Tuesday, November 8, 2011

യാത്രാ മൊഴി


യാത്ര ചോദിക്കുവാന്‍ നേരമായ് പോകട്ടെ -ഞാന്‍
മാത്രമായിനി  ദൂരെ..,ഈ നിറമിഴിയുമായ്.....
      പിരിയുവാനായ് അറിഞ്ഞവര്‍ നാം -വിട
      പറയുവാനായ് മാത്രമടുത്തവര്‍
      ഇട നെഞ്ചിലാളി പടരുന്നോരാ തീ -യൊട്ട്
      തടുക്കുവാനാകില്ല നീയറിയുന്നുവോ?
ഞായറീപ്പകലിനെ പ്രണയിച്ചിടുംമ്പോല്‍ -നാമീ
ഞായറാഴ്ചകളൊഴിച്ചിഴ പിരിയാതിരുന്നവര്‍...
      ചിപ്പിയും മുത്തും ചിത്രശലഭങ്ങളും -നിത്യം
      തപ്പിയിറങ്ങിയീ-സ്നേഹ ബന്ധങ്ങളില്‍
      തപ്പുമാ സത്തയു മന്യോന്യം തോളേറ്റി -യന്ന
      ചെപ്പു തുറന്നതുമെന്നുമേ ഒന്നിച്ച്.
എത്ര ശ്രമിച്ചാലും മറക്കുവാനാകുമോ? -നാമി
ന്നത്രമേല്‍ മിത്രങ്ങളായയീ വേളയില്‍....

(വര്ഷങ്ങള്‍ക്ക് മുന്‍പ്, കുറച്ച് നാളത്തെ മാത്രം പരിചയമുള്ള ഒരു കലാലയ ജീവിതത്തില്‍ നിന്നും വിട വാങ്ങി പോയപ്പോള്‍ എഴുതിയത്)

76 comments:

  1. (വര്ഷങ്ങള്‍ക്ക് മുന്‍പ്, കുറച്ച് നാളത്തെ മാത്രം പരിചയമുള്ള ഒരു കലാലയ ജീവിതത്തില്‍ നിന്നും വിടവാങ്ങി പോയപ്പോള്‍ എഴുതിയത്)

    ReplyDelete
  2. സൌഹ്രിദങ്ങൾ എപ്പോഴും വേദനകള്ളും കൂടിയാണ് .നല്ല കവിത...

    ReplyDelete
  3. ഞായറീപ്പകലിനെ പ്രണയിച്ചിടുംമ്പോല്‍ -നാമീ
    ഞായറാഴ്ചകളൊഴിച്ചിഴ പിരിയാതിരുന്നവര്‍...

    അപ്പോൾ ശനിയും വെറുതെ വിടുകയില്ല, അല്ലേ?

    നല്ല കവിത!

    ReplyDelete
  4. "എത്ര ശ്രമിച്ചാലും മറക്കുവാനാകുമോ? -നാമി
    ന്നത്രമേല്‍ മിത്രങ്ങളായയീ വേളയില്‍"

    നന്നായി ട്ടോ
    ആശംസകള്‍

    ReplyDelete
  5. പിരിയുവാനായ് അറിഞ്ഞവര്‍ നാം -വിട
    പറയുവാനായ് മാത്രമടുത്തവര്‍
    ഇടനെഞ്ചിലില്‍ പൊട്ടിച്ചിതറുമീ തീ -യൊട്ട്
    തടുക്കുവാനാകില്ല നീയറിയുന്നുവോ?

    കലാലയ ജീവിതം ഇന്നും ഒരു നൊമ്പരമായി അവശേഷിക്കുന്നു.. ഇനിയൊന്നു ഇല്ല എന്നറിഞ്ഞിട്ടും വെറുതെ മോഹിക്കുന്നു..


    നന്നായിട്ടുണ്ട്... ആശംസകള്‍...

    ReplyDelete
  6. സുഹൃദ് ബന്ധം ഒരു മഴവില്ലാണ്...................

