Friday, September 23, 2011

ഭാഗ്യവാന്‍..!

ഒരിടത്ത് രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു..

രാമുവും ദാമുവുമൊക്കെ ഒത്തിരി പഴയ പേരായത്  കൊണ്ട് നമ്മുക്ക് രാജനും രാജീവനും എന്നാക്കാം..
രാജന് പണ്ട് മുതലേ ഭയങ്കര ഭാഗ്യവാനാണെന്നാണ് രാജീവന്‍റെ നിരീക്ഷണം..‌‌

ലോട്ടറിയാണെങ്കിലും പാട്ട് മത്സരമാണെങ്കിലും കാശ് കിട്ടുന്ന ഏന്ത് പരിപാടിയാണെങ്കിലും രാജന് ആ വഴിയിലൂടെ പോയാല്‍ മതി, അത് രാജന് തന്നെ അടിച്ചിരിക്കും..!

മന്സ്സിന്‍റെ ഉള്ളില്‍ അസൂയയുണ്ടെങ്കിലും ഒരിക്കലും അത് തുറന്ന് പറയാന്‍ രാജീവന്‍ തുനിഞ്ഞിരുന്നില്ല എങ്കിലും ദൈവത്തോട് അവന്‍ ചോദിക്കാറുണ്ടായിരുന്നു "ദൈവമേ.. നീ എന്നെയും കാണുന്നുണ്ടല്ലോ എന്‍റെ പ്രയാസങ്ങളും എന്നിട്ടും.....??"

അങ്ങനെ ഒരിക്കല്‍ അവര് ഏകദേശം ഒരേ സമയത്ത് ഗള്ഫില്‍ വന്നു..
നാട്ടിലേ പോലെ പറ്റിക്കല്‍ വാഗ്ദാനങ്ങളും സമ്മാനങ്ങളും ഗള്ഫില്‍ കുറവാണ്..
വന്ന സമയത്ത് ആദ്യമെടുത്ത ക്രെഡിറ്റ് കാര്‍ഡില്‍ ഇങ്ങനെ ഒരു ഓഫര്‍ ഉണ്ടായിരുന്നത്രേ !
"ഒരു നിശ്ചിത കാലയളവില്‍ ക്രെഡിറ്റ് കാര്‍ഡ് എടുത്താല്‍ എത്രയോ രൂപ സമ്മാനം "
അങ്ങനെ ക്രെഡിറ്റ് കാര്‍ഡ് എടുത്തതിന്‍റെ പേരില്‍ രാജനടിച്ചത് ഏകദേശം 5 ലക്ഷ്ത്തോളം ഇന്ത്യന്‍ രൂപ..!
രാജീവന്‍ അന്നും ദൈവത്തോട് ചോദിച്ചു .. "ഞാനും എടുത്തിരുന്നത് ഇതേ ക്രെഡിറ്റ് കാര്‍ഡ്... എന്നിട്ടും....?"

**********************************************‌‌

രാജന്‍ വന്നിട്ട് രണ്ട് വര്ഷം ആകുന്നു അവധിക്ക് നാട്ടില്‍ പോകാനായി എയര്‍ പോര്‍ട്ടില്‍ കൊണ്ട് വിടാന്‍ രാജീവനും കൂടെയുണ്ടായിരുന്നു..

രാത്രി താമസിച്ച് വന്ന് കിടന്ന രാജീവന്‍ താമസിച്ചാണ് രാവിലെ എണ്ണീറ്റത്.. വെറുതേ റ്റിവി വെച്ചപ്പോള്‍ കണ്ട് വാര്ത്ത കേട്ട് ഞെട്ടി....!?

