Friday, October 7, 2011

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റല്ലാതാക്കി...!



 കേരളത്തിലെ (സ്വയം അവകാശപ്പെടുന്ന) കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ കണ്ടിട്ട് അതാണ് കമ്മ്യൂണിസം എന്ന് ആരെങ്കിലും പറഞ്ഞാല്‍ ദൈവം പോലും..ഓ സോറി ആവര്‍ക്ക് ദൈവമില്ലല്ലോ.. അപ്പോ പിന്നെ  മാര്‍ക്സൊ ലെനിനൊ പോലും ക്ഷമിക്കില്ല!. അവര് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ചിരിച്ച് ചിരിച്ച് ചത്തേനേ.. അല്ലെങ്കില്‍ ആടുത്ത നിമിഷം ആത്മഹത്യ ചെയ്തേനേ.. ഉറപ്പ് :)

ആരും എന്നെ തെറ്റിദ്ധരിക്കരുത്.! ഞാന്‍ ഒരു കോണ്‍ഗ്രസ്സുകാരനോ ബിജെപി ക്കാരനോ അല്ല..ശരിയായ കമ്മ്യൂണിസം വരണേ എന്ന് ആത്മാര്ഥമായ് ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന്‍..

കൃത്യമായ് പറഞ്ഞാല്‍ 18 വയസ്സായപ്പോള്‍ "ദൈവമില്ല" എന്ന ഏറ്റവും വലിയ  അബദ്ധം പറഞ്ഞ തിരുമണ്ടന്‍..!..എന്‍റെ ചേട്ടന്‍ അപ്പോ എന്നെ  പറഞ്ഞാശ്വസിപ്പിച്ചത് (സ്വയം ആശ്വസിച്ചതും..) ഇപ്പൊഴുമെനിക്കോര്മ്മയുണ്ട്.. "18 വയസ്സാകുമ്പോള്‍ ആരും സ്വയം ഒരു കമ്മ്യൂണിസ്റ്റ് ആകും" 

പിന്നീട് കമ്മ്യൂണിസത്തെപ്പറ്റിക്കൂടുതല്‍ അറിഞ്ഞപ്പോള്‍ അത് വെറുമൊരു സാധാരണക്കാരെന്‍റെ അറിവാക്കി ചുരുക്കാനായിരുന്നു ഞാനിഷ്ടപ്പെട്ടത്. അതായത് , ജനപക്ഷത്ത് നില്ക്കുന്ന.. സാധാരണക്കാരന്‍റെയും പാവപ്പെട്ടവെന്‍റെയും കൂടെ നില്ക്കുന്ന എല്ലാരേയും ഒരു പോലെ കാണുന്ന ഒരു പാര്‍ട്ടി..

മനുഷ്യര്‍ക്ക് ദൈവത്തെ കണ്ടെത്താന്‍ ഭൂമിയിലുള്ള ഒരു വേദവാക്യം പോലെ തോന്നി..!

"ദാസ് ക്യാപിറ്റലിന്‍റെയും "  പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെയും ഒന്നുമാവശ്യമില്ല മനുഷ്യന് മനുഷ്യനോട് ഹൃദയത്തില്‍ തോന്നുന്ന സ്നേഹത്തിന്‍റെയും സഹതാപത്തിന്‍റെയും വലിയ പാഠമറിയാന്‍...

കൂടുതല്‍ സാഹിത്യകാരന്മാരും കലാകാരനമാരും അറിഞ്ഞോ അറിയാതെയോ ഇതിന്‍റെ സ്നേഹിതരോ സന്ദേശവാഹകരോ ഒക്കെയായത് കാരണം മനസ്സ് ഇടത്തോട്ട് പലപ്പോഴും ചരിഞ്ഞിട്ടുണ്ടാകാം...

എന്നാല്‍ ഞാന്‍ ഇവിടെ കാണുന്ന പാര്‍ട്ടിയിലേക്ക് നോക്കി അതില്‍ വല്ലതും കണ്ടെത്താമോ എന്ന് തിരഞ്ഞപ്പോള്‍ എല്ലാം ഒരു നടക്കാത്ത സുന്ദര സ്വപ്നമെന്നോ നടുക്കുന്ന അശുഭസത്യമെന്നോ ഒക്കെ തിരുത്തേണ്ടി വരും..

അഹങ്കാരത്തിലും അസഹിഷ്ണുതയിലും അഴിമതിയിലും ഒക്കെ മുങ്ങിക്കുളിച്ച് നില്ക്കുന്ന കുറേ നേതാക്കന്മാര്‍ ഹൈജാക്ക് ചെയ്ത് ഒരു പാര്‍ട്ടി..

ഒരിക്കലും സ്വയം തിരുത്താനും ജനപക്ഷ്ത്ത് നില്ക്കാനും ശ്രമിക്കുന്നതിന് പകരം എങ്ങനെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാം എന്ന് മാത്രം ശ്രദ്ധിക്കുന്ന ഒരു പാര്‍ട്ടി. 

കാണ്ടാമൃഗത്തിനേക്കാള്‍ തൊലിക്കട്ടിയുള്ളവരുടെ ഒരു പാര്‍ട്ടി..

ഒരു ചെറിയ ഉദാഹരണം പറയുകയാണെങ്കില്‍...  ഇവര്‍ ഈയടുത്ത് നടത്തിയ സമരനാടകങ്ങള്‍ ഇതിന്‍റെ ഏറ്റവും ഒടുവിലത്തേതല്ലേ..?

അല്ലെങ്കില്‍ സ്വയം ചെയ്ത തെറ്റുകള്‍ പുറത്ത് വന്നിട്ട് പോലും ജനങ്ങളുടെ മുന്നില്‍ ഒരു കടമ നിര്‍വ്വഹിക്കാനെന്ന വണ്ണം സമരങ്ങളുമായ് ഇവര്‍ പാവം പിള്ളാരെ ഇറക്കി വിടുമോ?
ഓര്‍ക്കുക സ്വയാശ്രയവിഷയത്തില്‍ SFI ക്കാര്‍ തല്ലുവാങ്ങാന്‍ പോയത്..
ഇതിനു മുന്‍പ്  5 തവണയും  കൃത്യമായ് അച്ചന്മാരുടെ വക്കീലിനോട് തോറ്റ കേരള സ്ര്‍ക്കാര്‍ ഇത്തവണ  സര്‍ക്കാര്‍ ജയിച്ച തവണപോലും അനാവശ്യമായ് സമരത്തിന് പോയി തല്ലും വാങ്ങി നാണോം കെട്ടു.
പിന്നെ ഒരിക്കല്‍ പോലും പെട്രോളിന്‍റെ വില കൂടിയപ്പോള്‍ അതില്‍ നിന്നുള്ള അധിക ലാഭം വേണ്ട എന്ന് വെക്കാതെ അതെടുത്ത് പോക്കറ്റിലിട്ട് സര്‍ക്കാര്‍ ചിലവില്‍ സമരം നടത്തിയ മഹാന്മാര്‍ ഉമ്മന്‍ചാണ്ടി ഇങ്ങനെയൊക്കെ ചെയ്യാമെന്ന് കാണിച്ച് തന്നപ്പോഴും സമരം നടത്തി തൊലിക്കട്ടി കൂട്ടി..
ദേ വീണ്ടും.. വാളകം കേസില്‍ വഴിയെ പോയ പാമ്പിനെ എടുത്ത് ‌വേണ്ടാത്തിടത്ത് എടുത്ത് വെച്ച പോലെയാകുന്നു. അതിനും ഹര്ത്താലും സമരങ്ങളും നടത്തിയ ആള്‍ക്കാര്‍ ശരിക്കുള്ള വിധി വരുമ്പോഴേക്ക് ഏതാണ്ട്.. തൊലിക്കട്ടി വീണ്ടൂം കൂട്ടെണ്ട അവസ്ഥയാ..

കേരളത്തില്‍ വര്ഷ്ങ്ങള്‍ക്ക് മുന്‍പ് നിരോധിച്ച എന്‍ഡോസള്ഫാന്‍ യെഥേഷ്ടം ഇവിടെ ഒഴുക്കിയിട്ട്.. അത് തടയാനോ അതിന്‍റെ ഇരകള്‍ക്ക് നയാപൈസയുടെ സഹായമോ നല്കാതെ ജനങ്ങളുടെ മുന്നില്‍ കാണിച്ച നിരാഹാരമെന്ന പൊറോട്ട് നാടകം കാണിക്കാന്‍ വേണ്ട തൊലിക്കട്ടി അപാരം തന്നെ..

ഈക്കഴിഞ്ഞ ഇലക്ഷനില്‍ തോല്ക്കുമെന്നുറപ്പായപ്പോള്‍..പരമയോഗ്യനായ റൌഫ് എന്നയാളുടെ സഹായത്തോടെ..ഒരു വ്യാഴവട്ടക്കാലം പഴക്കമുള്ള ഒരു പെണ് വിഷയവുമായ് വന്ന് അത് വീണ്ടും വിവാദമാക്കി കേരളീയരെ മുഴുവന്‍ താഴ്ത്തികെട്ടി അപമാനിച്ചതും
സിഡിക്കേസില്‍ വിവാദപുരുഷനായ വക്കീലിനെ വെച്ച് വാദിച്ച് പിള്ളയ്ക്കെതിരെ  വിധി സമ്പാദിച്ചതും..
സ്ത്രീവിമോചകനായ നേതാവ് എതിര്‍ സ്ഥാനാര്ത്ഥിക്കെതിരെ പൂവാലന്മാരേക്കാള്‍ കഷ്ടമായ് കമന്റ്റടിച്ചതും..
പ്രമുഖനേതാക്കന്മാരും മന്ത്രിമാര്‍ പോലും ജനങ്ങളുടെ മെക്കിട്ട് കയറി അസഹിഷ്ണുതയുടെ ആള്‍ രൂപമായ് മാറിയതും 
ലോക്കല്‍ സെക്രട്ടറിമാരും പ്രമുഖരും പെണ് വിഷയങ്ങളില്‍ കുരുങ്ങി അത് ഒരു മിനിമം യോഗ്യതയായ് തെളിയിക്കുമ്പോഴും ..

