Monday, October 17, 2011

കേരള (അ) രാഷ്ട്രീയ ചരിതം നാലാം ഭാഗം



രാഷ്ട്രീയ നാടകങ്ങളിനിയും തുടരട്ടെ
ജനം വിഡ്ഢിയെന്നു വീണ്ടും തെളിയട്ടെ !
****************
നാല് ദിനം കൊണ്ടത്രേ മാറ്റങ്ങള്‍
മനുഷ്യാവകാശ കമ്മീഷന്റെ മൊഴിയിലും

ആദ്യം വിതുമ്പിയത്രേ -"പൈതങ്ങള്‍..!"
അകാരണമായിട്ടെന്തിനേല്ക്കുന്നീ പീഡനം.. ?
"കാക്കിയിട്ട കാട്ടാളാ..,  നിനക്ക് ലജ്ജയില്ലേ ... ??
പാവമീ  പൈതങ്ങളെ തോക്ക് ചൂണ്ടാന്‍.. ?"

ഇന്നലെ തിരുത്തി- "അറിയുന്നില്ലേ നിങ്ങള്‍ ..?"
ഈ കാക്കിക്കുള്ളിലെ കനിവിന്‍ ഹൃത്തടം.. ?
പട്ടിയെ പോലയത്രേ തല്ലിച്ചതച്ചത്
കുട്ടികള്‍ ഈ  കാക്കിയിട്ട മനുഷ്യരെ ..

സാക്ഷിക്കു പിന്നെയും സംശയം ബാക്കി ..
സര്‍ക്കാര്‍ വണ്ടികള്‍ തല്ലിപ്പൊളിക്കും പോല്‍
പോലീസെന്നാല്‍ .., സര്‍ക്കാര്‍ ചിലവില്‍,
തല്ലിപഠിക്കാനുള്ള കളിപ്പാവയല്ലെന്നോ .. ?;)

സാക്ഷിക്കുണ്ടൊരു സന്തോഷം   ബാക്കി...
ഉന്നത ശുപാര്‍ശയിലിവിടെത്തിയാലും
ഉന്നമില്ലാത്ത പോലിസ്‌  ആരുടെയോ ഭാഗ്യം ...!
പിള്ളാരുടെയൊ? ഭരണ പ്രതിപക്ഷങ്ങളുടെയോ :)

**************
'മാധവന് ' പേരിലുണ്ടെങ്കിലും
'നിര്‍മ്മല'നായതില്‍ പേരില്‍
വിദ്യ തേടി ഓടുവാന്‍ തുടങ്ങിയിട്ടെത്ര കാലമായി,
                                  - കലാലയങ്ങളായി   ..?
ഒരു ' പട്ടിക്കാടെങ്കിലും...? '  അനുവദിക്കുമോ ആവോ..?
ആത്മാഭിമാനം ചോര്‍ന്നു തീരുവതിന്‍ മുന്‍പേ..?
***************
ഉര്‍വശീ ശാപമുപകാരമാക്കാന്‍ പിള്ള ചോദിക്കുന്നു..
"ബാക്കിയുണ്ടോ കേസ് വല്ലതും..
എന്റെ തലയില്‍ വെച്ചുകെട്ടാന്‍ ?"
ഞാനി ഫൈവ് സ്റാര്‍ ആശുപത്രി കിടക്കയില്‍ ,
സര്‍ക്കാര്‍ ചിലവില്‍ നേടട്ടെ ;
നാലുനാള്‍ അധികം 'തടവും' തലോടലും "
***************
ജീവിതത്തിന്റെ വലിയ സ്വപ്നങ്ങള്‍
നേടിയെടുക്കുവാന്‍ യാത്രതിരിച്ചൊരാള്‍
'ആണാകാന്‍ ' ശ്രമിച്ച സഹയാത്രികനാല്‍
പ്രാണന്‍ വെടിഞ്ഞു പരലോകം പൂകി..
തീരുമോ നഷ്ടങ്ങള്‍ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും  ..??
നിമിഷ നേരം കൊണ്ട് നഷ്ടങ്ങളാര്‍ക്കൊക്കെ ?
അമിതാവേശവും അനാവശ്യ വിധിയും
ആശിക്കാത്ത തീരത്ത്  വേറെ  ചിലരേയുമെത്തിച്ചു .!
**************
വാളകാതെ വാദ്ധ്യാര് മൊഴികളൊത്തിരി
ബാക്കി വെച്ചിട്ടുണ്ടത്രെ മാറ്റിപ്പറയുവാന്‍..!
ആദ്യനാളില്‍  ആദ്യതാളില്‍  എക്സ്ക്ലൂസിവായവ
ഒടുവില്‍ ചാനല് പോലും മാറ്റിയൊതുക്കിയോ  ?
***************
വിപ്ലവം തുപ്പുന്ന തീപ്പൊരി നേതാവേതോ
വാക്കില്‍ കുടുങ്ങി ശബ്ദമിടരിയതും
ആര്‍ക്കോ വേണ്ടി കരയാന്‍ ശ്രമിച്ചതും
അറിയില്ല മാധവനോ, പിള്ളയ്ക്കോ, പരലോകം പൂകിയ-
                                     പാവം പഥികനു വേണ്ടിയോ ??
**************
രാഷ്ട്രീയ നാടകങ്ങളിനിയും തുടരട്ടെ
ജനം വിഡ്ഢിയെന്നു വീണ്ടും തെളിയട്ടെ !

