Wednesday, September 7, 2011

അവള്‍ - എന്റെ ആദ്യ പ്രണയിനി..!

ഇപ്പൊഴും ഞാനവളെക്കുറിച്ചോര്‍ക്കുന്നത് ഒരു ഞെട്ടലോട് കൂടിയാണ്..!

എന്നെ ഞാനറിയാതെ പ്രണയിച്ച്.... എന്‍റെ ജീവിത്തത്തില്‍ ഒത്തിരി പ്രശ്നങ്ങളുണ്ടാക്കിയ അവളെ ഞാനെങ്ങനെ മറക്കാനാണ്..?!
ചെറുപ്പകാലം മുതലേ അവളെ എനിക്കറിയാമെങ്കിലും എന്‍റെ 12 ആം ക്ലാസ്സ് പരീക്ഷയുടെ സമയത്താണ് അവള്‍ എന്നെ വല്ലാത ഉലയ്ക്കുന്ന രീതിയില്‍ എന്‍റെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയത്. 17 വയസ്സ്, പിടിച്ചാല്‍ കിട്ടാത്ത, പൊട്ടുന്ന പ്രായമല്ലേ? അവള്‍ക്കും അതറിയാമായിരിക്കും..

ഞങ്ങളുടെ ബന്ധത്തെ ക്കുറിച്ചറിഞ്ഞ അധ്യാപകര്‍ അതേക്കുറിച്ച് വീട്ടിലുള്ളവരോട് പറഞ്ഞപ്പോഴുള്ള എന്‍റെ നാണക്കേടും നിസ്സഹായ അവസ്ത്ഥയും നിങ്ങള്‍ക്കുഹിക്കാമെല്ലൊ..

എനിക്കവരുടെ മുന്നില്‍ തല ഉയര്ത്താനേ സാധിച്ചില്ല.. നാണം കൊണ്ട് ചൂളിപ്പോയി എന്നൊക്കെ പറയുന്ന മാതിരി..

സാധാരണ പെണ്ണുങ്ങളിലൊന്നും കാണാത്ത അപാരധൈരത്തിന്‍റെ ഉടമയായിരുന്നു അവള്‍..

ഹോസ്റ്റലില്‍ ഞങ്ങള്‍ കൂട്ടുകാരുമൊത്ത് ഒന്നിച്ചിരുന്നു പഠിച്ചുകൊണ്ടിരിക്കുമ്പൊഴായിരിക്കും അവളുടെ വരവ്..മറ്റാരും കാണാതെ അവള്‍ ഞങ്ങളുടെ മുറിക്കുള്ളില്‍ കടക്കും.. അവള്‍ വന്ന് കഴിഞ്ഞാല്‍ പിന്നെ എനിക്ക് ആകെ ഒരു പരവേശം മാതിരിയാണ്..പിന്നെ പുസ്തകത്തില്‍ നോക്കി  ഒന്നും വായിക്കാന്‍ കഴിയില്ല.. ഒരക്ഷരം പഠിക്കാന്‍ സാധിക്കില്ല..!
ഞാന്‍ അവരുടെ ഇടയില്‍ നിന്നും എണ്ണിറ്റ് വരുന്നതും കാത്ത് അവള്‍ നില്ക്കുന്നുണ്ടായിരിക്കും. പിന്നെ യാന്ത്രികമായ് ചരിക്കുന്ന എന്നെയും കൊണ്ട് എന്‍റെ കട്ടിലിലേക്ക്....

അടുത്ത ദിവസം രാവിലെ കുറ്റബോധത്തോടെ എണ്ണീക്കുമ്പോഴേക്കും അവള്‍ പമ്പ കടന്നിട്ടുണ്ടായിരിക്കും.

അവളെയും പിന്നെ എന്നേയും ശപിച്ച് "ഇനി മേലില്‍ അവളെ ആ പരിസരത്ത് അടുപ്പിക്കില്ല" എന്ന പ്രതിജ്ഞയും എടുത്തായിരിക്കും അടുത്ത ദിവസം തുടങ്ങുന്നത്..

