Wednesday, December 14, 2011

ഒരു മുല്ലപ്പെരിയാര്‍ സമാധാന ചര്‍ച്ച ...!

പൊതുവേ നിറഞ്ഞ പുഞ്ചിരിയില്‍ സ്വാഗതവും സംസാരവും സമാപനവും ഒതുക്കുന്ന കൂട്ടത്തിലായിരുന്നു ഞങ്ങള്‍ രണ്ടു പേരും.  എന്റെ പഴയ കമ്പനിയില്‍ വെച്ചു പരിചയമുണ്ടായിരുന്ന അണ്ണനുമായി  വീണ്ടും പരിചയം പുതുക്കാന്‍ അവസരം കിട്ടിയിരുന്നെങ്കിലും ഏതെങ്കിലും ഒരു വിഷയത്തില്‍  എന്റെ കത്തി  കേട്ട് ( കൊണ്ട് ..;)) മുറിവേല്‍ക്കാനുള്ള  അവസരം നാളുകള്‍ക്കു ശേഷമുള്ള കണ്ടുമുട്ടലില്‍   അദ്ദേഹത്തിനു കിട്ടിയിരുന്നില്ല..  :)
അന്ന്  എന്റെ ഓഫീസിനു മുന്നിലൂടെ അദ്ദേഹം നടന്നുപോകുന്നത്‌ കണ്ടപ്പോ ഞാന്‍ മനസ്സില്‍ കരുതി   "എങ്കി പിന്നെ അങ്ങനെയാകട്ടെ....". 
'എത്ര മലയാളികള്‍ ഈ കത്തിമുനമുന്നില്‍  പിടഞ്ഞു പിടഞ്ഞു വീണു മരിച്ചിരിക്കുന്നു..  .. !'
ഇന്നെന്തു കൊണ്ടും പരമയോഗ്യന്‍ ഈ അണ്ണാച്ചി തന്നെ.. "
(മുല്ലപ്പെരിയാരിലെ വെള്ളമുപയോഗിക്കുന്ന  മധുര നിവാസിയാണെന്ന അറിവ് , അയാളെ അന്നത്തെ ഇരയാക്കുന്നതില്‍ ഒരു കാരണമായി എന്ന് സമ്മതിക്കേണ്ടി വരും.. :) )
 പിന്നെയൊട്ടും താമസിച്ചില്ല ..
ഞാന്‍ വേഗത്തില്‍  വാതില്‍ തുറന്നു .
വാതില്‍ തുറന്ന ശബ്ദത്തില്‍ എന്നെ ശ്രദ്ധിച്ച അണ്ണനെ നോക്കി ഞാന്‍ ഒരു 365 ഡിഗ്രി ക്ളോസപ്പ് പുഞ്ചിരി തയ്യാറാക്കി പറഞ്ഞു.
"അണ്ണാ വണക്കം  ...!"
".. എങ്കേ...."
"പാക്കവേയില്ല...?"
"എപ്പിടിയിറിക്കെ ?"
"സൌക്യം താനേ ? ."
കയ്യിലുള്ള അറിയുന്നതും അറിയാത്തതുമായ തമിഴിന്റ്റെ  സ്റ്റോക്ക് തീര്‍ന്നതിനു ശേഷമേ ഞാന്‍ ശ്വാസം വിട്ടുള്ളൂ.... :)
ഒരു നിമിഷം കൊണ്ട് സകല പ്ലാനുകളും മറന്നു പോയ അണ്ണനെ, മറ്റൊന്നും മനസ്സില്‍ കയറുന്നതിനു മുന്‍പേ.. ഞാന്‍ എന്റെ മുറിയിലേക്ക് ക്ഷണിച്ചു.. സ്നേഹപൂര്‍വ്വം അദ്ദേഹം എന്റെ മുറിയിലേക്ക് വന്നു.

എന്നെ വര്‍ഷങ്ങള്‍ ആയി പരിചയമുള്ളതിന്റെ വിശാസത്തില്‍  ഒരു സാധാരണ മലയാളിക്ക് തമിഴനോട്‌ ഇക്കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് പത്തിരട്ടിയായ ദേഷ്യത്തിന്റെ പ്രത്യാഘാതങ്ങളും ആക്രമണങ്ങളും ഒന്നും പ്രതീക്ഷിക്കാതെ തന്നെയാണ് അദ്ദേഹം എന്റെ മുറിയില്‍ വന്നതും..
എനിക്കും അണ്ണനോട് യാതൊരു ദേഷ്യമോ പരാതിയോ ഒന്നുമില്ലായിരുന്നു.( ഇപ്പോഴും .. ) എങ്കിലും ഒരു സാധാരണ തമിഴന്റെ മനോവിചാരങ്ങള്‍ അറിയണമല്ലോ .. ;)

വീണ്ടും കുറെ കുശലങ്ങള്‍ തമിഴില്‍ ചോദിക്കാന്‍ ശ്രമിച്ചു എന്റെ തമിള്‍  പദ സമ്പത്തിന്റെ ദയനീയത  സ്വയം മനസ്സിലാക്കുമ്പോള്‍   ഞാന്‍  പതുക്കെ 
 പതുക്കെ ഇംഗ്ലീഷ് ഭാക്ഷയിലേക്ക്  അറിയാതെ  കടന്നു ചെല്ലാറുണ്ടായിരുന്നു.  (മഹാകവി നരേദ്രപ്രസാദ്  പണ്ടേതോ സിനിമയില്‍ പറഞ്ഞതോര്‍ക്കുന്നു ".വികാരപ്രകടനങ്ങള്‍ക്ക് ഇംഗ്ളിഷാണത്രെ മെച്ചം " ;)    എന്നാല്‍ എനിക്ക് വികാരപ്രടനത്തെക്കാള്‍ വാക്കുകള്‍  പിഴയ്ക്കാതിരിക്കുക  എന്നതായിരുന്നു ഉദ്ദേശം.. ! )  വേഗം തന്നെ വിഷയത്തിലേക്കും ..
ജീവന്‍പണയപ്പെടുത്തിയും  തന്റെ ജോലി ( അന്വേഷാത്മക പത്രപ്രവര്‍ത്തനം )  ഭംഗിയായി ചെയ്യാനുള്ള പ്രചോദനം തന്നതിന്റെ പിന്നീല്‍  ഒരു തമിഴു മാധ്യമം തന്നെ - നക്കീരന്‍ ...! ;)