നിങ്ങള്‍ പറ... ഞാനെങ്ങെനെ ഒരു കമ്മ്യൂണിസ്റ്റ് കാരനെന്ന് സ്വയം പറഞ്ഞഭിമാനിക്കും???
അതോ ജനങ്ങളില്‍  തിരിച്ചറിവായ് മാറ്റത്തിന്‍റെ കൊടുങ്കാറ്റായ് മാറി കാലങ്ങളായ് നിലനിന്ന കപടമുഖങ്ങളെ നിലത്തെറിഞ്ഞുടച്ച മമതയാണോ കമ്മ്യൂണിസ്റ്റ്?


എന്‍റെ ഓര്മ്മ ശരിയാണെങ്കില്‍ ബിജെപി ആദ്യമായ് ഭൂരിപക്ഷം കിട്ടിയ അന്ന് ഇവിടെ കമ്മ്യൂണിസത്തിന്‍റെ അവസാനത്തെ പ്രതീക്ഷയുടെ നാളവുമണഞ്ഞെന്നാണ്..  അന്നായിരുന്നു EMS  എന്ന മഹാനായ മനുഷ്യസ്നേഹി നമ്മളെ വിട്ട് പോയത്..


എന്തായാലും "നിങ്ങളെന്നെ ഒരു കമ്മ്യൂണിസ്റ്റല്ലാതാക്കി" അല്ലെങ്കില്‍ കേരളത്തിലെ/ഇന്ത്യയിലെ കമ്മ്യൂണിസിമല്ല കമ്മ്യൂണിസമെന്ന് പഠിപ്പിച്ചു..
അതുമല്ലെങ്കില്‍ അതിന്  ഒരു പാര്‍ട്ടിയായ് നിലകൊള്ളാനിന്ന് പ്രസക്തിയില്ലെന്നോ കാലഹരണപ്പെട്ടന്നോ.. എന്താണ് സത്യമെന്ന് നിങ്ങള് പറ..




65 comments:

  1. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ കണ്ടിട്ട് അതാണ് കമ്മ്യൂണിസം എന്ന് ആരെങ്കിലും പറഞ്ഞാല്‍ മാര്‍ക്സൊ ലെനിനൊ ഒക്കെ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ചിരിച്ച് ചിരിച്ച് ചത്തേനേ.. അല്ലെങ്കില്‍ ആടുത്ത നിമിഷം ആത്മഹത്യ ചെയ്തേനേ.. ഉറപ്പ് :)

    ReplyDelete
  2. ലേഖനം നന്നായിട്ടുണ്ട്...പറഞ്ഞ കാര്യങ്ങള്‍ പലതും വാസ്തവം ആണ്. താങ്കള്‍ ഇവിടെ സൂചിപ്പിച്ച പല കാര്യങ്ങളും അതതു സമയങ്ങളില്‍ ഞാന്‍ ഫേസ് ബുക്ക്‌ സ്റ്റാറ്റസ് ആയി ഇട്ടിരുന്നു. "കഴിഞ്ഞ 5 കൃത്യമായ് അച്ചന്മാരുടെ" എന്നത് 5 വര്‍ഷം എന്ന് തിരുത്തൂ..

    ReplyDelete
  3. എനിക്ക് പറയാനുള്ളത് ചുരുക്കി പറഞ്ഞാല്‍ " പരിപൂര്‍ണ്ണമായും യോജിക്കുന്നു " എന്നാണ്.

    ReplyDelete
  4. എന്നെ ഒരു കമ്മ്യൂണിസ്റ്റ്‌ അല്ലാതെ ആക്കാത്തത് കൊണ്ട് ഞാന്‍ അഭിപ്രായം പറയുന്നില്ല ... കാരണം ഞാന്‍ 18 വയസ്സില്‍ കമ്മ്യൂണിസ്റ്റ്‌ ആയില്ല :D

    ReplyDelete
  5. താങ്കള്‍ സത്യം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിരിക്കുന്നു.ഈ നിരീക്ഷണങ്ങളോട് നൂറു ശതമാനവും യോജിക്കാതെ വയ്യ.

    ReplyDelete
  6. ഞാനൊരു കോണ്‍ഗ്രസ്സ് കാരനല്ല എന്നുള്ള പ്രയോഗം അരോചകമാണു.ആണ് ഈന്നു പറയുവാന്‍ എന്തിനാണു ഭയക്കുന്നത്.കോണ്‍ഗ്രസ്സുകാരന്‍ പറയുന്നത് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കും എന്ന മുന്‍ വിധിയാണോ..പറയാനുള്ളത് പറയുവാന്‍ ഭയം വേണ്ട...പിന്നെ പോസ്റ്റിലെകാര്യം..

    പലതിനോടും യോജിക്കുന്നു.പലതും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ മനസ്സിലമര്‍ഷവും തോന്നാറുണ്ട്.എന്നിരുന്നാലും ഞാന്‍ ഒരു കമ്യൂണിസ്റ്റുകാരനാണ്..ഞാനതിഷ്ടപ്പെടുന്നു..പക്ഷേ ഇന്നിന്റെ കമ്യൂണിസത്തോട് നേതാക്കളോട് ഒന്നും ഒരു പ്രതിപത്തിയുമില്ല.സംഭവിക്കില്ല എന്നുറപ്പുണ്ടെങ്കിലും നല്ല ഒരു നാളെ ഞാനും സ്വപ്നം കാണുന്നു...ലാല്‍സലാം...

    ReplyDelete
  7. ജനാധിപത്യത്തിലെ ജനങളുടെ ഇടപെടലുകളാണ് സമരങ്ങള്‍. അതിനെ നിരോധിക്കുന്നതും തിസ്കരിക്കുന്നതും ജനാധിപത്യത്തിന്റെ ഊര്ദ്ധ ശ്വാസത്തെയാണ് കേള്‍പ്പിക്കുന്നത്. എന്നാല്‍, പൊതു മുതല്‍ നശിപ്പിച്ചു കൊണ്ടും ജനതയെ പീഡിപ്പിച്ചു കൊണ്ടുമുള്ള സമര മുറകള്‍ മാറേണ്ടതുണ്ട്. ഇവിടെ, ചര്‍ച്ചയായ ഇന്ധന വില വര്‍ദ്ധനവില്‍ അധിക നികുതി ഒഴിവാക്കിയ സര്‍ക്കാര്‍ അക്കാരണം കൊണ്ട് മാത്രം കുറ്റ വിമുക്തരാവുന്നില്ല. വില നിര്‍ണ്ണയത്തില്‍ സര്‍ക്കാരിനുള്ള അവകാശത്തെ തിരിച്ചു പിടിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുകയാണ് വേണ്ടത്. അല്ലാതെ കണ്ട് ഉപായങ്ങള്‍ കൊണ്ട് ഓട്ടയടക്കാന്‍ ശ്രമികുകയല്ല. കാരണം, അത് വീണ്ടും വര്‍ദ്ധിത വേഗത്തില്‍ വ്യാസത്തില്‍ ഒരു വലിയ ഗോളമായി വികാസം പ്രാപിക്കും. മറ്റൊന്ന്, ആ വിഷയത്തില്‍ തന്നെ പോതുജനതയോടുള്ള ഇടപെടല്‍ { പ്രതിഷേധ സമരങ്ങള്‍, അവകാശ സമരങ്ങള്‍} ഉണ്ടാവേണ്ടത് ഒന്നും നശിപ്പിച്ചുകൊണ്ടുല്ലതാവരുത്. കാരണം, അതിന്റെ നഷ്ടവും നമുക്ക് തന്നെയാണ്. പകരം, കുറഞ്ഞത്‌ ആഴചയില്‍ ഒരു ദിവസമെന്ന കണക്കിന് നിരത്തുകളില്‍ വാഹനങ്ങള്‍ ഓടിക്കുകയില്ലാ എന്ന തീരുമാനം രാജ്യം മുഴുക്കെ തീരുമാനിക്കുകയാണ് വേണ്ടത്. തീര്‍ച്ചയായും, അപ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഈ നഷ്ടം സഹിക്കാന്‍ ആവുകയില്ല. വേഗത്തില്‍ പ്രശ്ന പരിഹാരം സാധ്യമാവുകയും ചെയ്യും.

    പിന്നെ, കമ്മ്യൂണിസം അതൊരു പാര്‍ട്ടിയാണെന്ന് ആരാണ് നമ്മെ നിര്‍ബന്ധിപ്പിക്കുന്നത്. അതൊരു ശീലമാണ്, ശരീര ശുദ്ധി വരുത്തുന്നത് പോലെ... വസ്ത്രം ധരിക്കുന്നത് പോലെ.. ഭക്ഷണം കഴിക്കുന്നത്‌ പോലെ... നമുക്ക് പരിചിതമായ ദിനചര്യകള്‍ എന്നത് പോലെ മാന്വ്വികതയിലൂന്നിയ ജീവിതദര്‍ശനങ്ങള്‍ വഴി ആചരിക്കേണ്ടുന്ന ഒന്ന്.