എങ്കിലും അടുത്ത ദിവസവും രാത്രി അവള്‍ പതിവു പോലെ പതുക്കെ ആരുമറിയാതെ എന്‍റെയടുക്കലെത്തും..

അവളെത്തിയാലുടന്‍.. ഞാന്‍ അവളുടെ മാന്ത്രിക വലയത്തില്‍ പെട്ട് ഒരു കുഞ്ഞാടിനേപ്പൊലെ അവളുടെ പുറകേ..... പിന്നെ...
*****************************************************************************
പബ്ലിക്ക് പരീക്ഷ കഴിഞ്ഞു,, എന്തായാലും ഭാഗ്യത്തിന് ഫസ്റ്റ് ക്ലാസ്സൊക്കെയുണ്ട്.. അനവസരത്തില്‍ എന്‍റെയടുത്തേക്ക് വരുന്നതൊക്കെ അവള്‍ നിര്ത്തി എങ്കിലും ഞങ്ങളുതമ്മിലുള്ള ബന്ധം തുടര്ന്നു കൊണ്ടേയിരുന്നു....!

നിങ്ങളും  ഒരു പക്ഷേ , -അല്ല ഉറപ്പായിട്ടും അവളേ അറിയും..

അവളുടെ പേരാണ്.. നിദ്ര!  :)

ശ്ശോ തെറ്റിദ്ധരിച്ചു ..! ഇല്ലേ .. പോട്ടെ സാരമില്ല ..നമുക്കടുത്ത തവണ ശരിയാക്കാം :)

എല്ലാവര്ക്കും എന്റെ ഓണസംസകള്‍ !

***************************

കടപ്പാട്: (കഥാ ബീജം) എന്‍റെ പഴയ സ്കൂളിലെ ഒരു സീനിയര്‍ ചേട്ടന്‍.. സന്ദീപ്, ഉത്തര്‍പ്രദേശ്!

48 comments:

 1. :).............ഈ ചതി വേണ്ടായിരുന്നു

  ReplyDelete
 2. http://www.everbestblog.com/2011/01/blog-post_05.html എന്റെ കഥ കട്ടേ.... ( ചുമ്മാ പറഞ്ഞതാകേട്ടോ.. ഇതും രസമുണ്ട്)

  ReplyDelete
 3. @ബഡായി : എന്താ ചെയ്ക എന്നെക്കൊണ്ടിത്രയൊക്കെ പറ്റൂ ഇപ്പോള്‍ ..:)

  @ഋതുസഞ്ജന: എനിക്ക് ഇതിന്റെ ഉള്ളടക്കം കിട്ടിയിട്ട് ഏകദേശം 20 വര്‍ഷത്തോളം ആകുന്നു. എന്റെ സ്കുളില്‍ നിന്നുമാണ് അത് അതിന്റെ താഴെ കടപ്പാട് എന്ന് വ്യക്തതമായി എഴുതിയിട്ടുമുണ്ട് . :)
  ഒരു സിനിമ റീമേക്ക് ചെയ്യാന്‍ 20 കൊല്ലം ധാരാളം അല്ലേ :) പുതിയ തലമുറയും ഇതൊക്കെ അറിയട്ടെ എന്ന് കരുതി :)
  കഥ ഇപ്പോള്‍ ഞാനും വായിച്ചു ഇഷ്ടപ്പെട്ടു :)

  ReplyDelete
 4. അവളെ ഞാൻ "പുകച്ച്" അകറ്റി, അവൾ എന്റെ പരിസരത്ത് വരില്ലായിരുന്നു ഏകദേശം 18 വർഷം. പിന്നീട് പ്രതിവിധി രോഗത്തിനെക്കാൾ നാശകരമായി. ഒടുവിൽ എന്റെ ഈ പുതിയ ഒറ്റമൂലിയുടെ പുറത്ത് എഴുതിയത് സത്യമാണ് എന്ന് മനസ്സിലായി: "പുകവലി ആരോഗ്യത്തിന് ഹാനികരം".