63 comments:

  1. രാഷ്ട്രീയ നാടകങ്ങളിനിയും തുടരട്ടെ
    ജനം വിഡ്ഢിയെന്നു വീണ്ടും തെളിയട്ടെ !

    ReplyDelete
  2. മാധവന്‍'' പേരിലുണ്ടെങ്കിലും
    'നിര്‍മ്മല'നായതില്‍ പേരില്‍
    വിദ്യ തേടി ഓടുവാന്‍ തുടങ്ങിയിട്ടെത്ര കാലമായി,
    - കലാലയങ്ങളായി ..?
    ഒരു ' പട്ടിക്കാടെങ്കിലും...? ' അനുവദിക്കുമോ ആവോ..?
    ആത്മാഭിമാനം ചോര്‍ന്നു തീരുവതിന്‍ മുന്‍പേ..? നല്ല എഴുത്തിനു ആശംസകള്‍...

    ReplyDelete
  3. രാഷ്ട്രീയ നാടകങ്ങളിനിയും തുടരട്ടെ
    ജനം വിഡ്ഢിയെന്നു വീണ്ടും തെളിയട്ടെ !

    ജിമ്മിച്ച കലക്കി..ഈ രണ്ടു വരിയില്‍ എല്ലാം ഉണ്ട്..

    ReplyDelete
  4. രാഴ്ട്രീയം, അതിരാഷ്ട്രീയം, അരാഷ്ട്രീയം...തേങ്ങാക്കൊല...ഞങ്ങള്‍ക്കൊരു രാജാവിനെ തായോ..!!!

    ReplyDelete
  5. ജിമ്മി ചേട്ടാ .....കലക്കിയല്ലോ ..കാലിക കവിത എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി ......

    ReplyDelete
  6. രാഷ്ട്രീയ നാടകങ്ങളിനിയും തുടരട്ടെ
    ജനം വിഡ്ഢിയെന്നു വീണ്ടും തെളിയട്ടെ !
    -------------------------------

    ReplyDelete
  7. ചെമ്മനം ചാക്കോക്ക് ഒരു പിന്‍ഗാമിയെ ലഭിച്ചിരിക്കുന്നു.. ജിമ്മിച്ചായാ ഈ ആട്ടക്കഥ കേമായി ട്ടോ.. :)

    ReplyDelete
  8. ആക്ഷേപ ഹാസ്യ കവികളിൽ ചെമ്മനം ചാക്കോ മുമ്പനായിരുന്നു... ഒരു പിൻഗാമിയുടെ മണം അടിക്കുന്നുണ്ട് ജിമ്മീ...!!!


    നന്നായിട്ടുണ്ട്.. ആശംസകൾ..!!

    ReplyDelete
  9. ആനുകാലികങ്ങളില്‍ ഹാസ്യം കലര്‍ത്തിയ നല്ല വരികള്‍ !!

    ReplyDelete
  10. ജിമ്മിച്ചാ, നന്നായിട്ടുണ്ട്. നാടകമേ ഉലകം!!!