വലിയ അക്ഷരത്തില്‍ എഴുതിക്കാണിച്ച് കൊണ്ടിരിക്കുകയാണ്
"ഫ്ലാഷ് ന്യൂസ്: ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് യാത്ര തിരിച്ച വിമാനം ലാന്‍ഡിങ്ങിന് തൊട്ട് മുന്‍പ് എഞ്ചിന്‍ തകരാറ് മൂലം തകര്ന്ന് വീണ് മുഴുവന്‍ യാത്രക്കാരും മരണപ്പെട്ടു"........
"മരിച്ച എല്ലാര്‍ക്കും കേന്ദ്ര വ്യോമയാന മന്ത്രാലയവും വിമാനക്കമ്പനിയും കൂടിച്ചേര്ന്ന 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്കുന്നു"

തൊണ്ടയിലെ വെള്ളം പറ്റി ശ്വാസം നേരേ പോകാതിരുന്ന രാജീവന്‍ ഒരുനിമിഷം കണ്ണട്ച്ച് "ദൈവമേ....." എന്ന് വിളിച്ചപ്പോള്‍    രാജീവന് ദൈവം തന്നോട് പറയുന്നത് പോലെ തോന്നി.. താനിത്ര നാളും ചോദിച്ച് ചോദ്യത്തിന്‍റെ ഉത്തരം..!

77 comments:

 1. ഒരു പക്ഷേ നിങ്ങള്‍ക്കറിയാവുന്ന ആരുമായിട്ടെങ്കിലും ഇതിന് ബന്ധമുണ്ടായിരിക്കും ...

  ReplyDelete
 2. നന്നായി ഈ ചെറിയ ചിന്ത

  ReplyDelete
 3. 75 ലക്ഷം പോയിട്ട് 75 പൈസ പോലും നമ്മുടെ സര്‍ക്കാര്‍ കൊടുക്കില്ല..ഇപ്രാവശ്യം എന്തായാലും രാജന്‍ തോറ്റു അല്ലെ!!

  ReplyDelete
 4. 75 ലക്ഷം ലഭിച്ചാലും തോറ്റതിവിടെ.............

  ReplyDelete
 5. {അല്ലെങ്കിലും, ഈ ദൈവം ഇങ്ങനെ തന്നെയാ..!!}

  ചെറിയ വരികളെങ്കിലും കിട്ടുന്നതില്‍ ത്രിപ്തിപ്പെടാനും ലഭ്യമായവയെ ആസ്വദിക്കാനും അരുള്‍ ചെയ്യുന്ന ചിന്ത,. ആശംസകള്‍.!

  ReplyDelete
 6. ഇഷ്ടായി ട്ടോ . നല്ല കഥ

  ReplyDelete
 7. നല്ല ചിന്തയാണ് കഥയിലൂടെ പങ്കുവെച്ചത്. ഉള്ളതില്‍ തൃപ്തിപ്പെടാതെ അയല്‍ക്കാരന്റെ സൗഭാഗ്യങ്ങളില്‍ അസ്വസ്ഥരാവുന്നവര്‍ക്ക് ഒരു സന്ദേശം

  ReplyDelete
 8. മിണ്ടൂല ജിമ്മി ചേട്ടാ ,,,, ഒരു പുതിയ പോസ്ടിട്ടല്‍ ഒരു ടാഗ്, അല്ലേല്‍ ഒരു മെസ്സേജ് fb , അതും അല്ലേല്‍ ഒരു ഇമെയില്‍, പോട്ടെ ഒന്ന് isd വിളിച്ചെങ്കിലും പറയണ്ടേ ...
  ----
  ചിന്തിക്കുന്നു .

  ReplyDelete
 9. ജിമ്മിച്ചാ .. ഇങ്ങിനേം സംഭവിക്കാം ... അത്യാഗ്രഹം വേണ്ട ... കാര്യം ഒരിറ്റ് ആണെങ്കിലും ചിന്തിക്കാന്‍ ഒരു കടലോളം .... ആശംസകള്‍

  ReplyDelete
 10. നല്ല ചിന്ത , ആശംസകള്‍ ...!

  ReplyDelete
 11. ഭാഗ്യം വരുന്ന ഓരോ വഴികളെ... എന്നാല്‍ ജീവനില്ലെങ്കില്‍ പിന്നെന്ത് ല്ലേ.. നന്നായി പോസ്റ്റ്‌..

  ReplyDelete
 12. ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങള് അല്ലെ..

