ഒളിമ്പിക്സിനെക്കുറിച്ച് സ്കൂളില്‍ വച്ച് തന്നെ നമ്മളെല്ലാരും പഠിക്കുന്നത് കൊണ്ട് മിക്കവര്ക്കും അതിന്റെ ചരിത്രം അറിയാം. ഒളിമ്പിക്സ് എന്ന് ഓര്മ്മെയില്‍ പരതുമ്പോ ഈ കഴിഞ്ഞയിടെ വരെ ആദ്യമോടിയെത്തിയത് കഴിഞ്ഞ ഒളിമ്പിക്സില്‍ 'ലോകത്തെ', ഉത്ഘാടന മേളയില്‍ ഞെട്ടിച്ച ചൈനയുടെ ബീജിംഗ് ഒളിമ്പിക്സ് ആണ്. ഒടുവില്‍ മത്സരങ്ങള്‍ കഴിഞ്ഞപ്പൊ, മെഡല്‍ നിലയില്‍ നമ്മളെ ഞെട്ടിച്ചു ചൈന ഒന്നാമതെത്തിയതും ഇന്നലെ പോലെ വ്യക്തമായി ഓര്ക്കുന്നു.
അതിനു മുന്നിലെ എതെന്സും സിഡ്നിയും ബാര്സലോണയും അറ്റ്ലാന്റയും അങ്ങനെ അങ്ങനെ ഓര്മ്മകള്‍ കുറഞ്ഞു കുറഞ്ഞു ചരിത്രത്തില്‍ പഠിച്ച ആധുനിക ഒളിമ്പിക്സിന്റെ ആദ്യ വേദിയായ എതെന്സും പിന്നെ പ്രാചീന ഒളിമ്പിക്സും ഒക്കെ ഓരോരുത്തരുടെയും മനസ്സിലൂടെ കടന്നു പോകും.
ചൈന മനസ്സില്‍ കുറിച്ചിട്ടതിനേക്കാള്‍ ആഴത്തില്‍ അതിനേക്കാള്‍ നിറക്കൂട്ടില്‍ ഒളിപിക്സിന്റെ ഓര്മ്മ മനസ്സില്‍ നിറച്ചു വെച്ച് ഇതാ ലണ്ടനും...!
കൂടുതല്‍ വേഗത്തില്‍ , ഉയരത്തില്‍ കരുത്തില്‍ എന്ന മുദ്രാവാക്യവുമായി അക്ഷരാര്ത്ഥത്തില്‍ കായിക യുദ്ധത്തിനിറങ്ങുന്ന രാജ്യങ്ങള്‍, ഏറ്റവും നീതിപൂര്‍വ്വവും നിക്ഷ്പക്ഷവുമായ കളികളിലൂടെ, ജയിച്ചാല്‍ രാജ്യത്തിന്റെ യശസ് ഉയര്ത്തുക മാത്രമല്ല, ലോകത്തിന്റെ മുന്നില്‍ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.
ജനവാസമുള്ള 5 ഭൂഖണ്ടങ്ങളെയും ലോകരാജ്യങ്ങളുടെ പതാകകളെയും (ഒരു നിറമെങ്കിലും) പ്രതിനിധീകരിച്ചുള്ള 5 വളയങ്ങളും പതാകയിലുള്ള ഒളിമ്പിക്സ് ശരിക്കും ഒരു സിംബോളിക് മത്സരമാണ്. യുദ്ധമില്ലാതെ ലോകശക്തിയെ കണ്ടെത്തുന്ന തീവ്രവും ശക്തവുമായ കായിക മാമാങ്കം !
ക്രമം പോലെ അമേരിക്കയും (പണ്ടത്തെ) സോവയിറ്റ് യുണിയനും ഒക്കെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാറിമാറി പങ്കിടുന്ന കാലത്ത് നിന്നും .കഴിഞ്ഞ തവണയൊഴിച്ചു അതിന്റെ മുന്പുള്ള 4 തവണയും അമേരിക്ക ഒന്നാം സ്ഥാനത്തായിരുന്നു. (ലോകശക്തിയിലും ...!). എന്നാല്‍ ഈ സമയത്ത് ചൈനയുടെ കടന്നു കയറ്റം കൂടി നാം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.. പടിപടിയായി ചൈന ഓരോ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 2008 ല്‍ ഒന്നാം സ്ഥാനത്തെത്തി !