 ഇനിയുള്ളത് ഞങ്ങള്‍ നടത്തിയ സംഭാഷങ്ങളുടെ മലയാളം പരിഭാഷ.. ഓര്‍മ്മയില്‍ നിന്നും ...
**************************************************************************************************
"അതെന്താ അണ്ണാ നിങ്ങളീ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ സംഗതി ഇത്ര വഷളാക്കുന്നെ..?"
  " ആര് വഷളാക്കി? അത് നിങ്ങടെ രാഷ്ട്രീയക്കാരു .."
 " ഉനക്ക് സംഗതി തെരിയുമാ? നിയമസഭയില്‍ എത്രയാള്"
 "69 -71, അതിലൊരാള്‍ സത്ത് പോയാച്ച് .. ബാകി ഒരാള് ഭൂരിപക്ഷം താനേ"
ഉടനെ ഒരു ഇലക്ഷന്‍ വരാന്‍ പോകരുതില്ലേ ? അതുക്കു മറ്റും ഈ ഡ്രാമ എല്ലാമേ..
അദ്ദേഹം പറഞ്ഞ തിലെ തെറ്റുകള്‍ എന്താലും ഞാന്‍ തിരുത്തിക്കൊടുത്തു..
ഇവിടുത്തുകാര്‍  ജയലളിതയുടെ കയ്യില്‍ നിന്നും   സ്ഥലം വാങ്ങിയ കാര്യവും പറയാന് അദ്ദേഹം‍ മറന്നില്ല..
ഞാന്‍ പറഞ്ഞു,,
രാഷ്ട്രീയക്കാരെ വിട് അണ്ണാ. നമുക്ക് ശരിക്കുള്ള പ്രശ്നത്തിലേക്ക് വരാം.
ഇവിടെ 1800 ദിവസത്തില്‍ കൂടുതലായി ആള്‍ക്കാര്‍ റിലെ സത്യാഗ്രഹത്തിലാണെന്നറിയുമോ ?  ഈ ഡാം 115 വര്‍ഷത്ത്തിമു മേല്‍ പഴക്കമുള്ളതാണെന്നും  ഇതിനു  50 വര്‍ഷത്തില്‍ കൂടുതല്‍ ആയുസില്ലെന്നും അറിയുമോ?
"അതൊക്കെ സുമ്മ പറയുന്നതപ്പ.
ഞങ്ങടെ നാട്ടില്‍ ഒരു ഡാമിരിക്ക് .. 1800 വര്ഷം പളക്കം (കലലന  എന്നാണെന്ന് തോന്നുന്നു പുള്ളി പറഞ്ഞ പേര്) "
എനിക്കതിനെക്കുരിച്ച്ചു കൂടുതല്‍ അറിയില്ലെങ്കിലും അത് ഏതോ ചെറിയ ഡാം,  ഏറിയാല്‍ 50 അടി ഉയരം വരും .. എന്നാല്‍   ഇതില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തിന്‌ തന്നെ 136 മുതല്‍ മുകലോട്ടാണ്  ഉയരം..
ഇതുണ്ടാക്കിയിരിക്കുയ്ന്ന സുര്‍ക്കി, ചുണ്ണാമ്പും സര്‍ക്കരയും അതുപോലെ പല സാധനങ്ങളും  ചേര്‍ത്ത ഒരു മിശ്രിതമാണ്   .. മാത്രമല്ല ഇതേ സാധനം കൊണ്ടുടാക്കിയ ഒരു ഡാമും ഇന്ന് ഭൂമിയിലില്ല..

അതൊക്കെ സുമ്മ പറയുന്നതപ്പ.. ഇത് നല്ല സ്ട്രോങ്ങ്‌ ആയി താ ഇരുക്ക്‌..
എതുക്ക്‌ സുപ്രീം കോടതി അന്ത നാളില്‍ സൊല്ലിയാച്ചു    ഇത് സ്ട്രോങ്ങ്‌ ആണെന്ന്... സുപ്രിം കോടതി വിധി തെരിയുമോ ഉനക്ക് ? വെള്ളം ഇപ്പൊ അതിലും കുറച്ചല്ലേ ഉള്ളൂ..

