Sunday, October 14, 2012

ഇന്ത്യയും 20-20 യും



ഫോണുകളുടെ ലോകത്ത് മൊബൈല്‍ ഫോണ്‍ വന്നതിനു ശേഷം ഉണ്ടായ ഒരു വിപ്ളവകരമായ   മാറ്റം പോലെ  എന്ന് വേണമെങ്കില്‍  പറയാം   ക്രിക്കറ്റിന്റെ ലോകത്തില്‍ 20-20 വന്നതിനു ശേഷം ഉണ്ടായത്.

ദിവസങ്ങള്‍ എടുത്തു കളിച്ചിരുന്ന ടെസ്റ്റും, ഒരു ദിവസം മുഴുവന്‍ സമയം കളയിപ്പിക്കുന്ന ഏകദിനവും കടന്നാണ്  ഏതാനും മണിക്കൂറുകള്‍ കൊണ്ട് കളിയുടെ ഫലം അറിയുന്ന 20-20  വന്നത് .  അനിശ്ചിതത്വത്തിന്റെ കളി ആയതു കൊണ്ട് ആര് ജയിക്കും എന്ന് പറയാന്‍ കളിയുടെ അവസാനം  വരെ കാത്തിരിക്കേണ്ടി വരുന്നത് കൊണ്ട് തന്നെ, ഇവിടെ ഒരു ടീമിനെയും കുറച്ചു കാണാന്‍ സാധിക്കില്ല. അല്ലെങ്കില്‍ വര്‍ഷങ്ങളായി ഏകദിനത്തിലെ രാജാക്കന്മാരായി  വിലസിയിരുന്ന ആസ്ട്രേലിയ , താരതമ്യേനെ ദുര്‍ബലരായ  ബംഗ്ളാദേശിനേക്കാള്‍  താഴെ റാങ്കിങ്ങില്‍ ഒരിക്കല്‍ വരില്ലായിരുന്നല്ലോ ..

നമ്മുടെ ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ എന്നും അഭിമാനിക്കാന്‍ വകയുള്ള ഒരു കാര്യം, ആദ്യ 20-20 യില്‍ തന്നെ ലോക കപ്പു കിട്ടി എന്നതിലാണ്,  മലയാളിയായ ശ്രീശാന്ത് അതിനു അവസാനത്തെ  കാരണം ആയി എന്നതില്‍ നമ്മള്‍ മലയാളികള്‍ക്കും അഭിമാനിക്കാം.

എന്നാല്‍  ഇന്ത്യയെപ്പോലെ ഒരു മൂന്നാം കിട രാജ്യത്ത് (എനിക്ക് ഒന്നാം കിടയാണെന്നു  പറയണമെന്നാഗ്രഹമുണ്ടെങ്കിലും മറ്റു പഹയന്മാര്‍ അംഗീകരിച്ചു തരുമെന്ന് തോന്നുന്നില്ല  )   മറ്റു പല പ്രവണതകള്‍ക്കും വിരോധാഭാസങ്ങള്‍ക്കും തുടക്കം  കുറിച്ചത് ഈ 20-20 ആണെന്ന് പറയേണ്ടി വരും.

അതില്‍ ഏറ്റം പ്രധാനമെട്ടത്‌ പണത്തിന്റെ ധൂര്‍ത്തിന്റെ  ഉത്സവമായ IPL  ആണ് .  'ഫ്രോഡ്' ആണെന്ന് ഇന്ത്യയിലെ എല്ലാരും കൂടി മുദ്ര കുത്തിയ  ലളിത്  മോധി  ആവിഷ്കരിച്ചു പരിപോഷിപ്പിച്ചു പോന്ന IPL ഇല്  നിന്ന് മോധി പുറത്തു പോകാന്‍ കാരണം മന്ത്രി സ്ഥാനത്തു  നിന്ന് നമ്മുടെ ഡല്‍ഹി നായരെ തള്ളി താഴെയിട്ടതോട് കൂടി തുടങ്ങിയ ശനിദശകളാണെന്ന് ആര്‍ക്കും കവടി നിരത്താതെ തന്നെ പറയാവുന്ന കാര്യമാണ് . 

