പണ്ഡിറ്റിനെ ശരിക്കും ഇത്രയും പ്രശസ്തനാക്കിയതിന്‍റെ പിന്നില്‍.. അല്ലെങ്കില്‍ അതിന്‍റെ ആക്കം കൂട്ടിയതിന്‍റെ കാരണം ഇന്‍റര്നെറ്റിന്‍റെ സഹായത്തില്‍ മാത്രം ജീവനുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകളാണെന്ന് സമ്മതിക്കേണ്ടി വരും..
എത്ര മോശം പടമാണ് എടുത്തതെങ്കിലും പണ്ഡിറ്റ് ഒരു മഹാസംഭവമാണെന്ന് സമ്മതിച്ചേ പറ്റൂ.....!
ഒന്ന് : ഒരു സിനിമ എടുത്തു അതിലെ 99 ശതമാനം ജോലികളും ഒറ്റയ്ക്ക് ചെയ്തു ഒടുവില്‍ തീയേറ്ററില്‍ വരെ എത്തിക്കാന്‍ കാണിച്ച ഈ ചങ്കൂറ്റത്തിനെ..
രണ്ടു : വലിയ ഗായകരായ ചിത്രയേയും,MG ശ്രീകുമാറിനെയും വെച്ച് പാടിച്ചതിന്(ഈ ഗാനങ്ങളും ഗായകരുടെ കഴിവ് കൊണ്ട് കൂടി നന്നായ ഗാനങ്ങളാണ്)
മൂന്ന് : ഈ സിനിമ ഇത്രയും വലിയ വിജയമാക്കിയതിന്..(അതായത് വെറും 5 ലക്ഷം മുടക്കി കോടികളുടെ ലാഭം ഉണ്ടാക്കിയതിന്)
നാല് : കോടികള്‍ ഇല്ലാതെ ഇന്ന് സിനിമ എടുക്കാന്‍ സാധിക്കില്ല എന്ന അബദ്ധ ധാരണ പൊളിച്ചെഴുതിയതിന്..
അഞ്ച് : തന്നെ പച്ചത്തെറി വിളിച്ചവരെ തിരികെ തെറി വിളിക്കുന്നതിനു പകരം ആത്മ സംയമനത്തോടെ പ്രതികരിച്ചതിന്.
ഇനിയിയുമുണ്ട് പണ്ഡിറ്റിനെ തെറി വിളിക്കുന്നതിലൂടെ മാത്രം ആളായ മഹാന്മാരും ബുദ്ധിജീവികളായ പല സിനിമാക്കാരെയും അക്ഷരാര്ത്ഥത്തില്‍ നാണിപ്പിക്കുന്ന പണ്ഡിന്‍റെ ഗുണ ഗണങ്ങള്‍..!
എന്നെ തെറ്റിദ്ധരിക്കരുത്.. ഞാന്‍ പണ്ഡിറ്റിന്‍റെ ആരാധകനല്ല! പണ്ഡിറ്റിന്‍റെ സിനിമ കണ്ടിട്ടില്ലെങ്കിലും അത് നല്ലതാണെന്ന് അബദ്ധധാരണയും ഇല്ല.. എത്ര മാത്രം മോശമായിരിക്കുമെന്ന് ഊഹിക്കാന്‍ ആദ്യമേ ഹിറ്റ് ആയ അതിലെ ചില ഗാനരംഗങ്ങള്‍ മാത്രം കണ്ടാല്‍ മതി.
സംവിധാനവും പിന്നെ അഭിനയവും സഹിക്കാന്‍ പറ്റാത്തതാണ് എന്നതിന് സംശയമില്ല..
നമ്മള്‍ ഇത് സഹിക്കേണ്ടി വന്നതെന്ത് കൊണ്ടെന്ന് മനസ്സിലാക്കണമെങ്കില്‍ " ബെസ്റ്റ് ആക്ടര്‍" എന്ന പടത്തില്‍ മമ്മൂട്ടി പറയുന്ന ഒരു ഡയലോഗ് ഓര്ത്താല്‍ മതിയാകും.. "നല്ലൊരു ശതമാനം ആള്‍ക്കാരും സിനിമയില്‍ അഭിനയിക്കണം എന്ന മോഹവുമായി നടക്കുന്നവരാണത്രേ....!"
അതു പോലെ സിനിമയിലഭിനയിച്ച് പേരെടുക്കണമെന്ന് വലിയ മോഹവും അതൊടുവില്‍ ദാഹവും വിശപ്പുമായ് മാറിയ പണ്ഡിറ്റ് അനേകം ബിരുദങ്ങള്‍
വാങ്ങിക്കൂട്ടിയതിന്റെ ധൈര്യത്തില്‍ സ്വയം ഈ പരിപാടിക്കിറങ്ങിത്തിരിച്ചു. മലയാളിക്ക് തന്നെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല എന്ന ബോധം ഒരു പക്ഷേ മനശാസ്ത്രം പഠിച്ച് പണ്ഡിറ്റിന് നല്ല രീതിയില്‍ ഉള്ളതിന്‍റെ പേരില്‍ തന്നെയാകും മറ്റൊരാളുടെ കീഴിലും ചാന്സ് അന്വേഷിച്ച് നടന്ന് ഒള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ, ഈ പരിപാടിക്ക് ഒറ്റയ്ക്ക് ഇറങ്ങിത്തിരിച്ചത്..
വാങ്ങിക്കൂട്ടിയതിന്റെ ധൈര്യത്തില്‍ സ്വയം ഈ പരിപാടിക്കിറങ്ങിത്തിരിച്ചു. മലയാളിക്ക് തന്നെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല എന്ന ബോധം ഒരു പക്ഷേ മനശാസ്ത്രം പഠിച്ച് പണ്ഡിറ്റിന് നല്ല രീതിയില്‍ ഉള്ളതിന്‍റെ പേരില്‍ തന്നെയാകും മറ്റൊരാളുടെ കീഴിലും ചാന്സ് അന്വേഷിച്ച് നടന്ന് ഒള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ, ഈ പരിപാടിക്ക് ഒറ്റയ്ക്ക് ഇറങ്ങിത്തിരിച്ചത്..
