Thursday, May 17, 2012

ഇടുക്കിയുടെ മിടുക്കിയും മലയാളത്തിലെ കോടീശ്വരന്‍ ഷോയുംഇതിനിടെ കേരളക്കരയിലെ സംസാരവിഷയമായ "നിങ്ങള്‍ക്കും ആകാം കോടീശ്വരനിലെ" ജീവിതത്തെ മാറ്റി മറിക്കാവുന്ന “ആ ഒരൊറ്റ ചോദ്യം” (15 മത്തെ ചോദ്യം :)) നേരിട്ട ഏക വ്യക്തിയാണ് ഈ ചേച്ചി. പറ്റുമെങ്കില്‍ ഇതിന്റെ മുഴുവന് യൂട്യൂബ് വീഡിയോ ഒന്ന് കണ്ടു നോക്കണം അപ്പൊ മനസ്സിലാകും ഈ ചേച്ചി എങ്ങനെയാണ് മിടുക്കിയായതെന്ന്.  മത്സരിക്കാന്‍ ഉള്ള ഹോട്ട് സീറ്റില്‍ വരാന്‍ തിരഞ്ഞെടുക്കപ്പെട്ടു വന്നപ്പോള്, സുരേഷ് ഗോപി "ആര്‍ യു റെഡി" എന്ന് ചോദിച്ച ചോദ്യത്തിനു  ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ "ആര്‍ യു റെഡി" എന്ന് തിരിച്ചു ചോദിച്ച കാഴ്ച കണ്ടപ്പോള്‍ പലരും കരുതി ഇത് വെറുതെ സമയം കളയാന്‍ വന്ന ഏതോ ഒരാള്‍ മാത്രമായിരിക്കും എന്ന്. എന്നാല്‍ സീറ്റില്‍ വന്നതിനു ശേഷമാണ് ആളെക്കുറിച്ചും ആളിന് കാശിന്റെ അത്യാവശ്യത്തെക്കുറിച്ചും നമുക്ക് ബോധം ഉണ്ടാകുന്നത്..

******************************************************
ഇനി നമുക്ക് ഈ കളിയുടെ പിന്നിലെ കളികളിലേക്കും കാര്യത്തിലേക്കും വരാം. ബിഗ്‌ ബിയുടെ അവതരണത്തിലൂടെ ഇന്ത്യയില്‍ വന്‍പ്രചാരം നേടിയ കോടീശ്വരന്‍ ഗെയിമിന്റെ ശരിക്കുള്ള "ത്രില്ല്" ജനിപ്പിച്ച ഒരു സിനിമയായിരുന്നു ജയറാം നായകനായ “വണ്‍ മാന്‍ ഷോ”. എന്നാല്‍ കളി നടത്ത്തുനവന്റെ ശരിക്കുള്ള ആഗ്രഹം കാശ് കൊടുക്കുകയല്ല കൊടുക്കാതിരിക്കുകയാണ് എന്ന് മനസ്സിലാകണമെങ്കില്‍ ഡാനി ബോയലിന്റെ "സ്ലം-ഡോഗ് മില്ലിനയര് " ‍തന്നെ കാണണം.!  "വെറുതെ കാശ് കൊടുക്കാന്‍ ഒരു 'ബില്‍ ഗേറ്റ്സിനും' ഇഷ്ടമുണ്ടാകില്ല , പ്രത്യേകിച്ചു കൊടുക്കുന്ന കാശിനു അല്പം കനമുണ്ടെങ്കില്‍..! അങ്ങനെയെങ്കില്., കോടീശ്വരന്‍ ഒരു ശരിക്കുള്ള ഗെയിം ആണെങ്കില്‍ , കാശ് നേടാന്‍ വന്ന ആളിനോട്‌ മത്സരിക്കുന്ന ആള്, കാശ് കൊടുക്കാതിരിക്കുന്നതിനു തന്നെയായിരിക്കും കളിക്കുന്നത്.. എന്ന് വെച്ചാല്‍ സുരേഷ് ഗോപിക്കും സുരേഷ് ഗോപിയെ മുന്നില്‍ വെച്ചു കളിപ്പിക്കുന്ന കളിയുടെ പിന്നണിക്കാര്‍ക്കും (ഏഷ്യാനെറ്റ്‌- കോണ്ഫിഡന്റ് ) ആത്യന്തികമായി കാശ് (വലിയ തുകയുടെ കാശ്) കൊടുക്കാതിരിക്കുക എന്നത് തന്നെ ലക്‌ഷ്യം..