കേരളത്തിനൊരു ടീം ഉണ്ടാക്കാന്‍ വേണ്ടി  ഇറങ്ങിത്തിരിച്ച് മന്ത്രിസ്ഥാനം കളഞ്ഞ ശശി തരൂരിനെ പക്ഷെ കേരളത്തിലെ കോണ്ഗ്രസ്സ്കാര്‍  കാര്യമായി സപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടുമില്ല. എന്തായാലും പിന്നീട് കേരളത്തിന്റെ സ്വന്തം ടീമായ കൊച്ചിയുടെ കൊമ്പന്‍മാര്‍ക്ക് ഒടുവില്‍ കൊമ്പു ഊരി വിറ്റു തടി തപ്പേണ്ടി വന്നു. അല്ലെങ്കിലും കേരളത്തെപോലെ  വിദ്യാസമ്പന്നമായ, ഇടതു ചായ്‌വുള്ള ഒരു സംസ്ഥാനത്തിന് ഈ പണത്തിന്റെ ധൂര്ത്തിനെ ഒരിക്കലും പരസ്യമായി അംഗീകരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. 

എന്തായാലും സാധാരണക്കാര്‍ക്ക്  ഒത്തിരി ഗുണപാഠങ്ങള്‍  ഇതില്‍ നിന്ന് പഠിക്കാനുണ്ട്. ഇതിനു വേണ്ടി ഏറ്റവും പണം ധൂര്‍ത്തടിച്ചു പിച്ചക്കാരനായ നമ്മുടെ മല്ലയ്യ. അതുപോലെ  വര്‍ഷങ്ങളായി കാത്തിരുന്നു ഒടുവില്‍ കപ്പു കിട്ടിയപ്പോ പരിസരബോധം മറന്നു നാണം കെട്ട നമ്മുടെ ഷാരൂഖ്‌ ഖാന്‍, അങ്ങനെ എത്രയെത്ര !

IPL സമ്മാനിച്ച ഹൃദയഭേദകമായ മറ്റൊരു കാഴ്ച, നമ്മള്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന നമ്മുടെ താരങ്ങള്‍ ചന്തയിലെ അറവപ്പശുവിനെ  പോലെ ലേലം ചെയ്യപ്പെടുന്നു! പണ്ടത്തെ പുലികളെ ആര്‍ക്കും വേണ്ടാ ചരക്കാക്കി ഉപേക്ഷിക്കുന്നു. ശരിക്കും മനുഷ്യന്‍ മൃഗങ്ങള്‍ക്ക് സമനാവുന്ന ദു:ഖകരമായ  കാഴ്ച .
പിന്നെ കാണുന്നത്  ഈ കളിയെ കൊഴുപ്പിക്കാന്‍ അല്പവസ്ത്രധാരികളായ തരുണിമണികളുടെ ആട്ടവും കോപ്രായങ്ങളും !

നമ്മള്‍ എന്തൊക്കെയോ എവിടുന്നൊക്കെയോ കടമെടുത്തു നമ്മുടെ പുതുതലമുറയെ പഠിപ്പിക്കുകയാണ്. മൂല്യങ്ങളില്ലാത്ത മൂന്നാംകിട കച്ചവടത്തിന്റെ നൈമഷികങ്ങളായ മേളക്കൊഴുപ്പുകള്‍ !! അവര്‍ നമ്മള് പഠിപ്പിക്കുന്ന വൃത്തികേടുകളല്ലേ പഠിക്കുക? പിന്നെ  ആരെ നമുക്ക് കുറ്റം പറയാന്‍ സാധിക്കും ?

ഏറ്റവും വലിയ വിരോധാഭാസം ലോകത്തില്‍ ഏറ്റവും അധികം പട്ടിണിപ്പാവങ്ങളുള്ള  നമ്മുടെ നാട്ടില്‍ നടക്കുന്ന ഈ IPL, ക്രിക്കറ്റിന്റെ ലോകത്തിലെ ഏറ്റവും വലിയ പണക്കൊഴുപ്പിന്റെ  ആര്ഭാടമാണ് എന്നുള്ളതാണ് ! എനിക്ക് തോന്നുന്നത് അതുകൊണ്ട്  തന്നെയായിരിക്കും ക്രിക്കറ്റ് മതവും ദൈവവും ആയിട്ടുള്ള ഇന്ത്യയില്‍ പക്ഷെ ആദ്യ 20-20  ലോക കപ്പിന് ശേഷം സെമി പോലും കാണാതെ ഇന്ത്യക്ക് നാണംകെട്ടു പുറത്തു  പോകേണ്ടി വരുന്നത്.  ഇതാ ഒടുവില്‍ ഈ 2012 ലെ കളിയില്‍ പോലും! കാരണം ദൈവം പാവങ്ങളുടെ പ്രാര്‍ത്ഥന അല്ലെ കേള്‍ക്കേണ്ടത് ?അല്ലാതെ ധൂര്‍ത്തന്മാരുടെ അല്ലല്ലോ !

ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്, ഇത്തരത്തില്‍ ധൂര്‍ത്ത് കാണിക്കാന്‍ വരുന്ന ആള്‍ക്കാരില്‍ നിന്നും നല്ലൊരു ശതമാനം കാശ്  പാവങ്ങളെ പുനരധിവസിപ്പിക്കാനോ  അവരുടെ പട്ടിണി മാറ്റാനോ ആയി വാങ്ങി ചിലവഴിക്കാന്‍ വ്യവസ്ഥ ഉണ്ടാക്കണം, അത് പോലെ ഇതിലെ അധികധൂര്‍ത്ത് അവസാനിപ്പിക്കണം. എങ്കില്‍ എനിക്ക് തോന്നുന്നു അടുത്ത തവണയെങ്കിലും ഇന്ത്യക്ക് 20-20 യുടെ ഫൈനലില്‍ കാലു കുത്താമാമെന്ന്. കാരണം പാവങ്ങളുടെ പ്രാര്‍ത്ഥന അപ്പോള്‍ അവര്‍ക്കൊപ്പമുണ്ടാകും ഉറപ്പു !
(
കഴിഞ്ഞ ലക്കം  മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ മഴവില്ല്‍  http://www.mazhavill.com/    മാഗസീനില്‍ പ്രസിദ്ധീകരിച്ചത് /ചിത്രങ്ങള്‍ :ഗൂഗിള്‍ )

46 comments:

  1. ഏറ്റവും വലിയ വിരോധാഭാസം ലോകത്തില്‍ ഏറ്റവും അധികം പട്ടിണിപ്പാവങ്ങളുള്ള നമ്മുടെ നാട്ടില്‍ നടക്കുന്ന IPL, ക്രിക്കറ്റിന്റെ ലോകത്തിലെ ഏറ്റവും വലിയ പണക്കൊഴുപ്പിന്റെ ആര്ഭാടമാണ് എന്നുള്ളതാണ് !

    ReplyDelete
  2. മഴവില്ലില്‍ വായിച്ചിരുന്നു. ക്രിക്കെറ്റ് കളി ഇഷ്ടപ്പെടുന്ന എനിക്ക് IPL എന്നും ആവേശമാണ് ! ധൂര്‍ത്ത് കാണിക്കാന്‍ വരുന്ന ആള്‍ക്കാരില്‍ നിന്നും നല്ലൊരു ശതമാനം കാശ് പാവങ്ങളെ പുനരധിവസിപ്പിക്കാനോ അവരുടെ പട്ടിണി മാറ്റാനോ ആയി വാങ്ങി ചിലവഴിക്കാന്‍ വ്യവസ്ഥ കൊണ്ടുവരണം എന്നുള്ള ജിമ്മിച്ചന്റെ ആഗ്രഹം കൊള്ളാം :-) ഈ ധൂര്‍ത്ത് കാണിക്കുന്നവരും ടാക്സ് കൊടുക്കുന്നില്ലേ ! അങ്ങനെ നോക്കുമ്പോള്‍ ഇതും സര്‍ക്കാരുകള്‍ക്ക് ഒരു വരുമാന മാര്‍ഗമല്ലേ ! അഭിപ്രായ വിത്യാസം ഉണ്ടെങ്കിലും ലേഖനം ഇഷ്ടായി !

    ReplyDelete
    Replies
    1. ഷജീര്‍ ഭായ് , ആദ്യമേ വന്നഭിപ്രായം പറഞ്ഞതിന് നന്ദി.
      എന്നാല്‍ ഈ ധൂര്‍ത്ത് കാണിക്കുന്നവരെ പരമാവധി സര്‍ക്കാരുകള്‍ സഹായിക്കുകയാണ് എന്നല്ലേ ആരോപണം :( എന്തായാലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലേലും മല്ലയ്യ കഥകള്‍ ഒക്കെ ധൂര്‍ത്തന്മാര്‍ക്കുള്ള പാഠമായി കണ്ടു മറ്റുള്ളവര്‍ പേടിക്കട്ടെ, പഠിക്കട്ടെ ! :)

      Delete
  3. അക്ഷരങ്ങള്‍ കൊണ്ട് ഒരു സിക്സ് :) ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
    Replies
    1. അക്ഷരങ്ങള്‍ കൊണ്ട് ഒരു സെഞ്ചുറി അടിക്കണം .. അതാ ആഗ്രഹം..:) വരവിനും അഭിപ്രായത്തിനും നന്ദി !