    ReplyDelete
  8. സുഹൃത്തേ, ആദ്യമായി സസ്നേഹം ഒരു മുന്നറിയിപ്പ് തരട്ടേ? എവ്വിടെയെങ്കിലും പോയി ഒളിക്കുക. ഒരു വെട്ടിനിരത്തലിന്ന് സാധ്യതയുണ്ട്. പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ ഉറക്കെപ്പറയാൻ ആഗ്രഹിക്കുന്നവയാണ്. സാശ്രയ വിഷയവും പിന്നെ പെട്രോളിന്റെ കാര്യവുമൊക്കെ നമ്മളാരെത്ര പറഞ്ഞാലും "പാർട്ടീ നയം" പുഴുങ്ങിത്തിന്ന് വളർന്നവർ കൈകൊണ്ട് മാത്രമേ ചിന്തിക്കൂ!!

    ReplyDelete
  9. മഞ്ഞപിത്തം പിടിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നും ഇതുവരെ ഇത് കണ്ടു പ്രതികരിച്ചില്ലേ??? "18 വയസ്സാകുമ്പോള്‍ ആരും സ്വയം ഒരു കമ്മ്യൂണിസ്റ്റ് ആകും" എന്നത് ഇഷ്ട്ടപെട്ടു....

    ReplyDelete
  10. ഇതുപോലെ കൊഴിഞ്ഞുപോകുന്ന ഇതളുകളെപ്പറ്റി നേതാക്കന്മാര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ..... അവര്‍ക്കതിനെവിടെ സമയം അല്ലേ....:(

    ReplyDelete
  11. കമ്മ്യൂണിസം സത്യത്തില്‍ അന്നും ഇന്നും എന്നും ഒരു സ്വപ്നം മാത്രമായിരുന്നു
    മഹാബലിയെ കുറിച്ച് കേരളീയര്‍ ഓര്‍ക്കുന്ന ആ സങ്കല്പം കമ്യൂണിസത്തില്‍
    ചാര്‍ത്തിക്കൊടുത്തതാണ് തെറ്റ്.
    കേവലം രാഷ്ട്രീയ പാര്ടികലെന്ന നിലയില്‍ ഇന്ത്യയിലെ ഒരു പാര്‍ടിയും
    ജനപക്ഷത്തു നിന്നു ചിന്തിക്കാരില്ലെന്ന കാര്യം സുവ്യക്തമാണ്.
    ജിമ്മി പറഞ്ഞത് പലതും നേരാണ് ,, ഇനി ചേരാന്‍ പോണ പാര്‍ടി ഏതാണാവോ ?

    ReplyDelete
  12. അതെ നല്ലൊരു പഠനം ഇനിയും നന്നകാനുന്ദ്‌..കട്ടന്‍ ചായയും പരിപ്പ് വടയും എന്നതില്‍ നിന്നും പെപ്സി കോളയും ..കെ എഫ സി ചിക്കനും എന്നാ നിലയിലേക്ക് അല്ല എന്തേ അതെന്നെ..

    ReplyDelete
  13. ബദലായി മറ്റൊരു പ്രത്യയ ശാസ്ത്രം കണ്ടുപിടിച്ചിട്ടില്ലല്ലോ. പാര്‍ട്ടികളെ നിലയ്ക്ക് നിര്‍ത്താന്‍ ജനങ്ങള്‍ക്ക്‌ കഴിയണം. കേരളത്തില്‍ സി പി എമ്മില്‍ വെറും ആറു ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങളേ ഉള്ളൂ .കേരള ജനസംഖ്യയില്‍ ബാക്കിയുള്ള കോടികള്‍ വെറും അണികളോ കാഴ്ച്ചക്കാരോ മാത്രമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ വഴിതെറ്റിയാല്‍ തിരുത്താന്‍ ജനങ്ങള്‍ക്ക്‌ കഴിയണം .പക്ഷെ കുറ്റം പറഞ്ഞു മാറി നില്‍ക്കാനാണ് എല്ലാവര്ക്കും താല്‍പ്പര്യം.സ്ഥിതി സമത്വവും സാഹോദര്യവും ജനകീയ ജനാധിപത്യ വിപ്ലവവും ഒക്കെ വരണം എങ്കില്‍ എല്ലാവരും അതിനായി കൂട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട് .എല്ലാം ശരിയാക്കി എടുക്കാന്‍ രാഷ്ട്രീയക്കാരെ മാത്രം ചുമതല ഏല്‍പ്പിച്ചു ജനം കയ്യും കെട്ടി നോക്കി ഇരിക്കുന്നതാണ് നമ്മുടെ നാടിന്റെ ദുസ്ഥിതിക്ക് കാരണം ,ലാല്‍ സലാം സഖാവേ :)

    ReplyDelete
  14. ചേട്ടൻ കമ്മ്യൂണിസ്റ്റ് വിരോധിയാണു, കോൺഗ്രസല്ല.. ഓ... കിട്ടിപ്പോയ്. എനിക്ക് മനസ്സിലായേ.. ബിജെപി ആണല്ലെ. ആർ എസ്സ് എസ്സ് കാരെ എനിക്ക് പേടിയാ.. ഞാൻ ഓടി

    ReplyDelete
  15. ആദര്‍ശത്തെ കുറ്റം പറയാന്‍ കഴിയുമോ? പ്രയോഗവത്കരണത്തില്‍ പാളിച്ച പറ്റിയാലും അതും പൊറുക്കാനുള്ളതേയുള്ളൂ.പക്ഷേ ആരോ ചിലര്‍ എന്തോ കാണിക്കുന്നെന്നും പറഞ്ഞു ആദര്‍ശത്തെ തെറ്റിദ്ധരിക്കവിധത്തില്‍ ചിത്രീകരിച്ചാല്‍ ഉദ്ദേശ ശുദ്ധിയെ പറ്റി സംശയം തോന്നിപ്പിക്കാന്‍ ഇടയാക്കുന്നല്ലോ അനിയാ. ജലദോഷം വന്ന് മൂക്കില്‍ കൂടി ഒഴുക്ക് വന്നാല്‍ ആരെങ്കിലും മൂക്ക് മുറിച്ച് മാറ്റുമോ അതോ ജലദോഷത്തിന് ചികിത്സിക്കുമോ? ജനം കൂട്ടമായി നിന്ന് വഴി തെറ്റുന്നവനെ കുഞ്ചിരോമത്തില്‍ പിടിച്ച് നിര്‍ത്തുക.അതിവിടെ അഞ്ച് വര്‍ഷം കൂടുമ്പോള്‍ വിജയകരമായി നടക്കുന്നുണ്ട്.ഇനിയും തുടരുകയും ചെയ്യും.

    ReplyDelete
  16. ഫോണ്‍ നമ്പര്‍ തരാമോ കൂട്ടുകാരാ..? തെറിവിളിക്കാനല്ല..സത്യം..!
    ഏതൊരു സാധാരണക്കാരനേയും പോലെ ഇതിനോടു യോജിക്കാതെ നിവ്യത്തിയില്ല. ആദര്‍ശത്തെ കുറ്റം പറയുന്നില്ല.
    പ്രയോഗവത്കരണത്തില്‍ പാളിച്ച പറ്റാന്‍ പാടില്ല (പാളിച്ചകള്‍ കുറച്ചൊന്നു മല്ലല്ലോ)അപ്പോപ്പിന്നെ എന്ത് ആദര്‍ശം..! പണ്ട് സ്വാതന്ത്ര്യം,ജനാധിപത്യം,സൊഷ്യലിസം..എന്നൊക്കെ ഉറക്കെ അലറിവിളിച്ച് കൊടിപിടിച്ചവരിലൊരുവനാ ഞാനും..! ഇപ്പോ ഇതൊക്കെ കാണുമ്പോ..സഹിക്കാന്‍ പറ്റണില്ലേയ്..!
    ആശംസകളോടെ പുലരി

    ReplyDelete
  17. ഇങ്ങനെ പോയാല്‍ പാര്‍ട്ടി ഉണ്ടാവും. പിന്നില്‍ ജനങ്ങള്‍ ഉണ്ടാവില്ല.
    - എം. എന്‍ വിജയന്‍

    ReplyDelete
  18. രാമരാജ്യം, ദൈവരാജ്യം എന്നിങ്ങനെ വിവിധ സംസ്കൃതികള്‍ സ്വപ്നം കണ്ട സമത്വസുന്ദരമായ ഒരു ലോകത്തെ ആവിഷ്കരിക്കുക എന്ന ഒരു സ്വപ്നമാണ് കമ്മ്യൂണിസം. എപ്പോഴും കാണുവാന്‍ കഴിയേണ്ട സുഖസുന്ദരമായ ഒരു സ്വപ്നം. അതിനിടെ പന്നിയെലികള്‍ കടന്ന് വരുമ്പോള്‍ സ്വപ്നം താറുമാറാകുന്നു. പന്നിയെലികള്‍ കാരണം സ്വപ്നം ഉപേക്ഷിക്കണമെന്നില്ല. അതായത്, പന്നിയെലികളെ മറക്കുക, മനസ്സിലും പ്രവര്‍ത്തിയിലും സ്വപ്നം കൊണ്ടുനടക്കുക.

    ReplyDelete
  19. രമേഷ് അരൂരിന്റെ അഭിപ്രായം സുചിന്തിതം, ചിന്ത്യം. പോസ്റ്റിലെ കാര്യങ്ങളെല്ലാം തന്നെ ശരി. പക്ഷെ എന്താണ് പോംവഴി? അവിടെയാണ് രമേഷിന്റെ അഭിപ്രായം ശ്രദ്ധിക്കേണ്ടത്.