അണ്ണാ.. കോടതി എഞ്ചിനീയരും ടെക്ക്നോളജി  ഏക്സ്പെര്ട്ടും ഒന്നുമല്ലെ .. കോടതിയെ കാര്യങ്ങള്‍ ധരിപ്പിച്ചതിന്റെ  അടിസ്ഥാനത്തില്‍ വിധി പറയുന്നു എന്ന് മാത്രം ..അന്ന് കേരളം ഇത് കാര്യമായി എടുത്തില്ല ..  വേണ്ട തെളിവുകള്‍ ശേഖരിക്കാനോ  എത്തിക്കാനോ  മിനക്കെട്ടില്ല..
 അതിവിടുത്തെ എല്ലാ രാഷ്ട്രീയക്കാരുടെയും കഴിവ് കേടു..
 ഞാന്‍ ഒന്ന് ചോദി ക്കട്ടെ.. നിങ്ങള്ക്ക് വെള്ളം തരില്ല എന്നാരും പറഞ്ഞില്ലല്ലോ. വെള്ളം തീര്‍ച്ചയായും തരാം എന്നാല്‍ ഡാം പുതുക്കിപ്പണിയണം  എന്നല്ലേ പറഞ്ഞുള്ളൂ.. പിന്നെ എന്തിനു പ്രശ്നം ?
അതൊക്കെ വെറുതെയാപ്പാ ..
അതൊക്കെ നിങ്ങ വെറുതെ സൊല്ലുവത് .. ഇനി പണിയുന്ന ഡാം 5-6 കിലോമീറ്റര്‍ താളേ മറ്റും പണിയും പിന്നെ വെള്ളമൊന്നും തമിള്‍ നാട്ടില്‍ കിട്ടില്ല, അത് മൊത്തം കേരളത്തിലേക്ക് ഒളുക്കും അത് താന്‍ ലച്ചിയം..
എല്ലാവരും ആണയിട്ടു പറഞ്ഞിട്ടും നിങ്ങള്‍ക്കെന്ത സംശയം ?

അത് അപ്പിടിയെ വരൂ.. കര്‍ണാടകയുമായിട്ടുള്ള കാവേരി പ്രച്നം എന്നാന്നു തെരിയുമാ? ഇത് താന്‍ സെയിം പ്രച്നം.. ഡാം കെട്ടിയതുക്കപ്പുറം.. ഒരു തുള്ളി വെള്ളം തമില്നാട്ടിലേക്ക് വിടുന്നില്ല ..

ഞാന്‍ മനസ്സിലോര്‍ത്തു. "ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുമെന്നല്ലേ!" ;)
ഞങ്ങള്‍ക്ക് വെള്ളത്ത്തിന്റ്റെ എന്താവശ്യമാണെന്നാ നിങ്ങള് പറയുന്നേ..
ഒന്നാമത് ഇവിടെ കൃഷിയില്ല..,
രണ്ടാമത് കൃഷി ചെയ്യാന്‍ ഒരു പൂച്ച പോലുമില്ല..(ഒള്ളവരൊക്കെ ഗള്‍ഫില്‍ വന്നിട്ട് ഇപ്പൊ ബ്ലോഗിലും 'ഫാം വില്ലയിലുമാ' കൃഷി - ഞാന്‍ മനസ്സിലോര്‍ത്തു ചിരിച്ചു..)
മൂന്നാമത് ഇവിടെ ആവശ്യത്തിനു മഴ ലഭിക്കുന്നുണ്ട്.. പിന്നെ ഞങ്ങള്‍ക്കെന്തിനു വെള്ളം വേണം ?
പിന്നെ 'മറ്റേ' വെള്ളമായിരുന്നേല്‍ .. ...! ;)
ഇവിടെ ആവശ്യക്കാരേ ഒണ്ടായിരിക്കത്തുള്ളൂ ...... :)
ഞാന്‍ പിന്നെ ഒരല്‍പം ചൊടിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു ഇങ്ങനെ ചോദിച്ചു.
നിങ്ങള്‍ അതികം വിളയണ്ട കാര്യമൊന്നുമില്ല..ഇത് ഞങ്ങളുടെ സ്ഥലം ഞങ്ങളുടെ ഡാം.. ഞങ്ങള്‍ നിയമസഭയില്‍ ഒരു നിയമം പാസ്‌ ആക്കിയാല്‍ നിങ്ങള്‍ക്കൊരു തുള്ളി വെള്ളം പോലും കിട്ടിയെന്നു വരില്ല.. ..
അതൊന്നും നടക്കില്ല .. ഈ ഡാം കെട്ടിയത് ഞങ്ങള്‍ക്കുവേണ്ടി താന്‍,  കേരളയ്ക്ക് അതിന്‍ മേല്‍ അവകാശം കിടയാത്..

അതെ അന്ന് 100 വര്‍ഷങ്ങള്‍ക്കും മുന്‍പത്തെ അവസ്ഥയല്ല ഇപ്പൊ? ഇത് സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യ .. എല്ലാ സാഹചര്യങ്ങളും മൊത്തത്തിലെ മാറി... മാത്രമല്ല , പിന്നീടുണ്ടാക്കിയ കരാര് പ്രകാരം തരാനുള്ള കാശു കേരളത്തിനു കൊടുക്കാന്‍ പറഞ്ഞാല്‍ പോലും നിങ്ങള്ക്ക് സാധിക്കില്ല.. ഒരു രീതിയിലും നിങ്ങളുടെ ആവശ്യത്തിനു ന്യായമില്ല പിന്നെ എന്തിനു അനാവശ്യമായ വാശി,, ഞങ്ങള്‍ ഇവിടെ ആള്‍ക്കാരുടെ ജീവന് വേണ്ടിയല്ലേ വാദിക്കുന്നത്.. ഇവിടെ കൂടെ കൂടെ വരുന്ന ഭൂമി കുലുക്കത്തെക്കുരിച്ച്   അറിയാമല്ലോ ?
ഭൂമി കുലുക്കമോക്കെ മുന്‍പും ഉണ്ടായിരുന്നു.. ഇത് വരെ ഒന്നും സംഭാവിച്ച്ചിട്ടില്ലല്ലോ? ഇനിയും സംഭവിക്കില്ല..
അഥവാ ഇനി എന്തേലും സംഭവിച്ചാലും അത് നിങ്ങള്‍ പറയണ മാതിരി അധികം പേരൊന്നും സത്തുപോവില്ല .. കുരച്ചാല്‍ക്കാര് മറ്റും സത്ത് പോകും ..    (ഒടുവില്‍ മനുഷ്യന്റ്റെ ജീവന്റെ വില അയാളുടെ വായില്‍ നിന്നും പുറത്ത് ചാടി....!)
ഒരാളാണേലും ഒരു ലക്ഷം പേരാണേലും.. മനുഷ്യന്റെ ജീവന് വിലയിടാന്‍ സാധിക്കുമോ?.. അവരെ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാനാകുമോ?.. അങ്ങനെയുള്ള ചിന്താഗതി അംഗീകരിക്കാന്‍ മനസ്സ് തയ്യാരാവത്തത്തില്‍ ഞാന്‍ സംഭാഷണം അധികം നീട്ടിക്കൊണ്ടു പോയില്ല..
ആത്മസംയമനത്തിന്റ്റെ അതിര്‍വരമ്പു കല്‍ക്കപ്പുരത്ത് പോകാതിരിക്കാന്‍ ഞാന്‍ വേഗം എന്റ്റെ ചോദ്യശരങ്ങളുടെ വണ്ടി അവിടെ സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി..
ദേ ഇവിടെയും ...................................!