      Delete
  4. എല്ലാം ബിസിനസ്സ് അല്ലെ എല്ലാമെല്ലാം നല്ലൊരു ചിന്തയും എഴുത്തും തുടരുക,ആശംസകള്‍.

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി കാത്തി! വീണ്ടും വരിക !

      Delete
  5. ജിമ്മിച്ചാ... മഴവില്ലില്‍ വായിച്ചിരുന്നു. ലേഖനം നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. നന്ദി തിരിചിലാന്‍ ഈ സഹനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും :)

      Delete
  6. കച്ചവടം മാറ്റി നിര്‍ത്തി എന്തെങ്കിലും കളി ഉണ്ടോ?

    ReplyDelete
    Replies
    1. പക്ഷെ കളി കച്ചവടം മാത്രമായാലോ :)

      Delete
  7. ഏറ്റവും വലിയ വിരോധാഭാസം ലോകത്തില്‍ ഏറ്റവും അധികം പട്ടിണിപ്പാവങ്ങളുള്ള നമ്മുടെ നാട്ടില്‍ നടക്കുന്ന ഈ IPL, ക്രിക്കറ്റിന്റെ ലോകത്തിലെ ഏറ്റവും വലിയ പണക്കൊഴുപ്പിന്റെ ആര്ഭാടമാണ് എന്നുള്ളതാണ്
    -------------------------------------------------
    ഇതൊക്കെ വേദനിക്കുന്ന കോടീശ്വരന്‍ മാരുടെ കളിയല്ലേ ? അപ്പോള്‍ പിന്നെ ധൂര്‍ത്തു കുറയുന്നതെങ്ങിനെ ? എന്നാലും പറഞ്ഞപോലെ കാണാന്‍ രസമുള്ള ഗയിം എന്ന നിലയില്‍ എനിക്കും ഇഷ്ടമാണ് ,നല്ല ലേഘനം !!

    ReplyDelete
    Replies
    1. കളി എനിക്കിഷ്ടമില്ല എന്ന് പറഞ്ഞിട്ടില്ല .. ഇതിലെ ധൂര്‍ത്ത് .. അതാണ്‌ വിഷയം .. അതും ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് :(

      Delete
  8. ഈ കളിയെപറ്റി ഒരു മഹാന്‍ പറയുകയുണ്ടായി പതിനൊന്നു വിഡ്ഢികളുടെ ഒരുകളി.അത് കാണാന്‍ പതിനൊന്നുകൊടിയലതികം വരുന്ന അലസന്മാരായ വിഡ്ഢികള്‍ !! ക്രിക്കറ്റ്(ചീവീട്) മാത്രമല്ല പനകൊഴുപ്പിന്റെ മേള ,കോടിക്കണക്കിനു രൂപ ചിലവിട്ടു ഇവിടെ ഫോര്‍മുല കാറോട്ട മത്സരം നടത്തി ? അങ്ങിനെ ഒരുപാടുണ്ട് പറയാന്‍ ...ഇനിയും പറയണം ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഇടശ്ശേരിക്കാരാ.. ആശംസകള്‍ക്കും അഭിപ്രായത്തിനും !

      Delete
  9. മഴവില്ലിൽ വായിച്ചിരുന്നു..
    എനിക്കീ കളിയോട് പണ്ടേ പുച്ഛ്മാണു., വാതു വെപ്പും, കോഴയും, അമ്പയറിങ്ങ് വിവാദവും..
    ഒരു കാലത്തേറ്റവും ഇഷ്ടപ്പെട്ട., മൈലുകൾ താണ്ടി റ്റൂർണമെന്റിനു പോയിരുന്ന എനിക്കു വെറുപ്പാണീ വാണിഭത്തോട്... ഇതിലും എത്രയോ ഭേദം ഒരു നേരത്തെ വയർ കഴിയാൻ മാംസം വിൽക്കുന്നവർ..