    ReplyDelete
  11. സത്യം പറഞ്ഞാല്‍ ഞാനും ചെമ്മനത്തെയാണ് ഓര്‍ത്തത്. വായിക്കുമ്പോള്‍ അദ്ദേഹം ഇതെങ്ങനെ അവതരിപ്പിക്കും എന്ന് ആലോചിക്കുകയായിരുന്നു.

    ReplyDelete
  12. >>പോലീസെന്നാല്‍ .., സര്‍ക്കാര്‍ ചിലവില്‍,
    തല്ലിപഠിക്കാനുള്ള കളിപ്പാവയല്ലെന്നോ .. ?;)<< കൊള്ളാം ജിമ്മി. നന്നായിട്ടുണ്ട്.

    ReplyDelete
  13. ആ രാക്ഷേപിച്ചാലും, ആരു ക്ഷോഭിച്ചാലും..
    നമ്മുടെ നാട്ടിലിങ്ങനെയാണ്..അതിനി മാറ്റാന്‍ വലിയ പാടാ..!!
    എഴുത്ത് ഇഷ്ട്ടമായി..!
    ആശംസകളോടെ..പുലരി

    ReplyDelete
  14. രാഷ്ട്രീയ നാടകങ്ങളിനിയും തുടരട്ടെ
    ജനം വിഡ്ഢിയെന്നു വീണ്ടും തെളിയട്ടെ !

    ReplyDelete
  15. മാടംബിമാരിവര്‍ മാന്യമായി
    മണ്ടുന്നു മാന്യ വിഹായസ്സതില്‍

    യോഗ്യത ഇല്ലാതെ അകത്തു കയറി ഏകുന്നു
    അഭിവാദ്യം മാന്യം ആയി...

    ചോദിക്കാന്‍ ആഞ്ഞാല്‍ തല്ലു കൊള്ളും
    ചോദിക്കാതെ വിട്ടാലോ ദേ കിട്ടി
    കയ്യില്‍ കടലാസു,ജോലിയില്‍ നീ
    ഉഴപ്പു കാട്ടി....
    ജോലിക്കാര്‍ക്കും പൊതു ജനത്തിനും
    മാത്രമേ കുഴപ്പമുള്ളൂ....മറ്റുള്ളവര്‍ക്ക്എന്തും
    ആകാം.....
    ആധിപത്യം..ജനാധിപത്യം...

    ReplyDelete
  16. അഞ്ചു വർഷം എല്ലാവരും നിറഞ്ഞാടട്ടെ...
    അതിനുശേഷം നമുക്ക് പുതിയ അഭിനേതാക്കളെ തിരഞ്ഞെടുക്കാം.
    വീണ്ടും ഭാരങ്ങൾ മാത്രം ചുമക്കുന്ന കഴുതകളാവാം.

    ReplyDelete
  17. മനോഹരമായിരിക്കുന്നു ജിമ്മിച്ച്ചായ ആനുകാലിക വിഷയങ്ങളില്‍ നടത്തിയ വിശകലനം. ആക്ഷേപമെന്നോ, രോഷ പ്രകടനമെന്നോ , സഹതാപമെന്നോ എന്ത് തന്നെ വിളിച്ചാലും വേണ്ടില്ല വരികളിലെ വികാരം ജനവികാരമാണ്.. അഭിനന്ദനങ്ങള്‍..

    ReplyDelete
  18. നാടോടുമ്പോള്‍ നടുവേ ഓടണം എന്നാ..
    നാട്തന്നെ നടുവേ ഓടുമ്പോള്‍ നാം എവിടെക്കോടണം ???

    ReplyDelete
  19. ദുഷിച്ചുനാറിയ രാഷ്ട്രീയ കരച്ചില്‍ വെടിവയ്പ്പ് സസ്പെന്‍ഷന്‍ നാടകങ്ങള്‍ക്ക് മേലെ ജിമ്മിച്ചന്റെ രോഷപ്രകടനം..ഹ..ഹാ...

    ReplyDelete
  20. ചെമ്മനം ജിമ്മിച്ചന്‍!

    ഹഹഹാ..! ആക്ഷേപഹാസ്യം കൊള്ളാം അച്ചായാ.