35 comments:

 1. 'എത്ര മലയാളികള്‍ ഈ കത്തിമുനമുന്നില്‍ പിടഞ്ഞു പിടഞ്ഞു വീണു മരിച്ചിരിക്കുന്നു.. .. !'
  ഇന്നെന്തു കൊണ്ടും പരമയോഗ്യന്‍ ഈ അണ്ണാച്ചി തന്നെ.. "
  (മുല്ലപ്പെരിയാരിലെ വെള്ളമുപയോഗിക്കുന്ന മധുര നിവാസിയാണെന്ന അറിവ് , അയാളെ ഇന്നത്തെ ഇരയാക്കുന്നതില്‍ ഒരു കാരണമായി എന്ന് സമ്മതിക്കേണ്ടി വരും..:))

  ReplyDelete
 2. നമ്മുടെ രാഷ്ട്രീയ ചര്‍ച്ചകളെപ്പോലെ ഈ ചര്‍ച്ചയും എവിടേയും എത്തിയില്ല അല്ലേ ജിമ്മിച്ചാ...

  ReplyDelete
 3. ഞാന്‍ കരുതി ഈ ചര്‍ച്ച കഴിയുമ്പോഴെങ്കിലും മുല്ലപെരിയാര്‍ വിഷയത്തില്‍ ഒരു തീരുമാനമാകുമെന്നു... നടന്നില്ല.... നമ്മുടെ നേതാക്കളെ പോലെ തന്നെ ... ജിമ്മിച്ച നാലോ അഞ്ഞോ കത്തയച്ചു നോക്ക്...

  ReplyDelete
 4. അവസാനം നിങ്ങളുടെ ചര്‍ച്ച എല്ലാ മുല്ലപ്പെരിയാര്‍ ചര്‍ച്ചയും പോലെ ഒന്നുമെത്താതെ അവസാനിച്ചു അല്ലെ/

  ReplyDelete
 5. അങ്ങിനെ എവിടെയും എത്താതെ പോയ മറ്റൊരു ചര്‍ച്ച കൂടി ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്....:)

  ReplyDelete
 6. ജിമ്മിച്ചാ അയാളെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ അതിലും ശരികള്‍ ഉണ്ട്

  ReplyDelete
 7. ജിമ്മിച്ചാ അയാളെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ അതിലും ശരികള്‍ ഉണ്ട്

  ReplyDelete
 8. വിവരം കുറഞ്ഞ അണ്ണാച്ചികള്‍ എത്ര കൃത്യമായി പഠിച്ച് കാര്യങ്ങള്‍ പറയുന്നു.... നമ്മള് ഈ ബുദ്ധിജീവികളായ മല്ലൂസ് ചര്‍ച്ചകളും കോമ്പ്രമൈസും ഫിലോസഫി പറയലും ഒക്കെ കഴിയുമ്പോഴേക്കും അവര്‍ നമ്മുടെ പോസ്റ്റില്‍ കയറി കോളടിച്ചിരിക്കും.. നമ്മളോ .. നമ്മളു സെല്‍ഫ് ഗോളടിക്കും....

  ചര്‍ച്ച പരാജയപ്പെട്ടില്ലായിരുന്നെങ്കില്‍ ഇവിടെ വെച്ച് മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കപ്പെട്ടേനെ... ബാഡ് ലക്ക്....

  ReplyDelete
 9. മുല്ലപെരിയാര് വിഷയം തലയില് കേറിയിട്ടു കുറേ നാളായി. ഇതിനിടിയില് പല പ്രാവശ്യം ഞാന് എന്റെ തമിള് സുഹൃത്ത് മായി സംസാരിച്ചു.
  കേരളത്തിന് വെള്ളം ഇടുക്കി യില് വൈദ്യുതി ഉണ്ടാക്കുവാന് ആവശ്യമാണെന്നും പുതിയ അണക്ക് കരാര് പ്രകാരം ഉള്ള വെള്ളം കൊടുക്കുവാനും കഴിവില്ല എന്ന് അവര് വിശ്വസിക്കുന്നു.
  എന്റെ സുഹൃത്ത് നിരത്തിയ കുറച്ചു വാദഗതികള് ചുവടെ ചേര്ക്കുന്നു:
  1 മുല്ലപെരിയാര് ന്റെ കാലാവധിയായ 50 വര്ഷം നു ശേഷവും, കേരള പിറവിക്കു ശേഷവും ഈ അണയുടെ ബലത്തെ പറ്റി ആര്ക്കും സംശയം ഇല്ലായിരുന്നു. ഇടുക്കി dam പണിയാന് കേരളം ഉദ്ദേശിച്ചതിന് ശേഷം ആണ് മുല്ലപെരിയാര് നു ബലക്ഷയം എന്ന ഐഡിയ യുമായി കേരളം വന്നത്. കേരളത്തിനു ജലസേചന ആവശ്യങ്ങള്ക്ക് വെള്ളം വേണ്ട എങ്കിലും വൈദ്യുതി ഉണ്ടാക്കാനായി ആവശ്യമായ വെള്ളം കേരള പ്രതീക്ഷിച്ച രീതിയിലും ഇടുക്കി dam ന്റെ വലുപ്പത്തിന്റെ കണക്കിലും കിട്ടിയില്ല. ഇതാണ് കേരളത്തെ പെരിയാര്ന്റെ വെള്ളത്തിലേക്ക് നോക്കുവാന് പ്രേരിപ്പിച്ചത്.

