Thursday, July 26, 2012

ഒളിമ്പിക്സ് - പറയാതെ പറയുന്നത് ..!
ഒളിമ്പിക്സിനെക്കുറിച്ച് സ്കൂളില്‍ വച്ച് തന്നെ നമ്മളെല്ലാരും പഠിക്കുന്നത് കൊണ്ട് മിക്കവര്ക്കും അതിന്റെ ചരിത്രം അറിയാം. ഒളിമ്പിക്സ് എന്ന്  ഓര്മ്മെയില്‍ പരതുമ്പോ  ഈ കഴിഞ്ഞയിടെ വരെ ആദ്യമോടിയെത്തിയത്  കഴിഞ്ഞ ഒളിമ്പിക്സില്‍ 'ലോകത്തെ', ഉത്ഘാടന മേളയില്‍ ഞെട്ടിച്ച ചൈനയുടെ ബീജിംഗ് ഒളിമ്പിക്സ് ആണ്. ഒടുവില്‍  മത്സരങ്ങള്‍  കഴിഞ്ഞപ്പൊ, മെഡല്‍ നിലയില്‍  നമ്മളെ ഞെട്ടിച്ചു ചൈന ഒന്നാമതെത്തിയതും ഇന്നലെ പോലെ വ്യക്തമായി ഓര്ക്കുന്നു.

അതിനു മുന്നിലെ എതെന്സും  സിഡ്നിയും ബാര്സലോണയും അറ്റ്ലാന്റയും അങ്ങനെ അങ്ങനെ ഓര്മ്മകള്‍ കുറഞ്ഞു കുറഞ്ഞു ചരിത്രത്തില്‍ പഠിച്ച ആധുനിക  ഒളിമ്പിക്സിന്റെ ആദ്യ വേദിയായ എതെന്സും പിന്നെ പ്രാചീന ഒളിമ്പിക്സും ഒക്കെ ഓരോരുത്തരുടെയും മനസ്സിലൂടെ കടന്നു പോകും.

ചൈന മനസ്സില്‍ കുറിച്ചിട്ടതിനേക്കാള്‍ ആഴത്തില്‍ അതിനേക്കാള്‍ നിറക്കൂട്ടില്‍  ഒളിപിക്സിന്റെ ഓര്മ്മ  മനസ്സില്‍ നിറച്ചു വെച്ച്  ഇതാ ലണ്ടനും...!

കൂടുതല്‍ വേഗത്തില്‍ , ഉയരത്തില്‍ കരുത്തില്‍   എന്ന മുദ്രാവാക്യവുമായി അക്ഷരാര്ത്ഥത്തില്‍  കായിക യുദ്ധത്തിനിറങ്ങുന്ന രാജ്യങ്ങള്‍,  ഏറ്റവും നീതിപൂര്‍വ്വവും നിക്ഷ്പക്ഷവുമായ കളികളിലൂടെ, ജയിച്ചാല്‍  രാജ്യത്തിന്റെ യശസ് ഉയര്ത്തുക മാത്രമല്ല, ലോകത്തിന്റെ മുന്നില്‍ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.

ജനവാസമുള്ള 5 ഭൂഖണ്ടങ്ങളെയും ലോകരാജ്യങ്ങളുടെ പതാകകളെയും (ഒരു നിറമെങ്കിലും) പ്രതിനിധീകരിച്ചുള്ള 5 വളയങ്ങളും പതാകയിലുള്ള  ഒളിമ്പിക്സ് ശരിക്കും ഒരു സിംബോളിക് മത്സരമാണ്. യുദ്ധമില്ലാതെ ലോകശക്തിയെ കണ്ടെത്തുന്ന തീവ്രവും ശക്തവുമായ കായിക മാമാങ്കം !

ക്രമം പോലെ അമേരിക്കയും (പണ്ടത്തെ) സോവയിറ്റ് യുണിയനും ഒക്കെ  ഒന്നും രണ്ടും സ്ഥാനങ്ങള്‍  മാറിമാറി  പങ്കിടുന്ന കാലത്ത് നിന്നും .കഴിഞ്ഞ തവണയൊഴിച്ചു അതിന്റെ മുന്പുള്ള 4 തവണയും അമേരിക്ക ഒന്നാം സ്ഥാനത്തായിരുന്നു. (ലോകശക്തിയിലും ...!). എന്നാല്‍ ഈ സമയത്ത് ചൈനയുടെ കടന്നു കയറ്റം കൂടി നാം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.. പടിപടിയായി ചൈന ഓരോ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 2008 ല്‍ ഒന്നാം സ്ഥാനത്തെത്തി !

അമേരിക്കയുള്പ്പടെ ചൈനയുടെ വളര്ച്ചയെ കാലേകൂട്ടി പ്രവചിച്ചതായിരുന്നു.  ചൈന 2025 ലും ഇന്ത്യ 2050 ലും ലോക ശക്തിയാകുമാത്രേ !

ചൈന അത് തെളിയിച്ചു പ്രവചിച്ചതിലും ഏകദേശം 7 വര്ഷങ്ങള്ക്കു് മുന്പ് തന്നെ.. ഇപ്പൊ അമേരിക്കയെ ഉള്പ്പെടെ സാമ്പത്തികമായി സഹായിക്കാനും മാത്രം വളര്ന്ന ചൈനയെക്കണ്ട് ഇന്ത്യ പഠിക്കണം. ഒത്തിരി ഒത്തിരി..

മടിയന്മാര്ക്കും അഴിമതിക്കാര്ക്കും പറുദീസയായി പ്രഘോഷിക്കപ്പെടുന്ന ഇന്ത്യ .. നിശ്ചയദാര്ഢ്യത്തോടെ , ലക്ഷ്യബോധത്തോടെ  നീങ്ങിയാല്‍  ഒളിമ്പിക്സില്‍ മാത്രമല്ല .. ലോകത്തിലെ ശക്തികളിലും ഒന്നാമതെത്താന്‍ ഇനി നാല്പ്പതു വര്ഷം കാത്തിരിക്കേണ്ടി വരില്ല..

എന്നാല്‍ ചാനലുകളുടെ മുന്നില്‍ പരസ്പരം ചെളിവാരിയെറിയുകയും ഇരുട്ടിന്റെ  മറവില്‍ കള്ളന്മാരുമൊത്ത്ചേര്ന്ന്   ജനങ്ങളെ കവര്ന്ന് മുതല്‍ ഒന്നിച്ചു പങ്കിട്ടെടുക്കുന്ന രീതി തുടരാനാണ് ഭാവമെന്കില്‍, ഈ നൂറ്റാണ്ടില്‍ മാത്രമല്ല ഒരിക്കലും ഇന്ത്യക്ക് മുന്നേറാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.

“കണ്ടറിഞ്ഞു” വിശ്വാസം വന്നുവെന്ന് തോന്നുന്നു -കായികതാരങ്ങള്ക്കും  സര്ക്കാരിനും. അഭിനവ് ബിന്ദ്ര 2008ല്‍ ആദ്യ വ്യക്തിഗത സ്വര്ണം നേടിയതിനൊപ്പം    മെഡലുകളുടെ കാര്യത്തില്‍   ഇന്ത്യ ഒരു കുതിച്ചു ചാട്ടം നടത്തി. ഇപ്പോഴും പ്രതീക്ഷയ്ക്ക് വകയുണ്ട്, ബോക്സിങ്ങിലും, ഗുസ്തിയിലും, ഷൂട്ടിങ്ങിലും അമ്പെയ്തിലും ബാറ്റ്മിന്റനിലും ഒക്കെ.

