Sunday, December 23, 2012

ഇതിഹാസം പടിയിറങ്ങുമ്പോള്‍....ഇന്ത്യക്ക് മാത്രമല്ല ലോകത്തിലെ എല്ലാ ക്രിക്കറ്റ്  പ്രേമികള്‍ക്കും അഭിമാനവും ഊര്‍ജ്ജവും  സന്തോഷവും  ഒരു പോലെ പകര്‍ന്നു കൊടുക്കുന്ന പേരാണ്  സച്ചിന്‍ രെമേഷ് തെണ്ടുല്‍ക്കര്‍  എന്നത്. ഇതുവരെ ആരും കയ്യടക്കാത്തതും ഇനി ഭാവിയില്‍ ആരെങ്കിലും കയ്യടക്കാന്‍ സാധ്യത കുറവുള്ളതുമായ ഉയരങ്ങള്‍ സച്ചിന്‍ എന്നേ  കീഴടക്കിക്കഴിഞ്ഞു .

പോസിറ്റീവ്   ചിന്തകള്‍ കൊണ്ട്  മനസ്സിനെ ബലപ്പെടുത്താന്‍ പോലും പലരും സച്ചിന്റെ ചരിത്രം പറഞ്ഞു കൊടുക്കുക പതിവാണ്. അതായത് പത്താം തരത്തില്‍  പരാജയപ്പെട്ട ഒരു കുട്ടി ജീവിതത്തില്‍  എങ്ങനെ വലിയ   വിജയമായി   എന്നത് കഠിനാധ്വാനത്തിന്റെയും അഭിരുചി മനസ്സിലാക്കി അതിനനുസരിച്ചു ജീവിതം ക്രമപ്പെടുത്തിയതിന്റെയും ഫലമായി ഉത്തമവിജയം സ്വായത്തമാക്കിയ  കഥയാണ്‌ .  ഇത്  മാതാപിതാക്കള്‍ക്കും പഠിപ്പില്‍ മുന്നിലല്ലാത്ത  കുട്ടികള്‍ക്കും ഒരുപോലെ ആശിക്കാന്‍ വക നല്‍കുന്ന സംഗതിയാണെങ്കിലും "സച്ചിന്‍ " എന്നത്  നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഒരു പ്രതിഭാസം ആണെന്നും വിജയം കഠിനാധ്വാനികള്‍ക്ക്   ഒരുക്കിയ സമ്മാനമാണെങ്കിലും, ക്രിക്കറ്റിന്റെ ലോകത്തിലെ  വിജയത്തിന്റെ കൊടുമുടിയില്‍ കയറാന്‍  സച്ചിന്‍  മാത്രമേ സാധിക്കൂ എന്നും പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട് !

പുസ്തകങ്ങളും  ഗവേഷണങ്ങളും വരെ സച്ചിന്റെ പേരില്‍ പിറവിയെടുക്കുമ്പോള്‍ സച്ചിന്റെ ഏതെങ്കിലും ഗുണഗണങ്ങളെ വര്‍ണ്ണിക്കാന്‍  ശ്രമിക്കുക   എന്നത്  ഒരു പാഴ്ശ്രമം ആണെന്ന് സമ്മതിക്കേണ്ടി വരും. ശാന്തശീലനും മാന്യനും ആയ ഇദ്ദേഹം മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചിട്ടുള്ള കാശ് വേണ്ട എന്ന് പറഞ്ഞത് സ്വന്തം പിതാവിനെ അനുസരിക്കുക മാത്രമല്ല ഭാവി തലമുറയെ ഓര്‍ത്തു  കൂടി ആണെന്നുള്ളത്‌ ഇദ്ദേഹത്തോടുള്ള ആദരവു വര്‍ദ്ധിപ്പിക്കുന്നു.

സ്വന്തമായി പേരില്ലാത്തവര്‍ ഒരു പേരുണ്ടാക്കാന്‍ വേണ്ടി മാത്രം നല്ല പേരുകളെ ദുരുപയോഗപ്പെടുത്തുന്ന ഈ കാലത്ത്, ഇദ്ദേഹത്തെ വിമര്‍ശിക്കുന്നതിലൂടെ പേരെടുക്കാന്‍ ശ്രമിച്ച പലരെയും നമുക്കറിയാം. അതൊക്കെ ക്രിക്കറ്റില്‍  തഴക്കവും പഴക്കവും വന്ന പ്രമാണികള്‍ . എന്നാല്‍ ഒരു കാഴ്ചക്കാരനായി മാത്രം ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന എന്നേ  പ്പോലുള്ളവര്‍ സച്ചിന്റെ ഈയിടെയുള്ള മങ്ങിയ ഫോമില്‍ ഏറെ ആശങ്കപ്പെട്ടിരിന്നു.

