ഇതു വായിക്കുന്ന സകല മാന്യകുടിയന്മാരും കുടിച്ചികളും(1) ഇതില്‍ പറയുന്ന ഏതെങ്കിലും കാര്യങ്ങള്‍ നിങ്ങളുമായ് ബന്ധമുള്ളതോ നിങ്ങളെ വിഷമിപ്പിക്കുന്നതായോ തോന്നുന്നുവെങ്കില്‍, അതെന്നെ ഏറെ സന്തോഷിപ്പിക്കുമെന്നതിനാല്‍ എന്നെ അന്വേഷിക്കാതിരിക്കുക....!
“കേരള ജനതയെ ഇത്ര ഏറെ ഐക്യത്തിലും സന്തോഷത്തിലും സമ്പത്തിലും ഏറ്റവുമുപരി പ്രശസ്തിയിലും കാലാകാലങ്ങളായി നിലനിര്ത്തിപ്പോരുന്ന മദ്യത്തെക്കുറിച്ച് നിങ്ങള്‍ക്കറിവുള്ളതല്ലോ? ആയതിനാല്‍ എത്രയും വേഗം ഇതിനെ കേരളത്തിന്‍റെ ദേശീയ പാനീയമായ് പ്രഖ്യാപിക്കാനും റേഷന്കട വഴി കുടുംബത്തില്‍ ആളൊന്നിന്, ദിവസേന 500 മി.ലി. ഫ്രീ ആയും ബാക്കി സബ്സിഡി നിരക്കിലും കൊടുക്കുവാനും നിയമസഭയില്‍ ബില്ലു കൊണ്ടു വരുന്നതായിരിക്കും"
ഇങ്ങനെയൊരു വാര്ത്ത നിങ്ങള്‍ ഇപ്പോള്‍ കണ്ടിട്ടില്ലയെങ്കില്‍ അടുത്ത തവണ ബുദ്ധിയുള്ള എതെങ്കിലും ഒരു മുന്നണിയുടെ പ്രകടന പത്രികയില്‍ നിങ്ങള്‍ ഇതു പ്രതീക്ഷിക്കുക..
സാക്ഷര കേരളത്തില്‍ എല്ലാവര്‍ക്കും വീട്ടില്‍ മിനിമം ഒരു മൊബൈല്‍ ഫോണ്‍ എന്ന് തറപ്പിച്ച് പറയാന്‍ ആവില്ലേലും ഒരു കുടിയന്‍ അല്ലെല്‍ കുടിച്ചി വേണമെന്നത് നമ്മുടെ അഭിമാനത്തിന്‍റെ പ്രശ്നവും അലിഖിത നിയമവുമായിരിക്കുന്നു ..
***************************************************************************
പണ്ട് കാലം മുതല്‍ക്കേ (ഏകദേശം BC 10000 ) ചരിത്രത്തില്‍ മദ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്... ചരിത്രം അവിടെ നില്ക്കട്ടെ..-----------
നമ്മുടെ സര്‍ക്കാരിനു ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ വരുമാനം കൊണ്ട് വരുന്ന മദ്യമാണ് ഏറ്റവും കൂടുതല്‍ കുടുംബ പ്രശ്നങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ക്കും കാരണമാകുന്നത് എന്നത് ഒരു വലിയ വിരോധാഭാസമായി നമ്മുടെ ഇടയില്‍ നില്ക്കുന്നു.! മാത്രമല്ല എത് പ്രശങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും അത് ഇത്രയും വഷളാക്കാന്‍ 'ടി'യാന്‍ വഹിച്ച് പങ്ക് കുറവല്ലായിരുന്നു എന്ന്….! ഇതു മാത്രമോ ? ചെകുത്താനേപ്പോലും നാണിപ്പിക്കുന്ന രീതിയിലുള്ള പുതിയ പുതിയ നികൃഷ്ടമായ കുറ്റകൃത്യങ്ങള്‍ മലയാളികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതും ടിയാനത്രേ.....!
മദ്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളേക്കുറിച്ച് എഴുതിയാല്‍ ഇവിടം കൊണ്ട് തീരില്ല എന്നതിനാല്‍ ഞാനത് നിങ്ങള്‍ക്ക് തന്നെ വിട്ടു തന്നിരിക്കുന്നു.
**********************************************************************
കേരളസമുഹത്തില്‍.പ്രത്യേകിച്ച് കൂലിപ്പണിക്കാരുടെ ഇന്നത്തെ വരുമാനമനുസരിച്ച് വെരും 20 ദിവസം ചെയ്താല്‍ കിട്ടുന്ന കാശ് ഒരു പക്ഷെ ഗള്ഫില്‍ ജോലി ചെയ്യുന്ന താഴേക്കിടയിലുള്ളവര്‍ക്ക്‍ 1 മാസം ജോലി ചെയ്താലേ കിട്ടുകയുള്ളു എന്നയവസ്ത്ഥയുള്ളപ്പോഴും ഈ ശീലത്തിനടിമയാകുന്നവര്‍ അത് മുഴുവനും ഈ അമൃതിനു വേണ്ടി ചിലവാക്കി കുടുംബത്തെ മുഴുപ്പട്ടീണിയാക്കുക മാത്രമല്ല വീട്ടിലെ സമാധനവും കൂടി നശിപ്പിക്കുകയാണ്. കൂലിപ്പണിക്കാരന് കിട്ടുന്ന ദിവസക്കൂലി പോലും തട്ടിപ്പറിക്കാനാണല്ലോ സര്‍ക്കാര്‍ ഈ സമ്പ്രദായം ഭംഗിയായി പ്രൊമോട്ട് ചെയ്യുന്നത്...! നടക്കട്ടെ, നാട് നന്നാവട്ടെ, ജനങ്ങള്‍ ബോധമില്ലാതെ തന്നെ ഇങ്ങനെ ജീവിക്കട്ടെ..!
ഗള്‍ഫില്‍ പിന്നെ സര്‍ക്കാരിനെയെങ്കിലും പേടിയുള്ളതിനാല്‍ സാധാരണക്കാരന്‍റെ കാശ് അവന്‍റെ കീശേലിരിക്കും.. പിന്നെ കുടിക്കാതെ ഉറക്കം വരില്ല എന്നുള്ളവന്‍റെ കാര്യം ഞാനെന്ത് പറയാനാ...
