Friday, September 23, 2011

ഭാഗ്യവാന്‍..!

ഒരിടത്ത് രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു..

രാമുവും ദാമുവുമൊക്കെ ഒത്തിരി പഴയ പേരായത്  കൊണ്ട് നമ്മുക്ക് രാജനും രാജീവനും എന്നാക്കാം..
രാജന് പണ്ട് മുതലേ ഭയങ്കര ഭാഗ്യവാനാണെന്നാണ് രാജീവന്‍റെ നിരീക്ഷണം..‌‌

ലോട്ടറിയാണെങ്കിലും പാട്ട് മത്സരമാണെങ്കിലും കാശ് കിട്ടുന്ന ഏന്ത് പരിപാടിയാണെങ്കിലും രാജന് ആ വഴിയിലൂടെ പോയാല്‍ മതി, അത് രാജന് തന്നെ അടിച്ചിരിക്കും..!

മന്സ്സിന്‍റെ ഉള്ളില്‍ അസൂയയുണ്ടെങ്കിലും ഒരിക്കലും അത് തുറന്ന് പറയാന്‍ രാജീവന്‍ തുനിഞ്ഞിരുന്നില്ല എങ്കിലും ദൈവത്തോട് അവന്‍ ചോദിക്കാറുണ്ടായിരുന്നു "ദൈവമേ.. നീ എന്നെയും കാണുന്നുണ്ടല്ലോ എന്‍റെ പ്രയാസങ്ങളും എന്നിട്ടും.....??"

അങ്ങനെ ഒരിക്കല്‍ അവര് ഏകദേശം ഒരേ സമയത്ത് ഗള്ഫില്‍ വന്നു..
നാട്ടിലേ പോലെ പറ്റിക്കല്‍ വാഗ്ദാനങ്ങളും സമ്മാനങ്ങളും ഗള്ഫില്‍ കുറവാണ്..
വന്ന സമയത്ത് ആദ്യമെടുത്ത ക്രെഡിറ്റ് കാര്‍ഡില്‍ ഇങ്ങനെ ഒരു ഓഫര്‍ ഉണ്ടായിരുന്നത്രേ !
"ഒരു നിശ്ചിത കാലയളവില്‍ ക്രെഡിറ്റ് കാര്‍ഡ് എടുത്താല്‍ എത്രയോ രൂപ സമ്മാനം "
അങ്ങനെ ക്രെഡിറ്റ് കാര്‍ഡ് എടുത്തതിന്‍റെ പേരില്‍ രാജനടിച്ചത് ഏകദേശം 5 ലക്ഷ്ത്തോളം ഇന്ത്യന്‍ രൂപ..!
രാജീവന്‍ അന്നും ദൈവത്തോട് ചോദിച്ചു .. "ഞാനും എടുത്തിരുന്നത് ഇതേ ക്രെഡിറ്റ് കാര്‍ഡ്... എന്നിട്ടും....?"

**********************************************‌‌

രാജന്‍ വന്നിട്ട് രണ്ട് വര്ഷം ആകുന്നു അവധിക്ക് നാട്ടില്‍ പോകാനായി എയര്‍ പോര്‍ട്ടില്‍ കൊണ്ട് വിടാന്‍ രാജീവനും കൂടെയുണ്ടായിരുന്നു..

രാത്രി താമസിച്ച് വന്ന് കിടന്ന രാജീവന്‍ താമസിച്ചാണ് രാവിലെ എണ്ണീറ്റത്.. വെറുതേ റ്റിവി വെച്ചപ്പോള്‍ കണ്ട് വാര്ത്ത കേട്ട് ഞെട്ടി....!?

