" തെറ്റിദ്ധരിക്കണ്ടാ.. തിരുത്തുവാന്‍ ശ്രമിക്കുകയും വേണ്ട..:) ശരിക്കൊന്ന് ഒന്നാലോചിച്ചാല്‍ മനസ്സിലാകും ഇടത് പക്ഷം തന്നെയാണ് ഇതിന്‍റെ യഥാര്ത്ഥ കാരണക്കാര്‍ എന്ന്.."
ഇടത് പക്ഷ്ത്തിന്‍റെ 2 രൂപ അരി പദ്ധതി അവരുടെ പ്രകടന പത്രികയിലെ പ്രധാന ഹൈലൈറ്റ് ആയിരുന്നു.. അപ്പം പിന്നെ വലതനു തോന്നി നമുക്കിതിനെ ഒന്ന് കടത്തി വെട്ടണമെല്ലൊ എന്ന്..
അങ്ങനെ അവര്‍ അതിനെ കടത്തിവെട്ടി എഴുതി പിടിപ്പിച്ചതാണ് ഈ ഒരു രൂപ അരി പദ്ധതി..!
അപ്പം നിങ്ങ പറയീന്‍ ആരാ ഇതിന്‍റെ ശരിക്കുള്ള കാരണക്കാര്‍??
ഇനി ഇടത് പക്ഷമെങ്ങാനും 3 രൂപയായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ വലതന്‍ 2 രൂപയില്‍ പിടിച്ചേനേ..
ദൈവമേ ഇടതന്‍ ഒരു രൂപയില്‍ പിടിച്ചാല്‍ അരി " ഫ്രീ " ആയി കൊടുക്കാനും ഒള്ള സാഹചര്യമായിരുന്നു ഒള്ളത്.. എന്തായാലും നമുക്ക് അത് അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാം..!
അപ്പം ഒരു ചോദ്യം ബാക്കി
അരിയൊക്കെ ഒരു രൂപയ്ക്ക് കിട്ടി.
അപ്പം നമുക്കിത് മിനിമം കഞ്ഞിയെങ്കിലും വെക്കണ്ടേ?
നിങ്ങടെ നാട്ടി പച്ചവെള്ളം 'ഐ മീന്‍' കുടിവെള്ളം.. (തെറ്റിദ്ധരിക്കല്ല് ബിവറേജസ് കോര്‍പ്പറേഷന്‍റെ വെള്ളമല്ല ഞാനുദ്ദേശിച്ചത്.. ) ഉണ്ടല്ലൊ ഇല്ലേ..
ഇനി ഒരു ലിറ്റര്‍ കുപ്പിവെള്ളം (ബിസലരി) എങ്ങാനും വേണമെങ്കി രൂപ 15 ആണെന്നാണ് എന്‍റെ അറിവ്..
ഇനി ഒരു ലിറ്റര്‍ കുപ്പിവെള്ളം (ബിസലരി) എങ്ങാനും വേണമെങ്കി രൂപ 15 ആണെന്നാണ് എന്‍റെ അറിവ്..
ഒരു ചമ്മന്തി അരയ്ക്കാന്‍ ഇനി ഒരു തേങ്ങ വാങ്ങാമെന്ന് വെച്ചാ എന്താ കഥ.. ഒരു ലിറ്റര്‍ വെള്ളത്തില്‍ താഴെ കിട്ടുമൊ?
പേടിക്കണ്ടാ.. വെറും 34 രൂപ മുടക്കുമുതലുള്ള 750 മിലി. റം 250 രൂപയ്ക്ക് വാങ്ങി സര്‍ക്കാരിനു 157 (നികുതി) രൂപയും ബാക്കി ബിവറേജസ് കോര്‍പ്പറേഷ്നും ലാഭമുണ്ടാക്കി കൊടുക്കാന്‍ യാതൊരു മടിയും ഇല്ലാത്ത ദിവസ്ക്കൂലിക്കാര്‍ നമ്മുടെയിടയില്‍ ഒത്തിരി ഉണ്ടന്നേ..( കടപ്പാട്: മനോരമ)
ഇതു കൊണ്ടുള്ള ഗുണങ്ങളൊന്നും പറയെണ്ട..
ദിവസക്കൂലി 400-700 രൂപവരെയാണ് നാട്ടിലെന്നാണ് അറിവ്
മടിയില്ലെങ്കില്‍ പണി അതിലേറെ.! അല്ലേല്‍ ബംഗാളികളും ബീഹാറികളും കേരളത്തില്‍ വരില്ലായിരുന്നല്ലൊ? പണിയില്ലെന്ന് പറ്യുന്ന മലയാളികള്‍ അത് ചെയ്യാന്‍ വരുന്നവരോട് പണിയെടുപ്പിക്കാന്‍ ഹിന്ദി പഠിക്കെണ്ട അവസ്ഥയാ നാട്ടില്‍ .. നേരാവണ്ണം സ്കൂളില്‍ ഹിന്ദി പഠിച്ചിട്ടില്ല പിന്നാ...!
