Showing posts with label കവിത (ആക്ഷേപഹാസ്യം). Show all posts
Showing posts with label കവിത (ആക്ഷേപഹാസ്യം). Show all posts

Monday, October 17, 2011

കേരള (അ) രാഷ്ട്രീയ ചരിതം നാലാം ഭാഗം



രാഷ്ട്രീയ നാടകങ്ങളിനിയും തുടരട്ടെ
ജനം വിഡ്ഢിയെന്നു വീണ്ടും തെളിയട്ടെ !
****************
നാല് ദിനം കൊണ്ടത്രേ മാറ്റങ്ങള്‍
മനുഷ്യാവകാശ കമ്മീഷന്റെ മൊഴിയിലും

ആദ്യം വിതുമ്പിയത്രേ -"പൈതങ്ങള്‍..!"
അകാരണമായിട്ടെന്തിനേല്ക്കുന്നീ പീഡനം.. ?
"കാക്കിയിട്ട കാട്ടാളാ..,  നിനക്ക് ലജ്ജയില്ലേ ... ??
പാവമീ  പൈതങ്ങളെ തോക്ക് ചൂണ്ടാന്‍.. ?"

ഇന്നലെ തിരുത്തി- "അറിയുന്നില്ലേ നിങ്ങള്‍ ..?"
ഈ കാക്കിക്കുള്ളിലെ കനിവിന്‍ ഹൃത്തടം.. ?
പട്ടിയെ പോലയത്രേ തല്ലിച്ചതച്ചത്
കുട്ടികള്‍ ഈ  കാക്കിയിട്ട മനുഷ്യരെ ..

സാക്ഷിക്കു പിന്നെയും സംശയം ബാക്കി ..
സര്‍ക്കാര്‍ വണ്ടികള്‍ തല്ലിപ്പൊളിക്കും പോല്‍
പോലീസെന്നാല്‍ .., സര്‍ക്കാര്‍ ചിലവില്‍,
തല്ലിപഠിക്കാനുള്ള കളിപ്പാവയല്ലെന്നോ .. ?;)

സാക്ഷിക്കുണ്ടൊരു സന്തോഷം   ബാക്കി...
ഉന്നത ശുപാര്‍ശയിലിവിടെത്തിയാലും
ഉന്നമില്ലാത്ത പോലിസ്‌  ആരുടെയോ ഭാഗ്യം ...!
പിള്ളാരുടെയൊ? ഭരണ പ്രതിപക്ഷങ്ങളുടെയോ :)

**************
'മാധവന് ' പേരിലുണ്ടെങ്കിലും
'നിര്‍മ്മല'നായതില്‍ പേരില്‍
വിദ്യ തേടി ഓടുവാന്‍ തുടങ്ങിയിട്ടെത്ര കാലമായി,
                                  - കലാലയങ്ങളായി   ..?
ഒരു ' പട്ടിക്കാടെങ്കിലും...? '  അനുവദിക്കുമോ ആവോ..?
ആത്മാഭിമാനം ചോര്‍ന്നു തീരുവതിന്‍ മുന്‍പേ..?
***************
ഉര്‍വശീ ശാപമുപകാരമാക്കാന്‍ പിള്ള ചോദിക്കുന്നു..
"ബാക്കിയുണ്ടോ കേസ് വല്ലതും..
എന്റെ തലയില്‍ വെച്ചുകെട്ടാന്‍ ?"
ഞാനി ഫൈവ് സ്റാര്‍ ആശുപത്രി കിടക്കയില്‍ ,
സര്‍ക്കാര്‍ ചിലവില്‍ നേടട്ടെ ;
നാലുനാള്‍ അധികം 'തടവും' തലോടലും "
***************
ജീവിതത്തിന്റെ വലിയ സ്വപ്നങ്ങള്‍
നേടിയെടുക്കുവാന്‍ യാത്രതിരിച്ചൊരാള്‍
'ആണാകാന്‍ ' ശ്രമിച്ച സഹയാത്രികനാല്‍
പ്രാണന്‍ വെടിഞ്ഞു പരലോകം പൂകി..
തീരുമോ നഷ്ടങ്ങള്‍ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും  ..??
നിമിഷ നേരം കൊണ്ട് നഷ്ടങ്ങളാര്‍ക്കൊക്കെ ?
അമിതാവേശവും അനാവശ്യ വിധിയും
ആശിക്കാത്ത തീരത്ത്  വേറെ  ചിലരേയുമെത്തിച്ചു .!
**************
വാളകാതെ വാദ്ധ്യാര് മൊഴികളൊത്തിരി
ബാക്കി വെച്ചിട്ടുണ്ടത്രെ മാറ്റിപ്പറയുവാന്‍..!
ആദ്യനാളില്‍  ആദ്യതാളില്‍  എക്സ്ക്ലൂസിവായവ
ഒടുവില്‍ ചാനല് പോലും മാറ്റിയൊതുക്കിയോ  ?
***************
വിപ്ലവം തുപ്പുന്ന തീപ്പൊരി നേതാവേതോ
വാക്കില്‍ കുടുങ്ങി ശബ്ദമിടരിയതും
ആര്‍ക്കോ വേണ്ടി കരയാന്‍ ശ്രമിച്ചതും
അറിയില്ല മാധവനോ, പിള്ളയ്ക്കോ, പരലോകം പൂകിയ-
                                     പാവം പഥികനു വേണ്ടിയോ ??
**************
രാഷ്ട്രീയ നാടകങ്ങളിനിയും തുടരട്ടെ
ജനം വിഡ്ഢിയെന്നു വീണ്ടും തെളിയട്ടെ !

