Sunday, June 24, 2012

ബഹുമാനപ്പെട്ട ഉമ്മന്‍ ചാണ്ടി വായിച്ചറിയാന്‍……!


സാറിനൊപ്പം ഞങ്ങളും ഞെട്ടലോടെയാണ് ആ സത്യം ഇപ്പോള്‍ ഔദ്യോഗികമായി കേള്‍ക്കുന്നത് "ഇന്ത്യയിലെ No1. ഭീകര സംസ്ഥാനമാണത്രേ  നമ്മുടെ സ്വന്തം.., അല്ല ദൈവത്തിന്റെ സ്വന്തം നാട് കേരളം..!"

അതായത്  കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നും, സ്ത്രീകള്‍ക്കൊന്നും പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല എന്നത്  അംഗീകരിക്കേണ്ട സത്യമാണെന്നും ..! പിന്നെ അതിവേഗം സ്മാര്ട്ടായിക്കൊണ്ടിരിക്കുന്ന കൊച്ചിയാണത്രേ ഇന്ത്യയിലെ ഏറ്റവും ഭീകര നഗരവും. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2010 കണക്കാണ്  ഇതെന്നത് കൊണ്ട്  ഇതിന്റെ കാരണക്കാരന്‍  കഴിഞ്ഞ വര്ഷം അധികാരത്തില്‍ കയറിയ സാറിന്റെ സര്‍ക്കാരല്ല എന്നറിയാം എങ്കിലും എന്തെങ്കിലും ഇന്ന് ചെയ്യാന്‍ സാധിക്കുന്നത് സാറിന് മാത്രമാണെന്ന് പൂര്‍ണ്ണ ബോധ്യമുള്ളത്  കൊണ്ട് ഈ കത്തെഴുതുന്നത്.

പാവങ്ങളുടെ സ്വന്തം സര്‍ക്കാര്‍  എന്നവകാശപ്പെടുന്ന ഇടതു പക്ഷ സര്‍ക്കാര്‍ പ്രത്യേകിച്ച് അച്യുതാനന്തന്‍ സര്‍ക്കാരിന്  ചെയ്യാന്‍ പറ്റാത്ത കാര്യം (പെട്രോളിന്‍റെ) അധികലാഭം വേണ്ടെന്നു വെച്ച്  ഞെട്ടിച്ചു കൊണ്ട് ഭരണത്തില്‍ കയറിയ അങ്ങ്,  വര്‍ഷങ്ങളോളം നീണ്ട് നിന്ന ചെങ്ങറ സമരം ഒരു ലളിതമായ ചര്‍ച്ചയില്‍ തന്നെ അവസാനിപ്പിച്ചപ്പോള്‍  ഞങ്ങളുടെ ഞെട്ടലിന്റെ ആക്കം വര്‍ദ്ധിച്ചു, കാരണം ഇതല്ലേ കമ്മ്യുണിസ്റ്റ്‌ ഭരണം എന്നത് കൊണ്ട് ജനങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് പോലും ചിന്തിച്ചു പോയി..!  നിര്‍ഭയമായി ജീവിക്കാനുള  ജനങ്ങളുടെ അവകാശത്തിനും താങ്കളുടെ വലിയ ഇടപെടല്‍ പ്രതീക്ഷിക്കട്ടെ ?

ശ്രീ ചിറ്റിലപ്പള്ളിയെ പോലെ മനുഷ്യസ്നേഹത്തിന്റെ പേരില്‍  ഓപ്പറേഷന് ശേഷമുള്ള കഠിനമായ റെസ്റ്റ് പോലും വക വെക്കാതെ  നോക്ക്കൂലിക്കെതിരെ പോരാടിയത് കണ്ടു കണ്ണ് നിറഞ്ഞവരാണ് ഞങ്ങള്‍..

ഇന്ന് വേറൊരു സഹോദരനെ, അതും ഒരു നേതാവിനെ, മനുഷ്യന്‍ കേട്ടിട്ട് കൂടിയില്ലാത്തത്ര മൃഗീയമായി കൊന്നിട്ട് അതിനെ നിസ്സാരാമായി ന്യായികരിക്കുന്ന ഹൃദയമില്ലാത്തവരുടെ രാജ്യത്ത്‌ ഞങ്ങള്‍ എങ്ങനെ മനസമാധാനമായി വന്നു താമസിക്കും ?

