Saturday, July 30, 2011

...ആരെയോ തേടി...

കാത്തിരിപ്പൂ കാതോര്ത്തിരിപ്പൂ-നിന്‍റെ
കാലൊച്ച കേള്‍ക്കുവാന്‍ ഒന്നു കാണാന്‍
പാര്ത്തിരിപ്പൂ മുദം ഓര്ത്തിരിപ്പു-എന്‍റെ
കരളിന്‍റെ കരളിനെ കണ്മണിയെ..

കാളിന്ദി നിന്നുടെ കളകളനാദമോ
കാര്മേഘവര്ണ്ണാ നിന്‍ കുഴല്‍നാദമോ
കേഴുന്ന രാധതന്‍ മൂകമാം ശോകമോ
കറയറ്റൊരാമമഹൃദയരാഗമോ

ഒരോ വരയിലും ഒരോ വരിയിലും
ഒരോ മൊഴിയിലും ഒരോ ചിരിയിലും
തിരയുവതാരെ, നീയകതാരെ..
തരിക നീ ദര്‍ശനമിത്തിരി നേരം...

Monday, July 25, 2011

"ബ്ലോഗിലേക്കെങ്ങനെ ആളെകയറ്റിടും -----?"












നാലു പേരറിയുന്നൊരു ബ്ലോഗറായീടണം
നാലാളേയോടിച്ചിട്ടതിനാത്ത് കയറ്റണം
നാലണ ചിലവാക്കി കമന്‍റെഴുതിയ്ക്കണം
നാണക്കേടൊഴിവാക്കാന്‍ ഫോളോ ചെയ്യിക്കണം


         ബ്ലോഗിലേക്കെങ്ങനെ ആളെക്കയറ്റിടും?
         'ബൂലോക'ത്തെങ്ങനെ പേരറിയിച്ചിടും?


'ബൂലോക'ത്തിമ്മിണി പേരൊക്കെ നേടണം..
ഡോളര്‍ കായ്ക്കുന്നൊരു മരവും വെപ്പിയ്ക്കണം
വരുമാനം സ്വിസ്സ് ബാങ്കില്‍ പതിയെ നിറ്യ്ക്കണം
അറിയുന്ന കൂട്ടായ്മ്മേന്നൊരവാര്‍ഡ് തരമാക്കണം


        ബ്ലോഗിലേക്കെങ്ങനെ ആളെക്കയറ്റിടും?
       'ബൂലോക'ത്തെങ്ങനെ പേരറിയിച്ചിടും?


കല്പനയില്ല  ഹേ കവിതയെഴുതുവാന്‍ ..
അനുഭവം തീരെയും.....; അനുഭവ..വേദിക്കാനും ;)
പഴകിയ ഉത്തരങ്ങളാരും പറയല്ല്..
"ക്ഷീരമുള്ളോരകിടും..", "മാങ്ങയുള്ള മാവും...."


        ബ്ലോഗിലേക്കെങ്ങനെ ആളെക്കയറ്റിടും?
        'ബൂലോക'ത്തെങ്ങനെ പേരറിയിച്ചിടും?


അറിയാത്ത ബ്ലോഗറുടെ കാലു പിടിച്ചും
അറിയുന്ന ബ്ലോഗറെ കൈമണിയടിച്ചും
കരളലിയുന്നോര്‍ക്കായ് കണ്ണീര്‍ ‌വാര്‍ത്തും
കരുണാമയനായ് കാണിക്കയിട്ടും


      ബ്ലോഗിലേക്കെങ്ങനെ ആളെക്കയറ്റിടും?
     'ബൂലോക'ത്തെങ്ങനെ പേരറിയിച്ചിടും?


---
----
------
കോപ്പിയടിക്കണ്ടാ, തെറിവിളി കേള്‍ക്കേണ്ടാ,,
സ്വന്തമായ് ബ്ലോഗിന്‍റെ ഫാക്ടറി തുടങ്ങേണ്ട,,
ഒറ്റമൂലി പറയാം ഞാന്‍ മറ്റാരുമറിയില്ലേല്‍..,,
-------ഇതേ തലക്കെട്ടിലൊരു ബ്ലോഗങ്ങു കാച്ചണം..


       "ബ്ലോഗിലേക്കെങ്ങനെ ആളെക്കയറ്റിടും?
       'ബൂലോക'ത്തെങ്ങനെ പേരറിയിച്ചിടും ?"