Wednesday, November 23, 2011

കൊടുത്താല്‍ കൊല്ലത്തും.......!


"കൊടുത്താല്‍ കൊല്ലത്തും കിട്ടും.!"

ജീവിതത്തിലെ ഏറ്റവും വലിയ നിയമവും സത്യവും പച്ച മലയാളത്തില്‍ പറയാന്‍ ഈ പഴഞ്ചൊല്ലാണ് ഏറ്റവും നല്ലത് എന്ന് തോന്നുന്നു.

"താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്മ്മങ്ങള്‍, താന്‍ താന്‍ അനുഭവിച്ചീടുകെന്നേവരൂ." എന്നതാണ് ഇതേ ആശയം നല്കുന്ന കുറേക്കൂടി പ്രശസ്തമായ പഴംചൊല്ല്. ഇതേ ആശയം ഉള്ള അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ആശയമുള്ള അനേകം പഴഞ്ചൊല്ലുകള്‍ മലയാളത്തില്‍ ഉണ്ട്.

ഇം‌ഗ്ലീഷില്‍ ഇതെ ആശയം പന്‍കു വെയ്ക്കുന്ന അനേകം പഴഞ്ചൊല്ലുകള്‍ ഉണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ് ‌ "Do unto others what you like them to do unto you" നിങ്ങള്‍ക്കു മറ്റുള്ളവര്‍ ചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ അവര്‍ക്കായി ചെയ്യുക.

ഒരു പക്ഷെ മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ പഠിക്കുന്ന ഒരു കുട്ടിക്ക് ഇത് കൃത്യമായി അറിയാമെന്നു മാത്രമല്ല അവന്‍ തന്‍റെ ജീവിതയാത്രയില്‍ ഇതുള്‍ക്കൊണ്ടു തന്നെയായിരിക്കും ജീവിക്കുന്നതും. എന്നാല്‍ പ്രായമാകുന്നതോടു കൂടി എവിടെവെച്ചാണ് ഈ അറിവുകളൊക്കെ നമ്മേ കൈവിട്ടുപോകുന്നതെന്നു പോലും മറന്നുപോകുന്നു..!

അറിവു കൂടി എന്നു നാം വിലയിരുത്തുന്നതു അന്യനു എത്ര നന്നായി "പാര" വെക്കാം എന്നു സ്വയം പരീശീലിച്ചാണു! ഒടുവില്‍ കൂടെ നടക്കുന്നവനെ അവനറിയതെ എങ്ങനെ 'വലിപ്പിക്കാം' എന്നു പരീക്ഷിച്ചു ബോദ്ധ്യപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ എല്ലാം തികഞ്ഞവനായി സ്വയം അല്ലെങ്കില്‍ കൂട്ടുകാര്‍ക്കിടയില്‍ അവരോധിക്കും.

ജീവിത്തിലെ ഒന്നിനുപുറകെ മറ്റൊന്നായി വരുന്ന പ്രശ്നങ്ങളുടെ കാരണം അന്വേഷിച്ചു തലപുണ്ണാക്കുമ്പോഴും പരിഹാരക്രീയകള്‍ ചെയ്യുമ്പൊഴും നമ്മളില്‍ പലരും ഈ 'വലിയ' നിയമം ഓര്‍ക്കാറില്ല എന്നതാണു വാസ്തവം! എന്നാല്‍ അന്യന്‍റെ സ്വത്തും സുഖങ്ങളും മോഷ്ടിക്കുമ്പോഴും നശിപ്പിക്കുമ്പോഴും ഇതു നമ്മള്‍ക്കും ബാധകമാണന്ന് ഈ നിയമം ഓര്മ്മിപ്പിക്കുന്നത്.!