    ReplyDelete
  7. കലാലയ ജീവിതത്തിന്റെ സ്മരണകള്‍ പോലും
    ഈ കവിത പോലെ മനോഹരം ആണ്...
    ദുഖവും ആ അലകളും ചിലപ്പോള്‍ പോകെ പോകെ
    മനസിനെ ശാന്തമാക്കുന്ന ഒരു പ്രതിഭാസം
    ആയി മാറുന്ന ഒരു വിചിത്ര സംഭവം ...

    ReplyDelete
  8. യാത്രാമൊഴി കേൾക്കുമ്പോൾ മനസ്സിന്റെ ഉള്ളറകളിൽ ഒരു പിടച്ചിൽ,,, ഓർമ്മകൾ ഒന്നായി കടന്നുവരുമ്പോഴുള്ള ഒരു ആവേശം,,, കവിത നന്നായി.

    ReplyDelete
  9. നന്നയി ഈ കവിത....എല്ലാ ഭാവുകങ്ങളും

    ReplyDelete
  10. "യാത്ര ചോദിക്കുവാന്‍ നേരമായ് പോകട്ടെ -ഞാന്‍
    മാത്രമായിനി ദൂരെ..,ഈ നിറമിഴിയുമായ്.....
    പിരിയുവാനായ് അറിഞ്ഞവര്‍ നാം -വിട
    പറയുവാനായ് മാത്രമടുത്തവര്‍
    ഇടനെഞ്ചിലില്‍ പൊട്ടിച്ചിതറുമീ തീ -യൊട്ട്
    തടുക്കുവാനാകില്ല നീയറിയുന്നുവോ?" ഈ വരികള്‍ ഹൃദയത്തില്‍ തൊടുന്നു. അതിന് വേറൊരു കാരണം കൂടിയുണ്ട്. ഇതുപോലൊരു വിടവാങ്ങല്‍ കവിത ഞാനും പണ്ട് എഴുതിയിട്ടുണ്ട്. ഏതാണ്ട് ഇതേ വികാരത്തില്‍ ഒരെണ്ണം.ഒരു നൊമ്പരം പകര്‍ന്നതിന് വളരെ നന്ദി!!

    ReplyDelete
  11. ഹോ..!!മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ....

    ReplyDelete
  12. എത്ര ശ്രമിച്ചാലും മറക്കുവാനാകുമോ? -നാമി
    ന്നത്രമേല്‍ മിത്രങ്ങളായയീ വേളയില്‍....
    നല്ല വരികള്‍ ..ഇഷ്ടപ്പെട്ടു...ഒരു വേള കലാലയ ജീവിതത്തിലേക്ക് തിരിച്ചു പോയി...ആശംസകള്‍...

    ReplyDelete
  13. കൊള്ളാം ജിമ്മി. യാത്ര മൊഴികള്‍ എപ്പോഴും ഒരു വേദന ഉണ്ടാക്കുന്നു മനസ്സില്‍..

    ReplyDelete
  14. ഓഹോ ...അപ്പോള്‍ ഈ സുഖം പണ്ടേ തുടങ്ങിയിരുന്നു അല്ലെ...നല്ല വരികള്‍...

    ReplyDelete
  15. കൊള്ളാല്ലോ ഇങ്ങനെ എല്ലാരും കലാലയ ജീവിതം ഓര്‍മിപ്പിച്ചു ഓര്‍മിപ്പിച്ചു എനിക്ക് ഇപ്പൊ ഒന്നൂടെ പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്..... നടക്കാത്ത മോഹം ....