എന്തായാലും സായി ( Sports Authority of India ) "വിഷന്‍ 2020" (vision 2020) എന്ന പദ്ധതിയ്ക്ക് വേണ്ടി 1000 കോടി രൂപ മുടക്കി 13-15 വയസ്സ് വരെയുള്ള കുട്ടികളില്‍ നിന്ന് കഴിവുള്ള കുട്ടികളെ തിരഞ്ഞെടുത്തു 2020 ലെ ഒളിമ്പിക്സിനു വേണ്ടി പരിശീലിപ്പിക്കാനാണ് ഇപ്പോള്‍   തുടക്കം കുറിച്ചിരിക്കുന്നത്..

ഇന്ത്യ കൂടുതല്‍ മെഡലുകള്‍ നേടട്ടെ.!, പ്രചോദനമാകട്ടെ സര്ക്കാരിനും വളര്ന്നു വരുന്ന കായികതാരങ്ങള്ക്കും..!!!83 comments:

 1. ഒളിമ്പിക്സ് ശരിക്കും ഒരു സിംബോളിക് മത്സരമാണ്. യുദ്ധമില്ലാതെ ലോകശക്തിയെ കണ്ടെത്തുന്ന തീവ്രവും ശക്തവുമായ കായിക മാമാങ്കം !

  ReplyDelete
 2. വായിച്ചു, അറിവുകൾ പങ്ക് വെച്ചതിന് നന്ദി... ആശമകൾ

  ReplyDelete
 3. ആശംസകള്‍ ....സ്വന്തം സുഹൃത്തിനും ഒളിമ്പിക്സ് മേളക്കും!

  ReplyDelete
  Replies
  1. ആശംസകള്‍ക്ക് നന്ദി!
   ഒളിമ്പിക്സ് പൊടി പൊടിക്കുന്നു ..ഇന്ത്യയും തരക്കേടില്ലാതെ :)

   Delete
 4. ലിയാണ്ടാരിനു ഒരു മെഡല്‍ കിട്ടണം എന്നുണ്ട്....
  നമ്മുടെ കായിക ഭരണ കര്‍ത്താക്കള്‍ നേരാവാതെ കൂടുതല്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ഥം ഇല്ല എന്ന് തോന്നുന്നു...

  ReplyDelete
  Replies
  1. ലോക ഒന്നാം നമ്പര്‍ ആയിരുന്നു പലപ്പോഴും നമ്മുടെ ടെന്നീസ് ഡബിള്‍സ് . പക്ഷെ ഈഗോയിലൂടെ രാജ്യത്തെ അപമാനിച്ച താരങ്ങള്‍ക്ക് ഒന്നും കിട്ടരുതെന്നു തന്നെയായിരുന്നു ആഗ്രഹം .. ബോക്സിങ്ങിലും ഷൂട്ടിങ്ങിലുമൊക്കെ നമ്മള്‍ നല്ല നിലവാരത്തില്‍ തന്നെയാണ് !

   Delete
 5. നമ്മടെ ഫേവറിറ്റ് ആയ ഇനങ്ങളൊന്നും ഇല്ലാത്ത ഒളിമ്പിക്സ് അല്ലേ?
  എങ്ങനെ മെഡല്‍ കിട്ടും....?

  ഒരു അഴിമതി മത്സരം വയ്ക്കട്ടെ
  അല്ലെങ്കില്‍ ഒരു കയ്യിട്ട് വാരല്‍
  ഒരു ആയുധക്കോഴമത്സരം വയ്ക്കട്ടെ
  ഏറ്റവും കുറഞ്ഞത് ഒരു കൈക്കൂലി മത്സരമെങ്കിലും.

  അപ്പോ കാണാം നമ്മള്‍ മെഡല്‍ വാരിക്കൊണ്ട് വന്ന് അവിയലുണ്ടാക്കണത്.

  ReplyDelete
 6. ഛാർഖണ്ഡിലെ വനാന്തരങ്ങളിൽ നിന്ന് ലോകനമ്പർ വൺ താരമായി വളർന്ന ദീപികാകുമാരിയെക്കുറിച്ച് വായിച്ചതേ ഉള്ളൂ ഇന്ന്....നമുക്ക് പ്രത്യാശിക്കാം...

  ReplyDelete
  Replies
  1. ദീപികയുടെ മോശം ഫോമില്‍ ഞാനും വിഷമിച്ചിരുന്നു.. എന്നാല്‍ വേറെ കുറെ പേര്‍ ആശ്വസിപ്പിച്ചു

   Delete
 7. ആഗ്രഹിക്കാം.. കാത്തിരിക്കാം..!!

  ReplyDelete
  Replies
  1. ആഗ്രഹങ്ങളൊക്കെ ചെറിയെ പൂവണിഞ്ഞു തുടങ്ങി !

   Delete
 8. 121 കോടി ജനങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വഹിച്ചു കൊണ്ട് ലണ്ടനിലേക്ക് വണ്ടി കയറിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് നമ്മുടെ പ്രതീക്ഷകള്‍ക്ക് ഒത്തു ഉയരാന്‍ കഴിയുമോ? മുന്‍ ലോക ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ഹോക്കി ടീമിന് ഇത്തവണയെങ്കിലും ഒരു മെഡല്‍ നേടാന്‍ പറ്റുമോ? പടല പിണക്കങ്ങളും പാര വെപ്പും മൂലം ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരായ ടെന്നീസ് ടീം ഒരു മെഡല്‍ നേടിയിട്ടു ആ കളങ്കത മായ്ച്ചു കളയുമോ? ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന സൈന നെഗവാള്‍ക്ക് അവസാനം അടി പതറുമോ ? മലയാളികളുടെ അഭിമാനമായ `ഇര്‍ഫാനും നമുക്ക് അഭിമാനിക്ക തക്ക വിധം ഒരു മെഡലുമായി തിരിച്ചു വരുമോ? മെഡല്‍ പ്രതീക്ഷകള്‍ ഒത്തിരിയുണ്ട് ....വെയിറ്റ് ലിഫ്റിംഗ്,ഗുസ്തി,ഷൂട്ടിംഗ് ആ പട്ടിക നീളുന്നു. നമ്മുടെ രാജ്യത്തിന് വേണ്ടി ഒളിമ്പിക്സില്‍ മത്സരിക്കുന്ന എല്ലാ താരങ്ങള്‍ക്കും എല്ലാ വിധ ആശംസകളും നേരുന്നു!!

  ReplyDelete
  Replies
  1. സൈന പതറിയോ എന്തോ എന്തായാലും ചീനക്കാരിക്ക് പരിക്ക് വന്നോണ്ട് സൈനയ്ക്ക് വെങ്കലമെങ്കിലും കിട്ടി..
   ഷൂട്ടിങ്ങില്‍ 2 , ബോക്സിങ്ങില്‍ ഇനിയും പ്രതീക്ഷിക്കാം ..
   എന്തായാലും കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍.. പ്രതീക്ഷിക്കുന്നു !