നമ്മുടെ ബുദ്ധിയില്‍ സുരക്ഷവലയം തീര്ത്ത്, തെളിവുകളെല്ലാം നശിപ്പിച്ച് ഏറ്റവും ശക്തരായവരുടെ സഹായം ഉള്ളവരെന്നു സ്വയം ബോദ്ധ്യപ്പെടുത്തുമ്പോള്‍, നിങ്ങള്‍ കണ്ണില്‍ കാണുന്ന പരിധികള്‍ക്കപ്പുറം പരിധിയും കണ്ണും ഉള്ളവന്‍ വെച്ച നിയമമാണിതെന്നു മറക്കരുത്! നിങ്ങള്‍ ചെയ്യുന്ന അതേ നാണയത്തില്‍ തന്നെ തിരികെ കിട്ടുമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നത്‌ കൊണ്ടാണെന്ന് തോന്നുന്നു പലരും ഈ സത്യങ്ങള്‍ മനസ്സിലാക്കുന്നില്ല . ദൈവം നമ്മുടെ ചെയ്തികള്‍ക്കു എന്തായാലും ഭൂമിയില്‍ പകരം വെച്ചിട്ടുണ്ടു. "നല്ലതു ചെയ്യുന്നവനു നല്ലതും തിന്മ ചെയ്യുന്നവനു തിന്മയും!"

ഇനിയും പ്രശ്നങ്ങള്‍ നിങ്ങളേ വിടതെ പിന്തുടരുമ്പോള്‍ ഒരു കൊച്ചുകുട്ടിയോടു ചോദിച്ച് ഈ നിയമം പഠിക്കാന്‍ ശ്രമിക്കു.. ശാശ്വതമായ പരിഹാരം തരാത്ത നൂറു പരിഹാരക്രിയകളേക്കാള്‍ എത്രയോനല്ലതാണത്!

(എന്‍റെ പഴയൊരു ബ്ലോഗില്‍ നിന്നും ഇങ്ങോട്ട് പറിച്ച് നട്ട ഒരു ജീവിതപാഠം..!)

50 comments:

 1. ജീവിതത്തിലെ ഏറ്റവും വലിയ നിയമവും സത്യവും പച്ച മലയാളത്തില്‍ പറയാന്‍ ഈ പഴഞ്ചൊല്ലാണ് ഏറ്റവും നല്ലത് എന്ന് തോന്നുന്നു

  ReplyDelete
 2. "കൊടുത്താല്‍ ബ്ലോഗിലും കിട്ടും....!!!"
  :)

  ReplyDelete
 3. പെട്ടെന്നെന്തു പറ്റി ഒരു പ്രകോപനവുമില്ലാതെ ?

  സസ്നേഹം,
  പഥികൻ

  ReplyDelete
 4. അടി പൂരം .നടപടിയകലെ.

  ReplyDelete
 5. നിങ്ങള്‍ക്കു മറ്റുള്ളവര്‍ ചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ അവര്‍ക്കായി ചെയ്യുക.

  ആശംസകള്‍...

  ReplyDelete
 6. ഒരു കൊച്ചുകുട്ടിയെ കാണട്ടെ....എന്നിട്ട് വേണം ഈ നിയമം പഠിക്കാന്‍!!!

  ReplyDelete
 7. ഞാനെന്ന ഞാന്‍ ഞാനില്‍ തന്നെ ഒതുങ്ങിന്നടത്തോളം ക്കാലം ജിമ്മിച്ചന്‍ പറഞ്ഞ കാര്യം നിലനില്‍ക്കും അതായത് നാടും നാട്ടാരും നന്നാവാനും മനസ്സിലാക്കാനും ഒന്നും പോണില്ല

  ReplyDelete
 8. അല്ല ജിമ്മിചായോ ..എന്ത് പറ്റി......നല്ലൊരു സൌഹൃദത്തിന്റെ കഥയെഴുതിയെ ..വായിക്കട്ടെ ഈ കുഞ്ഞു മയില്‍പീലി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 9. എന്താ ജിമ്മിച്ചാ,

  ഒരു ചുവടു മാറ്റം..ആരാണ് ഉപദ്രവിച്ചത് ?

  ReplyDelete
 10. അങ്ങിനെതന്നെ.. മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കുംമ്പോൾ നമ്മുദെ കാര്യങ്ങൾ നാമറിയാതെ നിറവേറ്റപ്പെടും എന്നു കേട്ടിരിക്കുന്നു. അല്ല എന്തു പറ്റി..