    ReplyDelete
  16. കലാലയ ഓര്‍മ്മകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല ..വീണ്ടും ഓര്‍മിപ്പിച്ചു ഈ വരികള്‍ ....ആ ഓര്‍മ്മകള്‍ എന്നും മനസ്സില്‍ മായാതെ നില്‍ക്കട്ടെ ..എന്‍ പ്രിയ സുഹൃത്തിനു എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി .......ഹേ കലാലയമേ എന്തിനു ഞങ്ങളെ വിട്ടകന്നു .....ജീവിതത്തിലെ പേടിപ്പെടുത്തുന്ന യാഥാര്ത്യങ്ങള്‍ക്കിടയില്‍ തള്ളി വിട്ടുകൊണ്ട് എന്തിനു നീ പോയി ........ഞങ്ങളെയെല്ലാം വേര്‍പാടിന്റെ വേദനയില്‍ നിര്‍ത്തി കൊണ്ട് നീ എങ്ങു പോയി ........നിനക്ക് പോകാതിരിക്കാമായിരുന്നില്ലേ.....ഞങ്ങളിന്നു നീറുകയാണ് ജീവിതത്തിനിടയില്‍ പെട്ട്....നിന്റെ ഓര്‍മ്മകള്‍ മാത്രമാണീ .ഞങ്ങള്‍ക്ക് ഏക ആശ്വാസം, വേര്‍പാടിന്റെ നിമിഷങ്ങള്‍ തന്ന് നീ പോയെങ്കിലും മറക്കില്ല ഞങ്ങള്‍ നിന്നെ ഒരിക്കലും...
    കണ്ണീരോടെ ...നിന്റെ സ്വൊന്തം

    ReplyDelete
  17. അനുഭവങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന പദങ്ങള്‍ക്ക് ഊര്‍ജ്ജമുണ്ട്. തുടരുക...

    ReplyDelete
  18. "നിറഞ്ഞ മിഴിയും...
    തളര്‍ന്ന മൊഴിയും...
    പിരിഞ്ഞു പോകും വിഷാദയാമം...."

    നന്നായിട്ടുണ്ട് ജിമ്മി.... പഴയ ഓര്‍മ്മകള്‍ ഇങ്ങനെ വാക്കുകള്‍ ആയി പുറത്തു വരട്ടെ...

    ReplyDelete
  19. നല്ല വരികള്‍ !
    കണ്ടുമുട്ടലുകള്‍ ഉള്ളയിടത്തോളംകാലം യാത്രാമൊഴികളും ഉണ്ടാവും. അല്ലെങ്കില്‍ വളവും തിരിവും കണ്ടുമുട്ടലുകളും ഇല്ലാതെ ജീവിതം നീണ്ടൊരു ഒറ്റയടിപ്പാത ആവില്ലേ?

    ReplyDelete
  20. നല്ല വരികൾ. ഇഷ്ടപ്പെട്ടു.

    ReplyDelete
  21. കലാലയ ജീവിതം ഓര്‍മപെടുത്തിയതിനു നന്ദി..

    "എത്ര ശ്രമിച്ചാലും മറക്കുവാനാകുമോ? -നാമി
    ന്നത്രമേല്‍ മിത്രങ്ങളായയീ വേളയില്‍...."

    ReplyDelete
  22. എല്ലാവരും മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു നൊമ്പരം..ഒരു വിടവാങ്ങൽ......
    ഓർമ്മപ്പെടുത്തലിനു നന്ദി...
    സസ്നേഹം,
    പഥികൻ

    ReplyDelete
  23. ഇഷ്ടപ്പെട്ടു...

    ReplyDelete
  24. ജിമ്മിച്ച്ചായ..യാത്രാമൊഴിയുടെ നിറഞ്ഞ മിഴികള്‍ സംസാരിക്കുന്ന ദിവസം.. മനോഹരമായ വരികളിലൂടെ അവതരിപ്പിച്ചു.. അഭിനന്ദനങ്ങള്‍..

    ReplyDelete
  25. മനസ്സില്‍ തട്ടുന്ന കവിത....

    ReplyDelete
  26. ഇപ്പോഴും ജീവനുള്ള വരികള്‍.. അല്ലെ.. ?
    ആശംസകള്‍..

    ReplyDelete
  27. ഓരോ വിടപറച്ചിലും
    മനസ്സില്‍ മായാതെ തങ്ങിനില്‍ക്കുന്നതാകും
    ഇനിയും പറയുവാനേറെ ബാക്കിവെച്ചാകും
    ഓരോ യാത്രാമൊഴിയും മൌനത്തില്‍ അവസാനിക്കുന്നത്
    നല്ല കവിത ഇച്ചായാ...