    ReplyDelete
  20. jimmy.. you said it.. no comments on it.. not interested in the dirty politics behind the politics of this time.. :(

    ReplyDelete
  21. ക്യൂബയിലെയും ചൈനയിലെയും മറ്റും കമ്മ്യൂണിസം പോലത്തെ കമ്മ്യൂണിസം ഇന്ത്യയിൽ പ്രായോഗികമല്ലല്ലോ സുഹൃത്തേ! കമ്മ്യൂണിസ്റ്റാകാൻ ദാസ് ക്യാപിറ്റലും,കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഒന്നും നമ്മൾ വായിക്കണമെന്നില്ല. അതൊക്കെ വായിച്ച് മനസിലാക്കിയിട്ടുള്ളവരുടെ വ്യഖ്യാനങ്ങളും ലേഖനങ്ങളും ഒക്കെ വായിച്ചാൽ മതി. താങ്കൾ കമ്മ്യൂണിസ്റ്റാണെന്നു പറയുന്നെങ്കിലും കമ്മ്യൂണിസത്തെ പറ്റി വികലമായ ധാരണകളാണുള്ളതെന്നു പറയേണ്ടി വന്നതിൽ ഖേദിക്കുന്നു. എതെങ്കിലും പ്രാദേശിക നേതാവിലൂടെ ഒരു പ്രത്യയശാസ്ത്രത്തെ മൊത്തം നോക്കിക്കാണുന്നതിലുള്ള പ്രശ്നവുമുണ്ട്. ഇന്ത്യയിലെയും കേരളത്തിലെയും സാമൂഹ്യ സാഹചര്യങ്ങൾ മനസിലാക്കാതെ ഇവിടത്തെ കമ്മ്യുണിസത്തെ വിലയിരുത്തുന്നതേ തെറ്റ്. താങ്കൾ ഈ പറഞ്ഞ വിഷയങ്ങൾ ഒക്കെ ഉണ്ടാകുമ്പോൾ പാർട്ടി പിന്നെ എന്തുചെയ്യണമെന്നാണ്? നിർദ്ദേശങ്ങൾ ഒന്നും കാണുന്നില്ലല്ലോ.(അതിനുമാത്രം ആളല്ലെന്നു വേണമെങ്കിൽ താങ്കൾക്കു പറഞ്ഞൊഴിയാം) പെട്രോൾ വില കൂട്ടിയതിൽ പ്രതിഷേധിക്കുകയല്ലാതെ രണ്ടോ മൂന്നോ സംസ്ഥാനത്ത് മാത്രം വേണ്ടത്ര ആൾബലമുള്ള ഒരു പാർട്ടിയ്ക്ക് എന്താ ചെയ്യാൻ കഴിയുക? മീണ്ടാതിരുന്നാൽ അതിനു പഴി വേറെ വരും. ഇന്ത്യയിലെ ഇതര സ്റ്റേറ്റുകളുടെയൊക്കെ സ്ഥിതി താങ്കൾക്കും അറിയാത്തതായിരിക്കില്ലല്ലോ. താങ്കൾ പറയുന്നതനുസരിച്ച് ഒരു പ്രശ്നത്തിലും ഇടതുപക്ഷം ഇടപെടാൻ പാടില്ല. മിണ്ടാതെ വായും പൊത്തി ഇരുന്നോളണം. കോൺഗ്രസ്സ് പ്രതിപക്ഷത്തായിരിക്കുമ്പോൾ അവർ അടങ്ങിയിരിക്കണമെന്ന് ഞങ്ങളാരും പറയാറില്ല. ആദ്യം ഇന്ത്യയിലെ പാർളമെന്ററി ജനാധിപത്യം, അതിന്റെ മെച്ചം, പരിമിതികൾ ഇന്ത്യയിലെ സാമൂഹ്യ പരിതസ്ഥിതികൾ ഇതൊക്കെ മനസിലാക്കുക.( താങ്കൾക്കവ മനസിലാകാഞ്ഞിട്ടൊന്നുമല്ല എന്നറിയാം. താങ്കൾ കമ്മ്യൂണിസത്തെ വെറുക്കാൻ വേണ്ടി വെറുക്കുകയാണല്ലോ!). ഇക്കലത്ത് കമ്മ്യൂണിസ്റ്റ് തൊപ്പിയിട്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധം പറഞ്ഞാൽ അല്പം ചില കൈയ്യടികൾ ഒക്കെ കിട്ടും. ഈ കമ്മ്യൂണിസ്റ്റ് വിരോധികളായ കമ്മ്യൂണിസ്റ്റുകൾ ഒക്കെ പാർട്ടി വിട്ടുപോയ കാരണങ്ങൾ അന്വേഷിക്കുമ്പോഴാണ് അവരുടെ ആദർശശുദ്ധി ശരിക്കും മനസിലാകുക. താങ്കളെ എനിക്ക് വ്യക്തമല്ലാത്തതുകൊണ്ട് താങ്കൾ അക്കൂട്ടത്തിലുള്ള ആളാണെന്നു ഞാൻ കരുതുന്നില്ല. കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല.കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് ശക്തിയുള്ളതിന്റെ ഗുണങ്ങൾ അതില്ലാതാകുമ്പോഴേ അറിയൂ. നമ്മളും പാർട്ടിയെ വിമർശിക്കാറുണ്ട്. പക്ഷെ അത് വൈരനിര്യാതന ബുദ്ധിയോടെ അല്ല. ഇവിടെ കോൺഗ്രസ്സുകാരോ മറ്റോ നൂറു ദോഷങ്ങൾക്കിടയിൽ ഒരു ഗുണം ചെയ്താൽ അതിനെ അങ്ങ് ഉയർത്തിക്കാട്ടും. ഇടതുപക്ഷത്തിനു നൂറു ഗുണങ്ങൾക്കിടയിൽ ഒരു തെറ്റു പറ്റിയാൽ ആ തെറ്റിനെ ആയിരിക്കും താങ്കളെ പോലുള്ളവർ ഉയർത്തിക്കാട്ടുക. ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇവിടെ പിന്നെ സി.പി.എമ്മുമാർ മാവോയിസ്റ്റുകളെ പോലെ ആയുധമെടുത്ത് അടരാടണമെന്നാണോ താങ്കൾ പറയുന്നത്? യഥാർത്ഥ കമ്മ്യുണിസം ഇതല്ലെങ്കിൽ യഥാർത്ഥ കമ്മ്യൂണിസത്തെക്കുറിച്ച് താങ്കൾക്കറിയാവുന്ന കാര്യങ്ങൾ എന്തുകൊണ്ട് ഷെയർ ചെയ്യുന്നില്ല? എന്തുകൊണ്ട് നല്ല നിർദ്ദേശങ്ങൾ വയ്ക്കുന്നില്ല? അപ്പോൾ കമ്മ്യൂണിസ്റ്റുകാർ നന്നാകണമെന്ന ആഗ്രഹമല്ല, നന്നാകരുതെന്ന അത്യാഗ്രഹമാണ് മനസിൽ. എങ്കിലല്ലേ വിമർശിക്കാൻ സാധിക്കുകയുള്ളൂ. ആദ്യം എന്തിലെങ്കിലുമൊക്കെ ഒന്നു വിശ്വസിക്കാൻ ശ്രമിക്കുക. എന്നിട്ട് ആ വിശ്വാസത്തെത്തന്നെ സദുദ്ദേശത്തോടെ നോക്കിക്കാണുകയും വിലയിരുത്തുകയും വിമർശിക്കുകയും ചെയ്യുക. പെട്രോൾ വില വർദ്ധിപ്പിച്ചപ്പോൾ അതു അല്പമൊന്നു ലഘൂകരിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ ചെയ്ത സംസ്ഥാന നികുതി വേണ്ടെന്നുവയ്ക്കൽ പരിപാടിയെ വലിയ കാര്യമായി ഉയർത്തിക്കാട്ടുക വഴി കേന്ദ്രത്തിലെ കോൺഗ്രസ്സ് സർക്കാർ അന്യായമായി പെട്രോൾ വില കൂട്ടിയതിനെ ന്യായീകരിക്കുകയല്ലേ താങ്കൾ? എന്തുകൊണ്ട് പെട്രോൾ വില കൂട്ടാതിരുന്നുകൂട? താങ്കളുടെ നല്ല കമ്മ്യൂണിസ്റ്റ് ചമയൽ തികഞ്ഞ കാപട്യവും താങ്കൾ ഒരു അടിയുറച്ച കോൺഗ്രസ്സുകാരനോ ബി.ജെ.പിക്കാരനോ ലീഗുകാരനോ ആണെന്നും ഇത് വായിച്ച എനിക്ക് തോന്നിയെന്ന് സ്നേഹപൂർവ്വം അറിയിക്കട്ടെ! താങ്കൾ ഈ പോസ്റ്റിൽ എഴുതിയതുമാതിരിയുള്ള അഭിപ്രായങ്ങൾ വച്ചുപുലർത്താനും പ്രചരിപ്പിക്കാനുമുള്ള എല്ലാ സ്വാതന്ത്ര്യവും താങ്കൾക്കുണ്ടെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ ഞാനെന്റെ കൈത്തരിപ്പ് കീബോർഡിൽ ഇങ്ങനെ തീർക്കുന്നു; ആശംസകൾ!