സിനിമയിലൂടെ പ്രശസ്തി മാത്രം ആഗ്രഹിച്ച് സന്തോഷ്, സ്വന്തം സൃഷ്ടിയുടെ മോശവശങ്ങളെക്കുറിച്ച് മനസ്സിലാക്കാനോ അംഗീകരിക്കാനോ തയ്യാറായില്ല!
സിനിമയ്ക്ക് വേണ്ടി വീടും കുടിയും വിറ്റിറങ്ങിയവന് സിനിമ തന്നെ ജീവിതമായപ്പോള്‍ ഒടുവില്‍ ദൈവവും കൈ വിട്ടില്ല. കാശ് സന്തോഷിന്‍റെ ആത്യന്തിക ലക്ഷ്യമാരിന്നോ എന്ന് അറിയില്ല എങ്കിലും, തെറിവിളിക്കാനും തെറിവായിച്ച് സായൂജ്യമടയാനും വേണ്ടി മാത്രം യൂട്യൂബില്‍ പണ്ഡിറ്റിന്‍റെ പാട്ടില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ പാവത്തിന് അത് കാശായി അക്കൌണ്ടിലേക്ക് വീഴുന്നു..
എന്തായാലും പയ്യെ പയ്യെ സന്തോഷ് പണ്ഡിറ്റ് ഇല്ലാതെ മലയാളിക്ക് ജീവിക്കാന്‍ ആവില്ല എന്ന് മനസ്സിലാക്കിയ ഒന്നാം കിട ചാനലൊക്കെ ഒടുവില്‍ സന്തോഷിനെ സ്വന്തം ചാനലിലേക്ക് കൊണ്ട് വരാന്‍ കിണഞ്ഞ് ശ്രമിക്കുകയായിരിന്നു, പലരും ഇന്‍റെര്വ്യൂകളില്‍ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ച് പുള്ളിയെ ഒരു കോമാളിയായ് ചിത്രീകരിച്ച് കയ്യടി വാങ്ങാന്‍ ശ്രമിച്ചിരുന്നു എന്നത് വാസ്തവം. റിലീസ് ചെയ്ത സിനിമ എന്തിന്‍റെ കാരണമെന്ന് അറിയാതെ ഹിറ്റായതോടെ പല ചാനലുകാര്‍ക്കും പണ്ഡിറ്റിനെ വിളിക്കേണ്ടത് റേറ്റിങ്ങ് കൂട്ടാനുള്ള് മാര്‍ഗ്ഗമെന്ന് മനസ്സിലായി.
ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒരിന്റെര്‍വ്യൂ . ചതിയിലൂടെ ആള്‍ക്കാരെ വീഴ്ത്തി റേറ്റിങ്ങ് ഉണ്ടാക്കുന്ന "സുകേഷിന്‍റെ സപ്പോര്‍ട്ടര്‍"(കടപ്പാട് ബെര്‍ളി) ചാനലിന്‍റെ ആണ്. രാഷ്ട്രീയക്കാരേയും മറ്റെല്ലാ മേഖലയിലുള്ളവരെയും നിര്‍ദ്ദയം കമഴ്ത്തി അടിക്കുന്ന നികേഷിനെ പക്ഷേ പണ്ഡിറ്റ് ഒരൊറ്റ ചോദ്യവുമായി നേരിട്ട് പീസ് പീസാക്കി ഭിത്തിയിലൊട്ടിച്ച് വെക്കുന്ന കാഴ്ചയായിരുന്നു.. നമ്മള്‍ കണ്ടത്.
എന്നാല്‍ മനോരമക്കാരന് ഇന്റെര്‍വ്യൂ നടത്തിയപ്പോള്‍ വളരെ കരുതലോടെ നേരിട്ടു. തന്നെ ഇന്‍റെര്വിയൂ ചെയ്യാനും മാത്രം വിവരമുള്ള ആരും തന്‍റെ സിനിമ കാണാന്‍ ധൈര്യപ്പെടില്ല എന്നുള്ള വിശ്വാസം വളരെ ശരിയായിരുന്നു. പക്ഷേ ശിഖണ്ഡിയെ മുന്നില്‍ നിര്ത്തി യുദ്ധം ജയിക്കുക എന്ന മഹാഭാരതത്തിലെ ചതി മനോരമ പാവം പണ്ഡിറ്റിനോട് കാണിച്ചു.. സിനിമ കണ്ട ഹതഭാഗ്യര്‍ ആ കൂട്ടത്തിലുണ്ടായിരുന്നു.. പിന്നെ പുലിക്കുട്ടി ഷാനിയും , പലര്‍ക്കും ഇപ്പോഴും പേരറിയാത്ത കുറേ സിനിമാക്കാരും ഒക്കെ ചേര്ന്ന് സന്തോഷിനെ നിര്‍ദ്ദയം തലങ്ങും വിലങ്ങും പ്രഹരിച്ചു.. ആദ്യമായി സന്തോഷ് ദേഷ്യപ്പെടുന്നത് പോലും കാണേണ്ടി വന്നു..
കണ്ടം തുണ്ടം വെട്ടു കൊണ്ട സന്തോഷിനെ അടുത്ത ദിവസം നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകള്‍ സഹതാപത്തോടെയാണ് വരവേറ്റത്..
പണ്ട് തെറിവിളിച്ചവരില്‍ ഹൃദയമുള്ളവര്‍ സന്തോഷിനെ സപ്പോര്‍ട്ട് ചെയ്ത് ലേഖനങ്ങള്‍ എഴുതി ലൈക്ക് വാങ്ങി ത്തുടങ്ങി..