ക്രിക്കറ്റ് ഒരു മതമാണെങ്കില്‌ അതിലെ ദൈവത്തിന്റെ സ്ഥാനത്താണ് പലരും സച്ചിനെ  പ്രതിഷ്ഠിച്ചതെങ്കില്‍, ആ പ്രതീക്ഷയ്ക്ക് ഇളക്കം തട്ടുന്നതൊന്നും സച്ചിനില്‍ നിന്നും ഒരു ആരാധകന്‍  എന്ന നിലയില്‍  ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പലപ്പോഴും വിമര്‍ശനങ്ങളുടെ മുള്‍മുനകള്‍ക്ക്  തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ മാത്രം തക്ക മറുപടി പറഞ്ഞ സച്ചിന്റെ ഒടുവിലത്തെ പല പ്രകടങ്ങളും ആശയ്ക്ക് വലിയ വക നല്കുന്നതായിരുന്നില്ല.

തൊണ്ണൂറ്റി ഒന്‍പതാമത്തെ സെഞ്ചുറിയില്‍  നിന്നും ചരിത്രമായ നൂറിലേക്കുള്ള ജൈത്രയാത്രയില്‍  ഏകദേശം ഒരു വര്ഷം എടുത്തതു, സച്ചിനെക്കുറിച്ച് അറിയാവുന്നവര്‍ പറയുന്നത് പോലെ സമ്മര്‌ദ്ധങ്ങല്‌ക്കു വശപ്പെട്ടതുകൊണ്ടാണെന്നു തോന്നിപ്പോകും. അതിനു ശേഷം സച്ചിന്‍ ഇതേ വരെ ഒരന്താരാഷ്ട്ര സെഞ്ചുറി എടുത്തില്ല എന്നതും വിമര്‍ശകര്‍ക്ക് ശക്തി പകരുന്നു. ഇക്കഴിഞ്ഞ കുറെ  കളികളില്‍ നിന്ന്  സച്ചിന്‍  ഒരൊറ്റ കളിയില്‍  മാത്രമാണ് സാമാന്യം  ഭേതപ്പെട്ട സ്കോര്‍  എടുത്തത്‌ . ഇടയ്ക്ക്  ഒരു സെഞ്ചുറി നേടിയത് രാജ്യാന്തര ക്രിക്കറ്റിലല്ല എങ്കിലും ഒരു ചെറിയ മറുപടി ആയി സച്ചിന്‍ ആരാധകര്‍ കരുതുന്നു.

സച്ചിനുമുന്പേ വന്നവരും സച്ചിനൊപ്പം  വന്നവരും സച്ചിന്  ശേഷം വന്നവരും ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു പോയപ്പോഴും സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തല ഉയര്‍ത്തി നിവര്‍ന്നു നില്‍ക്കാന്‍ കാരണം സച്ചിന്റെ പ്രകടനം ഒന്ന് കൊണ്ട്  മാത്രമായിരുന്നു. ഏകദിനത്തിലെ ബാലികേറാ മലയായിരുന്ന 200 എന്ന സ്കോറ് പോലും സച്ചിന് തന്റെ പേരിലാക്കിയത് 2010 ല്  മാത്രമാണ് . കഴിഞ്ഞ  ലോകകപ്പിലെ പ്രകടനവും IPL ലെ പ്രകടനങ്ങളും ഒക്കെ സച്ചിന് ഇനിയും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ദൂരം യാത്രചെയ്യാനുള്ള അവസരം ഉണ്ട് എന്ന് വെളിപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കുള്ള മങ്ങിയ ഫോമിനെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല, കാരണം  സച്ചിനില്‍ വിശ്വസിക്കുന്ന എല്ലാവര്ക്കും അറിയാം സച്ചിന് ഒരു ഫിനിക്സ് പക്ഷിയേപ്പോലെ ഉയരങ്ങളിലേക്ക് വീണ്ടും ചിറകടിച്ചു പറന്നുയരുമെന്ന് .