   Delete
 9. കൂടുതല്‍ വേഗത്തില്‍ , ഉയരത്തില്‍ ശക്തിയില്‍ എന്ന മുദ്രാവാക്യവുമായി അക്ഷരാര്ത്ഥത്തില്‍ കായിക യുദ്ധത്തിനിറങ്ങുന്ന രാജ്യങ്ങള്‍, ഏറ്റവും നീതിപൂര്‍വ്വവും നിക്ഷ്പക്ഷവുമായ കളികളിലൂടെ, ജയിച്ചാല്‍ രാജ്യത്തിന്റെ യശസ് ഉയര്ത്തുക മാത്രമല്ല, ലോകത്തിന്റെ മുന്നില്‍ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.

  ശരിക്കും ആ ഓർമ്മകൾ ഉണർത്തി ജിമ്മ്യേട്ടാ. ആ ഉദ്ഘാടന മഹാമഹവും,സമാപനവും എല്ലാം. ശരിക്കും ആ ഊർജ്ജം ഉൾക്കൊള്ളുന്നു.  ഒളിമ്പിക്സിൽ ഇന്ത്യയുടെ അവസ്ഥയാലോചിക്കുമ്പോൾ ഒരു കോമഡി ഷോ കാണുന്ന സുഖമാ, അതിൽ നിന്നും ഒരു മാറ്റമുണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.!

  ആശംസകൾ.

  ReplyDelete
  Replies
  1. എന്തെ കോമഡി ഷോയില്‍ നിന്നും മാറ്റം ഉണ്ടായില്ലേ ? :)
   ആശംസകള്‍ക്ക് നന്ദി !

   Delete
 10. This comment has been removed by the author.

  ReplyDelete
 11. എല്ലാ നാലു വർഷം കൂടുമ്പോഴും ഇന്ത്യക്കാർക്ക് പ്രതീക്ഷിക്കാനുള്ളതാണ് ഒളിമ്പിക്സ്. ഒന്നരമാസത്തെ പ്രതീക്ഷകൾ ചാരമായി മാറുമ്പോൾ നമ്മൾ അടുത്ത നാലു വർഷം കഴിയട്ടെ, എന്നിട്ട് പ്രതീക്ഷിക്കാം എന്നു വെക്കും അത്രമാത്രം. ഇതൊരു ചാക്രികപ്രതിഭാസമാണ് ഒളിമ്പിക്സ് വളയം പോലെ. പ്രതിഭകളില്ലാത്തതല്ല അവരെ കണ്ടെത്തി ശരിയായ പരിശീലനവും പ്രോത്സാഹനവും നൽകി പരിശീലിപ്പിക്കാത്തതാണ് പ്രശ്നം. ഓരോ കായികകൗൺസിലുകളും അസോസിയേഷനുകളും എണ്ണപ്പെട്ട ചിലരുടെ കറവപ്പശുക്കളായി മാറുമ്പോൾ ഇതൊക്കെത്തന്നെയേ സംഭവിക്കൂ!! സംഭവാമി യുഗേ യുഗേ!!

  ചില പിശകുകൾ കാണുന്നു. 2004ല് അല്ല ബിന്ദ്ര സ്വർണ്ണം നേടിയത്. 2008ല് ബീജിംഗിലാണ്. അത് സായിയുടെ കണക്കിൽ പെടുത്തുന്നതും ശരിയല്ല. അയാളുടെ കുടുംബം ചിലവിട്ട പണത്തിനും നൽകിയ പ്രോത്സാഹനങ്ങൾക്കും നേരെയുള്ള കണ്ണടക്കലായിപ്പോവുമത്.

  ReplyDelete
  Replies
  1. കാലേ കൂട്ടിയുള്ള കണ്ടെത്തലും പരിശീലനക്കുറവും നമ്മുടെ പരാജയത്തിനു ഒരു പ്രധാന കാരണം തന്നെ സംശയമില്ല !
   എന്തായാലും ഇത്തവണ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു ..!
   പിശകുകള്‍ തിരുത്തിയിട്ടുണ്ട് നന്ദി ..!

   Delete
 12. നമ്മുടെ സ്വപ്നങ്ങളും ആശകളുമായി ലണ്ടനിലേക്ക് എത്തിയിരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് നമ്മുടെ പ്രതീക്ഷകള്‍ക്ക് ഒത്തു ഉയരാന്‍ കഴിയട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം

  ReplyDelete
  Replies
  1. ആ പ്രാര്‍ത്ഥന ദൈവം കേട്ടെന്നു തോന്നുന്നു .. ഇത്തവണ മെച്ചമുണ്ട്

   Delete
 13. ഇന്ത്യ സമീപ ഭാവിയിലെങ്ങും ഒളിമ്പിക്സ്‌ മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്‌ എത്തുമെന്ന് തോന്നുന്നില്ല. കൈ നനയ്ക്കാതെ മീന്‍പിടിക്കുന്ന കേരളീയരുടെ പകര്‍ച്ചയെന്നപോലെ മെയ്യനങ്ങാതെ കാശും പ്രശസ്തിയും നെടുന്നതിലെയ്ക്ക് ഇന്ത്യയൊട്ടാകെ കാര്യങ്ങള്‍ മാറിമാറിഞ്ഞിരിക്കുന്നു. ക്രിക്കറ്റിനു കിട്ടുന്ന അമിത പ്രാധാന്യം, പണം, സ്റാര്‍ഡം, പ്രശസ്തി, പരസ്യം ഒകെ നമ്മുടെ അത്ലെട്ടിക്,ഇതര ഗെയിംസ് മേഖലയെ തകര്‍ത്തുകളഞ്ഞു എന്ന് പറയാം.

  ReplyDelete
  Replies
  1. ജോസൂ, ഒന്നാം സ്ഥാനത്ത് എന്നത് പോട്ടെ, അഞ്ചാറ് മെഡലെങ്കിലും വാങ്ങിയാ മതിയാരുന്നു

   Delete
  2. @ജോസെലെറ്റ്‌ എം ജോസഫ്‌:::; ഒന്നാം സ്ഥാനമല്ല ആദ്യ പത്തില്‍ വരാന്‍ ഇന്ത്യയെപോലെ ഇത്ര ജനസമ്പത്തുള്ള രാജ്യത്തിന് വലിയ ബുദ്ധി മുട്ടുണ്ടെന്നു തോന്നുന്നില്ല ..സര്‍ക്കാരും ജനങ്ങളും ഒന്ന് പോലെ തീരുമാനിച്ചിറങ്ങിയാല്‍.......... . . .!

   @ajith:എന്തായാലും 5 മെഡല് വരെ ഇപ്പോഴും പ്രതീക്ഷിക്കുന്നു ..:)

   Delete
 14. ക്രിക്കറ്റിനു കിട്ടുന്ന അമിത പ്രാധാന്യവും പ്രശസ്തിയും, സ്റാര്‍ ഡം,പണം ഒക്കെ നിയന്തിച്ചു, മറ്റു കായിക , ഗെയിംസ് മേഖലക്കും തുല്യ പ്രാധാന്യം കൊണ്ടുവരാതെ, ഇന്ത്യ ഒരുകാലത്തും ഒളിമ്പിക്സ്‌ പട്ടികയില്‍ ആദ്യ പത്തില്‍ പോലും എത്തില്ല.
  ചില കാര്യങ്ങള്‍ കായികലോകത്തിന്റെ കിതപ്പ് എന്നോരു പോസ്റ്റില്‍ ഞാന്‍ മുന്‍പ് പറഞ്ഞിരുന്നു.