ഇലക്ഷന്‍  കഴിഞ്ഞു അങ്ങ് ഒരു ചാനലിന് കൊടുത്ത ഇന്റര്‍വ്യു ഞാന്‍ ഓര്‍ക്കുന്നു അന്യനാട്ടില്‍ മരുഭൂമിയില്‍  ചെന്ന്  ഞങ്ങള്‍ കഷ്ടപ്പെടുന്നതിന്റെ കാരണക്കാരില്‍ താങ്കളും പെടുന്നതില്‍ കുറ്റബോധമുണ്ടത്രേ.. ഇവിടെ കഷ്ട്പ്പെട്ടു ജീവിക്കുന്നവനും സമാധാനമായി കിടന്നുറങ്ങാം, ഇതൊരു ജനാധിപത്യരാജ്യമല്ലായെങ്കില്‍ കൂടി. ഞങ്ങള്‍ എങ്ങനെ സമാധാനമായി അവിടെ വന്നു ജോലി ചെയ്യും ? ഒരു തസ്നിബാനു മാത്രം വേറിട്ട്‌ നിന്നിട്ടുണ്ടാകാം, നീതി കിട്ടിയിട്ടുണ്ടാകാം. എന്നാല്‍ എത്ര തസ്നിബാനുമാരുടെ കഥ ഇവിടെ പുറത്ത്‌ വന്നിട്ടേയില്ല !!!

ശ്രീ ടി പി യുടെ മരണം  വ്യത്യസ്തമായാത്  പോലെ തന്നെ ഇതിനു ശേഷം വരുന്ന മാറ്റങ്ങളും വിത്യസ്തമായിരിക്കണം. നിങ്ങള്‍ ആര് ഭരിച്ചാലും ഇവിടെ ജനങ്ങള്‍ക്ക്  നിര്‍ഭയമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം  ഉണ്ടാകണം. സ്വന്തം ജോലി നിര്‍ഭയമായി ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കണം. ഭയമില്ലാതെ  സ്വന്തം മക്കളെ ഒറ്റയ്ക്ക് സ്കൂളിലേക്കും മറ്റും വിടാനുള്ള അന്തരീക്ഷം ഉണ്ടാകണം.

ഫോണ്‍ വിളിച്ചാല്‍  വീട്ടില്‍ വന്നു കേസെടുക്കാനുള്ള പ്രഖ്യാപനം ഒക്കെ കണ്ടു  നല്ലത് തന്നെ.. ഭയമില്ലാതെ നീതി കിട്ടുമെന്ന് ഉറപ്പോടെ എത്ര പേര്‍ പോലീസില്‍ പരാതി പറയാറുണ്ട്‌ ? നിഷ്പക്ഷമായി ജനങ്ങളോട് ഇടപെടുന്ന എത്ര പോലീസ്‌കാരുണ്ട്‌ നമ്മുക്ക്?

എന്നാല്‍ ഇപ്പോള്‍ കേരളാ പോലീസിനുണ്ടായ ഈ നേട്ടത്തെ ഒട്ടും കുറച്ചു കാണുന്നില്ല. കൊടിസുനിയെയും കൂട്ടാളികളെയും വിദഗ്ദ്ധമായി പിടിച്ച ഷൌക്കത്ത്അലി പോലീസിനു എന്നും ഒരുമുതല്‍ക്കൂട്ടായിരിക്കും. 51 ദിവസത്തിനകം കേസിലെ മുഖ്യ കണ്ണികളെ ഒക്കെ അകത്താക്കിയ കേരളാ പോലീസ്‌ മൊത്തത്തിലും അഭിനന്ദനം അര്‍ഹിക്കുന്നു.

