Saturday, August 27, 2011

മലയാളികള്‍ക്ക് ഒരു രൂപയ്ക്ക് അരി സാധ്യമാക്കിയ ഇടത് പക്ഷത്തിന് അഭിവാദനങ്ങള്‍..!


" തെറ്റിദ്ധരിക്കണ്ടാ.. തിരുത്തുവാന്‍ ശ്രമിക്കുകയും വേണ്ട..:) ശരിക്കൊന്ന് ഒന്നാലോചിച്ചാല്‍ മനസ്സിലാകും ഇടത് പക്ഷം തന്നെയാണ് ഇതിന്‍റെ യഥാര്ത്ഥ കാരണക്കാര്‍ എന്ന്.."

ഇടത് പക്ഷ്ത്തിന്‍റെ 2 രൂപ അരി പദ്ധതി അവരുടെ പ്രകടന പത്രികയിലെ പ്രധാന ഹൈലൈറ്റ് ആയിരുന്നു.. അപ്പം പിന്നെ വലതനു തോന്നി നമുക്കിതിനെ ഒന്ന് കടത്തി വെട്ടണമെല്ലൊ എന്ന്..
അങ്ങനെ അവര്‍ അതിനെ കടത്തിവെട്ടി എഴുതി പിടിപ്പിച്ചതാണ്  ഈ ഒരു രൂപ അരി പദ്ധതി..!
അപ്പം നിങ്ങ പറയീന്‍ ആരാ ഇതിന്‍റെ ശരിക്കുള്ള കാരണക്കാര്‍??  

ഇനി ഇടത് പക്ഷമെങ്ങാനും 3 രൂപയായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ വലതന്‍ 2 രൂപയില്‍ പിടിച്ചേനേ..
ദൈവമേ ഇടതന്‍ ഒരു രൂപയില്‍ പിടിച്ചാല്‍ അരി " ഫ്രീ " ആയി കൊടുക്കാനും ഒള്ള സാഹചര്യമായിരുന്നു ഒള്ളത്.. എന്തായാലും നമുക്ക് അത് അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാം..!

അപ്പം ഒരു ചോദ്യം ബാക്കി
അരിയൊക്കെ ഒരു രൂപയ്ക്ക് കിട്ടി.
അപ്പം നമുക്കിത് മിനിമം കഞ്ഞിയെങ്കിലും വെക്കണ്ടേ?
നിങ്ങടെ നാട്ടി പച്ചവെള്ളം 'ഐ മീന്‍' കുടിവെള്ളം.. (തെറ്റിദ്ധരിക്കല്ല് ബിവറേജസ് കോര്‍പ്പറേഷന്‍റെ വെള്ളമല്ല ഞാനുദ്ദേശിച്ചത്.. ) ഉണ്ടല്ലൊ ഇല്ലേ..
ഇനി ഒരു ലിറ്റര്‍ കുപ്പിവെള്ളം (ബിസലരി) എങ്ങാനും വേണമെങ്കി രൂപ 15 ആണെന്നാണ് എന്‍റെ അറിവ്..
ഒരു ചമ്മന്തി അരയ്ക്കാന്‍ ഇനി ഒരു തേങ്ങ വാങ്ങാമെന്ന് വെച്ചാ എന്താ കഥ.. ഒരു ലിറ്റര്‍ വെള്ളത്തില്‍ താഴെ കിട്ടുമൊ?

പേടിക്കണ്ടാ.. വെറും 34 രൂപ മുടക്കുമുതലുള്ള 750 മിലി. റം 250 രൂപയ്ക്ക് വാങ്ങി സര്‍ക്കാരിനു 157 (നികുതി) രൂപയും ബാക്കി ബിവറേജസ് കോര്‍പ്പറേഷ്നും ലാഭമുണ്ടാക്കി കൊടുക്കാന്‍ യാതൊരു മടിയും ഇല്ലാത്ത ദിവസ്ക്കൂലിക്കാര്‍ നമ്മുടെയിടയില്‍ ഒത്തിരി ഉണ്ടന്നേ..( കടപ്പാട്: മനോരമ)
ഇതു കൊണ്ടുള്ള ഗുണങ്ങളൊന്നും പറയെണ്ട..