മടിയില്ലെങ്കില്‍ പണി അതിലേറെ.! അല്ലേല്‍ ബംഗാളികളും ബീഹാറികളും കേരളത്തില്‍ വരില്ലായിരുന്നല്ലൊ? പണിയില്ലെന്ന് പറ്യുന്ന മലയാളികള്‍ അത് ചെയ്യാന്‍ വരുന്നവരോട് പണിയെടുപ്പിക്കാന്‍ ഹിന്ദി പഠിക്കെണ്ട അവസ്ഥയാ നാട്ടില്‍ .. നേരാവണ്ണം സ്കൂളില്‍ ഹിന്ദി പഠിച്ചിട്ടില്ല പിന്നാ...!
അതൊക്കെ പോട്ടെ.. ഇപ്പഴും ടോംസ് പിരിച്ചെഴുതിയ പുഴു+കല്ല്+അരി = പുഴുക്കലരി തന്നെയാണൊ കൊടുക്കുന്നത്?
എന്തായാലും അഞചാറ് മാസം മുന്‍പ് വരെ അരി മുടക്കികളെന്ന് വിളിക്കപ്പെട്ടവര്‍ അരി അതിലും കുറഞ്ഞ വിലക്ക് കൊടുക്കുന്നത് നല്ല കാര്യം തന്നെ..
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഭരണപക്ഷ്ത്തിന്‍റെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു ഈ "അരി മുടക്കി" പ്രയോഗം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിലക്കുകളൊക്കെ വേഗം നീക്കി അവസാനം രണ്ട് രൂപയ്ക്ക് അരി വാങ്ങാന്‍ ചെന്നവരെ റേഷന്‍കടക്കാര്‍ രണ്ടു കയ്യും നീട്ടി കാത്തിരിപ്പുണ്ടായിരുന്നു...
---------പൂരത്തെറിവിളിക്കാന്‍..!!
യാതൊരു മുന്‍കരുതലും ഇല്ലാതെ വെറും ഒരിലക്ഷന്‍ തട്ടിപ്പ് നടത്തി അന്ന് നാണം കെട്ടവരൊക്കെ ഇപ്പൊഴും യാതൊരു മടിയും കൂടാതെ ഇതൊക്കെ മേന്മയായ് പറയുന്നത് കാണുമ്പോള്‍ ചിലപ്പോള്‍ ചിരി അടക്കാന്‍ സാധിക്കാറില്ല.!
നാലര വര്ഷം കിടന്നുറങ്ങിയിട്ട് തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് അങ്ങനെയൊരു പ്രഖ്യാപനമിറക്കിയത് തിരഞ്ഞെടുപ്പ് ചട്ടങ്ങളേക്കുറിച്ചൊന്നും അറിയാത്തവരായിരുന്നെങ്കില്‍ അവരത് സമ്മതിക്കണം അഥവാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് വെറുതെ ഒരു പ്രഖ്യാപനം ഇറക്കി പാവപ്പെട്ടവനെ തിരുമണ്ട്നമാരാക്കാം എന്ന് അവര്‍ കരുതിയെങ്കില്‍ അതിന് മാപ്പ് ചോദിക്കാനുള്ള ചങ്കുറപ്പ് ഇനിയെങ്കിലും കാണിക്കണം..
ചിരി വരുന്നത് വേറൊരു കാര്യം ഓര്ത്തിട്ടാ..
അധികാരത്തില്‍ കയറിയ അന്ന് തന്നെ പെട്രോളിലൂടെയുള്ള അധിക നികുതി വേണ്ടെന്ന് വെക്കാന്‍ തയ്യാറായ ഉമ്മന്‍ ചാണ്ടിയോട് കൊടിയേരി പറഞ്ഞത്
"നിങ്ങ ആദ്യമിതല്ലായിരുന്നു കോയാ പറയേണ്ടിയിരുന്നത് ആ അരിയില്ലേ.. ഒരു രൂപയുടെ അരി.."
പെട്രൊളിന്‍റെ വിലകൂടുമ്പോള്‍ കേരളത്തിന്‍റെ ലാഭം വേണ്ടെന്ന് വെച്ച് മലയാളിയെ ഒരിക്കല്‍ പോലും സഹായിക്കാതെ അന്ന് ഒരു ബന്ത് നടത്തി "ഡ്യൂട്ടി" നിര്‍വ്വഹിക്കുന്ന ടീമാ പറയുന്നതെന്നോറ്ക്കണം..!