    ReplyDelete
  21. ജിമ്മിയുടെ നിരീക്ഷണങ്ങള്‍ കൊള്ളാം.നന്നായിട്ടുണ്ട്.
    ഇതെല്ലാം കാണാനും കേള്‍ക്കാനും നാം ജനമെന്ന കഴുതകള്‍ ഇവിടെ അന്തം വിട്ട് നില്‍ക്കുന്നു.

    ReplyDelete
  22. കൊള്ളാല്ലോ..വിഡ്ഢികള്‍ ഞങ്ങള്‍ ഇനിയും വോട്ടു തരാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ എന്തേ

    ReplyDelete
  23. കൊള്ളാം ആനുകാലിക വിഷയങ്ങള്‍ ചാലിച്ച ഒരു കവിത...
    കവിതയോ ജനമെന്ന വിഡ്ഢികളില്‍ ഒരുവന്റെ രോധനമോ?
    ഈ എഴുത്തിനാശംസകള്‍

    ReplyDelete
  24. ജെഫു ഭായ് പറഞ്ഞപോലെ, 'വരികളിലെ വികാരം ജനവികാരമാണ്.' ഇഷ്ടായി...

    ReplyDelete
  25. അടി പൊളി... കിടിലന്‍ ചങ്ങാതീ,. നല്ല എഴുത്ത്.. കുറിക്കു കൊള്ളുന്ന പ്രയോഗം.. ശുഭാശംസകള്‍..

    ReplyDelete
  26. @പരപ്പനാടന്‍.:
    ആദ്യമേ വന്ന് നല്കിയ അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി.!
    @ഒരു ദുബായിക്കാരന്‍:
    അതേ, അത് കൊണ്ട് തന്നെ ആ വരികള്‍ ആവര്ത്തിക്കപ്പെട്ടിട്ടുണ്ട്..
    @ajith:
    തോന്നിപ്പോകും ചേട്ടാ, ഇവിടെ ഈ ഷേക്കുമാരുടെ നല്ല ഭരണം കാണുമ്പോള്‍..
    @ഒരു കുഞ്ഞുമയില്‍പീലി: അതേ, കാലമാണല്ലോ നമ്മളെ കവികളാക്കുന്നത്..
    @YUNUS.COOL: യൂനിസ് പിണക്കമൊന്നുമില്ലല്ലോ ;)
    അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും ഒരായിരം നന്ദി.!

    ReplyDelete
  27. കൊള്ളാമല്ലോ. ഇനിയും വരട്ടെ. എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  28. രാഷ്ട്രീയ നാടകങ്ങളിനിയും തുടരട്ടെ
    ജനം വിഡ്ഢിയെന്നു വീണ്ടും തെളിയട്ടെ !

    അപ്പോള്‍ ജിമ്മിച്ചനും വിവരം വെച്ച് തുടങ്ങീ അല്ലെ

    ReplyDelete
  29. ജിമ്മിച്ചാ .... ബ്ലോഗുകളില്‍ കമന്റ്‌ ഇടുന്നത് എന്നിലെ വായനക്കാരനാണ് . മറിച്ചൊന്നും ചിന്തിക്കരുത് ... ഈ അരാഷ്ട്രീയം ഒരു പൊതു വിശകലനമായി അനുഭവപെട്ടു ,,, ഒരു പ്രത്യേക രാഷ്ട്രീയത്തിന് പക്ഷം പിടിക്കാതെ ആനുകാലിക സംഭവങ്ങള്‍ വിമര്‍ശന രൂപേണ വരച്ചു കാട്ടിയ ഈ പോസ്റ്റ്‌ ഇഷ്ടപെട്ട് ...... താങ്കളുടെ സ്വന്തം സുഹൃത്ത്‌

    ReplyDelete
  30. നമുക്ക് വികാരം കൊള്ളനല്ലേ കഴിയുള്ളൂ...........

    ReplyDelete
  31. "ബാക്കിയുണ്ടോ കേസ് വല്ലതും..
    എന്റെ തലയില്‍ വെച്ചുകെട്ടാന്‍ ?"... ഇപ്പൊ ഇതാണ് ഇവിടുത്തെ(കൊട്ടാരക്കരയിലെ) സംസാരവിഷയം .....