  2 കാലാവധി കഴിഞ്ഞ ഒരു അണയുടെ താഴെ നിര്മിച്ച ഒരു അണ, മുകളില് ഉള്ള അണ പോട്ടിയാലുണ്ടാവുന്ന ഭവിഷത്തുകള് ഉള്ക്കൊണ്ടുകൊണ്ടാണ് നിര്മ്മിചിരുക്കുന്നത്. അതിനാല് മുല്ലപെരിയാര് പൊട്ടിയാലും ഇടുക്കി താങ്ങും.ഇടുക്കിയില് വെള്ളം കൂടുതല് ആണ് എങ്കില് വെള്ളം മുല്ലപെരിയാരില് എതുംബോളെക്കും ഇടുക്കിയുടെ വെള്ളം കുറക്കാന് സാധിക്കും.

  3 മുല്ലപെരിയാര് ദാമിനും ഇടുക്കി അണക്കും ഇടയില് ജനസാന്ദ്രത വളരെ കുറവാണ്. വണ്ടിപെരിയാരും മറ്റു ടൌണ് ണ്കളും നദി ഒഴിക്കുന്ന നിരപ്പില് നിന്ന് വളരെ ഉയരം ഉണ്ട്.അണ പൊട്ടിയാലും, അതിനാല് മുല്ലപെരിയാര്നും ഇടുക്കിക്കും ഇടയിലുള്ള ജനങ്ങളുടെ ജീവനെ ബാധിക്കില്ല. പെരിയാര് ഇപ്പോള് ഉഴുകുന്ന ചാലില് കൂടി അല്പം കൂടി പരന്നൊഴുകി ഇടുക്കിയില് ചെന്ന് ചേരും.


  3 മുല്ലപെരിയാറിലെ വെള്ളത്തിന്റെ നിരപ്പാണ് തമിള് നാട്ടിലേക്ക് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്നത്....... കരാര് പ്രകാരം ഉള്ള വെള്ളം 155 അടിയിലാണ് കിട്ടുന്നത്. ഇപ്പോള് കേരളം പുതിയ അണക്കെട്ടിനായി കണ്ടു വെച്ചിരിക്കുന്നത് 300 മീറ്റര് താഴെ ആണ്, പുതിയ അണയുടെ ഉദ്ദേശിക്കുന്ന ഉയരം 140 അടി ആണ്. പുതിയ ഡാമിലെ 140 അടി പഴയ ഡാമിന്റെ 120 അടിയുടെ മര്ദത്തിനു തുല്യം ആണ്. കൂടുതല് വരുന്ന വെള്ളം കേരളം ഇടുക്കിക്ക് കൊണ്ട് പോകാന് ഉദ്ദേശിക്കുന്നു. ഇത് അറിയാവുന്നത് കൊണ്ടാണ് തമിഴ്നാട് പുതിയ അണ കേട്ടുന്നതിനോട് യോജിക്കാത്തത്. പുതിയ അണ നിര്മ്മിക്കുന്നത് പഴയതിന് ബലക്ഷയം ഉണ്ടാകും, കൂടുതല് സംരക്ഷിത വനപ്രദേശം വെള്ളത്തിനടിയില് ആകും എന്നൊക്കെ തമിഴ്നാട് വാതിക്കുന്നുന്ടെകിലും, വെള്ളത്തിന്റെ അളവാണ് തമിഴ്നാട് സംശയിക്കുന്നത്. അതിനാലാണ് തമിഴ്നാട് ഈയിടെ അവരുടെ നിയമസഭയിലും ഈ ഒരു വിഷയത്തില് പ്രമേയം പാസ്സാക്കിയത്.

  ReplyDelete
 10. ആ അണ്ണന് കൊഞ്ചം തണ്ണി (johny walker) കൊടൈ.... ഡാമു കടയ്ക്കും...