എന്തായാലും ഓണത്തിന് നിങ്ങള്‍ നല്കിയ ഈ ഓണസമ്മാനത്തിന് ഇവിടുത്തെ ഒരു പൂച്ച പോലും നന്ദി കാണിക്കൂലാ :( അതെനിക്കുറപ്പാ! പറ്റുമെങ്കി അതിലെങ്ങനെ കുറ്റം കാണാം എന്ന് നോക്കും അതാ നമ്മള്‍ പഠിച്ച ആദ്യപാഠം .. അഥവാ "പാഠം ഒന്ന് .. നന്ദികേട്.."
എന്തായാലും ഞാന്‍ ആ പാഠം മറ്ന്നിട്ട്.. എന്‍റെ വക ഒരായിരം നന്ദി.. ഈ ഓണസമ്മാനത്തിന്..
(പാവപ്പെട്ടവന് വേണ്ടി).
എന്ന് സ്വന്തം.....
ഒപ്പ്...
മടിയില്ലെങ്കില്‍ പണി അതിലേറെ.! അല്ലേല്‍ ബംഗാളികളും ബീഹാറികളും കേരളത്തില്‍ കിടന്ന് നിരങ്ങില്ലായിരുന്നല്ലൊ?
ReplyDeleteഇതിനോട് അതിശക്തമായുള്ള വിയോജിപ്പ് പ്രകടമാക്കുന്നു.
പുഴുക്കലരി തന്നെയാ ജിമ്മിയേട്ടാ ഇപ്പഴും.... :(
പിന്നെ എൽ ഡി എഫ് സർക്കാർ ഭരിയ്ക്കുന്ന കാലത്ത്,അതായത് ഏകദേശം 3.5 വർഷം മുൻപ് മുതൽക്ക് തന്നെ,2 രൂപാ അരി ബീ പീ എൽ വിഭാഗത്തിന് ലഭിച്ചിരുന്നു.അത് എ പി എൽ വിഭാഗക്കാർക്കു കൂടി നൽകിക്കൊണ്ട് വിപ്ഉലീകരിയ്ക്കാമെന്ന തീരുമാനം അവസാനകാലഘട്ടത്തിലാണെടുത്തത് എന്നത് വാസ്തവം.
അത് തെരഞ്ഞെടുപ്പിന് വേണ്ടി നീക്കി വച്ചിരുന്ന സംഗതി തന്നെയായിരുന്നു. അവരും രാഷ്ട്രീയക്കാരല്ലേ....
അവരും കുറച്ച് തന്ത്രിയ്ക്കട്ട്....
:P
ഇവരെ അധിക നികുതി ഇല്ലാതാക്കല്‍ ഓണസമ്മാനം തുടങ്ങിയ ഭരണ പരിഷ്ക്കാരങ്ങളില്‍ ജനം കോള്‍ മയിര്‍ കൊള്ളുകയല്ലേ
ReplyDeleteരണ്ട് രൂപയുടെ അരി ഒരിക്കൽ കഞ്ഞി വെച്ചതിന്റെ ബാക്കി ഇപ്പോഴും തീരാതെ അടുക്കളയിൽ കിടപ്പുണ്ട്. ഇനി ഒരു രൂപയുടെ അരിയുടെ അവസ്ഥ എന്തായിരിക്കും?
ReplyDeleteഎന്തായാലും അരിമുടക്കികള്‍ എന്നാ ചീത്തപ്പേര് ഇനി കോണ്‍ഗ്രസ്‌കാര്‍ക്ക് ഉണ്ടാവില്ല എന്ന് കരുതാം..പിന്നെ അരിയുടെ ഗുണനിലവാരം എന്താണെന്നു ദുഫായില്‍ ഇരുന്നോണ്ട് എനിക്ക് പറയാന്‍ ഒക്കില്ല..രണ്ടു രൂപയുടെ അരിയുടെ നിലവാരം മിനി ടീച്ചര്‍ പറഞ്ഞ പ്രകാരം ആണേല്‍ ഒരു രൂപയുടെ അരി എന്തായിരിക്കും എന്ന് കാത്തിരുന്ന് കാണാം..എന്തൊക്കെ പറഞ്ഞാലും പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പെട്ടെന്ന് തന്നെ ഓരോന്നായി നടപ്പാക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ആര്‍ജവത്തെ അഭിനന്ദിക്കാതെ വയ്യ..
ReplyDeleteഎന്റെ അറിവില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കാണ് രണ്ടു രൂപയ്ക്കും ഒരു രൂപയ്ക്കും ഒക്കെ അരികിട്ടുന്നത് .
