Monday, January 11, 2010

എന്ന് സ്വന്തം സുഹൃത്ത്

ഒരു നല്ല സുഹൃത്ത് ദൈവത്തിന്‍റെ ഒരു വലിയ സമ്മാനമാണ്. അങ്ങനെ ആകാന്‍ കഴിയുന്നത് ഒരു വലിയ അനുഗ്രഹവും.

നമ്മുടെ എല്ലാ ആവശ്യങ്ങളും പറയാതെ അറിഞ്ഞു സഹായിക്കാന്‍, ലോകം നമ്മളെ ‌കളിയാക്കുമ്പോള്‍ നമ്മളെ മാറോട് ചേര്‍ത്ത് ആശ്വസിപ്പിക്കാന്‍‍, നമ്മുടെ സുഖത്തിലും ദുഃഖത്തിലും പങ്കു ചേര്‍ന്നു നമ്മളെ പൂര്‍ണ്ണമായും അറിഞ്ഞു എപ്പോഴും വഴികാട്ടിയായ് കൂടെ നടക്കാന്‍, ഒരു സുഹൃത്ത് ഉണ്ടെങ്കില്‍ .....തീര്‍ച്ചയായും നിങ്ങള്‍ ഭാഗ്യവാനാണ്,എന്നാല്‍ നമ്മളുടെ രൂപത്തില്‍ ഇങ്ങനെ എല്ലായ്പ്പോഴും കൂടെയുണ്ടാവാന്‍ ഒരൊറ്റ വ്യക്തിക്കു സാധിക്കുകയില്ല; ദൈവത്തിനൊഴികെ! അതിനാല്‍ ഈശ്വരന്‍ നമുക്ക് അനേകം സുഹൃത്തുക്കളെ തന്നിട്ടുണ്ട്. ഒരാളല്ലെങ്കില്‍ മറ്റൊരാള്‍‍ ഒരോരോ സന്ദര്‍ഭങ്ങളില്‍ നമ്മളെ അറിഞ്ഞ് നമ്മുടെ സഹായമാകും.

എല്ലാവര്‍ക്കും എല്ലായ്പ്പോഴും ഒരു സുഹൃത്തായ് നിലകൊള്ളാന്‍ കഴിയണമെങ്കില്‍ നിലയ്ക്കാത്ത ആശയവിനിമയം ആവശ്യമാണ്. ആശ്വാസമായ് അകലെ, സ്വാര്‍ത്ഥതയുടെ ‌‌‌‌വേലിക്കെട്ടുകള്‍ക്കും അപ്പുറത്ത് ഒരാള്‍ നമ്മളെ അറിയാന്‍, നമ്മളെ കേള്‍ക്കുവാന്‍, നമ്മുടെ കൊച്ചുകൊച്ചുസന്തോഷദുഃഖങ്ങളില്‍ പങ്കാളിയാകുവാന്‍, പിന്നെ ലോക നാടക‌വേദിയില്‍ കണ്ട കഥകള്‍ പങ്കു വെയ്ക്കാന്‍ കൂടെ ഉണ്ടെന്‍കില്‍ അയാളും ഒരു നിങ്ങളുടെ ഒരു സുഹൃത്തായിരിക്കില്ലേ?! ....:)