  ReplyDelete
 5. എന്താണെന്നറിയില്ല ഈയിടെ പകലും അവള്‍ എന്നെ വിടാതെ പിന്നാലെ കൂടിയിരിക്കുകയാണ് ,,:)

  ReplyDelete
 6. കല്യാണം ഉറപ്പിച്ചതിനു ശേഷം ഞാനും ലവളും പിണക്കത്തില്‍ ആണ്..ഏതെങ്കിലും ഒന്നേ പറ്റുള്ളൂ എന്നാ ഫാവി വധുവിന്റെ ഫീഷണി..

  ReplyDelete
 7. നിങ്ങളിതു എന്തുട്ടു പണിയാ കാണിച്ചേ.. 18 വയസ്സാവാതൊരു വായിക്കാന്‍ പാടില്ല.. അവള് വന്നു..പോയി..വീണ്ടും വന്നു..പോയി..തേങ്ങാക്കൊല... ഞാന്‍ എന്‍റെ ഹൃദയത്തില്‍ ഒരു 10 മീറ്റര്‍ സൈന്‍ വേവ് എങ്കിലും വരച്ചു കാണും ഇതിന്‍റെ ഇടയ്ക്കു.. അടുത്ത തവണ ശരിയാകണേ.. ഞാന്‍ കണ്ണില്‍ ഈര്‍ക്കില്‍ വെച്ച് കാത്തിരിക്കും.. നിദ്ര പോലും വരാതെ...

  ReplyDelete
 8. ഹ ഹ ഫുള്‍ ടൈം ഇവളെ ഒന്ന് കിട്ടിയിരുന്നെങ്ങില്‍ ................

  ReplyDelete
 9. കഥ ഞാന്‍ മുന്‍പേ കേട്ടിട്ടുണ്ട്.. അത് കൊണ്ട് ക്ലൈമാക്സിലെ ആ സസ്പെന്‍സ് കിട്ടാതെ പോയി.. പിന്നെ പ്ലസ്‌ ടൂ എന്നുള്ളത് മാറ്റി കോളേജ് എന്നോ മറ്റോ ആക്കിയിരുന്നെങ്കില്‍ കഥയ്ക്ക്‌ കൂടുതല്‍ ഭദ്രത ലഭിക്കുമായിരുന്നു..

  ഹാ.. എന്തായാലും അവളും ഞാനും പിണങ്ങിയിരിക്കുവാ കഴിഞ്ഞ മൂന്നു നാലു ദിവസങ്ങള്‍ ആയിട്ട്.. ഓണതിരക്കുകള്‍ കാരണം ലവളെ വേണ്ട രീതിയില്‍ കെയര്‍ ചെയ്യുന്നില്ല എന്നാ പരാതി.. സരൂല്യ.. നാളെ കഴിഞ്ഞു ശരിക്കും കെയര്‍ ചെയ്തു ആ പിണക്കം മാറ്റണം.. ഹല്ലാപിന്നെ...
  ഓണാശംസകള്‍ ...!!!

  ReplyDelete
 10. ആശാനേ...ആരാ ഈ നിദ്ര???

  #പണ്ടത്തെ ചങ്കരന്‍ തെങ്ങുമ്മ തന്നെ..... :P

  ReplyDelete
 11. ചുമ്മാ മോഹിപ്പിച്ചു...!! വേണ്ടായിരുന്നു..!!

  ReplyDelete
 12. -:) ഉം നടക്കട്ടെ.,അവള്‍ ഇനി വരുന്നില്ലെങ്കില്‍ എന്തു ചെയ്യും ജിമ്മിച്ചാ...

  ReplyDelete
 13. ഇവള്‍ വഴി തെറ്റിച്ച എത്ര കുട്ടികളാ പരീക്ഷയില്‍ തോല്‍ക്കുന്നത്......