അമേരിക്കയുള്പ്പടെ ചൈനയുടെ വളര്ച്ചയെ കാലേകൂട്ടി പ്രവചിച്ചതായിരുന്നു. ചൈന 2025 ലും ഇന്ത്യ 2050 ലും ലോക ശക്തിയാകുമാത്രേ !
ചൈന അത് തെളിയിച്ചു പ്രവചിച്ചതിലും ഏകദേശം 7 വര്ഷങ്ങള്ക്കു് മുന്പ് തന്നെ.. ഇപ്പൊ അമേരിക്കയെ ഉള്പ്പെടെ സാമ്പത്തികമായി സഹായിക്കാനും മാത്രം വളര്ന്ന ചൈനയെക്കണ്ട് ഇന്ത്യ പഠിക്കണം. ഒത്തിരി ഒത്തിരി..
മടിയന്മാര്ക്കും അഴിമതിക്കാര്ക്കും പറുദീസയായി പ്രഘോഷിക്കപ്പെടുന്ന ഇന്ത്യ .. നിശ്ചയദാര്ഢ്യത്തോടെ , ലക്ഷ്യബോധത്തോടെ നീങ്ങിയാല്‍ ഒളിമ്പിക്സില്‍ മാത്രമല്ല .. ലോകത്തിലെ ശക്തികളിലും ഒന്നാമതെത്താന്‍ ഇനി നാല്പ്പതു വര്ഷം കാത്തിരിക്കേണ്ടി വരില്ല..
എന്നാല്‍ ചാനലുകളുടെ മുന്നില്‍ പരസ്പരം ചെളിവാരിയെറിയുകയും ഇരുട്ടിന്റെ മറവില്‍ കള്ളന്മാരുമൊത്ത്ചേര്ന്ന് ജനങ്ങളെ കവര്ന്ന് മുതല്‍ ഒന്നിച്ചു പങ്കിട്ടെടുക്കുന്ന രീതി തുടരാനാണ് ഭാവമെന്കില്‍, ഈ നൂറ്റാണ്ടില്‍ മാത്രമല്ല ഒരിക്കലും ഇന്ത്യക്ക് മുന്നേറാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.
“കണ്ടറിഞ്ഞു” വിശ്വാസം വന്നുവെന്ന് തോന്നുന്നു -കായികതാരങ്ങള്ക്കും സര്ക്കാരിനും. അഭിനവ് ബിന്ദ്ര 2008ല്‍ ആദ്യ വ്യക്തിഗത സ്വര്ണം നേടിയതിനൊപ്പം മെഡലുകളുടെ കാര്യത്തില്‍ ഇന്ത്യ ഒരു കുതിച്ചു ചാട്ടം നടത്തി. ഇപ്പോഴും പ്രതീക്ഷയ്ക്ക് വകയുണ്ട്, ബോക്സിങ്ങിലും, ഗുസ്തിയിലും, ഷൂട്ടിങ്ങിലും അമ്പെയ്തിലും ബാറ്റ്മിന്റനിലും ഒക്കെ.
എന്തായാലും സായി ( Sports Authority of India ) "വിഷന്‍ 2020" (vision 2020) എന്ന പദ്ധതിയ്ക്ക് വേണ്ടി 1000 കോടി രൂപ മുടക്കി 13-15 വയസ്സ് വരെയുള്ള കുട്ടികളില്‍ നിന്ന് കഴിവുള്ള കുട്ടികളെ തിരഞ്ഞെടുത്തു 2020 ലെ ഒളിമ്പിക്സിനു വേണ്ടി പരിശീലിപ്പിക്കാനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്..
ഇന്ത്യ കൂടുതല്‍ മെഡലുകള്‍ നേടട്ടെ.!, പ്രചോദനമാകട്ടെ സര്ക്കാരിനും വളര്ന്നു വരുന്ന കായികതാരങ്ങള്ക്കും..!!!