പക്ഷപാതം കാണിക്കുന്ന, പോലീസിനപമാനം വരുത്തുന്നവരെ ഒക്ക മാറ്റി ആദ്യം പോലീസില്‍ ഒരു വന്‍ അഴിച്ചുപണി  നടത്താമെങ്കില്‍, മാധ്യമങ്ങളുടെ അമിത ഇടപെടലുകള്‍ നിയമത്തിലൂടെ നിയന്ത്രിച്ചു ഓരോ കുറ്റവും ഓരോ കുറ്റവാളിയെയും അവരെത്ര തന്നെ ഉന്നതരാണെങ്കിലും കര്‍ശനമായ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നു അവര്‍ക്കര്‍ഹിക്കുന്ന ശിക്ഷ മാതൃകാപരമായി വേഗത്തില്‍ നടപ്പാക്കുമെങ്കില്‍  പേടിയോടെയല്ലാതെ ഞങ്ങള്‍ക്ക് കേരളത്തെ സ്നേഹിക്കാം.. മുകളിലെ കണക്കുകള്‍ നമുക്ക്‌ വെറും ഒരു പഴങ്കഥയായി ബാക്കി നിര്‍ത്താം.

ഈ സംഭവം ഒരു തിരിച്ചറിവാകട്ടെ നിങ്ങള്‍ക്കും അവര്‍ക്കും (പോലീസിനും) പിന്നെ എല്ലാവര്ക്കും ..

ഒത്തിരി ഒത്തിരി പ്രത്യാശയോടെ ഒരു പ്രവാസി

63 comments:

  1. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നും, സ്ത്രീകള്‍ക്കൊന്നും പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല എന്നത് അംഗീകരിക്കേണ്ട സത്യമാണെന്നും ..! പിന്നെ അതിവേഗം സ്മാര്ട്ടായിക്കൊണ്ടിരിക്കുന്ന കൊച്ചിയാണത്രേ ഇന്ത്യയിലെ ഏറ്റവും ഭീകര നഗരവും. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2010 കണക്കാണ്....!

    ReplyDelete
  2. ഇന്ത്യയുടെ ക്രൈം വിച്ച്ക്രാഫ്റ്റുകളുടെയൊക്കെ കിച്ചൺ കൊച്ചിയായി മാറി അല്ലേ

    വേലി തന്നെ വിളവുതിന്നുന്ന നമ്മുടെ നാട്ടിലെ
    പോളിറ്റിഷ്യന്മാരുതന്നെയല്ലെ ഇതിനൊക്കെ ഒരു കാരണം..!

    ReplyDelete
    Replies
    1. ശക്തമായ നിശ്ചയദാര്‍ഢ്യമുള്ള ഒരു സര്‍ക്കാരിന് സാധിക്കാവുന്നതേയുള്ളൂ ഇതൊക്കെ
      പക്ഷെ താങ്കള്‍ പറഞ്ഞത് പോലെ വേലി തന്നെ വിളവു തിന്നാല്‍ നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ല ...

      Delete
  3. ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത് .

    ReplyDelete
    Replies
    1. പക്ഷെ സത്യമാണെന്ന് വിലയിരുത്താതെ വയ്യ അല്ലെ ?

      Delete
  4. ഇനിയിപ്പോ വേറൊരു ഞായം പറഞ്ഞോണ്ട് വരും: മറ്റു സംസ്ഥാനങ്ങളിലൊള്ളോര്‍ക്കൊന്നും പോതോം പുത്തീമില്ല. അതുകൊണ്ട് കുറ്റം നടന്നാലും ആരും പോലീസിലൊന്നും പറയത്തില്ല. അതുകൊണ്ട് അവരുടെ റെക്കോര്‍ഡ്സ് കുറവായിരിക്കും എന്ന്. മരപ്പത്തലെടുത്ത് തല്ലണം ഇങ്ങിനെയൊക്കെ പറയണോരെ..

    ReplyDelete
    Replies
    1. ഏറ്റവും വലിയ തമാശ ഇത് 2010 ലെ കണക്കാണെന്നും അന്ന് ഭരിച്ചിരുന്നത് അച്ചുമാനണെന്നും മനസ്സിലാക്കാതെ .. ഇത് ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ കയറിയതിനു ശേഷമുള്ള കണക്കാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍ ...

      Delete
  5. ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍.... വരും കാലങ്ങളില്‍ പെരുകാതിരിക്കട്ടെ എന്നെങ്കിലും പ്രത്യാശിക്കാമോ....ആവോ...:(

    ReplyDelete
    Replies
    1. കേരളത്തില്‍ നടക്കാത്ത കാര്യം 140സീറ്റ് LDF നോ അല്ലെങ്കില്‍ UDF നോ ഒരിയ്ക്കലും ഒക്കയ്ക്ക് കിട്ടില്ല എന്ന് മാത്രമാണ്

      നിശ്ചയദാര്‍ഢ്യമുള്ള ഒരു സര്‍ക്കാരിന് മാറ്റിയെടുക്കാന്‍ സാധിക്കാവുന്നതേയുള്ളൂ ഇതൊക്കെ

      കാത്തിരിക്കാം ....