  ReplyDelete
 14. ജിമ്മി,എന്നിലെ ഹെര്‍ക്യുല്‍ പോയ് റോട്ട് ഒടുക്കത്തെ ബുദ്ധിശക്തി ഉപയോഗിച്ച് അവരെ ട്രാക്ക് ഡൌന്‍ ചെയ്ത് 'സ്മോള്‍' വരെ എത്തി... ..അപ്പോഴല്ലേ ഈ കൊലച്ചതി....:)

  ReplyDelete
 15. ആളെ പറ്റിച്ചു .
  സാരല്ല്യ. ക്ഷമിച്ചു ജിമ്മി :-)
  രസായി ട്ടോ
  ഓണാശംസകള്‍

  ReplyDelete
 16. പറ്റിച്ചു, കളിപ്പിച്ചു, എന്നേം അവള്‍ ഒത്തിരി പറ്റിച്ചിട്ടുണ്ട് പണ്ട്. ഇപ്പോ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി. എന്റെ എല്ലാ പ്രശ്നങ്ങളും അവള്‍ അടുത്ത് എത്തുന്നതോടെ തീരും.

  ReplyDelete
 17. എന്റെ ഏകാന്തതയിലെ പ്രിയ കൂട്ടുകാരി...!

  ReplyDelete
 18. അവൾ ഇങ്ങനെ വല്ലതും ആകുമെന്ന് ആദ്യമേ തോന്നി :)

  ReplyDelete
 19. @രമേശ്‌ അരൂര്‍: പകലിതത്ര ശരിയല്ല കേട്ടോ
  @കണ്ണന്‍ | Kannan: :)
  @ഒരു ദുബായിക്കാരന്‍ : ആത്മാര്ത്ഥമായ് പ്രണയത്തെ കാണുന്നവര്‍ക്ക് ഒരാളോടേ നീതി പുലര്ത്താന്‍ പറ്റുള്ളുവത്രേ :)
  @ഏകലവ്യ: "ഹൃദയത്തില്‍ ഒരു 10 മീറ്റര്‍ സൈന്‍ വേവ് എങ്കിലും വരച്ചു കാണും" ഹഹ
  @അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍: പിന്നെ മറ്റ് പണിയൊന്നും നടക്കില്ല അല്ലേ ഹഹ!
  @Sandeep.A.K : ശരിയാണ്.. ഇതിന്‍റെ ഒരു വേര്ഷന്‍ ഞാന്‍ പത്തിരുപത് വര്ഷം മുന്‍പ് കേട്ടതാണ്, ഞാന്‍ കടപ്പാട് എഴുതിയിട്ടുണ്ടല്ലൊ .. പക്ഷേ ഇതു വരെ കേള്‍ക്കാത്തവര്‍ക്ക് ഇത് ഒരു പുതുമയാണെന്ന് തോന്നി.. പലരും അത് പറയുകയും ചെയ്തു.. :)

  ReplyDelete
 20. @രഞ്ജിത്ത് കലിംഗപുരം : കള്ളി വെളിച്ചത്താക്കാനാണ് പരിപാടി അല്ലേ ? ഹഹ്
  @‍ആയിരങ്ങളില്‍ ഒരുവന്‍: ഈ മോഹമല്ലെ നമ്മളെ നയിക്കുന്നത് ഒരോ നിമിഷവും :)
  @Pradeep Kumar: അയ്യോ അത് മാത്രം പറയരുത്.. അവളില്ലാതെ എനിക്കൊരു നിമിഷം പോലും... അല്ല ഒരു ദിവസം പോലും മുന്നോട്ട് പോകാനവില്ല.. എന്‍റെ ഊര്‍ജ്ജമല്ലേ അവള്‍ :)
  @വേനല്‍പക്ഷി: തോല്‍വി അറിയാതിരിക്കുന്നതും ഇവള്‍ കൂടെയുള്ളപ്പോള്‍..!
  @Biju Davis : എന്നാലും ഈ കൊലച്ചതി എന്നോട് വേണ്ടായിരുന്നു അല്ലെ ഹഹ!