    ഒരു യാത്ര മൊഴിയുടെ കവിത ദേ, ഇവിടെയുമുണ്ട്..
    എന്റേതല്ല.. എന്റെ അനിയന്‍ എഴുതിയതാണ്..
    http://abbadcheruppa.blogspot.com/2011/05/blog-post.html

    ReplyDelete
  28. ഹര്‍ മുലാകാത്‌ ക അന്‍ജാം ജുദായി ക്യൂം ഹേ? എല്ലാ കൂടിക്കാഴ്ച്ചകളുടെയും അന്ത്യം വേര്‍പെടാണ്.

    ReplyDelete
  29. നല്ല വരികള്‍
    സ്നേഹം വിടപറയും നാളിന്റെ ഓര്‍മകള്‍

    ReplyDelete
  30. യാത്ര ചോദിക്കുവാന്‍ നേരമായ് പോകട്ടെ -ഞാന്‍
    മാത്രമായിനി ദൂരെ..,ഈ നിറമിഴിയുമായ്.....

    എന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ നിറമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുന്ന കലാലയം!!
    മനസ്സില്‍ തൊടുന്ന വരികള്‍...
    കുറച്ചു വരികള്‍ കൂടി കൂട്ടിച്ചേര്‍ത്ത്‌ ഈണം നല്‍കിയാല്‍ മനോഹരമായിരിക്കും ജിമ്മിച്ചായാ:)

    ReplyDelete
  31. എല്ലാ കൂടിച്ചേരലകളുമൊരിക്കല്‍ വേര്‍പാടിലവസാനിക്കും. അതങ്ങനെ തന്നെ വേണം താനും. എന്നാല്‍, വേര്‍പിരിയലിന്റെ നിമിഷം വരെ അതിന്റെ ആഴം തിരിച്ചറിയുകയില്ല തന്നെ..!!!

    ReplyDelete
  32. പിരിയുവാനായ് അറിഞ്ഞവര്‍ നാം -
    വിട പറയുവാനായ് മാത്രമടുത്തവര്‍

    :)

    ReplyDelete
  33. പ്രീ ഡിഗ്രിയും , ഡിഗ്രിയും കഴിഞ്ഞു കോളേജ് വിട്ടിറങ്ങുമ്പോള്‍ എന്റെ മനസ്സിലും ഈ വരികള്‍ ആയിരുന്നു ജിമ്മിച്ച ...
    ആശംസകളോടെ (തുഞ്ചാണി)

    ReplyDelete
  34. ചിപ്പിയും മുത്തും ചിത്രശലഭങ്ങളും -നിത്യം
    തപ്പിയിറങ്ങിയീ-സ്നേഹ ബന്ധങ്ങളില്‍
    തപ്പുമാ സത്തയു മന്യോന്യം തോളേറ്റി -യന്ന
    ചെപ്പു തുറന്നതുമെന്നുമേ ഒന്നിച്ച്.
    എത്ര ശ്രമിച്ചാലും മറക്കുവാനാകുമോ? -നാമി
    ന്നത്രമേല്‍ മിത്രങ്ങളായയീ വേളയില്‍...


    ഒരിക്കലും മറക്കാൻ പറ്റില്ല കേട്ടൊ ഭായ്

    ReplyDelete
  35. പലരും വിടപിരിയലുകള്‍ കവിത ആക്കിയിട്ടുണ്ട്. നിങ്ങള്‍ പുതുമ ചോരാതെ, കേട്ടതൊന്നും ആവര്‍ത്തിക്കാതെ മനോഹരമായി തന്നെ ഈ കവിത എഴുതി
    അഭിനന്ദനം.....അല്ല....കുറെ ഓര്‍മ്മകള്‍ തിരികെ തന്നതിന് നന്ദി.