      Delete
  6. Replies
    1. അതെ നമ്മുടെ സര്‍ക്കാരിനെ മാറ്റിയെടുക്കാന്‍ നമ്മുക്ക് സാധിക്കണം UDF ഇല്‍ നിന്ന് LDF ലേക്കോ തിരിച്ചോ അല്ല .. ഭരിക്കുന്നവര്‍ ആരായാലും അവരെ നന്നായി ഭരിക്കാന്‍ പഠിപ്പിക്കണം ....ജനങ്ങളുടെ ശക്തി ഉപയോഗിച്ച് !

      Delete
  7. ഈ സംഭവം ഒരു തിരിച്ചറിവാകട്ടെ നിങ്ങള്‍ക്കും അവര്‍ക്കും (പോലീസിനും) പിന്നെ എല്ലാവര്ക്കും .!!

    ReplyDelete
  8. സാക്ഷര കേരളം കുറ്റ കൃത്യങ്ങളുടെ കാര്യത്തിലും ഒന്നാമത് എന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത തന്നെയാണ്. പോലീസും കുറ്റവാളികളും തമ്മിലുള്ള നീക്ക് പോക്ക് ഈയിടെ തിരുവഞ്ചിയൂര്‍ പറയുകയുണ്ടായി. തീര്‍ച്ചയായും പോലീസ് വകുപ്പില്‍ വന്‍ അഴിച്ചു പണി ആവശ്യമാണെന്നതു ഈ കണക്കുകള്‍ ബോദ്ധ്യപ്പെടുത്തുന്നു. പക്ഷെ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ അതിനു തയാറാകുമോ. ഉമ്മന്‍ ചാണ്ടി സാറിന്റെ ഇത് വരെയുള്ള ഭരണം തീര്‍ത്തും തൃപ്തികരമാണ്.

    ReplyDelete
    Replies
    1. ചാണ്ടി സാറ് പോലീസിനെ തിരുവഞ്ചൂരിനെ ഏല്‍പ്പിച്ചത് കൊണ്ട് 24 മണിക്കൂറും തിരക്കുള്ള മുഖ്യന്‍ നഷ്ടമൊന്നുമുണ്ടായില്ല എന്ന് തോന്നുന്നു രണ്ടു പേരിലും ജനങ്ങള് ത്രിപ്തരാണ്, കുറ്റവാളികള്‍ അല്ലതാനും :)

      Delete
  9. പോലീസുകാരെ രാഷ്ട്രീയക്കാര്‍ നിയന്ത്രിക്കുന്ന കാലത്തോളം ഇത് ഇങ്ങനെ തന്നെയേ ആയിരിക്കുക ഉള്ളൂ.. വലിയ വായിലേ വലിയ വര്‍ത്തമാനം എല്ലാവരും പറയും എങ്കിലും ഒരു ചുക്കും ഇവിടെ സംഭവിക്കാന്‍ പോകുന്നില്ല.. കള്ളനും പോലീസും , പോലീസ്‌ തന്നെ ആയിരിക്കും എന്ന് സാരം.. അവര്‍ക്ക് താങ്ങും തണലുമായി ഗുണ്ടകളും സര്‍ക്കാരും.. പിന്നെന്തു വേണം.. ഇവിടെ തേനും പാലും ഒഴുകും..

    ReplyDelete
    Replies
    1. ഈയിടെ അതിനു ചെറിയ മാറ്റം വന്നു എന്ന് ജനങ്ങള് പറയുന്നു .. TP യുടെ കൊലപാതകം അന്വേഷിച്ചതിന്റെ ഗുണം ...!