***********************************************************************
ഓണം വിഷു റംസാന്‍ ക്രിസ്മസ് ന്യൂ ഇയര്‍ എന്ന് വേണ്ട ആഘോഷം ഏതായാലും നമുക്ക് മദ്യം മതി എന്നതാ ഇപ്പഴത്തെ പരസ്യമായ രഹസ്യം..!
ഇനി ബ്രാണ്ടുകളുടെ കാര്യത്തിലും മത സൌഹാര്‍ദ്ദം ഉണ്ടത്രേ .. എന്റെ ഒരു കൂട്ടുകാരന്റെ നിരീക്ഷണമാണിത് ഓരോ മതക്കാര്‍ക്കും അവരുടെതായ ബ്രാന്‍ഡ് ഉണ്ടെന്നാണ് പുള്ളിക്കാരന്‍റെ കണ്ടു പിടിത്തം..
ക്രിസ്തിയന്‍ ബ്രദേര്‍സ് , ശിവാസ് റീഗല്‍ പിന്നെ ജിന്ന്, ഇതില്‍ ഏതു ആരുടെ എന്ന് ഞാന്‍ പറയേണ്ടല്ലോ .. :)
ക്രിസ്ത്യാനികള്‍ അല്ലെങ്കില്‍ അച്ചായന്മാര് പൊതുവേ യാതൊരു മറയും ഇല്ലാതെ കഴിക്കുന്ന കൂട്ടത്തിലാന്നു മാത്രമല്ല സ്വല്പം വീശിയില്ലേല്‍ അതെന്തോ മാനക്കേടാന്നു ആരോ പറഞ്ഞുവത്രേ..! ഇവര്കൂടുതലുള്ള സ്ഥലമായത് കൊണ്ടാണോ മദ്ധ്യ അല്ല മദ്യതിരുവിതാംകൂര്‍ എന്ന പേര് വന്നതെന്ന് ഒരു ചെറിയ സംശയമില്ലാതില്ലാതില്ലേ .....? :)
മദ്യം വിഷമാണെന്ന് പറഞ്ഞു പഠിപ്പിച്ച ഗുരുദേവനപമാനമായിട്ട് മദ്യരാജാക്കന്മാരുള്ള മറ്റൊരു സമുഹം. മുസ്ലിങ്ങള്‍ മദ്യം തൊടില്ല എന്ന് ഞാന്‍ പറയില്ല. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ കുടിയന്‍ (എന്റെ ഒരു പഴയ റൂം മേറ്റ് ) ഒരു മുസ്ലീമായിരുന്നു. പറയാതെ വയ്യല്ലോ പക്ഷെ ഈ സമൂഹം വെള്ളമടിയില്‍ സ്വല്പം പുറകിലാണെന്നു സമ്മതിക്കേണ്ടി വരും.
എനിക്കു തോന്നുന്നു അതിനു കാരണം ഇസ്ലാം മത വിശ്വാസികള്‍ ക്കിടയില്‍ ഏറ്റവും വലിയ പാപത്തോടൊപ്പം മദ്യപാനത്തെ കാണണമെന്ന് പഠിപ്പിക്കാറുണ്ടത്രേ.. കാരണം മദ്യപിച്ചു ബോധം പോയാല്‍ പിന്നെ അത് മറ്റെല്ലാ പാപത്തിലേക്കും നമ്മെ നയിക്കും എന്നത് കൊണ്ട് തന്നെ..
ഈ സത്യം എല്ലാരും ഉള്‍ക്കൊണ്ടിരുന്നങ്കില്‍ എന്നാശിച്ച് പോകുന്നു..
***********************************************************************
ഒരു പക്ഷെ.. സ്കൂളിലൊ, കോളേജിലൊ ഒക്കെ വെച്ചായിരിക്കും പലരും ഇത് ആദ്യമേ രുചിച്ച് നോക്കുന്നതും തുടങ്ങി വെക്കുന്നതും…
പിന്നെ ശീലമായാല്‍ സര്‍ക്കാര്‍ രക്ഷ്പ്പെട്ടൂ..
പോലീസും കോടതിയും ഒക്കെ…..!
സര്‍ക്കാരിനൊരു സ്ഥിര വരുമാനവും..
പൊലീസിന് ദിവസവും ജോലിയും…. :)
സന്തോഷിക്കാന്‍ വെള്ളമടി
ദു:ഖം തീര്‍ക്കാന്‍ വെള്ളമടി…
കൂട്ടുകൂടാന്‍ വെള്ളമടി.
അങ്ങനെ വെള്ളമടിക്കാന്‍ ഒരോരോ കാരണങ്ങള്‍ തന്നേ വന്നോളുമെന്നെ…. ;
നമ്മുടെ സൈക്കിള്‍ അഗര്‍ബത്തി പോലെ…..!
**************************************************************************
സര്‍ക്കാരിന്‍റെ (ബിവരേജസ് കൊര്‍പ്പരെഷന്‍) സ്ഥാപനത്തീന്ന് മാത്രം വാങ്ങാന്‍ പറ്റാത്തപ്പോള്‍ കള്ളിന്‍റെ കൂടെ (അല്ലെങ്കില്‍ പച്ച വെള്ളത്തില്‍) ചില കിടുക്കന്‍ സാധങ്ങള്‍ കലര്ത്ത് നല്ല രസകരമായ പേരുകളില്‍ ലഭ്യമാകും.
ആനമയക്കി, എട്ടടിവീറന്‍, പുല്ലുപറിയന്‍,എന്ന് വേണ്ട യേശുക്രിസ്തു എന്ന് വരെ പഹയനമാര്‍ ഇവരുടെ സ്വഭാവത്തിനനുസരിച്ച് പേരിട്ടിട്ടുണ്ട്.