ദിവസക്കൂലി 400-700 രൂപവരെയാണ് നാട്ടിലെന്നാണ് അറിവ്
മടിയില്ലെങ്കില്‍ പണി അതിലേറെ.! അല്ലേ‌ല്‍ ബംഗാളികളും ബീഹാറികളും കേരളത്തില്‍   വരില്ലായിരുന്നല്ലൊ? പണിയില്ലെന്ന് പറ്യുന്ന മലയാളികള്‍ അത് ചെയ്യാന്‍ വരുന്നവരോട് പണിയെടുപ്പിക്കാന്‍ ഹിന്ദി പഠിക്കെണ്ട അവസ്ഥയാ നാട്ടില്‍  .. നേരാവണ്ണം സ്കൂളില്‍ ഹിന്ദി പഠിച്ചിട്ടില്ല പിന്നാ...!

അതൊക്കെ പോട്ടെ.. ഇപ്പഴും ടോംസ് പിരിച്ചെഴുതിയ പുഴു+കല്ല്+അരി = പുഴുക്കലരി തന്നെയാണൊ കൊടുക്കുന്നത്?

എന്തായാലും അഞചാറ് മാസം മുന്‍പ് വരെ അരി മുടക്കികളെന്ന് വിളിക്കപ്പെട്ടവര്‍ അരി അതിലും കുറഞ്ഞ വിലക്ക് കൊടുക്കുന്നത് നല്ല കാര്യം തന്നെ..

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഭരണപക്ഷ്ത്തിന്‍റെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു ഈ "അരി മുടക്കി" പ്രയോഗം.  തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിലക്കുകളൊക്കെ  വേഗം നീക്കി അവസാനം രണ്ട് രൂപയ്ക്ക് അരി വാങ്ങാന്‍ ചെന്നവരെ റേഷന്‍കടക്കാര്‍ രണ്ടു കയ്യും നീട്ടി കാത്തിരിപ്പുണ്ടായിരുന്നു...   
 ---------പൂരത്തെറിവിളിക്കാന്‍..!!
യാതൊരു മുന്‍കരുതലും ഇല്ലാതെ വെറും ഒരിലക്ഷന്‍ തട്ടിപ്പ് നടത്തി അന്ന് നാണം കെട്ടവരൊക്കെ ഇപ്പൊഴും യാതൊരു മടിയും കൂടാതെ ഇതൊക്കെ മേന്മയായ് പറയുന്നത് കാണുമ്പോള്‍ ചിലപ്പോള്‍ ചിരി അടക്കാന്‍ സാധിക്കാറില്ല.!
നാലര വര്ഷം കിടന്നുറങ്ങിയിട്ട് തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് അങ്ങനെയൊരു പ്രഖ്യാപനമിറക്കിയത്  തിരഞ്ഞെടുപ്പ് ചട്ടങ്ങളേക്കുറിച്ചൊന്നും അറിയാത്തവരായിരുന്നെങ്കില്‍ അവരത് സമ്മതിക്കണം അഥവാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് വെറുതെ ഒരു പ്രഖ്യാപനം ഇറക്കി പാവപ്പെട്ടവനെ തിരുമണ്ട്നമാരാക്കാം എന്ന് അവര്‍ കരുതിയെങ്കില്‍ അതിന് മാപ്പ് ചോദിക്കാനുള്ള ചങ്കുറപ്പ് ഇനിയെങ്കിലും കാണിക്കണം..

ചിരി വരുന്നത് വേറൊരു കാര്യം ഓര്ത്തിട്ടാ..