 സിനിമാക്കാരുടെ ഇടയിലെ മാന്യനും നല്ല മനസ്സിന്റെ ഉടമയുമായ സുരേഷ് ഗോപിയെ തന്നെ ഇതിന്റെ അവതാരകനായി കൊണ്ടുവന്നതിനാല്‍ ഇതിന്റെ അണിയറക്കാര്‍ ഒരു പരിധി വരെ വിജയിച്ചു എന്ന് തന്നെ പറയാം .. കാരണം സുരേഷ് ഗോപി പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കും.. കളിയും ചിരിയും , കാര്യവും കരച്ചിലും ഒക്കെയായി അതിഭാവുകത്വമില്ലാതെ മുന്നോട്ടു പോകുന്ന കളിയില്‍ കളിക്കാന്‍ വരുന്നവര്‍ക്ക് ആത്മാര്‍ഥമായി കാശ് കൊടുക്കാന്‍ താല്‍പര്യം ഉണ്ടെന്നു തോന്നിപോകും.. എങ്കിലും ആദ്യത്തെ പതിനായിരം രൂപ വരെ കൊടുക്കുന്നതില്‍ ‍ ഒരു മടിയും കാണിക്കില്ല എന്നത് സത്യം. കാരണം പ്രൈം ടൈമില്‍ ഇത്രയേറ റേറ്റിങ്ങില്‍ ഇതിന്റെ പരസ്യങ്ങളില്‍ കൂടി കിട്ടുന്ന കാശിനു കണ്ണ് കിട്ടാതിരിക്കാന്‍ അവരത്രയെങ്കിലും ചെയ്യണ്ടേ..!
കളിയുടെ അവസാനം ചോദ്യങ്ങളുടെ കാഠിന്യവും കൂടുന്നതില്‍ ഒരതിശയോക്തിയും ഇല്ല..

പലരും ഇവിടെ വന്നു കളിച്ചു പോകുമ്പോള്‍, അതില്‍ പലപ്പോഴും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ നേരിട്ട് കാണാന്‍ സാധിക്കാറുണ്ട്.. ഏതാനും മിനിട്ടുകള്‍ മാത്രമേ സീറ്റില്‍ ഇരിക്കാറുള്ളെങ്കിലും .. ആ ചെറിയ സമയം കൊണ്ട് കാശ് എങ്ങനെ കയ്യില്‍ വരുന്നു എന്നും പോകുന്നു എന്നും ചിലര്‍ക്ക് അത് ജീവിതത്തെ എത്രമാത്രം മാറ്റി മറിക്കാന്‍ സഹായിക്കുമെന്നും എന്നും നമ്മള്‍ മനസ്സിലാക്കുന്നു. കളിക്കാന്‍ വരുന്നവര്‍ക്ക് പ്രിയ താരത്തോട് പറയാനുള്ള ആവശ്യങ്ങള്‍ പലതാണ് ചിലര്‍ക്ക് ഇഷ്ട താരത്തിന്റെ ഒരുമ്മ , ഒരു കെട്ടിപ്പിടിത്തം , ഒരു പാട്ട്.. അങ്ങനെ പലതും…. ഒക്കെ സുരേഷ് ഗോപി ഒരു ജാഡയുമില്ലാതെ സാധിച്ചു കൊടുക്കാറുണ്ട്.. എങ്കിലും എല്ലാ മലയാളികളും ഒരേ സ്വരത്തില്‍ പറയുന്ന " ദേ പോയി .. ദാ വന്നൂ .." ഒന്നൊഴിവാക്കിത്തന്നാല്‍ .. അല്ലെങ്കില്‍ വേറൊരു രീതിയില്‍ ബ്രേക്ക്‌ എടുത്തിരുന്നെങ്കില്‍ ഒത്തിരിയേറെ നന്നായേനെ എന്ന്. കളിയില്‍ പങ്കെടുക്കാത്തവരുടെയും ആഗ്രഹങ്ങള്‍ സാധിച്ചു തരുമെങ്കില്‍ .. ഗോപിച്ചേട്ടാ…, സ്നേഹത്തോടെ പറയട്ടെ.. അത് വതമാണ്, അതൊന്നു മാറ്റി പരീക്ഷിച്ചു കൂടെ.. പ്ലീസ്   ..!

******************************************************
അപ്പം നമ്മുക്ക് ഇടുക്കിയുടെ മിടുക്കിയിലേക്ക് തിരികെ വരാം..

കളിയുടെ ആവേശം അറിയെണമെങ്കില്‍ നിങ്ങള്‍ ഇതിന്റെ വീഡിയോ കാണുക.