  ReplyDelete
  Replies
  1. നിയന്ത്രണം വേണം , പ്രോത്സാഹനവും...!
   ആ ലിങ്ക് വര്ക്കുന്നില്ലല്ലോ ജോസേ... :)
   "Sorry, the page you were looking for in this blog does not exist"

   Delete
 15. ഒരു മെഡല്‍ എക്കാലത്തും ഗ്യാരണ്ടിയുണ്ടാകുമായിരുന്ന ഹോക്കിയെ ഭരിച്ചു മുടിപ്പിച്ചു...... പങ്കിട്ടു ഭരിക്കാനുള്ള ആരോഗ്യമൊന്നുമില്ലെങ്കിലും രണ്ടു അസോസിയേഷനുകളും കൂടി ഈ ദേശീയവിനോദത്തെ പെനാല്‍ട്ടി കോര്‍ണറടിച്ചു കളിക്കുകയാണ് ...!
  (പന്തയ)പണം കായ്ക്കുന്ന ക്രിക്കറ്റ് ആഫ്രിക്കന്‍ പായല് പോലെ, സകലമാന കായികയിനങ്ങളെയും ഏതാണ്ട് നശിപ്പിച്ചു കഴിഞ്ഞു...
  കല്‍മാഡി,രാഷ്ടീയം,സ്വജനപക്ഷപാതം.....അങ്ങിനെ കാരണങ്ങള്‍ ഒട്ടനവധി...
  121 കോടി ജോഡി ഉണ്ടക്കണ്ണുകളില്‍ സ്വര്‍ണ്ണത്തിളക്കത്തിനുള്ള സാധ്യത...? അതിമോഹം തന്നെ...!

  ReplyDelete
  Replies
  1. സ്വര്‍ണമില്ലെങ്കിലും വല്ല വെങ്കലമായാലും അത്രയുമായില്ലേ ?
   മാറുമെന്നു പ്രതീക്ഷിക്കാം , ഇപ്പോഴത്തെ നിലപാടുകളും അവസ്ഥകളും .. കാത്തിരിക്കാം ....!

   Delete
 16. കാത്തിരിക്കാം പ്രതീക്ഷകളോടെ.

  ReplyDelete
  Replies
  1. അതെ , കാത്തിരിക്കാം പ്രതീക്ഷകളോടെ!!!

   Delete
 17. വർഷങ്ങൾക്ക് മുൻപ് ഏതോ ഒരു പത്രത്തിൽ ഒളിമ്പിക്സ് മത്സരത്തിന് പുറപ്പെടാൻ തയ്യാറാവുന്ന ഇന്ത്യൻ ടീമിന്റെ ഫോട്ടോ കൊടുത്തിട്ട്, എഴുതിയ അടിക്കുറിപ്പ് ഇപ്പോൾ ഞാനോർക്കുന്നു,,, “തോറ്റോടാനൊരു പട”.
  ഏതായാലും വീര്യം കൂട്ടാനും പ്രശസ്തി ഉയർത്താനും ഒരു “അജ്ഞാതസുന്ദരി” ഇടക്ക് വന്നല്ലൊ,,, ഇനി തോറ്റാലെന്താ?
  കാരണം പറയാനൊരു സംഭവം ഉണ്ടായല്ലൊ,,, “അജ്ഞാതസുന്ദരിയുടെ ഇടപെടൽ”

  ReplyDelete
  Replies
  1. അല്ല ചേച്ചി അന്നത്തെക്കാള്‍ ഒത്തിരി മാറ്റം വന്നിട്ടുണ്ട് ഇപ്പൊ.. ബോക്സിങ്ങിലും ഷൂട്ടിങ്ങിലുമൊക്കെ .. നമ്മള്‍ അന്താരാഷ്‌ട്ര നിലവാരം കാഴ്ച വെക്കുന്നുമുണ്ട് ..
   മുന്‍ ഒളിമ്പിക്സുകളേക്കാള്‍.. നമ്മള്‍ ഇത്തവണ നില മെച്ചപ്പെടുത്തിക്കഴിഞ്ഞു ..!

   Delete
 18. ഇന്ത്യ കൂടുതല്‍ മെഡലുകള്‍ നേടുമെന്ന പ്രതീക്ഷയില്‍ നമുക്കു കാത്തിരിക്കാം...!

  ReplyDelete
  Replies
  1. പ്രതീക്ഷ വെറുതെ ആയില്ല മുന്‍ ഒളിമ്പിക്സുകളേക്കാള്‍.. നമ്മള്‍ ഇത്തവണ നില മെച്ചപ്പെടുത്തിക്കഴിഞ്ഞു !:)

   Delete
 19. ഇത്തവണയും വലിയ പ്രതീക്ഷയൊന്നും ഇല്ല. നമ്മള്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന താരങ്ങളൊന്നും വലിയ പ്രകടനം പുറത്തെടുക്കണമെന്നില്ല. കഴിഞ്ഞ തവണ സുശീല്‍കുമാര്‍ നേടിയതുപോലെ അപ്രതീക്ഷിത നേട്ടം ആരെങ്കിലും കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം. നമ്മുടെ കായിക രംഗത്ത്‌ തലപ്പത്തിരിക്കുന്നവര്‍ എന്തെങ്കിലും ചെയ്തിട്ട് ഒളിമ്പിക്സ് പോലെയുള്ള വമ്പന്‍ മേളകളില്‍ ഇന്ത്യന്‍ താരങ്ങള്‍ നേട്ടങ്ങള്‍ കൊയ്യുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. അല്ലെങ്കില്‍ സെലക്ഷനും പരിശീലനവുമടക്കം എല്ലാം സര്‍വീസസിനെയോ മറ്റോ ഏല്‍പ്പിക്കണം.

  ReplyDelete
  Replies
  1. അപ്രതീക്ഷിതമായി ചിലര്‍ നല്ല പ്രകടനം കാഴ്ച വെച്ചു. പ്രതീക്ഷിച്ചവര്‍ ചിലര്‍ നിരാശപ്പെടുത്തി .. എന്തായാലും മുന്‍ ഒളിമ്പിക്സുകളേക്കാള്‍.. നമ്മള്‍ ഇത്തവണ നില മെച്ചപ്പെടുത്തിക്കഴിഞ്ഞു..!

   Delete
 20. ഇക്കുറി ഇന്ത്യക്ക് പ്രതീക്ഷ മങ്ങലാണ്
  ഇന്ത്യ കൂടുതല്‍ മെഡലുകള്‍ നേടട്ടെ.


  ആശംസകൾ

  ReplyDelete
  Replies
  1. മെഡല് കൂടുതല്‍ കിട്ടി പക്ഷെ സ്വര്‍ണ്ണമല്ലാത്തോണ്ട് പുറകിലായി ;)

   Delete
 21. നമ്മുടെ പോക്ക് കണ്ടാല്‍ കാത്തിരുന്നു കണ്ണ് കഴപ്പിക്കാം എന്നല്ലാതെ കാര്യമുണ്ടാകുമെന്നു തോന്നുന്നില്ല.

