Tuesday, August 16, 2011

നിങ്ങള്‍ എന്ത് നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചു??

ജീവിതം ഒരു ചൂതാട്ടമാണ്
ചിലതൊക്കെ നഷ്ടപ്പെടുത്തി
ചിലതൊക്കെ നേടുന്ന ഒരു ചൂതാട്ടം...!
എന്തെങ്കിലും നേടണോ?
എന്തെങ്കിലും നഷ്ടപ്പെടുത്തിയേ മതിയാവു....!
സുഖം നേടാന്‍
ദു:ഖം വെച്ച് കളിക്കണം
ദു:ഖം നേടാന്‍ സുഖങ്ങളും..!
വിജയിക്കുവാന്‍ വേണ്ടി
സ്വയം കരുക്കളാക്കി ചൂതാടണം...
അവസരം നഷ്ടപ്പെടുത്തി ചിലര്‍
അഴലിലൂടോടുന്നു
അലസത നഷ്ടപ്പെടുത്തി ചിലര്‍
അറിവ് നേടുന്നു.
സ്വര്‍ഗ്ഗം നഷ്ടപ്പെടുത്താന്‍
ചിലര്‍ നരകം തേടുന്നു.
സമയം കുറ്ച്ചേയുള്ളു..
നിങ്ങള്‍ എന്ത് നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചു.
അല്ല എന്ത് നേടുവാന്‍ തീരുമാനിച്ചു..?
 
(എന്‍റെ പഴയൊരു ബ്ലോഗില്‍ നിന്നും ഇങ്ങോട്ട് പറിച്ച് നട്ട ഒരു കവിത അല്ല  ജീവിതപാഠം..!)

38 comments:

 1. ' സമയം കുറച്ചേയുള്ളു ' എങ്കില്‍ സമയം തന്നെ കരുക്കളാക്കി കളി തുടരാം! നേട്ടത്തിന്റെ കോളത്തില്‍ 'കാലം' തന്നെയെന്ന് തീരുമാനിച്ചുറപ്പിച്ച്‌....!

  ReplyDelete
 2. @ഉസ്മാന്‍ കിളിയമണ്ണില്‍: നല്ല നിരിക്ഷണം !

  രാജ്യത്തിനു വേണ്ടി ചിലര്‍ ജീവന്‍ നഷ്ടപ്പെടുത്തുന്നു.
  ജനകോടികളുടെ ഹൃദയം അവരറിയാതെ നേടുന്നു..

  ----ഈ കവിതയുടെ അര്ത്ഥം കൂടുതല്‍ മനസ്സിലാകാന്‍ ഈ കവിത വായിക്കുമ്പോള്‍ അണ്ണാഹസാരയെ മനസ്സില്‍ ഓര്‍ക്കുക.....!

  ReplyDelete
 3. നഷ്ടപെടുത്താന്‍ ഒന്നും ഇല്ലാത്തവര്‍ എന്ത് ചെയ്യും !! അവര്‍ക്കും കാണില്ലേ ആശകളും . ആഗ്രഹങ്ങളും..
  എല്ലാം നഷ്ടപ്പെട്ടവര്‍ക്കും പിന്നെയും ആഗ്രഹങ്ങള്‍ ബാക്കിയാണേല്‍ അവരും .....?

  ReplyDelete
 4. @YUNUS.COOL : നഷ്ടപ്പെടുത്താന്‍ ഒന്നൂം ഇല്ലാത്ത ഒരു അവസ്ഥയുണ്ടൊ? വിശക്കുന്നവന് അഭിമാനം നഷ്ടപ്പെടുത്തി യാചിക്കാനിറങ്ങാമെങ്കില്‍ എന്തെങ്കിലുംകിട്ടില്ലേ? അങ്ങനെ എന്തെങ്കിലും നേടണമെങ്കില്‍ എന്തെങ്കിലും നഷ്ടപ്പെടുത്തണമെന്നാണ് പ്രകൃതിനിയമം.. നല്ല ഒരു കരിയറിനായ് യുനുസ് സ്വഗൃഹ വാസം കുറച്ച് നാളത്തേയ്ക്ക് നഷ്ടപ്പെടുത്താന്‍ തീരുമാനിച്ച പോലെ.... :)