അധികാരത്തില്‍ കയറിയ അന്ന് തന്നെ പെട്രോളിലൂടെയുള്ള അധിക നികുതി വേണ്ടെന്ന് വെക്കാന്‍ തയ്യാറായ ഉമ്മന്‍ ചാണ്ടിയോട് കൊടിയേരി പറഞ്ഞത്

"നിങ്ങ ആദ്യമിതല്ലായിരുന്നു കോയാ പറയേണ്ടിയിരുന്നത് ആ അരിയില്ലേ.. ഒരു രൂപയുടെ അരി.."

പെട്രൊളിന്‍റെ വിലകൂടുമ്പോള്‍  കേരളത്തിന്‍റെ  ലാഭം വേണ്ടെന്ന് വെച്ച് മലയാളിയെ ഒരിക്കല്‍ പോലും സഹായിക്കാതെ അന്ന് ഒരു ബന്ത് നടത്തി "ഡ്യൂട്ടി" നിര്‍വ്വഹിക്കുന്ന ടീമാ പറയുന്നതെന്നോറ്ക്കണം..!

എന്തായാലും ഓണത്തിന് നിങ്ങള്‍ നല്കിയ ഈ ഓണസമ്മാനത്തിന് ഇവിടുത്തെ ഒരു പൂച്ച പോലും നന്ദി കാണിക്കൂലാ :( അതെനിക്കുറപ്പാ!  പറ്റുമെങ്കി അതിലെങ്ങനെ കുറ്റം കാണാം എന്ന് നോക്കും  അതാ നമ്മള്‍ പഠിച്ച   ആദ്യപാഠം .. അഥവാ  "പാഠം ഒന്ന് .. നന്ദികേട്.."

എന്തായാലും ഞാന്‍ ആ പാഠം മറ്ന്നിട്ട്.. എന്‍റെ വക ഒരായിരം നന്ദി.. ഈ ഓണസമ്മാനത്തിന്..

(പാവപ്പെട്ടവന് വേണ്ടി).

എന്ന് സ്വന്തം.....
ഒപ്പ്...













Tuesday, August 16, 2011

നിങ്ങള്‍ എന്ത് നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചു??

ജീവിതം ഒരു ചൂതാട്ടമാണ്
ചിലതൊക്കെ നഷ്ടപ്പെടുത്തി
ചിലതൊക്കെ നേടുന്ന ഒരു ചൂതാട്ടം...!
എന്തെങ്കിലും നേടണോ?
എന്തെങ്കിലും നഷ്ടപ്പെടുത്തിയേ മതിയാവു....!
സുഖം നേടാന്‍
ദു:ഖം വെച്ച് കളിക്കണം
ദു:ഖം നേടാന്‍ സുഖങ്ങളും..!
വിജയിക്കുവാന്‍ വേണ്ടി
സ്വയം കരുക്കളാക്കി ചൂതാടണം...
അവസരം നഷ്ടപ്പെടുത്തി ചിലര്‍
അഴലിലൂടോടുന്നു
അലസത നഷ്ടപ്പെടുത്തി ചിലര്‍
അറിവ് നേടുന്നു.
സ്വര്‍ഗ്ഗം നഷ്ടപ്പെടുത്താന്‍
ചിലര്‍ നരകം തേടുന്നു.
സമയം കുറ്ച്ചേയുള്ളു..
നിങ്ങള്‍ എന്ത് നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചു.
അല്ല എന്ത് നേടുവാന്‍ തീരുമാനിച്ചു..?
 
(എന്‍റെ പഴയൊരു ബ്ലോഗില്‍ നിന്നും ഇങ്ങോട്ട് പറിച്ച് നട്ട ഒരു കവിത അല്ല  ജീവിതപാഠം..!)

Thursday, August 4, 2011

മദ്യം നയം വ്യക്തമാക്കുമ്പോള്‍.....!