ഇതിനിടെ "കലയെ ഇത്ര അഘാധമായി സ്നേഹിക്കുന്ന ;)" ഏതോ സംഘടന ഒരു അവാര്‍ഡ് മലയാളസിനിമയുടെ കാരണവരായ മധുവിനെ കൊണ്ട് കൊടുപ്പിച്ചതോടെ , ഈ സഹതാപം ആറിയാതെ പലരുടെയും ഇടയില്‍ പണ്ഡിറ്റിനെ കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയിലേക്ക് വന്നു..
ചിത്രം,വീഡിയോ കടപ്പാട് : ഗൂഗിള്‍ , യൂട്യുബ്
സഹതാപത്തില്‍ നിന്നും പ്രേമം ജനിക്കുന്നു എന്ന് കേട്ടിട്ടുണ്ട്.. .. പക്ഷെ സഹതാപത്തിന്റെ പേരില്‍ മാത്രം ഒരു സുപ്പര്‍ സ്റ്റാര്‍ ജനിക്കുമോ?
ReplyDeleteചില ഇന്റര്‍വ്യൂ കാണുമ്പോള്‍ തോന്നും ഇയാള്‍ പറയുന്ന പോലെ മറ്റുള്ളവരെ വിഡ്ഢികള്‍ ആക്കിയതല്ല , ഇയളൊരു വിട്ടി ആണോ എന്ന് (പാട്ടുകള്‍ പാടുമ്പോളും , സിനിമയിലെ ഡയലോഗ് പറയുമ്പോളും )..
ReplyDeleteഎന്നാലും അയാള്‍ കാശ് ഉണ്ടാക്കിയ രീതിയില്‍ അയാളെ അഭിനന്ദിക്കുന്നു ... ഞാന്‍ ഇപ്പോയ അറിഞ്ഞേ youtubil കൂടി കാശ് കിട്ടും എന്ന് ....
http://www.youtube.com/t/partnerships_faq
പിന്നെ സിനിമ കുറഞ്ഞ മുടക്കില്‍ എടുത്ത് വിധരണം ചെയ്യാം എന്ന് ഇയാള്‍ തെളിയിച്ചതില്‍ ഒരു സല്യൂട്ട് കൂടി ...
ഞാനും ഒരു സന്തോഷ് ഫാന്‍ അല്ല :D
This comment has been removed by the author.
ReplyDelete"സിനിമ ഹിറ്റായതോടെ പല ചാനലുകാര്‍ക്കും പണ്ഡിറ്റിനെ വിളിക്കേണ്ടത് റേറ്റിങ്ങ് കൂട്ടാനുള്ള് മാര്‍ഗ്ഗമെന്ന് മനസ്സിലായി"
ReplyDeleteഈ വശം ശ്രദ്ധിച്ചിരുന്നില്ല. നന്ദി
താഴെ വരുന്ന വാചകത്തില്‍ ഘടനാപരമായ പിശകുണ്ട്
"കണ്ടം തുണ്ടം വെട്ടു കൊണ്ട സന്തോഷിനെ അടുത്ത ദിവസം നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകള്‍ വരവേറ്റത്,, സഹതാപത്തോടെയാണ് വരവേറ്റത്.."
വരവേല്‍പ് രണ്ടു തവണ വന്നു.
സന്തോഷിനെ കിട്ടിയിട്ടുള്ള തെറികള്‍ ഒരു കാസറ്റിലെങ്ങാനും റിക്കാര്‍ഡ് ചെയ്യുകയാണെങ്കില്‍ ഒരു രണ്‍റ്റുകൊല്ലം തുടര്‍ച്ചയായി പ്ലേ ചെയ്യിക്കാനുണ്ടാവും.ശബ്ദതാരാവലിയിലൊന്നുമില്ലാത്ത വാക്കുകള്‍ നിരവധി കിട്ടും..സന്തോഷണ്ണാ നിങ്ങളു പുലി തന്ന കേട്ടാ..
ReplyDeleteജിമ്മിച്ചാ, ദേ താഴത്തെ വരിയില്‍ ഒരക്ഷരം വിട്ടുപോയിട്ടുണ്ട്.ഒന്നു കറക്ട് ചെയ്തോ..ഹ..ഹാ...
ഒന്ന്: ഒരു സിനിമ എടുത്തു അതിലെ 99 ശതമാനം ജോലികളും ഒറ്റയ്ക്ക് ചെയ്തു ഒടുവില്‍ തീയേറ്ററില്‍ വരെ എത്തിക്കാന്‍ കാണിച്ച ഈ ചങ്കൂത്തിനെ..
സന്തോഷിനെ ആഘോഷിച്ചതിലൂടെ നാം വെളിപ്പെടുത്തിയത് നമ്മുടെ ചെറുപ്പം ആണ്.അല്ലാതെ സന്തോഷിന്റെ വലിപ്പം അല്ല..നമ്മുടെ നിലവാരം എവിടെ എത്തി നില്‍ക്കുന്നു എന്ന് നാം തെളിയിച്ചു..നമ്മുടെ നിലവാരവും ചവര്‍ തന്നെ..
ReplyDeleteചാനല്‍ ചര്‍ച്ചകളില്‍ മുഖം കാണിക്കുന്ന പല സിനിമാ പ്രവര്‍ത്തകരും വര്‍ഷങ്ങളായിട്ടു നേടാന്‍ ആവാത്തതാണ് സന്തോഷ് പണ്ഡിറ്റ് ഒറ്റ സിനിമയിലൂടെ നേടിയിരിക്കുന്നത്..ചലച്ചിത്ര ലോകത്ത് സന്തോഷ് പണ്ടിടിനോട് ഇന്ന് അസൂയയാണ്...അതല്ലെങ്കില്‍ ഒരു തരം ഞെരമ്പ് രോഗം...(മാപ്പാക്കണേ..)നല്ല എഴുത്തിനു ആശംസകള്‍..
