പൊതുവേ നിറഞ്ഞ പുഞ്ചിരിയില്‍ സ്വാഗതവും സംസാരവും സമാപനവും ഒതുക്കുന്ന കൂട്ടത്തിലായിരുന്നു ഞങ്ങള്‍ രണ്ടു പേരും. എന്റെ പഴയ കമ്പനിയില്‍ വെച്ചു പരിചയമുണ്ടായിരുന്ന അണ്ണനുമായി വീണ്ടും പരിചയം പുതുക്കാന്‍ അവസരം കിട്ടിയിരുന്നെങ്കിലും ഏതെങ്കിലും ഒരു വിഷയത്തില്‍ എന്റെ കത്തി കേട്ട് ( കൊണ്ട് ..;)) മുറിവേല്ക്കാനുള്ള അവസരം നാളുകള്‍ക്കു ശേഷമുള്ള കണ്ടുമുട്ടലില്‍ അദ്ദേഹത്തിനു കിട്ടിയിരുന്നില്ല.. :)
അന്ന് എന്റെ ഓഫീസിനു മുന്നിലൂടെ അദ്ദേഹം നടന്നുപോകുന്നത് കണ്ടപ്പോ ഞാന്‍ മനസ്സില്‍ കരുതി "എങ്കി പിന്നെ അങ്ങനെയാകട്ടെ....".
'എത്ര മലയാളികള്‍ ഈ കത്തിമുനമുന്നില്‍ പിടഞ്ഞു പിടഞ്ഞു വീണു മരിച്ചിരിക്കുന്നു.. .. !'
ഇന്നെന്തു കൊണ്ടും പരമയോഗ്യന്‍ ഈ അണ്ണാച്ചി തന്നെ.. "
ഇന്നെന്തു കൊണ്ടും പരമയോഗ്യന്‍ ഈ അണ്ണാച്ചി തന്നെ.. "
(മുല്ലപ്പെരിയാരിലെ വെള്ളമുപയോഗിക്കുന്ന മധുര നിവാസിയാണെന്ന അറിവ് , അയാളെ അന്നത്തെ ഇരയാക്കുന്നതില്‍ ഒരു കാരണമായി എന്ന് സമ്മതിക്കേണ്ടി വരും.. :) )
പിന്നെയൊട്ടും താമസിച്ചില്ല ..
ഞാന്‍ വേഗത്തില്‍ വാതില്‍ തുറന്നു .
വാതില്‍ തുറന്ന ശബ്ദത്തില്‍ എന്നെ ശ്രദ്ധിച്ച അണ്ണനെ നോക്കി ഞാന്‍ ഒരു 365 ഡിഗ്രി ക്ളോസപ്പ് പുഞ്ചിരി തയ്യാറാക്കി പറഞ്ഞു.
"അണ്ണാ വണക്കം ...!"
".. എങ്കേ...."
".. എങ്കേ...."
"പാക്കവേയില്ല...?"
"എപ്പിടിയിറിക്കെ ?"
"സൌക്യം താനേ ? ."
കയ്യിലുള്ള അറിയുന്നതും അറിയാത്തതുമായ തമിഴിന്റ്റെ സ്റ്റോക്ക് തീര്‍ന്നതിനു ശേഷമേ ഞാന്‍ ശ്വാസം വിട്ടുള്ളൂ.... :)
ഒരു നിമിഷം കൊണ്ട് സകല പ്ലാനുകളും മറന്നു പോയ അണ്ണനെ, മറ്റൊന്നും മനസ്സില്‍ കയറുന്നതിനു മുന്‍പേ.. ഞാന്‍ എന്റെ മുറിയിലേക്ക് ക്ഷണിച്ചു.. സ്നേഹപൂര്‍വ്വം അദ്ദേഹം എന്റെ മുറിയിലേക്ക് വന്നു.
എന്നെ വര്‍ഷങ്ങള്‍ ആയി പരിചയമുള്ളതിന്റെ വിശാസത്തില്‍ ഒരു സാധാരണ മലയാളിക്ക് തമിഴനോട് ഇക്കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് പത്തിരട്ടിയായ ദേഷ്യത്തിന്റെ പ്രത്യാഘാതങ്ങളും ആക്രമണങ്ങളും ഒന്നും പ്രതീക്ഷിക്കാതെ തന്നെയാണ് അദ്ദേഹം എന്റെ മുറിയില്‍ വന്നതും..