പിന്നെ ഒരോണമൊ ക്രിസ്മസ്സോ ഒക്കെയാണെങ്കില്‍ പുതിയൊരു റിക്കാറ്ഡ് പിറക്കുന്നതിനൊപ്പം. ജനങ്ങള്‍ മറ്റോരു മദ്യധുരന്തത്തിന്‍റെ കഥ കൂടി മനസ്സില്ലാ മനസ്സോടെ കേള്‍ക്കേണ്ടി വരാറുണ്ട് എന്ന സത്യം ഇവിടെ പല്പ്പോഴും മറ്ക്കുന്നു..
************************************************************************
വെള്ളമടിച്ചാലേ സാഹിത്യം വരു എന്ന് ചിലര്. ചൂണ്ടിക്കാണിക്കാന്‍ അനേകം സാഹിത്യകാരന്മാരും.. ഒരു പക്ഷേ അവരുടെ സൃഷ്ടികള്‍ മഹത്തരമായിരുന്നിരിക്കാം എന്നാല്‍ ജീവിതം പരാജയമാരുന്നൊ എന്ന് കൂടി അന്വേഷിക്കണം.
ചില മഹാന്മാറ് ബൈബിളിന്നും പുരാണങ്ങളിന്നും ഒക്കെ വാക്കുകളെടുത്ത് വളച്ചൊടിച്ച് സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്നു..
ചിലര്‍ മെഡിക്കല്‍ സയന്സിനെ കൂട്ട് പിടിച്ചാണ് കുടിയെ ന്യായീകരിക്കുന്നെ.
ചിലര്‍ പറയുന്നു. ബിയറല്ലേ.. അല്ലെങ്കില്‍ വൈനല്ലേ.. കുഴപ്പമില്ലത്രേ..
ചിലര്‍ പറയുന്നു കുടിച്ചോ പക്ഷെ കണ്ട്രോള്‍ വേണം..
ഈ കണ്ട്രോള്‍ ഉള്ളവര്‍ ഇതങ്ങ് വേണ്ടാന്ന് വെച്ചാ പോരെ…
എന്തായാലും ഈ ലേഖനമെഴുതിയത് കൊണ്ടൊന്നും ആരും കുടി നിര്ത്തില്ലെന്ന് ഉറപ്പാ,
കീശേലെ കാശ് തീരുമ്പം ആദ്യം കുടി നിര്ത്തും
പിന്നെ പുതുതായ് കാശു കടം തരാനുള്ള ആളെകിട്ടിയില്ലേല്‍ അന്നും കുടി നിര്ത്തും..
പിന്നെ ഏറ്റവും കൂടുതല്‍ തവണ നിര്ത്താന്‍ പറ്റുന്ന ഒരേയൊരു കാര്യം ഈ കുടിയല്ലേ, ഒന്ന് നിര്ത്തി നോക്കിക്കൂടെ വെറുതെ …!
***********************************************************************
1(ഇതിന്‍റെ സ്ത്രീലിംഗം ഇതല്ലെങ്കില്‍ എനിക്കെതിരെ സ്ത്രീ പീഡനത്തിനു കേസ് കൊടുത്ത് പ്രശസ്തനാക്കരുതെന്ന് വിനീതമായ് അഭ്യര്ത്ഥിച്ച് കൊള്ളട്ടെ :)
ജിമ്മിച്ചാ രണ്ടു പെഗ്ഗ് അടിച്ചോണ്ട് എഴുതിയത് കൊണ്ടാണെന്ന് തോന്നുന്നു മദ്യ നയം അടിപൊളി ആയിട്ടുണ്ട്. .പ്രകടന പത്രികയിലെ പുതിയ വാഗ്ദാനം കലക്കി. അതില്‍ ഈ വരിയും കൂട്ടി ചേര്‍ക്കാം.."ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കപെടുന്ന ചാലക്കുടിയിലെ എല്ലാ കുടിയന്മാരുടെയും ഞരമ്പുകളിലെ രക്തം സോറി മദ്യം സര്‍ക്കാര്‍ ചിലവില്‍ മാസത്തില്‍ ശുദ്ദീകരിക്കാനുള്ള ഏര്‍പ്പാട് ചെയ്യുന്നതായിരിക്കും"
ReplyDeleteജിമ്മിച്ച ....വായിക്കാന്‍ പറ്റുന്നില്ല .......വെള്ള ഒന്ന് മാറ്റികൂടെ ????????
ReplyDeleteദെ വെറുതെ കുടിയന്മാരുടെ മെക്കിട്ടു കേറാന്‍ വരരുത് ഒരു മര്രിതി അല്ല മാതുരി ചെയ് മാതിരി ( രണ്ടെണ്ണം അടിച്ചാല്‍ പിന്നെ ഗ്രാമര്‍ ശരിയാവില്ല ) കോപ്പിലെ വര്‍ത്തമാനം പറഞ്ഞാന്‍ കുടിയന്‍മാര് മൊത്തം ഒരു കൊട്ടേഷന അങ്ങ് കൊടുക്കും പിന്നെ തിരുവന്തപുരത്ത് അല്ലേല്‍ വേണ്ട അങ്ങ് മാഹിയില്‍ പോയാല്‍ പോലും എല്ല് പോയിട്ട് പുല്ലു പോലും കാണില്ല
ReplyDelete:-)
@ഷജീര്‍: ഒരു ദുബായിക്കാരന്‍റെ മിനിമം സംശയങ്ങളേ...
ReplyDelete@ഇക്കാ: വെള്ളത്തിന്‍റെ കാര്യമല്ലേ ;) . ഞാന്‍ പതിയെ മാറ്റിക്കോളാം.!
@മനോജ്: ബ്രാണ്ട് ഏതാ??
വലിയ വിശാല ഹൃദയനാ .
ReplyDeleteകാശു ഉള്ളപ്പോള്‍ ഷിവാസ് റീഗല്‍ മാത്രം അല്ലാത്തപ്പോള്‍ പട്ടയായാലും കുഴാപ്പമില്ല .
മുകളില്‍ എഴുതിയത് . വെറുതെ പറഞ്ഞതാ ഞാന്‍ മദ്യപാനിയല്ല.