    ReplyDelete
  32. ജിമ്മിച്ചോ, ആക്ഷേപഹാസ്യം കുറിക്കു കൊള്ളുന്നത്‌ തന്നെ..വളരെ ഇഷ്ടപ്പെട്ടു..ഒരു ചെമ്മനത്തിന്റെ മണം വരുന്നു...ഇനിയും പോരട്ടെ ഈ തൂലികയില്‍ നിന്നും ഒത്തിരി ഒത്തിരി..ആശംസകള്‍..

    ReplyDelete
  33. സമകാലികമായ എല്ലാ നാടകങ്ങളെയും ഒന്നിച്ച് അവതരിപ്പിച്ച് രാഷ്ട്രീയ കേരളത്തിന്റെ ശോചനീയാവസ്ഥ തുറന്നു കാണിച്ചു.

    രാഷ്ട്രീയ നാടകങ്ങളിനിയും തുടരട്ടെ
    ജനം വിഡ്ഢിയെന്നു വീണ്ടും തെളിയട്ടെ !

    ഞാനും ഏറ്റു പാടുന്നു ജിമ്മിച്ചായാ..:)

    ReplyDelete
  34. രാഷ്ട്രീയ നാടകങ്ങളിനിയും തുടരട്ടെ
    ജനം വിഡ്ഢിയെന്നു വീണ്ടും തെളിയട്ടെ !

    ജനം നാടകങ്ങള്‍ ഒക്കെയും മറക്കട്ടെ..
    വീണ്ടും സ്വാര്‍ത്ഥ ലോകം ഉണരട്ടെ...

    ലജ്ജിക്കുവാന്‍ അവിലെനിക്ക്
    ഞാനും അവരില്‍ ഒരാള്‍..
    ഒരു പച്ചക്ക് വിഡ്ഢി ..

    നാടകാന്ത്യം എപ്പടി എന്ന്
    ചൊല്ലിനാള്‍ .. ജിമ്മിച്ചാ...
    നിങ്ങളും വരും ഫ്ലാഷ് ന്യൂസ്‌ ആയി ..

    നാടകം അരങ്ങു തകര്‍ക്കട്ടെ.. എന്ത്യേ?

    ReplyDelete
  35. രാഷ്ട്രീയ നാടകങ്ങളിനിയും തുടരട്ടെ
    ജനം വിഡ്ഢിയെന്നു വീണ്ടും തെളിയട്ടെ !

    അതു തന്നെ പറയുന്നു...മാറ്റം മനസ്സില്‍ മാത്രമേയുള്ളൂ..
    എല്ലാരും കള്ളന്മാര്‍ക്ക് തന്നെ പിന്നേം വോട്ടു ചെയ്യും..

    ReplyDelete
  36. ഇവിടെ ദുര്ഭൂതങ്ങള്‍
    ജനഹിതത്തിന്‍ രക്തമൂറ്റുന്നു.
    ഇതോ നിന്‍ ഗേഹം
    ഈ ഗാന്ധാരം..?

    പൊതുജനം കഴുതകളെന്നു ചൊന്ന പഴഞ്ചൊല്ലുകാരന് നല്ല നമസ്കാരം.

    ReplyDelete
  37. ജിമ്മീ, നീ ഭയങ്കര അപ്-ടു-ഡേറ്റ് ആണല്ലോ?
    നല്ല പോസ്റ്റ്!

    ReplyDelete
  38. കൊള്ളാല്ലോ ഇത് ജിമ്മിച്ചാ...

    ReplyDelete
  39. നിലവാരമുള്ള നല്ല ആക്ഷേപഹാസ്യം.ഒരു ജിമ്മിച്ചന്‍ സ്റ്റൈല്‍ ആക്ഷേപഹാസ്യ കാവ്യസംസ്കാരം രൂപം കൊള്ളുന്നു.

    ReplyDelete
  40. ജിമ്മിയേട്ടാ....കൊള്ളാലോ വീഡിയോൺ...ഹഹഹ...

    നിരമ്മലനെ പട്ടിക്കാട്ട് നിന്നും ഒരു ദേശ(മംഗല)ത്തേയ്ക്ക് തട്ടി...അത് കഴിഞ്ഞപ്പോ പണ്ഡിറ്റിന്റെ സിൽമ ഹൗസ്ഫുള്ള്...ഇതാണ് കോറളം...!!!

