ഞാന് പലരോടും സംസാരിച്ചു.. "ഫേസ്ബുക്ക്" നിങ്ങളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിനെക്കുറിച്ചു....പലരുടെയും അഭിപ്രായം ഒരു പരിധിയ്ക്കപ്പുറത്ത് ഇതൊരു പാരയാകാം എന്ന് തന്നെയാണ്. ഇതില് പരിധി/നിയന്ത്രണം എവിടെ വരുത്തണമെന്ന് തീരുമാനിക്കുന്നത് നമ്മള് തന്നെയാണ്...!
മദ്യത്തിനടിമപ്പെടുന്നത് പോലെയോ, ഒരു പെണ്‍കുട്ടിയുമായി (തിരിച്ചും..) കടുത്തപ്രണയത്തിലാകുന്നത് പോലെയോ ഒക്കെ.. പലരും ഫേസ്ബുക്കിന്‍റെ അടിമയായ് മാറാറുണ്ട്..
ഇതില് ഞാന് ഫേസ്ബുക്കിനേ കുറ്റം പറയില്ല. ഒരു കത്തി നാശത്തിനും നല്ലതിനും ഉപയോഗിക്കാം എന്നത് പോലെ മാത്രമാണ് ഫേസ് ബുക്കും. പത്ത് വര്ഷങ്ങള്‍ക്കു മുന്‍പ് ഒരു ഇ-മെയില് ഐ ഡി എങ്ങനെ ഭൂലോക പൌരന് ആവശ്യമായിരുന്നോ, അതു പോലെ തന്നെ ഒരു സോഷ്യല് നെറ്റ്വര്‍ക്ക് സൈറ്റ് ഇന്നത്തെ തലമുറയ്ക്ക് അത്യാവശ്യമെന്ന് കരുതുന്ന ഒരു സമൂഹമാണ് നമ്മുക്കുള്ളത്. ഓര്‍ക്കട്ടും, മൈസ്പേസും ട്വിറ്ററും ഇപ്പോള് ഗൂഗില് പ്ലസ് അടക്കം ആയിരക്കണക്കിനു സൈറ്റുകള് ഇന്നുണ്ടെങ്കിലും ഏറ്റവും മുന്നില് നില്ക്കുന്നത് ഫേസ്ബുക്കാണ്…
ഈജിപ്റ്റിലെ അടക്കം വന് വിപ്ലവങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രവര്ത്തങ്ങള് തുടങ്ങിയത് ഇവിടെ നിന്നുമാണ്.. ഇന്നു നമ്മുടെ സിനിമകളടക്കം എന്തും പ്രൊമോട്ട് ചെയ്യുന്നതില് ഇതിനുള്ള പങ്കു വാക്കുകള് കൊണ്ട് നിറ്വ്വചിക്കുക പ്രയാസ്മാണ്.
നേരിട്ട് പലരേയും , (സെലിബ്രിറ്റികളെ ഉള്‍പ്പെടെ) പരിചയപ്പെടാനും, പഴയ സൌഹൃദങ്ങള് പുതുക്കാനും പുതിയ സൌഹൃദങ്ങള് സൃഷ്ടിക്കാനും ഫേസ്ബുക്ക് നമ്മളെ സഹായിക്കും.. ചിത്രങ്ങളും വീഡിയോയും അടക്കം പബ്ലിഷ് ചെയ്യുമ്പോള് കാര്യങ്ങളേക്കുറിച്ച് കൂടുതല് അറിയാം എന്ന സൌകര്യവുമുണ്ടിവിടെ.. പബ്ലിഷ് ചെയ്യുമ്പോള് നമ്മുടെ ഇഷ്ടമനുസരിച്ച് സെക്യൂരിറ്റി ക്രമീകരിക്കാം..(ആര് കാണണം ആര് കാണണ്ടാ എന്ന് തീരുമാനിക്കാം,,)
എങ്കിലും എവിടുത്തെയും പോലെ ആട്ടിന് തോലിട്ട ചെന്നായ്ക്കള് ഇവിടെയും ഒളിച്ചിരിപ്പുണ്ട് എന്നത് നഗ്നമായ ഒരു സത്യമാണ്. അതിനാല് ജാഗ്രതെ..!!
ഇതു വരെ കാണാത്ത ഒരു സുഹൃത്തില് നിന്ന് പോലും നമ്മുക്ക് അഭിപ്രായങ്ങള് സ്വീകരിക്കാന് സാധിക്കുക വഴി സൌഹൃദത്തിന്‍റെ പുതിയ തലങ്ങള് ഇവിടെ സൃഷ്ടിക്കപ്പെടുന്നു..
ഫേസ്ബുക്കില് നല്ല രീതിയില് ക്ല്ച്ചു പിടിക്കുക അത്ര എളുപ്പമാണന്ന് തോന്നുന്നില്ല.. ആദ്യമേ ഇതിനായ് കുറച്ച് സമയം നീക്കി വെച്ചേ മതിയാവു.. ഓഫ് ലൈന് മെസ്സേജ് ഇട്ട് കാത്തിരിക്കാമെങ്കിലും അഭികാമ്യം ഓണ് ലൈന് ചാറ്റിങ്ങ് തന്നെ. പിന്നെ അപ്പുറത്തുള്ള ആള് ജെനുവിന് ആണോ എന്നറിയാന് എളുപ്പമാര്‍ഗ്ഗം അയാള് ഏതൊക്കെ ഗ്രൂപ്പിലുണ്ട് എന്താണ് അയാളുടെ പൊതുവായ ആശയ വിനിമയ രീതി എന്നതൊക്കെ അറിയുന്നത് നല്ലതായിരിക്കും..
അതൊക്കെ പോട്ടെ പക്ഷേ നമ്മുക്ക് യാഥാര്ത്ഥ്യത്തിലേക്ക് കടക്കാം..
നിങ്ങള് ഒരു ആക്‍റ്റീവ് ഫേസ്ബുക്ക് യുസെര് ആണെങ്കില് നിങ്ങള് നെ ഞ്ചില്‍ കൈ വെച്ച് പറയൂ..
ഫേസ് ബുക്ക് നിങ്ങളുടെ ഉദ്യോഗത്തെ, പഠിത്തത്തെ, കുടുംബജീവിതത്തെ സ്വാധീനിച്ചിട്ടില്ല എന്ന്....!??
നിങ്ങളില് പലരും ഈ മുകളില് പറഞ്ഞ ഏതെങ്കിലും മേഖലയില് ചെറുതായെങ്കിലും സന്ധി ചെയ്യുന്നവരാണോ?
നിങ്ങള്‍ക്ക് ജോലി കൃത്യമായി സമയത്തിന് ചെയ്യാന് സാധിക്കാത്തതിന്‍റെ പേരില് ഓഫീസില് നിന്നു വാര്ണിങ്ങ് കിട്ടിയാലും ഇല്ലേലും അതിന്‍റെ കാരണക്കാരന് ഈ മഹാനാണെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ?
പഠിക്കുന്നവര്‍ക്ക് ഇത് നിങ്ങളുടെ പഠിത്തത്തെ ഏതെങ്കിലും രീതിയില് ബാധിച്ചിട്ടില്ല എന്ന് ഉറപ്പ് പറയാമോ?
കുടുംബമായി ജീവിക്കുന്നവര്‍ക്ക് കുടുംബത്തോടൊപ്പം വീട്ടിലുള്ള സമയം ചിലവഴിക്കേണ്ടതിനു പകരം "24 മണിക്കൂറും ഈ കുന്ത്രാണ്ടവും കെട്ടിപ്പിടിച്ചോണ്ടിരിക്കുവാണോ" എന്ന് പറഞ്ഞു വഴക്കുണ്ടാക്കിയതോര്മ്മയുണ്ടോ?
ആക്ടീവ് യൂസെര് ആയ കുറച്ച് പേര്‍ക്കെങ്കിലും ഇതിനെ അംഗീകരിക്കാതിരിക്കാനാവില്ല..:)
എനിക്കറിയാം ഭാര്യ പിണങ്ങി പോകുന്നതിന് മുന്‍പ് ഇതിന്‍റെ അക്കൌണ്ട് ഡിലീറ്റ് ചെയ്ത് ജീവിതം പഴയ രീതിയിലേക്ക് കൊണ്ടു വന്നവരേക്കുറിച്ച്..
എനിക്കറിയാം വീട്ടിലെ നെറ്റ് കട്ട് ചെയ്തിട്ടും ഒരു തടയിടാന് സാധിക്കാതെ ഓഫീസിലെ നെറ്റ് കൂടി കട്ട് ചെയ്യാമോ എന്ന് അന്വേഷിക്കുന്ന മഹാന്മാരേപ്പറ്റി..