"ഏറ്റവും കൂടുതല്‍ തവണ നിര്ത്താന്‍ പറ്റുന്ന ഒരേയൊരു കാര്യം ഈ കുടിയല്ലേ, ഒന്ന് നിര്ത്തി നോക്കിക്കൂടെ വെറുതെ……!"
ReplyDeleteജിമ്മിച്ചായാഅതു കലക്കി!!!!!
പിന്നെ ഈ അടുത്ത് ഒരു ന്യൂസ് റിപ്പോർട്ടിൽ കണ്ടു. മദ്യവില്പനയിലൂടെ ലഭിക്കുന്ന നികുതിയിലേറെ പണം അതിന്റെ ഭാഗമായുള്ള രോഗങ്ങളുടെ ചികിത്സക്കായി സർക്കാർ തന്നെ മെഡി.കോളേജുകളിലും മറ്റു സർക്കാർ ആശുപത്രികളിലുമായി വിനിയോഗിക്കുന്നുണ്ടെന്ന്...
@മനോജെ: ഞാന്‍ വിശ്വസിക്കാം,ചെലവ് ചെയ്യണം :)
ReplyDelete@വേനല്പ്പക്ഷി: ചികല്സിച്ചാലും അയാളെ മാത്രം.. പക്ഷേ അയാള്‍ മൂലം നശിക്കുന്ന ഒരു കുടുംബവും സമൂഹവുമുണ്ടെന്ന കാര്യം മാത്രം മറക്കരുത്..
കലക്കി ....
ReplyDelete@ പ്രകാശ് : ഡയല്യൂട്ട് ചെയ്തു എന്നല്ലേ ഉദ്ദേശിച്ചത്.. സോഡയൊഴിച്ചൊ അതൊ പച്ചവെളളം കൊണ്ടോ?? :)
ReplyDeleteരണ്ടുമൂന്ന് പ്രാവശ്യം മാത്രം സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി മദ്യപിച്ചിട്ടുണ്ട്. പക്ഷെ അതിന്റെ രുചി ഒരിക്കലും സഹിക്കാവതല്ലാതെ തോന്നിയതുകൊണ്ട് പിന്നെ ആവര്‍ത്തിച്ചിട്ടില്ല. മദ്യം ഏറ്റം വലിയ ഒരു സാമൂഹികവിപത്ത് തന്നെ, സംശയമില്ല
ReplyDelete@Ajith: അത് ആദ്യമേ അങ്ങനെ തോന്നിയത് നല്ലതായി..!
ReplyDeleteജിമ്മിച്ചായന്റെ മദ്യനയം ഗംഭീരമായിട്ടുണ്ട്. വൈകീട്ടെന്താ പരുപാടി::) ക്രിസ്ത്യന്‍ ബ്രദേര്‍സ് ആവും അല്ലെ..;)
ReplyDelete@ശ്രീജിത്ത്: വൈകിട്ടാണേലും സോറി വൈകിയിട്ടാണേലും.. ഒരു കമ്പനി തരാന്‍ എത്തിയതില്‍ ഒത്തിരി സന്തോഷം..
ReplyDeleteഅപ്പം ഏതാ ബ്രാന്‍ഡ്? ശിവാസ് മതിയൊ. ക്രിസ്ത്യന്‍ ബ്രദേര്‍സ് ഇത്തവണ വലിയ ഹിറ്റ് ആയത് കൊണ്ട് ഭയങ്കര ഡിമാന്‍ഡ് ആണ് കേട്ടോ
പതിനൊന്നു മാസം കുപ്പിയുമായി നടന്ന പലരും ഇപ്പോള്‍ തൊപ്പിയാണ്, നോമ്പ് മാസമല്ലേ...സ്വന്തം സുഹൃത്തിന് ആശംസകള്‍ .......
ReplyDelete@പരപ്പനാടന്‍:അതെനിക്കിഷ്ടപ്പെട്ടു..! "പതിനൊന്നു മാസം കുപ്പിയുമായി നടന്ന പലരും ഇപ്പോള്‍ തൊപ്പിയാണ്"...കൂടുതല്‍ നോമ്പുകള്‍ ഉള്ള നസ്രാണികള്‍.. എല്ലാ നോമ്പ് വീടികയും ഒരാഘോഷമാക്കറുണ്ട്. നമ്മുടെ ലാലേട്ടന്‍ പറയണ പോലെ
ReplyDeleteഅല്പ്പം മദ്യപിക്കാത്തവനെ "കുണാപ്പനായി"ക്കാണുന്ന മലയാളി കുടിച്ച് തുലക്കുന്ന കാശിന്റെ കണക്ക് ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. കലത്തിലില്ലെങ്കിൽ കഞ്ഞിക്കലത്തിൽ എന്ന സർക്കാർ നയവും കൂടിയാവുമ്പോൾ സംഗതി കേമം. മദ്യത്തിന്റെ ദുരിതഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് താഴേക്കിടയിലുള്ള സ്ത്രീകളാണ്- വീട്ടമ്മമാർ. തമാശിച്ചു പറഞ്ഞെതെങ്കിലും കാര്യം ഗൗരവം തന്നെ
ReplyDelete@ചീരാമുളക്: ശരിയാണ് മലയാളിയുടെ ചിന്താഗതിയിലും സ്വഭാവത്തിലും കാര്യമായ മാറ്റം വരേണ്ട സമയം കഴിഞ്ഞു..
ReplyDelete"കുടിയന്മാരെ സലാം ...!!"
ReplyDeleteകുടിയുടെ മർമ്മം അറിഞ്ഞ ഒരു നല്ല കുടിയനേ അതിന്റെ ദൂഷ്യഫലങ്ങൾ ഇത്ര ഭംഗിയായി എഴുതാനാകൂ. അഭിനന്ദനങ്ങൾ, ജിമ്മി!
ReplyDeleteഎല്ലാം അംഗീകരിയ്ക്കുമ്പോഴും, മദ്യത്തിനു പ്രശ്നങ്ങൾ കോമ്പ്രമൈസ് ആക്കാനുള്ള ഒരു കഴിവ് നമുക്ക് കണ്ടില്ലെന്ന് നടിയ്ക്കാനാവില്ല. അളിയൻ-അളിയൻ, അമ്മായിപ്പൻ-മരുമകൻ, ചേട്ടൻ-അനിയൻ തുടങ്ങി പല ക്രോണിക് വഴക്കുകളും ഇവൻ പുല്ലു പോലെ തീർക്കുന്നതിനു, ഈയുള്ളവൻ ദൃക് സാക്ഷിയാണു.