  ReplyDelete
 13. ഇന്ന് വൈകുനേരം നാട്ടില്‍ പോകുന്ന എന്റെ സുഹൃത്തിന് ഞാന്‍ ഈ ലിങ്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഒരാളുടെ സമാധാനം പോയാല്‍ അത്രേ ആയി. നമ്മളെക്കൊണ്ട് ഇതൊക്കെയല്ലേ പറ്റൂ :-)

  ReplyDelete
 14. നല്ല ഒരു ഒരു സാരോപദേശ കഥ..എനികിഷ്ട്ടപ്പെട്ടു.. സിമ്പിള്‍ ആന്‍ഡ്‌ ബ്യൂടിഫുള്‍ ..

  ReplyDelete
 15. നല്ല കഥ! പാഠപുസ്തകങ്ങളിലേതു പോലെ സുന്ദരം!

  എങ്കിലും ജിമ്മി, എല്ലാ തെറ്റുക്കാരും, ലോകജീവിതത്തിൽ തന്നെ ശിക്ഷിയ്ക്കപെടുമ്മെന്ന് വിശ്വസിയ്ക്കുന്നുണ്ടോ?

  ReplyDelete
 16. "ആത്മാവ് നഷ്ടപ്പെട്ടവന്‍ സ്വര്‍ഗം നേടിയിട്ട് എന്തുകാര്യം ?"

  ReplyDelete
 17. ദൈവത്തിനു മുന്നില്‍ എല്ലാവരും ഭാഗ്യവാനമാരാന് അല്ലെ
  നല്ല ചിന്ത നല്ല കഥ

  ReplyDelete
 18. എന്തിനധികം...?

  ReplyDelete
 19. നല്ല ചിന്ത....

  നാം ആഗ്രഹിക്കുന്നതു പോലെയൊക്കെ ദൈവം ചെയ്തു തരാത്തത് ഇതിനാലൊക്കെയാവും.. അതിന്റെ ശെഷം എന്തുവരുമെന്ന് നമുക്കറിയില്ലല്ലൊ...

  ആശംസകൾ

  ReplyDelete
 20. നല്ല ഗുണ പാടത്തോടെ ഉള്ള കഥ നന്നായിരിക്കുന്നു

  ReplyDelete
 21. ഒരു പാട് ചിന്തിപ്പിക്കുന്ന ചെറിയ കഥ.ഉള്ളത് കൊണ്ട് തൃപ്തിപെടണം എന്ന് നമുക്ക് അര്‍ഹത പ്പെട്ടതാണ് ദൈവം കല്പിക്കാരുള്ളത് എന്നും കഥാ സാരം.

  ReplyDelete
 22. നാണയങ്ങള്‍ക്ക് എപ്പോഴും രണ്ടു വശം ഉണ്ടാവും...

  ReplyDelete
 23. എന്നാലും ദൈവത്തിന്റെ ഓരോ വികൃതികളെ..

  ReplyDelete
 24. ദൈവം നമുക്ക് നല്ലത് ചെയ്യുന്നു, നമുക്ക് അങ്ങനെ പലപ്പോഴും തോന്നാറില്ല എന്ന് മാത്രം.

  ReplyDelete
 25. ദൈവം അറിഞ്ഞു ചെയ്യുന്നു ഓരോന്നും... ഗുണപാഠമുള്ള നല്ല കഥ....

  ReplyDelete
 26. ഈ ദൈവത്തിന്റെ ഓരോ തമാശകൾ........

  ReplyDelete
 27. നന്നായി ആശംസകള്‍...
  ഒരു ദിവസം ദൈവത്തെയും പറ്റിച്ചല്ലെ...

  ReplyDelete
 28. ഇഷ്ടായീട്ടോ. ആശംസകള്‍..

  ReplyDelete
 29. നല്ല ഭാവന,ചിന്ത ...ഇതാണ് ജീവിതം.അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ...

  ReplyDelete
 30. ചെറിയ വരികളില്‍ ഒതുക്കിയ ഒരു വലിയ വിഷയം. ആശംസകള്‍.

  ReplyDelete
 31. എന്നും നമുക്ക് അര്ഹതപ്പെട്ടതാണ് നാം പ്രതീക്ഷിക്കേണ്ടത്. കിട്ടുന്നത് സന്തോഷത്തോടെ ഉപയോഗപ്പെടുത്തണമെന്ന സന്ദേശം. വളരെയേറെ ഇഷ്ടപ്പെട്ടു. താങ്കള്‍ക്കും എന്നും നല്ലത് വരട്ടെ.