    ReplyDelete
  22. തമ്മിൽ ഭേദം കമ്മ്യൂണിസ്റ്റ്കാരല്ലേ?
    അല്ലെന്നു എതിരഭിപ്രായമുണ്ടോ? :)

    ReplyDelete
  23. ഇവിടെ ചാര്‍ത്താന്‍ എനിക്ക് വാക്കുകളില്ല ... എന്നിലെ കമ്മ്യൂണിസ്റ്റ്‌ ഇന്നും കമ്മ്യൂണിസ്റ്റ്‌ തന്നെയാണ് ... അല്പം വ്യക്തികളുടെ അഴിഞ്ഞാട്ടം കണ്ടു വഴി മാറുന്നതല്ല കമ്മ്യൂണിസ്റ്റ്‌ ചിന്ത . ഞാന്‍ ഒരു കോണ്‍ഗ്രസ്‌കാരന്‍ അല്ല എന്ന് തുടക്കത്തില്‍ വിളിച്ചു പറയണ്ട ആവശ്യമില്ല . അത് വായിക്കുന്നവര്‍ ഊഹിച്ചു കൊള്ളട്ടെ . രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ മാത്രം ഉറച്ച വേരോട്ടമുള്ള കമ്മ്യൂണിസ്റ്റ്‌ പിടിപ്പു കേടുകള്‍ ജനം തിരുത്താന്‍ ശ്രമിക്കുന്നതാണ് ബംഗാള്‍ അടക്കമുള്ള വിധിയെഴുത്ത് ... താങ്കളുടെ ഈ എഴുത്ത് സ്വാഗതം ചെയ്യുന്നതോടൊപ്പം കേരളത്തോടൊപ്പം കേന്ദ്രവും ഭരിക്കുന്ന പാര്‍ടി നടത്തി വരുന്ന അഴിമതികള്‍ക്കും നെറികേടുകള്‍ക്കും എതിരെ താങ്കളുടെ തൂലിക ചലിക്കില്ല എന്നുണ്ടോ ? ചലിക്കുമെങ്കില്‍ ഇന്ത്യയിലെ കോണ്‍ഗ്രസ്‌ ഭരണത്തെ കുറിച്ച് വസ്തു നിഷ്ടമായ (സ്തുതി പാടല്‍ അല്ല ) ഒരു പോസ്റ്റ്‌ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു . ജയിലുകള്‍ മുഴുവന്‍ അഴിമതിയില്‍ മുങ്ങി കുളിച്ച നേതാക്കളെ കൊണ്ട് നിറഞ്ഞും , ഇന്ധന വിലയും നിത്യോപയോഗ സാധന വിലയും കൂട്ടി സാധാരണക്കാരന്റെ നടുവോടിഞ്ഞും കടന്നു പോകുന്ന ഈ വേളയില്‍ താങ്കള്‍ ആശയം തേടി വീണ്ടും കമ്മ്യൂണിസ്റ്റുകളിലേക്ക് പോകേണ്ടി വരില്ല .... ആശംസകള്‍ സ്വന്തം സുഹൃത്തേ ... എഴുത്ത് തുടരുക .....

    ReplyDelete
  24. ഒന്ന് ചീഞ്ഞാലെ മറ്റൊന്നിനു വളമാകൂ എന്ന തത്വം ഒരു ജനാധിപത്യ സംവിധാനത്തില്‍ ശരിയാകില്ല. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതും ,തിരുത്തുന്നില്ല എങ്കില്‍ പ്രതിഷേധിക്കുന്നതും നല്ലത് തന്നെ. പക്ഷെ, ഒപ്പം വല്ലപ്പോഴുമെങ്കിലും സ്വന്തം തെറ്റുകുറ്റങ്ങള്‍ കൂടി വിലയിരുത്താന്‍ സമയം കണ്ടെത്തണം എന്ന് മാത്രം.

    ReplyDelete
  25. നമ്മുക്കൊരു പാര്‍ട്ടി ഉണ്ടാക്കിയാലോ.:) കുറ്റം പറയാന്‍ നിന്നാല്‍ ഏതാ ഇപ്പൊ നല്ലതെന്ന് എടുത്തു കാണിക്കാന്‍ ഉള്ളത്. പക്ഷെ നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ പലതും ഇത്തരം ആരോപണങ്ങളില്‍ മുങ്ങിപ്പോകുന്നു. വൃത്തികെട്ട രാഷ്ട്രീയം എന്ന് പറഞ്ഞ മാറി നിലക്കാനും പറ്റില്ലല്ലോ. ഇതിപ്പോ നമ്മുടെ ജീവിതത്തിന്റെ ഭാഗായില്ലേ. ശരിയാകും രമേശേട്ടന്‍ പറഞ്ഞ പോലെ എല്ലാവരും ഒരുമിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു ദിവസം അതിനായി കാത്തിരിക്കാം.
    രാജഭക്തിയെക്കാള്‍ രാജ്യ ഭക്തി ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം ഉണ്ടാകട്ടെ അല്ലെ ജിമ്മിച്ച്ചായാ.

    ReplyDelete
  26. എഴുത്തിന്റെ ആത്മാര്‍ഥത! മനസ്സിലാക്കുന്നു.
    പറഞ്ഞത്‌ നമ്മളെല്ലാം കണ്ട കാര്യങ്ങളാണ്‌. അതിലൊന്നും തര്‍ക്കമില്ല. പിന
    പക്ഷേ പതിനെട്ടാം പിറന്നാളിന്‌ കിട്ടുന്ന വെളിപാടാണ്‌ കമ്മ്യൂണീസം എന്നൊക്കെ ലഖൂകരിക്കണോ.
    കക്ഷികളൊക്ക തരെപോലെ ഉപയോഗിച്ച ഐസ്ക്രീം കേസ് ഒരു പെണ്ണ്കേസ്‌ മാത്രമല്ല എന്നു തോന്നുന്നില്ലേ.
    ആശംസകള്‍

    ReplyDelete
  27. നിങ്ങടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ എന്റെ വിശാസങ്ങള്‍ എന്നെ രക്ഷിക്കും ഉറപ്പ്

    ReplyDelete
  28. വളരെ ശ്രദ്ധേയമായ ലേഖനം....ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചു...
    ഇന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളൊക്കെ മുതലാളിത്തത്തിന്റെ വക്താക്കളാകുന്നു....കാരണം കമ്മ്യൂണിസം പട്ടിണിക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്!!!

    ReplyDelete
  29. ഞാന്‍ ക്യുബയിലും ചൈനയിലും ഒക്കെ ഒന്ന് പോയി പിന്നെ വരാം ..........

    ReplyDelete
  30. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെയുള്ള ഒരു വിപ്ലവം നമ്മുടെ നാട്ടിലും രൂപംകൊള്ളാന്‍ അധികം സമയം വേണ്ടെന്ന് തോന്നുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് നല്‍കാന്‍ ഇവിടെ ഒരു പാര്‍ട്ടിക്കും ആകുന്നില്ല. രമേശേട്ടന്‍ പറഞ്ഞപോലെ നമ്മള്‍ തന്നെ ഇറങ്ങേണ്ടിയിരിക്കുന്നു.

    'എന്നെങ്കിലും സ്വതാൽ‌പ്പര്യങ്ങൾക്ക് അതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന, കക്ഷിരാഷ്ട്രീയക്കാരന്റെ കൊടിക്കീഴിലല്ലാതെ അണിനിരക്കാൻ പോന്ന 50 പേരെയെങ്കിലും പാർലിമെന്റിൽ എത്തിക്കാൻ പറ്റിയാൽ നാടിന്റെ കഷ്ടകാലം കഴിയും' ഡോ:മല്ലികാ സാരാഭായിയുടെ പ്രത്യാശയാണിത്.

    നല്ല ലേഖനം.. ആശംസകള്‍

    ReplyDelete
  31. ഞാന്‍ സീ പീ ഐ എം കാരനല്ല...
    സീ പീ ഐ കാരനല്ല....
    പക്ഷേ എങ്ങനെ കമ്മ്യൂണിസ്റ്റ് അല്ലാതാകും...???

    ഇത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രയോക്താക്കളുടെ പതനമല്ലേ ഭായ്....

    ഈ പ്രശ്നങ്ങളെല്ലാം എനിയ്ക്കും തോന്നിയിരുന്നു.ഒരു ഒന്നര വര്‍ഷം മുന്‍പ്...

    അന്നെഴുതിയ 'നീയൊരു വേശ്യയായിപ്പോയല്ലേ ' എന്ന കവിത ഇവിടെ വായിയ്ക്കാം.

    http://below-poverty-line.blogspot.com/2010/06/blog-post.html

    ReplyDelete
  32. ജിമ്മി ...വാസ്തവങ്ങള്‍ വിളിച്ചു പറഞ്ഞ ലേഖനം നന്നായിട്ടുണ്ട്.

    ReplyDelete
  33. രാഷ്ട്രീയം, ജനസേവനം മണ്ണാങ്കട്ട. ചിലര്‍ക്കൊക്കെ മേലനങ്ങാതെ തൊഴിലാളി പ്രേമവും പറഞ്ഞു മൂക്കുമുട്ടെ തിന്നു കണ്ട TV ചാനലുകളിലോക്കെ തെണ്ടി നടന്നു വംബത്തരം പറയാനും തക്കം കിട്ടിയാല്‍ കുറച്ചു അഴിമതിയൊക്കെ കാട്ടി നാല് പുത്തന്‍ സംബാതിക്കാനും ഉള്ള ഒരു വഴി മാത്രമായി ഇന്നത്തെ രാഷ്ട്രീയം മാറിയിരിക്കുന്നു. ഇടതനും വലതനും കാവിക്കാരനും എല്ലാം ഒരേ നാണയത്തിന്റെ മറുവശങ്ങള്‍ മാത്രം.
    താങ്കളുടെ കാഴ്ച്ച്ചപ്പാടുകളോട് നൂറു ശതമാനവും യോചിക്കുന്നു.

