മനസ്സും മനസ്സാക്ഷിയും,
ആശയും ആശങ്കയും,
വാക്കും വാഗ്വാദവും,
സമരവും സമരസവും,
ജീവനും അതിജീവനവും,
ഇന്നിവിടെ, ഒഴുകിയെത്തുന്നു,
അണ കെട്ടിയിപ്പോള്‍ ,
ആര്‍ക്കോ കാതോക്കുന്നു......!
***************
അണ കെട്ടി അപ്പുറം
മറഞ്ഞ മനുഷ്യരും.
കാലാ കാലങ്ങളില്‍
കരാര്‍ പുതുക്കിയോരും,
കണ്ടുവോ കിനാവിലൊരു
കാലന്റെ വേഷം... ?!
കാലങ്ങള്‍ക്കപ്പുറം
കേരള മണ്ണിനെ
ആകെ നടുക്കുന്നൊരു
പ്രളയത്തിന്‍ രൂപം..!?
*****************
നന്നാകനുള്ളോരു നല്ലയവസരം
എന്ന് മാത്രമേ കാണുവാനാകുള്ളൂ!
ആരോ പറഞ്ഞതോര്‍ക്കുന്നു
ചിന്തിയ്ക്ക , നിങ്ങളന്ത്യത്തെ -എങ്കിലോ
ചന്തമായിടുമാ ചിന്തയും ചെയ്തിയും..!!
*****************
(*ഇവിടെ ഉപദേശി എന്നര്‍ത്ഥം )
ചിത്രങ്ങള്‍: കടപ്പാട് ഗൂഗിള്‍