  ReplyDelete
  Replies
  1. തീര്‍ച്ചയായും കടുത്ത തീരുമാനങ്ങള്‍ മാറ്റതിനാവശ്യമാണ്.. ഏറ്റവും കൂടുതല്‍ ബോക്സിംഗ് മെഡല്‍ കിട്ടുന്ന ക്യുബയില്‍ കുട്ടികള്‍ക്ക് 12 വയസ്സുവരെ അത് നിര്‍ബന്ധമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്..പിന്നെ ചൈനയുടെ കാര്യം പറയണോ?.. കാര്യങ്ങള്‍ മനസ്സിലാക്കി സര്‍ക്കാരും ജനങ്ങളും വേണ്ട കാര്യങ്ങള്‍ ചെയ്യട്ടെ..

   Delete
 22. 120 കോടി ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് സാഫല്യമുണ്ടാകട്ടെ..നമ്മുടെ രാജ്യത്തിന്റെ തലയുയര്‍ത്തിപ്പിടിക്കുവാന്‍ നമ്മുടെ താരങ്ങള്‍ക്ക് കഴിയട്ടെ..സര്‍വ്വവിധ മംഗളാശംസകളും നേരുന്നു..

  ReplyDelete
  Replies
  1. ശ്രീക്കുട്ടന്റെ പ്രാര്‍ത്ഥന ഫലിച്ചെന്നു തോന്നുന്നു..
   ഇനി നിങ്ങള്ക്ക് ഒന്ന് സ്വയം നന്നാവാനൂടെ പ്രാര്‍ത്ഥിച്ചു കൂടെ ..(ഹഹ ചുമ്മാ തമാശിച്ചതാ :))

   Delete
 23. ഇന്ത്യന്‍ സംഘത്തിന് നല്ലത് വരട്ടെ എന്ന് ആശംസിക്കുമ്പോഴും, ഇന്ന ആള്‍ അഥവാ ടീം crashes out എന്നുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. എല്ലാം മാറും അല്ലേ? കാത്തിരിക്കാം.

  ReplyDelete
  Replies
  1. ഇത്തവണ കൂടുതല്‍ മെച്ചമുണ്ട്!

   Delete
 24. ശരിയാണ്. നമുക്കും പ്രതീക്ഷ കൈവിടാതെ കാത്തിരിയ്ക്കാം. നമ്മുടെ നല്ല നാളുകള്‍ക്കായി

  ReplyDelete
  Replies
  1. അതെ പ്രതീക്ഷ കൈവിടാതെ കാത്തിരിയ്ക്കാം!

   Delete
 25. ഉവ്വ് ഉവ്വ് ഇന്ത്യ എത്തിയത് തന്നെ !!
  ചൈനയിലും , ജപ്പാനിലും , അമേരിക്കയിലും ഉള്ള എലെമെന്ടരി സ്കൂളില്‍ ഒരായ്ച്ച പഠിക്കാന്‍ പോയാല്‍ അറിയാം എന്ത് കൊണ്ടാണ് അവര്‍ മുന്നിട്ടു നില്‍ക്കുന്നതെന്ന്. നമ്മുടെ നാട്ടിലെ govt ആന്‍ഡ്‌ പ്രൈവറ്റ് സ്കൂളില്‍ നിലവാരമുള്ള ഒരു ഗ്രൌണ്ടോ , indoor കളിക്കളം, അറ്റ്ലീസ്റ്റ് ഒരു പഞ്ചായത്തില്‍ എങ്കിലും ഒരു നല്ല ഗ്രൌണ്ട് ഉണ്ടോ കുട്ടികള്‍ക്കും , മുതിര്ന്നവരക്കും കളിക്കാന്‍ ???? മറിച്ചു ജപ്പാന്‍, ചൈന തുടങ്ങിയവിടങ്ങളില്‍ എല്ലാ സ്കൂളിലും മിനിമം ഒരു ഗ്രൌണ്ടും , ഉത്സാഹത്തോടെ എല്ലാ സ്പോര്‍ട്സ് മത്സരങ്ങളിലും പങ്കെടുക്കുന്ന കുട്ടികളും, അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന മാതാപിതാക്കളും ഉണ്ട്. നമ്മുടെ നാട്ടിലെ പ്രൈവറ്റ് സ്കൂള്‍ ഗെയിംസ് ഫീസ്‌ ഇനത്തില്‍ ഒരുപാട് വാങ്ങുന്നുന്ടെങ്കിലും, ഗെയിംസ് നു വേണ്ട യാതൊരു ഉപകരണങ്ങളും വാങ്ങാര്‍ ഇല്ല എന്നതാണ് സത്യം . നിലവാരമുള്ള സ്പോര്‍ട്സ് കിറ്റ്‌ വാങ്ങാന്‍ ഒരുപാട് കാശ് വേണം എന്നുള്ളത് യാതാര്‍ത്ഥ്യം , പക്ഷെ എന്നും സ്കൂള്‍ മൈതാനത് കുട്ടികളെ കൊണ്ട് വൈകിട്ടോ , രാവിലെയോ നാല് റൌണ്ട് ഓടിപിക്കാന്‍ കാശ് കൊടുക്കണ്ട . അത്രെയെങ്കിലും ചെയ്തില്ലേല്‍ 2020 പോയിട്ട് ലോകാവസാനം വരെ ഇന്ത്യക്ക് പത്തില്‍ കൂടുതല്‍ മെഡല്‍ കിട്ടില്ല !!!

  ReplyDelete
  Replies
  1. അധികാരത്തില്‍ വരുമ്പോ രാജ്യത്തിനു വേണ്ടി വല്ലതും ചെയ്യണോ അതോ സ്വന്തം കീശ വികസിപ്പിക്കണോ എന്ന സംശയമുള്ള ഭരണാധികാരികള്‍ മാറുമ്പോള്‍ കൂടുതല്‍ പ്രതീക്ഷിക്കാം ..പ്രതീക്ഷ കൈവിടാതെ കാത്തിരിയ്ക്കാം!!

   Delete
 26. ഒരു പ്രൊഫഷണല്‍ കോഴ്സ് ചെയ്തു കഴിഞ്ഞു, കളി തുടരാമല്ലോ എന്നുപദേശിച്ച്, കായികപരമായി കഴിവുള്ള മക്കളെ കളിക്കളത്തില്‍ നിന്ന്‍ മാറ്റിനിര്‍ത്തുന്ന പല മാതാപിതാക്കളെയും ഞാന്‍ കാണാറുണ്ട്. ഇവര്‍ മനസിലാക്കാത്തത്, 16 മുതല്‍ 21 വയസ് വരെ ഫീല്‍ഡില്‍ നിന്ന്‍ മാറിനില്‍ക്കുന്ന ഒരു കായികതാരം വീണ്ടും പരിശീലനം തുടങ്ങുന്നതില്‍ വലിയ കാര്യമില്ലെന്ന് മനസിലാക്കാതെയാണ്.