    ReplyDelete
  36. ശരിയാ അകലാന്‍ ആയിട്ട് അടുക്കും മരിക്കനായിട്ടു ജനിക്കും
    കൊള്ളാം നല്ല ആശയം

    ReplyDelete
  37. ഭൂരിപക്ഷം പേരും അനുഭവിച്ച ഒരു ജീവിതാവസ്ഥ ഭംഗിയുള്ള ഒരു കവിതയായി വായിച്ചപ്പോള്‍ പഴയ ചില ഓര്‍മകളിലേക്കു മനസു തിരിച്ചുപോയി...

    ReplyDelete
  38. നല്ല ആശയം മനോഹരമായി അവതരിപ്പിച്ചു....
    ആശംസകള്‍...

    ReplyDelete
  39. ഞാന്‍ ഒരു കവിത എഴുതാന്‍ ഒന്നാം ക്ലാസ്സുമുതല്‍ ട്രൈ ചെയ്യുവാ...... വരികള്‍ എത്രെ മുക്കിയിട്ടും വരുന്നില്ല ! :(
    ഇങ്ങേരു ഇത് ചെറുപ്പം മുതലേ തുടങ്ങിയതാ ല്ലേ ....
    യാത്ര ചോദിക്കുവാന്‍ നേരമായ് പോകട്ടെ -ഞാന്‍
    മാത്രമായിനി ദൂരെ..,ഈ നിറമിഴിയുമായ്.....
    നല്ല വരികള്‍ .....

    ReplyDelete
  40. ഓർമ്മകളിൽ എന്നെന്നും ഓർത്തിരിക്കും..
    അകലങ്ങളിൽ നിന്ന് എത്രയോ അടുത്തേക്ക് നിന്റെ സ്നേഹം എനിക്ക് കവർന്നു തരും

    ReplyDelete
  41. വേര്‍പിരിയുവാന്‍ വേണ്ടിയൊന്നിച്ചു കൂടിനാം
    വേദനകള്‍ പങ്കു വയ്ക്കുന്നൂ....

    ReplyDelete
  42. ഒരു കാല്‍പ്പനിക പരിവേഷം .
    വേദനിപ്പിക്കുന്ന എന്റെ ഓര്‍മകളിലേക്ക്
    ഇതും ചേര്‍ത്ത് വയ്ക്കുന്നു.

    ReplyDelete
  43. @സങ്കൽ‌പ്പങ്ങൾ :സൌന്ദര്യം ദര്‍ശിക്കാവുന്ന വിരഹം ..!
    @ശ്രീക്കുട്ടന്‍: തന്തോയം :)
    @Biju Davis:വിടാന്‍ പാടില്ല :)
    @Vishnu :നന്ദി മാഷേ .
    @ചെറുവാടി: ഈ കവിത ആന്നു പോസ്റ്റ്‌ ചെയ്തതിനു വേറൊരു കാരണം കൂടി ഉണ്ട്..
    അന്നായിരുന്നു..എന്റെ പഴയ കമ്പനിയിലെ അവസാന ദിവസം ..!
    ഇവിടെ വന്നഭിപ്രയം പറഞ്ഞ എല്ലാര്ക്കും ഒത്തിരി നന്ദി..!

    ReplyDelete
  44. നല്ല വരികള്‍.. വേര്‍പാടുകളെന്നും സ്നേഹ ബന്ധങ്ങളുടെ അളവുകോലാണ്‍...

    ReplyDelete
  45. "എത്ര ശ്രമിച്ചാലും മറക്കുവാനാകുമോ? -നാമി
    ന്നത്രമേല്‍ മിത്രങ്ങളായയീ വേളയില്‍"

    കലാലയ ജീവിത നാളുകളിലേക്ക് കൂട്ടിക്കൊണ്ട് പോയ മനോഹരമായ കവിത...

    ReplyDelete
  46. വളരെ നന്നായി.
    ആശംസകൾ

    ReplyDelete
  47. ഇനിയെന്ത് ചൊല്ലുവാന്‍ ....
    നന്നായി, ആശംസകള്‍......