ശരിക്കും നമ്മള് ഇന്‍റര്നെറ്റിനല്ല തടയിടെണ്ടത്.. നമ്മുടെ മനസ്സിനാണ്. ഒരു ബൈബിള് വാക്യം ഒര്മ്മ വരുന്നു.. "മനസ്സിന് കടിഞ്ഞാണ് ഇടാന് കഴിയുന്നവന് കോട്ട കൊത്തളങ്ങള് പിടിച്ചടക്കുന്ന രാജാവിനേക്കാള് ശ്രേഷ്ഠനാണത്രേ"
ചിത്രം കടപ്പാട്: ഗൂഗിളമ്മച്ചി :)
ഞാന് പലരോടും സംസാരിച്ചു.. "ഫേസ്ബുക്ക്" നിങ്ങളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിനെക്കുറിച്ചു....പലരുടെയും അഭിപ്രായം ആ ഒരു പരിധിയ്ക്കപ്പുറത്ത് ഇതൊരു പാരയാകാം എന്ന് തന്നെയാണ്. ഇതില് പരിധി/നിയന്ത്രണം എവിടെ വരുത്തണമെന്ന് തീരുമാനിക്കുന്നത് നമ്മള് തന്നെയാണ്...!
ReplyDeleteഞാന്‍ ഒരിക്കല്‍ തീരുമാനിച്ചു കുറച്ചു ദിവസം മാറി ഇരുന്നു നോക്കാന്‍ .. 10 ദിവസം കയിഞ്ഞപ്പോള്‍ ഏതോ ഒരു വികാരം പിന്നെയും അത് ഓപ്പണ്‍ ചെയ്യിപ്പിച്ചു ...
ReplyDeleteരാവിലെ എണീറ്റ് ആദ്യം ഓപ്പണ്‍ ചെയ്തിരുന്നത് ജിമെയില്‍ ആയിരുന്നു .. ഇന്നത് ഫേസ് ബുക്ക് ആണ് ...
വര്‍ക്ക് തുടങ്ങിയപ്പോള്‍ ഞാന്‍ ഒരു താത്കാലിക ആശ്വാസം കിട്ടാന്‍ ബുക്ക് മാര്‍ക്ക് ചെയ്തത് ഡിലീറ്റ് ചെയ്തു ... എന്നാലും ..!
ഇതുവരെ ഫേസ് ബുക്ക് എനിക്ക് നല്ലത് മാത്രമേ നല്‍കിയിട്ടുള്ളൂ..പഴയ കുറെ ഫ്രണ്ട്സിനെ ഇതിലൂടെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പിന്നെ സമാന മനസ്കരായ പുതിയ ഫ്രണ്ട്സിനെ കിട്ടിയിട്ടുണ്ട്...ഓഫീസില്‍ ഫേസ് ബുക്ക് ബ്ലോക്ക് ആയതു കൊണ്ട് ജോലിയെ ഇതുവരെ ബാധിച്ചിട്ടില്ല..കല്യാണം കഴിയാത്തത് കൊണ്ട് കുടുംബ ജീവിതത്തില്‍ കുഴപ്പങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല..പിന്നീടു പ്രശങ്ങള്‍ ഉണ്ടാകുമോ എന്നറിയില്ല..അങ്ങനെയാണേല്‍ അപ്പോള്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യണോ എന്ന് തീരുമാനിക്കും. എന്റെ അഭിപ്രായത്തില്‍ ഫേസ് ബൂക്കിനല്ല അത് ഉപയോഗിക്കുന്നവര്‍ക്ക് തന്നെയാണ് കുഴപ്പം.
ReplyDeleteതാങ്കള്‍ ഒരു സത്യം പറഞ്ഞു
ReplyDeleteഞാന്‍ ഇവിടെ പുതിയതാ അതുകൊണ്ട് ഇപ്പൊ വല്യ കുഴപ്പമൊന്നും ഇല്ല
ReplyDeleteപക്ഷെ ബ്ലോഗില്‍ വന്ന കാലം മുതല്‍ ആവശ്യമില്ലാതെ കുറെ ഏറെ ശത്രുക്കളെ കിട്ടി
അകറ്റും തോറും വലിച്ചടുപ്പിക്കുന്ന ഒന്ന് ഒരു ലഹരി
ReplyDeleteഇല്ലാതില്ല. നെറ്റ് കിട്ടാതാകുമ്പോള്‍ പണികള്‍ എത്ര എളുപ്പമാണ് തീരുന്നത് ?
ജിമ്മി ഇങ്ങള് ഇപ്പറഞ്ഞത് സത്യം :)
ഫേസ് ബുക്കിന്റെ ആരംഭകാലം മുതല്‍ അതില്‍ മെമ്പര്‍ ആണ്. പഴയകാല സുഹൃത്തുക്കള്‍,വിദൂരത്തിലെ ബന്ധുക്കള്‍ അങ്ങിനെ പലരെയും ഇതിലൂടെ തിരികെ കിട്ടിയിട്ടുണ്ട്. എന്നാലും, ഒരിക്കലും ജീവിതവഴിയില്‍ വിലങ്ങു തടിയായിട്ടില്ല. ഒഴിവുസമയത്ത് ഓണ്‍ലൈനില്‍ വരുന്നും ഉണ്ട്. 'സുഹൃത്ത് ' പറഞ്ഞത് പോലെ, ഫേസ് ബുക്ക് അല്ല, നമ്മുടെ മനോഭാവമാണ് മാറ്റേണ്ടത്. നമ്മുടെ ജീവിതം നമ്മുടെ കൈകളിലാണ്...പരിധി നിശ്ചയിക്കേണ്ടതും നമ്മള്‍ തന്നെ...
ReplyDeleteചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന നല്ല പോസ്റ്റ്.
നമ്മള്‍ എങ്ങിനെ ഉപയോഗിക്കണം എന്നതിനെ ആശ്രയിച്ചാണ് ഫേസ് ബുക്കിനെ ...ഇരിക്കുന്നത് ...എന്നെ സംബന്ധിച്ചിടത്തോളം ഫേസ് ബുക്ക് തന്നെയാണ് എന്നെ ഇ അക്ഷര ലോകത്തിലേക്ക് എത്തിച്ചത് .എന്തിന് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എടുത്ത ഫോട്ടോ ..എനിക്ക് കിട്ടിയത് ഫേസ് ബുക്കില്‍ നിന്നാണ് .....അത് ശെരിക്കും അനുഭവം തന്നെയാണ് ..എന്റെ പുതിയ പോസ്റ്റും അത് തന്നെയാണ് പറ്റുമെങ്കില്‍ വായിക്കുക.എനിക്ക് തോനുന്നത് പ്രവാസികള്‍ക്ക് ഒരാശ്യാസം തന്നെയാണ് ഫേസ് ബുക്ക്
ReplyDeleteഫേസ് ബുക്ക് ജീവിതത്തെ ബാധിക്കുന്നു പലവിധത്തിലും. അതിനെ ഫേസ് ബൂകിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ReplyDeleteഎന്തിനായാലും അടിമപ്പെട്ടാല്‍ ജീവിതം കട്ടപോഹ തന്നെ. ഞങ്ങള്‍ കുറച്ചു പേര്‍ ഫേസ് ബുക്കിന്റെ നല്ല വശം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. ഒരു കൂട്ടായ്മ. ഏറെക്കുറെ അത് ട്രാക്കില്‍ കയറി കഴിഞ്ഞു. ബാക്കി...സംഭവാമി യുഗേ യുഗേ....
നിത്യേന എന്നത് പോലെ പുതിയ പുതിയ ശീലങ്ങളും ദു:ശീലങ്ങളും മനുഷ്യന്‍ പഠിക്കുന്നു എന്നത് ഒരു വശം
ReplyDeleteശീലം ദു:ശീലം ആവാതെ നോക്കണ്ടത് അവനവന്‍ തന്നെ എന്നത് മറ്റൊരു വശം
ഇനി ദു:ശീലം എന്താണെന്നു തീരുമാനിക്കണ്ടതും അവനവന്‍ തന്നെ
രണ്ടു പെഗ് അടിക്കുനതോന്നും വലിയ ദു:ശീലം അല്ല ഏന് കരുതുന്ന ആള്‍ക്കാര്‍ ഉണ്ട്. അവന്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാകാത്ത സാഹചര്യത്തില്‍ അവനെ കുറ്റം പറയാനും പറ്റില്ല
അത് പോലെ ദിവസം ഒരു അഞ്ചു അല്ലെങ്കില്‍ പത്തു മണിക്കൂര്‍ ഫേസ്ബൂക് ഉപയോഗിച്ചാല്‍ എനിക്കൊരു കുഴപ്പവുമില്ല എന്ന് പറയുന്നാന്‍ അത് ദു:ശീലം ആയി കരുതിന്നില്ലല്ലോ. . . . .ലോകത്തിലെ ഏറ്റവും വലിയ മൂന്നു വ്യവസായങ്ങള്‍ GAMING,PORN MOVIE,GAMBLING എന്നിവ ആണ്. . ഇവ മൂന്നും നല്ലതല്ല പൊതുവില്‍. . അതിന്റെ കൂടെ എത്രയോ അകലത്തില്‍ ഫേസ്ബുക്ക്. . . .എന്ത് ചെയ്യാനാ. . .