  ReplyDelete
 5. അലസത നഷ്ടപ്പെടുത്തി ചിലര്‍
  അറിവ് നേടുന്നു.enikkishttaaya varikal nannayittundu jimmichaayaaaaa

  ReplyDelete
 6. ഈ നോമ്പ് കാലം ഒന്ന് കഴിയട്ടെ, എന്നിട്ട് വന്നു രണ്ടു വര്‍ത്താനം പറയാനുണ്ട്.

  ReplyDelete
 7. "എന്തെങ്കിലും നേടണോ?
  എന്തെങ്കിലും നഷ്ടപ്പെടുത്തിയേ മതിയാവു.." സത്യം ... (പിന്നെ 10000/- ദിര്ഹം അടക്കാന്‍ പാങ്ങില്ലാത്തത് കൊണ്ട് ബ്ലോഗ് അടച്ച് പൂട്ടുന്നതില്‍ തല്‍ക്കാലം എനിക്കൊരു പരാതിയും ഇല്ലാട്ടോ :))

  ReplyDelete
 8. @മയില്‍പീലി: എനിക്കിതേറ്റവും ഇഷ്ടപ്പെട്ട സത്യമാണെങ്കിലും ഒരിക്കലും പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്തതില്‍ സങ്കടപ്പെടാറുണ്ട്
  @സിദ്ധീക്ക:നല്ല എന്തോ തെറി വിളിക്കനാണെന്ന് മനസ്സിലായി. നോമ്പ് കാലം കഴിയാന്‍ കാത്തിരിക്കേണ്ട ഞാന്‍ എന്റെ നമ്പര്‍ അയച്ചു തരാം.
  ഇനി ഇക്കയുടെ തെറി വിളി കേട്ടെങ്ങാനും ഞാന്‍ നന്നായിപ്പോയാല്‍ നോമ്പിനു ഒരു വലിയ പുണ്യം ഒറപ്പാ :)
  @Lipi Ranju : അപ്പം ഞാന്‍ ബ്ലോഗ്‌ അടച്ചു പൂട്ടുന്നതില്‍ പരാതി ഇല്ല എന്നെനിക്കറിയമായിരുന്ന, കാരണം അറിഞ്ഞോണ്ട്‌ ആരെങ്കിലും ഒരു തലവേദന ഒഴിവാകുന്നത് വേണ്ടെന്നു വെക്കില്ലല്ലോ അല്ലേ ഹഹ !
  ഞാനങ്ങനെ വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ല ആരേം . " സ്വന്തം സുഹൃത്തെന്ന " അധികാരത്തിന്റെ പേരില്‍ ഞാന്‍ നിങ്ങളെയൊക്കെ ഇഞ്ചിഞ്ചായി തന്നെ വധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ..!
  വേഗം സ്വര്‍ഗ്ഗ്ത്തില്‍ പോകാന്‍ ഞാന്‍ നിങ്ങക്കൊരു കാരണമായിരിക്കും ഒറപ്പ് :)

  ReplyDelete
 9. ഞാന്‍ എന്റെ മനസ്സമാധാനം നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചു...എങ്ങനെയെന്നല്ലെ ? കല്യാണം കഴിക്കാന്‍ പോവാ :-) വല്ലതും നേടുമോ എന്ന് പിന്നെ പറയാം.

  ReplyDelete
 10. പിന്നേ പിന്നേ...നേടിയതൊന്നും നഷ്ടപ്പെടുത്തുന്ന പ്രശ്നമേയില്ല. എല്ലാം ഞാന്‍ കൊണ്ടുപോകും

  ReplyDelete
 11. നിങ്ങള്‍ എന്ത് നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചു??