    ReplyDelete
  41. രാഷ്ട്രീയ നാടകങ്ങളിനിയും തുടരട്ടെ
    ജനം വിഡ്ഢിയെന്നു വീണ്ടും തെളിയട്ടെ !

    അതെന്നെ...

    ReplyDelete
  42. @ശ്രീജിത് കൊണ്ടോട്ടി: എന്‍റെ കൊണ്ടോട്ടി..തമാശയ്ക്കാണെങ്കിലും ചെമ്മനത്തെ ഓര്ത്തതില്‍ ഒത്തിരി സന്തോഷം..
    @‍ആയിരങ്ങളില്‍ ഒരുവന്‍: കൊണ്ടോട്ടിയുടെ കമന്‍റ്റ് കണ്ടിട്ടാണോ എന്തോ, ആ വലിയ കവിയുടെ പേരില്‍ ഓര്‍ക്കപ്പെടാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് കരുതുന്നു..
    @faisalbabu :
    @റശീദ് പുന്നശ്ശേരി:
    @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു:
    ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി..!

    ReplyDelete
  43. @Tomsan Kattackal : ചെമ്മനത്തെ ഈ കവിതയിലൂടെ ഒര്‍ക്കുന്ന മൂന്നാമത്തെ ആളാണ് അങ്കിള്‍..
    @പ്രഭന്‍ ക്യഷ്ണന്‍ : എങ്ങാനും ഇനി മാറിയാലോ?
    @mini//മിനി :
    @ഹാഷിക്ക് :
    @ചന്തു നായര്‍: അതേ..
    ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി..!

    ReplyDelete
  44. എല്ലാം സഹിക്കാനല്ലേ ജനമെന്ന കഴുത.... പിന്നെ ഇവരിലോക്കെ എല്ലാം കൊണ്ടും പണ്ഡിറ്റ്‌ തന്നെ ഭേതം....

    ReplyDelete
  45. നടന്‍മാര്‍ മാറുന്നെങ്കിലും കഥയ്ക് വലിയ മാറ്റമൊന്നുമില്ല..
    നന്നായി എഴുതി..ആശംസകള്‍

    ReplyDelete
  46. രാഷ്ട്രീയ നാടകങ്ങളിനിയും തുടരട്ടെ
    ജനം വിഡ്ഢിയെന്നു വീണ്ടും തെളിയട്ടെ !

    നന്നായി ജിമ്മി.. കവിത എന്ന മാധ്യമത്തെ കാലികവിഷയങ്ങള്‍ക്ക് നേരെയുള്ള ചാട്ടുളിയായി ഉപയോഗിച്ചത്.. എവിടെയോക്കെയോ കൊള്ളുന്നുണ്ട് ഈ വാക്കുകള്‍ .. കുഞ്ചന്‍ നമ്പ്യാര്‍ ഒക്കെ ചെയ്തത് ഇത് തന്നെ.. ഭരണകര്‍ത്താക്കളുടെ ദുര്‍ഭരണത്തെ കാവ്യശകലത്തിലൂടെ അദ്ദേഹം കണക്കിന് കളിയാക്കിയിട്ടുണ്ട്.. തുടരുക ജിമ്മി ഈ സാമൂഹിക പ്രതികരണം സര്‍ഗ്ഗാത്മകമായ വഴികളിലൂടെ... ഇതും ഒരു സാമൂഹികസേവനം തന്നെ..

    ReplyDelete
  47. പ്രിയപ്പെട്ട ജിമ്മിച്ചന്‍,
    രാഷ്ട്രിയ സംഭവങ്ങളോട് പ്രതികരിച്ചത് വളരെ നന്നായി!
    മനസ്സിലെ അമര്‍ഷം നര്‍മത്തില്‍ ചാലിച്ച വരികള്‍ ആയപ്പോള്‍,വായന രസകരം!
    ഐശ്വര്യവും അഭിവൃദ്ധിയും നിറഞ്ഞ ദീപാവലി ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  48. @Tomsan Kattackal : ചെമ്മനം ഒര്‍ക്കപ്പെടുന്നതില്‍ ഒത്തിരി സന്തോഷം..
    @mini//മിനി: വാസ്തവം..
    @ഹാഷിക്ക്: :)
    @പ്രഭന്‍ ക്യഷ്ണന്‍ : ഒരെളിയ ശ്രമം നാണമുള്ള ഒരുത്തനെങ്കിലും ഉണ്ടെങ്കില്‍ രക്ഷപെടട്ടെ എന്ന് കരുതി.. :)
    @ചന്തു നായര്‍: :)
    @ente lokam: കമന്‍റ്റിഷ്ടപ്പെട്ടു :)
    @Kalavallabhan : ആരോ പറഞ്ഞ പോലെ ഇടത്തെക്കാലിലെ മന്ത് വലത്തെക്കാലിലേക്ക് മാറ്റാന്‍ വിധിക്കപ്പെട്ടവര്‍.

    ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനും ആശംസിച്ചതിനും എല്ലാര്‍ക്കും ഒത്തിരി നന്ദി..!

    ReplyDelete
  49. @Jefu Jailaf : നമ്മുക്ക് ഇത്രയെങ്കിലും ചെയ്തില്ലേല്‍..
    @ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com : ചോദ്യമാണ്.. ഉത്തരമില്ലാത്തെ ചോദ്യം..
    @ശ്രീക്കുട്ടന്‍: അതേ.. എ ന്‍റ്റേം വക.. ഇരിക്കട്ടെ.. അല്ല പിന്നെ..:)
    @K@nn(())raan*കണ്ണൂരാന്‍! : കണ്ണൂരാനേ, മനം കുളിര്ത്തു.. :)
    @mayflowers : മാറണം ആ ചിന്താഗതി.. അതാണ് ഇന്നാവശ്യം..
    @ഷാജു അത്താണിക്കല്‍ : തായ്ങ്കു.. ബോസ്.. :)
    @ആചാര്യന്‍: അതേ ജനാത്യപത്യത്തിന്‍റെ ഏറ്റവും നാറിയ മുഖം.. :(

    ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനും ആശംസിച്ചതിനും എല്ലാര്‍ക്കും ഒത്തിരി നന്ദി..!

    ReplyDelete
  50. @ദേവന്‍: രണ്ടും പറയാം..
    @ചാണ്ടിച്ചന്‍: :)
    @Lipi Ranju : ജനമെന്ന് അഭിമാനിക്കാന്‍ നമുക്കാവില്ലല്ലോ.. അപ്പൊ ഇങ്ങനെ ക്ഷോഭിക്കാനെങ്കിലും..
    @ആസാദ്‌: ഒത്തിരി സന്തോഷം..
    @Echmukutty: ഇനിയും വന്നിരിക്കും... :)
    @കൊമ്പന്‍: സത്യം, പക്ഷേ അതിന്‍റെ അഹ്ങ്കാരമില്ല കേട്ടോ.. ഹഹ!
    @വേണുഗോപാല്‍ : വേണുജീ.. നിങ്ങള്‍ തെറ്റിദ്ധരിക്കരുത് എനിക്ക് ഇപ്പോള്‍ ഒരു പക്ഷവുമില്ല.. കാരണം എല്ലാം ഒന്നിനൊന്ന് മെച്ചം എന്ന് വെച്ചാല്‍ മോശം..:)

    ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനും ആശംസിച്ചതിനും എല്ലാര്‍ക്കും ഒരായിരം നന്ദി..!

    ReplyDelete
  51. @Vp Ahmed : അതേ, അതേതാണ്ടീപ്പരുവമായി..
    @praveen mash (abiprayam.com): :)
    @kochumol(കുങ്കുമം): എന്നിട്ടെത്രയെണ്ണം കിട്ടി..
    @Noushad Koodaranhi: :)
    @SHANAVAS: ഹൃദയം നിറഞ്ഞ ആശംസകള്‍ ഒത്തിരി സ്നേഹാനുഭവം നല്കുന്നു..
    @Vipin K Manatt (വേനല്‍പ്പക്ഷി) : നമ്മുക്ക് ആവുന്നത്..അത്രയെങ്കിലും..
    @ഏകലവ്യ : "ലജ്ജിക്കുവാന്‍ അവിലെനിക്ക്
    ഞാനും അവരില്‍ ഒരാള്‍..
    ഒരു പച്ചക്ക് വിഡ്ഢി .." ഇഷ്ടായ്..

    ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനും ആശംസകള്‍ നേര്ന്നതിനും എല്ലാര്‍ക്കും ഒരായിരം നന്ദി..!