കണ്ടതില്‍ എനിക്കൊരു കാര്യം മനസ്സിലായത്‌.. യാതൊരു അവകാശവാദവും ഇല്ലാതെ കളിക്കാന്‍ വന്ന അവര്‍ , സര്‍ക്കാരിന്റെ വാടക വീട്ടില്‍ നിന്നും സ്വന്തമായ ഒരു മേല്‍വിലാസത്തില്‍ എത്താന്‍ നടത്തിയ പരിശ്രമത്തില്‍ , PSCയ്ക്ക് വേണ്ടി പഠിച്ചത് പ്രയോജനപ്പെടുത്തിയെങ്കിലും ഓരോ നിമിഷവും ദൈവത്തെ ആത്മാര്‍ഥമായി വിളിച്ചിരുന്നു എന്നും പരസ്യമായി തന്നെ ദൈവത്തിനു നന്ദി പറയുന്നതില്‍ ഒരു മടിയും കാണിച്ചിരുന്നില്ല എന്നുമാണ്. അവസാന നിമിഷം 50 ലക്ഷം തിരിച്ചു പിടിക്കാന്‍ പിന്നണിക്കാര്‍ നടത്തിയ വളരെ ബുദ്ധിപരമായ എളുപ്പമെന്നു തോന്നിപ്പിക്കുന്ന ചോദ്യത്തിലെ ചതി മനസ്സിലാക്കി തിരികെ വരണമെങ്കില്, ശരിക്കുള്ള വിവേചനാബുദ്ധിയോടെ അവിടെ പ്രതികരിക്കണമെങ്കില്‍ ‍ അതിനു ദൈവത്തിന്റെ ഒരനുഗ്രഹം ഉണ്ടെന്നു കരുതിയെ മതിയാകൂ..ഇതൊരു കളിയുടെ കാര്യമല്ലേ ,, അപ്പം നിങ്ങള്ക്ക് നിങ്ങളുടെ യുക്തി പൂര്‍വ്വം ഇതിനെ കളിയായോ കാര്യമായോ എടുക്കാം.. പക്ഷെ സ്വന്തം ജീവിതത്തില്‍ ആലോചിച്ചു മാത്രം തീരുമാനിക്കുക.. .... :)


ഒത്തിരി സ്നേഹത്തോടെ ....


70 comments:

 1. ബിഗ്‌ ബിയുടെ അവതരണത്തിലൂടെ ഇന്ത്യയില്‍ വന്‍പ്രചാരം നേടിയ കോടീശ്വരന്‍ ഗെയിമിന്റെ ശരിക്കുള്ള "ത്രില്ല്" ജനിപ്പിച്ച ഒരു സിനിമയായിരുന്നു ജയറാം നായകനായ “വണ്‍ മാന്‍ ഷോ”. എന്നാല്‍ കളി നടത്ത്തുനവന്റെ ശരിക്കുള്ള ആഗ്രഹം കാശ് കൊടുക്കുകയല്ല കൊടുക്കാതിരിക്കുകയാണ് എന്ന് മനസ്സിലാകണമെങ്കില്‍ ഡാനി ബോയലിന്റെ "സ്ലം-ഡോഗ് മില്ലിനയര് " ‍തന്നെ കാണണം.!

  ReplyDelete
 2. അധികം ഗെയിമുകളും തട്ടിപ്പ്‌ ആണെന്നാണ്‌ പത്രങ്ങളില്‍ വായിക്കുന്നത് ..ഹാ കൊടുത്താല്‍ നന്ന് ...

  ReplyDelete
  Replies
  1. പക്ഷെ ഷീല ചേച്ചിയുടെ കുടുംബം അതര്‍ഹിക്കുന്നു എന്ന് തോന്നുന്നു ..

   കൊടുത്താല്‍ നന്ന് ...

   Delete
 3. ഈ 50 യിൽ അൽപ്പം ലക്ഷങ്ങളെങ്കിലും കിട്ടിയാൽ അതവർക്ക് ഉപകാരപ്പെടും. ചാരിറ്റിക്ക്ക്വേണ്ടി മാത്രം ആരും ഇതു പോലൊരു പരിപാടി നടത്തില്ലല്ലോ. ഇതൊക്കെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.

  ReplyDelete
  Replies
  1. ചാരിറ്റിയ്ക്ക് വേണ്ടിയല്ല, ജനപ്രീതിയ്ക്ക് വേണ്ടി തന്നെയാണ് ഇങ്ങനെ ഒരു പ്രോഗ്രാം നടത്തുന്നത്.
   ഇവരെ പോലെ അര്‍ഹതയുള്ളവര്‍ക്ക് കിട്ടുന്നത് കാണുമ്പോള്‍ കാണുന്നവര്‍ക്കും ഒരു സന്തോഷം.