    ReplyDelete
    Replies
    1. ഓ നിങ്ങളും ഒരു പഴയ ക്രിക്കറ്റര്‍ ആണോ?
      എങ്കി നമുക്കൊരു നല്ല കാലം വരാന്‍ കാത്തിര്‍ക്കാം അല്ലെ :)

      Delete
  10. ഇതിന്ന് ഞാൻ ഫ്രീ ഹിറ്റ് തരും, തകർപ്പൻ പോസ്റ്റ്, വമ്പൻ സിക്സ്

    ReplyDelete
    Replies
    1. നന്ദി ഷാജു,, ആ സിക്സിനും ഫോറിനും :)

      Delete
  11. 2020--ലെ 20-20 ന്റെ ലോകകപ്പിൽ മിനീമം
    20 ലോകരാജടീമുകളാണുണ്ടാകുക കേട്ടൊ ഭായ്...അത്രക്കാണിപ്പോൾ
    20-20യുടെ മതിപ്പ്..!
    പീന്നെ
    ‘നമ്മള്‍ എന്തൊക്കെയോ എവിടുന്നൊക്കെയോ കടമെടുത്തു നമ്മുടെ പുതുതലമുറയെ പഠിപ്പിക്കുകയാണ്. മൂല്യങ്ങളില്ലാത്ത മൂന്നാംകിട കച്ചവടത്തിന്റെ നൈമഷികങ്ങളായ മേളക്കൊഴുപ്പുകള്‍ !! അവര്‍ നമ്മള് പഠിപ്പിക്കുന്ന വൃത്തികേടുകളല്ലേ പഠിക്കുക? പിന്നെ ആരെ നമുക്ക് കുറ്റം പറയാന്‍ സാധിക്കും ?‘

    ReplyDelete
  12. ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്, ഇത്തരത്തില്‍ ധൂര്‍ത്ത് കാണിക്കാന്‍ വരുന്ന ആള്‍ക്കാരില്‍ നിന്നും നല്ലൊരു ശതമാനം കാശ് പാവങ്ങളെ പുനരധിവസിപ്പിക്കാനോ അവരുടെ പട്ടിണി മാറ്റാനോ ആയി വാങ്ങി ചിലവഴിക്കാന്‍ വ്യവസ്ഥ ഉണ്ടാക്കണം, അത് പോലെ ഇതിലെ അധികധൂര്‍ത്ത് അവസാനിപ്പിക്കണം. എങ്കില്‍ എനിക്ക് തോന്നുന്നു അടുത്ത തവണയെങ്കിലും ഇന്ത്യക്ക് 20-20 യുടെ ഫൈനലില്‍ കാലു കുത്താമാമെന്ന്. കാരണം പാവങ്ങളുടെ പ്രാര്‍ത്ഥന അപ്പോള്‍ അവര്‍ക്കൊപ്പമുണ്ടാകും ഉറപ്പു !

    ഈ പറഞ്ഞതാണ് ഇതിലെ സത്യം,,, എങ്കിലും നമ്മുടെ ടീമിനെ അങ്ങനെ എഴുതി തള്ളേണ്ട ;)

    ReplyDelete
  13. പട്ടിണിപാവങ്ങളെ വെച്ച് കോടീശ്വരന്മാർ മാത്രമുള്ള കളി,,, പിന്നെ,,,
    ‘കേരളത്തിനൊരു ടീം ഉണ്ടാക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച് മന്ത്രിസ്ഥാനം കളഞ്ഞ ശശി തരൂരിനെ പക്ഷെ കേരളത്തിലെ കോണ്ഗ്രസ്സ്കാര്‍ കാര്യമായി സപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടുമില്ല‘
    ശശി തരൂർ ഉയർന്നതും വീണതും പലതരം കാരണങ്ങളില്ലെ?

    ReplyDelete
  14. ലേലം ചെയ്യപ്പെടുന്ന താരങ്ങള്‍ ! പണം തന്നെ ശരിയായ താരം.
    ഈ പോസ്റ്റ്‌ വളരെ നന്നായി . ആശംസകള്‍

    ReplyDelete
  15. മഴവില്ലില്‍ വായിച്ചിരുന്നു...കച്ചവടത്തിന്റെ കാലമായി മാറി ജിമ്മി ... ലേഖനം കൊള്ളാം...!!

    ReplyDelete
  16. വളരെ നന്നായി എഴുതി ജിമ്മി....
    ഓരോ ഭാഗങ്ങളും പ്രത്യേകം ആയി അപഗ്രഥിക്കേണ്ടി വരും..
    അത്ര വലുത് ആണ് ഈ വിഷയം നമ്മില്‍ എല്പ്ക്കുന്ന
    സ്വാധീനം...

