത്
"നിങ്ങ ആദ്യമിതല്ലായിരുന്നു കോയാ പറയേണ്ടിയിരുന്നത് ആ അരിയില്ലേ.. ഒരു രൂപയുടെ അരി.."
പെട്രൊളിന്‍റെ വിലകൂടുമ്പോള്‍ കേരളത്തിന്‍റെ ലാഭം വേണ്ടെന്ന് വെച്ച് മലയാളിയെ ഒരിക്കല്‍ പോലും സഹായിക്കാതെ അന്ന് ഒരു ബന്ത് നടത്തി "ഡ്യൂട്ടി" നിര്‍വ്വഹിക്കുന്ന ടീമാ പറയുന്നതെന്നോറ്ക്കണം..!
എന്തായാലും ഓണത്തിന് നിങ്ങള്‍ നല്കിയ ഈ ഓണസമ്മാനത്തിന് ഇവിടുത്തെ ഒരു പൂച്ച പോലും നന്ദി കാണിക്കൂലാ :( അതെനിക്കുറപ്പാ! പറ്റുമെങ്കി അതിലെങ്ങനെ കുറ്റം കാണാം എന്ന് നോക്കും അതാ നമ്മള്‍ പഠിച്ച ആദ്യപാഠം .. അഥവാ "പാഠം ഒന്ന് .. നന്ദികേട്.."
എന്തായാലും ഞാന്‍ ആ പാഠം മറ്ന്നിട്ട്.. എന്‍റെ വക ഒരായിരം നന്ദി.. ഈ ഓണസമ്മാനത്തിന്..
(പാവപ്പെട്ടവന് വേണ്ടി).
എന്ന് സ്വന്തം.....
ഒപ്പ്...