   Delete
 4. കാണാറില്ല, അഭിപ്രായവുമില്ല

  ReplyDelete
  Replies
  1. വെറുതെ സമയം കിട്ടുമ്പോ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ , വല്ല അഭിപ്രായവും ഉണ്ടായാലോ :)

   Delete
 5. പങ്കെടുത്താല്‍ അറിയാം സത്യം.

  ReplyDelete
  Replies
  1. വാസ്തവം .. അപ്പൊ കുറെ സത്യങ്ങള്‍ കൂടുതല്‍ അറിയാന്‍ സാധിക്കുമായിരിക്കും

   Delete
 6. കളിയിലും ചില കാര്യം ഉണ്ട്

  ReplyDelete
  Replies
  1. അതെ ചിലപ്പോ കളി കാര്യമാവാറുണ്ട് :)

   Delete
 7. ഈ കളി ഇതുവരെ കണ്ടിട്ടില്ല, എങ്കിലും പറയട്ടെ, അധ്വാനിച്ചുണ്ണുന്ന അന്നത്തിനു രുചിയും ദഹനവും ഉണ്ടാവും എന്ന് പഴമക്കാര്‍ പറയുന്നത് ശരി തന്നെയല്ലേ...?

  ReplyDelete
  Replies
  1. സ്ഥിര വരുമാനം അധ്വാനിച്ചു തന്നെ നേടണം .. ഒരു പക്ഷെ ജീവിതം മുഴുവന്‍ അധ്വാനിച്ചാല്‍ ലഭിക്കാത്ത ധനം തരാന്‍ ദൈവം തീരുമാനിച്ചാല്‍ ഇവരൊക്കെ ഒരു കാരണം ആകുന്നു എന്നല്ലേ പറയാന്‍ സാധിക്കൂ

   Delete
  2. അതെ അതെ അദ്വാനിച്ചു പഠിച്ചു .. അത് ഒരു മല്‍സരത്തില്‍ പങ്കെടുത്തു ഒരു കോടി കിട്ടിയാല്‍ .. അദ്ധ്വാനത്തിന്റെ ഫലം ആയി കാണാം :)

   Delete
  3. തീര്‍ച്ചയായും കഷ്ടപ്പെട്ട് പഠിച്ചത് ഇവിടെ ഉപകരിച്ചു

   Delete
 8. അണിയറരഹസ്യങ്ങൾ ഒക്കെ വാസ്തവം തന്നെയാണോ, ജിമ്മീ? എന്തായാലും ഓരോ കോടി വീതം എല്ലാവർക്കും സന്തോഷപൂർവ്വം കൊടുക്കാൻ ആരാണിഷ്ടപ്പെടുക?

  കിട്ടുന്നത് ലാഭം എന്നു കരുതി പങ്കെടുക്കുക... അത്രയേ ഉള്ളൂ..:)

  ReplyDelete
  Replies
  1. അതെ അതെ .. ഇവരെപോലെ അര്‍ഹിക്കുന്നവര്‍ നേടുന്നതില്‍ സന്തോഷിക്കുക തന്നെ

   Delete
 9. സിനിമ ശരിക്കും ത്രില്ലിംഗ്. ചാനലിലെ പരിപാടി കാണാറില്ല. അതുകൊണ്ട് കൂടുതല്‍ അറിയില്ല. ഇത്തരം പരിപാടികള്‍ പലതും തട്ടിപ്പാണെന്ന് പലരുടെയും അനുഭവം പറയുന്നു....

  ReplyDelete
  Replies
  1. ചാനല്‍ വരെ പോകണമെന്നില്ല സമയമുള്ളപ്പോള്‍ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ..

   Delete
 10. ഈ പരിപാടിയില്‍ സുരേഷ് ഗോപിയുടെ ആങ്കരിംഗ് കാണുംപോഴേ ചാനല്‍ മാറ്റും .

  ReplyDelete
  Replies
  1. ചില കളികളുടെ ഗതി നിയന്ത്രിക്കുന്നത്‌ കളിയില്‍ പങ്കെടുക്കുന്ന എതിര്‍ ടീമും ആയിരിക്കും.. സ്ഥിരം കാണാറില്ല .. വല്ലപ്പോഴും , അങ്ങനെ കണ്ട ഒന്നായിരുന്നു ഈ 50 ലക്ഷം നേടിയ ആളുടേത്

   Delete
 11. ഗൌരവത്തോടെയല്ലെങ്കിലും കാണാറുണ്ട് , ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയായി തോന്നി

  ReplyDelete
  Replies
  1. അതെ ചിലപ്പോള്‍ കണ്ടുപോകും .. ശരിയായ്‌ തോന്നിയതില്‍ സന്തോഷം !