    ReplyDelete
  34. @ഒരു ദുബായിക്കാരന്‍:ഷജീര്‍ ആദ്യമേ വന്നു അഭിപ്രയമാരിയിച്ചതിനു നന്ദി..
    മനസ്സില്‍ തോന്നിയ അമര്ഷങ്ങള്‍ ഒന്നിച്ചെ ഴുതി എന്നേയുള്ളു.
    ആര്‍ക്കും തോന്നാം കാരണം സാധാരണക്കാരന്റെ പ്രതീക്ഷയായ ഇവര്‍ ഇങ്ങനെ തുടങ്ങിയാല്‍ ...!
    @ചെറുവാടി:അതെ ചെറുവാടി , പലര്‍ക്കും പറയാനുള്ളത്..
    @YUNUS.COOL:പക്ഷെ കണ്ടാല്‍ രണ്ടു വട്ടം പ്രായ പൂര്‍ത്തിയായത് പോലുണ്ടല്ലോ :)
    പേടിക്കണ്ട..ഇനിയെങ്കിലും ആകും :)
    @Pradeep Kumar:ഞാന്‍ ചേട്ടന്റെ "സ്വന്തം സുഹൃത്തല്ലേ" :) ചേട്ടന് പറയാനുള്ളത് എനിക്ക് പറയാതെ പറ്റുമോ :)
    @ശ്രീക്കുട്ടന്‍ : "പലതിനോടും യോജിക്കുന്നു.പലതും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ മനസ്സിലമര്‍ഷവും തോന്നാറുണ്ട്.എന്നിരുന്നാലും ഞാന്‍ ഒരു കമ്യൂണിസ്റ്റുകാരനാണ്..ഞാനതിഷ്ടപ്പെടുന്നു..പക്ഷേ ഇന്നിന്റെ കമ്യൂണിസത്തോട് നേതാക്കളോട് ഒന്നും ഒരു പ്രതിപത്തിയുമില്ല.സംഭവിക്കില്ല എന്നുറപ്പുണ്ടെങ്കിലും നല്ല ഒരു നാളെ ഞാനും സ്വപ്നം കാണുന്നു...ലാല്‍സലാം... "
    അതെ നമുക്കൊരു നല്ല നാളെക്കായി സ്വപ്നം കാണാം... അതിനു ആര്‍ക്കും കൈക്കൂലി കൊടുക്കണ്ടല്ലോ അല്ലെ :) --ലാല്‍സലാം...

    ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി..!

    ReplyDelete
  35. @നാമൂസ്: ഞാന്‍ യോജിക്കുന്നു.. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കളുടെ ഇടപെടല്കളേക്കാള്‍ , അണ്ണാ ഹസാരെയ്ക്ക് സ്വീകാര്യത ഉണ്ടായെങ്കില്‍ എന്ത് കൊണ്ട് ഇവര്‍ക്ക് ആ വഴി തിരഞ്ഞെടുത്തു കൂടാ ?
    സ്ഥിരം പരാജയപെടുകയാണെങ്കില്‍ ഇസങ്ങല്‍ക്കപ്പുരതേക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു... ഹൃദയത്തിലുരുവാകുന്ന സ്വയം തിരിച്ചറിവിലേക്ക്.. അപരനും, സ്വന്തം സുഹൃത്തും സഹോദരനുമാണെന്ന തിരിച്ചറിവിലേക്ക്...!
    @ചീരാമുളക് : സത്യം നമുക്കെത്ര നാള്‍ മൂടി വെക്കാനാകും .. തിരിച്ചറിയട്ടെ ശരിക്കുള്ള കമ്മ്യുണിസത്തെ സ്നേഹിക്കുനവരുണ്ടെന്നും അവര്‍ അന്ധരല്ലെന്നും

    @വിബിച്ചായന്‍: മഞ്ഞപിത്തം പിടിക്കാത്ത പ്രവര്‍ത്തകര്‍ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ തന്നിട്ടുണ്ട് വിബിച്ചായാ :)
    @ പ്രയാണ്‍: ശ്രീഭൂവിലസ്ഥിര എന്നല്ലേ , അത് പോലെ.., കാലം സമയം കണ്ടെത്തിക്കോളും ..!
    @റശീദ് പുന്നശ്ശേരി: പുന്നശ്ശേരി പറഞ്ഞതില്‍ ഒത്തിരി സത്യങ്ങള്‍ ഉണ്ട്.. നമ്മുക്ക് ഒന്ന് കൂടിയാലോ എത്ര ആള് കൂടുമെന്ന് നോക്കാം ;) ഹഹ !
    @ആചാര്യന്‍ : അതെ .. അതിന്റെ ഭാഗമായിട്ടന്നു തോന്നുന്നു.. ഈ അമേരിക്കന്‍ അമ്മാവന്മാരോടു ഒരു സന്ധി ചേരല്‍ :)


    ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി..!

    ReplyDelete
  36. @രമേശ്‌ അരൂര്‍ : "ബദലായി മറ്റൊരു പ്രത്യയ ശാസ്ത്രം കണ്ടുപിടിച്ചിട്ടില്ലല്ലോ" പ്രത്യയ ശാസ്ത്ര ങ്ങളുടെ അപ്പുറത്തല്ലേ ഗാന്ധിസം .. ഹസാരെ ഇന്നും അത് ശക്തവും വിജയവുമാണെന്നു തെളിയിച്ചതല്ലേ ? ഞങ്ങളുടെ പിന്തുണ ഉപാധികള്‍ക്കപ്പുറം കിട്ടിയത് നമ്മള്‍ കണ്ടതല്ലേ ?
    @ഋതുസഞ്ജന : നല്ല കണ്ടെത്തല്‍ .. ഓടിയത് നന്നായി .. അല്ലേല്‍ ഞാന്‍ ഓടേണ്ടി വന്നേനെ... :)
    @ sherriff കൊട്ടരകര : ആദര്‍ശത്തെ കുറ്റം പറയാന്‍ കഴിയാത്തത് കൊണ്ടാണ് ആദ്യത്തെ പാരാഗ്രഫ് എഴുതിയത്.... ജനങ്ങള്‍ ആരോ പറഞ്ഞത് പോലെ മന്ത് ഇടതെക്കാലില്‍ നിന്ന് വലത്തോട്ടും തിരിച്ചും ൫ വര്‍ഷത്തിലൊരിക്കല്‍ മട്ടന്‍ വിധിക്കപ്പെട്ട ഹതഭാഗ്യര്‍ :(
    @പ്രഭന്‍ ക്യഷ്ണന്‍: നമ്പര്‍ തരാം.. ഞാനും സാധാരണക്കാരന്‍ : നമോക്കൊരു നല്ല പുലരിയ്ക്കായി കാത്തിരിക്കാം..അല്ലെ :)
    @കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി:

    ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി..!

    ReplyDelete
  37. വായിച്ചു സുഹൃത്തേ... ഒന്നും പറയുന്നില്ല... സത്യം തുറന്നു പറഞ്ഞാല്‍ എതിര്‍ക്കാന്‍ ഒരുപാട് പേരുണ്ടാവും...

    ReplyDelete
  38. എല്ലാ പാർട്ടികളുടെയും അവസ്ഥ ഏതാണ്ടിതുപോലെ ഒക്കെ തന്നെയാണു..

    ReplyDelete
  39. Daas capital onnum innathe capital daasanmaarkku ariyilla avarokke swakaarya mooladhanathinu pinnaleyaanu ......

    ReplyDelete
  40. സത്യവും കൃത്യവുമായ നിരീക്ഷണങ്ങള്‍ ...
    എല്ലാ പാര്‍ട്ടിക്കാരും ഇതില്‍ നിന്ന് ഭേദമല്ലെങ്കിലും കമ്യുണിസ്റ്റ് പാര്‍ട്ടിക്കും ഈ അവസ്ഥ വന്നാല്‍ പിന്നെ എന്താണ് പ്രതീക്ഷിക്കാന്‍ ?, കോണ്ഗ്രസ്കാരെക്കാള്‍ ലീഗുകാരെക്കാള്‍ വല്യ ബൂര്‍ഷ്വകള്‍ ആണ് ഇന്നത്തെ സഖാക്കള്‍ ...
    സമരാഭാസങ്ങള്‍ കണ്ടു മടുത്തു. കഴിഞ്ഞമാസം കോഴിക്കോട്‌ മഴ തിമര്‍ത്തു പെയ്യുമ്പോള്‍ റോഡിലെ കുഴി അടയ്ക്കാന്‍ സമരം ചെയ്ത ഇവര്‍ വൈദ്യുതി ബോര്‍ഡിന്റെ പുത്തന്‍ ജീപ്പ് കത്തിച്ചതടക്കം അഞ്ചു വാഹനങ്ങളാണ് തകര്‍ത്തത്...