    കൈ വിട്ട കളിയും ദീര്‍ഘ വീക്ഷണം ഇല്ലാത്ത അനാസ്ഥയും മല്യയെ
    എത്തിച്ചത് ഒരു ദുരന്തത്തിലേക്ക് ആണ്..(അയാള്‍ക്ക് വ്യക്തി പരം
    ആയി നഷ്ടം ഒന്നും ഇല്ല).ഗള്‍ഫ്‌ മലയാളികളുടെ പ്രതീക്ഷ ആവേണ്ട
    ഒരു എയര്‍ ലൈന്‍ പ്രസ്ഥാനത്തെ തകര്‍ത്തു തരിപ്പണം ആക്കി...ഈയിടെ
    ആല്‍മഹത്യ ചെയ്ത ഒരു പൈലറ്റും, കുടുംബവും ഒക്കെ അതിന്റെ ഇങ്ങേ
    അറ്റത്തെ കണ്ണികള്‍ തന്നെ...ഇല്ലാത്തവന്റെ വേദന വലിയവര്‍ക്കും
    ചെറിയവര്‍ക്കും ഒരു പോലെ തന്നെ...

    ഇത്ര ഉശിരോടെ ഒരു വടക്കേ ഇന്ഡ്യന്‍ കൊമ്പനെ മുട്ട് കുത്തിച്ച
    നമ്മുടെ മലയാളി കൊമ്പനെ പക്ഷെ ഇവിടുത്തെ കൊമ്ബന്മാര്ര്ക്
    ഒട്ടു പിടിച്ചുമില്ല..അതും വേറൊരു സത്യം...ആശംസകള്‍ ജിമ്മി..

    ReplyDelete
  17. വായിച്ചിരുന്നു. എന്തു കൊണ്ടോ മോസില്ലയിൽ കമന്റിടാൻ പറ്റുന്നുണ്ടായിരുന്നില്ല.
    നല്ല ലേഖനം. പണത്തിനു മേലെ പരുന്തും പറക്കില്ലാ എന്ന് പറയുന്നത് പോലെ ആണു. കള്ളപ്പണമൊഴുക്കി ജെന്റിൽ മാൻ ഗെയും നശിപ്പിച്ചു എന്ന പേരുദോഷം ഇന്ത്യയ്‌ക്ക് ചാർത്തപ്പെട്ടിരിക്കുന്നു ചരിത്രത്തിൽ

    ReplyDelete
  18. എല്ലാം പണം മാത്രം ആയി മാറുന്നു.. പണം നിയന്ത്രിക്കുന്ന കളികള്‍ അധികം കാലം നിലനില്‍ക്കില്ല. ഈ പ്രവണതയും. കാരണം ആളുകള്‍ കളി കാണുന്നത് പണം കളഞ്ഞാണ്. പണം ലഭിക്കാന്‍ അല്ലല്ലോ. നല്ല ലേഖനം

    ReplyDelete
  19. മഴവില്ലിൽ വായിച്ചിരുന്നു..

    ReplyDelete
  20. വളരെ ശക്തമായ എഴുത്ത്.

    ReplyDelete
  21. മഴവില്‍ മാഗസിനില വായിച്ചിരുന്നു ഈ ലേഖനം ...

    ഏറ്റവും പണമൊഴുകുന്ന ക്രിക്കറ്റിന്റെ ഈ രൂപം അനാവശ്യ വിവാദങ്ങളിലെക്കും അഴിമതിയിലേക്കും കൂപ്പു കുത്തുന്നത് ഈയിടെ നാം കണ്ടു. ഒഴുകിയെത്തുന്ന കോടികളില്‍ ഒരു ചെറു വിഹിതം വിനിയോഗിച്ചു ഇന്ത്യയിലെ എണ്ണമറ്റ കളിക്കളങ്ങളുടെ നിലവിലെ ദുരവസ്ഥ ഒന്ന് മാടിയെടുത്തെങ്കില്‍ എന്ന് ചിലപ്പോഴെങ്കിലും ആശിച്ചു പോകാറുണ്ട്.