എങ്കിലും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുക എന്നത് ഒരു പ്രൊഫെഷണല്‍ രീതി ആയതിനാല്‍ നൂറാമത്തെ സെഞ്ചുറി നേടിയപ്പോള്‍ പലരും സച്ചിനില്‍ നിന്ന്  അത്തരത്തിലുള്ള എന്തെങ്കിലും കേള്‍ക്കാന്‍ കാതോര്ത്തു. പക്ഷെ അപ്പോള്‍ സച്ചിന്‍ അതിനെക്കുറിച്ച് യാതൊരു സൂചനയും നല്‍കിയിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍   അദ്ദേഹം അതിനെക്കുറിച്ചുള്ള സൂചനകള്‍ തന്നു. പിന്നീട് ഓരോ പ്രമുഖരായ താരങ്ങള്‍   വിരമിക്കുമ്പോഴും പലരും സച്ചിനിലേക്ക് തിരിയാറുണ്ട്. ഒടുവില്‍  ഓസ്ട്രേലിയയ്ക്ക്  അവരുടെ ഏറ്റവും കൂടുതല്‍ ലോകകപ്പുകള്‍ വാങ്ങിക്കൊടുത്ത പോണ്ടിങ്ങ്  വിടവാങ്ങിയപ്പോഴും.

ഒടുവിലിതാ സച്ചിന്‍ ആ നടുക്കുന്ന തീരുമാനം പുറത്തു വിട്ടു. ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു..! പാകിസ്താന്‍ മത്സരങ്ങള്‍ക്ക് മുന്‍പ് തന്നെ ...!

ആരും പറയാതെ തന്നെ ക്രിക്കറ്റില്‍ നിന്നുകൊണ്ട്  ഇന്ത്യക്കും ക്രിക്കറ്റിനും ഇത്രയേറെ സംഭാവനകള്‍ നല്‍കിയ സച്ചിന്, താന്‍ എന്ന് പിന്മാറണമെന്ന് നല്ല ബോധ്യമുണ്ടായിരുന്നു.  അത്  പക്ഷെ  ശോഭ മങ്ങി നില്‍ക്കുന്ന ഒരു  സമയത്ത്   അപ്രതീക്ഷിതമായി ആയതിനാല്‍ ആരാധകരായ ഞങ്ങള്‍ക്ക്  ഇത്തിരി വിഷമം ഉണ്ട്.
എങ്കിലും രാജ്യസഭയില്‍ ഒരു MP ആയി സേവനം തുടങ്ങിയ അദ്ദേഹം അവിടെ  നിന്ന് കൊണ്ട് ക്രിക്കറ്റിനും ഇന്ത്യന്‍ കായികമേഖലയ്ക്കും കൂടുതല്‍ കരുത്തു പകര്‍ന്നു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഇനി നടത്തുമെന്ന് പ്രതീക്ഷിക്കാം ...!

43 comments:

 1. ആരും പറയാതെ തന്നെ ക്രിക്കറ്റില്‍ നിന്നുകൊണ്ട് ഇന്ത്യക്കും ക്രിക്കറ്റിനും ഇത്രയേറെ സംഭാവനകള്‍ നല്‍കിയ സച്ചിന്, താന്‍ എന്ന് പിന്മാറണമെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. അത് പക്ഷെ ശോഭ മങ്ങി നില്‍ക്കുന്ന ഒരു സമയത്ത് അപ്രതീക്ഷിതമായി ആയതിനാല്‍ ആരാധകരായ ഞങ്ങള്‍ക്ക് ഇത്തിരി വിഷമം ഉണ്ട്.
  എങ്കിലും രാജ്യസഭയില്‍ ഒരു MP ആയി സേവനം തുടങ്ങിയ അദ്ദേഹം അവിടെ നിന്ന് കൊണ്ട് ക്രിക്കറ്റിനും ഇന്ത്യന്‍ കായികമേഖലയ്ക്കും കൂടുതല്‍ കരുത്തു പകര്‍ന്നു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രതീക്ഷിക്കാം ...!

  ReplyDelete
 2. സച്ചിനെ സ്നേഹിച്ച ലേഖനം .ആശംസകള്‍ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

  ReplyDelete
  Replies
  1. സച്ചിനെ ആര്‍ക്കു സ്നേഹിക്കാതിരിക്കാനാവും .. ആദ്യത്തെ കമന്റിനും ആശംസകള്‍ക്കും നന്ദി !