@യൂനുസ്.. ആദ്യമേ വന്ന് അഭിപ്രായം പറഞ്ഞതിന് നന്ദി..
ReplyDeleteഞാന്‍ നോക്കുകയാണ്,ആരൊക്കെ ഇതിനെ ജയിച്ചവരാണെന്ന്.. അവരില്‍ നിന്നും ചില പാഠങ്ങളൊക്കെ പഠിക്കാന്‍ :)
@ഒരു ദുബായിക്കാരന്‍:ജീവിതത്തെ, മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുമെന്നതിന് ഒരുത്തമ ഉദാഹരണമായ് കരുതാം.. ഇനി എന്താലും കല്യാണം വരെ കാത്തിരിക്കാം വാക്കുകള്‍ക്ക് മാറ്റമുണ്ടൊ എന്നറിയണമെല്ലോ :)
@ഷാജു അത്താണിക്കല്‍: അതിന്‍റെയര്ത്ഥം മറ്റെല്ലാം സത്യങ്ങളല്ലെന്നോ ? ഹഹ!
@ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage : ഇതുവരെ കുഴപ്പമില്ലെങ്കില്‍ ഇനി കുഴപ്പമാവാതെ സൂക്ഷിക്കുക.. :) ഇവിടെ വന്നതിന് ഒത്തിരി നന്ദി.. അവിടെ പുതിയൊരു കവിതയുണ്ട്.. സമയം പോലെ അവിടേക്കും ക്ഷണിക്കുന്നു.. :)
@റശീദ് പുന്നശ്ശേരി: അനുഭവമല്ലേ മാഷേ ഇതൊക്കെ പറയിപ്പിക്കുന്നെ... :)
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനും ആശംസകള്‍ നേര്ന്നതിനും എല്ലാര്‍ക്കും ഒരായിരം നന്ദി..!
എനിക്ക് ഇവിടെ പ്രകടിപ്പിച്ച ആശയങ്ങളോട് യോജിപ്പില്ല. കുഴപ്പം ഫേസ് ബുക്കിനല്ല.അത് ഉപയോഗിക്കുന്നവര്‍ക്കാണ് എന്നു തോന്നുന്നു.പലതരം സാമൂഹ്യ-സാംസ്കാരിക കൂട്ടായ്മകള്‍ക്കും., സാമൂഹ്യ സേവന മേഖലയിലുമൊക്കെ ഇന്ന് ഫെയ്സ് ബുക്ക് ഉപയോഗിക്കുന്നതിന്റെ ചെറിയ അനുഭവങ്ങള്‍ എനിക്കു പോലും ഉണ്ട്.
ReplyDeleteശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ നാം ഇടപെടുന്ന പലതിലും ഉള്ള കുഴപ്പങ്ങള്‍ പോലെ ഫേസ് ബുക്കിനും കുഴപ്പങ്ങള്‍ ഉണ്ട് എന്നല്ലാതെ, ഫെയ്സ് ബുക്കില്‍ മറ്റു കുഴപ്പങ്ങളൊന്നും ഞാന്‍ കണ്ടിട്ടില്ല.എന്റെ തൊഴിലിനെയോ കുടുംബ-സാമൂഹ്യ ജീവിതത്തെയോ ഒന്നും ഫെയ്സ് ബുക് ഒട്ടും ബാധിച്ചിട്ടുമില്ല....
സത്യം.
ReplyDeleteഇന്റർനെറ്റിൽ ഒരു ചതിക്കുഴി,,, ഞാൻ ബ്ലോഗ് ലഹരിയിലാണ്,,,
ReplyDeleteആ വിരല്‍ ചൂണ്ടുന്നത് എന്റെ നേരെ ...!!
ReplyDeleteഫേസ് ബുക്ക് ഒരു ഉല്ലാസയത്രയുടെ തില്ലാണ് അതിലുള്ളവർക്ക് നൽകുന്നത്. എല്ലാ ദിവസവും ഉല്ലാസയാത്ര ജീവിതത്തിൽ പ്രായോഗികമല്ല. ഉല്ലാസയാത്രക്കിടയിൽ വീഴ്ചയും അപകടവും പറ്റനും ഇടയുണ്ട്. ഒരു ആൺ പ്രജ എന്ന നിലയിൽ ഫേസ് ബുക്കിൽ നിന്ന് ഇതു വരെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ കനത്ത പ്രഹരമേറ്റവരെ എനിക്കറിയാം. പിന്നെ ഞാൻ ഫേസ് ബുക്കിനെ അങ്ങനെയങ്ങ് ഇഷ്ടപ്പെടുന്നില്ല. അവിടുന്ന് കാര്യമായിട്ടൊന്നും മനസ്സിലാക്കാൻ കഴിയാത്തതു കൊണ്ടും, തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന പ്രകൃതമായതു കൊണ്ടും, ഫേസ് ബുക്കിനെ ഒരു വലിയ കാര്യമായി എടുക്കാറില്ല. ബ്ലോഗിൽ നിന്ന് തന്നെ നല്ല ഒരു പിടി “സ്വന്തം സുഹൃത്തുക്കളെ” ലഭിച്ചിട്ടുണ്ട്. അതു മതി
ReplyDeleteകണ്ണൂർ സൈബർ മീറ്റിൽ പങ്കെടുക്കാമെന്ന് വാക്കു തന്ന് വരാതിരുന്നവർ 90 ശതമാനവും, ഫേസ് ബുക്കിൽ ഉള്ളവരാണ്. ബ്ലോഗേഴ്സിനെ പോലെ ഒരു ഐഡന്റിറ്റി ഫേസ് ബുക്ക് കാർക്ക് ഉണ്ടാവില്ലല്ലോ. അതു കൊണ്ട് ഗൂഗിളാന്റി, ബസ്സ് പിൻ വലിക്കുന്നത് പോലെ ബ്ലോഗും പിൻ വലിക്കുന്നത് വരെ ഇതിൽ ഒതുങ്ങാം.മനസ്സിനെ മദ്യത്തിൽ നിന്നും, മാംസത്തിൽ നിന്നും അകറ്റാൻ പറ്റുന്നതു പോലെ ഫേസ് ബുക്കിൽ നിന്നും അകറ്റാൻ പറ്റട്ടെ.
"24 മണിക്കൂറും ഈ കുന്ത്രാണ്ടവും കെട്ടിപ്പിടിച്ചോണ്ടിരിക്കുവാണോ" എന്ന് പറഞ്ഞു വഴക്കുണ്ടാക്കിയതോര്മ്മയുണ്ടോ?
ReplyDeleteഈ വരി വീട്ടില്‍ കേള്‍ക്കാറുണ്ട് .... ഓഫീസില്‍ ചെന്ന് വല്ലാതെ കെട്ടി പിടിച്ചിരിക്കാന്‍ നേരം കിട്ടാറില്ല. എന്നാലും സംഭവം മൂത്ര ശങ്ക പോലെയാ . ഇടക്കൊന്നു കേറി നോക്കാന്‍ തോന്നും. പിന്നെ അഡിക്ഷന്‍ ഫാക്ടര്‍ ... അതിനു മനുഷ്യന്‍ സ്വയം ചില നിയന്ത്രണം ഏര്‍പ്പെടുത്തിയെ മതിയാകൂ ...
ആശംസകള്‍
സമയം കൊല്ലാന്‍ ഓരോരോ..മാര്‍ഗങ്ങള്..!
ReplyDeleteനോക്കീം കണ്ടും നിന്നാല്‍ അവരവര്‍ക്കു കൊള്ളാം..!
ഫേസ്ബുക്ക് രണ്ടു കാര്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കുക
ReplyDelete൧. അത്യാവശ്യ സുഹൃത്തുക്കള്‍ക്കിടയില്‍ വിവരങ്ങള്‍ കൈമാറാന്‍.
൨. എങ്ങനെയോ ബന്ദം തുടരാന്‍ കഴിയാതെ ഇടയില്‍ എങ്ങോ പിരിഞ്ഞു പോയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍
താങ്കളുടെ രചന ഒരു ഐ ഓപ്പണര്‍ തന്നെയാണ്. വാക്കുകള്‍ക്കും മൂര്‍ച്ചയുണ്ട്.
പിന്നെ..." അനന്തമായ്.." എന്നാ ബ്ലോഗില്‍ വന്ന ചെറിയ പിഴവാണ്. ഇപ്പോള്‍ കമ്മന്ടാം. തെറ്റ് തിരുത്തി.
പ്രഭന്റെ രണ്ടാമത്തെ വാചകത്തിന്റെ അടിയില്‍ഒരു ഒപ്പ്.....