പല വിധത്തില്‍ സമൂഹത്തെ ചീത്തയാക്കുന്ന ഈ പാനീയം എന്തുകൊണ്ടും പാടെ തുടച്ച് നീക്കാന്‍ നമ്മള്‍ മുന്നേട് ഇറങ്ങണം, നമ്മുക്കറിയാം ഇത് ഒഴിവകില്ലാ, കാരണം ഭരണാരികാരികള്‍ വരെ ഈ മുതലാളിമാരുടെ വാലാട്ടിപട്ടികളാണ്
ReplyDeleteഎന്തയാലും താങ്കള്‍ ശക്തമായി എഴിതി.
ആശംസകള്‍
@praveen : :)
ReplyDelete@Biju Davis: അപ്പം എന്നെ ഒരു കുടിയനാക്കി അല്ലെ ഹഹ! അതെ ഇതിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുടിച്ചും കുടിയ്ക്കതെയും അറിഞ്ഞു.. ഒരു ശീലമാക്കുന്നതിനു മുന്‍പേ പാടെ ഉപേക്ഷിക്കാന്‍ സാധിച്ചത് കൊണ്ട്(വര്ഷങ്ങള്‍ക്കു മുന്‍പ് തന്നെ) മാത്രമാണ് എന്‍റെ മനസ്സാക്ഷി എന്നെ കൊണ്ട് ഇത് എഴുതിപ്പിച്ചത്
@ഷാജു അത്താണിക്കല്‍: നശിക്കേണ്ടവന്‍ നശിക്കാന്‍ ഒരു എളുപ്പമാര്‍ഗ്ഗമായ് എന്തെങ്കിലും ഒക്കെ വേണ്ടേ...
വൈകീട്ടെന്താ പരിപാടി ..ജിന്ന് നമ്മടെ സ്വന്തമാണെ..അതുമ്മേ കേറി കളിക്കല്ലേ..കലക്കി ക്രിസ്ത്യന്‍ ബ്രദറേ..
ReplyDeleteനല്ല പോസ്റ്റ് ...രസകരം.....നല്ല അവതരണം ..
ReplyDeleteഈ രസകരമായ അവതരണത്തിലൂടെ വല്ലവനും കാര്യം മനസിലാക്കി നന്നായെങ്കിൽ എന്ന് ആശിച്ചുപോകുന്നു....
ReplyDeleteകലക്കീട്ടോ.. ജനങ്ങൾ തിരഞ്ഞെടുക്കുന്നതു മന്ത്രിമാരെയും അവർതിർഞ്ഞെടുക്കുന്നതു കൂടെ നിർത്തേണ്ട മദ്യ രാജാക്കന്മാരെയും ആകുംമ്പോൾ ഈ വെള്ളത്തിന്റെ ഉറവ ഒരിക്കലും വറ്റാതെ ഒഴുകികൊണ്ടേയിരിക്കും. അല്ലെങ്കിലും മലയാളികൾ ഈ കാര്യത്തില ഫയങ്കര സൗഹാർദമല്ലെ. മതത്തിൽ മാത്രമല്ല വരിതെറ്റാതെ എത്രസമയം വേണമെങ്കിലും ക്യൂ നില്ക്കുന്ന കാര്യത്തിലും..
ReplyDeleteഹാ.. കലക്കി ഈ മദ്യനയം.. കേരളം ഇപ്പോള്‍ മദ്യത്തിന്റെ മദ്ധ്യത്തില്‍ ആണ്.. സന്ദര്‍ഭോചിതമായ പോസ്റ്റ്.. ആശംസകള്‍.. ദയവായി അക്ഷരതെറ്റുകള്‍ ഒഴിവാക്കാന്‍ അപേക്ഷ.. അത് വായനാസുഖം നന്നേ കുറയ്ക്കുന്നുണ്ട്..
ReplyDelete'വാള്‍ 'കഷ്ണം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിധി കണ്ടെത്തി എന്ന വാര്‍ത്ത കേട്ട ഒരു വിഖ്യാത കുടിയന്റെ കമന്റ് - " ഇവിടത്തെ പ്രജകള്‍ക്കു 5 വര്ഷം തികച്ചു കുടിക്കാന്‍ തികയില്ല ഈ പണം.. നിധിയാണത്രേ നിധി.. !!! ഹും "
@സിദ്ധീക്ക :ജിന്ന് വിട്ടിരിക്കുന്നു..
ReplyDeleteഅപ്പം എന്താ പരിപാടി. നോമ്പ് കഴിഞ്ഞു വീണ്ടും തൊപ്പി ഊരി കുപ്പിലാകുമോ..? ചുമ്മാ പറഞ്ഞതാ ഇക്ക വെള്ളമടിക്കില്ല എന്നെനിക്കറിയാം (ഉറങ്ങിക്കിടക്കുമ്പോള്‍.. :)) അല്ലാത്തപ്പോഴ്ത്തെ കാര്യം ഞാന്‍ മോളോട് ചോദിക്കാം ഹഹ!
@അബ്ദുസ്സലാം ചെമ്മാട് : :)
@ജാബിര്‍ മലബാരി : തീര്‍ച്ചായായും അത് തന്നെയാണ് എന്‍റെയും ആഗ്രഹം.. പ്രത്യേകിച്ചും ഈ പുണ്യമാസത്തില്‍..
@Jefu Jailaf: അതേ, ക്യൂ നില്ക്കുന്നതിലും എന്ത് ഡീസന്‍റ്റ് അല്ലേ.. ഈ കാര്യത്തില്‍ മാത്രം..:)
@Sandeep.A.K: നന്ദി സന്ദീപ്, ഞാന്‍ ശ്രദ്ധിക്കാം..