  ReplyDelete
 11. സത്യം പറഞ്ഞഞ്ഞാല്‍ നമ്മുടെതായി ഒന്നുംതന്നെ ഇല്ല കേരളത്തില്‍
  നാം കഴിക്കുന്ന പച്ചക്കറി (എന്‍ഡോ സള്‍ഫാന്‍ പുരട്ടിയത്) തമിഴന്റെത്
  കഴിക്കുന്ന കോഴി - തമിഴന്റേതു
  കഴിക്കുന്ന ബീഫ് - പാണ്ടി ബീഫ് ( ഇതില്‍ വേഷപ്രച്ചന്നനായ പോത്തും വരും അതായത് തമിഴ് നാട്ടില്‍ നിന്നും കയറ്റി വരുന്നത് കാള. രാവിലെ മാര്‍ക്കറ്റില്‍ ചെന്നാല്‍ ഒരു പോത്തിന്റെ തോള്‍ മുന്നില്‍ വെച്ച് ഇത് പോത്താണെന്ന് പറഞ്ഞു വില്‍ക്കും പല പോത്തുകളും ഇതുവാങ്ങി വീട്ടില്‍ വരും )
  കേരം തിങ്ങുന്ന കേരളനാട്ടിലെ നാഷണല്‍ ഹൈവേയില്‍ വെച്ചിരിക്കുന്ന കേരക്കുലകള്‍ (കരിക്ക് ) അതും നമ്മുടെ സ്വന്തം അണ്ണാച്ചിയുടേത്.
  സ്വന്തമെന്നു പറയാന്‍ ഒരു മങ്കലം പോലുമില്ലാത്ത നമ്മുടെ സ്വന്തം ഡാം അവര് ചോദിച്ചാല്‍ നമ്മള്‍ എന്ത് പറയും......
  അണ്ണന്‍ കുളിക്കില്ലന്കിലും അണ്ണന് വിവരമുണ്ട് - അതുകൊണ്ടാണല്ലോ നമ്മുടെ പ്രധാനമന്ത്രി ( പഴയ ഭാഷയില്‍ പറഞ്ഞാല്‍ അമേരിക്കയുടെ വൈസ്രോയി / സാമന്തക്കാരന്‍) തമിഴ് നാട്ടില്‍ ചെന്ന് ജയലളിത മാടത്തിന്റെ കയ്യില്‍ നിന്നും ഒരു ലവ് ലെറ്റര വാങ്ങിയത്. ഉമ്മന്‍ ചാണ്ടി സാര്‍ മാഡത്തിനു കൊടുത്ത ലറ്റര്‍ എടുത്താണാത്രെ ശശികല മാഡം മൂക്ക് തുടച്ചത്‌.

  ReplyDelete
 12. ജിമ്മിച്ചോ..ആ തമിഴനെ വിട്ടത് നന്നായി..അല്ലെങ്കില്‍ അയാള്‍ നിങ്ങളുടെ ചോദ്യം മുട്ടിചേനെ...ഈ നാടകങ്ങള്‍ വെറും പ്രഹസനം അല്ലെ???എന്തേ ഇപ്പോള്‍ നിര്‍ത്തി?? അവിടെയുള്ള മലയാളികള്‍ തല്ലു കൊണ്ട് തുടങ്ങിയത് കൊണ്ടോ അതോ പ്രശ്നം തീര്‍ന്നോ???ഇപ്പോള്‍ മീഡിയയും വലിഞ്ഞ മട്ടാ... കഴിഞ്ഞു..ഇനി അടുത്ത മഴയ്ക്ക് വെള്ളം പൊങ്ങുമ്പോള്‍ തുടങ്ങാം..

  ReplyDelete
 13. ഇതില്‍ ബിജു തോമസ് എഴുതിയ കമന്റിലാണ് കാര്യങ്ങള്‍ ഉള്ളത്. യഥാര്‍ഥത്തില്‍ കേരളത്തിന്റെ പ്രശ്നം എന്താണ്? ഇടുക്കി അണക്കെട്ടില്‍ ആവശ്യത്തിന് വെള്ളം കിട്ടുന്നില്ല എന്നതോ കേരളത്തിന്റെ പുഴയില്‍ നിന്ന്, കേരളത്തിലെ സ്ഥലത്ത് ശേഖരിക്കുന്ന വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നു എന്നോ അതോ അണക്കെട്ട് തകര്‍ന്ന് ദുരന്തം സംഭവിക്കും എന്നോ? ദുരന്തം മാത്രമാണെങ്കില്‍ പുതിയ അണക്കെട്ട് എന്ന് മാത്രം പരിഹാരമായി കാണുന്നത് എന്ത്കൊണ്ട്? ഉള്ള അണക്കെട്ട് ബലപ്പെടുത്താന്‍ ഇന്ന് ആവശ്യമായ ടെക്‍നോളജി ഒന്നുമില്ലേ? 999കൊല്ലത്തെ കരാറിന്റെ സാധുതയെ പറ്റിയും ചിലര്‍ പറയുന്നു. ദുരന്തം മാത്രമാണ് പ്രശ്നമെങ്കില്‍ എന്ത്കൊണ്ട് കരാറിനെ പറ്റി പറയുന്നു. ഇപ്പറഞ്ഞ സ്ഥലങ്ങളെല്ലാം ഇന്ത്യയില്‍ പെട്ടതല്ലെ? ആവശ്യത്തിന് വെള്ളം തരാമെന്ന് പറഞ്ഞല്ലൊ പിന്നെ എന്തിനാണ് പുതിയ അണക്കെട്ടിനെ എതിര്‍ക്കുന്നത് എന്നും ചോദിക്കുന്നു. വെള്ളം തരാമെന്ന് പറഞ്ഞാല്‍ മതിയോ? പുതിയ അണക്കെട്ടില്‍ നിന്ന് എങ്ങനെ വെള്ളം കൊടുക്കും എന്നു കൂടി പറഞ്ഞാലേ അത് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് മനസ്സിലാകൂ.

  ReplyDelete
 14. ഒരിക്കലും തീരുമാനമാകാത്ത ചർച്ചകൾ തുടർന്നുകൊണ്ടേയിരിക്കും.

  ReplyDelete
 15. ജിമ്മി അണ്ണാചിക്ക് എല്ലാം അറിയാം...
  നമ്മള്‍ പലതും അറിഞ്ഞത് വളരെ വൈകി
  ആണ്‌ ആണല്ലേ?

  ReplyDelete
 16. ചര്‍ച്ച കൂടുതല്‍ നീട്ടി കൊണ്ട്പോകാതിരുന്നത് എന്തായാലും രണ്ടുപേര്‍ക്കും നന്നായി.
  അല്ലെങ്കില്‍ ഈ ബുദ്ധിയില്ലാത്ത അണ്ണാച്ചി എന്തെങ്കിലും ചെയ്തു പോയാലോ.