  ReplyDelete
 32. ഒരു ഗുണപാഠം അവശേഷിപ്പിക്കുന്നു ഈ ചെറുകഥ..

  ReplyDelete
 33. കൊള്ളാം..ഒന്നു കൂടി ഒതുക്കി എഴുതിയാല്‍ നന്നായിരുന്നു.

  ReplyDelete
 34. ഇഷ്ടായി ഈ ചെറിയ വലിയ ചിന്ത..
  ആശംസകള്‍...

  ReplyDelete
 35. കൊള്ളാം നല്ലൊരു തത്വ ചിന്ത....അവന്‍ അവനു കിട്ടേണ്ടത് കിട്ടിയിരിക്കും എന്തായാലും എന്തേ അതെന്നെ അല്ലെ?

  ReplyDelete
 36. ചെറിയ ചിന്തയല്ല ചങ്ങാതീ, വലിയ ചിന്ത തന്നെ. സ്വന്തം ജീവിതത്തെയും ജീവിത വിഭവങ്ങളെയും മടുള്ളവരുടെ ജീവിതവും ജീവിത വിഭവങ്ങളുമായി താരതമ്മ്യം ചെയ്യുന്നവനെക്കള്‍ വലിയ പൊട്ടനില്ല.

  ReplyDelete
 37. @ഒരു ദുബായിക്കാരന്‍: എന്തായാലും മരിച്ച് പോയ രാജന് അതിന്‍റെ പ്രയോജനവുമില്ല അവരുടെ വീട്ടുകാര്‍ 'നൊ' പറയില്ലേലും :)
  @രഞ്ജു.ബി.കൃഷ്ണ : മരിച്ചവന്‍റെ തോല് വിയേക്കാള്‍ ജീവിച്ചിരിക്കുന്നവന്‍റെ ഒരു വലിയ തിരിച്ചറിവിനേയാണ് നമ്മള്‍ കാണേണ്ടത്
  @നാമൂസ്: അതേ ദൈവം ജീവിച്ചിരിക്കുന്നവര്‍ക്ക് പഠിക്കാന്‍ ഒത്തിരി അവസരം കൊടുക്കും.. :)
  @Pradeep Kumar : വാസ്തവം.. എത്രപേര്‍ തിരിച്ചറിയും??
  @മയില്‍പീലി:
  @അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍:
  ‌@ചെറുവാടി:

  ആശംസകള്‍ക്കെല്ലാം ഒത്തിരി നന്ദി...

  ReplyDelete
 38. @YUNUS.COOL: പിണങ്ങല്ലെ യൂനിസ്, അടുത്ത തവണയാകട്ടെ.. :)
  @വേണുഗോപാല്‍: അതേ, ദൈവം നമുക്കൊരുക്കിവെച്ചിരിക്കുന്നത് നമ്മള്‍ കരുതുന്നതിലും എത്രയോ നല്ലതായിരിക്കും...
  @Sandeep.A.K: അതേ ജിവനില്ലെങ്കില്‍ പിന്നെ.... !
  @പരപ്പനാടന്‍: ദൈവം നമുക്കായ് കരുതിവെക്കുന്ന വലിയ പാഠങ്ങള്‍!
  @ഹാഷിക്ക് : ഹഹ!
  @ഏകലവ്യ:
  @Ismail Chemmad :

  ആശംസകള്‍ക്കെല്ലാം ഒത്തിരി നന്ദി...