   Delete
 3. സച്ചിന്റെ കളികളൊക്കെ ഇഷ്ടത്തോടെ ആസ്വദിച്ചിരുന്നു. അദ്ദേഹത്തെയും കപിൽദേവിനെയുമല്ലാതെ വേറെയാരെയും ഇഷ്ടവുമല്ല ക്രിക്കറ്റിൽ. സമയോചിതമായ ലേഖനം.., ആശംസകൾ

  ReplyDelete
  Replies
  1. അഭിപ്രായത്തിന്‍ നന്ദി നവാസ് ജീ .. പുതുവത്സരാശംസകള്‍ !

   Delete
 4. ഈ വിരമിക്കൽ അൽപ്പം വൈകിപ്പോയി എന്ന അഭിപ്രായക്കാരക്കാനാണ് ഞാൻ. പല കോണുകളിൽ നിന്നും വിരമിക്കലിനെക്കുറിച്ചുള്ള പ്രസ്താവനകൾ ഒന്നിനു പിറകേ ഒന്നായി വന്നതും ഈയ്യടുത്തായിരുന്നു. ഞാൻ ഭയന്നിരുന്നു, ഒരു ഗാംഗുലി സറ്റൈൽ വിരമിക്കലായിപ്പോവുമോയെന്ന്. അതേതായാലും ഉണ്ടായില്ല. നന്നായി. ഇനിയദ്ദേഹൻ വിശ്രമിക്കട്ടെ! 

  ReplyDelete
  Replies
  1. വിരമിക്കല്‍ നേരത്തേയും ആകാമായിരുന്നു .. തിളങ്ങി നിന്നിരുന്ന ഒരു സമയത്ത്..
   ഇന്ത്യക്കും ക്രിക്കറ്റിനും ഇത്രയൊക്കെ തന്ന സച്ചിന് ഇറങ്ങിപ്പോകുമ്പോഴും അത് ഉന്നതിയില്‍ നിന്ന് തന്നെയാകണമെന്നൊരു തോന്നല്‍ !

   Delete
 5. സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്തുന്നതാണ് നല്ലത്.
  സ്വരം ഇടറി തുടങ്ങി.. പാട്ട് പാടാന്‍ വേറെയും ആളുകള്‍ വന്നു തുടങ്ങി. പലരും പാട്ട് നിര്‍ത്തിക്കൂടെ എന്ന് പരസ്യമായി ചോദിക്കുക വരെ ചെയ്തു.
  ഇനിയും പാടിയാല്‍ അപ സ്വരം പാടിയവന്‍ എന്ന ചീത്ത പേര് മാത്രം ബാക്കിയാകും.
  അതിനെന്തായാലും സച്ചിനെ കിട്ടില്ല.

  ക്രിക്കറ്റിന്റെ ദൈവമേ ... നീ ഞങ്ങളുടെ മനസ്സിലുണ്ടാകും എന്നും ... ആരൊക്കെ വന്നാലും പോയാലും ആ സ്ഥാനം നിനക്ക് മാത്രം കല്‍പ്പിച്ചു തന്നതാണ്.

  ജയ്‌ ജയ്‌ സച്ചിന്‍.... ,...

  ReplyDelete
  Replies
  1. പലപ്പോഴും ഒരു ഫിനിക്സ് പക്ഷിയെപ്പോലെ സച്ചിന്‍ ചാരത്തില്‍ നിന്നും പറന്നുയരാറുണ്ടായിരുന്നു ..
   എങ്കിലും അനിശ്ചിതത്വത്തിന്റെ ഈ കളിയില്‍ നിന്നും സച്ചിന്‍ ഒരിക്കല്‍ ഇറങ്ങണമായിരുന്നു .. അതിപ്പോഴായി എന്നാശ്വസിക്കാം ..
   ആര്‍ക്കും ഒരിക്കലും എത്തിപ്പിടിക്കാന്‍ പറ്റാത്ത ഒരുപാട് നേട്ടങ്ങ്ലുമായി ..!