വലിയ അക്ഷരത്തില്‍ എഴുതിക്കാണിച്ച് കൊണ്ടിരിക്കുകയാണ്
"ഫ്ലാഷ് ന്യൂസ്: ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് യാത്ര തിരിച്ച വിമാനം ലാന്‍ഡിങ്ങിന് തൊട്ട് മുന്‍പ് എഞ്ചിന്‍ തകരാറ് മൂലം തകര്ന്ന് വീണ് മുഴുവന്‍ യാത്രക്കാരും മരണപ്പെട്ടു"........
"മരിച്ച എല്ലാര്‍ക്കും കേന്ദ്ര വ്യോമയാന മന്ത്രാലയവും വിമാനക്കമ്പനിയും കൂടിച്ചേര്ന്ന 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്കുന്നു"

തൊണ്ടയിലെ വെള്ളം പറ്റി ശ്വാസം നേരേ പോകാതിരുന്ന രാജീവന്‍ ഒരുനിമിഷം കണ്ണട്ച്ച് "ദൈവമേ....." എന്ന് വിളിച്ചപ്പോള്‍    രാജീവന് ദൈവം തന്നോട് പറയുന്നത് പോലെ തോന്നി.. താനിത്ര നാളും ചോദിച്ച് ചോദ്യത്തിന്‍റെ ഉത്തരം..!

Friday, September 9, 2011

ഓണം ഓര്‍മ്മകളില്‍ !
ഓണമെന്നോര്മ്മകളില്‍ മാത്രം..
നല്ലീണമായ് നിറയുന്ന ചിത്രം..!

എവിടെ തുമ്പപ്പുവിന്നെവിടെ പൂ വൃന്ദ-
മെന്നരുമയെ പൂക്കളം കാട്ടാന്‍ ?

ഉപ്പും തേങ്ങാപ്പിരയും ചായം പിടിപ്പിച്ച്
കടലാസിൻ‍  മേലൊരു ചിത്രക്കസര്‍ത്തോ ?

കാശു നോക്കാതെ മുന്‍കൂറില്‍ വാങ്ങിയ
പൊതിച്ചോറിന്‍ വിഭവ വൈവിധ്യമോ ?

നാടകശാലയില്‍ നാട്ടിലെ താരങ്ങള്‍
ആടിത്തിമിര്‍ക്കുന്ന കച്ചോടതന്ത്രമോ?

ചാനലിന്‍ മുന്നില്‍ നിന്നാളെ ഇളക്കാതെ
ബോധം ബന്ധിക്കുന്ന കണ്‍കെട്ട് തന്ത്രമൊ ?

ഉണ്ണീ.. എന്‍ കണ്ണ് നിറയുന്നു…. ആവില്ലെനി-
ക്കിന്നലെ  കണ്ടൊരാ നല്ലോര്മ്മകള് നല്‍കുവാന്‍.!

Wednesday, September 7, 2011

അവള്‍ - എന്റെ ആദ്യ പ്രണയിനി..!

ഇപ്പൊഴും ഞാനവളെക്കുറിച്ചോര്‍ക്കുന്നത് ഒരു ഞെട്ടലോട് കൂടിയാണ്..!

എന്നെ ഞാനറിയാതെ പ്രണയിച്ച്.... എന്‍റെ ജീവിത്തത്തില്‍ ഒത്തിരി പ്രശ്നങ്ങളുണ്ടാക്കിയ അവളെ ഞാനെങ്ങനെ മറക്കാനാണ്..?!
ചെറുപ്പകാലം മുതലേ അവളെ എനിക്കറിയാമെങ്കിലും എന്‍റെ 12 ആം ക്ലാസ്സ് പരീക്ഷയുടെ സമയത്താണ് അവള്‍ എന്നെ വല്ലാത ഉലയ്ക്കുന്ന രീതിയില്‍ എന്‍റെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയത്. 17 വയസ്സ്, പിടിച്ചാല്‍ കിട്ടാത്ത, പൊട്ടുന്ന പ്രായമല്ലേ? അവള്‍ക്കും അതറിയാമായിരിക്കും..

ഞങ്ങളുടെ ബന്ധത്തെ ക്കുറിച്ചറിഞ്ഞ അധ്യാപകര്‍ അതേക്കുറിച്ച് വീട്ടിലുള്ളവരോട് പറഞ്ഞപ്പോഴുള്ള എന്‍റെ നാണക്കേടും നിസ്സഹായ അവസ്ത്ഥയും നിങ്ങള്‍ക്കുഹിക്കാമെല്ലൊ..