ReplyDeleteനല്ലതിനെയും ചീത്ത ആക്കാന്‍ എളുപ്പം കഴിയും...കത്തിയുടെഉപയോഗം പോലെ തന്നെ...
ചിന്തിക്കേണ്ട ഒരു വിഷയം പങ്കു വെചു ജിമ്മി..നന്ദി...
ഇതു ഇത്ര വലിയ സംഭവം ആണോ.
ReplyDeleteകേട്ടതെല്ലാം ശരിയാകണമെന്നില്ല തെറ്റുംമാകാം
ReplyDeleteഫെയിസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ ചിലരെ ഒരു ലഹരിയായി ബാധിക്കാം പക്ഷെ അത് ആപേക്ഷികം മാത്രം എന്നെ തോന്നുന്നുള്ളു
എന്നെ സംബദ്ധിച്ചിടത്തോളം ഓണ്‍ലൈന്‍ തന്നെയാണ് ജീവിതം!! ജോലി അതായി പോയി അതുകൊണ്ട് എന്നെപോലുള്ളവര്‍ ഇതിനു അടിമകള്‍ ആയിപോയി എന്ന് പറയാന്‍ പറ്റില്ല
ആനുകാലിക പ്രാധാന്യമുള്ള ഇത്തരം രാജനകള്‍ ഇന്നിയും ഉണ്ടാകട്ടെ നന്നായി എഴുതി ആശംസകള്‍
ആദ്യമേ പറയട്ടെ.നല്ലൊരു ബോധവല്‍ക്കരണ പോസ്റ്റ്.താങ്കള്‍ പറയുന്നതിനോട് യോജിക്കുന്നു.സദാസമയ 'നെറ്റ്'ബന്ധം നമ്മുടെ ജീവിതത്തെ താളം തെറ്റിക്കുന്നുണ്ട്.അത് facebook-ആവട്ടെ ബ്ലോഗുകള്‍,മറ്റു സംവിധാനങ്ങള്‍ ആവട്ടെ !എന്റെ അനുഭവം...വായന നന്നേ കുറഞ്ഞു -പത്രങ്ങള്‍ വരെ .ബ്ലോഗ് എഴുത്ത് നിര്‍ത്താന്‍ ആലോചിക്കുകയാണ് ഞാന്‍.facebook-ഉം തഥൈവ.ഒന്നുണ്ട് ,ഇവയൊന്നും നമ്മെ നിയന്ത്രിക്കാന്‍ ഇട വരുത്താതെ ഇവയെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയുന്നേടത്താണ് നമ്മുടെ വിജയം .
ReplyDeleteഎന്തോന്ന് ഫൈസ് ബുക്ക് ....വേറെ എത്രെ കാര്യങ്ങള്‍ കിടക്കുന്നു !!
ReplyDeleteഅധികമായാല്‍ ഓലോസുന്ടയും വിഷം.. നോക്കിയും കണ്ടും ഉപയോഗിക്കുന്നവര്‍ക്കൊരു കുഴപ്പവും ഇല്ല.. എന്തേ..
ReplyDeleteഫേസ്‍ബുക്ക്, പ്ലസ്, ബ്ലോഗ്... എല്ലാം അത്യാവശ്യത്തിനു മാത്രം. അതുകൊണ്ട് ജീവിതത്തെയോ ജോലിയെയോ അത് തൊടുന്നില്ല.
ReplyDeleteതീര്‍ച്ചയായും ശരിയാണ്. ഒട്ടേറെ വിലപ്പെട്ട സമയം, ഇപ്പോള്‍ ഞാന്‍ ഫെയ്സ്ബുക്കില്‍ വെറുതെ കളയുന്നുണ്ട്. എന്റെ പ്രൊഫഷനല്‍ ഡെവലപ്മെന്റ്നും, ഫാമിലിക്കും ഉപയോഗിക്കാവുന്ന സമയം.
ReplyDeleteപക്ഷെ സിഗരറ്റ് വലി പോലെയാണിത്. വളരെ പരിശ്രമിക്കണം ഈ അഡിക്ഷനില്‍ നിന്നും രക്ഷപെടാന്‍.
ഞാനും സുഹൃത്ത് പറഞ്ഞത് പോലെ നമ്മുടെ മനോഭാവമാണ് മാറ്റേണ്ടത് നമ്മുടെ ജീവിതം നമ്മുടെ കൈകളിലാണ്...പരിധി നിശ്ചയിക്കേണ്ടതും നമ്മള്‍ തന്നെയാണ് ഞാനും സമയം കിട്ടുമ്പോള്‍ ഫേസ് ബുക്ക് ഉപയോഗിക്കാറുണ്ട് ..കൂടുതല്‍ ഉപയോഗിച്ചതിന് വഴക്കും കിട്ടിയിട്ടുണ്ട്, വല്ലപ്പോളും ഉപയോഗിക്കുന്നതില്‍ കുഴപ്പവും ഇല്ല .. ഫേസ് ബുക്കിന്നായി സമയം കളയാറില്ല ,വെറുതെ ഇരിക്കുന്ന സമയത്ത് മാത്രം ഒന്ന് നോക്കും അപ്പോള്‍ ഇഷ്ടം തോന്നിയാല്‍ ലൈക്കും,കമന്റ്‌ഉം കൊടുക്കും വല്ലപ്പോളും ഒരു പോസ്റ്റും ഇടും.പിന്നെ ഇതുകൊണ്ട് എനിക്ക് കുറെ നല്ല സുഹൃത്തുക്കളെ കിട്ടീട്ടും ഉണ്ട് ...നമ്മള്‍ നമ്മുടെ വ്യക്തിത്വം അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ നമുക്ക് കുഴപ്പം വരാതെ നോക്കാം അത്ര തന്നെ ...ജീവിതം അവനവന്ടെ കയ്യിലാണല്ലോ ഇരിക്കുന്നത് ....അല്ലെ ?
ReplyDeleteതികച്ചും പ്രസക്തം
ReplyDeleteപന്ത്രണ്ടു മണിക്കൂര്‍ ഞാന്‍ ഇന്റര്‍ നെറ്റിനെ പലരീതിയില്‍ ഉപയോഗിക്കുന്നു
ReplyDeleteനല്ലതിനും ചീത്തക്കും എല്ലാം പക്ഷെ എനിക്ക് തോന്നുന്നു പലര്‍ക്കും ഇതൊരു ലഹരി ആണെന്ന്
ഞാന്‍ ഒരു ഇന്റര്‍ നെറ്റ് കഫെയില്‍ ആണ് ജോലി ചെയ്യുന്നത് കാര്യമായിട്ട് വര്‍ക്കൊന്നുമില്ല അതുകൊണ്ട് ഡ്യൂട്ടി ടൈം ആയ പത്രണ്ട് മണിക്കൂര്‍ മാത്രം സജീവമാണ്
ബാക്കി സമയം കംബ്യൂട്ടരോ നെറ്റോ അങ്ങനെ ഉള്ള യാതൊരു സംഗതികളും ഇല്ല
ദിവസവും പതിനാലു മണിക്കൂറോളം നെറ്റുപയോഗിച്ചുള്ള ജോലി ചെയ്യുന്ന ആളായത് കൊണ്ടും ഒരു പ്രവാസി ആയത് കൊണ്ടും രാവിലെ മുതല്‍ ജോലിയോടൊപ്പം ഫേസ് ബുക്ക് പേജും ഒരു വിന്‍ഡോയില്‍ ഓപ്പണ്‍ ആക്കി വെക്കുമായിരുന്നു. പലരും ചോതിച്ചു നീ ഇതില്‍ നിന്ന് പോകാറില്ലേ എന്ന്... പല പുതിയ സുഹൃത്തുക്കളെ കിട്ടി... ചെറിയ ചെറിയ നോട്സ് എഴുതി കൂട്ടുകാരുടെ മുന്നില്‍ ആളായി...പല ഗ്രൂപിന്റെയും അഡ്മിന്‍ ആയി.. എന്തിനും അഭിപ്രായം ചോതിക്കാന്‍ പറ്റിയ നല്ല സുഹൃത്തുക്കള്‍ നീ എന്തെങ്കിലും എഴുതൂ എന്ന് പറഞ്ഞു... അതൊക്കെ കൂട്ടി വച്ച് ഞാനൊരു ബ്ലോഗ്ഗ് തുടങ്ങി..
ReplyDeleteഇടക്കെപ്പോഴോ ജോലിയില്‍ ചില പിഴവുകള്‍ വരാന്‍ തുടങ്ങി... ചില്ലറ ദിര്‍ഹംസ്(നാട്ടിലെ വലിയ പൈസ.) നഷ്ടം വന്നു...