Monday, July 25, 2011

"ബ്ലോഗിലേക്കെങ്ങനെ ആളെകയറ്റിടും -----?"












നാലു പേരറിയുന്നൊരു ബ്ലോഗറായീടണം
നാലാളേയോടിച്ചിട്ടതിനാത്ത് കയറ്റണം
നാലണ ചിലവാക്കി കമന്‍റെഴുതിയ്ക്കണം
നാണക്കേടൊഴിവാക്കാന്‍ ഫോളോ ചെയ്യിക്കണം


         ബ്ലോഗിലേക്കെങ്ങനെ ആളെക്കയറ്റിടും?
         'ബൂലോക'ത്തെങ്ങനെ പേരറിയിച്ചിടും?


'ബൂലോക'ത്തിമ്മിണി പേരൊക്കെ നേടണം..
ഡോളര്‍ കായ്ക്കുന്നൊരു മരവും വെപ്പിയ്ക്കണം
വരുമാനം സ്വിസ്സ് ബാങ്കില്‍ പതിയെ നിറ്യ്ക്കണം
അറിയുന്ന കൂട്ടായ്മ്മേന്നൊരവാര്‍ഡ് തരമാക്കണം


        ബ്ലോഗിലേക്കെങ്ങനെ ആളെക്കയറ്റിടും?
       'ബൂലോക'ത്തെങ്ങനെ പേരറിയിച്ചിടും?


കല്പനയില്ല  ഹേ കവിതയെഴുതുവാന്‍ ..
അനുഭവം തീരെയും.....; അനുഭവ..വേദിക്കാനും ;)
പഴകിയ ഉത്തരങ്ങളാരും പറയല്ല്..
"ക്ഷീരമുള്ളോരകിടും..", "മാങ്ങയുള്ള മാവും...."


        ബ്ലോഗിലേക്കെങ്ങനെ ആളെക്കയറ്റിടും?
        'ബൂലോക'ത്തെങ്ങനെ പേരറിയിച്ചിടും?


അറിയാത്ത ബ്ലോഗറുടെ കാലു പിടിച്ചും
അറിയുന്ന ബ്ലോഗറെ കൈമണിയടിച്ചും
കരളലിയുന്നോര്‍ക്കായ് കണ്ണീര്‍ ‌വാര്‍ത്തും
കരുണാമയനായ് കാണിക്കയിട്ടും


      ബ്ലോഗിലേക്കെങ്ങനെ ആളെക്കയറ്റിടും?
     'ബൂലോക'ത്തെങ്ങനെ പേരറിയിച്ചിടും?


---
----
------
കോപ്പിയടിക്കണ്ടാ, തെറിവിളി കേള്‍ക്കേണ്ടാ,,
സ്വന്തമായ് ബ്ലോഗിന്‍റെ ഫാക്ടറി തുടങ്ങേണ്ട,,
ഒറ്റമൂലി പറയാം ഞാന്‍ മറ്റാരുമറിയില്ലേല്‍..,,
-------ഇതേ തലക്കെട്ടിലൊരു ബ്ലോഗങ്ങു കാച്ചണം..


       "ബ്ലോഗിലേക്കെങ്ങനെ ആളെക്കയറ്റിടും?
       'ബൂലോക'ത്തെങ്ങനെ പേരറിയിച്ചിടും ?"