ReplyDeleteഎനിക്ക് മനസിലാകാത്തത് സര്‍ക്കാര്‍ ശമ്പളം (ഇപ്പോള്‍ പെന്‍ഷന്‍ )പറ്റുന്ന മിനി ടീച്ചര്‍ക്ക് എങ്ങനെ അത് കിട്ടി എന്നാണു !!!
അപ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ രണ്ടു രൂപയുടെ അരി കൊടുത്ത കേമത്തം മനസിലായിക്കാണുമല്ലോ..
1 )ഇടതു പക്ഷം കൊടുത്താലും വലതു പക്ഷം കൊടുത്താലും ജനങ്ങള്‍ക്ക് പ്രയോജനം(കഞ്ഞി വച്ച് കുടിക്കാന്‍ കഴിയുക ) ഉണ്ടോ എന്ന് കരുതിയാല്‍ മതി .മിനി ടീച്ചര്‍ സൂചിപ്പിക്കുന്നു ആ അരി കാശിനു കൊള്ളാത്ത തായിരുന്നു എന്ന് .
2 )പദ്ധതികളുടെ ഗുണഫലം അനുഭവിക്കുക നികുതിപ്പണം നല്‍കുന്ന ജനങ്ങളുടെ അവകാശമാണ് .അത് ഒരു പക്ഷത്തിന്റെയും ഔദാര്യം അല്ല .ആരുടേയും കുടുംബ സ്വത്ത് എടുത്തു ജനങ്ങള്‍ക്ക് കൊടുക്കുന്നില്ല .പിന്നെ എന്തിനു അവര്‍ ചെയ്ത നന്മ( ?) ഓര്‍ത്ത് ഊറ്റം കൊള്ളണം ?? എത്ര കൂട്ടി ഗുണിച്ച് നോക്കിയാലും രാഷ്ട്രീയക്കാര്‍ വരുത്തി വയ്ക്കുന്ന തിന്മകളുടെ മേന്മ ഓര്‍ത്ത് ലജ്ജിക്കേണ്ട എത്രയോ സാഹചര്യം ഉണ്ട് .വേറെയും കുറെ ചോദ്യങ്ങള്‍ എന്റെ മനസ്സില്‍ വരുന്നുണ്ട് ..എഴുതി നീട്ടുന്നില്ല ..:)
ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവർക്ക് കൊടുക്കുന്ന ആനുകൂല്യങ്ങൾ റിട്ടയറായ ടീച്ചർക്ക് കിട്ടിയതിൽ അതിശയമില്ല. എന്റെ അപ്പനും റിട്ടയറായ വാദ്ധ്യാരാണ്. കേരളത്തിൽ ഒരു രൂപ അരി വരുന്നതിന് മുമ്പ് തമിഴ്നാട്ടിലേയ്ക്ക് കാലുമാറി. കഴിഞ്ഞ തവണ ഞാൻ വീട്ടിലെത്തിയപ്പോൾ അതാ കിടപ്പുമുറിയിൽ 4 മാസം ഗർഭിണി പോലെ വീർത്ത സ്ക്രീനുള്ള ടി. വി. ഓൺ ചെയ്താലുടൻ തമഴ്നാട് സർക്കാരിന്റെ ചിഹ്നം! അപ്പൻ പെൻഷനും 3. 4 വീടിന്റെ വാടക കിട്ടുന്ന ദരിദ്രനാണ് എന്ന് ഓർക്കണം.
ReplyDeleteഅവരാരും 1 രൂപ അരി കഴിക്കാറില്ല. സോനാ മസ്സൂരി കഴിച്ച് പഠിച്ചവർക്ക് പുഴുക്കലരി സെറ്റാവുകയില്ലല്ലോ? അതുകൊണ്ട് മറിച്ച് വിൽക്കുന്നു, വില ആറ് രൂപ! വിഷമിക്കേണ്ട എന്റെ അപ്പനും അന്നാ ഹസ്സാരെയുടെ അനുഭാവിയാണ്!
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി
ReplyDelete@രഞ്ജിത്ത് : സര്‍ക്കാരുകള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചെയ്യുന്നതാണിതെങ്കിലും പാവപ്പെട്ടവന്, ഇത് കൊണ്ട് പ്രയോജനമുണ്ട് .. അത് കൊണ്ടാ ഞാനവര്‍ക്ക് വേണ്ടി ഒപ്പിട്ടത്..
@കൊമ്പന്‍ : പുത്തനച്ചി പുരപ്പുറം തൂക്കുകയായിരുന്നോ എന്ന് നമുക്ക് ഇനിയും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു .. എന്നാലും ലാഭം സാധാരണക്കാരനെന്നോര്‍ത്തു സന്തോഷിക്കാം..
@മിനി : ചേച്ചി ഒരു രൂപയുടെ അരിയുടെ അവസ്ഥ എന്തായിരിക്കും എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു..