  ReplyDelete
 11. തത്വ ജ്ഞാനം മഹാ ജ്ഞാനം
  എന്താണാവോ സംഭവിച്ചത് ??

  ReplyDelete
 12. നല്ല പങ്കുവെയ്ക്കൽ; ആശംസകൾ..!!

  {ലേബൽ: ജിമ്മീ ഒരു ചുവടുമാറ്റം, എവിടെയോ എന്തോ പന്തികേട്}

  ReplyDelete
 13. (എന്നാല്‍ പ്രായമാകുന്നതോടു കൂടി എവിടെവെച്ചാണ് ഈ അറിവുകളൊക്കെ നമ്മേ കൈവിട്ടുപോകുന്നതെന്നു പോലും മറന്നുപോകുന്നു...............!) കൈവിട്ടു പോകുന്നതല്ല, സൗകര്യപൂര്‍വ്വം മറച്ചു വെക്കുന്നതാണ്....

  ReplyDelete
 14. ജിമ്മി.. നന്നായി പറഞ്ഞു.. വിതച്ചത് കൊയ്യാതെ തരമില്ല.. നല്ല ചിന്തകള്‍ പകര്‍ന്നു തരുന്നതില്‍ സന്തോഷം... അടഞ്ഞ കണ്ണുകള്‍ തുറക്കാന്‍ അത് ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടാല്‍ ഈ വാക്കുകള്‍ക്കു അര്‍ത്ഥമായി...

  ReplyDelete
 15. :)

  പ്രായമാകുന്നതോടു കൂടി എവിടെവെച്ചാണ് ഈ അറിവുകളൊക്കെ നമ്മേ കൈവിട്ടുപോകുന്നതെന്നു പോലും മറന്നുപോകുന്നു..!....
  കൈവിട്ട് പോകുന്നില്ലല്ലൊ. സൗകര്യപൂര്‍വ്വം മറക്കുന്നതല്ലെ?
  മറവി അഭിനയിക്കുന്നതല്ലെ?

  "താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍,
  താന്‍ താന്‍ അനുഭവിച്ചീടുകെന്നേവരൂ."

  ReplyDelete
 16. "നമുക്ക് നാമേ പണിവതു നാകം, നരകവും അതുപോലെ" - ഉള്ളൂര്‍, പ്രേമസംഗീതം.

  ReplyDelete
 17. എന്താ മാഷേ ധ്യാനം കൂടാന്‍ പോവുകയാണോ ?
  അതോ ശബരിമലയ്ക്ക് പോകാനുള്ള പരിപാടിയോ ?

  ആശംസകള്‍ ..!!

  ReplyDelete
 18. ഒരു ഇരുട്ടടി കിട്ടി എന്ന് തോന്നുന്നു..;)

  ReplyDelete
 19. "സ്വയംകൃതാനര്‍ത്ഥം" അതല്ലേ ഈ ജീവിതത്തിന്റെ അര്‍ഥം?

  ReplyDelete
 20. ആശയം സത്യമാണ്. കൊടുത്താല്‍ കൊല്ലത്തും കൊടുങ്ങല്ലൂരിലും എന്ന് വേണ്ട എല്ലായിടത്തും കിട്ടും .
  പക്ഷെ ഇപ്പോള്‍ ജിമ്മിച്ചന്റെ ഈ പോസ്റ്റ്‌ എന്ത് കൊണ്ട് ? എന്നാ ചോദ്യത്തിനാണ് പ്രസക്തി / അത് കൂടി പോസ്റ്റില്‍ വിശദീകരിക്കമായിരുന്നു ..
  ആശംസകള്‍

  ReplyDelete
 21. ഇതു എല്ലാ മത ഗ്രന്ഥങ്ങളിലും നേരത്തെ പറഞ്ഞിട്ടുള്ളതല്ലേ? ഖുര്‌ആനിലുള്ളതു ഞാൻ എഴുതാം.
  ബൈബിളിലും ഗീതയിലുമുള്ളതു അറിവുള്ളവർ എഴുതും.
  ഖുർ‌ആനിൽ “ഇന്ന മഹൽ ഹുസ്രി യുസ്‌റ” (നിശ്ചയമായും ഒരു കയറ്റത്തിനു ഒരു ഇറക്കം ഉണ്ടായിരിക്കും)
  ഐസ്ക ന്യൂട്ടൻ പറഞ്ഞതും ഇതേ അർത്ഥമാണ് (For every Action there must be an equal & Opposite reaction)
  ഇനി അക്കൌണ്ടൻസിയിൽ Every Debit there must be a Credit to Complete the Transaction ഇതേ അർത്ഥമാണ്.