              ഇതു വായിക്കുന്ന സകല മാന്യകുടിയന്മാരും കുടിച്ചികളും(1) ഇതില്‍ പറയുന്ന ഏതെങ്കിലും കാര്യങ്ങള്‍ നിങ്ങളുമായ് ബന്ധമുള്ളതോ നിങ്ങളെ വിഷമിപ്പിക്കുന്നതായോ തോന്നുന്നുവെങ്കില്‍, അതെന്നെ ഏറെ സന്തോഷിപ്പിക്കുമെന്നതിനാല്‍ എന്നെ അന്വേഷിക്കാതിരിക്കുക....!

“കേരള ജനതയെ ഇത്ര ഏറെ ഐക്യത്തിലും സന്തോഷത്തിലും സമ്പത്തിലും ഏറ്റവുമുപരി പ്രശസ്തിയിലും കാലാകാലങ്ങളായി നിലനിര്ത്തിപ്പോരുന്ന മദ്യത്തെക്കുറിച്ച് നിങ്ങള്‍ക്കറിവുള്ളതല്ലോ? ആയതിനാല്‍ എത്രയും വേഗം ഇതിനെ കേരളത്തിന്‍റെ ദേശീയ പാനീയമായ് പ്രഖ്യാപിക്കാനും റേഷന്കട വഴി കുടുംബത്തില്‍ ആളൊന്നിന്, ദിവസേന 500 മി.ലി. ഫ്രീ ആയും ബാക്കി സബ്സിഡി നിരക്കിലും കൊടുക്കുവാനും നിയമസഭയില്‍ ബില്ലു കൊണ്ടു വരുന്നതായിരിക്കും"

ഇങ്ങനെയൊരു വാര്ത്ത നിങ്ങള്‍ ഇപ്പോള്‍ കണ്ടിട്ടില്ലയെങ്കില്‍ അടുത്ത തവണ ബുദ്ധിയുള്ള എതെങ്കിലും ഒരു മുന്നണിയുടെ പ്രകടന പത്രികയില്‍ നിങ്ങള്‍ ഇതു പ്രതീക്ഷിക്കുക..

സാക്ഷര കേരളത്തില്‍ എല്ലാവര്‍ക്കും വീട്ടില്‍ മിനിമം ഒരു മൊബൈല്‍ ഫോണ്‍ എന്ന് തറപ്പിച്ച് പറയാന്‍ ആവില്ലേലും ഒരു കുടിയന്‍ അല്ലെല്‍ കുടിച്ചി വേണമെന്നത് നമ്മുടെ അഭിമാനത്തിന്‍റെ പ്രശ്നവും അലിഖിത നിയമവുമായിരിക്കുന്നു ..

 ***************************************************************************

പണ്ട് കാലം മുതല്‍ക്കേ (ഏകദേശം BC 10000 ) ചരിത്രത്തില്‍ മദ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്... ചരിത്രം അവിടെ നില്ക്ക‍ട്ടെ..-----------

നമ്മുടെ സര്‍ക്കാരിനു ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ വരുമാനം കൊണ്ട് വരുന്ന മദ്യമാണ് ഏറ്റവും കൂടുതല്‍ കുടുംബ പ്രശ്നങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ റോഡ്‌ അപകടങ്ങള്‍ക്കും കാരണമാകുന്നത് എന്നത് ഒരു വലിയ വിരോധാഭാസമായി നമ്മുടെ ഇടയില്‍ നില്ക്കുന്നു.! മാത്രമല്ല എത് പ്രശങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും അത് ഇത്രയും വഷളാക്കാന്‍ 'ടി'യാന്‍ വഹിച്ച് പങ്ക് കുറവല്ലായിരുന്നു എന്ന്….! ഇതു മാത്രമോ ? ചെകുത്താനേപ്പോലും നാണിപ്പിക്കുന്ന രീതിയിലുള്ള പുതിയ പുതിയ നികൃഷ്ടമായ കുറ്റകൃത്യങ്ങള്‍ മലയാളികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതും ടിയാനത്രേ.....!