   Delete
 12. പിന്നണിയിൽ മറ്റു കളികൾ ഉണ്ടാകും ഉറപ്പ്

  ReplyDelete
  Replies
  1. അതിലെന്താ സംശയം .. ഉറപ്പല്ലേ :)

   Delete
 13. ദാ പോയി.. ദേ വന്നു .. കേള്ക്കുമ്പോഴെ ഒരു തികട്ടൽ..

  ReplyDelete
  Replies
  1. ഇന്ന് ഞാന്‍ പരിപാടി ശ്രദ്ധിച്ചിരുന്നു, ആ പ്രയോഗം അപ്പോള്‍ കണ്ടില്ല.. ഈ ബ്ലോഗെങ്ങാനും പുള്ളി വായിച്ചോന്നൊരു സംശയം ..! :)

   Delete
 14. ഭാഗ്യം ... അത് ഏതു രൂപത്തില്‍ തുണക്കും എന്ന് പറയാന്‍ വയ്യല്ലോ !!!
  ഒരു ടിക്കറ്റ്‌ എടുക്കാഞ്ഞു ലോട്ടറി അടിച്ചില്ല എന്ന് വരണ്ട എന്ന് കരുതി ഞാന്‍ ലീവില്‍ പോയാല്‍ തിരികെ വരുന്നത് വരെ കേരള ലോട്ടറി ടിക്കറ്റ്‌ എടുക്കും. പക്ഷെ എന്റെ ഭാഗ്യം ഉച്ച സ്ഥായിയില്‍ ആയതിനാല്‍ ഒരു നമ്പര്‍ പോലും അരികിലൂടെ വരാറില്ല. അപ്പോള്‍ പറഞ്ഞു വന്നത് ഭാഗ്യ പരീക്ഷണത്തിന്‌ ഒരു വേദി നല്‍കുന്ന ആ പരിപാടിയെ തള്ളി പറയാനാവില്ല എന്നത് തന്നെ . പക്ഷെ സുരേഷ് ഗോപിയുടെ അവതരണം അസഹനീയം എന്ന് പറയാതെ വയ്യ ...

  ReplyDelete
  Replies
  1. അതെ ഭാഗ്യം എപ്പോ വരും എന്ന് പറയാന്‍ വയ്യ സത്യം :)

   Delete
 15. ജിമ്മിച്ചാ, വീണ്ടും ഒരു പോസ്റ്റുമായി വന്നതിനു ആദ്യമേ അഭിനന്ദനങ്ങള്‍. ഈ മലയാളം കോടീശ്വരന്‍ പരിപാടി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് സുരേഷ് ഗോപിയുടെ അവതരണത്തെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ ഇത് പോലെയുള്ള ക്വിസ് പരിപാടി എനിക്കിഷ്ടമാണു. ബച്ചന്റെ KBC കാണാറുണ്ടായിരുന്നു. നമുക്കറിയാത്ത പല കാര്യങ്ങളും ആ പരിപാടിയിലൂടെ അറിയാന്‍ കഴിഞ്ഞിരുന്നു. വലിയ ബുദ്ധിമുട്ട് ഇല്ലാതെ പങ്കെടുക്കുന്ന ആളുകള്‍ക്ക് അത്യാവശ്യം പണവും കിട്ടും. പാട്ട്, ഡാന്‍സ് റിയാലിറ്റി ഷോകളുമായി താരതമ്യം ചെയ്യുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും ഉപകാരപ്രദമാണ് ഇതുപോലെയുള്ള പരിപാടികള്‍ എന്നാണു എന്റെ അഭിപ്രായം.

  ReplyDelete
  Replies
  1. എന്ത് കൊണ്ട് പണ്ടത്തെ പോലെ എനിക്കിപ്പോള്‍ സജീവമാകാന്‍ കഴിയുന്നില്ല എന്ന് തുറന്നു പറഞ്ഞ ഒരു ബ്ലോഗര്‍ സുഹൃത്താണ് നിങ്ങള്‍. വരാം സമയം അനുവദിക്കുന്ന പോലെ വീണ്ടും സജീവമായി....! നിങ്ങളൊക്കെ അവിടില്ലേ :)

   Delete
 16. അതുശേരി ദെ പോയി ദെ വന്നു സംഭവം ഇതാണല്ലേ ....:) ഞാന്‍ കണ്ടിട്ടില്ല ഈ പ്രോഗ്രാം ഒന്ന് കണ്ടു നോക്കട്ടെ ഈ വീഡിയോ ..ഇതില്‍ പറഞ്ഞ കാര്യങ്ങളില്‍ ഞാനും യോജിക്കുന്നു ,അപ്പൊ ജിമ്മിചായോ ഇനി എന്നാ ഈ വഴിക്ക് :)

  ReplyDelete
  Replies
  1. തീര്‍ച്ചയായും ഷാജി .. ഞാന്‍ വീണ്ടും വരാം . നിങ്ങളെ ഒക്കെ വിട്ടെവിടെ പോകാന്‍ ?!! :)

   Delete
 17. ദേ പോയി ദാ വന്നു..... കളിയുടെ പിന്നാം കളി എന്ത് തന്നെ ആയാലും അന്‍പത് ലക്ഷം കിട്ടിയത്‌ അര്‍ഹതപ്പെട്ട ആള്‍ക്ക് തന്നെ.....