ReplyDeleteഒരു കാര്യത്തില്‍... ഒരേയൊരു കാര്യത്തില്‍ മാത്രം സന്തോഷിനെ അംഗീകരിക്കുന്നു. സ്വന്തം സിനിമ റിലീസ് ചെയ്ത പുതിയ രീതി പരിഗണിച്ച്. ചാനലുകള്‍ കൂട്ടുപിടിക്കുന്നത് ആരിഫ് ഭായ് പറഞ്ഞതുപോലെ റേറ്റിംഗ് കൂട്ടാനും, യൂറ്റ്യൂബില്‍ ഇട്ട് കാശ് വാരാനും വേണ്ടി മാത്രം.
ReplyDeleteഅരുത്. ഇത് ലജ്ജാകരം ആണ്....നമ്മുടെ കളിയാക്കലുകളുടെ ലക്‌ഷ്യം തെറ്റുന്നു. അയാളോട് മാന്യമായി പെരുമാറുക. കളിയാക്കലുകള്‍ കൊണ്ട് കാര്യം മനസ്സിലായില്ലെങ്കില്‍ ഒരു സഹോദരനോടെന്ന പോലെ നമ്മുടെ അഭിപ്രായം പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. അല്ലാതെ കണ്ടു തെരുവില്‍ ഉടുമുണ്ടഴിക്കന്നവനെ നോക്കി നിര്‍ത്താതെ അപഹസിക്കുന്നവന്റെ മാനസിക നിലവാരത്തിലേക്ക് നമ്മള്‍ തരം താഴരുത്.. അതൊരു തരം മാനസിക വൈല്കല്യം കൂടെയാണ്.
ReplyDeleteഇപ്പോള്‍, കേള്‍ക്കുകയും കാണുകയും ചെയ്യുന്ന വിഷയങ്ങളില്‍, 'ഗുണകാംക്ഷ'യാണ് താത്പര്യമെങ്കില്‍ അദ്ദേഹത്തോട് അല്പം കൂടെ മാന്യത കാണിക്കേണ്ടിയിരിക്കുന്നു. മാത്രവുമല്ല, അതുവഴി മലയാളിയുടെ മാന്യത തിരിച്ചു പിടിക്കാനും {കുറഞ്ഞത്, ഈ വിഷയത്തിലെങ്കിലും..!!} നമുക്കാകും.
"തെറ്റ് ബോധ്യം വന്നൊരാള്‍ക്കെ, 'ശിക്ഷയോ ശിക്ഷണമോ' രണ്ടായാലും അതുകൊണ്ട് പ്രയോജനമൊള്ളൂ" എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.
മാധ്യമങ്ങള്‍ സന്തോഷിനെ കൊല്ലാക്കൊല ചെയ്യുന്നത് കാണുമ്പോള്‍ അറിയാതെ നമ്മളും അയാളെ ഇഷ്ടപ്പെട്ടു പോകുന്നു...
ReplyDeleteചില ഇന്റര്‍വ്യൂ കാണുമ്പോള്‍ തോന്നും ഇയാള്‍ പറയുന്ന പോലെ മറ്റുള്ളവരെ വിഡ്ഢികള്‍ ആക്കിയതല്ല , ഇയളൊരു വിഡ്ഢി ആണോ എന്ന് ..കാരണം ഒരു അഭിമുഖത്തില്‍ ഞാന്‍ സൂപ്പര്‍ സ്റാര്‍ ആണെന്ന് വരെ പറഞ്ഞു... നമ്മുടെ പ്രിതിരാജിനെ വരെ ആ പദവി കൊടുക്കാന്‍ മലയാളികള്‍ തയാറായില്ല... പിന്നെയാണ് ഈ ചങ്ങാതി...
ReplyDeleteപിന്നെ തൊലിക്കട്ടി, ആത്മ സംയമനം , ചങ്കൂറ്റം , ഉളുപ്പില്ലായ്മ ,..ഇത്യാദി കാര്യങ്ങളില്‍ യവന്‍ പുലിയാണ്...
എന്തായാലും എനിക്ക് പുല്ലിയോടെ സഹതാപമാണ്..
പണ്ടിട്റ്റ് എന്തോ ആവട്ടെ
ReplyDeleteഅയാളുടെ പടം എന്ത് കൂത്താട്ടമോ? ആവട്ടെ
അയാള്‍ ഒരിക്കലും നമ്മെ ഒന്നും പോയി എന്റെ പടം കാണ്
എന്റെ സോണ്ഗ് യു ട്ടൂബില്‍ പോയി കാണ് എന്നൊന്നും പറഞ്ഞു ആരെയും ബുദ്ധിമുട്ടിച്ചില്ല
നമ്മള്‍ എന്തിനു നമ്മള്‍ക്ക് ദ്രോഹം ചെയ്യാത്തവരെ കുറ്റം പറയണം
ഏതയാലും മലയാളിക്ക് സന്തോഷില്‍ നിന്ന് ഒരുപാഠം ഉള്‍കൊള്ളാന്‍ ഉണ്ട്
സഹനത്തിന്റെ
ഏതു കൂറ സംഭവവും സെൻസേഷനാക്കി വാരങ്ങളോളം ചർച്ച ചെയ്തു തകർക്കുന്ന മലയാളിയുടെ കപട പ്രബുദ്ധതയെ ആണ് സന്തോഷ് പാണ്ഡിറ്റ് ഉപയോഗിച്ചിരിക്കുന്നത്...ഇതിനെക്കുറിച്ചു ചർച്ച ചെയ്തു റേറ്റിംഗ് കൂട്ടാൻ നടക്കുന്ന മാധ്യമങ്ങളാകട്ടെ പുരകത്തുമ്പൊ വാഴവെട്ടാൻ നടക്കുന്ന തനി ലാഭേച്ഛുക്കളും...