മദ്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളേക്കുറിച്ച് എഴുതിയാല്‍ ഇവിടം കൊണ്ട് തീരില്ല എന്നതിനാല്‍ ഞാനത് നിങ്ങള്‍ക്ക് തന്നെ വിട്ടു തന്നിരിക്കുന്നു.

 **********************************************************************
കേരളസമുഹത്തില്‍.പ്രത്യേകിച്ച് കൂലിപ്പണിക്കാരുടെ ഇന്നത്തെ വരുമാനമനുസരിച്ച് വെരും 20 ദിവസം ചെയ്താല്‍ കിട്ടുന്ന കാശ് ഒരു പക്ഷെ ഗള്ഫില്‍ ജോലി ചെയ്യുന്ന താഴേക്കിടയിലുള്ളവര്‍ക്ക്‍ 1 മാസം ജോലി ചെയ്താലേ കിട്ടുകയുള്ളു എന്നയവസ്ത്ഥയുള്ളപ്പോഴും ഈ ശീലത്തിനടിമയാകുന്നവര്‍ അത് മുഴുവനും ഈ അമൃതിനു വേണ്ടി ചിലവാക്കി കുടുംബത്തെ മുഴുപ്പട്ടീണിയാക്കുക മാത്രമല്ല വീട്ടിലെ സമാധനവും കൂടി നശിപ്പിക്കുകയാണ്. കൂലിപ്പണിക്കാരന് കിട്ടുന്ന ദിവസക്കൂലി പോലും തട്ടിപ്പറിക്കാനാണല്ലോ സര്‍ക്കാര്‍ ഈ സമ്പ്രദായം ഭംഗിയായി പ്രൊമോട്ട് ചെയ്യുന്നത്...! നടക്കട്ടെ, നാട് നന്നാവട്ടെ,  ജനങ്ങള്‍ ബോധമില്ലാതെ തന്നെ ഇങ്ങനെ ജീവിക്കട്ടെ..!
ഗള്‍ഫില്‍ പിന്നെ സര്‍ക്കാരിനെയെങ്കിലും പേടിയുള്ളതിനാല്‍ സാധാരണക്കാരന്‍റെ കാശ് അവന്‍റെ കീശേലിരിക്കും.. പിന്നെ കുടിക്കാതെ ഉറക്കം വരില്ല എന്നുള്ളവന്‍റെ കാര്യം ഞാനെന്ത് പറയാനാ...

***********************************************************************

ഓണം വിഷു റംസാന്‍ ക്രിസ്മസ് ന്യൂ ഇയര്‍ എന്ന് വേണ്ട ആഘോഷം ഏതായാലും നമുക്ക് മദ്യം മതി എന്നതാ ഇപ്പഴത്തെ പരസ്യമായ രഹസ്യം..!

ഇനി ബ്രാണ്ടുകളുടെ കാര്യത്തിലും മത സൌഹാര്‍ദ്ദം ഉണ്ടത്രേ .. എന്റെ ഒരു കൂട്ടുകാരന്റെ നിരീക്ഷണമാണിത് ഓരോ മതക്കാര്‍ക്കും അവരുടെതായ ബ്രാന്‍ഡ്‌ ഉണ്ടെന്നാണ് പുള്ളിക്കാരന്‍റെ കണ്ടു പിടിത്തം..