    ReplyDelete
  48. @khaadu.. : കലാലയജീവിതമാണ് എനിക്കീകവിത തന്നതെങ്കിലും, വേറൊരു വേര്‍പാടാണ്, എന്ന് ഇത് വീണ്ടും ഓര്മ്മിപ്പിച്ചത്..എന്‍റെ പഴയ കമ്പനിയില്‍ നിന്നും ഒരു വിട വാങ്ങല്‍ ദിനം...!
    @Ratheesh M.S: എന്‍റെ സുഹൃത്തിന്‍റെ പ്രിയപ്പെട്ട വരികള്‍ അല്ലേ.. :)
    @ente lokam : വിരഹത്തിലാണ് നാം സൌന്ദര്യം കൂടുതല്‍ അടുത്തറിയുന്നതെന്നും കേട്ടിട്ടുണ്ട്..
    @mini//മിനി :ടീച്ചര്‍ ഭാഗ്യവതിയാണ്, വിദ്യാര്‍ത്ഥി ആയിട്ടല്ലെങ്കിലും ഇപ്പൊഴും കലാലയത്തില്‍ പോകാനുള്ള ആ ഭാഗ്യം...!
    @ചന്തു നായര്‍: നന്ദി ചന്തുവേട്ടാ..

    ഇവിടെ വന്നഭിപ്രയം പറഞ്ഞ എല്ലാര്ക്കും ഒത്തിരി നന്ദി..!

    ReplyDelete
  49. വീണ്ടും ആ പഴയ കാലം ഓര്‍മ്മയിലേക്ക് ഓടിയെത്തി..ഇണപിരിയാതെ കഴിഞ്ഞ നല്ല കൂട്ടുകാര്‍ ഇന്നെവിടെയോ...വല്ലാതെ നോവിച്ചു ഈ കവിത..ആശംസകള്‍..

    ReplyDelete
  50. Jimmy, Afeef here.Call me I dont have your new contact

    ReplyDelete
  51. കവിത എനിക്ക് വഴങ്ങില്ല. ഒരു :) ഇട്ടിട്ടു പോകുന്നു.

    ReplyDelete
  52. അന്ന് കോമ്പസ് കൊണ്ട് എഴുതിയത് ആണല്ലേ... അന്നും കിറുക്കനായിരുന്നു എന്ന് മനസ്സിലായി...

    ReplyDelete
  53. കവിത കൊള്ളാല്ലോ...

    ReplyDelete
  54. This comment has been removed by the author.

    ReplyDelete
  55. വിടവാങ്ങല്‍ എപ്പോഴും നൊംബരങ്ങല്‍ തണ്യാനു തരുന്നത്.

    ഇന്നതെ കാലത്ത് അകലങ്ങള്‍ കുറവാണ് എന്നു പറയാം അത്രമാത്രം

    ReplyDelete
  56. കൊള്ളാം.. കവിത്വമുള്ള കവിത.. നന്നായിട്ടുണ്ട്..
    ചങ്ങാത്തത്തിന്റെ ഊഷ്മളതയും വിടവാങ്ങലിന്റെ നൊമ്പരവും ഒക്കെയുണ്ട്..

    ReplyDelete
  57. @khaadu..: "കലാലയ ജീവിതം ഇന്നും ഒരു നൊമ്പരമായി അവശേഷിക്കുന്നു.. ഇനിയൊന്നു ഇല്ല എന്നറിഞ്ഞിട്ടും വെറുതെ മോഹിക്കുന്നു.." -നേര്
    @Ratheesh M.S:എന്റെ സുഹൃത്തിനെ പോലെ ... അല്ലെ :)
    @ente lokam : ഹൃദയത്തില്‍ നിന്നും
    @mini//മിനി :നന്ദി
    @ചന്തു നായർ: :)
    ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി..!