  ഈ ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കുന്ന പലരും സ്വന്തം മക്കളുടെ കാര്യത്തില്‍ ധീരമായ ഒരു നിലപാട് എടുക്കുമോ എന്ന് കണ്ടറിയണം.

  ഒരു ഫൈബര്‍ പോള്‍, ഒരു ജോഡി സ്പൈക്സ് തുടങ്ങിയ എന്തെങ്കിലുമൊന്ന് നമ്മുടെ മാതൃവിദ്യാലയത്തിനെങ്കിലും സംഭാവന ചെയ്ത ഒരു ഗള്‍ഫുകാരനെങ്കിലും ഉണ്ടായിരുന്നെങ്കില്‍, എനിക്കു പ്രതീക്ഷയുണ്ട്... :)

  ഇന്ത്യയുടെ പ്രശ്നങ്ങള്‍ തീര്‍ന്ന്, ഇന്‍ഫ്രാസ്ടക്ചര്‍ ശരിയാകുന്നത് വരെ കാത്തിരുന്നാല്‍, നമുക്ക് ഇത്തരം സീസണല്‍ ചര്‍ച്ചകള്‍ (അന്‍വര്‍ ഷഫീക് പറഞ്ഞത് പോലെ) കളര്‍ഫുള്‍ ആക്കി സംതൃപ്തരാകാം.

  ജീമ്മീ, ഈ വിഷയം അവതരിപ്പിച്ചതില്‍ സന്തോഷം!

  ReplyDelete
  Replies
  1. നാം പഠിക്കുന്ന സ്കൂള്‍, അവിടെ കായിക മത്സരങ്ങള്‍ക്ക് നല്‍കുന്ന സ്വീകാര്യത, മികച്ച കായികാദ്ധ്യാപകര്‍ ഒക്കെ ഒരു താരത്തിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളാണ്. കൃഷി, കായികം, ശുചിത്വം, തുടങ്ങി എതു പരിശീലനവും പാഠഭാഗമായി സ്കൂളുകളില്‍നിന്ന് തുടങ്ങിയെങ്കില്‍ മാത്രമേ വേരുപിടിക്കൂ. മികച്ച കായികപരിശീലകരുടെ കാര്യം പറഞ്ഞപ്പോള്‍ ഓര്‍ത്തതാ, ഞാന്‍ പഠിച്ച സ്കൂളില്‍ ഒരു എക്സ് സര്‍വിസ്മാന്‍ മാനേജ്മെന്റ് കോട്ടയിലാണ് പ്രസ്തുത പരിശീലന ജോലിയില്‍ പ്രവേശിച്ചത്. 100m SPRINT ല്‍ ഞാനുള്‍പ്പടെ മൂന്നുപേര്‍ക്ക്‌ മികച്ച സമയമായിരുന്നു. എന്നാല്‍ അദ്ദേഹം സ്ടാര്ട്ടിംഗ് പോയിന്റില്‍ തന്നെ വാച്ച് നോക്കിനില്ക്കും. 100m സ്ട്രയിറ്റ്‌ ട്രാക്ക്‌ ആയതിനാല്‍ തിരികെ ഒന്നാമതെത്തുന്ന ആളെയാണ് സാര്‍ സെലെക്റ്റ് ചെയ്തിരുന്നത്. ഫലത്തില്‍ എല്ലാവരും 200M ഓടിക്കഴിഞ്ഞിരിക്കും. എന്നാല്‍ നൂറ് മീറ്റര്‍ മാത്രം ഓടേണ്ട റിലേയില്‍ ഞാന്‍ പിടിവിട്ടു പായുന്ന കണ്ട് പുള്ളി ചോദിച്ചു എന്തേ നിനക്ക് 100M DASH ല്‍ ഇതു സാധിക്കാത്തത് എന്ന്? ഉസൈന്‍ ബോള്‍ട്ടിനും, കാള്‍ ലൂടിസിനും നൂറും ഇരുനൂറും ഓടാം എന്നാല്‍ മൈക്കില്‍ ജോന്സന്‍ ഇരുനൂറു മാത്രമേ ഓടിയിരുന്നുള്ളൂ. ബെന്‍ 100ഉം. അങ്ങനെ പരിശീലനത്തിലെ പിഴവുകൊണ്ടാണ് മികച്ച ഒരു ബ്ലോഗര്‍-കം -കായിക താരത്തെ കുട്ടനാടിന് നഷ്ടമായത്. എങ്കിലും മാവ് ഉണ്ടായിരുന്ന പലവീട്ടുകാര്‍ക്കും എറിഞ്ഞിട്ട് ഓടുന്ന എന്‍റെ വേഗത്തില്‍ ഒരു സംശയവും ഉണ്ടായിട്ടില്ല.

   Delete
  2. @ബിജു ഡേവിസ്‌: .. സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്നതിന്റെ ഒരറ്റത്ത് പോലും നമ്മള്‍ സ്വന്തമായി ചെയ്യുന്നത് എത്തുകില്ല എന്നത് വാസ്തവം.. എങ്കിലും ഗോപി ചന്ദിനെ പോലെ ആത്മാര്ത്ഥമായി ഇതിനായി ഇറങ്ങി തിരിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല..
   @ജോസ്: .. നിങ്ങള്‍ ഒരു സകലകലാവല്ലഭനാണെന്നു ആ ഓംലൈറ്റ്‌ കഴിച്ച അന്ന് എനിക്ക് മനസ്സിലായതല്ലേ :)
   വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി !

   Delete
 27. ഇത്തവണയും വലിയ ഒരു പര്തീക്ഷ ഒന്നും ഇല്ലാ എന്നാണു കേള്‍വി...
  പക്ഷെ , നമുക്ക് പ്രാര്‍ത്ഥിക്കാം , ഇത്തവനെ നമ്മള്‍ മെഡല്‍ കൂടുതല്‍ കൊണ്ട് വരട്ടെ എന്ന്..

  ReplyDelete
  Replies
  1. കേട്ടതിനപ്പുറത്തു പ്രാര്‍ത്ഥന ഫലിച്ചു ട്ടോ :)

   Delete
 28. കിട്ടും.പക്ഷേ,മറ്റെല്ലാം മാറ്റിവെച്ച് അധ്വാനിച്ചാല്‍

  ReplyDelete
  Replies
  1. വലിയ സത്യം .. പക്ഷെ സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല :(

   Delete
 29. പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം ,കുടുതല്‍ മെഡലുകള്‍ക്കായ്

  ReplyDelete
  Replies
  1. മെഡല് കൂടുതല്‍ കിട്ടി .. പക്ഷെ അതില്‍ സ്വര്‍ണ്ണം കുറഞ്ഞതിന്റെ ഇത്തിരി വിഷമം