ജിമ്മി,നല്ലതും ചീത്തയും എല്ലാത്തിലും ഉണ്ട്, മദ്യത്തിലും വ്യത്യാസം ഒന്നും ഇല്ല.എവിടം കൊണ്ടു നിർത്തണം എന്നറിയാത്ത കേരളമക്കൾ!അതിനു അഭിപ്രായവ്യത്യാസങ്ങൾ കാണും,എല്ലാവർക്കും. പക്ഷെ ഇത്രമാത്രം സമയം കളയുന്നതിനു മുൻപ് ഒരു കാര്യം മാത്രം ഓർക്കുക!!എത്ര മാത്രം സംസ്കാരവും, അഭിപ്രായവും പറഞ്ഞാലും,കള്ളുകുടിയും കഴിഞ്ഞ് വലിയവരായാലും ചെറിയവരായാലും യാതൊരു മനുഷ്യത്വവും ഇല്ലാത്ത പെരുമാറ്റം സ്വന്തം കുടുംബത്തോടു ചെയ്യുന്നവർ ധാരളം ആണ്,പണ്ടും ഇന്നും!!അതെൻകിലും ഓർത്ത് ഈ കള്ളുകുടിയുടെ നല്ല കണക്കും ചീത്തക്കണക്കും എടുത്തു സമയം കളയാതെ ജിമ്മി.എവിടെ എപ്പൊ നിർത്തണം എന്നറിയുന്ന സമ്യമനം ഉള്ളവർ ഉണ്ട് ഇന്നും കേരളത്തിൽ എന്നാശ്വസിക്കുന്നു.
ReplyDeleteജിമ്മിച്ചാ, "ചിലര്‍ പറയുന്നു കുടിച്ചോ പക്ഷെ കണ്ട്രോള്‍ വേണം..
ReplyDeleteഈ കണ്ട്രോള്‍ ഉള്ളവര്‍ ഇതങ്ങ് വേണ്ടാന്ന് വെച്ചാ പോരെ…" ഹഹഹഹ...സത്യം!! അടിച്ചുപൊളിച്ചു, കേട്ടോ? :-)
ഡ്രൈ ആയിട്ട് രണ്ടെണ്ണം അടിക്കാമെന്ന് കരുതി വന്നതാ അപ്പൊ ദേ മൊട തുടങ്ങി
ReplyDeleteമദ്യം എതിര്‍ക്കുംതോറും വിപണനം കൂടുന്ന അമ്ര്ത ആണ് മാഷേ
@ഷാബു :നമുക്കിനീം അടിച്ച് പൊളിക്കാമെന്നേ.. :)
ReplyDelete@കൊമ്പന്‍: അപ്പം ഇന്നേതാ ബ്രാന്‍ഡ്..? :)
@മഴയിലൂടെ: :)
"ചിലര്‍ പറയുന്നു കുടിച്ചോ പക്ഷെ കണ്ട്രോള്‍ വേണം"..
ReplyDelete"ഈ കണ്ട്രോള്‍ ഉള്ളവര്‍ ഇതങ്ങ് വേണ്ടാന്ന് വെച്ചാ പോരെ"…
ഇതു തന്നെയാ ജിമ്മി ചേട്ടാ എനിക്കും ചോദിക്കാനുള്ളത്. ..
ഇന്നത്തെ കാലത്ത് കുടിച്ചില്ലെങ്കില്‍ ഇവനെ ഒന്നിനും കൊള്ളില്ല എന്ന് വിചാരിക്കുന്ന ഒരു സമൂഹം ആണ് വളര്‍ന്നു വരുന്നത്...എനിക്കറിയാവുന്ന ഒരുപാട് പിള്ളേര് ആളാവാന്‍ വേണ്ടി കുടിക്കുന്നവരാണ്...എന്റെ ലാബില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടി, പ്രോഫെസ്സെരിനു മദ്യപികുന്നവരെയേ ഇഷ്ടമുള്ളു എന്നരിഞ്ഞ്ഹത് മുതല്‍ കുടി തുടങ്ങി. എവിടെ പോയി തീരും ഇതെല്ലാം ....
"എനിക്കു തോന്നുന്നു അതിനു കാരണം ഇസ്ലാം മത വിശ്വാസികള്‍ ക്കിടയില്‍ ഏറ്റവും വലിയ പാപത്തോടൊപ്പം മദ്യപാനത്തെ കാണണമെന്ന് പഠിപ്പിക്കാറുണ്ടത്രേ.. കാരണം മദ്യപിച്ചു ബോധം പോയാല്‍ പിന്നെ അത് മറ്റെല്ലാ പാപത്തിലേക്കും നമ്മെ നയിക്കും എന്നത് കൊണ്ട് തന്നെ.." ഇത് ജിമ്മി ചേട്ടാ, തോന്നല്‍ അല്ല... ഇത് കൊണ്ട് തന്നെയാ ഇസ്ലാം ലഹരി നിരോധിച്ചത് ... www (wine , women & wealth ) ഇത് മൂന്നും അപകടമാ ....!!!!!
(ഒരു എക്സാം ഉണ്ട് ഈ മാസം, അതോണ്ട് ഫേസ് ബുകില്‍ നിന്നും ഒരു താത്കാലിക ലീവ് എടുതിരിക്ക്യ, വരാന്‍ വയ്കി യതില്‍ ക്ഷമിക്കുമല്ലോ, പുതിയ പോസ്റ്റുകള്‍ ഇമെയില്‍ ചെയ്യണം)
സ്നേഹത്തോടെ
ചെകുത്താനേപ്പോലും നാണിപ്പിക്കുന്ന രീതിയിലുള്ള പുതിയ പുതിയ നികൃഷ്ടമായ കുറ്റകൃത്യങ്ങള്‍ മലയാളികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതും ടിയാനത്രേ.....!
ReplyDeleteആണോ ജിമ്മിച്ചാ?.
ചെകുത്താന്റെ വല്യപ്പനെ നാണിപ്പിക്കുന്ന അന്തസുള്ള നികൃഷ്ടകുറ്റകൃത്യങ്ങള്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്ന പീഠന നായകന്‍മാരും സാമ്പത്തിക കുറ്റവാളികളുമായ മാന്യശ്രീ വിശ്വാമിത്രന്‍മാരൊക്ക മദ്യപാനികളാണോ? അതോ മദ്യ വിരുദ്ധരാണോ?.