    ReplyDelete
  52. @വാല്യക്കാരന്‍.: അതേ.. എല്ലാ കള്ളന്മാര്‍ക്കും വീണ്ടും വോട്ട് ചെയ്യാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യര്‍..
    @നാമൂസ്: ആ പഴഞ്ചൊല്ലുകാരന്‍ ഞാനല്ല.. എങ്കിലും ഞാന്‍ ഓര്മ്മപ്പെടുത്തുന്നു.. ഞാനും നീയും കഴുത തന്നെ.. എത്ര നാള്‍... ?
    @Biju Davis: വീട്ടില്‍ ലൈവ് ന്യൂസ്, ഒഫീസില്‍ ഒണ്‍ ലൈന്‍ ഡോട്ട് കോം. കാറില്‍ 5+ മലയാളം ചാനെല്‍.. പിന്നെ എങ്ങനെ..
    @കുഞ്ഞൂസ് (Kunjuss): നന്ദി..
    @Pradeep Kumar: ചേട്ടന്‍ പറഞ്ഞത് ഞാന്‍ വലിയ അംഗീകാരമായ് കരുതുന്നു.. ഒത്തിരി സന്തോഷം..
    @രഞ്ജു.ബി.കൃഷ്ണ: അതേ അവനൊക്കെ തന്നെ പണ്ഡിറ്റ്... :)
    @Areekkodan | അരീക്കോടന്‍: :)

    ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനും ആശംസകള്‍ നേര്ന്നതിനും എല്ലാര്‍ക്കും ഒരായിരം നന്ദി..!

    ReplyDelete
  53. @Arunlal Mathew || ലുട്ടുമോന്‍ : അതേ പണ്ഡിറ്റ് ഭേതമെന്ന് പലര്‍ക്കും തോന്നി തുടങ്ങിയിട്ടുണ്ട്.. :)
    @ധനലക്ഷ്മി പി. വി.: വാസ്തവം
    @Sandeep.A.K: ഇതൊരു സാമൂഹ്യസേവനമാണെന്ന് ഓര്മ്മപ്പെടുത്തിയതില്‍ ഒത്തിരി സന്തോഷം.. മനസ്സ് രോക്ഷാകുലമാകുമ്പോള്‍ ഇങ്ങനെ ഇനിയും പ്രതീക്ഷിക്കാം.. :)
    @anupama : ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു.. കഴിഞ്ഞെങ്കിലും ഐശ്വര്യവും അഭിവൃദ്ധിയും നിറഞ്ഞ ദീപാവലി ആശംസകള്‍ അങ്ങോട്ടും നേരുന്നു.. :)

    ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനും ആശംസകള്‍ നേര്ന്നതിനും എല്ലാര്‍ക്കും ഒരായിരം നന്ദി..!

    ReplyDelete
  54. nannayittundu.innathe keralathinte avasta ee postilundu.

    ReplyDelete
  55. പൊളിറ്റ്യ്ഷ്യൻസിനെ പൊള്ളിച്ചു അല്ലേ ജിമ്മീ

    ReplyDelete
  56. @അരുണകിരണങ്ങള്‍: ‌വെളിച്ചം പകരാന്‍ അരുണകിരണം വല്ലപ്പോഴുമൊക്കെ ഇവിടെ വരിക.. :)
    @മുരളീമുകുന്ദന്‍ ബിലാത്തിപട്ടണം BILATTHIPATTANAM.: ഇവന്മാരുടെ തൊലിക്കട്ടിക്കിടയിലൂടെ പോള്ളലേല്ക്കുമോന്ന് സംശയം.. :)

    ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനും ആശംസകള്‍ നേര്ന്നതിനും ഒരായിരം നന്ദി..!

    ReplyDelete
  57. വളരെ മൂർച്ചയുള്ള വാക്കുകളിലൂടെ നല്ല നർമ്മം അവതരിപ്പിച്ചു. ഇതൊക്കെ കൊള്ളേണ്ടവർക്കൊക്കെ ഏൽക്കുമോ എന്തോ? ഇനിയും തുടരട്ടെ ഈ വിമർശനം....ആശംസകൾ.....

    ReplyDelete
  58. janangal maathram sanghadikkenda aavashyam vannirikkunnu..kodiyude niiram illaathe enthey

    ReplyDelete