    ReplyDelete
  41. @ഷാരോണ്‍: അതെ ഇങ്ങനെ പാര്‍ട്ടി നന്നാവണമെന്നാഗ്രഹിക്കുന്നവരെ.. അതിനു സമ്മതിക്കുന്നതിന് മുന്‍പേ പുറത്താക്കും ..
    @Tomsan Kattackal: പക്ഷെ തീവ്രവാദം ഇല്ലാതെ ഇന്നും ഗാന്ധിസം ഒരു വന്‍ വിജയമാണെന്ന് നമ്മുടെ മുന്നില്‍ തെളിഞ്ഞ സ്ഥിതിയ്ക്ക്.. സ്നേഹത്തിന്റെയും സംയ്മനത്തിന്റെയും പാത വിട്ടു അക്രമത്തില്‍ ചെന്നവസാനിച്ചു നഷ്ടങ്ങള്‍ മാത്രം വരുത്തിവെക്കുന്ന ഇതു വേണോ എന്ന് വീണ്ടു ചിന്തിക്കേണ്ടിയിരിക്കുന്നു.
    @ajith : രമേശേട്ടന്‍ പറഞ്ഞത് തന്നെയല്ലേ ഹസാരെയും ചെയ്തത്. സര്‍ക്കാരിനെ കൊണ്ട് ജനങ്ങള്‍ "ഭരിപ്പിച്ചു" അല്ലെങ്കില്‍ ചെയ്യിപ്പിച്ചു..
    @Sandeep.A.K : പക്ഷെ ഞങ്ങളെ ഇവര്‍ വിഡ്ഢികളാക്കുന്നത് നമുക്ക് എത്ര നാള്‍ സമ്മതിച്ചു കൊടുക്കേണ്ടി വരും..
    @ചാർ‌വാകൻ‌:
    അഭിപ്രായങ്ങളും ആശംസകളും അറിയിച്ച എല്ലാവര്ക്കും ഒരായിരം നന്ദി..

    ReplyDelete
  42. ഇവിടെ യഥാർത്ഥ കമ്യൂണിസവും ഗാന്ധിജി വിഭാവനം ചെയ്ത കോൺഗ്രസും മരിച്ച് മണ്ണടിഞ്ഞിരിക്കുന്നു. കേരളത്തിന്റെ പശ്ചാത്തലത്തിൽ നിരീക്ഷിക്കുകയാണെങ്കിൽ ഓരോ അയ്യഞ്ച് കൊല്ലം മാറിമാറി കസേരകളിക്കാനും അപ്പുറത്തിരുന്ന് ഇപ്പുറത്തും, ഇപ്പുറത്തിരുന്ന് അപ്പുറത്തും ചീത്ത വിളിക്കാനും ഉള്ള രണ്ട് രാഷ്ട്രീയ "ടീം" ആയി മാറിയിരിക്കുന്നു ഈ കൂതറകൾ...!!

    ReplyDelete
  43. സമൂഹത്തിന്റെ തിന്മ എല്ലാവരിലും ബാധിച്ചിരിക്കുന്നു.. സ്വാഭാവികമായും അത് രാഷ്ട്രീയക്കാരിലും വന്നു ചേര്‍ന്ന്. എന്ന് മാത്രം..
    രാഷ്ട്രീയമാണ് പരമ പ്രധാനം എന്ന് കരുതുന്നവര്‍ക്ക് ഒരക്കലും ഒന്നും മനസ്സിലാവില്ല..
    പോസ്റ്റ് ഇഷ്ട്ടമായി.. കാലിക പ്രധാനം തന്നെ...
    പതിനെട്ടു വയസ്സില്‍ ഏതു സുന്ദരിയാണ്.. അത് പോലെ ഏതു പുരുഷനും വിപ്ലവകാരിയുമാണ്.. :)

    സമൂഹത്തിന്റെ തിന്മ എല്ലാവരിലും ബാധിച്ചിരിക്കുന്നു.. സ്വാഭാവികമായും അത് രാഷ്ട്രീയക്കാരിലും വന്നു ചേര്‍ന്ന്. എന്ന് മാത്രം..
    രാഷ്ട്രീയമാണ് പരമ പ്രധാനം എന്ന് കരുതുന്നവര്‍ക്ക് ഒരക്കലും ഒന്നും മനസ്സിലാവില്ല..
    പോസ്റ്റ് ഇഷ്ട്ടമായി.. കാലിക പ്രധാനം തന്നെ...
    പതിനെട്ടു വയസ്സില്‍ ഏതു സുന്ദരിയാണ്.. അത് പോലെ ഏതു പുരുഷനും വിപ്ലവകാരിയുമാണ്.. :)

    ReplyDelete
  44. ബിലാത്തി മലയാളിയുടെ ഈ ആഴ്ച്ചയിലെ വരാന്ത്യത്തിൽ ഇതിന്റെ ലിങ്ക് ചേർത്തിട്ടുണ്ട് കേട്ടൊ ജിമ്മി

    ദേ ഇവിടെ (https://sites.google.com/site/bilathi/vaarandhyam (clik current issue Oct8-14 /week 41 of 2011 ) ബ്ലോഗ് വിഭാഗത്തിൽ

    സസ്നേഹം ,
    മുരളി

    ReplyDelete
  45. @ഇ.എ.സജിം തട്ടത്തുമല : അതൊക്കെ വായിച്ചു മനസ്സിലാക്കിയവര്‍ എന്തെ അതനുസരിച്ച് മാതൃക കാട്ടുന്നതിന് പകരം പാവങ്ങളെ പറ്റിച്ചു കൊണ്ടേയിരിക്കുന്നു..?
    ഇടതു പക്ഷം മിണ്ടാരുതെന്നാരും പറയില്ല.. പക്ഷെ ജനങ്ങള്‍ കൂടുതല്‍ വിശ്വാസം അവരില്‍ അര്‍പ്പിക്കുമ്പോള്‍ ജനങ്ങളെ വെറും പൊട്ടന്മാരാക്കരുത്!
    പിന്നെ ആര് നല്ല കാര്യം കാണിച്ചാലും അത് അംഗീകരിക്കേണ്ടി വരും .. അങ്ങനെയെങ്കില്‍ മമതെയും..
    വലിയ കുറിപ്പിന് ഒത്തിരി നന്ദി.
    @Sabu M H: ബിയര്‍ ആണെങ്കിലും പട്ടച്ചാരായമാണെങ്കിലും മദ്യം മദ്യമാണെന്നതാ എന്റെ കാഴ്ച്ചപ്പാട്‌
    @വേണുഗോപാല്‍:വേണുവേട്ടാ, കോണ്‍ഗ്രസിനെ ആര് സ്തുതി പാടി.. ശരിക്കും പറഞ്ഞാല്‍ കൊണ്ഗ്രെസ്സിനെകൊണ്ട് പോലും നല്ല തീരുമാനങ്ങളെടുപ്പിച്ച കമ്മ്യുണിസടുകാര്‍ അവരുടെ വിലയും നിലയും മറന്നു പ്രവര്‍ത്തിച്ചാല്‍ ബംഗാളിലെക്കള്‍ വലിയ അടി അവര്‍ പ്രതീക്ഷിക്കുക..
    @ഹാഷിക്ക്:വാസ്തവം :)
    @Jefu Jailaf : പക്ഷെ അഞ്ചു വര്ഷം കൊണ്ട് മടുക്കുന്ന, മടുപ്പിക്കുന്ന ഈ രീതിക്ക് പകരം നമുക്കെന്തു ചെയ്യാന്‍ സാധിക്കും?

    അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും ഒത്തിരി ഒത്തിരി നന്ദി !

    ReplyDelete
  46. @ഇഗ്ഗോയ് /iggooy :ആത്മാര്‍ഥത! മനസ്സിലാക്കിയത്തില്‍ സന്തോഷം. 18 വയസ്സ് എന്നത് ഞാന്‍ എന്റെ അനുഭവം പങ്കു വെച്ച് എന്നതേയുള്ളൂ :)
    @കൊമ്പന്‍:ഏത് വിശ്വാസം എന്ന് പറയാതിരുന്നത് കാര്യമായി :)
    @ചാണ്ടിച്ചന്‍:അതെ പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് പോലെ കണ്ണന്താനം ഇവിടെ പാവങ്ങളില്ലാത്തതിന്റെ പേരില്‍ പാര്‍ട്ടിയും ദേശവും വിട്ടു പോയന്നാ പറഞ്ഞെ :)
    @അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ: വരുമ്പം അറിയിക്കുക :)
    @ഷബീര്‍ - തിരിച്ചിലാന്‍:തിരിച്ചിലാന്‍ ഒരു പുലിയാണെന്നാ കേട്ടത്.. ഇവിടെ വന്നതില്‍ സന്തോഷം.. കാലേ പരിചയപ്പെട്ടോളാം :) പിന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ലെ വിപ്ലവം ഒരു ഉട്ടോപ്യന്‍ ആശയാകുമോ ? എന്തായാലും കാത്തിരുന്നു കാണാം :)

    അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും ഒത്തിരി ഒത്തിരി നന്ദി !

    ReplyDelete
  47. @രഞ്ജു.ബി.കൃഷ്ണ: രഞ്ജു മനസ്സിലാക്കുന്നു ആത്മാര്‍ഥത :) നല്ലൊരു നാളെയ്ക്കായ്‌ കാത്തിരിക്കാം .. എഴുതുക ഇനിയും ..!
    @ഏപ്രില്‍ ലില്ലി.:നന്ദി ജോസ് ഭായ് .. സത്യം ആരെങ്കിലും പറയണ്ടേ ?
    @Mohamed Ali Kampravan :യോജിപ്പിന് നന്ദി. കാലത്തിന്റെ , സമൂഹത്തിന്റെ ആവ്സ്യതിനോതുയരാന്‍ സാദിക്കില്ല എങ്കില്‍ എന്തിനു പഴയ ആള്‍ക്കാര്‍ക്ക് പേര് കേള്‍പ്പിക്കാന്‍ മാത്രം ...!
    @Lipi Ranju :സത്യം തുറന്നു പറഞ്ഞില്ലേല്‍ ഇതൊക്കെ സഹിക്കേണ്ടി വരില്ലേ ?
    @jiya | ജിയാസു.:പക്ഷെ ലാഭേച്ചയില്ലാതെ ഹസാരെയുടെ കീഴില്‍ അണിനിരക്കാന്‍ ലക്ഷങ്ങള്‍ ഉണ്ടായിരുന്നു എന്ന് മറക്കാതിരിക്കാം

    അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും ഒത്തിരി ഒത്തിരി നന്ദി !