എനിക്കും അണ്ണനോട് യാതൊരു ദേഷ്യമോ പരാതിയോ ഒന്നുമില്ലായിരുന്നു.( ഇപ്പോഴും .. ) എങ്കിലും ഒരു സാധാരണ തമിഴന്റെ മനോവിചാരങ്ങള്‍ അറിയണമല്ലോ .. ;)
വീണ്ടും കുറെ കുശലങ്ങള്‍ തമിഴില്‍ ചോദിക്കാന്‍ ശ്രമിച്ചു എന്റെ തമിള്‍ പദ സമ്പത്തിന്റെ ദയനീയത സ്വയം മനസ്സിലാക്കുമ്പോള്‍ ഞാന്‍ പതുക്കെ
പതുക്കെ ഇംഗ്ലീഷ് ഭാക്ഷയിലേക്ക് അറിയാതെ കടന്നു ചെല്ലാറുണ്ടായിരുന്നു. (മഹാകവി നരേദ്രപ്രസാദ് പണ്ടേതോ സിനിമയില്‍ പറഞ്ഞതോര്‍ക്കുന്നു ".വികാരപ്രകടനങ്ങള്‍ക്ക് ഇംഗ്ളിഷാണത്രെ മെച്ചം " ;) എന്നാല്‍ എനിക്ക് വികാരപ്രടനത്തെക്കാള് വാക്കുകള്‍
പിഴയ്ക്കാതിരിക്കുക എന്നതായിരുന്നു ഉദ്ദേശം.. ! ) വേഗം തന്നെ വിഷയത്തിലേക്കും ..
ജീവന്പണയപ്പെടുത്തിയും തന്റെ ജോലി ( അന്വേഷാത്മക പത്രപ്രവര്‍ത്തനം ) ഭംഗിയായി ചെയ്യാനുള്ള പ്രചോദനം തന്നതിന്റെ പിന്നീല് ഒരു തമിഴു മാധ്യമം തന്നെ - നക്കീരന്‍ ...! ;)
ഇനിയുള്ളത് ഞങ്ങള്‍ നടത്തിയ സംഭാഷങ്ങളുടെ മലയാളം പരിഭാഷ.. ഓര്‍മ്മയില്‍ നിന്നും ...
**************************************************************************************************
"അതെന്താ അണ്ണാ നിങ്ങളീ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ സംഗതി ഇത്ര വഷളാക്കുന്നെ..?"
" ആര് വഷളാക്കി? അത് നിങ്ങടെ രാഷ്ട്രീയക്കാരു .."
" ഉനക്ക് സംഗതി തെരിയുമാ? നിയമസഭയില്‍ എത്രയാള്"
" ഉനക്ക് സംഗതി തെരിയുമാ? നിയമസഭയില്‍ എത്രയാള്"
"69 -71, അതിലൊരാള്‍ സത്ത് പോയാച്ച് .. ബാകി ഒരാള്‍ ഭൂരിപക്ഷം താനേ"
ഉടനെ ഒരു ഇലക്ഷന് വരാന്‍ പോകരുതില്ലേ ? അതുക്കു മറ്റും ഈ ഡ്രാമ എല്ലാമേ..
അദ്ദേഹം പറഞ്ഞ തിലെ തെറ്റുകള്‍ എന്താലും ഞാന്‍ തിരുത്തിക്കൊടുത്തു..
ഉടനെ ഒരു ഇലക്ഷന് വരാന്‍ പോകരുതില്ലേ ? അതുക്കു മറ്റും ഈ ഡ്രാമ എല്ലാമേ..
അദ്ദേഹം പറഞ്ഞ തിലെ തെറ്റുകള്‍ എന്താലും ഞാന്‍ തിരുത്തിക്കൊടുത്തു..
ഇവിടുത്തുകാര്‍ ജയലളിതയുടെ കയ്യില്‍ നിന്നും സ്ഥലം വാങ്ങിയ കാര്യവും പറയാന്‍ അദ്ദേഹം മറന്നില്ല..
ഞാന്‍ പറഞ്ഞു,,
രാഷ്ട്രീയക്കാരെ വിട് അണ്ണാ. നമുക്ക് ശരിക്കുള്ള പ്രശ്നത്തിലേക്ക് വരാം.
ഇവിടെ 1800 ദിവസത്തില്‍ കൂടുതലായി ആള്ക്കാര് റിലെ സത്യാഗ്രഹത്തിലാണെന്നറിയുമോ ? ഈ ഡാം 115 വര്ഷത്ത്തിമു മേല്‍ പഴക്കമുള്ളതാണെന്നും ഇതിനു 50 വര്‍ഷത്തില്‍ കൂടുതല്‍ ആയുസില്ലെന്നും അറിയുമോ?
"അതൊക്കെ സുമ്മ പറയുന്നതപ്പ.