  ReplyDelete
 22. എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് മനുഷ്യര്‍ എല്ലാം കാട്ടിക്കൂട്ടുന്നത്. തനിക്ക്‌ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന ധാരണയില്‍. അവസാനം....

  ReplyDelete
 23. അല്ല...ഇതിനിടയില്‍ കൊല്ലം വന്നു പെട്ടത് എങ്ങനെയാണ്? തിരോന്തരോം തൃശ്ശൂരും കോഴിക്കോടും ഒക്കെ നിരന്നു കിടപ്പുണ്ടല്ലോ...

  സാധാരണ കൊടുത്താല്‍ കൊല്ലത്ത് കിട്ടാറില്ലേ?

  ReplyDelete
 24. പിടിച്ചു ഞാനവനെന്നെക്കെട്ടി
  കൊടുത്തു ഞാനവനെനിക്കിട്ട് രണ്ട്.......

  ReplyDelete
 25. ‘ഒരു പക്ഷെ മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ പഠിക്കുന്ന ഒരു കുട്ടിക്ക് ഇത് കൃത്യമായി അറിയാമെന്നു മാത്രമല്ല അവന്‍ തന്‍റെ ജീവിതയാത്രയില്‍ ഇതുള്‍ക്കൊണ്ടു തന്നെയായിരിക്കും ജീവിക്കുന്നതും. എന്നാല്‍ പ്രായമാകുന്നതോടു കൂടി എവിടെവെച്ചാണ് ഈ അറിവുകളൊക്കെ നമ്മേ കൈവിട്ടുപോകുന്നതെന്നു പോലും മറന്നുപോകുന്നു..!‘

  സത്യം....!

  പിന്നെ കൊല്ലം കണ്ടാൽ അച്ചി വേണ്ടാന്നൊരു ചൊല്ലും കൂടുണ്ടെന്നത് സമാധാനം..!

  ReplyDelete
 26. കൊല്ലത്ത് മാത്രമല്ല എല്ലായിടത്തും നിന്നും കിട്ടും
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

  ReplyDelete
 27. അപ്പൊ അങ്ങനെയാണ് പട്ടാമ്പി റെയില്‍വേ സ്റ്റേഷനുണ്ടായതല്ലേ..?

  ഏതായാലും ഇയാള്‍ക്ക് പ്രായമാകുംതോറും "അറിവ്" കൂടികൂടി വരികയാട്ടോ...!!

  ഗുഡ്‌ലക്ക്‌..

  ReplyDelete
 28. നല്ല വിശദീകരണം .....:) ചാച്ചുവും പറയും ഇടയ്ക്കു ഇങ്ങിനെ ചൊല്ല് ....പണ്ടുള്ളവര്‍ അനുഭവത്തില്‍ നിന്ന് പറഞ്ഞ കാര്യങ്ങളാകാം അല്ലെ ..നല്ല രസമുണ്ട് .....ഇനിയും വരാംട്ടോ

  ReplyDelete
 29. കൊടുത്താൽ ഇതുപോലെ കമന്റും കിട്ടും!

  ReplyDelete
 30. കൊടുത്താല്‍ ഇപ്പോള്‍ കൊല്ലം മാറി കൊട്ടാരക്കര ആക്കി... പാരകള്‍ ഒക്കെ ചേര്‍ന്ന് ഒക്കെ മാറ്റിമറിച്ചു അറിഞ്ഞില്ലേ ജിമ്മി ആ കാര്യം?