      Delete
  10. കൂടെനില്‍ക്കുന്നവരില്‍ കൊല്ലാനും കൊലവിളിക്കാനും കഴിവുള്ളവരും, അത് കൃത്യമായി ചെയ്യുന്നവരും ഉണ്ട് എന്ന് ഉമ്മന്‍ ചാണ്ടി തിരിച്ച്ചരിഞ്ഞിട്ടുന്ടെങ്കില്‍ അതിലും ആകാം ഒരു അഴിച്ചു പണി. എന്തേ.. അതിനു മുതിര്‍ന്നാല്‍ ത്രിവര്‍ണ്ണ ഷാള്‍ സ്വന്തം കഴുത്തില്‍ മുറുകുമെന്ന് ഒരു ചെറിയ ഭയം ഇല്ലാതില്ല ഉമ്മന്‍ ചാണ്ടി സാറിന്.

    കേരളത്തിന്റെ ഈ അവസ്ഥ മാറ്റി എടുക്കേണ്ടത് തന്നെയാണ്. അതിനു പോലീസല്ല, കൂടെ നില്‍ക്കുന്ന രാഷ്ട്രീയക്കാര്‍ ആണ് മാര്ഗ്ഗതടസ്സമെങ്കില്‍ അവര്‍ക്കെതിരെയും നടപടി എടുക്കുവാനുള്ള ആര്‍ജ്ജവം കൂടി ഭരണ കേന്ദ്രങ്ങള്‍ കൈ കൊള്ളേണ്ടിയിരിക്കുന്നു. ഉമ്മന്‍ചാണ്ടി സാറിന് അതിനു കഴിയുമെന്ന് പ്രത്യാശിക്കാം..

    ReplyDelete
    Replies
    1. പെട്ട് പോയ മുഖ്യന്‍ പക്ഷെ ഒറ്റയ്ക്ക് എന്തോ ഒത്തിരി ചെയ്യുന്നുണ്ടെന്നാ എതിര്‍ ക്യാമ്പ് കാര് പോലും ഇപ്പൊ പറയുന്നേ :)
      കാത്തിരിക്കാം !

      Delete
  11. എന്നാണ് ഇനി നാം മാറുക....?കാത്തിരിക്കാം ...

    ReplyDelete
    Replies
    1. അതെ പ്രതീക്ഷയോടെ കാത്തിരിക്കാം ..!

      Delete
  12. അതെങ്ങനെ കഴിയും ജെഫു..അതിനു ജിമ്മി പറഞ്ഞത് പോലെ
    വ്യക്തം ആയ ഭൂരിപക്ഷം ഒരു പാര്‍ടിക്ക് വേണം ഭരിക്കാന്‍..
    കേന്ദ്രം ആയാലും കേരളം ആയാലും എല്ലാം പല തട്ടില്‍
    അല്ലെ?ഒരു രാഷ്ട്രപതിയെ തിരഞ്ഞു എടുക്കാന്‍ നെട്ടോട്ടം
    ഓടുകയാണ് ഓരോ പാര്‍ടിക്കാരുടെയും വീട്ടു പടിക്കല്‍ ഇപ്പോള്‍..

    ReplyDelete
    Replies
    1. ജനാധിപത്യമല്ലെങ്കിലും ഇവിടെ ഗള്‍ഫ് നാടുകളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ ഒന്ന് കണ്ടു പഠിക്കേണ്ടത് തന്നെയാണ് !

      Delete
  13. ജിമ്മി എല്ലാം സത്യം തന്നെ..പക്ഷെ
    പോസ്റ്റ്‌ രാഷ്ട്രീയം ആയി പറഞ്ഞാല്‍
    one sided അല്ലെ?

    ഭരിക്കുന്നവര്‍ ആരായാലും ഇതൊക്കെ
    ജങ്ങളോട് ഉള്ള കടപ്പാട് ആണ് എന്നാ
    ബോധ്യം വേണം.അത് ഇന്നത്തെ ഇതു
    രാഷ്ട്രീയക്കാരാണ് ആണ് ഉള്ളത്?

    ReplyDelete
    Replies
    1. അല്ല ..ഭരിക്കുന്നവരെ തെറി വിളിക്കുക എന്നതിലുപരി അവരെക്കൊണ്ടു എന്തേലും ചെയ്യിപ്പിക്കാമോ എന്ന് നോക്കി എന്നെ ഒള്ളു ..:)

      Delete
  14. പോലീസിലെ ക്രിമിനല്‍സ് ആരെല്ലാം എന്ന് ജനത്തിനറിയാം..പക്ഷെ ഭരിക്കുന്നവര്‍ക്ക് അറിയില്ല. ഇടതു വന്നാലും വലതു വന്നാലും പരിക്കേല്‍ക്കാതെ രക്ഷപെടുന്ന അപൂര്‍വ ജീവികള്‍ വരെ പോലീസില്‍ ഉണ്ട്.