ഞങ്ങടെ നാട്ടില്‍ ഒരു ഡാമിരിക്ക് .. 1800 വര്‍ഷം പളക്കം (കലലന എന്നാണെന്ന് തോന്നുന്നു പുള്ളി പറഞ്ഞ പേര്) "
എനിക്കതിനെക്കുരിച്ച്ചു കൂടുതല്‍ അറിയില്ലെങ്കിലും അത് ഏതോ ചെറിയ ഡാം, ഏറിയാല്‍ 50 അടി ഉയരം വരും .. എന്നാല്‍ ഇതില്‍ കെട്ടി നില്ക്കുന്ന വെള്ളത്തിന് തന്നെ 136 മുതല്‍ മുകലോട്ടാണ് ഉയരം..
ഇതുണ്ടാക്കിയിരിക്കുയ്ന്ന സുര്‍ക്കി, ചുണ്ണാമ്പും സര്‍ക്കരയും അതുപോലെ പല സാധനങ്ങളും ചേര്‍ത്ത ഒരു മിശ്രിതമാണ് .. മാത്രമല്ല ഇതേ സാധനം കൊണ്ടുടാക്കിയ ഒരു ഡാമും ഇന്ന് ഭൂമിയിലില്ല..
അതൊക്കെ സുമ്മ പറയുന്നതപ്പ.. ഇത് നല്ല സ്ട്രോങ്ങ് ആയി താ ഇരുക്ക്..
എതുക്ക് സുപ്രീം കോടതി അന്ത നാളില്‍ സൊല്ലിയാച്ചു ഇത് സ്ട്രോങ്ങ് ആണെന്ന്... സുപ്രിം കോടതി വിധി തെരിയുമോ ഉനക്ക് ? വെള്ളം ഇപ്പൊ അതിലും കുറച്ചല്ലേ ഉള്ളൂ..
അണ്ണാ.. കോടതി എഞ്ചിനീയരും ടെക്ക്നോളജി ഏക്സ്പെര്ട്ടും ഒന്നുമല്ലെ .. കോടതിയെ കാര്യങ്ങള്‍ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വിധി പറയുന്നു എന്ന് മാത്രം ..അന്ന് കേരളം ഇത് കാര്യമായി എടുത്തില്ല .. വേണ്ട തെളിവുകള്‍ ശേഖരിക്കാനോ എത്തിക്കാനോ മിനക്കെട്ടില്ല..
അതിവിടുത്തെ എല്ലാ രാഷ്ട്രീയക്കാരുടെയും കഴിവ് കേടു..
ഞാന്‍ ഒന്ന് ചോദി ക്കട്ടെ.. നിങ്ങള്‍ക്ക് വെള്ളം തരില്ല എന്നാരും പറഞ്ഞില്ലല്ലോ. വെള്ളം തീര്‍ച്ചയായും തരാം എന്നാല്‍ ഡാം പുതുക്കിപ്പണിയണം എന്നല്ലേ പറഞ്ഞുള്ളൂ.. പിന്നെ എന്തിനു പ്രശ്നം ?
അതൊക്കെ വെറുതെയാപ്പാ ..
അതൊക്കെ നിങ്ങ വെറുതെ സൊല്ലുവത് .. ഇനി പണിയുന്ന ഡാം 5-6 കിലോമീറ്റര്‍ താളേ മറ്റും പണിയും പിന്നെ വെള്ളമൊന്നും തമിള്‍ നാട്ടില്‍ കിട്ടില്ല, അത് മൊത്തം കേരളത്തിലേക്ക് ഒളുക്കും അത് താന്‍ ലച്ചിയം..
എല്ലാവരും ആണയിട്ടു പറഞ്ഞിട്ടും നിങ്ങള്‍ക്കെന്ത സംശയം ?
അത് അപ്പിടിയെ വരൂ.. കര്ണാടകയുമായിട്ടുള്ള കാവേരി പ്രച്നം എന്നാന്നു തെരിയുമാ? ഇത് താന്‍ സെയിം പ്രച്നം.. ഡാം കെട്ടിയതുക്കപ്പുറം.. ഒരു തുള്ളി വെള്ളം തമില്നാട്ടിലേക്ക് വിടുന്നില്ല ..
ഞാന്‍ മനസ്സിലോര്‍ത്തു. "ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുമെന്നല്ലേ!" ;)
ഞങ്ങള്‍ക്ക് വെള്ളത്ത്തിന്റ്റെ എന്താവശ്യമാണെന്നാ നിങ്ങള്‍ പറയുന്നേ..
ഒന്നാമത് ഇവിടെ കൃഷിയില്ല..,
രണ്ടാമത് കൃഷി ചെയ്യാന്‍ ഒരു പൂച്ച പോലുമില്ല..(ഒള്ളവരൊക്കെ ഗള്‍ഫില്‍ വന്നിട്ട് ഇപ്പൊ ബ്ലോഗിലും 'ഫാം വില്ലയിലുമാ' കൃഷി - ഞാന്‍ മനസ്സിലോര്‍ത്തു ചിരിച്ചു..)