    ലേഖനം നന്നായി ... ആശംസകള്‍

    ReplyDelete
  22. മാടിയെടുത്തെന്കില്‍ എന്നത് മാറ്റി എടുത്തെങ്കില്‍ എന്ന് വായിക്കൂ :)

    ReplyDelete
  23. എനിക്ക് ക്രിക്കെ റ്റിനെ കുറിച്ച് ഒരു ചുക്കും അറിയില്ല
    അത് കൊണ്ടും ഒന്നും പറയുന്നില്ല

    ReplyDelete
  24. ഈ സാധനം എന്റെ കൊറേ സമയം തിന്നിട്ടുണ്ട്. കഴിഞ്ഞ കൊല്ലം ടീ. വി. പൂട്ടി അട്ടത്തിട്ടതില് പിന്നെ ഞാന് ഖുഷി-ഖുഷി.
    ക്രിക്കറ്റ് കളിപ്പിരാന്തുമായി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ വട്ട് കാലത്തിന് തിരശ്ശീലയിട്ടതിന്റെ ഉപകാരണ സ്മരണ ഞാന് ഇയാന് ചാപ്പല് പുണ്യാളനിലേക്ക് ചേര്ക്കുന്നു. അയാളാണല്ലോ ഇന്ത്യൻ ക്രിക്കറ്റിന്റെ നട്ടെല്ലൂരി സിക്സടിക്കാന് കോച്ചിയത്.

    ReplyDelete
  25. ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്, ഇത്തരത്തില്‍ ധൂര്‍ത്ത് കാണിക്കാന്‍ വരുന്ന ആള്‍ക്കാരില്‍ നിന്നും നല്ലൊരു ശതമാനം കാശ് പാവങ്ങളെ പുനരധിവസിപ്പിക്കാനോ അവരുടെ പട്ടിണി മാറ്റാനോ ആയി വാങ്ങി ചിലവഴിക്കാന്‍ വ്യവസ്ഥ ഉണ്ടാക്കണം, അത് പോലെ ഇതിലെ അധികധൂര്‍ത്ത് അവസാനിപ്പിക്കണം. എങ്കില്‍ എനിക്ക് തോന്നുന്നു അടുത്ത തവണയെങ്കിലും ഇന്ത്യക്ക് 20-20 യുടെ ഫൈനലില്‍ കാലു കുത്താമാമെന്ന്. കാരണം പാവങ്ങളുടെ പ്രാര്‍ത്ഥന അപ്പോള്‍ അവര്‍ക്കൊപ്പമുണ്ടാകും ഉറപ്പു!!!

    ഈ പറഞ്ഞ കാര്യത്തോട് നൂറുശതമാനം യോജിക്കുന്നു !

    നല്ല പോസ്റ്റിനു, ആശംസകള്‍ !!!

    ReplyDelete
  26. പൊതുവെ പറഞ്ഞാല്‍ എനിക്ക് ക്രിക്കറ്റിനോട് 'കൃക്കില്ല'!അലര്‍ജിയുമാണ്.പ്രിയ സുഹൃത്തിന്റെ പോസ്റ്റില്‍ പറയുന്ന പോലെ 'പാവങ്ങളുടെ കഞ്ഞിയില്‍'കൈ മുക്കുന്ന ഈ 'മുക്കികള്‍'...ഓ,കഷ്ടം !!!

    ReplyDelete
  27. ഇങ്ങനെയുള്ള ലേഖനങ്ങളിലൂടെ മാത്രമാണു ഈ കളിയെ കുറിച്ച്‌ എന്തെങ്കിലുമൊക്കെ ഞാൻ അറിയുന്നത്‌..
    ഒട്ടും താത്പര്യമില്ലാത്ത ഒരു കളിയാണു നിയ്കിത്‌..
    കളി കാര്യങ്ങളിലേക്കു കടന്നു കയറിയതോടെ ഒരു തരം ഇറിറ്റേഷനും കടന്നു കൂടിയിട്ടുണ്ട്‌ ഈ കളിയുടെ പേരു കേൾക്കുമ്പോൾ തന്നെ..

    ലേഖനം കൊള്ളാം..നന്ദി ട്ടൊ..!

    ReplyDelete
  28. എന്തുകൊണ്ടോ ക്രിക്കറ്റും അനുബന്ധകാര്യങ്ങളും ഞാനധികം ശ്രദ്ധിക്കാറില്ല.... കഥയറിയാതെ ആട്ടം കാണുന്ന ഒരുപാട്പേരെ വിഡ്ഢികളാക്കുന്ന ഉപജാപങ്ങളും, ചരടുവലികളും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നതായി തോന്നിയിട്ടുണ്ട്....