ക്രിസ്തിയന്‍ ബ്രദേര്‍സ് , ശിവാസ് റീഗല്‍ പിന്നെ ജിന്ന്, ഇതില്‍ ഏതു ആരുടെ എന്ന് ഞാന്‍ പറയേണ്ടല്ലോ .. :)

ക്രിസ്ത്യാനികള്‍ അല്ലെങ്കില്‍ അച്ചായന്മാര് പൊതുവേ യാതൊരു മറയും ഇല്ലാതെ കഴിക്കുന്ന കൂട്ടത്തിലാന്നു മാത്രമല്ല സ്വല്പം വീശിയില്ലേല്‍ അതെന്തോ മാനക്കേടാന്നു ആരോ പറഞ്ഞുവത്രേ..! ഇവര്കൂടുതലുള്ള  സ്ഥലമായത് കൊണ്ടാണോ മദ്ധ്യ അല്ല മദ്യതിരുവിതാംകൂര്‍ എന്ന പേര് വന്നതെന്ന് ഒരു ചെറിയ സംശയമില്ലാതില്ലാതില്ലേ  .....? :)

മദ്യം വിഷമാണെന്ന് പറഞ്ഞു പഠിപ്പിച്ച ഗുരുദേവനപമാനമായിട്ട് മദ്യരാജാക്കന്മാരുള്ള മറ്റൊരു സമുഹം. മുസ്ലിങ്ങള്‍ മദ്യം തൊടില്ല എന്ന് ഞാന്‍ പറയില്ല. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ കുടിയന്‍ (എന്റെ ഒരു പഴയ റൂം മേറ്റ്‌ ) ഒരു മുസ്ലീമായിരുന്നു. പറയാതെ വയ്യല്ലോ പക്ഷെ ഈ സമൂഹം വെള്ളമടിയില്‍ സ്വല്പം പുറകിലാണെന്നു സമ്മതിക്കേണ്ടി വരും.

എനിക്കു തോന്നുന്നു അതിനു കാരണം ഇസ്ലാം മത വിശ്വാസികള്‍ ക്കിടയില്‍ ഏറ്റവും വലിയ പാപത്തോടൊപ്പം മദ്യപാനത്തെ കാണണമെന്ന് പഠിപ്പിക്കാറുണ്ടത്രേ.. കാരണം മദ്യപിച്ചു ബോധം പോയാല്‍ പിന്നെ അത് മറ്റെല്ലാ പാപത്തിലേക്കും നമ്മെ നയിക്കും എന്നത് കൊണ്ട് തന്നെ..

ഈ സത്യം എല്ലാരും ഉള്‍ക്കൊണ്ടിരുന്നങ്കില്‍ എന്നാശിച്ച് പോകുന്നു..

***********************************************************************
ഒരു പക്ഷെ.. സ്കൂളിലൊ, കോളേജിലൊ ഒക്കെ വെച്ചായിരിക്കും പലരും ഇത് ആദ്യമേ രുചിച്ച് നോക്കുന്നതും തുടങ്ങി വെക്കുന്നതും…

പിന്നെ ശീലമായാല്‍ സര്‍ക്കാര്‍ രക്ഷ്പ്പെട്ടൂ..

പോലീസും കോടതിയും ഒക്കെ…..!

സര്‍ക്കാരിനൊരു സ്ഥിര വരുമാനവും..

പൊലീസിന് ദിവസവും ജോലിയും…. :)

സന്തോഷിക്കാന്‍ വെള്ളമടി

ദു:ഖം തീര്‍ക്കാന്‍ വെള്ളമടി…

കൂട്ടുകൂടാന്‍ വെള്ളമടി.

അങ്ങനെ വെള്ളമടിക്കാന്‍ ഒരോരോ കാരണങ്ങള്‍ തന്നേ വന്നോളുമെന്നെ…. ;

നമ്മുടെ സൈക്കിള്‍ അഗര്‍ബത്തി പോലെ…..!

**************************************************************************

സര്‍ക്കാരിന്‍റെ (ബിവരേജസ് കൊര്‍പ്പരെഷന്‍) സ്ഥാപനത്തീന്ന് മാത്രം വാങ്ങാന്‍ പറ്റാത്തപ്പോള്‍ കള്ളിന്‍റെ കൂടെ (അല്ലെങ്കില്‍ പച്ച വെള്ളത്തില്‍) ചില കിടുക്കന്‍ സാധങ്ങള്‍ കലര്ത്ത് നല്ല രസകരമായ പേരുകളില്‍ ലഭ്യമാകും.