@ദുബായിക്കാരന്‍ : കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിര്‍ക്കുന്ന ഈ രീതി എന്താലും കൊള്ളാം
@ രമേഷ് : രമേഷേട്ടാ ആരാണിവിടെ പാവപ്പെട്ടവന്‍? മടിയന്മാരെ പാവപ്പെട്ടവനെന്നു വിളിക്കാമോ? ദിവസം 500 രൂപയില്‍ കൂടുതല്‍ രൂപ വാങ്ങാനുള്ള പൊട്ടന്ഷ്യല്‍ നമ്മുടെ നാട്ടില്‍ ഇല്ലായിരുന്നെങ്കില്‍ ബംഗാളികളും ബീഹാറികളും ഇവിടെ ജോലിക്ക് വരുമായിരുന്നോ? .. എങ്ങനെ ഇവര്‍ക്ക് 300 -400 വെള്ളമടിക്കാന്‍ കൊടുക്കാന്‍ സാധിക്കും?
@ടോംസന്‍: ഇവിടെ ഹസാരെ എന്തിനു വേണ്ടി സമരം ചെയ്യുന്നു എന്നറിയാത്തവര്‍ പോലും പുള്ളിയുടെ ഫാന്‍സ് ആണ്.. എന്തായാലും ഗന്ധീയന്‍ എന്നാണ് ഉദ്ദേശിച്ചത് കരുതട്ടെ?
ഇലക്ഷൻ വരുന്നതിന് മുൻപും ദരിദ്രരേഖക്ക് താഴെയുള്ളവർ ഇവിടെതന്നെ ഉണ്ടായിരുന്നു. ഇലക്ഷൻ ഇല്ലാത്തപ്പോൾ ഇവർ നാടുവിട്ട് പോകുകയൊന്നുമില്ല..ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ മുമ്പ് ഭരിച്ചവർക്കും ഭരിക്കാൻ തയ്യാറായി നിന്നവർക്കും ഈ ഒരു രൂപാ അരിയൊക്കെ മുമ്പും ആകാമായിരുന്നു.. എല്ലാം രാഷ്ട്രീയ പടക്കങ്ങൾ..!!
ReplyDeleteവ്യക്തമായ ഒരഭിപ്രായം എനിയ്ക്കില്ലാത്തതുകൊണ്ട്, കാർത്ത്യാനി കളക്ഷൻസിൽ നിന്ന് ഒരു മുത്ത് എടുത്ത് വീശുന്നു..
ReplyDelete" അരിയെറിഞ്ഞാൽ ആയിരം കാക്ക..." :)
@ആയിരങ്ങളില്‍ ഒരുവന്‍: അതെ എല്ലാം രാഷ്ട്രീയ പടക്കങ്ങള്‍..!! @Biju Davis:ഈ കാക്കയ്ക്കൊന്നും നെല്ലു വേണ്ടാ അരി മതീന്ന് വെച്ചാ നമ്മളെന്താ ചെയ്ക അല്ലേ? ഹഹ!
ReplyDeleteഈ അരി വേവിക്കാന്‍ വിറകിന്/ഗ്യാസിന് എന്താവും ചിലവ് ആകും?
ReplyDeleteസുഹൃത്തേ, എലെക്ഷനില്‍ ജയിക്കും എന്ന് വിചാരിച്ചല്ല ഈ ഒരു രൂപ അരി വാഗ്ദാനം നടത്തിയത്..കഷ്ടിച്ച് കടന്നു കൂടിയപ്പോള്‍ പിന്നെ മാറ്റി പറയാന്‍ കഴിയുമോ??? പ്രബുദ്ധരായ നമ്മള്‍ ഇപ്പോഴും ഇങ്ങനെയുള്ള പിപ്പടാചികളില്‍ ആണ് അഭിരമിക്കുന്നത്..കഷ്ടം..
ReplyDeleteഅപ്പം നിങ്ങ പറയീന്‍ ആരാ ഇതിന്‍റെ ശരിക്കുള്ള കാരണക്കാര്‍??
ReplyDeleteദി ട്രൂത്
ഇനി പയറും എണ്ണയും ഒക്കെ ഇങ്ങനെ തന്നെ പോരട്ടെ
മത്സരിച്ചിട്ടാനെങ്കിലും പാവങ്ങള്‍ രക്ഷപ്പെടട്ടെ
@മാണിക്യം: ഹഹഹഹഹഹ ....... എനിക്ക് ചിരി അടക്കാന്‍ വയ്യ..
ReplyDeleteഈ ബുദ്ധിമാന്മാരായ മലയാളിയെ പറ്റിക്കാനെന്തെളുപ്പമണെന്നെ...!