എനിക്കവരുടെ മുന്നില്‍ തല ഉയര്ത്താനേ സാധിച്ചില്ല.. നാണം കൊണ്ട് ചൂളിപ്പോയി എന്നൊക്കെ പറയുന്ന മാതിരി..

സാധാരണ പെണ്ണുങ്ങളിലൊന്നും കാണാത്ത അപാരധൈരത്തിന്‍റെ ഉടമയായിരുന്നു അവള്‍..

ഹോസ്റ്റലില്‍ ഞങ്ങള്‍ കൂട്ടുകാരുമൊത്ത് ഒന്നിച്ചിരുന്നു പഠിച്ചുകൊണ്ടിരിക്കുമ്പൊഴായിരിക്കും അവളുടെ വരവ്..മറ്റാരും കാണാതെ അവള്‍ ഞങ്ങളുടെ മുറിക്കുള്ളില്‍ കടക്കും.. അവള്‍ വന്ന് കഴിഞ്ഞാല്‍ പിന്നെ എനിക്ക് ആകെ ഒരു പരവേശം മാതിരിയാണ്..പിന്നെ പുസ്തകത്തില്‍ നോക്കി  ഒന്നും വായിക്കാന്‍ കഴിയില്ല.. ഒരക്ഷരം പഠിക്കാന്‍ സാധിക്കില്ല..!
ഞാന്‍ അവരുടെ ഇടയില്‍ നിന്നും എണ്ണിറ്റ് വരുന്നതും കാത്ത് അവള്‍ നില്ക്കുന്നുണ്ടായിരിക്കും. പിന്നെ യാന്ത്രികമായ് ചരിക്കുന്ന എന്നെയും കൊണ്ട് എന്‍റെ കട്ടിലിലേക്ക്....

അടുത്ത ദിവസം രാവിലെ കുറ്റബോധത്തോടെ എണ്ണീക്കുമ്പോഴേക്കും അവള്‍ പമ്പ കടന്നിട്ടുണ്ടായിരിക്കും.

അവളെയും പിന്നെ എന്നേയും ശപിച്ച് "ഇനി മേലില്‍ അവളെ ആ പരിസരത്ത് അടുപ്പിക്കില്ല" എന്ന പ്രതിജ്ഞയും എടുത്തായിരിക്കും അടുത്ത ദിവസം തുടങ്ങുന്നത്..

എങ്കിലും അടുത്ത ദിവസവും രാത്രി അവള്‍ പതിവു പോലെ പതുക്കെ ആരുമറിയാതെ എന്‍റെയടുക്കലെത്തും..

അവളെത്തിയാലുടന്‍.. ഞാന്‍ അവളുടെ മാന്ത്രിക വലയത്തില്‍ പെട്ട് ഒരു കുഞ്ഞാടിനേപ്പൊലെ അവളുടെ പുറകേ..... പിന്നെ...
*****************************************************************************
പബ്ലിക്ക് പരീക്ഷ കഴിഞ്ഞു,, എന്തായാലും ഭാഗ്യത്തിന് ഫസ്റ്റ് ക്ലാസ്സൊക്കെയുണ്ട്.. അനവസരത്തില്‍ എന്‍റെയടുത്തേക്ക് വരുന്നതൊക്കെ അവള്‍ നിര്ത്തി എങ്കിലും ഞങ്ങളുതമ്മിലുള്ള ബന്ധം തുടര്ന്നു കൊണ്ടേയിരുന്നു....!

നിങ്ങളും  ഒരു പക്ഷേ , -അല്ല ഉറപ്പായിട്ടും അവളേ അറിയും..

അവളുടെ പേരാണ്.. നിദ്ര!  :)

ശ്ശോ തെറ്റിദ്ധരിച്ചു ..! ഇല്ലേ .. പോട്ടെ സാരമില്ല ..നമുക്കടുത്ത തവണ ശരിയാക്കാം :)

എല്ലാവര്ക്കും എന്റെ ഓണസംസകള്‍ !

***************************

കടപ്പാട്: (കഥാ ബീജം) എന്‍റെ പഴയ സ്കൂളിലെ ഒരു സീനിയര്‍ ചേട്ടന്‍.. സന്ദീപ്, ഉത്തര്‍പ്രദേശ്!