ആനമയക്കി, എട്ടടിവീറന്‍, പുല്ലുപറിയന്‍,എന്ന് വേണ്ട യേശുക്രിസ്തു എന്ന് വരെ പഹയനമാര്‍ ഇവരുടെ സ്വഭാവത്തിനനുസരിച്ച് പേരിട്ടിട്ടുണ്ട്.

പിന്നെ ഒരോണമൊ ക്രിസ്മസ്സോ ഒക്കെയാണെങ്കില്‍ പുതിയൊരു റിക്കാറ്ഡ് പിറക്കുന്നതിനൊപ്പം. ജനങ്ങള്‍ മറ്റോരു മദ്യധുരന്തത്തിന്‍റെ കഥ കൂടി മനസ്സില്ലാ മനസ്സോടെ കേള്‍ക്കേണ്ടി വരാറുണ്ട് എന്ന സത്യം ഇവിടെ പല്പ്പോഴും മറ്ക്കുന്നു..

************************************************************************

വെള്ളമടിച്ചാലേ സാഹിത്യം വരു എന്ന് ചിലര്. ചൂണ്ടിക്കാണിക്കാന്‍ അനേകം സാഹിത്യകാരന്മാരും.. ഒരു പക്ഷേ അവരുടെ സൃഷ്ടികള്‍ മഹത്തരമായിരുന്നിരിക്കാം എന്നാല്‍ ജീവിതം പരാജയമാരുന്നൊ എന്ന് കൂടി അന്വേഷിക്കണം.

ചില മഹാന്മാറ് ബൈബിളിന്നും പുരാണങ്ങളിന്നും ഒക്കെ വാക്കുകളെടുത്ത് വളച്ചൊടിച്ച് സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്നു..

ചിലര്‍ മെഡിക്കല്‍ സയന്സിനെ കൂട്ട് പിടിച്ചാണ് കുടിയെ ന്യായീകരിക്കുന്നെ.

ചിലര്‍ പറയുന്നു. ബിയറല്ലേ.. അല്ലെങ്കില്‍ വൈനല്ലേ.. കുഴപ്പമില്ലത്രേ..

ചിലര്‍ പറയുന്നു കുടിച്ചോ പക്ഷെ കണ്ട്രോള്‍ വേണം..
ഈ കണ്ട്രോള്‍ ഉള്ളവര്‍ ഇതങ്ങ് വേണ്ടാന്ന് വെച്ചാ പോരെ…

എന്തായാലും ഈ ലേഖനമെഴുതിയത് കൊണ്ടൊന്നും ആരും കുടി നിര്ത്തില്ലെന്ന് ഉറപ്പാ,

കീശേലെ കാശ് തീരുമ്പം ആദ്യം കുടി നിര്ത്തും

പിന്നെ പുതുതായ് കാശു കടം തരാനുള്ള ആളെകിട്ടിയില്ലേല്‍ അന്നും കുടി നിര്ത്തും..

പിന്നെ ഏറ്റവും കൂടുതല്‍ തവണ നിര്ത്താന്‍ പറ്റുന്ന ഒരേയൊരു കാര്യം ഈ കുടിയല്ലേ, ഒന്ന് നിര്ത്തി നോക്കിക്കൂടെ വെറുതെ …!

***********************************************************************

1(ഇതിന്‍റെ സ്ത്രീലിംഗം ഇതല്ലെങ്കില്‍ എനിക്കെതിരെ സ്ത്രീ പീഡനത്തിനു കേസ് കൊടുത്ത് പ്രശസ്തനാക്കരുതെന്ന് വിനീതമായ് അഭ്യര്ത്ഥിച്ച് കൊള്ളട്ടെ :)