  ഒടുവില്‍ ഞാന്‍ തീരുമാനിച്ചു.. ഇവിടെ സ്ഥിരം വന്നു കവിതകള്‍ വായിച്ചു എന്റെ സമയം നഷ്ടപെടുത്താന്‍.. :)
  ചുമ്മാ പറഞ്ഞതാണ് ട്ടോ.. കവിത ഇഷ്ടായി.. പറഞ്ഞതൊക്കെയും ജീവിത സത്യങ്ങള്‍ ..
  തുടരൂ.. ആശംസകള്‍...

  ReplyDelete
 12. @ഒരു ദുബായിക്കാരന്‍ :ഒടുവില്‍ പാപങ്ങള്‍ക്കെല്ലാം പരിഹാരമായ് സ്വയം ശിക്ഷിക്കാന്‍ തീരുമാനിച്ചു അല്ലേ? എല്ലാ ആശംസകളും ഹഹ!
  @ajith : അതെനിക്കിഷ്ടപ്പെട്ടു.. :) പക്ഷേ പെട്ടിവരയേ കയ്യില്‍ ചുമക്കാന്‍ സാധിക്കയുള്ളൂ.. ട്ടോ... !
  @Sandeep.A.K : എനിക്ക് വേണ്ടി സമയം നഷ്ടപ്പെടുത്തി നിങ്ങള്‍ എന്‍റെ സ്നേഹം നേടാന്‍ തീരുമാനിച്ചു ഇല്ലേ.. :)

  ReplyDelete
 13. കളിച്ചാലല്ലേ പഠിക്കാന്‍ പറ്റൂ ..മാറി നില്‍ക്കുന്നവന് എന്ത് കിട്ടും ?

  ReplyDelete
 14. @ അതെ, കളിക്കാന്‍ വേണ്ടി കുറച്ച് സമയമെങ്കിലും നഷ്ടപ്പെടുത്തുന്നവന് കളിപഠിക്കാനെങ്കിലും പറ്റും.. പിന്നെ അതില്‍ മാസ്റ്ററാവാന്‍ എന്തെങ്കിലുമൊക്കെ നഷ്ടപ്പെടുത്തിയാല്‍ അതിന്‍റെ നേട്ടം ഉറപ്പല്ലേ??

  ReplyDelete
 15. എല്ലാം ജീവിത സത്യങ്ങൾ...എന്തെങ്കിലും നഷ്ടമാകാതെ ഒന്നും നേടാനാകില്ല..കവിത ഇഷ്ടായി..

  ReplyDelete
 16. @വേനല്പ്പക്ഷി: സത്യം, ജീവിത സത്യം...!

  ReplyDelete
 17. കവിത നന്നായി ,നഷ്ടങ്ങളുടെ ഒടുക്കം നേട്ടങ്ങളിലാ വട്ടെ

  ReplyDelete
 18. @അനാമിക:
  @ഓർമ്മകൾ : ആശംസകള്‍ക്ക് ഒത്തിരി നന്ദി..!

  ReplyDelete
 19. valare nannayittundu.......... aashamsakal.............

  ReplyDelete
 20. @jayarajmurukkumpuzha: ആശംസകള്‍ക്ക് നന്ദി..!

  ReplyDelete
 21. nashttapeduthubol onnum nedan pattunillakilo

  vedanakal mathraman ava tharunadekilo ente suhrthe jeevitha ende igane

  raihan7.blogspot.com

  ReplyDelete
 22. ജീവിതം ഒരിക്കലും വേദന മാത്രം തരുന്ന ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല .. നമ്മള്‍ എങ്ങനെ അതിനെ നോക്കിക്കാണുന്നു , നേരിടുന്നു എന്നതിന് അനുസരിച്ചായിരിക്കും ജീവിതം നമുക്ക് തിരിച്ചു തരുന്നതും.. അല്പം സമയം നഷ്ടപെടുത്തി ചുറ്റുപാടും ഒന്ന് ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ നമുക്കതിനെ സന്തോഷം തരുന്ന ഒരു ജീവിതമാക്കം ഉറപ്പു.