    ReplyDelete
  58. @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു:ആ കവിത കാണാനുള്ള ഭാഗ്യം ഈ ബൂലോകതുള്ളവര്‍ക്ക് കൂടി കൊടുക്കൂ..
    @വെള്ളരി പ്രാവ്: അങ്ങനൊന്നും ഉടനെ പോകുമെന്ന് ആരും മനപ്പായസം കാണണ്ട..
    @സീയെല്ലെസ്‌ ബുക്സ്‌ :സന്തോഷം
    @പരപ്പനാടന്‍.:അതില്‍ ഞാനും ധന്യനായി
    @ഏപ്രില്‍ ലില്ലി.:ജീവിതം വലിയ അനുഭവമായുള്ള ചേട്ടന്റെ മുന്നില്‍ ഞാന്‍ നിസ്സാരന്‍ സത്യം.
    @ഒരു ദുബായിക്കാരന്‍ :ചില അസുഖങ്ങളിങ്ങനാ , ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ അത് മാരില്ലന്നെ :)
    @kochumol(കുങ്കുമം):പണ്ട് പഠിക്കാത്ത പാഠങ്ങളൊക്കെ മക്കളോട് ചോദിച്ചു പഠി ചോളുന്നെ ..ഹഹ !

    ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി..!

    ReplyDelete
  59. @ഒരു കുഞ്ഞുമയില്‍പീലി:ഷാജി നന്നായി പറഞ്ഞു കേട്ടോ
    @Tomsan Kattackal :അതെ ഹൃദയത്തില്‍ നിന്നും വരുന്നത് നേരെ ഹൃദയത്തിലെക്കന്നല്ലേ
    @ആയിരങ്ങളില്‍ ഒരുവന്‍ : എല്ലാര്‍ക്കും അല്ലെ :)
    @Sandeep.A.K:സന്ദീപിന്റെ ആ ചെറിയ വരികള്‍ ഒത്തിരി നന്നായി.
    @റീനി:"കണ്ടുമുട്ടലുകള്‍ ഉള്ളയിടത്തോളംകാലം യാത്രാമൊഴികളും ഉണ്ടാവും...." :)
    @Echmukutty ::)
    @പഥികൻ:നന്മയുടെ ഓര്‍മ്മ അല്ലെ :)

    ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി..!

    ReplyDelete
  60. സുന്ദരമായ വരികള്‍..
    ഒരുപാടിഷ്ടായി..

    ReplyDelete
  61. മിഴിനാരു കൊണ്ടെന്റെ കഴലുകെട്ടാതെ
    പടി പാതി ചാരി തിരിച്ചു പൊയ്ക്കോള്ളൂ.
    കരള്‍ പാതി ചാരി തിരിച്ചു പൊയ്ക്കോള്ളൂ.

    ചുള്ളിക്കാടിന്റെ ഈ യാത്രാമൊഴി അന്വേഷിച്ചാണ് പോയത് ..എത്തിയത് ഇവിടെയും..
    പക്ഷെ വരവ് വെറുതെ ആയില്ല..!

    ReplyDelete
  62. @മുല്ല : :)
    @Jefu Jailaf:
    @ചാണ്ടിച്ചന്‍ :
    @Ismail Chemmad:
    @Hakeem Mons:
    @Arif Zain :
    @ഷാജു അത്താണിക്കല്‍ :

    മനസ്സില്‍ തട്ടി തന്നെ എഴുതിയത്.
    ഹൃദയത്തില്‍ നിന്നും നേരിട്ടെഴുതിയത് കൊണ്ടാകാം ഇത് മനോഹരമായതെന്നു തോന്നുന്നത്.
    അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും ഒത്തിരി നന്ദി!!

    ReplyDelete
  63. @Vipin K Manatt (വേനൽപക്ഷി) : ഈണം നല്‍കിയിരുന്നു എന്റെ ഒരു സുഹൃത്ത് പണ്ട്..കംപ്യുട്ടര്‍ ക്രാഷ് ആയപ്പോള്‍ അത് പിന്നെ നഷ്ടമായി.
    @നാമൂസ്:വലിയ സത്യം
    @കുമാരന്‍ | kumaran: :)
    @വേണുഗോപാല്‍ :ഞാന്‍ പറഞ്ഞില്ലേ നമ്മള്‍ ഒത്തിരി സാമ്യമുള്ളവരാണെന്നു ..
    @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.: നേര് നേരെ പറഞ്ഞു അല്ലെ :)
    @പൊട്ടന്‍: നന്ദി സുഹൃത്തെ
    @കൊമ്പന്‍ :ചങ്കില്‍ ചൊല്ലാന്‍ ചില വരികളും അല്ലെ :)

    അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും ഒത്തിരി നന്ദി!