  ReplyDelete
 39. @Biju Davis: സത്യം നല്ല ഒരു ചോദ്യം... ഞാന്‍ ഒരു പോസ്റ്റാക്കണമെന്ന് വിചാരിച്ച സംഭവമാണ്.. ഉണ്ടെന്നാണ് എന്‍റെ മതം..!
  @രമേശ്‌ അരൂര്‍: അതേ ഭൂമിയിലെ സ്വര്‍ഗ്ഗം.. :) പിന്നെ ശരിക്കുള്ള സ്വര്‍ഗ്ഗത്തില്‍ ഈ അത്മാവ് മാത്രമേ പോവുള്ളു എന്നാണ് കേള്വി.. !
  @റശീദ് പുന്നശ്ശേരി: അതേ.. ദൈവത്തിന്‍റെ വഴി നമുക്കറിയില്ലല്ലോ...
  @ajith: അതേ ഉള്ളതില്‍, നമ്മുടെ ഭാഗം ഭംഗിയാക്കുക..
  @ബഡായി : വിളിച്ച് പോകും... ആരും... :)
  ‍@Naseef U Areacode: വാസ്തവം.. ഒരു പക്ഷേ ദൈവം നമുക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത് നാം "മഹത്തരം" എന്ന് കരുതിയതിനേക്കാള്‍ ശ്രേഷ്ഠം അല്ലെന്നാര് കണ്ടു...‌
  @കൊമ്പന്‍: ജീവിതം ഒരു പാഠമാണ്.. അത് ഗുണമുള്ള ഒരു പാഠമാകട്ടെ..!


  ആശംസകള്‍ക്കെല്ലാം ഒത്തിരി നന്ദി...

  ReplyDelete
 40. @ബദ്റുദ്ധീന്‍ കുന്നരിയത്ത്: വാസ്തവം... "ദൈവമേ ഞാന്‍ നിന്നെ സ്നേഹിച്ചിട്ടും നീ എന്തേ എനിക്കത് ചെയ്ത് തന്നില്ല" എന്ന് ദൈവത്തോട് സ്ഥിരം പരാതി പറയുന്നവര്‍ക്ക് ഇത് ഒരു പക്ഷേ ചിന്തിക്കാന്‍ അവസരം കൊടുത്തേക്കും...!
  ആശംസകള്‍ക്കെല്ലാം ഒത്തിരി നന്ദി...
  @junaith: അത് പലരും ചിന്തിക്കാറില്ല..
  @മാണിക്യം: ദൈവത്തിന്‍റെ വലിയ പാഠങ്ങള്‍!
  @Tomsan Kattackal: വാസ്തവം..
  @കുഞ്ഞൂസ് (Kunjuss): അതേ...അത് മനസ്സിലാക്കാന്‍ ഇത്തിരി താമസിക്കുമെന്ന് മാത്രംം
  @Echmukutty: :)

  ആശംസകള്‍ക്കെല്ലാം ഒത്തിരി നന്ദി..!

  ReplyDelete
 41. @Mohamed Ali Kampravan: അതേ... അര്ഹപ്പെട്ടത് ലഭിക്കുക തന്നെ ചെയ്യും..
  @സങ്കല്‍പ്പങ്ങള്‍: :)
  @Jefu Jailaf:
  @paarppidam:
  @Jazmikkutty:
  @mohammedkutty irimbiliyam:
  @Ashraf Ambalathu:  ആശംസകള്‍ക്കെല്ലാം ഒത്തിരി നന്ദി..!

  ReplyDelete
 42. @Hakeem Mons: നേര്‍ജീവിതത്തിലെ ഒരോ ഏടുകളും എന്തെങ്കിലും ഒരു പാഠം ബാക്കി വെക്കും..
  @Muneer N.P: ശ്രമിക്കാം..
  @ആചാര്യന്‍: അതേ കിട്ടേണ്ടത് കിട്ടാതെവിടെ പോകാന്‍..
  @ആസാദ്‌ : മന്സ്സിലാക്കുന്നില്ല മനുജര്‍..!
  @Fousia R:
  @മുസാഫിര്‍:
  @dilshad raihan:
  @അലി:
  @faisalbabu:

  ആശംസകള്‍ക്കെല്ലാം ഒത്തിരി നന്ദി..!

  ReplyDelete
 43. അപ്പോ ശരിക്കും ലോട്ടറി അടിച്ചതാര്‍ക്കാ....രാജന്റെ ഭാര്യക്കല്ലേ :-)
  അതെ...അത് കൊണ്ടാണ് ഞാന്‍ ലോട്ടറിയടിക്കാന്‍ പ്രാര്‍ത്ഥിക്കാത്തത്.

  ReplyDelete
 44. ഗുണപാഠമുള്ള നല്ല കഥ...