  ചുവടുമാറ്റം കണ്ടു പറഞ്ഞാണ് ട്ടോ ?

  ReplyDelete
 31. എന്തായാലും കിട്ടും എന്ന് ഉറപ്പ്
  നല്ല പാഠം

  ReplyDelete
 32. നൂറു തികഞ്ഞല്ലോ ? ജിമ്മിച്ചാ..ചിലവുണ്ടേ ..അടുത്ത മീറ്റിനു ...
  കഥ വായിച്ചില്ല ..പിന്നെ വയിചോള്ളം.ട്ടോ

  ReplyDelete
 33. "അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിച്ചെടുക്കാന്‍ എടുക്കുന്ന സമയ ദൈര്ഘ്യത്തെയാണ് ജീവിതം എന്ന്നു പറയുന്നത്.." എന്തേയ്..?
  അതല്ലേ ഇച്ചായോ?

  ReplyDelete
 34. ഈ ലോകത്ത് ചെയ്യുന്ന നന്മതിന്മകള്‍ക്ക് പ്രതിഫലം ഇവിടെ തന്നെ കെട്ടുമെന്ന ഏറ്റവും ചെറിയ ചോല്ലല്ലേ, കൊടുത്താല്‍ കൊല്ലത്തും കിട്ടും. അത് നന്നായി ആഖ്യാനം ചെയ്തു.

  ReplyDelete
 35. അര്‍ഥരാത്രിയില്‍ വെളിപാടുണ്ടായ അച്ചായന്‍....

  ReplyDelete
 36. രസണ്ട്.......
  welcome to my blog
  nilaambari.blogspot.com
  if u like it plz follow and support me!

  ReplyDelete
 37. അതിന് ജിമ്മിച്ചാ, ഞാന്‍ ജിമ്മിച്ചനെ ഒന്നും ചെയ്തില്ലല്ലോ. :-(

  ReplyDelete
 38. എന്തുപറ്റി !! എവിടുന്നോ നല്ലൊരു തിരിച്ചടി കിട്ടിയ മട്ടുണ്ടല്ലോ !!! :)

  ReplyDelete
 39. "Do unto others what you like them to do unto you...like

  ReplyDelete
 40. ഒന്നും പറ്റിയിട്ടല്ലാന്നേയ്, എല്ലാവരും കൂടി ഇങ്ങനെ ചോദിയ്ക്കാതെ...എന്തു പറ്റീ എന്തു പറ്റീന്ന്...

  ReplyDelete
 41. valare sathyam.............. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.........

  ReplyDelete
 42. ഈ പഴംചൊല്ലില്‍ ഒട്ടും പതിരില്ല ..ശെരിയാണ് പണ്ടൊക്കെ കൂലി പിന്നെ പിന്നെയാ..ഇപ്പൊ വരമ്പത്തെന്നു ഞങ്ങളുടെ നാട്ടില്‍ പറയുന്നു..

  ReplyDelete
 43. വളരെ ഇഷ്ടപ്പെട്ടു ആശംസകള്‍ ..........

  ReplyDelete
 44. അതിവെളവന് അരി അങ്ങാടീല് എന്നും പറയാറുണ്ട്‌.
  എന്തായാലും പഴഞ്ചൊല്ലുകാരന് നല്ല നമസ്കാരം.
  അച്ചായനൊരു സ്നേഹ സലാം.,

  ReplyDelete
 45. @Absar Mohamed :ബ്ലോഗില്‍ പലപ്പോഴും ഒരു ബാര്‍ട്ടര്‍ സമ്പ്രദായം ആണ് ഭംഗിയായി നടക്കുന്നതെന്ന് പോലും തോന്നിയിട്ടുണ്ട്
  @പഥികൻ:ഇത് ഞാന്‍ പണ്ടെഴുതിയതാണ് ഇപ്പോള്‍ ഒന്ന് നല്ല വെളിച്ചം കാണിച്ചു എന്ന് മാത്രം :)
  @സങ്കൽ‌പ്പങ്ങൾ:ആരറിയുന്നു..
  @khaadu.. :)
  @ചാണ്ടിച്ചന്‍ : എന്നിട്ട് കണ്ടുവോ? ചോദിച്ചുവോ ? :)
  പലരും പറഞ്ഞതോര്‍ക്കുന്നു എന്തോ എന്നെ പ്രകോപിപ്പിച്ചു അത്രേ?.. ഇത് ഞാന്‍ പന്ടെഴുതിയതാണെന്ന് , അവസാനം സൂചിപ്പിച്ചുണ്ട്
  അഭിപ്രായങ്ങള്‍ക്ക് ഒത്തിരി ഒത്തിരി നന്ദി