  ReplyDelete
  Replies
  1. അതെ, അതര്‍ഹ്തപ്പെട്ട ആള്‍ക്ക് കിട്ടിയതില്‍ സന്തോഷം !

   Delete
 18. ഞാന്‍ ഈ പരിപാടിയുടെ ഒരു സ്ഥിരം പ്രേക്ഷകനാണ്. എണ്പതു ശതമാനം ചോദ്യങ്ങളുടെയും ഉത്തരം എനിക്കറിയാമായിരുന്നു. എങ്കിലും, ഞാനാണ് ഹോട്ട് സീറ്റില്‍ എങ്കില്‍, അന്നത്തെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ എനിക്ക് അറിഞ്ഞുകൊള്ളണം എന്നില്ല. അവിടെയാണ് ദൈവാനുഗ്രഹത്തിന്റെ പ്രസക്തി.നമുക്ക് അര്‍ഹമായ കാര്യമാണെങ്കില്‍ തീര്‍ച്ചയായും ദൈവാനുഗ്രഹം ഉണ്ടായിരിക്കും; തീര്‍ച്ച.!!

  ReplyDelete
  Replies
  1. ചിലപ്പോള്‍ ഞാനും പരീക്ഷിച്ച് നോക്കാറുണ്ട് നമ്മുടെ അറിവ്‌ എത്രത്തോളം വരുമെന്ന് .. പക്ഷെ അവിടെ കൃത്യമായ്‌ പറയാന്‍ ഭാഗ്യം കൂടിയേ കഴിയൂ..അതിനു ദൈവാനുഗ്രഹം എന്ന് പറയാം !!

   Delete
 19. This comment has been removed by the author.

  ReplyDelete
 20. പ്രോഗ്രാം കണ്ടിരുന്നു. അവസാന ചോദ്യത്തില്‍ അവര്‍ തെറ്റായ ഉത്തരത്തില്‍ തൂങ്ങി നിന്നപ്പോള്‍ വളരെ എക്സൈറ്റട് ആയിപ്പോയി. എങ്കിലും വിവേക മതിയായ അവര്‍ പിന്‍വാങ്ങി അമ്പതു ലക്ഷം നേടി. സുരേഷ് ഗോപി ഒട്ടും പക്ഷപാതം കാണിച്ചില്ല എന്നതും സത്യം. ആകെ എതിര്‍പ്പുള്ളത്‌ ബ്രേക്ക് പറയുന്ന രീതിയോട്.

  ReplyDelete
  Replies
  1. ഒരു മനുഷ്യന്‍ എന്ന രീതിയില്‍ അവിടെ അപ്പോള്‍ സുരേഷ്ഗോപി പക്ഷപാതം കാണിച്ചില്ല എന്നത് സത്യം .. പക്ഷെ ആ ഒരു ചോദ്യം അവിടെ വന്ന പല വമ്പന്മാരെയും തെറ്റിച്ചേനെ .
   ഷൈലചേച്ചി ബുദ്ധിയുള്ള ദൈവാനുഗ്രഹമുള്ള ഒരു സ്ത്രീയാണ് സംശയമില്ല !!

   Delete
 21. എന്ത് കാണണം എന്ന് അറിയില്ല..ഒരു പരിപാടി വിജയിച്ചാല്
  അടുത്ത ചാനല് അത് ഏറ്റ് പിടിക്കുക ആയി...

  വെറുതെ സഹായം ചോദിച്ചാല് ഇവര്‍ ആരും ഒന്നും തരുകയില്ല..
  പേരിനും കച്ചവടത്തിനും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ളവര്‍
  ഉണ്ട് താനും..അങ്ങനെ വരുമ്പോള്‍ നമ്മെക്കൊണ്ട് ആവുന്ന തരത്തില്‍
  ഇതൊക്കെ പ്രയോജനപ്പെടുത്തുന്നത് കൊണ്ട് കുഴപ്പം ഇല്ല എന്ന് തോന്നുന്നു..