ReplyDelete:))
ReplyDeleteഅയാളൊരു വെറും വിഡ്ഡിയാണെന്ന് എനിക്ക് തോന്നുന്നില്ല.. അയാൾ അതി ബുദ്ധിമാനായ വിഡ്ഡിയാണ്.. എന്തായാലും അയാളാഗ്രഹിച്ച (കു)പ്രസിദ്ധി അയാൾക്ക് കിട്ടിക്കഴിഞ്ഞു..
ReplyDeleteഅരുത്. ഇത് ലജ്ജാകരം ആണ്....നമ്മുടെ കളിയാക്കലുകളുടെ ലക്‌ഷ്യം തെറ്റുന്നു. അയാളോട് മാന്യമായി പെരുമാറുക. കളിയാക്കലുകള്‍ കൊണ്ട് കാര്യം മനസ്സിലായില്ലെങ്കില്‍ ഒരു സഹോദരനോടെന്ന പോലെ നമ്മുടെ അഭിപ്രായം പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. അല്ലാതെ കണ്ടു തെരുവില്‍ ഉടുമുണ്ടഴിക്കന്നവനെ നോക്കി നിര്‍ത്താതെ അപഹസിക്കുന്നവന്റെ മാനസിക നിലവാരത്തിലേക്ക് നമ്മള്‍ തരം താഴരുത്.. അതൊരു തരം മാനസിക വൈല്കല്യം കൂടെയാണ്.
ReplyDeleteഇപ്പോള്‍, കേള്‍ക്കുകയും കാണുകയും ചെയ്യുന്ന വിഷയങ്ങളില്‍, 'ഗുണകാംക്ഷ'യാണ് താത്പര്യമെങ്കില്‍ അദ്ദേഹത്തോട് അല്പം കൂടെ മാന്യത കാണിക്കേണ്ടിയിരിക്കുന്നു. മാത്രവുമല്ല, അതുവഴി മലയാളിയുടെ മാന്യത തിരിച്ചു പിടിക്കാനും {കുറഞ്ഞത്, ഈ വിഷയത്തിലെങ്കിലും..!!} നമുക്കാകും.
"തെറ്റ് ബോധ്യം വന്നൊരാള്‍ക്കെ, 'ശിക്ഷയോ ശിക്ഷണമോ' രണ്ടായാലും അതുകൊണ്ട് പ്രയോജനമൊള്ളൂ" എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.
ജിമ്മി എഴുതിയതുകൊണ്ടു വായിച്ചു എന്നേ ഉള്ളൂ.. No comments. :)
ReplyDeleteവേറെ എത്ര വിഷയങ്ങള്‍ ഉണ്ട് ചര്‍ച്ച ചെയ്യാന്‍ ജിമ്മി ചേട്ടാ ..........എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteഇപ്പോള്‍ ബ്ലോഗെഴുത്തുകാരും ഇയാളെ എഴുതാനുള്ള വലിയ ആശയമായി കൊണ്ട് നടക്കുന്നു. എവിടെ ചെന്നാലും ഇയാളെ കുറിച്ച് മാത്രം .
ReplyDeleteബിജു പറഞ്ഞ പോലെ തന്നെ പറയുന്നു ... നോ കമന്റ്സ്
പണ്ടിട്റ്റ്ജിയെ വിവരമില്ലാത്തവന്‍ എന്ന് വിശേഷിപ്പിക്കുന്ന ഒരുപറ്റം മലയാളികളാ വിവരമില്ലാത്തവര്‍,ഒരു പുതിയ താരോതയം ഉണ്ടായി ഇനീ ഒരു പക്ഷെമലയാള സിനിമ അറിയപ്പെടുക സന്തോഷ്ജിയുടെ മുമ്പുള്ള സിനിമ,ശേഷമുള്ള സിനിമ എന്നോക്കെയാകും ..........ജയ് പണ്ടിട്റ്റ് ജി
ReplyDeleteenthinaanu egane swayam parihaasyakaaraunnath e vimarshakar....
ReplyDeleteപാവം പാവം രാജകുമാരൻ..
ReplyDeleteസന്തോഷ് പണ്ഡിറ്റ് ഒരു ബുദ്ധിമാനാണ്. പണമുണ്ടാക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമേ ഉള്ളു ആ വ്യക്തിക്ക്. നെഗറ്റീവ് പബ്ലിസിറ്റിയേ തനിക്ക് നേടാനാവു എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അയാള്‍ ഈ പ്രവര്‍ത്തികളൊക്കെ ചെയ്യുന്നത്. ഏതായാലും അയാള്‍ അയാളുടെ ലക്ഷ്യം നേടുന്നുണ്ട്..
ReplyDeleteനമ്മള്‍ വിഡ്ഢികള്‍ അയാള്‍ക്കു വേണ്ടി വെറുതെ സമയം കളയുന്നു...!! അതും അയാളുടെ വിജയം!!!!
ഞാന്‍ ഒരു സന്തോഷ് ഫാന്‍ ആണ്...
ReplyDeleteനിങ്ങള്‍ എല്ലാം വലിയവര്‍ ആണന്നു കരുതി സന്തോഷ് ചെറിയവന്‍ ആണന്നു പറയരുത് ....ഒരു സന്തോഷ് പണ്ഡിറ്റ് ഫാന്‍
ReplyDeleteമലയാളമനോരമ പണ്ഡിറ്റിനെ മുൻ നിർത്തി ബാബുരാജിനെ ഒതുക്കാനാണ് നോക്കിയതു എന്നാണ് എനിക്കു തോന്നുന്നത്. രണ്ടും എകദേശം ഒരുപോലത്തെ വകുപ്പു തന്നെ..
ReplyDeleteലേഖനം നന്നായി കെട്ടോ? ഇപ്പോൾ സന്തോഷിനോട് ഒരു സ്നേഹമൊക്കെ തോന്നിത്തുടങ്ങി എല്ലാവർക്കും....