    കേരളത്തില്‍ ഒരു മുഖ്യന് നിശ്ചയ ദാര്ധ്യം വേണമെങ്കില്‍ ഏക കക്ഷി ഭരണം വരണം.. അത് സാധിക്കും...ഇടതനും വലതനും പറയണം..ഞങ്ങള്‍ ഒറ്റ കക്ഷി ആയി മത്സരിക്കുന്നു എന്ന്. വഴിയെ പോയവനേം, സാമുദായിക പാര്‍ട്ടികളെയും കൂസാതെ മുന്നോട്ടു പോണമെങ്കില്‍ അങ്ങനെ വേണം..അല്ലെങ്കില്‍ ഏതവനും കൊട്ടാവുന്ന ചെണ്ടയായോ, നട്ടെല്ലിന്റെ സ്ഥാനത് രബ്ബരോ വെച്ച് ഭരിക്കേണ്ടി വരും..

    ReplyDelete
    Replies
    1. "കേരളത്തില്‍ ഒരു മുഖ്യന് നിശ്ചയ ദാര്ധ്യം വേണമെങ്കില്‍ ഏക കക്ഷി ഭരണം വരണം.. അത് സാധിക്കും...ഇടതനും വലതനും പറയണം..ഞങ്ങള്‍ ഒറ്റ കക്ഷി ആയി മത്സരിക്കുന്നു എന്ന്. വഴിയെ പോയവനേം, സാമുദായിക പാര്‍ട്ടികളെയും കൂസാതെ മുന്നോട്ടു പോണമെങ്കില്‍ അങ്ങനെ വേണം..അല്ലെങ്കില്‍ ഏതവനും കൊട്ടാവുന്ന ചെണ്ടയായോ, നട്ടെല്ലിന്റെ സ്ഥാനത് രബ്ബരോ വെച്ച് ഭരിക്കേണ്ടി വരും.."
      വാസ്തവം .. പക്ഷെ നടക്കുമോ?

      Delete
  15. കേരളം ജീവിക്കുവാന്‍ യാതൊരുവിധ കുഴപ്പവുമില്ലാത്ത പ്രശാന്തസുന്ദരമായ നാടാകുന്നു.അക്രമമോ കൊള്ളയോ പിടിച്ചുപറിയോ കൊലപാതകമോ ഒന്നുമില്ലാത്ത സമത്വസുന്ദരമായ മാവേലിനാട്. മറ്റു പറച്ചിലുകളെല്ലാം വെറും മാധ്യമസൃഷ്ടികള്‍ മാത്രമാണ്..

    ReplyDelete
  16. വാര്‍ത്തകള്‍ക്കും കത്തുകള്‍ക്കും ഇപ്പോല്‍ ഞെട്ടിക്കാന്‍ പറ്റാറില്ലാത്തതുകൊണ്ട് ഇങ്ങനെ ജീവിക്കുന്നു.

    ReplyDelete
    Replies
    1. അതെ ഒരാക്കൊരു കാര്യത്തില്‍ എത്ര തവണ ഞെട്ടാന്‍ സാധിക്കും അല്ലെ :)

      Delete
  17. നന്നാക്കാന്‍ വഴിയില്ല. നാം ജനാധിപത്യ വ്യവസ്ഥിതിയില്‍ ജീവിക്കുവാന്‍ യോഗ്യരല്ല എന്ന് നാളോടുനാള്‍ തെളിയിക്കുകയാണ്.

    പണ്ട് നാട്ടില്‍ അക്രമം സാര്‍വത്രികമായിരുന്നപ്പോള്‍ ശക്തന്‍ തമ്പുരാന്‍ ഉരുക്ക് മുഷ്ടികൊണ്ട് അടിച്ചമര്‍ത്തിയതിന്റെ ഫലമാണ് കുറച്ചുനാള്‍ മുമ്പ് വരെ കേരളത്തില്‍ ഉണ്ടായിരുന്ന നല്ലനടപ്പ്.