  പിന്നെ ഓഫര്‍ ചെയ്യ്ന്നത് എല്ലാം എല്ലാ പ്രായോജകരും കൊടുക്കാറില്ല
  എന്നും കേള്‍ക്കുന്നു..അതിനെപ്പറ്റി ഒരു followup വിശ്വസനീയം ആയി
  ഉണ്ടെങ്കില്‍ നല്ലത്....‍ ജിമ്മിക്ക് ഇതിനെപ്പറ്റി എന്തെങ്കിലും എഴുതാന്‍
  തോന്നിയതും നല്ല കാര്യം... ‍ ‍

  ReplyDelete
  Replies
  1. അതെ കഴിഞ്ഞതിന്റെ മുന്നത്തെ തവണ സ്റാര്‍ സിംഗറില്‍ ഒന്നാം സ്ഥാനം കിട്ടിയ ജോബിക്ക് ഇതുവരെ സമ്മാനം കയ്യില്‍ കിട്ടിയില്ല എന്നാണ് കേള്‍ക്കുന്നത്.. ആര്‍ക്കറിയാം ?

   Delete
 22. അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം എനിക്ക് അറിയില്ലായിരുന്നു. മകള്‍ക്ക് അറിയാമായിരുന്നു. ഉള്ളത് പറഞ്ഞാല്‍ പഠിക്കേണ്ട സമയത്ത് പഠിച്ചാല്‍ (അതും ഒരു പ്രാര്‍ത്ഥനയാണ് - സമയം വൃഥാവാക്കാതിരിക്കുക) ദൈവാനുഗ്രഹത്താല്‍ അസാദ്ധ്യമായത് സാദ്ധ്യമാകും.

  അവതരണത്തെപ്പറ്റി: സുരേഷ് ഗോപിക്ക് എം.ടി പറഞ്ഞുകൊടുക്കുന്നത് വരെ ഭാര്യ വെറും ബാര്യ ആയിരുന്നു (വടക്കന്‍ വീരഗാഥ). ഇപ്പോഴും ഉച്ചാരണം അത്ര നന്നല്ല.

  ReplyDelete
  Replies
  1. " ഉള്ളത് പറഞ്ഞാല്‍ പഠിക്കേണ്ട സമയത്ത് പഠിച്ചാല്‍ (അതും ഒരു പ്രാര്‍ത്ഥനയാണ് - സമയം വൃഥാവാക്കാതിരിക്കുക) ദൈവാനുഗ്രഹത്താല്‍ അസാദ്ധ്യമായത് സാദ്ധ്യമാകും. "
   --വലിയ ഓര്‍മ്മപ്പെടുതലാണ് .. നന്ദി !

   Delete
 23. Good...........njaan ee episode onnum kandillaayirunnu thanks

  ReplyDelete
  Replies
  1. എന്തേ ഇനി മുതല്‍ കണ്ടു കളയാം എന്ന് തോന്നിയോ ? :)

   Delete
 24. മറ്റു ചില തനി ബോറഡി റിയാലിറ്റി ഷോകളേക്കാൾ
  നല്ലൊരു ഭേദപ്പെട്ട പരിപാടി തന്നെയിതിത്...!

  ReplyDelete
  Replies
  1. ചിലപ്പോ നല്ല നിലവാരം തോന്നാറുണ്ട്.. അത് കളിയില്‍ പങ്കെടുക്കുന്ന ആള്‍ക്കാരെ കൂടി ബന്ധപ്പെട്ടിരിക്കും എന്ന് തോന്നിയിട്ടുണ്ട്..

   Delete
 25. എല്ലാം അടിപൊളിയാ..
  ഏഷ്യാനെറ്റും സുരേഷ് ഗോപിയും കോടീശ്വരനും ഈ പോസ്റ്റും അഭിപ്രായങ്ങളും..
  എന്നാലും സുഹൃത്ത്‌ പറഞ്ഞ പോലെ..
  ആ "ദേ പോയി.. ദാ വന്നു.."..അത് മാത്രം..
  ഇത്തിരി കൂടിപ്പോയി..
  അത് കേള്‍ക്കുമ്പോ പോയവന്‍ പിന്നെ പരിപാടി കാണാന്‍ ആ വഴിക്ക് വരില്ല..
  ഹല്ല, എല്ലാരുമല്ലട്ടോ.. എന്നെ പ്പോലെയുള്ളവര്‍..

  ReplyDelete
  Replies
  1. കണ്ടു കണ്ടു ശീലമാക്കുക ..അല്ല പലരും ശീലമാക്കിക്കഴിഞ്ഞു.. :)

   Delete
 26. ദൈവം തമ്പുരാൻ വിധിച്ചത് കിട്ടും. അതെ കിട്ടൂ..