ReplyDeleteമനോരമ ഇന്റെര്‍വ്യൂ കണ്ടു കഴിഞ്ഞപ്പോള്‍ ഞാനും പണ്ഡിറ്റ് ഫാന്‍ ആയി... 40 പേരോട് ഒറ്റയ്ക്ക് മുട്ടിനില്‍ക്കുന്ന ആക്ഷന്‍ ഹീറോയോടു തോന്നുന്ന ആരാധന...
ReplyDeleteഒന്നും പറയാനില്ല ,ആശംസകള്‍ നേരുന്നു .....
ReplyDelete'അന്യന്റെ പണം മോഷണം നടത്താതെ സ്വന്തം പോക്കറ്റില്‍ എത്തിക്കുന്നതാണ് ' ബിസ്സിനസ്സ് എങ്കില്‍ പണ്ഡിറ്റ് നല്ലൊരു ബിസ്സിനസ്സ് ക്കാരന്‍ ആണ് എന്ന് നിസ്സംശയം പറയാം. ഈ പടത്തിന്റെ കാര്യത്തിലെങ്കിലും നമുക്ക് അത് അംഗീകരിക്കേണ്ടി വരും.
ReplyDeleteക്യാമറക്ക് മുന്നിലും പിന്നിലും പണ്ഡിറ്റ് പിരാന്തനായി വേഷം കെട്ടി. അത് കാണാനും, ഫോണ്‍ വിളിച്ച് തെറി പറയാനും മലയാളി സമയവും പണവും പാഴാക്കി... പണം പണ്ഡിറ്റ് അക്കൌണ്ടില്‍ ഇട്ടു, തെറിവിളികള്‍ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ വിട്ടു...
:) നല്ലത്..
ReplyDeleteഇങ്ങിനേം ഉളുപ്പില്ലായ്മ എന്ത് കൊണ്ടാണാവോ?
ReplyDeleteമലയാളികള്‍ക്കും,ചാനലുകള്‍ക്കും ആഘോഷിക്കാന്‍ ഒരു കാരണം.
ഇതിപ്പോ ചാനലുകാരുടെ അടവ് തന്നെ ബ്ലോഗേര്‍സും എടുക്കുന്നല്ലോ സുഹൃത്തേ ! ഈ വിഷയത്തില്‍ മൂന്നാമത്തെ പോസ്റ്റ് ആണ് ഇന്ന് വായിക്കുന്നത് !! ഷാനവാസിക്ക പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ...
ReplyDeleteഇത് ഒരു തരം രാക്ഷ്ട്രീയക്കാരുടെ കാലുമാറൽ പോലെതന്നെ,, അവസരം പോലെ കാലുമാറി മഹാഭൂരിപക്ഷത്തോടൊപ്പം നിൽക്കുക. സന്തോഷ് പണ്ഡിറ്റ് സമർത്ഥൻ,,,
ReplyDeleteസന്തോഷ് ആരുമാകട്ടെ, അദ്ദേഹത്തിന്റെ സിനിമ എന്തുമാകട്ടെ. വലിയേട്ടന്മാരും തലതൊട്ടപ്പന്മാരും അവരവരുടെ ഈ മേഖലയിലെ സ്ഥാനം കാലാകാലം നിലനിര്‍ത്താന്‍ വേണ്ടി പാട് പെടുകയും, സ്വന്തം കാശ് ചിലവാക്കി ഫാന്സുകളെയും അസോസിയേഷനുകളും രൂപീകരിച്ചു കഷ്ടപ്പെടുകയും ചെയ്യുമ്പോള്‍, കൊട്ടി ഘോഷിച്ചു റിലീസ് ആകുന്ന സിനിമകള്‍ എട്ടു നിലയില്‍ പൊട്ടി തകരുമ്പോള്‍, ഒരിക്കല്‍ പോലും ഒരു സിനിമ ഷൂട്ടിങ്ങോ ലൊക്കേഷനോ കണ്ടിട്ടില്ല ഒരു പയ്യന്‍ അതിന്‍റെ എല്ലാ മേഖലകളും സ്വയം കൈകാര്യം ചെയ്തു അവതരിപ്പിച്ചു എങ്കില്‍, അദ്ദേഹത്തെ അംഗീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.
ReplyDelete"തന്നെ പച്ചത്തെറി വിളിച്ചവരെ തിരികെ തെറി വിളിക്കുന്നതിനു പകരം ആത്മ സംയമനത്തോടെ പ്രതികരിച്ചതിന്."
ReplyDeleteഈ ഒറ്റക്കാര്യത്തില്‍ എങ്കിലും പണ്ഡിറ്റിനെ സമ്മതിയ്ക്കാതെ വയ്യ
ദിനംപ്രതി മലയാള സിനിമ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ വച്ച് നോക്കുമ്പോള്‍ പണ്ഡിറ്റ് ഒന്നുമല്ല.
ReplyDeleteമലയാള സിനിമ 'പണ്ഡിറ്റിന് ' മുന്‍പ്, ശേഷം...?
പണ്ഡിറ്റിന് മുന്‍പ്:
കുറെ 'താപ്പാന' കളുടെ വിഹാര കേന്ദ്രം. കോക്കസുകളുടെയും ഗ്യാങ്ങുകളുടെയും കളിയാട്ടം. സംഘടനകളുടെ വ്യഭ്യചാരം. പുതീയ ആശങ്ങളുമായി മുന്നിട്ടിറങ്ങുന്നവന്റെ സൃഷ്ടികളുടെ മോഷണം, അവന് പുലഭ്യമേറ്...താനിരിക്കുന്ന 'സൂപ്പര്‍സ്റ്റാര്‍' പദവി മരിച്ചാലും വിടില്ലന്ന ദാര്‍ഷ്ട്യം...കഷ്ടം...ഇനിയും ഏറെയുണ്ട്..പറയാതിരിക്കുന്നതാണ് ഭേദം...