@SHANAVAS : ചുമ്മാ ഒരു കറക്കിക്കുത്ത് ? കിട്ടിയ ഊട്ടി അല്ലെ! ശരിയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പെട്ടിയില്‍ അടക്കിയ പല കേസുകളും അതിവിദഗ്തമായി കുത്തിപോക്കിയിട്ടും. ഇവിടെ വിവരിച്ച ഈ നാണംകെട്ട അരിക്കേസില്‍ പിടിച്ചു തൂങ്ങിയിട്ടും ആവര് തല നാഴികയ്ക്ക് തോറ്റ്പോയെങ്കില്‍ ... നമ്മള്‍ ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട് ..
ReplyDelete@റശീദ് പുന്നശ്ശേരി: ഇവിടുത്തെ രാഷ്ട്രിയ പാര്‍ട്ടികളല്ലേ , ടി എന്‍ ശേഷന്‍ വന്നാല്‍ ഇന്ത്യ ഒരു പക്ഷെ രക്ഷപെട്ടേക്കും എന്നോര്‍ത്ത് ഒന്നിച്ചു നിന്ന് എതിര്‍ത്ത് തോല്‍പ്പിച്ച് ടീംസ് അല്ലെ ..? ഇവര്‍ ഉള്ളില്‍ കളിക്കുന്ന കളികള്‍ നമ്മുക്കരിയില്ലല്ലോ..:( എന്തായാലും ഗോമ്പടീഷന്‍ കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജന്മുണ്ടായത് നമ്മുടെ ടെലെകോം കമ്പനികളെ കൊണ്ടാണ്
അരിയെങ്കില്‍ അരി. കിട്ടിയത് മെച്ചം. റേഷന്‍ കടക്കാര്‍ക്ക് അത് വിതരണം ചെയ്യാന്‍ താല്പര്യം ഇല്ലാണ് കേള്‍ക്കുന്നു. വല്യ ലാഭം ഇല്ലത്രെ. അവര്‍ക്ക് സബ്സീടി തുകക്ക് വേണ്ടി ഇമ്മിണി മാസം കാത്തിരിക്കേണ്ടി വരുമെന്ന് കേട്ട് കേള്‍വി. മുകളില്‍ ആരോ പറഞ്ഞ പോലെ കണ്ടറിയാം ഈ പരിപാടി ജോറാകുമോ അതോ അടുത്ത ഇലക്ഷന് പോസ്റര്‍ ഒട്ടിക്കാനുള്ള പശയാക്കാന്‍ പറ്റുമോന്നു..
ReplyDeleteചില്ലറ കിട്ടാനുള്ള ബുദ്ധിമുട്ട് കാരണം ഈ ഒരു രൂപ അരി വാങ്ങണ്ടാന്നു വക്കുന്നു.
ReplyDelete"ഒരു രൂപയുടെ അരി. അത്രയും വിലയില്ലാത്ത നമ്മളും" ഇവിടെ അമര്‍ത്തി വായിക്കാം
എലക്ഷന്‍ വരുന്നതിനു മൂന്നു കൊല്ലം മുന്‍പേ ഇടതുപക്ഷം ദാരിദ്ര്യ രേഘക്കു താഴെ ഉള്ളവര്‍ക്ക് രണ്ട് രൂപയുടെ അരി വിതരണം ചെയ്തിരുന്നു.
ReplyDeleteഅന്നത് തമസ്കരിച്ച കുത്തക പത്രങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പരമാവധി അരിപ്പവെച്ച് ഗുണഭോക്താക്കളെ ഒഴിവാക്കിക്കൊണ്ട് ഗതികെട്ട് പ്രാകിക്കൊണ്ട് നല്‍കുന്ന ഒരു രൂപാ അരിവിതരണം വാഴ്ത്തിപ്പാടുന്നത്.
ReplyDeleteഒരു രൂപക്ക് അരി........ ഹ ഹാ......... ഇനി മലയാളി സൂക്ഷിച്ചില്ലേല്‍ ഇന്നസെന്റ് പറഞ്ഞത് പോലെ " ഓരോ അരിമണിയും പെറുക്കിയെടുത്ത് ' കഞ്ഞി വെക്കേണ്ട ഗതികേട് വരും........ ഓണത്തിനും ക്രിസ്തുമസിനും ന്യൂ ഇയറിനുമെല്ലാം ' വെള്ളം കുടിച്ചു വറ്റിക്കുന്ന' മലയാളിക്ക് എന്തിനാ ഒരു രൂപേടെ അരി?