അന്ന് ഞാന്‍ തീരുമാനിച്ചു.. ഫേസ് ബുക്ക് ഉപയോഗം കുറക്കനംമെന്നു.. ഇപ്പൊ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞു അരമണിക്കൂര്‍ മാത്രമാക്കി ചുരുക്കി.. അതും ചുമ്മാ ഓപ്പണ്‍ ആക്കി വച്ച് ആരുടെയെങ്കിലും ബ്ലോഗ്ഗ് വായിക്കും... ഇപ്പൊ ഒരു പാട് വായിക്കാന്‍ പറ്റുന്നുണ്ട്..
ഞാനെഴുതിയത് വായിക്കാന്‍ ആളുന്ടെന്നു തെളിയിച്ചത് ഫേസ് ബുക്ക് ആണ്... ഇപ്പോള്‍ ഞാന്‍ ഇഷ്ടപെടാത്തതും ഫേസ് ബുക്ക് ആണ്...
എന്തായാലും തള്ളാനും കൊള്ളില്ല...കൊള്ളാനും കൊള്ളില്ല...
കുടുംബത്തിനും, കൂട്ടുകാര്‍ക്കും, ജോലിക്കും, വയറിനും, ശരീരത്തിനും, വായനയ്ക്കും (അതില്‍ ബ്ലോഗും ഉള്‍പ്പെടും) കൊടുക്കുന്ന സമയം കഴിച്ച് ബാക്കിയുള്ള സമയമാണ് ഫേസ്ബുക്കിന് നല്‍കാറുള്ളത്. എന്നിട്ടും ആറ് മണിക്കൂറില്‍ കൂടുതല്‍ ഒരു ദിവസം ഉറങ്ങാന്‍ പറ്റുന്നില്ല. വിവാദങ്ങളില്‍ ചെന്ന് തലയിടാതിരിക്കലാണ് സമയ ലാഭത്തിനായി ഞാന്‍ ചെയ്യുന്ന എളുപ്പവഴി. നിയന്ത്രണം സ്വന്തം കയ്യിലായിരിക്കെ ഇത്തരം സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റുകളെ ഒരിക്കലും കുറ്റം പറയാന്‍ നമുക്കാവില്ല.
ReplyDeleteവിനോദത്തിനായുള്ളത് അതിനുള്ള സമയത്ത് ചെയ്യണം..അല്ലാതെ ഫേസ്ബുക്കില്‍ മാത്രം ലയിക്കരുത്.പണ്ട് ഓര്‍ക്കൂട്ടായിരുന്നു എല്ലാം..ഇന്നു ഓര്‍ക്കൂട്ടിനെ ആരും ഇഷ്ടപ്പെടുന്നില്ല. അതു തന്നെ ഒന്നാംന്തരം തെളിവാണ് ഇതിലൊന്നും അഡിക്ഷന്‍ പാടില്ല എന്നത്.
ReplyDeleteNalla reethiyil unarthaan sahaayikkum....
ReplyDeleteഅങ്ങിനെ നോക്കിയാല്‍ നാം ഇന്ന് ചെന്നെത്തുന്ന എവിടെയും ഇത് തന്നെയാണ് സ്ഥിതി. നാം സ്വയം നിയന്ത്രിക്കേണ്ടത് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കണം. അല്ലെങ്കില്‍ ഇന്നത്തെ കാലത്ത് ജീവിക്കാന്‍ തന്നെ പ്രയാസമാണ്. ഫേസ് ബുക്ക് മാത്രമല്ല, എല്ലാ രംഗത്തും ഇത് തന്നെയാണ് സ്ഥിതി. കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത് തള്ളാനും ഒന്ന് മനസ്സിരുത്തിയാല്‍ എല്ലാത്തിലും നല്ലതും ചീത്തയും തിരിച്ചറിയാം. എല്ലാത്തിനും മനസ്സാണ് പ്രധാനം.
ReplyDeleteഎല്ലാത്തിലും ഉണ്ട് നല്ലതും ചീത്തയും.
ReplyDeleteസ്വയം തീരുമാനിക്കാം ശരിയേത്, തെറ്റ് ഏതെന്നു.
പണ്ട് ഓര്‍ക്കൂട്ട് ആയിരുന്നു ഈ പറഞ്ഞ സംഭവവങ്ങള്‍. അഡിക്റ്റ് തന്നെ ആയിരുന്നു 2 വര്‍ഷത്തോളം. പിന്നെ അവിടം വിട്ടു, ഫേസ് ബുക്ക് ഓര്‍ക്കൂട്ട് സ്വാധീനിച്ച പോലെ ഉണ്ടായിട്ടില്ല..
ReplyDeletevaayichu ...paara thanne samshayam illaa..jimmicho wife enthenkilum paranjaayirunno?..yhmma
ReplyDeletenannayittundu.....
ReplyDeleteThough it is 'Facebook", We can communicate to so many without seeing Face!!!( But ...Am an addict tooo..:)..)
ReplyDeleteപാരയെന്നല്ല പറയേണ്ടത്.. മഹാ പാരയാണ്..
ReplyDeleteനല്ല പോസ്റ്റ്.. ഈ കാലഘട്ടം ഇത്തരം പോസ്റ്റുകള്‍ ആവിശ്യപ്പെടുന്നു.. നന്നായി.. അഭിനന്ദനങ്ങള്‍
ഇന്ന് നമ്മള്‍ എത്ര സമയം ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടോ, അത്രയും സമയം പണ്ട് നാം വേറെ എന്തോ കാര്യത്തിനു ഉപയോഗിച്ചതായിരുന്നു. അതെന്താണെന്ന് കണ്ടെത്തി സ്വയം ഒരു അവലോകനം നടത്തിയാല്‍ മതി ഫേസ്ബുക്ക് കാരണം നമുക്ക് നേട്ടമാണോ കോട്ടമാണോ ഉണ്ടായതെന്ന് അറിയാന്‍.അത് ഓരോ വ്യക്തികള്‍ക്കും വ്യത്യസ്തമായിരിക്കും.
ReplyDeleteപിന്നെ നമ്മള്‍ തന്നെ സ്വയം നിയന്ത്രണം വച്ചാല്‍ പരിചയക്കാരോട് ഇടപഴകാനുള്ള ഒരു നല്ല ഉപകരണം തന്നെയാണ് ഫേസ്ബുക്ക്.
ഫേസ്ബുക്ക് കൊണ്ട് കണ്ണൂരാനുണ്ടായ നേട്ടം:
ReplyDelete'കല്ലിവല്ലി'യെ ഒന്നുകൂടി മാര്‍ക്കെറ്റിംങ്ങ് ചെയ്യാന്‍ കഴിഞ്ഞു.
ഫേസ്ബുക്ക് കൊണ്ടുള്ള നഷ്ട്ടം:
ഉച്ചയുറക്കം പോയിക്കിട്ടി!
ഫേസ്ബുക്കില്‍ നിന്നുള്ള പാഠം:
അറിയാതെപോലും ഒരു ഗ്രൂപ്പിന്റെ അഡ്മിന്‍ ആകരുത്!
ഫേസ്ബുക്കില്‍ ഇനി:
വല്ലപ്പോഴും വന്നുപോകുന്ന അതിഥി.
(ജിമ്മിച്ചാ, സുക്കര്‍ ബര്‍ഗ്ഗിനെ ബെഗ്ഗറാക്കിയേ അടങ്ങൂ-ല്ലേ?)
തികച്ചും കാലിക പ്രസക്തം. ഫേസ് ബുക്കു ജ്വരം ഏറ്റവും കൂടുതല്‍
ReplyDeleteബാധിച്ചിരിക്കുന്നത് പുതു തലമുറയെയും ബ്ലോഗേര്‍സിനെയും ആണെന്നു തോന്നുന്നു. നമ്മള്‍ ആവശ്യത്തിനു മാത്രം ഓരോന്നും ഉപയോഗിക്കുക. ഒന്നോര്‍ക്കുക. അധികമായാല്‍ അമൃതും വിഷമാണ്.
"ഫേസ് ബുക്ക്" പഴയ പല കൂട്ടുകാരെയും തിരിച്ചുകിട്ടി, പക്ഷേ അത് ഒരു വലിയ നെട്ടമായോന്നും തോനുന്നില്ല, ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ട്ടിക്കണോ, അതിലൂടെ എന്തെങ്കിലും പുതുതായി നേടിയതായോ ഓര്‍ക്കുന്നില്ല. വീകിലി ഒന്നോ രണ്ടോ പ്രാവിശ്യം കേറിയിറങ്ങും.
ReplyDeleteഞാൻ കുഞ്ഞൂസ് പറഞ്ഞതിനോട് യോജിക്കുന്നു.........
ReplyDeleteമുഖപുസ്തകമടക്കം എല്ലാ സൈറ്റുകളും നമ്മളെ പബ്ലിഷ് ചെയ്യാനുള്ള ഉപാധികളാണല്ലോ...