പണ്ഡിറ്റിന് ശേഷം:
താപ്പാനകളുടെ 'ഹുങ്ക്' തകര്‍ന്നു. അഹങ്കാരത്തിന് ചെകിട്ടത്തടിച്ചതുപോലെ പണ്ഡിറ്റിന്റെ മറുപടി. ഷൂട്ടിങിന് വന്നാല്‍, കാരവന്‍, ഫൈസ്റ്റാറില്‍ മാത്രമേ താമസിക്കൂള്ളൂ, കുടിക്കാന്‍ അമേരിക്കയില്‍ നിന്നും വരുത്തുന്ന ജ്യൂസ് തന്നെ വേണം...ഒരു ദിവസം ഒരു സീന്‍ മാത്രമെ പറ്റുള്ളൂ....എല്ലാദിവസവും ഷൂട്ട് കഴിഞ്ഞാല്‍ ദുബായില്‍ ഭാര്യയുടെ അടുത്ത് പോണം..വരവ് പോക്കുകള്‍ എല്ലാദിവസവും 'ഫൈഌയ്റ്റില്‍' ഡേസ് കോളര്‍...തുടങ്ങിയവയ്ക്ക് ഇന്‍ഡസ്ട്രിയില്‍ വന്‍ തിരിച്ചടി...
ഫലം:
ഇന്ത്യയില്‍ ഗോവയുടെ ഭാഷയാണ് 'കൊങ്ങിണി'. ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷ ചിത്രങ്ങള്‍ വന്നിടിച്ചു കയറിയതോടെ കൊങ്ങിണിയില്‍ സിനിമകള്‍ ഇല്ലാതായി...ഇപ്പോള്‍ മൂന്നോ നാലോ വര്‍ഷത്തില്‍ ഒരു കൊങ്ങിണി സിനിമ ഇറങ്ങിയാലായി....മലയാള സിനിമ ആ തരത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു.....നടക്കട്ടെ, ആദ്യം വിവിധ സമരങ്ങള്‍...മുതലാളിത്തം...എല്ലാവരും ചേര്‍ന്ന് മലയാള സിനിമയ്ക്ക് ഒരു ശവപ്പെട്ടി തയ്യാറാക്കിക്കൊണ്ടിരിക്കുന്നു....
പുല്ലിനും പൂവിനും ഈ ഭൂമിയില്‍ ഇടമുണ്ട്. ഒരു തരികിട പടം ചെറിയ ചെലവില്‍ ഉണ്ടാക്കിയിട്ട് വിജയിപ്പിക്കുന്നതാണ് കൊട്ടിഘോഷത്തോടെ പടം ഇറക്കിയിട്ട് പൊട്ടിയാലും വന്‍ വിജയമായി കൊണ്ടാടുന്നതിലും മെച്ചം. ഇതിനിടെ കേരളത്തില്‍ ഇറങ്ങി എട്ട് നിലയില്‍ പൊട്ടിപ്പാളീസായ പടത്തെപ്പറ്റി മാതൃഭൂയില്‍ '... ആന്ധ്ര"യിലും" വന്‍ വിജയം' എന്ന് നട്ടാല്‍ കുരുക്കുന്ന നുണ എഴുതിയിരിക്കുന്നത് കണ്ടു.
ReplyDeleteswayam peedanaubhavam thazhna samudhayathinum sthreekalkkum narasimham suresh gopi police cinemakal kandappo anubhavicha masocisam alle?
ReplyDeleteപണ്ഡിറ്റ് തൊട്ടാല്‍ നെറ്റില്‍ ഹിറ്റാണ് ..
ReplyDeleteഏറ്റവും കൂടുതല്‍ വിസിറ്റ് ഉറപ്പു ..
ആശംസകള്‍
എങ്ങോട് തിരിഞ്ഞാലും സന്തോഷ് പണ്ഡിറ്റ് ...പണ്ട് ജാസി ഗിഫ്ടിന്ടെ ലെജ്ജാവതിയെ നിന്ടെ കള്ളക്കടക്കണ്ണ്‍..എന്ന പാട്ട് കേട്ടു കേട്ട് തഴമ്പിച്ചു പ്രേതം ഓടി എന്ന് ഒരു കോമഡി ഉണ്ടായിരുന്നു,അതുപോലെ ഇനി പുതിയ എന്തേലും ഇറക്കണ്ടി വരും സന്തോഷ് പണ്ഡിറ്റ് എല്ലാരുടെയും മുന്നില്‍ നിന്നും ഓടാന്‍ ല്ലേ ..
ReplyDeleteപാവം സന്തോഷേട്ടന്‍ ..
ReplyDelete(എനിക്കും ഇപ്പൊ ഒരു മനം മാറ്റം )
നോ.....കമന്റ്സ്....താങ്കൾ എഴുതിയത് കണ്ട് വായിച്ചുവെന്നേയുള്ളൂ,,,
ReplyDeleteജിമ്മിച്ചാ, പറഞ്ഞത് മുഴുവന്‍ സത്യം. ഒരിക്കല്‍ അയാളെ ആക്ഷേപിച്ചവര്‍ക്കൊക്കെ ഇന്നയാളോട് സഹതാപമോ സ്നേഹമോ ഉണ്ട്. കാരണം, അവരില്‍ ഒരാളാണ് ഞാനും. :-)
ReplyDeleteഒരു പാവം ആടിനെ എല്ലാവരും കൂടി ഒരു പ്രസിദ്ധി നേടിയ പട്ടിയാക്കി...!
ReplyDeleteലേഖനം വായിച്ചു
ReplyDeleteഒരു സംശയവുമില്ല..
ReplyDeleteഈ ഗൈമില്‍ ജയിച്ചത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്...!!!
ഇപ്പോഴുള്ള സിനിമക്കാര്‍ക്കും നടന്‍മാര്‍ക്കും ഈ സിനിമയിലൂടെ ഒരു നല്ല പ്രഹരമാണ് കിട്ടിയിരിക്കുന്നത്.