  ReplyDelete
 17. 18 അടി ഉയരത്തില്‍ പൂര്‍ണ്ണമായും കല്ലുകൊണ്ട് കെട്ടിയ കല്ലണയെ (http://en.wikipedia.org/wiki/Kallanai) 176 അടി ഉയരമുള്ള മുല്ലപ്പെരിയാറുമായി (http://en.wikipedia.org/wiki/Mullapperiyaar) താരതമ്യപ്പെടുത്തുന്നതിന്റെ പേരാണ് തമിഴില്‍ മുട്ടാളത്തനം (വിഡ്ഢിത്തം) എന്ന് പറയുന്നത്.

  ReplyDelete
 18. ഒരാളാണേലും ഒരു ലക്ഷം പേരാണേലും.. മനുഷ്യന്റെ ജീവന് വിലയിടാന്‍ സാധിക്കുമോ?

  ReplyDelete
 19. ചര്‍ച്ചകള്‍ പുരോഗമിക്കട്ടെ ,അല്ലാതെന്തു പറയാന്‍ ?

  ReplyDelete
 20. ഈ അണ്ണനും തമ്പിയുമയുള്ള ചർച്ച കൊള്ളാമല്ലോ...
  എല്ലാ ചർച്ചകളിലും തമിഴനും,മലയാളിക്കും ‘തണ്ണി’ തന്നെ മുഖ്യം..!
  ബിജു തോമസ് വേറിട്ട ഒരു അഭിപ്രായവിരുന്നാണല്ലോ കാഴ്ച്ചവെച്ചിരിക്കുന്നത്..!

  ReplyDelete
 21. ഇതിപ്പോള്‍ കേരളത്തിലെ മന്ത്രിമാര്‍ ഡല്‍ഹിക്ക് പോയ പോലെ ആയല്ലോ. അണ്ണന്‍ ജിമ്മിച്ച്ചായനെ മച്ച്ചിവാല എന്നോ മറ്റോ പേര് ചൊല്ലി വിളിച്ചോ..
  ബിജുതോമാസിന്റെ കമന്റു വ്യതസ്തമായി നില്‍ക്കുന്നു. ഒരു പക്ഷെ പുതിയ ഒരു അറിവ് തന്നെ.

  ReplyDelete
 22. കൊള്ളാം. രസകരമായിരുന്നു. കുറെയേറെ അക്ഷരതെറ്റുകള്‍ ഉണ്ടായിരുന്നു. ചിലവ താഴെ :
  "പ്രത്യാഖാതങ്ങളും"
  "പിഴാക്കാതിരിക്കുക"
  "എത്തിക്കാണോ"

  ഇനി ശ്രദ്ധിക്കണേ

  ReplyDelete
 23. ആലോചനാമ്രുതം..........

  ReplyDelete
 24. ഒടുവിൽ ഒരു ചർച്ച കൂടി പരാജയപ്പെട്ടു. ഇല്ലായിരുന്നെങ്കിൽ വല്ലതുമൊക്കെ നടന്നേനെ..!!

  ReplyDelete
 25. :)അതുക്കു മറ്റും ഈ ഡ്രാമ എല്ലാമേ

  ReplyDelete
 26. ഒരാളാണേലും ഒരു ലക്ഷം പേരാണേലും.. മനുഷ്യന്റെ ജീവന് വില....???????????

  ReplyDelete
 27. പാവം അണ്ണന്മാര്‍. അവര്‍ക്ക് തണ്ണി കുടി മുട്ടുമ്പോള്‍ പിന്നെ വേറെന്തു പറയാനാ? അഭിമുഖം നന്നായിട്ടുണ്ട്.

  ReplyDelete
 28. ഞാന്‍ വിചാരിച്ചു ജിമ്മി ഒരു തീരുമാനം എടുത്തെന്നു ... എന്തായാലും ചോദ്യശരങ്ങളുടെ വണ്ടി അവിടെ സഡന്‍ ബ്രേക്കിട്ടു നിര്‍ത്തിയ തീരുമാനം കുഴപ്പം ഇല്ല നന്നായി ..ല്ലേല്‍ അണ്ണാച്ചി ഒരു തീരുമാനത്തില്‍ എത്തിയേനെ ആയിരുന്നു ...

  ഹാപ്പി ന്യൂ ഇയര്‍ ..

  ReplyDelete
 29. This comment has been removed by the author.

  ReplyDelete
 30. ചര്‍ച്ച വഴിമുട്ടി!. ഇവിടെയും കുറച്ചു മുല്ലപ്പെരിയാറുണ്ട്. ഒന്നു വന്നു നൊക്കൂന്നേ.

  ReplyDelete
 31. @ഷബീര്‍ - തിരിച്ചിലാന്‍ :അതേ... ഇതുവരെയും എങ്ങും എത്തിയില്ല... ആദ്യമേ എത്തി അഭിപ്രായം പറഞ്ഞതില്‍ സന്തോഷം.
  @khaadu..: കത്തിന് പകരം മണി ഓര്‍ഡര്‍ അയച്ചു നോക്കിയാല്‍ ഒരു പക്ഷെ വല്ല..
  @Ismail Chemmad: അതേ മറ്റെല്ലാ ചര്‍ച്ചകളേയും പോലെ ..
  @Absar Mohamed: അതേ ചരിത്രത്തില്‍ രേഖപ്പെടുത്താത്ത ഒരു ചര്‍ച്ച
  @കൊമ്പന്‍: അതല്ലേ ലോക സത്യം ഓരോരുത്തര്‍ക്കും അവരുടെ കാര്യം ശരിയെന്നു തോന്നി വാദിക്കുന്നതല്ലേ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ശരികളും തെറ്റുകളും ഓരോര്‍ത്തര്‍ക്കും ആപേക്ഷികമല്ലേ ?

  ഏകദേശം രണ്ടു മാസം മുന്‍പെഴുതിയ ബ്ലോഗാണ് , ഇന്നും ഈ പ്രശ്നങ്ങള്‍ എങ്ങും എത്താതെ നില്‍ക്കുന്നുന്നു.