   Delete
 6. ക്രികറ്റിഷ്ടമല്ല
  സച്ചിനെ ഇഷ്ടമാണ്
  ഇനി വിശ്രമിക്കട്ടെ അദ്ദേഹം

  ReplyDelete
  Replies
  1. അതെ സച്ചിനെ ആര്‍ക്കിഷ്ടപ്പെടാതിരിക്കാന്‍ പറ്റും ..സച്ച (सच्च):)

   Delete
 7. സഹിക്കാന്‍ പറ്റുന്നില്ല കൂട്ടുകാരാ...അല്ലെങ്കില്‍ എഴുതുമായിരുന്നു ആ മനുഷ്യനെ കുറിച്ച്....

  ReplyDelete
  Replies
  1. ഇനിയും നല്ലത് ചെയ്യാന്‍ അദ്ദേഹത്തിന്റെ MP സ്ഥാനം ഉപകരിക്കട്ടെ !

   Delete
 8. സച്ചിൻ സ്വെഞ്ചരികളുടെ അധിപൻ..!

  ReplyDelete
  Replies
  1. അതെ ഇനി ആര്‍ക്കും കടന്നു ചെല്ലാന്‍ പറ്റാത്ത ഉയരം കയ്യടക്കിയ ക്രിക്കറ്റ് ഇതിഹാസം !

   Delete
 9. വിരമിക്കൽ അല്പം കൂടി നേരത്തെ ആകാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം..

  ReplyDelete
  Replies
  1. അതിനോടും വിയോജിപ്പില്ല ..പക്ഷെ സ്വരം നന്നായിരുന്ന ഏതെങ്കിലും ഒരവസരം തിരഞ്ഞെടുക്കാമായിരുന്നു ...!

   Delete
 10. നൂറ്റാണ്ടിന്‍റെ ക്രിക്കറ്റ് ഇതിഹാസം പക്ഷെ വിരമിച്ചത് ജിമ്മി പറഞ്ഞത് പോലെ ഒരു ദുഖം നിറഞ്ഞ ദിവസത്തിലായി പോയി ..പാകിസ്ഥാന്‍ ടീമിനോട് കളി തുടങ്ങിയ സച്ചിന്‍ അവസാന മത്സരവും അതെ ടീമിനോട് ആയിരുന്നു എങ്കില്‍ അത് മറ്റൊരു ചരിത്രം കൂടിയാകുമായിരുന്നു ,

  ReplyDelete
  Replies
  1. ഇനി ആ ഒരു കാര്യത്തില്‍ മാത്രം നമ്മള്‍ ദുഖിച്ചിട്ട് കാര്യമുണ്ട് എന്ന് തോന്നുന്നില്ല, കാരണം ആര്‍ക്കും ഒരിക്കലും എത്തിപ്പിടിക്കാന്‍ പറ്റാത്ത ഒരുപാട് നേട്ടങ്ങള്‍ ഇപ്പോത്തന്നെ അദ്ദേഹത്തിന് സ്വന്തം !

   Delete
 11. ഒരിക്കലും വിവാദങ്ങള്‍ ഉണ്ടാക്കാത്ത നല്ല മനുഷ്യന്‍.., സച്ചിനെ കുറിച്ച് ഓര്‍ക്കാന്‍ ഏറെ.

  ReplyDelete
  Replies
  1. അതെ വിവാദങ്ങളില്ലാതെ പത്തിരുപതു വര്ഷം ഒരു മേഖലയില്‍ തിളങ്ങി നില്‍ക്കാന്‍ സാധിച്ചത് ഒരു ഭാഗ്യമാണ് ..!

   Delete
 12. ഈ പോസ്റ്റില്‍ പറഞ്ഞതു പോലെ തന്നെ സച്ചിന്റെ മങ്ങിയ ഫോം വളരെ വിഷമത്തോടെ, ആശങ്കയോടെയാണ് വീക്ഷിച്ചു കൊണ്ടിരുന്നതെങ്കിലും ഏകദിനങ്ങളില്‍ 50 സെഞ്ച്വറികള്‍, 100 ഫിഫ്റ്റികള്‍, 20,000 റണ്‍സ്, 200 സിക്സറുകള്‍ എന്നീ വിസ്മയജനകമായ റെക്കോഡുകള്‍ കയ്യെത്തും ദൂരത്ത് വച്ച് സച്ചിന്‍ കളി നിര്‍ത്തിയതില്‍ വളരെ വിഷമമുണ്ട്. ഒരു വര്‍ഷം കൂടെ ഏകദിനങ്ങളില്‍ തുടര്‍ന്നിരുന്നെങ്കില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും ഈ നാഴികക്കല്ലുകള്‍ കൂടെ പിന്നിടുവാനാകുമായിരുന്നെന്ന് തീര്‍ച്ച.