  ReplyDelete
 21. @ചെറുവാടി: ആളെപ്പറ്റിക്കുക എന്നത് ഇന്ന് മലയാളിയുടെ മിനിമം യോഗ്യതയാ.. അപ്പം വല്യ കേടില്ലാത്തൊരു പറ്റീര് പറ്റിക്കാമെന്ന് കരുതി :) ആശംസകള്‍.. തിരിച്ചും..
  @സോണി : അതെ ഇവള്‍ എല്ലാരുടെയും കൂട്ടുകാരി
  @കുഞ്ഞൂസ് (Kunjuss) : എന്‍റെ കാമുകിക്കെത്രയെത്രെ കൂട്ടുകാര്‍ അല്ലേ :)
  @കുമാരന്‍ | kumaran : അല്ലെങ്കില്‍ എങ്ങനെ ഇങ്ങനെ തുറന്നെഴുതാനാവും അല്ലേ :)

  ReplyDelete
 22. രാത്രിയും പകലും ഒള് ഞമ്മളെ വിടാതെ പിടി കൂടിയിരിക്കുകാ.. എന്തായാലും സംഗതി രസിച്ചൂട്ടോ

  ReplyDelete
 23. എന്നോടിതു വേണ്ടിയിരുന്നില്ല ഗടി.. എന്തൊക്കെ പ്രതീക്ഷകളായിരുന്നു.. എന്റെ നിദ്രാവിഹീനങ്ങളായ നിമിഷങ്ങൾ എല്ലാം ഈ നിദ്ര കൊണ്ടു പോയില്ലെ..

  ReplyDelete
 24. @ആസാദ് : ആശംസകള്‍ക്ക് നന്ദി.. @Jefu Jailaf: മ്മക്ക് വഴിയുണ്ട്ടാക്കാമെന്നേ :)

  ReplyDelete
 25. പതിനെട്ടു വയസ്സ് കഴിയാത്തത് കൊണ്ടു വായിച്ചില്ല ..
  ആശംസകള്‍

  ReplyDelete
 26. ഹൊ എനിക്കു വയ്യ ലവള്‍ ഇന്നും എന്റെ പ്രാണനാ

  ReplyDelete
 27. എന്താണെന്നറിയില്ലാ...എത്ര വിളിച്ച്ലും, എന്തെല്ലാം പ്രലോഭനങ്ങൾ നൽകിയാലും അവൾ..... അവൾക്ക് എന്റെ അടുത്തു വരാൻ ഭയങ്കര മടിയാ..പിന്നെ രാത്രി 3 മണിയൊക്കെയാകുമ്പോൾ മനസ്സില്ലാ മനസോടെ എത്തും എന്റെ കണ്ണുമകളെ ചുംബിക്കാൻ....എന്താ ഇപ്പോ ചെയ്ക??????

  ReplyDelete
 28. best wishes to you!!
  avale theere aduppikathe
  irunnaal athum kuzhappam aanalle?

  ReplyDelete
 29. @the man to walk with :
  നല്ല കുട്ടി :) പക്ഷേ 18 വയസ്സാകുന്നതിനു മുന്‍പേ എന്തിനാ പിന്നെ "man" എന്നിട്ടിരിക്കുന്നത് ;).. വായിക്കാം ട്ടോ.. ചുമ്മാ ഒന്ന് പറ്റിക്കാന്‍ ഒരു സുത്രം ഹഹ
  @ഷാജു അത്താണിക്ക: എനിക്കു കുഴപ്പമില്ല കേട്ടോ :)
  @ചന്തു നായര്‍: മൂന്ന് മണി വരെ എന്താ ചെയ്ക.... മനസ്സ് ശാന്തമാക്കൂ.. എങ്കിലെ അവളു വരു.. :)
  @ente lokam : അടുപ്പിച്ചോളു.. കുഴപ്പമില്ല :)

  ReplyDelete
 30. പ്രണയം അതെന്തിനോടും തോന്നാം പ്രണയിക്കുന്നെന്തും നമ്മെ വശീകരിക്കും അതൊരു ലഹരിയാ ഉറക്കത്തെ സ്നേഹിച്ച കൂട്ടുകാരാ ആശംഷകള്‍

  ReplyDelete
 31. @Komban Moosa : ഇതെന്‍റെ സംഭാവനയല്ല കൊമ്പാ..(അത് ഞാനിവിടെ സൂചിപ്പിച്ചിട്ടുണ്ട്) പക്ഷേ എല്ലാരേയും പ്രണയിക്കുന്ന അവളെ അറിയാത്തവര്‍ക്കായി ഒരിക്കലൂടെ ഒന്ന് പരിചയപ്പെടുത്തി... അത്ര തന്നെ..