  ReplyDelete
  Replies
  1. തമ്പുരാന്‍ വിധിച്ചത്‌ .. തേടിയെടുക്കാനല്ലേ.. അപ്പൊ തേടേണ്ട കടമയില്ലേ .. നല്ലതും തീയതും ....?

   Delete
 27. ടി.വി കാണാറില്ലാത്തകൊണ്ട് അത്രയും സമയം ലാഭം ജിമ്മിച്ചാ :)

  ReplyDelete
  Replies
  1. മുകളിലത്തെ ക്ലിപ്പ്‌ കണ്ടിരുന്നോ ?

   Delete
 28. ഒന്ന് പോയി നോക്കിയാലോ ..കിട്ടിയാല്‍ ഊട്ടി ....

  ReplyDelete
  Replies
  1. അതിനും ചില കടമ്പകളുണ്ടല്ലോ?

   Delete
 29. തമ്പുരാൻ വിധിച്ചിട്ടുണ്ടേല്‍ ഇടുക്കിയുടെ മിടുക്കിക്ക് കിട്ടും ...!!
  ഇപ്പോള്‍ എല്ലാരുടെയും വായില്‍ ആദ്യം വരുന്നത് " ദേ പോയി .. ദാ വന്നൂ .." എന്നാണു അത് എനിക്കും ഒരു അരോചകമായി തോന്നീട്ടുണ്ട് ,എന്നാലും അതാവും ആ പ്രോഗ്രാം കൂടുതല്‍ ആള്‍ക്കാര്‍ കാണാന്‍ ഇടയാകുന്നതെന്നും ചിലപ്പോള്‍ ചിന്തിക്കാറുണ്ട് ...!!


  ഫേസ് ബുക്കില്‍ ഞാനും കൊടുത്തിട്ടുണ്ട് സുരേഷ് ഗോപിയുടെ ഒരു ചോദ്യം ...:)
  http://www.facebook.com/photo.php?fbid=286404681442482&set=a.179319475484337.46163.100002188569536&type=1&theater

  ReplyDelete
  Replies
  1. ഞാന്‍ കണ്ടിരുന്നു ഈ പേജ്.. ഇത് പോലെ ഒത്തിരി തമാശകള്‍ ഫേസ്ബുക്കിലും മെയിലിലും ഒക്കെ കറങ്ങി നടപ്പുണ്ട് .. ഇതുമായി ബന്ധപ്പെട്ട്... :)

   Delete
 30. തട്ടിപ്പിന്റെ പുതിയ മുഖം...

  ReplyDelete
  Replies
  1. നിങ്ങള് പിണറായ്‌ പറഞ്ഞ തീപ്പന്തമാല്ലല്ലോ ? .. ചുമ്മാ തമാശിച്ചതാ.. :) ഞാന്‍ ബ്ലോഗിലെത്താം...

   Delete
 31. ചതിയില്‍ പെടാതെ ആണ് അവര്‍ ഇത് നേടിയത്.. അവരുടെ അറിവും സഹായിച്ചു.. ദൈവവും..തീര്‍ച്ചയായും..

  ReplyDelete
  Replies
  1. ദൈവം ആവശ്യസമയത്ത് സഹായമായെത്തും ..പ്രത്യേകിച്ച്‌ നിഷ്ക്കളങ്കമായി തന്നെ വിളിക്കുന്നവരുടെ അടുത്ത്..

   Delete
 32. ജീവിതം .......മാറ്റിമറിക്കാന്‍ ഒരൊറ്റ ചോദ്യം

  ReplyDelete
  Replies
  1. അതെ ഒരൊറ്റ ചോദ്യം ..(ആദ്യത്തെ 14 എണ്ണം കഴിഞ്ഞാല്‍ ) :)

   Delete
 33. @ലടുകുട്ടന്‍ : ശരിയാണ് അറിവ് ഇവിടെ കാശായി മാറി അല്ലെങ്കില്‍ അത് ചിട്ടയോടെ തട്ടിയെടുത്തത് .. .. ഇതില്‍ പങ്കെടുക്കാന്‍ കാണിച്ച താല്‍പ്പര്യവും നടപടികളും അതിലേക്കു നയിച്ചു എന്ന് പറയാം .
  @Iyyappa: അതെ കഷ്ടപ്പെട്ടാല്‍ എന്തെങ്കിലും ഫലം കിട്ടാതിരിക്കില്ല .. :)

  അഭിപ്രായങ്ങള്‍ക്ക് ഒത്തിരി നന്ദി..

  ReplyDelete
 34. ഇടുക്കിയിലെ ഈ ചേച്ചി മിടുക്കി തന്നെ..

  ReplyDelete