    അത് കടന്ന് ചെല്ലാതിരുന്ന വടക്കന്‍ കേരളത്തില്‍ വളരെ നാളായി നടന്നുവരുന്ന അരാജകത്തം അത്തരം അടിച്ചമര്‍ത്തിലിന്റെ അഭാവമാണ് കാണിക്കുന്നത്. ചിലര്‍ക്ക് എന്റെ അഭിപ്രായം പ്രാകൃതമായി തോന്നാം, എന്നാല്‍ കമ്യൂണിസ്റ്റ് മൃഗീയ ഭൂരിപക്ഷമുള്ള തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 25+ വര്‍ഷം താമസിച്ച ഈയുള്ളവന് അവിടെ ജീവിക്കുന്ന കമ്യൂണിസ്റ്റുകാര്‍ അല്ലാത്തവരുടെ കഷ്ടപ്പാട് നേരിട്ടറിയാം.

    ReplyDelete
    Replies
    1. വീണ്ടുമൊരു നാള്‍ വരും ....
      കാത്തിരിക്കാം നല്ല നാളേയ്ക്കായി !

      Delete
  18. ആര് ഭരിച്ചാലും സാധാരണക്കാരന് സമാധാനത്തോടെ ജീവിക്കണം-അതാണ്‌ പ്രാധാനമായി ചിന്തിക്കേണ്ടത്.

    ReplyDelete
    Replies
    1. അത്രേ ഒള്ളൂ ആഗ്രഹം ..
      ഇനിം ഒരു മഹാബലി വരാന്‍ കാക്കണോ അങ്ങനെ ഒരു ദിവസത്തിനായി ?

      Delete
  19. സിദ്ധീക്ക്‍ക്ക പറഞ്ഞത് തന്നെ....

    ReplyDelete
  20. ഒരു രൂപക്ക് അരി കൊടുക്കുന്നത് നിർത്തണം. എന്റെ താത്വികമായ ഒരവലോകനപ്രകാരം അരിഭക്ഷണമാണ് ക്രിമിനലിസത്തിനുള്ള പ്രധാന കാരണം.

    ReplyDelete
    Replies
    1. അച്ചുമാനും പിണറായീം പറഞ്ഞ ആ നല്ല വറ്റ് അല്ലെ ? :)

      Delete
  21. സ്വജനപക്ഷപാതം ഇല്ലാതായാല്‍ എല്ലാം നന്നാകും...

    ReplyDelete
  22. കേരളത്തിലെ മുന്നണി സംവിധാനങ്ങളിൽ നിലവിലുള്ള രീതി മാറാതെ നട്ടെല്ലുള്ള ഒരു സർകാർ കേരളത്തിൽ ഉണ്ടാകാൻ പോകുന്നില്ല.. അതുണ്ടാകാത്തിടത്തോളം ഇതൊക്കെ ഇങ്ങിനൊക്കെ തന്നെ.. ഇടത് ഭരിച്ചാലും വലത് ഭരിച്ചാലും സാധാരണക്കാരന് സമാധാനം വേണം.. അതാണ് പ്രധാനം..!!

    ReplyDelete
    Replies
    1. അതെ കൂടുതല്‍ അഭിപ്രായവും ഇത് തന്നെ !

      Delete
  23. നല്ല കാലം വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.....

    ReplyDelete
    Replies
    1. നാറാണത്തു ഭ്രാന്തനെ പോലെ അല്ലെ ?

      Delete
  24. ഞെട്ടിപ്പിക്കുന്ന വാര്‍ത്ത‍ തന്നെയാണ്.എല്ലാം ശരിയാകുമെന്നു വിശ്വസിക്കാം..

    ReplyDelete
    Replies
    1. നമുക്ക് പ്രത്യാശിക്കാം.....!

      Delete
  25. പ്രത്യാശയോടെ കാത്തിരിക്കാം..ഓര്‍മപ്പെടുത്തലിനു നന്ദി

    ReplyDelete
    Replies
    1. അതെ എല്ലാരും ഓര്‍മ്മപ്പെടുത്തുന്നു !

      Delete
  26. മ്മ്... ഞാനുമാ ഞെട്ടല്‍ പങ്കുവെയ്ക്കുന്നു.... :)

    ReplyDelete
  27. ഇനി ഇതിലും വലിയ എത്ര എത്ര ഞെട്ടലുകള്‍ വരാന്‍ കിടക്കുന്നു..അത് കൊണ്ട് ഇപ്പോഴേ ഞെട്ടി ഞെട്ടി നമ്മള്‍ നമ്മുടെ മനോ ശക്തി തെളിയിക്കണം..