മൂന്നാമത് ഇവിടെ ആവശ്യത്തിനു മഴ ലഭിക്കുന്നുണ്ട്.. പിന്നെ ഞങ്ങള്ക്കെന്തിനു വെള്ളം വേണം ?
പിന്നെ 'മറ്റേ' വെള്ളമായിരുന്നേല്‍ .. ...! ;)
ഇവിടെ ആവശ്യക്കാരേ ഒണ്ടായിരിക്കത്തുള്ളൂ ...... :)
പിന്നെ 'മറ്റേ' വെള്ളമായിരുന്നേല്‍ .. ...! ;)
ഇവിടെ ആവശ്യക്കാരേ ഒണ്ടായിരിക്കത്തുള്ളൂ ...... :)
ഞാന്‍ പിന്നെ ഒരല്പം ചൊടിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു ഇങ്ങനെ ചോദിച്ചു.
നിങ്ങള്‍ അതികം വിളയണ്ട കാര്യമൊന്നുമില്ല..ഇത് ഞങ്ങളുടെ സ്ഥലം ഞങ്ങളുടെ ഡാം.. ഞങ്ങള്‍ നിയമസഭയില്‍ ഒരു നിയമം പാസ് ആക്കിയാല്‍ നിങ്ങള്‍ക്കൊരു തുള്ളി വെള്ളം പോലും കിട്ടിയെന്നു വരില്ല.. ..
അതൊന്നും നടക്കില്ല .. ഈ ഡാം കെട്ടിയത് ഞങ്ങള്‍ക്കുവേണ്ടി താന്‍, കേരളയ്ക്ക് അതിന് മേല്‍ അവകാശം കിടയാത്..
അതെ അന്ന് 100 വര്‍ഷങ്ങള്‍ക്കും മുന്‍പത്തെ അവസ്ഥയല്ല ഇപ്പൊ? ഇത് സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യ .. എല്ലാ സാഹചര്യങ്ങളും മൊത്തത്തിലെ മാറി... മാത്രമല്ല , പിന്നീടുണ്ടാക്കിയ കരാര്‍ പ്രകാരം തരാനുള്ള കാശു കേരളത്തിനു കൊടുക്കാന്‍ പറഞ്ഞാല്‍ പോലും നിങ്ങള്‍ക്ക് സാധിക്കില്ല.. ഒരു രീതിയിലും നിങ്ങളുടെ ആവശ്യത്തിനു ന്യായമില്ല പിന്നെ എന്തിനു അനാവശ്യമായ വാശി,, ഞങ്ങള്‍ ഇവിടെ ആള്‍ക്കാരുടെ ജീവന് വേണ്ടിയല്ലേ വാദിക്കുന്നത്.. ഇവിടെ കൂടെ കൂടെ വരുന്ന ഭൂമി കുലുക്കത്തെക്കുരിച്ച് അറിയാമല്ലോ ?
ഭൂമി കുലുക്കമോക്കെ മുന്‍പും ഉണ്ടായിരുന്നു.. ഇത് വരെ ഒന്നും സംഭാവിച്ച്ചിട്ടില്ലല്ലോ? ഇനിയും സംഭവിക്കില്ല..
അഥവാ ഇനി എന്തേലും സംഭവിച്ചാലും അത് നിങ്ങള്‍ പറയണ മാതിരി അധികം പേരൊന്നും സത്തുപോവില്ല .. കുരച്ചാല്ക്കാര് മറ്റും സത്ത് പോകും .. (ഒടുവില്‍ മനുഷ്യന്റ്റെ ജീവന്റെ വില അയാളുടെ വായില്‍ നിന്നും പുറത്ത് ചാടി....!)
ഒരാളാണേലും ഒരു ലക്ഷം പേരാണേലും.. മനുഷ്യന്റെ ജീവന് വിലയിടാന്‍ സാധിക്കുമോ?.. അവരെ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാനാകുമോ?.. അങ്ങനെയുള്ള ചിന്താഗതി അംഗീകരിക്കാന്‍ മനസ്സ് തയ്യാരാവത്തത്തില് ഞാന്‍ സംഭാഷണം അധികം നീട്ടിക്കൊണ്ടു പോയില്ല..
ആത്മസംയമനത്തിന്റ്റെ അതിര്‍വരമ്പു കല്ക്കപ്പുരത്ത് പോകാതിരിക്കാന്‍ ഞാന്‍ വേഗം എന്റ്റെ ചോദ്യശരങ്ങളുടെ വണ്ടി അവിടെ സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി..
ദേ ഇവിടെയും ...................................!