ReplyDeleteനമ്മുടെ ജീവിതത്തിലെ സമയം കുറെ കട്ടെടുക്കുമെങ്കിലും പലർക്കും മനസ്സുഖം നൽകുന്ന നവീനമായ ഏർപ്പാടുകളാനിതൊക്കെ കേട്ടൊ ഭായ്
ഇതിലൊക്കെ ആഡിക്റ്റായാൽ മറ്റ് പല സുഖങ്ങളും പോയ് കിട്ടും..!
എനിക്കു ഫെയ്സ് ബുക്ക് അഡിക്ഷൻ ഇല്ല.
ReplyDeleteഞാൻ ഫെയ്സ് ബുക്ക് ഉപയൊഗിക്കുകയാണ് ചെയ്യുന്നത്.
ഞാനാരാ മോൻ!
(എന്നാ എന്റെ വിചാരം!!)
നല്ല പോസ്റ്റ്.
"മനസ്സിന് കടിഞ്ഞാണ് ഇടാന് കഴിയുന്നവന് കോട്ട കൊത്തളങ്ങള് പിടിച്ചടക്കുന്ന രാജാവിനേക്കാള് ശ്രേഷ്ഠനാണത്രേ"
ReplyDeleteജിമ്മി.. എല്ലാ ലഹരികളും ആവാം.. അത് സ്വയം നിയന്ത്രിക്കാനുള്ള ആര്‍ജ്ജവം നമുക്കുണ്ടെങ്കില്‍ മാത്രം...
ഫേസ്ബുക്ക് നമ്മെ ചൂഷണം ചെയ്യുന്നതിനനുവധിക്കാതെ അതിനെ നമ്മള്‍ ചൂഷണം ചെയ്യാന്‍ പഠിക്കണം. അത്ര തന്നെ...
ഒന്നും അമിതമാകാതെ സൂക്ഷിച്ചാല്‍ കൊള്ളാം.
ReplyDeleteജോലി സമയത്ത് ഫേസ്ബുക്കില്‍ കയറിക്കളിക്കുന്നത് ഒഴിവാക്കേണ്ട ഒരു ശീലം തന്നെയാണ്.
എല്ലാം ക്രമത്തില്‍ ചേര്‍ത്താല്‍ അത് മരുന്ന് പോലെ ആകും ..അല്ലെങ്കില്‍ വിഷവും..ഏതു വേണമെന്ന് നമ്മള്‍ തീരുമാനിക്കുക...കാലിക പ്രസക്തിയുള്ള പോസ്റ്റ് തന്നെ..ആശംസകള്‍..
ReplyDeleteഅമിതമായാൽ എല്ലാം വിഷമം എന്നല്ലേ.:)
ReplyDeleteജിമ്മീ ഇവിടെ പ്രശ്നം ഫെയ്സ് ബുക്കിനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പണി നന്നാകാതതുകൊണ്ട് ആയുധം ശെരിയല്ല എന്ന് പറയുന്നതുപോലെയാണ് ഇതും.. നിയന്ത്രിച്ചു ഉപയോഗിച്ചാല്‍ പണി പാളാതിരിക്കും അത്രതന്നെ..
ReplyDelete@റശീദ് പുന്നശ്ശേരി: അനുഭവം സാക്ഷി. :)
ReplyDelete@കുഞ്ഞൂസ് (Kunjuss) : അതേ, സാര്‍ വ്വത്രിക നിയമം ഇവിടെയും ബാധകം.. മന്സ്സിനെ നിയന്ത്രിക്കുക..
@ഒരു കുഞ്ഞുമയില്‍പീലി : പലര്‍ക്കും ഇതൊരാശ്വാസം തന്നെയാണ്.. പക്ഷേ ഇതൊരാപത്തായ് മാറാതിരിക്കാനുള്ള മുന്നറിയിപ്പൊ, ഓര്മ്മപ്പെടുത്തലോ ഒക്കെയാണ് ഈ പോസ്റ്റ്.. അത് ഉപേക്ഷിക്കാനല്ല പറയുന്നത്..
@navasshamsudeen: സന്തോഷം പകരുന്ന അറിവ്.. പങ്കു വെക്കുമോ അനുഭവം..
@സിവില്‍ എഞ്ചിനീയര്‍: "ശീലം ദു:ശീലം ആവാതെ നോക്കണ്ടത് അവനവന്‍ തന്നെ "ശ്രീജിത്ത് ഈ പറഞ്ഞതാണ് അതിന്‍റെ സത്യം..:)
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ് അനുഗ്രഹിച്ച എല്ലാര്‍ക്കും ഒരായിരം നന്ദി..!
@Pradeep Kumar : ഫേസ്ബുക്കിന് ഒരിക്കലും കുഴപ്പമുണ്ടെന്ന് ഞാന്‍ പറഞ്ഞില്ല.. പക്ഷേ, സ്വന്തമായ് മോശം അനുഭവ്ങ്ങളൊന്നും ഇല്ലാതെ നല്ല വശങ്ങള്‍ മാത്രം അനുഭവിച്ചറിയണമെങ്കില്‍ ഞാന്‍ അവസാനം പറഞ്ഞ പോയിന്‍റ്റ് സ്വാധീനിച്ചിട്ടുണ്ട് എന്ന് കരുതാം.. അത് അഭിനന്ദനീയം തന്നെ...
ReplyDelete@ഓലപ്പടക്കം : അംഗീകരിച്ചു അല്ലേ :)
@mini//മിനി : ഞാനും ചിലപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും.. :)
@mash: പലരുടേയും നേരേ..
@വിധു ചോപ്ര:ശ്രദ്ധേയമായ കമന്‍റ്റാണ് മാഷിന്‍റെ.. അതില്‍ പ്രസകതമായത് ഇതല്ലേ..- "ഫേസ് ബുക്ക് ഒരു ഉല്ലാസയത്രയുടെ തില്ലാണ് അതിലുള്ളവര്‍ക്ക് നല്കുന്നത്. എല്ലാ ദിവസവും ഉല്ലാസയാത്ര ജീവിതത്തില്‍ പ്രായോഗികമല്ല."
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ് അനുഗ്രഹിച്ച എല്ലാര്‍ക്കും ഒരായിരം നന്ദി..!
@വേണുഗോപാല്‍ : അത് കേള്‍ക്കാത്ത ഫേസ്ബുക്ക് ഭര്ത്താക്കന്മാര്‍ ചുരുക്കം.. :).. പിന്നെ നിയന്ത്രണം.. പ്രധാനം...
ReplyDelete@പ്രഭന്‍ ക്യഷ്ണന്‍:"നോക്കീം കണ്ടും നിന്നാല്‍ അവരവര്‍ക്കു കൊള്ളാം..!" വാസ്തവം... :)
@പൊട്ടന്‍: ഇവിടെ എത്തിപ്പെട്ടതില്‍ സന്തോഷം.. വല്ലപ്പോഴും വരിക.. പോസ്റ്റിടുന്ന വിവരം അറിയിക്കുക..
@ente lokam: ഞാന്‍ ചിന്തിച്ച് ചിന്തിച്ചിരുന്നപ്പോള്‍ എല്ലാരേയും ഒന്ന് ചിന്തിപ്പിക്കണം എന്ന് തോന്നി.. :)
@Akbar : ചിലര്‍ക്ക് അതേ.. :)
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ് അനുഗ്രഹിച്ച എല്ലാര്‍ക്കും ഒരായിരം നന്ദി..!
@ദേവന്‍: അഡിക്റ്റ് ആയില്ലേല്‍ കുഴപ്പമില്ല.. പക്ഷേ ഇവിടെ അനുഭവം പങ്കു വെച്ച അധികമാള്‍ക്കാര്‍ക്കും ഇതൊരു പാര തന്നെയാണെന്നാ പറയുന്നെ..
ReplyDelete@Mohammedkutty irimbiliyam: ബ്ലോഗ് നിര്ത്തരുതേ.. അപേക്ഷയാണ്.. പിന്നെ മറ്റ് കാര്യങ്ങള്‍ അധികമുള്ളത് നമ്മുക്ക് തടയിടാന്‍ ശ്രമിക്കാം..
@അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍: തമാശ തമാശ... ഹഹ! അല്ലേ... :)
@Jefu Jailaf:അധികമായാല്‍ ഓലോസുന്ടയും വിഷം.. :)
@അലി : അങ്ങനെയാണെങ്കില്‍ നല്ലത്.. :)
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ് അനുഗ്രഹിച്ച എല്ലാര്‍ക്കും ഒരായിരം നന്ദി..!