  ReplyDelete
 45. ഹോ ആ പഹയന്‍ ചത്തപ്പോഴും ലക്ഷങ്ങള്‍ ..എന്നായിരിക്കും രാജീവന്‍ ആത്മഗതം ചെയ്തത്..മനുഷ്യന്റെ ആര്‍ത്തി ഒരിക്കലും തീരില്ലല്ലോ...നന്നായി, ഭാവുകങ്ങള്‍ ....

  ReplyDelete
 46. ഹ ഹ ഹ ..നല്ല കഥ ..മൈക്ക് വച്ച് പറയട്ടെ ?
  കൊള്ളാട്ടോ ..

  ReplyDelete
 47. ജിമ്മിച്ചാ, കഥ നന്നായിട്ടുണ്ട്. എന്തൊക്കെ കിട്ടിയാലും അന്യനെ നോക്കി എനിക്കൊന്നുമില്ലേ എന്ന് വിലപിക്കുന്നവര്‍ക്കുള്ള ഒരു നല്ല സന്ദേശം. അഭിനന്ദനങ്ങള്‍!!

  ReplyDelete
 48. @Lipi Ranju: ഏത് കൊമ്പനും ഒന്ന് വിളിച്ച് പോകും.. അല്ലേ :)
  @ചാണ്ടിച്ചന്‍: എന്തേ ലോട്ടറിയടിച്ചാല്‍ തട്ടിപ്പോകുമെന്നുറപ്പാണോ ? :)
  @ചന്തു നായര്‍: :)
  @Dr.Muhammed Koya @ ഹരിതകം: ആകാന്‍ വഴിയില്ല.. അയാള്‍ക്ക് അപ്പോഴാണ് കാശിനേക്കാള്‍ ജീവനാണ് വിലയെന്ന് മനസ്സിലായത്..
  @ഉച്ചഭാഷിണി: തീര്‍ച്ചയായും ഉച്ചത്തില്‍ പറഞ്ഞോളൂ... :)
  @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു : അതേ അല്പം കൂടുതല്‍ ചിന്തിക്കാനുള്ള ഒരു അവസരമാണ് ഈ ചെറിയ കഥ :)

  ആശംസകള്‍ക്കെല്ലാം ഒത്തിരി നന്ദി!

  ReplyDelete
 49. കഥാന്ത്യം !!!,നഷ്ട്ട പരിഹാരം കിട്ടുമോ?

  ReplyDelete
 50. അടുത്ത വീട്ടിലേക്കു നോക്കി നെടുവീര്‍പ്പിടുന്ന ആളുകള്‍ക്ക് നേരെയുള്ള ഒരു ചാട്ടുളി ആണ് ഈ പോസ്റ്റ്‌.. മറ്റുള്ളവരെ നോക്കി ഇരിക്കുമ്പോള്‍ സ്വന്തം സൌഭാഗ്യങ്ങള്‍ നമ്മള്‍ കാണാതെ പോകുന്നു..കുറ്റം ദൈവത്തിനും..പോസ്റ്റ്‌ നന്നായി..ആശംസകള്‍..

  ReplyDelete
 51. അവനവന്റെ പെരിൽ ഒസ്യത് എഴുതി വെച്ചിട്ടാണ് മൂപ്പര് ഓരോരുത്തരെയായിട്ട് ഇങ്ങോട്ട് വിടുന്നത്..!! മോനാരാ ദൈവം.. അല്ലെ ജിമ്മി..!!

  ReplyDelete
 52. ഇതിനാണ് ആ വീട്ടുകാരുടെ ഭാഗ്യം എന്ന് പറയുന്നത്

  ReplyDelete
 53. ലളിതമായി പറഞ്ഞ ഗുണ പാഠ കഥ..
  ആശയം നന്നായി എങ്കിലും എഴുത്തിന്
  ഒരു മാറ്റം വരുതിയാല്‍ ഗംഭീരം ആവും...
  ആശംസകള്‍ ....