  ReplyDelete
 32. @Pradeep Kumar: "വിവരം കുറഞ്ഞ അണ്ണാച്ചികള്‍ എത്ര കൃത്യമായി പഠിച്ച് കാര്യങ്ങള്‍ പറയുന്നു.... നമ്മള് ഈ ബുദ്ധിജീവികളായ മല്ലൂസ് ചര്‍ച്ചകളും കോമ്പ്രമൈസും ഫിലോസഫി പറയലും ഒക്കെ കഴിയുമ്പോഴേക്കും അവര്‍ നമ്മുടെ പോസ്റ്റില്‍ കയറി കോളടിച്ചിരിക്കും.. നമ്മളോ .. നമ്മളു സെല്‍ഫ് ഗോളടിക്കും...." വിഷമത്തോടെയെങ്കിലും ഈ പറഞ്ഞിരിക്കുന്നത് സമ്മതിക്കാതെ വയ്യ

  @ബിജു തോമസ്‌: വളരെ വിശദമായ വിവരണം ഈ വായിക്കുന്നവേര്‍ക്കെങ്കിലും പ്രയോജനപ്പെടെട്ടെ
  @പരപ്പനാടന്‍.: നീങ്കെ നിജമായി സൊല്ലിയിരുക്കിരേന്‍ ;)
  @SHANAVAS:അതേ ഈ രണ്ടു മാസത്തിനിടയില്‍ ഇതവസാനിച്ച മട്ടാ കാണുന്നെ.. എങ്കിലും ഇടയ്ക്ക് പുകയുന്നുമുണ്ട്
  @K.P. Sukumaran; " വെള്ളം തരാമെന്ന് പറഞ്ഞാല്‍ മതിയോ? പുതിയ അണക്കെട്ടില്‍ നിന്ന് എങ്ങനെ വെള്ളം കൊടുക്കും എന്നു കൂടി പറഞ്ഞാലേ അത് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് മനസ്സിലാകൂ" എങ്കില്‍ അത് കൃത്യമായി മനസ്സിലാക്കി കൊടുക്കാനുള്ള ചുമതല ഇവിടെയുള്ള ഭരണ കര്ത്താക്കള്‍ക്കില്ലേ?

  ReplyDelete
 33. @അലി: ഒരിക്കലും തീരുമാനമാകാത്ത ചർച്ചകൾ തുടർന്നുകൊണ്ടേയിരിക്കും. തീരുമാനമായാല്‍ തീര്ന്നി ല്ലേ കളി...(അവരുടെ കള്ളക്കളിയെ ...)
  @ente lokam:അതെ നമ്മള്‍ പലതും വേണ്ടാ എന്ന് വെക്കുന്നത് കൊണ്ടല്ലേ?
  @Ashraf Ambalathu:ഞാന്‍ ബുദ്ധിപൂര്വ്വം ഒരു അകലം ഇട്ടിരിന്നു :)
  @Tomsan Kattackal:ഇങ്ങനെയുള്ള വിഡ്ഢിത്തരങ്ങള്‍ വിളമ്പി അവര്‍ എത്ര പേരെ വീണ്ടും വിഡ്ഢികളാക്കിക്കൊണ്ടിരിക്കുന്നു
  @അനുരാഗ്:അതെ മനുഷ്യന്റെ ജീവന്റെe വില അത് വിലമതിക്കാത്തത് തന്നെ

  വരവിനും അഭിപ്രായങ്ങള്ക്കും ഒത്തിരി നന്ദി!

  ReplyDelete
 34. @sidheek Thozhiyoor: ചര്ച്ചം മാത്രം പുരോഗമിച്ചാല്‍ ചോര്ച്ചh (ഡാമിലെ ;)) നില്ക്കുമോ
  @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം : ഡാമിലെ തണ്ണി പ്രശ്നം കുപ്പിയിലെ തണ്ണിയിലൊതുക്കാമോ ? :)
  ബിജു തോമസിന്റെന അഭിപ്രായം ഞാന്‍ ശ്രദ്ധിച്ചിരുന്നു
  @Jefu Jailaf: അമ്പാടന്‍ ആലപ്പുഴയ്ക്ക് പോയ പോലെ എന്നും പറയാം
  @Rajith: നന്ദി രഞ്ജിത്ത് പിന്നീട് ഞാന്‍ ശ്രദ്ധിച്ചിരുന്നു
  @Valsan anchampeedika Anchampeedika: നന്ദി സുഹൃത്തേ

  വരവിനും അഭിപ്രായങ്ങള്ക്കും ഒത്തിരി നന്ദി!

  ReplyDelete
 35. @ ‍ആയിരങ്ങളില്‍ ഒരുവന്‍ : ചിലപ്പോ ഞാന്‍ അവിടുന്ന് ഓടേണ്ടിയും വന്നേനെ
  @ മുഹമ്മദ്‌ അഷ്‌റഫ്‌ സല്വ.: അതെ എല്ലാമേ ഡ്രാമ താന്‍
  @ സീയെല്ലെസ്‌ ബുക്സ്‌ : വാസ്തവം
  @ Shukoor: നന്ദി സുഹൃത്തേ
  @ kochumol(കുങ്കുമം) : ഞാന്‍ ഒത്തിരി താമസിച്ചു മറുപടി എഴുതാന്‍ അല്ലെ
  @ഫിയൊനിക്സ്: മൂന്നാര്‍ കണ്ടു .. ചിത്രങ്ങളോട് കൂടി നന്നായിരിക്കുന്നു


  വരവിനും അഭിപ്രായങ്ങള്ക്കും ഒത്തിരി നന്ദി!

  ReplyDelete