ReplyDeleteദീപസ്തംഭം മഹാശ്ചര്യം.. നമുക്കും കിട്ടണം അരി.. :)
ReplyDeleteപോസ്റ്റില്‍ പറയുന്ന എല്ലാത്തിനോടും യോജിക്കാന്‍ ആവുന്നില്ല.. എങ്കിലും പോസ്റ്റ് കൊള്ളാം.. പിന്നെ മിനി ടീച്ചര്‍ പറഞ്ഞ പോലെ അത്ര മോശമല്ല ഞങ്ങളുടെ നാട്ടില്‍ വിതരണം ചെയ്തിരുന്ന അരി.. തിരഞ്ഞെടുപ്പ് കാലത്ത് പ്രദേശത്തെ റേഷന്‍ കടകള്‍ പലതു കയറിയിറങ്ങി അരി വിതരണം പരിശോധിച്ചപ്പോള്‍ അറിഞ്ഞതങ്ങനെയാണ്.. ടീച്ചറുടെ നാട്ടില്‍ ഒരു പക്ഷെ അങ്ങനെയായിരുന്നിരിക്കും..
@Jefu Jailaf: അരിയെങ്കില്‍ അരി. കിട്ടിയത് മെച്ചം.
ReplyDelete@ഇസ്മായില്‍ കുറുമ്പടി (തണല്‍) : 10 രൂപയ്ക്കു 10 കിലോ വാങ്ങിയേരെന്നേ..!
ഞാന്‍ വായിക്കാം
@അനില്‍ഫില്‍ (തോമാ) : പാവപ്പെട്ടവ്നൊരുത്തനെങ്കിലും പ്രയോജനെപ്പെടെട്ടന്നേ.. ഇനി കുറ്റം പറഞ്ഞ് അവരുടെ കഞ്ഞീ പാറ്റയിടെണ്ടാ
@ഹാഷിക്ക്: "ഓണത്തിനും ക്രിസ്തുമസിനും ന്യൂ ഇയറിനുമെല്ലാം ' വെള്ളം കുടിച്ചു വറ്റിക്കുന്ന' മലയാളിക്ക് എന്തിനാ ഒരു രൂപേടെ അരി"ശരിയാണ് ശരാശരി മലയാളി എന്ന് വെച്ചാല്‍ ത്ണ്ണിയുടെ ആശാന്മാരാണ്.. എന്നാലും പാവപ്പെട്ടവനെ ഓര്‍ക്കാം..
@Sandeep.A.K :"--അത്ര മോശമല്ല ഞങ്ങളുടെ നാട്ടില്‍ വിതരണം ചെയ്തിരുന്ന അരി.. തിരഞ്ഞെടുപ്പ് കാലത്ത് പ്രദേശത്തെ റേഷന്‍ കടകള്‍ പലതു കയറിയിറങ്ങി അരി വിതരണം പരിശോധിച്ചപ്പോള്‍ അറിഞ്ഞതങ്ങനെയാണ്" - അതൊരു പക്ഷേ തിരഞ്ഞെടുപ്പു കാലമായത് കൊണ്ടായിരിക്കും.;) ?
ഞമ്മക്ക് കിട്ടുമോ ആവോ? പോയി നോക്കട്ടെ ..കിട്ടിയാല്‍ വെച്ച് നോക്കിയശേഷം വിവരം അറിയിക്കാം, ഓക്കേ ..ഇങ്കിലാബ് സിന്ദാബാദ്, ലൈന്‍ മനസ്സിലായല്ലോ?
ReplyDeleteസ്വന്തം സുഹൃത്തിനു അരി കിട്ടിയോ ? നന്ദി പറഞ്ഞത് കണ്ടു ചോദിച്ചതാ :)
ReplyDeleteഅരിയെറിഞ്ഞാൽ ആയിരം കാക്ക. പൊതുജനം ഇപ്പോൾ കഴുതകളല്ല. കാക്കകളാണ്:)
ReplyDeleteഇത്തവണ അരിയുടെ വിലകുറച്ച് മത്സരം പൊടിപൊടിച്ചു...ഇനി അടുത്ത തവണ പെട്രോളും ഗ്യാസും, പിന്നെ പാല്‍, പച്ചക്കറി, പലവ്യഞ്ജനം..അങ്ങനെ ഒരു നാലഞ്ച് തിരഞ്ഞെടുപ്പ് കഴിയുംപോളെക്കും മലയാളി രക്ഷപ്പെടും എന്ന് പ്രതിക്ഷിക്കാം ലേ...:)
ReplyDelete@സിദ്ധിക്ക.. പെരുന്നാള്‍ ആശംസകള്‍!
ReplyDeleteതീര്‍ച്ചയായും അറിയിക്കണം..!
@Lipi Ranju : എനിക്ക് അരി കിട്ടി.. ഇന്നലെ നോമ്പ് മുറിച്ചപ്പൊ കഴിച്ച കാരയ്ക്കയുടെ :).. നന്ദി ഞാന്‍ പാവപ്പെട്ടവനു വേണ്ടിയാണ് പറഞ്ഞത്..!