   Delete
 30. നല്ല പോസ്റ്റും വിശദമായ ചര്‍ച്ചകളും. സ്പോര്‍ട്സ് ക്വാട്ടയില്‍ ജോലിക്ക് കയറുന്ന കായിക താരങ്ങള്‍ തന്നെ സ്വന്തം വയറ്റിപിഴപ്പ് നോക്കിയാണ്.അതും കഷ്ടിപിഷ്ടി. പിന്നെ ജോലി പോലും കിട്ടാത്ത കായിക താരങ്ങളുടെ അവസ്ഥയോ. ഭിന്ദ്രക്ക് ഉണ്ടായ പ്രോത്സാഹനവും, സാമ്പത്തിക സഹായവും സ്വന്തം കുടുംബത്തില്‍ നിന്നായത്‌ കൊണ്ട് തന്നെ, അദ്ദേഹത്തിനു ആരുടെയും വാതില്‍ക്കല്‍ പോയി യാചിച്ചു നില്‍ക്കേണ്ടി വന്നില്ല.
  സ്പോര്‍ട്സ് മന്ത്രി എന്നത് കാശുണ്ടാക്കാനുള്ള വകുപ്പാണ് അല്ലാതെ രാജ്യത്തിനു വേണ്ടി താരങ്ങളെ വാര്‍ത്തെടുക്കാനുള്ള വിഷയത്തില്‍ കാര്യമായി ഇടപെടുക എന്നതല്ല എന്ന് തോന്നിപ്പോകുന്നു പല വംപന്മാരുടെയും കയ്യിട്ടുവാരല്‍ കാണുമ്പോള്‍..
  കോളേജു തലങ്ങളില്‍ മത്സരിച്ചു ഒന്നും രണ്ടും സ്ഥാനങ്ങള്‍ കിട്ടുന്നവര്‍ പിന്നീട് എവിടെ പോകുന്നു എന്നന്വേഷിച്ച്ചാല്‍ അറിയാം, ഇന്ത്യന്‍ കായിക ലോകത്തിന്റെ ദാരുണമായ അവസ്ഥ. ക്രിക്കറ്റ് ഇതിനൊരപവാദം തന്നെ. അത് പിന്നെ മിണ്ട്യാല്‍ ക്യാഷാ..

  ReplyDelete
  Replies
  1. ജനങ്ങള്‍ക്ക്‌ കാര്യങ്ങള്‍ ഒക്കെ ബോദ്ധ്യമായി തുടങ്ങിയത് മൂലം സര്‍ക്കാര്‍ കൂടുതല്‍ ഇതിലേക്ക് ചിലവഴിക്കാന്‍ തുടങ്ങിയിട്ടുണ്ട് .. പക്ഷെ അതര്‍ഹിക്കുന്നവരുടെ കയ്യില്‍ എത്തുമോ എന്ന് കണ്ടറിയണം

   Delete
 31. വിജ്ഞാനപ്രദം. അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. ആഭിപ്രായത്തിനു നന്ദി അഷ്‌റഫ്‌ ഭായി !

   Delete
 32. നന്നായെഴുതി.

  താരങ്ങൾ സ്വയം ആദ്യം കഴിവു തെളിയിക്കൂ, എന്നിട്ട് ബാക്കി എന്ന ഇന്ത്യയുടെ കായികനയങ്ങളും, കായികരംഗത്തെ അഴിമതിയും, സംഘടനാകളികളുമൊക്കെ കാരണമാണു ഇന്ത്യ ഇന്നും ഒന്നോ രണ്ടോ മെഡലുകളിലൊതുങ്ങുന്നത്.

  ReplyDelete
  Replies
  1. താരങ്ങള്‍ കഴിവ് തെളിയിച്ചാല്‍ സഹായിക്കാം എന്നാ ധാരണ മാറ്റി , താരങ്ങളെ കണ്ടെത്തി പരിശീലിപ്പിക്കുക എന്നാ അവസ്ഥ ഉണ്ടാകണം !
   വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി !

   Delete
 33. കായികപ്രതിഭകള്‍ ഇല്ലാത്തതല്ല, കഴിവുറ്റ ഭരണാധികാരികള്‍ ഇല്ലാത്തതാണ് നമ്മുടെ പോരായ്മ. അതിനാല്‍ സമീപഭാവിയിലെങ്ങും ഇന്ത്യന്‍ പതാക ഒളിമ്പിക്സില്‍ പാറിക്കളിക്കുമെന്ന പ്രതീക്ഷയില്ല. അപ്പോഴും ആഗ്രഹിക്കുന്നു, എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന്...!!

  ReplyDelete
  Replies
  1. അതെ ലോകത്തിന്റെ ആറില്‍ ഒന്ന് ജനസംഖ്യ ഉള്ള ഇന്ത്യയില്‍ ആളുകള്‍ക്ക് ഒരു പഞ്ഞവുമില്ല അതില്‍ നിന്നും കഴിവുള്ളവരെ തിരഞ്ഞെടുത്തു വളര്‍ത്തി കൊണ്ട് വരാന്‍ ഉള്ള കടമ സര്‍കാരിന്റെ തന്നെയാണ് .. പ്രതീക്ഷിക്കാം കരുത്തുറ്റ ഒരു ഭരണകൂടത്തിനായി..
   വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി !

   Delete
 34. അഴിമതിയുടെ കാര്യത്തില്‍ ചൈന ഇന്ത്യയേക്കാള്‍ അബദ്ധമാണ്.ലോക അഴിമതി കണക്കുകളില്‍ മിക്കപ്പോഴും ചൈന ഇന്ത്യയെ കടത്തി വെട്ടാറുണ്ട്.ടു ജി അഴിമതി ഇന്ത്യയെ വരിഞ്ഞു മുറുക്കുമ്പോള്‍ ചൈനയില്‍ റെയില്‍വേ മന്ത്രി ജയിലില്‍ അതിലും വലിയ അഴിമതി നടത്തി ജയിലില്‍ എത്തിയിരുന്നു.ഇന്ത്യയുടെയും ചൈനയുടെയും സമ്പദ്വ്യവസ്ഥകള്‍ ഏതാണ്ട് സമാനവും വളര്‍ച്ച നിരക്കുകള്‍ കാണിക്കുന്നതും ആണ്.ഒരു രാജ്യം 8-10 വളര്‍ച്ചയോടെ ലോകത്തില്‍ ഒന്നാമതായി വളരുമ്പോള്‍ 7-9 വളര്‍ച്ചയുമായി തൊട്ടു പിന്നില്‍ ഉണ്ട്.

  ചൈന നടപ്പാക്കിയ ATHLETICS FACTORY പോലുള്ള പദ്ധതികള്‍ ആണ് കഴിഞ്ഞ ഇരുപത് വര്‍ഷത്തോളം ആയി ചൈനയുടെ കായിക കുതിപ്പിന് കാരണം.മൂന്നാം വയസ്സില്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്തിച്ചു കൊടും ക്രൂരതകള്‍ക്ക്‌ കുട്ടികളെ വിധേയരാക്കണോ എന്നത്‌ മറ്റൊരു ചോദ്യം.