  ReplyDelete
 23. സമാധാനത്തിന്‍റെ വെള്ളരിപ്രാവിന് എന്‍റെയും നന്മകള്‍ നേരുന്നു..!

  ReplyDelete
 24. സ്വര്‍ഗം നഷ്ടപ്പെടുത്തി നരകം നേടാന്‍ നമുക്ക് കഴിയാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു -കൂടെ നരകം നഷ്ടപ്പെടുത്തി സ്വര്‍ഗം നേടാന്‍ നമുക്ക് കഴിയട്ടെ എന്നും!ആശംസകള്‍ ....

  ReplyDelete
 25. @mohammedkutty irimbiliyam: അതെ നരകം നഷ്ടപ്പെടുത്തി സ്വര്‍ഗം നേടാന്‍ നമുക്ക് കഴിയട്ടെ ആശംസകള്‍ ...

  ReplyDelete
 26. ഒന്നും നഷ്ടപ്പെടാതെ എല്ലാം നേടാന്‍ കഴിയട്ടെ !

  ReplyDelete
 27. @അബ്ദുൽ ജബ്ബാർ വട്ടപ്പൊയില്‍ : കഴിയുമോ? നോക്കാം :)

  ReplyDelete
 28. എല്ലാം നേടുക എന്നതല്ലല്ലോ ജീവിതം ,നഷ്ടപ്പെടുക കൂടിയല്ലേ ?

  ReplyDelete
 29. @സിയാഫ് അബ്ദുള്‍ഖാദര്‍ : അതെ.. ചിലതൊക്കെ നഷ്ടപ്പെടുത്തി..ചിലതൊക്കെ നേടുക.. നഷ്ടപ്പെടേണ്ടതിനേക്കുറിച്ചും നേടേണ്ടതിനേക്കുറിച്ചും വ്യക്തമായ ബോധമുണ്ടാകണമെന്ന് മാത്രം.. :)

  ReplyDelete
 30. കുറെ നേടുമ്പോള്‍ കുറച്ചു നഷ്ടപെടും

  ReplyDelete
 31. @mottamanoj :അതേ അതാണ് (അലിഖിത) നിയമം :)

  ReplyDelete
 32. തനിക്കേറെ പ്രിയപ്പെട്ട ഒന്നിനെ ത്യജിക്കാതെ ഒരുവനൊരു നന്മ എത്തിക്കാനോക്കില്ല തന്നെ..!!

  ReplyDelete
 33. അങ്ങനെ നന്മയെത്തിച്ചു അല്ലേ :) എല്ലാമറിയുന്നവന്‍ ഭവാന്‍..!ആശംസകള്‍.. എല്ലാ നല്ല ചിന്തകള്‍ക്കും:)

  ReplyDelete
 34. എന്തെങ്കിലും നേടണമെങ്കില്‍  എന്തെങ്കിലും നഷ്റ്റപ്പെടുത്തണം 
  പക്ഷേ എന്തെങ്കിലും നഷ്ടപ്പെടുത്തിയുള്ള ചൂതാട്ടത്തിനി ഞാനില്ല....അതുകൊണ്ട് വിജയിക്കില്ല എന്നര്‍ത്ഥമാക്കരുത്...

  ReplyDelete
 35. വിജയമാണ് നിങ്ങള്‍ ലക്‌ഷ്യം വെക്കുന്നതെങ്കില്‍ തീര്‍ച്ചയായും പരാജയം നഷ്ടപ്പെടുതിയെ സാധിക്കൂ.. ::)

  ReplyDelete
 36. അലസത നഷ്ടപ്പെടുത്തി ചിലര്‍
  അറിവ് നേടുന്നു.

  കേട്ടിട്ടു തന്നെ കൊതിയാകുന്നു.എന്റെ മുടിഞ്ഞ അലസതയൊന്നു മാറിയെങ്കിൽ...

  നല്ല കവിത

  ശുഭാശംസകൾ...

  ReplyDelete