@ഋതുസഞ്ജന: ഈ അരി എത്ര പേര് വാങ്ങുമൊ ആവൊ?
@വേനല്‍ പക്ഷി:ഈ വില കുറച്ചത് നമ്മുടെ തലയില്‍ തന്നെ വരും മാഷെ.. അല്ലെങ്കില്‍ ഈ കുടിയന്മാരൊക്കെ ഒന്നാഞ്ഞ് കുടിക്കണം.. (സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം അവരുടേന്നാണത്രേ!)
ജനങളുടെ നികുതി പണം ആണ് ഇത്തരത്തില്‍ ധൂര്‍ത്തു ( അതെ ധൂര്‍ത്ത് ) ചെയ്യുനത് എന്ന് ഓര്‍ക്കണം .
ReplyDeleteഒരു രൂപയ്ക്ക് അറിവങ്ങേണ്ട ഗതി കേട്ട എത്ര കേരളീയര്‍ ഉണ്ട് എന്ന് നോക്കിയാല്‍ വളരെ ചുരുക്കം വളരെ വളരെ ചുരുക്കം എന്ന് പറയാന്‍ പറ്റും. പക്ഷെ അത് കിട്ടുനത് അനര്‍ഹര്‍ക്ക് ആണ് എന്നതില്‍ ഒരു സംശയവും ഇല്ല.
@mottamanoj: അര്ഹരായവരില്‍ പലരും ദിവസേന അതിന്‍റെ 300 ഇരട്ടിയില്‍ കൂടുതല്‍ (ബിവറേജസ് കോര്‍പറേഷനില്‍ കൂടി )തിരികെ നല്‍ കാറുണ്ട് എന്നതാണ് വാസ്തവം.. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ തന്നെ തട്ടിപറിക്കാറുണ്ട് എന്നര്ത്ഥം ;)
ReplyDelete1. കോണ്‍ഗ്രസ് ആയാലും, കമ്മ്യൂണിസ്റ്റ് ആയാലും വെള്ളമൊഴിച്ചാല്‍ വണ്ടി നീങ്ങില്ല. ഇനി നീങ്ങിയാലും വെള്ളതിനെന്താ ഇപ്പം വില !!
ReplyDelete2. ഭക്ഷണത്തിന് വിലകയറ്റം ഉണ്ടായാല്‍ മണ്ണ് തിന്നാന്‍ പറയാന്‍ പറ്റുമോ. മണ്ണിനും ഇപ്പോള്‍ പൊന്നിന്‍ വിലയാ..
3. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി ..അല്ല പിന്നെ ..!!
ചുരുക്കത്തില്‍ കോരന്റെ കാര്യം തഥൈവ !!
ഞാന്‍ പണ്ടെഴുതിയ ഒരു പോസ്റ്റിലെ വരികള്‍.. :(
പിന്നെ ഞങ്ങള്‍ ഇപ്പോഴും പുഴുക്കലരി തിന്നാറുണ്ട്. അത് കോണ്‍ഗ്രസ് തന്നാലും, കമ്മ്യൂണിസ്റ്റ് തന്നാലും..
@mad|മാഡ്-അക്ഷരക്കോളനി.കോം : ഈ വരിയകള്‍ ഈനി ഒരു പക്ഷേ നാളെയും ഉപയോഗിക്കേണ്ടി വന്നേക്കും..
ReplyDeleteകോരന് വേണ്ടി മാത്രാമാണ് ഞാനീ പോസ്റ്റെഴുതിയതും.. അതിനി അരി തരുന്നത് കോണ്‍ഗ്രസ്സായാലും കമ്മ്യൂണിസ്റ്റായാലും!
പുഴു+കല്ല്+അരി = പുഴുക്കലരി. അത് തന്നെയാവും. സംശയമെന്ത്?
ReplyDelete@സ്വപ്നജാലകം തുറന്നിട്ട് ഷാബു: വാങ്ങിയവരോട് ചോദീക്കാം.. :)
ReplyDeleteകഷ്ടം..കേരളം (തമിഴ് നാട്ടില്‍ ലാപ് ടോപ്പ് മിക്സി ഗ്രൈന്‍ഡര്‍ സൈക്കിള്‍ ഒക്കെയാണ് കൊടുത്തത്)
ReplyDelete@ajith: അപ്പോ രാജയും കരുണാധിയുമൊക്കെക്കൂടി ഒത്ത് കളിക്കുകയായിരുന്നു അല്ലേ :)
ReplyDeleteജയ ചേച്ചിയുടെ യുടെ പുതിയ കഥ എന്നാണാവോ പുറത്ത് വരിക :)