    ReplyDelete
  48. @പരപ്പനാടന്‍: വാസ്തവം :)
    @Dr.Muhammed Koya @ ഹരിതകം: അതെ, കമ്യുണിസ്റ്റ് പാര്‍ട്ടിക്കും ഈ അവസ്ഥ വന്നാല്‍??
    @ആയിരങ്ങളില്‍ ഒരുവന്‍:നിരീക്ഷണം നല്ലത് :)
    @ആസാദ്‌:"സമൂഹത്തിന്റെ തിന്മ എല്ലാവരിലും ബാധിച്ചിരിക്കുന്നു.. സ്വാഭാവികമായും അത് രാഷ്ട്രീയക്കാരിലും വന്നു ചേര്‍ന്ന്. എന്ന് മാത്രം.."
    അങ്ങനെ ആശ്വസിക്കാം അല്ലേ :)
    @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM : മുരളിയേട്ടാ , ഞാന്‍ നോക്കിയിരുന്നു.. കണ്ടില്ല ...

    അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും ഒത്തിരി ഒത്തിരി നന്ദി !

    ReplyDelete
  49. ഒരു പാര്‍ട്ടിയെ ആത്മാര്‍മായി സ്നേഹിച്ച ഒരാളുടെ രോഷ പ്രകടനമായെ ഞാനിതിനെ കാണുന്നുള്ളോ.
    നമുക്ക് ഇഷ്ടമുള്ളവര്‍ ചെറിയ തെറ്റ് ചെയ്താലും, അത് വലുതായി തോന്നുന്ന പോലെ.
    ജീവിതത്തില്‍ ഇന്നുവരെ ഒരു പാര്‍ട്ടിക്ക് വേണ്ടി വോട്ടു ചെയ്യാനോ പ്രവര്‍ത്തിക്കാനോ എനിക്ക് കഴിഞ്ഞിട്ടില്ല.
    അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു പ്രത്യേക പാര്‍ട്ടിയോട് അനുകമ്പയുള്ള വ്യക്തിയുമല്ല ഞാന്‍.
    പക്ഷെ മറ്റു പാര്‍ട്ടികളോട് താരതമ്യം ചെയ്യുമ്പോള്‍, കാലത്തിനനുസരിച്ചുള്ള ഒരു മാറ്റം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കും സംഭവിച്ചിട്ടുണ്ട് എന്നെ എനിക്ക് തോന്നുന്നുള്ളോ.
    മുഖ്യധാരയില്‍ മികച്ചതെന്നു പറയാന്‍ ഏതുണ്ട് പാര്‍ട്ടി ഇന്ന് ഭാരതത്തില്‍?

    ReplyDelete
  50. ജനാധിപത്യത്തിനു പകരം പാര്‍ട്ടിയാധിപത്യം നടക്കുന്ന നമ്മുടെ രാജ്യത്ത്‌ എല്ലാ പാര്‍ട്ടികളും ഒരു പോലെ തന്നെ. ഇസങ്ങളോന്നും ഇവിടെ വില കല്പ്പിക്കപ്പെടുന്നില്ല.

    ReplyDelete
  51. സാധാരണക്കാരനായ ഒരോ പാർട്ടി അനുഭാവിയുടേയും മനസ്സിലുള്ളത് ഇതു തന്നെയാണ്‌. ഇതിനെ അങ്ങനെയല്ല എന്ന് കരുതാനാണ്‌ നേതാക്കൾക്ക് താത്പര്യം. ഇവിടെയാണ്‌ ശക്തിയുടെ ചോർച്ച സംഭവിക്കുന്നത്.

    ReplyDelete
  52. @Ashraf Ambalathu: "ജീവിതത്തില്‍ ഇന്നുവരെ ഒരു പാര്‍ട്ടിക്ക് വേണ്ടി വോട്ടു ചെയ്യാനോ പ്രവര്‍ത്തിക്കാനോ എനിക്ക് കഴിഞ്ഞിട്ടില്ല"
    എന്തേ ചെറുതിലേ നാടു വിട്ടോ, ജോലി തേടി?
    @Vp Ahmed : പക്ഷേ എന്തിന് ഇന്നും മാധ്യമങ്ങള്‍ പോലും ഇവര്‍ക്ക് അടിമകളായ് വിടുവേല ചെയ്യുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്..
    @Kalavallabhan: "സാധാരണക്കാരനായ ഒരോ അനുഭാവിയുടേയും മനസ്സിലുള്ളത് ഇതു തന്നെയാണ്‌. ഇതിനെ അങ്ങനെയല്ല എന്ന് കരുതാനാണ്‌ നേതാക്കള്‍ക്ക് താത്പര്യം"
    എന്നെങ്കിലും ഇത് അവര്‍ തിരുത്തുമോ ആവോ? :)
    @jayarajmurukkumpuzha : നന്ദി!

    അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും ഒത്തിരി ഒത്തിരി നന്ദി !

    ReplyDelete
  53. 18 വയസ്സാകുമ്പോള്‍ ആരും സ്വയം ഒരു കമ്മ്യൂണിസ്റ്റ് ആകും. അത് തന്നെയാണ് പോസ്റ്റിന്റെ ഹൈലൈറ്റ്. ജീവഭയം കാരണം, മറ്റൊന്നിനെക്കുറിച്ചും അഭിപ്രായം പറയാൻ പറ്റുന്നില്ല :(

    ReplyDelete
  54. കണ്ണുള്ളവര്‍ കാണട്ടെ, മനസ്സിലാക്കട്ടെ അല്ലേ?...

    ReplyDelete
  55. ഒന്നും പറയുന്നില്ല.... മിണ്ടിയാല്‍ ചിലപ്പോ.... ഒന്ന് സൂക്ഷിചോട്ടോ.... :)

    ReplyDelete
  56. എന്തായാലും "നിങ്ങളെന്നെ ഒരു കമ്മ്യൂണിസ്റ്റല്ലാതാക്കി" അല്ലെങ്കില്‍ കേരളത്തിലെ/ഇന്ത്യയിലെ കമ്മ്യൂണിസിമല്ല കമ്മ്യൂണിസമെന്ന് പഠിപ്പിച്ചു..

    ഈ വിമർശനം കൊണ്ടൊന്നും ശരിയായ കമ്മ്യൂണിസ്റ്റ് മാറില്ല.അവരുടെ മനസ്സിലുണ്ടാവും യഥാർത്ഥ കമ്മ്യൂണിസം. അതാണ് കമ്മ്യൂണിസം. ഇപ്പഴുള്ള കോന്തന്മാർ എന്തൊക്കെ കാണിച്ചാലും യഥാർത്ഥ കമ്മ്യൂണിസം ഒരു ദിവസം വരും.

    ReplyDelete
  57. ജിമ്മീ, എനിയ്ക്ക് രാഷ്ട്രീയം ഒട്ടും ദഹിയ്ക്കില്ല..അതിൽ കുറ്റബോധവുമുണ്ട്..എന്നാലും എന്തോ, എനിയ്ക്കതാവുന്നില്ല..

    ഈ പോസ്റ്റിലൂടെ നിങ്ങൾ പങ്കു വെച്ച ചിന്തകൾ, ഒരു പക്ഷെ, എന്റെതു തന്നെയാണൊ? അതല്ലേ ഈ വിരക്തി?

    നല്ല പോസ്റ്റ്!

    ReplyDelete
  58. @Arunlal Mathew || ലുട്ടുമോന്‍ : മിണ്ടാതിരുന്നാല്‍ ഒരു വലിയ ആശയത്തോട് ആദര്‍ശത്തോട് പ്രത്യയശാസ്ത്രത്തോട് ചെയ്യുന്ന വലിയ തെറ്റാവില്ലേ മാഷേ ?
    @മണ്ടൂസന്‍ : അതേ യഥാര്ത്ഥ കമ്മ്യൂണിസം വന്നെങ്കില്‍ എന്നാശിച്ച് കാത്തിരിക്കുന്നു..
    @Biju Davis: "വിരക്തി?" - ശരിയാണ്.. ചിലപ്പൊ ആയിപ്പോകും :) ..
    ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി..!

    ReplyDelete
  59. കൃത്യമായ അരാഷ്ട്രീയവാദത്തിലേക്ക് വീണുപോയിട്ട്,,,,,,, ഞാൻ കമ്യൂണിസ്റ്റുകാരനല്ലാതായേന്നുള്ള നിലവിളി കേഴ്ക്കാനും ഒരു സുഖമോക്കെയുണ്ട്.......

    ReplyDelete
  60. സ്വയം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ്കാര്‍(നാം കാണുന്ന പാര്‍ട്ടി), അരാഷ്ട്രീയത്തില്‍ വീണു പോയിട്ട്, ഒരു അത്മശോധന ചെയ്യുന്നതിനു പകരം, ഇതാണ് കമ്മ്യൂണിസമെന്ന് വിളിച്ച് കൂവി ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍, തീര്‍ച്ചയായും "ആ " കമ്മ്യൂണിസ്റ്റല്ല ഞാന്‍ എന്ന് തന്നെ പറയേണ്ടി വരും സഖാവേ..

    ReplyDelete