    നല്ല ലേഖനം..ആശംസകള്‍..

    ReplyDelete
    Replies
    1. നന്നാകുമെന്ന് കൂടി പ്രതീക്ഷിക്കാമെന്നെ , വെറുതെ , :)
      ആശംസകള്‍ ക്ക് നന്ദി !

      Delete
  28. ഒത്തിരി ഒത്തിരി പ്രത്യാശയോടെ ...................
    prathyaasha maathrame ulloooo......................
    :-)
    ezhuthu nannaaayi....abhinandhanangal.......

    ReplyDelete
    Replies
    1. അതെ, ഒത്തിരി ഒത്തിരി പ്രത്യാശയോടെ ...................
      ആശംസകള്‍ ക്ക് നന്ദി !

      Delete
  29. കൂടുതല്‍ കാര്യക്ഷമമായ പോലീസ് സംവിധാനമുള്ള കേരളത്തില്‍ രേജിസ്റെര്‍ ചെയ്യപ്പെടുന്ന കേസിന്റെ എണ്ണം മറ്റു സംസ്ഥാനങ്ങളെക്കാള്‍ വളരെ കൂടുതല്‍ ആണ്. അതാണീ കണക്കുകളില്‍ പ്രതിഫലിക്കുന്നത് എന്ന് ക്രൈം ബ്യൂറോ തന്നെ പറയുന്നുണ്ട്. എങ്കിലും ഈ കണക്ക് ഞെട്ടിപ്പിക്കുന്നത് തന്നെയാണ്. ഇന്ത്യ ടുഡേ പോലത്തെ ദേശീയ പ്രസിദ്ധീകരണങ്ങള്‍ വര്‍ഷങ്ങളായി ഇന്ത്യയില്‍ ക്രമസമാധാന നിലയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുക്കാറുള്ളതു.എന്നാല്‍ രണ്ടു വര്‍ഷമായി സ്ഥിതി വ്യത്യസ്തമാണ്... കേരളം ഒരുപാട് പുറകോട്ടു പോയിരിക്കുന്നു..

    ReplyDelete
    Replies
    1. അതെ 2010 ലെ കണക്കാണിത്.. ഇത് ഇപ്പോഴത്തെ സര്‍ക്കാരിനൊരു ചോദ്യചിഹ്നമായി നില്‍ക്കട്ടെ .. നല്ല കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ !

      Delete
  30. കത്ത് കൊള്ളാം.. പക്ഷേ മലപ്പുറത്തും, പിന്നെ കോട്ടയത്ത് അരമനയിലും മറന്ന് വച്ച ആ നട്ടെല്ല് തിരിച്ചെടുത്ത് ഫിറ്റ് ചെയ്യാൻ കൂടി പറയണേ...

    ReplyDelete
    Replies
    1. തീര്‍ച്ചയായും ചാണ്ടിച്ചായന്‍ തന്നെ ഇത് വായിക്കട്ടെ ..

      Delete
  31. ഇടകിടെ ഇത്തരം വാര്‍ത്തകള്‍ വായിക്കുന്നത് കൊണ്ട് ഞെട്ടല്‍ ഇലാല്‍...വിവരങ്ങള്‍ നൂറു ശതമാനം സത്യമാണ്...കൊല...പിടിച്ചുപറി ..മാനഭംഗം ..എന്നിവയില്‍ ആണ് കേരളീയര്‍ ഇപ്പോള്‍ സ്പെഷലിസ് ചെയ്തിരിക്കുന്നത്..വേദനയോടെ തന്നെ പറയട്ടെ ഭീതിജനകമാം വിധം പെരുകുന്നു കുറ്റകൃത്യങ്ങളുടെ കണക്കുകള്‍...നല്ല ലേഖനം...തിരിച്ചറിവുണ്ടാക്കാന്‍ ഒരു കൈത്തിരി...

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി അനാമികാ, നല്ലൊരു നാളേയ്ക്കായി കാത്തിരിക്കാം വെറുതെയെങ്കിലും !

      Delete