@ചാണ്ടിച്ചന്‍: തിരിച്ചറിവ് ഗുണം ചെയ്യട്ടെ.. :)
ReplyDelete@kochumol(കുങ്കുമം) :"നമ്മള്‍ നമ്മുടെ വ്യക്തിത്വം അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ നമുക്ക് കുഴപ്പം വരാതെ നോക്കാം അത്ര തന്നെ ...ജീവിതം അവനവന്ടെ കയ്യിലാണല്ലോ ഇരിക്കുന്നത് ....അല്ലെ " അതേ..:)
@ഇസ്മായില്‍ കുറുമ്പടി (തണല്‍) : അനുഭവം കുരു എന്നല്ല ഗുരു എന്നല്ലേ .. :)
@കൊമ്പന്‍: കടലില്‍ നീന്തുന്നവനോട് വെള്ളം നനയെല്ലന്നെങ്ങനെ പറയാന്‍ പറ്റും :) കൊമ്പന്‍റെ സാഹചര്യമല്ലല്ലോ പലര്‍ക്കും.. !
@khaadu..: വലിയ അനുഭവങ്ങള്‍..!
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ് അനുഗ്രഹിച്ച എല്ലാര്‍ക്കും ഒരായിരം നന്ദി..!
"ശരിക്കും നമ്മള് ഇന്‍റര്നെറ്റിനല്ല തടയിടെണ്ടത്.. നമ്മുടെ മനസ്സിനാണ്." ഇതാണ് കാര്യം :)
ReplyDeleteഞാന്‍ ഫേസ് ബുക്കില് വന്നിട്ടു എനിക്ക് കാര്യമായ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. സമയം ധാരാളമുള്ളപ്പോള്‍ അതും നോക്കിയിരിക്കും.സമയമില്ലാത്തപ്പോള്‍ നോക്കുകയുമില്ല .അത്ര തന്നെ.പകല്‍ മിക്കവാറും തനിച്ചിരിക്കുന്ന എനിക്ക് ഈ ബ്ലോഗുകളും ഫേസ്ബുക്കുമൊക്കെ തന്നെ കൂട്ട്.ഫേസ്ബുക്കിലെ ബ്ലോഗേഴ്സ് ഗ്രൂപ്പ് വഴി ധാരാളം പുതിയ ബ്ലോഗുകള്‍ പരിചയപ്പെടുവാനും സാധിച്ചു.
ReplyDelete@ഷബീര്‍ - തിരിച്ചിലാന്‍: ഇന്ന് വിവാദങ്ങള്‍ക്ക് സ്കോപ് ഉണ്ട്. നാളെ നേതാവും മന്ത്രിയുമൊക്കെ ആവാനുള്ള വമ്പിച്ച സ്കോപ് :)
ReplyDelete"നിയന്ത്രണം സ്വന്തം കയ്യിലായിരിക്കെ ഇത്തരം സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റുകളെ ഒരിക്കലും കുറ്റം പറയാന്‍ നമുക്കാവില്ല. " - വാസ്തവം ..!
@മുനീര്‍ തൂതപ്പുഴയോരം: "വിനോദത്തിനായുള്ളത് അതിനുള്ള സമയത്ത് ചെയ്യണം.." ചിന്തിക്കേണ്ടത്..!
@പരപ്പനാടന്‍.: ഉണരട്ടെ.. !
@പട്ടേപ്പാടം റാംജി : "ഫേസ് ബുക്ക് മാത്രമല്ല, എല്ലാ രംഗത്തും ഇത് തന്നെയാണ് സ്ഥിതി. കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത് തള്ളാനും ഒന്ന് മനസ്സിരുത്തിയാല്‍ എല്ലാത്തിലും നല്ലതും ചീത്തയും തിരിച്ചറിയാം. എല്ലാത്തിനും മനസ്സാണ് പ്രധാനം. " -അംഗീകരിക്കുന്നു..
@Ashraf Ambalathu :"എല്ലാത്തിലും ഉണ്ട് നല്ലതും ചീത്തയും.
സ്വയം തീരുമാനിക്കാം ശരിയേത്, തെറ്റ് ഏതെന്നു. " -ലോക സത്യം !:
@നിശാസുരഭി : എങ്കില്‍ പണികള്‍ നടക്കും..:)
@ആചാര്യന്‍:കുറച്ചൊക്കെ സ്വന്തം അനുഭവം കൂടിയാണെന്ന് ആണെന്ന് കൂട്ടിക്കോ :)
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ് അനുഗ്രഹിച്ച എല്ലാര്‍ക്കും ഒരായിരം നന്ദി..!
"കരുതലോടെ ഇടപെടുക"
ReplyDelete@അരുണകിരണങ്ങള്‍: നന്ദിയായിട്ടുണ്ട് :)
ReplyDelete@kaattu kurinji:സമ്മതിച്ചതില്‍ സമ്മതിക്കുന്നു..:)
@ആസാദ് : അനുഭവങ്ങള്‍ എന്തെല്ലാം നമ്മളെക്കൊണ്ട് എഴുതിപ്പിക്കും...:)
@Vipin K Manatt (വേനൽപക്ഷി):നല്ല നിരീക്ഷണം ..!
@K@nn(())raan*കണ്ണൂരാന്‍!: "ഫേസ്ബുക്കില്‍ നിന്നുള്ള പാഠം:
അറിയാതെപോലും ഒരു ഗ്രൂപ്പിന്റെ അഡ്മിന്‍ ആകരുത്!" - അട്മിയായവര്‍ അനുഭവങ്ങള്‍ പറയുമ്പോള്‍ എങ്ങനെ അവിശ്വസിക്കും :)
@കുസുമം ആര്‍ പുന്നപ്ര : "ഒന്നോര്‍ക്കുക. അധികമായാല്‍ അമൃതും വിഷമാണ്." ..:)
@Shikandi :ഇങ്ങനെ സ്വയം നിയന്ത്രിക്കാന്‍ സാധിച്ചാല്‍ എല്ലാര്ക്കും നന്ന് :)
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ് അനുഗ്രഹിച്ച എല്ലാര്‍ക്കും ഒരായിരം നന്ദി..!
@ചന്തു നായർ : ഞാനും..:)
ReplyDelete@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം: അതെ ആഡിക്റ്റാവാതെ മാത്രം നോക്കുക
@jayanEvoor :ഒരാളെയെങ്കിലും കണ്ടല്ലോ.. സന്തോഷം..!
@Sandeep.A.K : "ഫേസ്ബുക്ക് നമ്മെ ചൂഷണം ചെയ്യുന്നതിനനുവധിക്കാതെ അതിനെ നമ്മള്‍ ചൂഷണം ചെയ്യാന്‍ പഠിക്കണം. അത്ര തന്നെ.." .. :)
@mayflowers :അതെ നാളൊരു ജോലിയുണ്ടെന്നു പോലും മറന്നു.. അല്ലെ :)
@SHANAVAS :".ഏതു വേണമെന്ന് നമ്മള്‍ തീരുമാനിക്കുക:- true.!
@കുമാരന്‍ | kumaran :അതെ.. വിഷവും, വിഷമവും.. :)
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ് അനുഗ്രഹിച്ച എല്ലാര്‍ക്കും ഒരായിരം നന്ദി..!
@ആയിരങ്ങളില്‍ ഒരുവന്‍ : പക്ഷെ നിയന്ത്രിക്കണം :)
ReplyDelete@Lipi Ranju: അതാണ് വാസ്തവം..:)
@റോസാപൂക്കള്‍: അങ്ങനൊരാളെ കണ്ടത്തില്‍ സന്തോഷം!
@നാമൂസ്: കരുതലോടെ ..:)
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ് അനുഗ്രഹിച്ച എല്ലാര്‍ക്കും ഒരായിരം നന്ദി..!
രണ്ട് മൂന്ന് മാസങ്ങൾ ഞാൻ FB-യിൽ നാലഞ്ച് മണിക്കൂർ വീതം ചിലവിട്ടിരുന്നു. ഇപ്പോൾ ഒരുവിധം ബോറടിച്ചു തുടങ്ങിയിരിയ്ക്കുന്നു; എനിയ്ക്ക് ബ്ളോഗും അങ്ങനെ തന്നെ. കഴിഞ്ഞ ആറു മാസം ഞാൻ 13 പോസ്റ്റുകൾ എഴുതി. മിക്കവാറും അതും മതിയാക്കും..
ReplyDeleteAnyway, I did n't get the purpose of this post..:(
ഫേസ് ബുക്ക് എന്നെ സ്വാധീക്കുന്നുണ്ട്,
ReplyDeleteഇപ്പോൾ സഹായിക്കുന്നും...
ഈ ലിങ്കൊന്ന് നോക്കൂ....
http://www.facebook.com/pages/%E0%B4%87-%E0%B4%A4%E0%B5%86%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF/245975752126077
എന്തും അധികം ആയാല്‍ വിഷം തന്നെ.