  ReplyDelete
  Replies
  1. സച്ചിന് സാധിക്കുമായിരുന്നു .. പക്ഷെ ഒടുവില്‍ വിമര്‍ശകരെ സച്ചിന്‍ ഭയന്നോ എന്ന് സംശയിക്കുന്നു ...!

   Delete
 13. അദ്ധേഹത്തിന്ന് സ്വന്തം ഒരു ശൈലി യുണ്ട് വേൾഡ് ക്രിക്കറ്റിൽ അത് ആരും മറക്കില്ല, നമ്മുടെ മീഡിയകൾ മുറവിളി കൂട്ടി, എങ്കിലും സമയം ആയി ഇനി മാസ്റ്റർ വിശ്രമിക്കട്ടെ

  ReplyDelete
  Replies
  1. അതെ ഒരു കൊടുമുടി കയറിയതല്ലേ .. ഇനി അല്പം വിശ്രമിക്കട്ടെ !

   Delete
 14. ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
  എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
  ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
  ആയത് ജിമ്മിച്ചനടക്കം എല്ലാവര്‍ക്കും നന്മയുടെയും
  സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
  ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
  അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

  സസ്നേഹം,

  മുരളീമുകുന്ദൻ

  ReplyDelete
  Replies
  1. നല്ല ഒരു വര്ഷം സുഹൃത്തിനും നേരുന്നു..
   ഒത്തിരി പ്രാര്‍ത്ഥനയോടെ .....!

   Delete
 15. സച്ചിനില്ലാത്ത ക്രിക്കറ്റിൽ നിന്നും ഞാനും വിട പറയുന്നു.

  ReplyDelete
  Replies
  1. അയ്യോ അത്രയ്ക്ക് വേണോ ..
   ശരിയാണ് സച്ചിന് പകരക്കാരന്‍ (കളിയിലും സ്വഭാവത്തിലും) ആരും അവിടെ ഇല്ലാത്തിടത്തോളം കാലം ആരും അങ്ങനെ ചിന്തിച്ചു പോകും ....

   Delete
 16. ക്രിക്കറ്റ് ഇഷ്ടാണ് , സച്ചിനെ ഇഷ്ടാണ് , ഇപ്പോള്‍ വിരമിച്ചതും ഇഷ്ടായി , പക്ഷെ ജിമ്മി പറഞ്ഞപോലെ സ്വരം നന്നായിരുന്ന ഏതെങ്കിലും ഒരവസരം തിരഞ്ഞെടുക്കാമായിരുന്നു ...!

  ReplyDelete
  Replies
  1. അതെ .. എങ്കിലും ഇനിയും വെറുതെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ട എന്നദ്ദേഹം തീരുമാനിച്ചു കാണും ..

   Delete
 17. ഞാന്‍ ഒരു ക്രിക്കറ്റ് ഫാന്‍ അല്ല..എങ്കിലും
  ഞാന്‍ ആരാധിക്കുന്ന ഒരു വ്യക്തിത്വം ആണ് സച്ചിന്‍...
  ഒരു ലീഡര്‍ എങ്ങനെ ആവണം എന്നതിന് ഉത്തമ
  ഉദാഹരണം...

  അദ്ദേഹത്തിന്റെ കഴിവും നേട്ടങ്ങളും ഒരു കാലത്തും
  ലഘൂകരിക്കപ്പെടില്ല..എങ്കിലും സ്വരം നല്ലപ്പോള്‍
  പാട്ട് നിര്‍ത്തുന്നതിന്റെ ത്രില്‍ ഒന്ന് വേറെ തന്നെ ആണ്..
  നന്മകള്‍ നേരാം അദ്ദേഹത്തിന്...

  ReplyDelete
  Replies
  1. അതെ ഇനി അദ്ദേഹത്തിന് ഭാവിയില്‍ ക്രിക്കറ്റിനു വെളിയിലും തിളങ്ങാന്‍ ആകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ആശംസിക്കാം ..!