അതൊഴിച്ച് ഈ മദ്യനയത്തിലെ മറ്റെല്ലാ കാര്യങ്ങളോടും ഈയുള്ളവനും യോജിക്കുന്നു.
@സ്വപ്ന ചേച്ചി: ഞാന്‍ ആരെയും ന്യായീകരിച്ചതല്ല ചേച്ചി മുകളില്‍ ഒരു തമാശ പറഞ്ഞു എന്ന് മാത്രം..
ReplyDelete@YUNUS.COOL: ശരിയാണ് എവിടെ പോയി തീരും ഇതെല്ലാം? ഇസ്ലാം മതത്തില്‍ മാത്രമല്ല ഒരു മതങ്ങളിലും ഇതിനെ പ്രൊമോട്ട് ചെയ്യുന്നില്ല. മതങ്ങള്‍ക്ക് വിധേയമായിട്ടായിരുന്നു മനുഷ്യര്‍ ഇവിടെ ജീവിച്ചിരുന്നതെങ്കില്‍ ഭൂമി എന്നേ സ്വര്‍ഗ്ഗമായേനെ...! നമുക്ക് മതങ്ങളെ വെറുതെ വിടാം.. നശിച്ച് പോകുന്ന മനുഷ്യനെ നോക്കിയെങ്കിലും ഇവരൊക്കെ പാഠങ്ങള്‍ പഠിച്ചിരുന്നെങ്കില്‍ എന്നാശിച്ച് പോകുന്നു..
@പ്രദീപ് ചേട്ടാ: ചേട്ടന്‍ പറഞ്ഞ കാര്യം തന്നെയാണ് ഞാനും ഉദ്ദേശിച്ചത്. ഇവിടെ കൊടുക്കാന്‍ ആളുള്ളടത്തോളം കാലം എന്തിനും ആവശ്യക്കാരും ഉണ്ടാകും. എന്നാലും ജനിപ്പിച്ച അച്ഛന്‍ തന്നെ ഇതിനു തുനിയുന്നു എങ്കില്‍ ഇതിന്‍റെ പ്രേരണ മറ്റവന്‍ തന്നെയല്ലേ.. ?? സ്വല്പ്പം മനുഷ്യത്വം ബാക്കിയുള്ളത് നഷ്ടപ്പെടാതിരിക്കണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ട് ഞാന്‍ അതിന്‍റെ കണക്ക് എടുക്കാന്‍ നില്ക്കുന്നില്ല...
മദ്യനയം കലക്കി ജിമ്മിച്ചാ .... അടിപൊളി ഓരോരുത്തര്‍ക്കും കുടിക്കാന്‍ ഓരോ കാരണവും സര്‍കാരിന്റെ കാലിയായ കജനാവും ഉള്ളപ്പോള്‍ കുടിയന്മാര്‍ എങ്ങിനെ കുടി നിര്‍ത്തും ?സര്‍ക്കാര്‍ എങ്ങനെ കുടി നിര്‍ത്തിക്കും ?
ReplyDeleteഅതെ, നാട്ടില്‍ കൂലിപ്പണിക്കാരന് പോലും 400-500 രൂപ ദിവസക്കൂലി കിട്ടുമ്പോള്‍ സര്‍ക്കാരിന് ആ പാവങ്ങളുടെ കയ്യില്‍ നിന്ന് അത് മുഴുവനും തട്ടിപ്പറിക്കാനാണല്ലോ ഈ സമ്പ്രദായം.. നടക്കട്ടെ. നാട് നന്നാവട്ടെ. ബോധമില്ലാത്ത ജനങ്ങള്‍ ബോധമില്ലാതെ തന്നെ ഇങ്ങനെ ജീവിക്കട്ടെ..
ReplyDeleteപ്രിയ സ്വന്തം സുഹൃത്തേ, ഞാന്‍ മറ്റൊരു പോസ്റ്റിലിട്ട കമന്റാണിത്. അത് ഇവിടെയും ഇടട്ടെ.
ReplyDeleteമദ്യപാനം അല്പന്മാരുടെ പുളിച്ചത്തരമാണ്. കുടിയന്മാര്‍ (നമ്മുടെ നാട്ടിലെ കുടിയന്മാരുടെ കാര്യമാണ് പറയുന്നത്) സ്വാര്‍ത്ഥന്മാരുമാണ്. വീട്ടില്‍ അമ്മയും ഭാര്യയും മകളും സഹോദരിയുമൊക്കെയുള്ളപ്പോള്‍ അവര്‍ക്കൊന്നും സുഖം നല്‍കാതെ സ്വന്തം സുഖം മാത്രമാണ് ഈ അല്പന്മാര്‍ നോക്കുന്നത്. എന്താ ഈ പെണ്ണുങ്ങള്‍ക്കൊന്നും സുഖവും സംതൃപ്തിയും മാനസികോല്ലാസവുമൊന്നും കിട്ടേണ്ടേ? ഇവരെന്താ കടലാസ്സില്‍ നിന്നു വെട്ടിയവരോ? ഇവരോട് സ്‌നേഹമുള്ളവര്‍ എന്താണ് ചെയ്യേണ്ടതെന്നോ? കുപ്പി വാങ്ങി വീട്ടില്‍ കൊണ്ടുപോയി അമ്മയ്ക്കും ഭാര്യക്കും മകള്‍ക്കും സഹോദരിക്കുമൊപ്പമിരുന്ന് കുടിച്ച് 'ആമിനാമിനാ വെച്ചോ വെച്ചോ ആമിനാമിനാ'എന്നോ മറ്റോ പാടി നൃത്തമാടി ഉല്ലസിക്കുകയാണ് വേണ്ടത്.
valare avassarochithamaya post........... aashamsakal.........
ReplyDelete@ശങ്കരനാരായണന്‍ മലപ്പുറം: :)
ReplyDelete@jayarajmurukkumpuzha:ആശംസകള്‍ക്ക് നന്ദി !