ReplyDeleteഇതാണ് ശരിയ്ക്കും മലയാളി മനസ്സ് .. ആരെയെങ്കിലും മരത്തില്‍ കെട്ടിയിട്ട് തല്ലാന്‍ തുടങ്ങിയാല്‍ കൂടെ കൂടി തല്ലി നിരപ്പാക്കുക, അനുമോദനച്ചടങ്ങാണെങ്കില്‍ ചരിത്രവും ഭൂമിശാസ്ത്രവുമൊന്നും അറിയാതെ വാരി പുകഴ്ത്തുക .. സന്തോഷ് പണ്ഡിറ്റ് എന്തായിരുന്നോ ഈപ്പോഴും അയാള്‍ അത് തന്നെയാണ് . പക്ഷേ നമ്മള്‍ പല തവണ അഭിപ്രായം മാറ്റി . ചാനലുകള്‍ക്ക് ഇന്റര്‍വ്യൂ എന്നത് പോലെ നമ്മള്‍ ബ്ലോഗുകാര്‍ക്ക് ഒരു പോസ്റ്റിനുള്ള വക കൂടി തന്നു ഇതേ പണ്ഡിറ്റ് ... നാളെ ഇതേ നമ്മള്‍ തന്നെ ചിലപ്പോള്‍ അയാളെ വീണ്ടും പിറകേ നടന്നു തെറി വിളിച്ചു എന്നും വരാം.
ReplyDeleteഒരാളുടെ ഒരബദ്ധം ഇപ്പോള്‍ തമാശ ആയി എല്ലാവരും ആഘോഷിക്കുന്നു. ഇത്തരത്തില്‍ തുടര്‍ന്നാല്‍ ആരും തിരിഞ്ഞു നോക്കില്ല.
ReplyDeleteഎല്ലാ മായ .. മായാ വിലാസങ്ങള്‍
ReplyDeletevaayichu ..Jimmy..
ReplyDeleteവെറുത്ത് വെറുത്ത് വെറുത്ത് ഒടുവില്‍ നാം പണ്ടിറ്റിനെ സ്നേഹിച്ചു തുടങ്ങിയോ ???
ReplyDelete“സംഭവാമി യുഗേ..യുഗേ....!!!!!“
ReplyDeleteഎനിക്ക് തോന്നുന്നും പലരും ഇത് പണ്ഡി റ്റിനെ കളിയാക്കാനെഴുതിയ ഒരു പോസ്ടാണെന്ന്..
ReplyDeleteഇത് അദ്ദേഹത്തിന്റെ പോസിറ്റീവ് വസങ്ങളെ കൂടി അവലോകനം ചെയ്യുന്ന ഒരു പോസ്ടാനു. അദ്ദേഹത്തില്‍ നിന്നും എന്ത് പഠിക്കാം എന്നും എന്ത് പഠിക്കരുതെന്നും ഒരു പഠനം
@YUNUS.COOL
@Arif Zain
@ശ്രീക്കുട്ടന്‍
@SHANAVAS
@പരപ്പനാടന്‍.
@ഷബീര്‍ - തിരിച്ചിലാന്‍
@നാമൂസ് :
അഭിപ്രായങ്ങള്‍ക്ക് ഒത്തിരി ഒത്തിരി നന്ദി
അഞ്ചു നേരം നിസ്കരിച്ചു പടചോനോട് പുതിയ ഒരു തേടല്‍ കൂടി നടത്താന്‍ നിര്‍ബന്ധിതനായി.."ആരും എന്റെ പേരിന്റെ പിറകില്‍ 'പണ്ഡിറ്റ്' എന്ന് വിളിക്കല്ലേ !!!..."
ReplyDeletekollaam!
ReplyDelete@ഒരു ദുബായിക്കാരന്‍ : അതെ അറിയാതെ അല്ലെ :)
ReplyDelete@khaadu..: "തൊലിക്കട്ടി, ആത്മ സംയമനം , ചങ്കൂറ്റം , ഉളുപ്പില്ലായ്മ ,..ഇത്യാദി കാര്യങ്ങളില്‍ യവന്‍ പുലിയാണ്" :)
@കൊമ്പന്‍: ഏതയാലും മലയാളിക്ക് സന്തോഷില്‍ നിന്ന് ഒരുപാഠം ഉള്‍കൊള്ളാന്‍ ഉണ്ട് -ഒന്നല്ല ഒത്തിരി
@പഥികൻ:ഏതു കൂറ സംഭവവും സെൻസേഷനാക്കി വാരങ്ങളോളം ചർച്ച ചെയ്തു തകർക്കുന്ന മലയാളിയുടെ കപട പ്രബുദ്ധതയെ ആണ് സന്തോഷ് പാണ്ഡിറ്റ് ഉപയോഗിച്ചിരിക്കുന്നത്-അറിഞ്ഞോ അറിയാതെയോ അങ്ങനെ ആയിപ്പോയി
@അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ: അതിന്റ്റെ അര്‍ത്ഥം എനിക്ക് മനസ്സിലായി.. :)
അദ്ദേഹത്തില്‍ നിന്നും എന്ത് പഠിക്കാം എന്നും എന്ത് പഠിക്കരുതെന്നും ഒരു പഠനം മാത്രമാണ്
അഭിപ്രായങ്ങള്‍ക്ക് ഒത്തിരി ഒത്തിരി നന്ദി
ഞാനിനി ഇതിൽ കമന്റുന്നത് കാരണം,അയാൾക്ക് വല്ല തുട്ടൂം തടയുമെങ്കിൽ അങ്ങ് തടഞ്ഞോട്ടെ. അയാൾക്കും ജീവിക്കണ്ടേ ? അയാൾക്കും പണമുണ്ടാക്കേണ്ടേ ? ഉണ്ടാക്കട്ടെ, ഉണ്ടാക്കണമല്ലോ ? ആശംസകൾ.
ReplyDelete