   Delete
 18. സച്ചിന് തുല്യന്‍ സച്ചിന്‍ മാത്രം.....ഇത്രേം പറയിപ്പിക്കരുതായിരുന്നു എന്നൊരു തോന്നല്‍ അന്നേ വിരമിച്ചിരുന്നെങ്കില്‍...നന്നായേനെ അല്ലെ?...നല്ലൊരു ലേഖനം സുഹുര്‍ത്തെ...

  ReplyDelete
  Replies
  1. എന്തായാലും അധികം പറയിപ്പിക്കുന്നതിനു മുന്നേ അദ്ദേഹം ഇറങ്ങിയല്ലോ .. എല്ലാ ആശംസകളും നേരാം..!

   Delete
 19. സച്ചിന്‍ സ്വയം നേടാവുന്നതും, ഇന്ത്യക്ക് നല്കാവുന്നതിലും അപ്പുറം നല്‍കിക്കഴിഞ്ഞു. ഇനിയും തുടര്‍ന്നാല്‍ വര്‍ഷത്തില്‍ മൂന്നോ നാലോ സ്വെഞ്ചറി കൂടി അദേഹത്തിന് നേടാനായെന്നും വരും. പക്ഷേ എന്തിന്? ഇനിയും ടീമില്‍ തുടരുന്നു എന്ന ചോദ്യമാണ് പ്രസക്തം. നല്‍കിയ സംഭാവനകള്‍ പരിഗണിച്ചു സെലക്ടര്‍മാര്‍ ഒരിക്കലും അദ്ദേഹത്തെ പുറത്താക്കില്ല, സ്വയം വിരമിക്കുന്നത് വരെ അവസരം നല്‍കും. എന്നാല്‍ അജന്കെ രഹാന, ചെതെശ്വാര്‍ പൂജാര തുടങ്ങിയ താരങ്ങളുടെ ഭാവിയാണ് ഒഴിയാതെ കിടക്കുന്ന ബാറ്റിംഗ് ലൈനപ്പ് പൊസിഷന്‍.

  പ്രതിഭാധനരുടെ ആധിക്യം മൂലം പൊലിഞ്ഞുപോയ എത്രയെത്ര താരങ്ങള്‍ നമുക്കുണ്ട് എന്നറിയാമോ? അമോല്‍ മാംജുടാര്‍, വസിം ജാഫര്‍, മുഹമ്മദ്‌ കൈഫ്‌,അനേകം വിക്കറ്റ് കീപ്പര്‍മാര്‍,......

  ലോകക്കപ്പ് ഇന്ത്യ എടുത്ത അന്നു രാത്രി ആ റിട്ടയര്‍മെന്റ് സച്ചില്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍.......വളരെ വൈകിപ്പോയി....സച്ചിന്‍....

  ReplyDelete
  Replies
  1. സച്ചിൻ വിരമിചതിലല്ല വിഷമം .. വിരമിക്കാൻ തിരഞ്ഞെടുത്ത സമയമാണ് പ്രശനം ..

   വരവിനും അഭിപ്രായത്തിനും ഒത്തിരി നന്ദി !

   Delete
 20. ഉപജാപങ്ങളുടെ ക്രിക്കറ്റ് ഗ്രൗണ്ടായ ഇന്ത്യയുടെ പാര്‍ലമെന്റില്‍ സച്ചിനെപ്പോലൊരു ജന്റില്‍ മാന്‍ ക്രിക്കറ്റര്‍ക്ക് ശോഭിക്കാനാവുമോ എന്നു കണ്ടുതന്നെ അറിയണം.....

  സച്ചിന് തുല്യന്‍ സച്ചിന്‍ മാത്രം.....

  ReplyDelete
  Replies
  1. ഈ വരവിനും അഭിപ്രായത്തിനും ഒത്തിരി നന്ദി !

   Delete
 21. '' 'സച്ചിന്‍ '''ആര്‍ക്കും പകരം വെയ്ക്കാനാവാത്ത പ്രതിഭയും വ്യക്തിത്വവും ഇഴ ചേര്‍ന്ന കുലീനനായ മനുഷ്യന്‍ !

  ReplyDelete
 22. സച്ചിന് എന്തിനു ഭാരതരത്നം കൊടുക്കണം? സച്ചിന്‍ തന്നെയല്ലേ ഭാരതരത്നം എന്നാണു സൌരവ് ഗാഗുലി പറഞ്ഞത്

  ReplyDelete