  എന്നാല്‍ ഇന്ത്യ ഗവണ്മെന്റ് ചില മത്സരയിനങ്ങളില്‍ നടപ്പാക്കിയ പദ്ദതികള്‍ നമ്മളെ ഏറെ മുന്നോട്ട് നയിക്കാന്‍ കാരണം ആയിട്ടുണ്ട്.ഷൂട്ടിംഗ് തന്നെ മുഖ്യം .ലോക കായിക രംഗത്ത് ഇന്ത്യയുടെ ഉറപ്പ്‌ ആയിട്ട് ഷൂട്ടിംഗ് എന്ന ഗെയിം മാറിയിരിക്കുന്നു.,ജസ്പാല്‍ റാണ ഉത്തരാഖണ്ഡ്കാരന്‍ എന്ന പയ്യനില്‍ പ്രൊഫസര്‍ സണ്ണി തോമസ്‌ ജൂനിയര്‍ ലോക ചാമ്പ്യനെ കണ്ടത്തിയ 1994 മുതല്‍ ആണ് ഇന്ത്യന്‍ ഷൂട്ടിംഗ്ന്റെ നല്ല കാലം ആരംഭിക്കുനത് എന്ന് പറയാം.ഈ ചെറിയ കാലം കൊണ്ട് നിരവധി ലോക ചാമ്പ്യന്‍മാര്‍,ലോക റെക്കോര്‍ഡുകള്‍ ,വൈല്‍ഡ്‌ കാര്‍ഡ് എന്‍ട്രിയില്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത രാജ്യത്തിന് ഇന്ന് ഒളിമ്പിക് ക്വാട്ട ഉണ്ട്.ഒളിമ്പിക്‌സിന് താരങ്ങളെ അയയ്ക്കാനുള്ള അവകാശമാണത്. ഒളിമ്പിക്‌സിലെ 15 ഇനങ്ങളിലായി 390 ക്വാട്ട സ്ഥാനങ്ങളാണുള്ളത്. ഒളിമ്പിക് വര്‍ഷത്തിന് മുമ്പുള്ള കാലയളവില്‍ ലോകകപ്പിലോ ലോകചാമ്പ്യന്‍ഷിപ്പിലോ കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പിലോ ഒന്നാമതെത്തുന്ന താരത്തിന്റെ രാജ്യത്തിനാണ് ക്വാട്ട സ്ഥാനം ലഭിക്കുക.ലോകത്ത്‌ അപൂര്‍വ രാജ്യങ്ങള്‍ക്ക്‌ മാത്രം ഉള്ള അവകാശം.
  .
  ലോകത്തിലെ ഏറ്റവും ചെലവേറിയ മല്‍സരയിനങ്ങളില്‍ ഒന്നാണ് ഷൂട്ടിംഗ്.ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ കാലഘട്ടത്തില്‍ ഏറ്റവും ധന സഹായം ചെയ്തതും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതും ഈ കായിക ഇനത്തില്‍ ആണ്.ഡല്‍ഹിയിലെ കര്‍ണി സിംഗ് ഷൂട്ടിംഗ് റേഞ്ച് ഉം പൂനെയില്‍ റേഞ്ച് ഉം ലോകോത്തരമാണ്.വിലയേറിയ തോക്കുകളും മറ്റുള്ള ഉപകരണങ്ങളും൦ സര്‍ക്കാര്‍ നല്‍കുന്നു.

  മറ്റു കായിക ഇനങ്ങളില്‍ പ്രധാനം ബാഡ്മിന്‍റണ്‍,ബോക്സിംഗ്,ആര്‍ച്ചറി തുടങ്ങിയവ ആണ്.

  ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം ഈ കായിക ഇനങ്ങളില്‍ ജൂനിയര്‍ തലത്തില്‍ ഇന്ന് ലോക റാങ്കിങ്ങില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്‌ ഇന്ത്യന്‍ കുട്ടികള്‍ ആണ്.

  ഇന്ത്യന്‍ ആര്‍മിയും നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട് .

  ഇന്ത്യന്‍ കായിക ഭാവി ശുഭം എന്ന് തന്നെ വിശ്വസിക്കാം

  ReplyDelete
  Replies
  1. നന്ദി അഭിനവ്‌ വായനയ്ക്കും വിശദമായ അവലോകനത്തിനും...
   പറഞ്ഞത് പോലെ ഇന്ത്യന്‍ കായിക ഭാവി ശുഭം എന്ന് തന്നെ വിശ്വസിക്കാം!

   Delete
 35. നല്ല ഒരു പോസ്റ്റ്‌,കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ആശംസകള്‍ !!!!

  ReplyDelete
  Replies
  1. ആഭിപ്രായത്തിനു നന്ദി ജോമോന്‍ !

   Delete
 36. അറിയാന്‍ സാധിച്ചു ചിലത് ..
  നല്ല പോസ്റ്റ്‌ ജിമ്മിച്ചാ ..

  ReplyDelete
 37. നന്ദി പൈമാ വായനയ്ക്കും അഭിപ്രായത്തിനും ..
  ഇത് ഒളിമ്പിക്സ് തീരുന്നതിനു തൊട്ടു മുന്‍പ് വായിച്ച ആളാണ്‌ താങ്കള്‍ .. ഭാഗ്യവാന്‍ :)

  ReplyDelete
 38. പ്രിയപ്പെട്ട ജിമ്മിച്ചാ,

  ഈദ് മുബാറക് !

  ഈ അവലോകനം കൊള്ളാം.പക്ഷെ, ടിന്റു ലൂക്കയെ മറന്നത് ശരിയല്ല. ശുഭപ്രതീക്ഷയുടെ പൂക്കളങ്ങള്‍ എങ്ങും വിരിയട്ടെ !

  ആശംസകള്‍ !

  സസ്നേഹം,

  അനു
  --

  ReplyDelete
  Replies
  1. വായനക്ക് നന്ദി..
   ടിന്റുവിനെ മറന്നതല്ല .. പക്ഷെ വ്യക്തി കേന്ദ്രിക്രിതമായ ഒരു ലേഖനമല്ലയിരുന്നു മറിച്ചു മൊത്തത്തിലുള്ള ഒരവലോകനം ..
   ശുഭപ്രതീക്ഷയുടെ പൂക്കളങ്ങള്‍ എങ്ങും വിരിയട്ടെ !

   Delete
 39. ഒളിംപ്ക്സ് കഴിഞ്ഞാണ് ഈ പോസ്റ്റ്‌ കാണുന്നത് എന്നാലും ഉള്ളടക്കത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടില്ല ,,നമുക്ക് കാത്തിരിക്കാം ഇന്ത്യക്കും വരും ഒരു നാള്‍ !!

  ReplyDelete
  Replies
  1. അതെ പ്രതീക്ഷയോടെ പ്രയത്നിക്കാം കാത്തിരിക്കാം
   വായനയ്ക്കും ആശംസകള്‍ക്കും ഒത്തിരി നന്ദി !

   Delete
 40. എനിക്കീ ഒളിമ്പിക്സിനോട് താല്പര്യം കുറവാ എങ്കിലും കുറെ കാര്യങ്ങള്‍ അറിയാനായി

  ReplyDelete
 41. നല്ല പോസ്റ്റ്, നല്ല വിവരങ്ങൾ..
  ക്രിക്കറ്റിനു കൊടുക്കുന്ന അമിതപ്രാധാന്യം ഒഴിവാക്കാതെ എന്തെങ്കിലും നടക്കുമോ..
  നമ്മുടെ നമ്പറും വരും അല്ലേ..

  ReplyDelete
 42. വളരെ വിജ്ഞാനപ്രദം !

  ReplyDelete
  Replies
  1. നന്ദി!

   ബ്ളോഗിലേക്ക് സ്വാഗതം..!

   Delete
  2. നന്ദി!

   ബ്ളോഗിലേക്ക് സ്വാഗതം..!

   Delete