  ReplyDelete
 46. @കൊമ്പന്‍:അപ്പം അറിയാം ഗൊച്ചു ഗള്ളന്‍ അല്ലെ :)
  @ഒരു കുഞ്ഞുമയില്‍പീലി:ഒരു ചെയ്ഞ്ച് ഒക്കെ വേണ്ടേ :)
  @ഒരു ദുബായിക്കാരന്‍ :ഹഹ അപ്പൊ ഒരുപദ്രവം ഉണ്ടായാല്‍ ആരും നന്നാകും എന്നാണോ :)
  @Jefu Jailaf : ഒരു പഴയ പോസ്റ്റ്‌ ഇപ്പൊ വീണ്ടും വെളിച്ചം കാണിച്ചു.. അത്ര തന്നെ :)
  @റശീദ് പുന്നശ്ശേരി :ഇന്നലെ ഒരു ബോധി മരത്തിന്റ്റെ തണലില്‍ കിടന്നുറങ്ങി.. ഹല്ല പിന്നെ :)
  ഇത് ഞാന്‍ പന്ടെഴുതിയതാണെന്ന് , അവസാനം സൂചിപ്പിച്ചുണ്ട്
  അഭിപ്രായങ്ങള്‍ക്ക് ഒത്തിരി ഒത്തിരി നന്ദി

  ReplyDelete
 47. @‍ആയിരങ്ങളില്‍ ഒരുവന്‍:നല്ലതെന്നും പന്തി കേടെന്നും.. ഞാനിപ്പോ ഏതെടുക്കും? :)
  @ashraf meleveetil:"കൈവിട്ടു പോകുന്നതല്ല, സൗകര്യപൂര്‍വ്വം മറച്ചു വെക്കുന്നതാണ്.... "-- :)
  @Sandeep.A.K:അടഞ്ഞ കണ്ണുകള്‍ തുറക്കാന്‍ അത് ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടാല്‍ ---അത്രയേ ഉള്ളോ ആശ.!
  @മാണിക്യം:സൗകര്യപൂര്‍വ്വം മറക്കുന്നതല്ലെ?
  മറവി അഭിനയിക്കുന്നതല്ലെ-- :)
  @Tomsan Kattackal : നമുക്ക് നാമേ പണിവതു നാകം, നരകവും അതുപോലെ
  അഭിപ്രായങ്ങള്‍ക്ക് ഒത്തിരി ഒത്തിരി നന്ദി

  ReplyDelete
 48. @‍പരപ്പനാടന്‍.: ഒരു ചെയ്ഞ്ച് ഒക്കെ വേണ്ടേ..
  @ഉമേഷ്‌ പിലിക്കോട്:ശബരിമലയില്‍ ചെന്ന് ധ്യാനം കൂടിയാലോ? കൂടുന്നോ :)
  @Suma Rajeev:എങ്ങിനെ ഇത്ര കൃത്യമായി പറയുന്നു.. വല്ല അനുഭവവും മറ്റും... :)
  @appachanozhakkal :അപ്പീലില്ല :)
  @വേണുഗോപാല്‍ :ഈ ചോദ്യത്തിനു ആണ് നിമിഷം പ്രസക്തിയില്ലേ .. പ്രത്യേകിച്ചും അച്ചു മാമനില്‍ നിന്നുമൊക്കെ ദിവസവും ജനങ്ങള്‍ പാഠങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍..


  അഭിപ്രായങ്ങള്‍ക്ക് ഒത്തിരി ഒത്തിരി നന്ദി

  ReplyDelete