ഈ മഹനീയ പാനീയത്തിനായി ഒന്നാം തിയതി ഒഴികെയുള്ള ദിവസങ്ങളിൽ ബിവറേജസിന്റെ മുന്നിലെ ക്യൂ വിന്റെ മത സൗഹാർദ്ദവും കുടിയൻമാരുടെ ആത്മ സംയമനവും നിങ്ങളാരും വിചാരിക്കുന്ന പോലൊന്നുമല്ല.. വെറുതെ അതുമിതും പറഞ്ഞ് മത സൗഹാർദ്ദം തകർക്കല്ലെ ജിമ്മിച്ചാ..
ReplyDelete@ആയിരങ്ങളില്‍ ഒരുവന്‍ :എല്ലാരേയും ഒരു കുടക്കീഴില്‍ നിര്ത്തുന്ന ജനകോടികളുടെ വിശ്വസ്ത സ്ഥാപനം അല്ലേ :)
ReplyDeleteഹ... ഹ... കുറഞ്ഞപക്ഷം ബി.പി.എല്‍ കാര്‍ക്കെങ്കിലും ഇതൊക്കെ സബ്സിഡി നിരക്കില്‍ കൊടുക്കേണ്ടതല്ലേ?
ReplyDeleteകുടുംബനാഥന്റെ കുടികൊണ്ട് മാത്രം നശിച്ചുപോയ ഒരുപാട് കുടുംബങ്ങളെ എനിക്കറിയാം. പറഞ്ഞപ്പോള്‍ രണ്ടുവശവും പറഞ്ഞത് നന്നായി.
നമ്മുക്ക് പറയാനല്ലാതെ എന്ത് സാധിക്കും?
ReplyDeleteഅന്തെങ്കിലും ചെയ്തില്ലെങ്കില്‍ എന്‍റെ കടമ ചെയ്തില്ല എന്ന് തോന്നി..
ഹമ്പട മുടുക്കാ...!
ReplyDeleteനീയും വച്ചു കാച്ചി അല്ലേ..!
ഇഷ്ടായീ..ഇഷ്ടായീ..! ഈ മദ്യ നയം ഇഷ്ട്ടായീ..!
എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല ഈ കള്ളുകഥ..!
മദ്യവിപണനത്തിന്റെ അമ്പരപ്പിക്കുന്ന കണക്കുകള്‍ എത്ര നിസ്സാരമായാണ് ഇന്നു മലയാളി കാണുന്നത്..! ഇല്ല ഇതിനൊരു മാറ്റമുണ്ടാകുമെന്നു തോന്നുന്നില്ല...!
രസകരമായി എഴുതി കേട്ടോ..ആശംസകള്‍..!!
ചേര്‍ത്തുവായിക്കാന്‍ പറ്റുന്ന ഒരു പോസ്റ്റ് മുന്‍പ് ഞാനിട്ടിരുന്നു
മരണാനന്തരംവായിക്കാത്തര്‍ ദയവായി നോക്കുക.
ആശംസകള്‍ക്ക് നന്ദി.. ഞാനും വായിച്ചു ചേട്ടന്‍റെ കഥ അപ്രതീക്ഷിതമായ ഒരു സൂപ്പര്‍ ക്ലൈമാക്സ്..!
ReplyDeleteഇവനെ അകത്താക്കാന്‍ എല്ലാത്തരക്കാര്‍ക്കും ഒരു കാരണം കാണും അല്ലെ.. സൈക്കിള്‍ അഗര്‍ബത്തി പോലെ !.
ജിമ്മിച്ചോ ..................ഇത് കലക്കി ................കല കലക്കി .............ഇനി ഇതിന്റെ പേരില്‍ ഒന്ന് കൂടണോ ????????????
ReplyDeleteജിമ്മിച്ചാ .... സംഗതി കൊള്ളാം ... ചിലയിടങ്ങളില്‍ ചിലത് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല ... ഞാന്‍ ഓഫീസു പാര്‍ട്ടി .. വീട്ടിലെ സുഹൃത്ത് സന്ദര്‍ശനം ... ഈ സമയത്തൊക്കെ അല്പം കഴിക്കും ... ഇത് വരെ ഒരു കുഴപ്പവും അത് കൊണ്ട് സംഭവിച്ചിട്ടില്ല ... മദ്യം നമ്മളെ കഴിക്കാതെ നോക്കിയാല്‍ മതി... പിന്നെ കുടിക്കുന്നവര്‍ കുടിക്കും എന്ന് പരസ്യമായി പറയാന്‍ മടിക്കുന്നവരാകുന്നു. അവരോടു കര്‍ത്താവു പൊറുക്കട്ടെ ....
ReplyDelete@അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍ : ..................ഇത് കലക്കി ....... വ്യക്തമായ് പറയൂ..എന്തൊഴിച്ച് കലക്കി? സോഡയോ കോളയോ.. എന്നിട്ട് പറയാം കൂടണോ വേണ്ടയൊ എന്ന്.. ഹഹ!
ReplyDelete@oduvathody : നേര് പറഞ്ഞതില്‍ സന്തോഷം.. ഇതില്‍ പറഞ്ഞതെന്തെങ്കിലും ഉപകരിക്കുമെങ്കില്‍ അതിലേറെ സന്തോഷം.. :)
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteSo far Govt.is supplying, who want to drink let them to have it. Dont cry, if you want any brand I will bring it.
ReplyDeleteജിമ്മിച്ചന്റെ അഭിപ്രായത്തോട് യോജിപ്പുണ്ട്. അച്ചായന്മാര്‍ക്ക് മാനക്കേടുണ്ടാക്കുന്ന മറ്റൊരു അച്ചായന്‍!
ReplyDeleteശ്രീ.മുണ്ടോളി, കൊണ്ടോട്ടി, ബിജു ഡേവിസ് എന്നിവരുടെ അഭിപ്രായത്തില്‍ അല്പം കഴംബില്ലേ എന്ന് ഞാന്‍ സംശയിച്ചുപോകുന്നു.
രക്ഷയില്ല.കേരളത്തില്‍ കൈവിട്ടുപോയ ഒന്നാണ് സംഭവം.