ReplyDeleteഎന്നാലും ഇത്തിന്റെ നല്ല വശങ്ങളും കണ്ടില്ലെന്നു നടിക്കരുത്
ഫെയ്സ് ബുക്ക് എന്നെ സ്വാധീനിച്ചിട്ടില്ല. എങ്കിലും ഇത്തരം വിനോദോപാധികള്‍ വഴി കുറെ നല്ല സൗഹൃദം ഉണ്ടാക്കി എടുക്കാന്‍ പറ്റുന്നു, കുറെ വായിക്കാനും, അത് വഴി മനസ്സിനെ കുറച്ചു സുതാര്യമാക്കാനും പറ്റുന്നു.ഇതിന്റെ ഏറ്റവും ഒരു സൗകര്യം , അഭിപ്രായ സ്വാതന്ത്ര്യം ആണ്. പ്രിന്റിംഗ് മീഡിയകളില്‍ അതില്ല. ദേശാഭിമാനിയില്‍ ബ്ലോഗ്ഗുകളെ അധിക്ഷേപിച്ചു എഴുതിയത് വായിച്ചു. എവിടെയും മോശം സൃഷ്ട്ടികള്‍ ഉണ്ടാവുന്നുണ്ട്. പണ്ട്, മംഗളവും, മനോരമയും പോലുള്ള വാരികകള്‍ ഭാഷാപരമായി അധപ്പതിച്ചു പോയിരുന്നില്ലേ. ഇപ്പോള്‍ അതിനു വായനക്കാര്‍ ഇല്ലാത്തത് കൊണ്ടാണ് അത്തരം പ്രസിദ്ധീകരണങ്ങള്‍ ശോഭിക്കാത്തത് . നിങ്ങള്‍ പറഞ്ഞ ബൈബിള്‍ വാചകം തന്നെ ഞാനും ഉദ്ധരിക്കട്ടെ. "മനസ്സിന് കടിഞ്ഞാണ് ഇടാന് കഴിയുന്നവന് കോട്ട കൊത്തളങ്ങള് പിടിച്ചടക്കുന്ന രാജാവിനേക്കാള് ശ്രേഷ്ഠനാണത്രേ"
ReplyDeleteജീവിതം എല്ലാത്തിന്റെ ഒരു അടിമയല്ലേ.. നന്മയുടെ അടിമയാക്കട്ടെ. എല്ലാം
ReplyDeleteഫേസ് ബുക്ക് സൌഹൃദം ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്.
ReplyDeleteദിവസവും ഒരു പ്രാവശ്യമെങ്കിലും ഫേസ് ബുക്കില്‍ കയറാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തോ ഒരു അസ്വസ്ഥത തോന്നും എന്ന അവസ്ഥ ആയിട്ടുണ്ട്...
എങ്കിലും ഒന്നും അധികമാവുന്നത് നല്ലതല്ല എന്ന് തന്നെ വിശ്വസിക്കുന്നു..
@Biju Davis:എന്റെ ബദരീങ്ങളെ..! ഇങ്ങള്‍ ആശിപ്പിക്കരുത് ... :)
ReplyDeleteചുമ്മാതാണ് ചതിക്കരുത്.. നിങ്ങടെ തമാശ കളാണ് ബൂലോകത്തെ പലരുടെയും സന്തോഷം .
പിന്നെ. ഈ ബ്ലോഗിന്റെ ഉദ്ദേശം സാരോപടെസം തന്നെ.. അത് ബ്ലോഗിന്റെ ഏറ്റവും ഒടുവില്‍ എഴുതിയിട്ടുണ്ട്.. :)
@ബൈജുവചനം:ഒരു മീഡിയം ആയി അല്ലെ :)
@mottamanoj:ഇതിന്റെ ആവശ്യകതയെ കുറച്ചു കാണുന്നില്ല ..!
@Kattil Abdul Nissar:നിങ്ങളെ പോലെ അതിന്റെ നല്ല വശം മാത്രം പ്രയോജനപ്പെടുത്താന്‍ സാധിച്ചവരെ കണ്ടെത്തുന്നതില്‍ സന്തോഷം .!
@ജാബിര്‍ മലബാരി:നല്ല ചിന്ത
@Absar Mohamed:ഡോക്ടറേ , രോഗികള്‍ക്ക് ബുദ്ധിമുട്ടകില്ലയെങ്കില്‍ ഇവിടെ എപ്പോഴും കാണുന്നത് തന്നെ ഞങ്ങളുടെ സന്തോഷം ..!
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ് അനുഗ്രഹിച്ച എല്ലാര്‍ക്കും ഒരായിരം നന്ദി..!
അപായം കണ്ടു പഠിക്കണം
ReplyDeleteഉപായം കണ്ടു പിടിക്കണം
അതികമായാല്‍ അമ്രതം വിഷമന്നല്ലേ പറയാറ് അതുപോലെയാ ഈ പണ്ടാരവും(ഇപ്പോള്‍ ഞാനും ഇതിന്റെ അടിമയാ)ശരിക്കും ചിന്തിക്കേണ്ട ഒരു പോസ്റ്റ് ....ആശംസകള്‍
ReplyDeleteഞാൻ ഈ ‘ഫേസ്ബുക്കി’ൽ ഒന്നു കയറിനോക്കിയിട്ടേയുള്ളൂ. അവിടെ എന്തൊക്കെയാണെന്നറിഞ്ഞിട്ടേ കയറിക്കറങ്ങാൻ ശ്രമിക്കൂ. എല്ലാം വായിച്ചിട്ട് ശ്രദ്ധിക്കുന്നത് നല്ലതെന്ന് മനസ്സിലാക്കുന്നു. ആശംസകൾ....
ReplyDelete@ഉസ്മാന്‍ ഇരിങ്ങാട്ടിരി:ദുശ്ശീലമാകുമ്പോള്‍ പേടിക്കണം !
ReplyDelete@ഇടശ്ശേരിക്കാരന്(വെടിവട്ടം) :ചിന്തിക്കാന്‍ കാരണമായതില്‍ സന്തോഷം !
@വി.എ || V.A :ഇത് ഫേസ് ബുക്കിന്റെ മാത്രം കാര്യമല്ല.. ഇപ്പോള്‍ പലരും വേഗം ഇതിന്റെ അടിമയായി മാറുന്നു അറിയാതെ..!
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ് അനുഗ്രഹിച്ച എല്ലാര്‍ക്കും ഒരായിരം നന്ദി..!
"എനിക്കറിയാം വീട്ടിലെ നെറ്റ് കട്ട് ചെയ്തിട്ടും ഒരു തടയിടാന് സാധിക്കാതെ ഓഫീസിലെ നെറ്റ് കൂടി കട്ട് ചെയ്യാമോ എന്ന് അന്വേഷിക്കുന്ന മഹാന്മാരേപ്പറ്റി.. "
ReplyDeleteഹും.. എനിക്കും അറിയാം.. :)
@ശ്രീജിത് കൊണ്ടോട്ടി:
ReplyDeleteഅപ്പം നമുക്ക് രണ്ടു പേര്‍ക്കും അറിയാവുന്ന സ്ഥിതിയ്ക്ക് നമുക്ക് ഇനി ഇത് രഹസ്യമാക്കി വെക്കാം എന്താ... :)
ഒരുമാതിരി പോക്രിത്തരം പറയരുത്...'സ്വന്തം സുഹ്രുത്താ'ന്നും തേനാണ് തേങ്ങാക്കൊലയാണെന്നൊക്കെ പറഞ്ഞു ഞങ്ങളെ ഇതില്‍ കെട്ടിയിട്ടിട്ട് ഇപ്പോള്‍ കേറി ഫിലോസഫരറാകുന്നോ....!!? ഇനി പണി പോയാലും വേണ്ടില്ല്യ ഞങ്ങളിവിടെ കുത്തിയിരുന്നു പണിയും. ചതിയന്‍..!!!:)
ReplyDelete
ReplyDeleteകൂടുതല്‍ വായിക്കാന്‍, ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍, ഉണ്മേഷമായിരിക്കാന്‍ ഒക്കെ ഫേസ്ബുക്ക് ഉപയോഗം കുറയ്ക്കുന്നതാ നല്ലത് എന്ന് തോന്നുന്നു. എങ്കിലും അവിടെ മാത്രം കാണുന്ന ചില സൌഹൃദങ്ങള്‍ കൈവെടിയാന്‍ ഒരു മടി, അതാണ് പിന്നെയും പിന്നോക്കം വലിക്കുന്നത്.
nannayittooo...!!!
ReplyDeletewell said, കടിഞ്ഞാന്‍ ഇല്ലാത്ത കുതിരയും, ലക്ഷ്യമില്ലാത്ത മനസ്സും, രണ്ടും അപകടം തന്നെ, ഞാന്‍ ഒരു ഫേസ് ബുക്ക് ലവര്‍ ആണ്, I see lot of positive things!
ReplyDeleteThe Best Merkur 34c Review 2021 - Xn-O80b910a26eepc81il5g.online
ReplyDeleteMerkur 34c review | Merkur 34c Review 메리트 카지노 쿠폰 | Merkur 34c Review | Merkur 34c 인카지노 Review | 온카지노 Merkur 34c Review | Merkur 34c Review | Merkur 34c Review | Merkur 34c