  ReplyDelete
 54. @ബ്ലോഗുലാം: നഷ്ടപരിഹാരം കിട്ടുമോ ഇല്ലയോ എന്നതിനിവിടെ എന്ത് പ്രസക്തി... എന്തായാലും രാജീവന് ജീവിതത്തേക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറി..ദൈവത്തേക്കുറിച്ചും..
  @SHANAVAS: വാസ്തവം.. മനസ്സിലാക്കട്ടെ..
  @ആയിരങ്ങളില്‍ ഒരുവന്‍: ഈ കഥയില്‍ ഏകദേശം അങ്ങനെ വായിച്ചെടുക്കാമെങ്കിലും ഞാന്‍ അതില്‍ ഞാന്‍ പൂര്ണ്ണമായും വിശ്വസിക്കുന്നില്ല..
  ഒരു പക്ഷേ ദൈവം പലപ്പോഴും തിരഞ്ഞെടുപ്പിനുള്ള അവസരം രാജനും കൊടുത്തിരിക്കണം.. കഥയുടെ കാണാപ്പുറങ്ങളില്‍...
  @മുരളീമുകുന്ദന്‍ , ബിലാത്തിപട്ടണം BILATTHIPATTANAM: ആണോ ശരിക്കും ആലോചിക്കു.. ചിന്തിക്കുന്നത് പോലിരിക്കും.. :)
  @ente lokam: ആശയം മാത്രമേ ഉള്ളു മാഷേ.. ആവിഷ്കാരത്തിന് ഇനി ആരുടേലും കീഴില്‍ അഭ്യസിച്ചാലോന്ന് ആലോചിക്കുവാ
  @the man to walk with: :)

  ആശംസകള്‍ക്കെല്ലാം ഒത്തിരി നന്ദി...!

  ReplyDelete
 55. കഥയില്‍ കഴമ്പുണ്ട്.
  മറ്റുള്ളവന്റെ ബാങ്ക് ബാലന്‍സ് ഓര്‍ത്ത് വേവലാതിപ്പെടുന്നവര്‍ക്ക് നല്ലൊരു ഗുണപാഠം.

  ReplyDelete
 56. ഇഷ്ടായി ട്ടോ........
  നല്ല ഗുണപാഠത്തോടു കൂടിയ കഥ.....ഒരു പാച്ചുവും ഗോപാലനും ഉണ്ടായിരുന്നു ഇതേപോലെ .....

  ReplyDelete
 57. @mayflowers: വീണ്ടും വന്നതിനും ആശംസകള്‍ക്കും ഒത്തിരി നന്ദി.. !
  @kochumol(കുങ്കുമം):ആദ്യ വരവിനെ സ്വാഗതം ചെയ്യുന്നു..വീണ്ടും വരിക അനുഗ്രഹിക്കുക ..!

  ReplyDelete
 58. എല്ലാം ആദ്യമെ മോളിലൊരാൾ തീരുമാനിച്ചിരിക്കും,,,

  ReplyDelete
 59. ഒരു കൊച്ചു കഥയില്‍ വലിയൊരു കാര്യം അവതരിപ്പിച്ചിരിക്കുന്നു....

  ReplyDelete
 60. @mini//മിനി: എല്ലാം ആദ്യമേ തീരുമാനിക്കപ്പെടുന്നു എന്ന് കഥയില്‍ ധ്വനിയുണ്ടെങ്കിലും ഞാന്‍ അത് പൂര്ണ്ണമായി വിശ്വസിക്കുന്നില്ല..
  @Rinsha Sherin: അതേ ജീവിതത്തിലെ സത്യങ്ങള്‍..!

  ആശംസകള്‍ക്കെല്ലാം ഒത്തിരി നന്ദി..!

  ReplyDelete
 61. chinthippikkukayum chirippikkukayum cheyyunnu...

  ReplyDelete
 62. നല്ല ചിന്ത ലളിതമായി അവതരിപ്പിച്ചു.... ആശംസകള്‍...

  ReplyDelete
 63. മികച്ച ചിന്ത!

  (മിനിക്കഥ മിനിയായിത്തന്നെ പറയണം.
  നീട്ടിപ്പരത്തിപ്പറഞ്ഞാല്‍ ബോറാകും)

  ReplyDelete
 64. കുഞ്ഞു കഥ.. വലിയ ആശയം..

  ReplyDelete
 65. കുഞ്ഞു കഥയിലെ വലിയ സന്ദേശം ...ഇഷ്ട്ടമായി കേട്ടോ ..ജിമ്മിച്ചാ

  ReplyDelete
 66. എനിക്കിഷ്ടായി .....

  ReplyDelete