    ReplyDelete
  64. @Pradeep Kumar: പലരും പറയുമ്പോള്‍ അതങ്ങനെ തന്നെയെന്നു മനസ്സിലാകുന്നു..
    @Absar Mohamed:നന്ദി ഡോക്ടറേ
    @YUNUS.COOL: ഇത് കവിതയെന്നു വിവരമുള്ളവര്‍ പറയില്ലെങ്കിലും , എന്റ്റെ വിവരക്കെടിനോട് അലിവു തോന്നുവര്‍ ഒത്തിരി ഈ കൂട്ടതിലുള്ളത് കൊണ്ട് ഇങ്ങനെ ജീവിച്ചു പോകുന്നു മാഷെ..:)
    @ജാബിര്‍ മലബാരി : :)
    @രഞ്ജു.ബി.കൃഷ്ണ: :)
    @Kattil Abdul Nissar :സന്തോഷം
    @ഇലഞ്ഞിപൂക്കള്‍: വാസ്തവം
    അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും ഒത്തിരി നന്ദി!

    ReplyDelete
  65. @കുഞ്ഞൂസ് (Kunjuss):
    @Kalavallabhan:മഴയിലൂടെ........:
    @അനുരാഗ് :
    @കണ്ണന്‍ | Kannan :
    @SHANAVAS :
    @ഷബീര്‍ - തിരിച്ചിലാന്‍:
    @Afi :
    അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും ഒത്തിരി നന്ദി!.

    ReplyDelete
  66. @ബഷീര്‍ Vallikkunnu: ആ സ്മൈലി പുടിചിര്ക്ക്ണ്‍ .. :) കവിത മാത്രമല്ല. ഇവിടെ.. എപ്പോഴും സ്വാഗതം..
    @ഏകലവ്യ:അതെങ്ങനെ മനസ്സിലായി.. :)
    @ Lipi Ranju :സന്തോഷം !
    @mottamanoj: വാസ്തവം !
    @ആസാദ്‌ :സന്തോഷം, ഒരിത്തിരി പഴയതാണ്.. ഏതാണ്ട് പത്ത് വര്‍ഷത്തിനു മുകളില്‍..
    @വാല്യക്കാരന്‍..:സന്തോഷം!
    @kaattu kurinji: "മിഴിനാരു കൊണ്ടെന്റെ കഴലുകെട്ടാതെ
    പടി പാതി ചാരി തിരിച്ചു പൊയ്ക്കോള്ളൂ.
    കരള്‍ പാതി ചാരി തിരിച്ചു പൊയ്ക്കോള്ളൂ."-- ഇഷ്ടായി..

    അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും ഒത്തിരി നന്ദി!

    ReplyDelete
  67. അണയാതെ നീറും നോവുമായ്
    അവിരാമം ഏതോ തേടലായ്...........

    യാത്രകള്‍ അവസാനിക്കുന്നില്ല :)

    ReplyDelete
  68. "യാത്ര ചോദിക്കുവാന്‍ നേരമായ് പോകട്ടെ -ഞാന്‍
    മാത്രമായിനി ദൂരെ..,ഈ നിറമിഴിയുമായ്......."

    ഈ ലൈന്‍ കണ്ടപ്പോഴേ ഇത് വായിക്കണ്ടാ എന്നാ തോന്നിയെ . യാത്ര ആരെങ്കിലും ചോദിക്കുന്നത് എനികിഷ്ടമല്ല ജിമ്മി ഏട്ടാ .. എല്ലാര്ക്കും മുന്പേ യാത്ര പറയാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍ .

    ReplyDelete
  69. വീണ്ടും കണ്ടുമുട്ടാനുള്ളതാവട്ടെ ഓരോ വിടപറയലും ....

    ReplyDelete