  ReplyDelete
 32. ഞാന്‍ കണ്ടത് സൃഷ്ട്ടിയെ ആണ് സൃഷ ട്ടാവിനെ അല്ല

  ReplyDelete
 33. @കൊമ്പന്‍: ശരിക്കുള്ള സൃഷ്ടാവിനെ തേടിയാകട്ടെ യാത്ര, ജീവിതം ധന്യമാകട്ടെ.. :)

  ReplyDelete
 34. എന്നാലും ഞെട്ടലോടെയൊക്കെ ഓര്‍ക്കുന്നതെന്തിനാ !
  പാവം അവള്‍ .. :)

  ReplyDelete
 35. @LipiRanju: അത് നിങ്ങളെയൊക്കെ ഞെട്ടിക്കാനൊരു നമ്പര്‍ അല്ലേ :)
  @മയില്‍പീലി: :)
  ആശംസകള്‍ക്കെല്ലാം ഒത്തിരി ഒത്തിരി നന്ദി !

  ReplyDelete
 36. @ManzoorAluvila : ആശംസകള്‍ക്ക് ഒത്തിരി നന്ദി !

  ReplyDelete
 37. എനിക്കില്ലാത്തതും ഈ ലവള് തന്നെ..

  ReplyDelete
 38. .....ഇതാണോ പ്രണയം! അബദ്ധ ധാരണ!

  ReplyDelete
 39. പക്ഷെ അവള്‍ എല്ലാരുടെ കൂടെയും പോകും ,അവളെ അങ്ങനെ പ്രണയിനി എന്ന് വിളിക്കാന്‍ പറ്റുമോ ?

  ReplyDelete
 40. @വാല്യക്കാരന്‍..: എങ്കി സൂക്ഷിക്കണം കേട്ടോ :)
  @ബ്ലോഗുലാം: പറ്റിച്ചേ ഹഹ :)
  @സിയാഫ് അബ്ദുള്‍ഖാദര്‍: സത്യം ആദ്യം ഞാന്‍ ഒന്ന് ചിരിച്ചു.. പിന്നെ ഒത്തിരി ചിരിച്ചു.. നല്ല ചോദ്യം :)
  ആശം‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍സകള്‍ക്കെല്ലാം ഒത്തിരി നന്ദി...!

  ReplyDelete
 41. ഋതുസഞ്ജനയുടെ സമാനമായ ഒരു കഥ മുമ്പ് ഒരിക്കല്‍ വായിച്ച ഓര്‍മ്മയുള്ളതുകൊണ്ട് സസ്പെന്‍സ് ആദ്യം തന്നെ ഉടഞ്ഞുപോയിരുന്നു.

  ReplyDelete
 42. @ajith :ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഈ കഥാതന്തു കേട്ടിട്ട് ഏകദേശം 20 വര്ഷത്തോളമാകുന്നു , ഞാനത് മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്.... കിങ്ങിണിക്കുട്ടി ഈ കാര്യം പറഞ്ഞതിന് ശേഷം ഞാന്‍ അവിടെ പോയി നോക്കിയിരുന്നു.. :)
  @പ്രദീപ്‌ പേരശ്ശന്നൂര്‍: :)
  ആശംസകള്‍ക്കെല്ലാം ഒത്തിരി നന്ദി!

  ReplyDelete
 43. കലക്കി മാഷേ...

  ReplyDelete
 44. ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍!!!!!!!!!!!!

  ReplyDelete