    ReplyDelete
  29. മാന്യന്മാരുടെ കളി അമാന്യന്മാരുടേതായിക്കഴിഞ്ഞപ്പോള്‍ ക്രിക്കറ്റ് കമ്പം ഉപേക്ഷിച്ചു

    ReplyDelete
  30. ക്രിക്കറ്റ് എനിക്കിഷ്ടമേ അല്ലാ :)

    ReplyDelete
  31. ആര്‍ക്കുവേണം പാവങ്ങളുടെ പ്രാര്‍ഥന. വിലകൊടുത്ത് കീശയിലാക്കിയ ദൈവങ്ങള്‍ ഉള്ളപ്പോള്‍. നല്ല കുറിപ്പിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  32. മഴവില്ലില്‍ വായിച്ചിരുന്നു ജിമ്മിച്ചാ,
    എന്തോ ഇപ്പോള്‍ ടി.വി ക്ക് മുന്നിലിരുന്ന് ഈ കോപ്പ് പരിപാടി കാണുന്നതിനോട് ഒട്ടും തല്പര്യമില്ല. കാലത്തിനൊത്ത് മാറണം എന്നത് സത്യമെങ്കിലും ഐ.പി എല്‍, ട്വെന്റി ട്വെന്റി ഒക്കെ കൊന്നത് ക്ലാസ്സിക് കളിയെയാണ്.
    എനിക്കിന്നും ഇഷ്ടം ഓസിസ്‌-,- ഇംഗ്ലണ്ട് ആഷസ് ടെസ്റ്റ്‌ പരമ്പരയാണ്.

    ReplyDelete
  33. അല്ലെങ്കില്‍ വര്‍ഷങ്ങളായി ഏകദിനത്തിലെ രാജാക്കന്മാരായി വിലസിയിരുന്ന ആസ്ട്രേലിയ , താരതമ്യേനെ ദുര്‍ബലരായ ബംഗ്ളാദേശിനേക്കാള്‍ താഴെ റാങ്കിങ്ങില്‍ ഒരിക്കല്‍ വരില്ലായിരുന്നല്ലോ ..

    ഹാ ഹാ ഹാ അത് ശരിയാ ജിമ്മിച്ചാ. അവർ മുൻപിലായതോണ്ടാണല്ലോ ഇവർ പിന്നിലായിപ്പോയതോണ്ടല്ലേ അവർ മുന്നിലായത്.!

    IPL സമ്മാനിച്ച ഹൃദയഭേദകമായ മറ്റൊരു കാഴ്ച, നമ്മള്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന നമ്മുടെ താരങ്ങള്‍ ചന്തയിലെ അറവപ്പശുവിനെ പോലെ ലേലം ചെയ്യപ്പെടുന്നു! പണ്ടത്തെ പുലികളെ ആര്‍ക്കും വേണ്ടാ ചരക്കാക്കി ഉപേക്ഷിക്കുന്നു. ശരിക്കും മനുഷ്യന്‍ മൃഗങ്ങള്‍ക്ക് സമനാവുന്ന ദു:ഖകരമായ കാഴ്ച .

    ശരിയാ നമ്മുടെ റോഡിലൂടെ ചന്തയ്ക്ക് നടത്തിക്കൊണ്ടോവുന്ന കന്നുകളെപ്പോലെയാ ഇവരെയൊക്കെ കാണുമ്പോ....ഹാ ഹാ ഹാ ഹാ നല്ല അഭിപ്രായം.

    ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്, ഇത്തരത്തില്‍ ധൂര്‍ത്ത് കാണിക്കാന്‍ വരുന്ന ആള്‍ക്കാരില്‍ നിന്നും നല്ലൊരു ശതമാനം കാശ് പാവങ്ങളെ പുനരധിവസിപ്പിക്കാനോ അവരുടെ പട്ടിണി മാറ്റാനോ ആയി വാങ്ങി ചിലവഴിക്കാന്‍ വ്യവസ്ഥ ഉണ്ടാക്കണം, അത് പോലെ ഇതിലെ അധികധൂര്‍ത്ത് അവസാനിപ്പിക്കണം. എങ്കില്‍ എനിക്ക് തോന്നുന്നു അടുത്ത തവണയെങ്കിലും ഇന്ത്യക്ക് 20-20 യുടെ ഫൈനലില്‍ കാലു കുത്താമാമെന്ന്. കാരണം പാവങ്ങളുടെ പ്രാര്‍ത്ഥന അപ്പോള്‍ അവര്‍ക്കൊപ്പമുണ്ടാകും ഉറപ്പു !

    ഈ അവസാന പാരഗ്രാഫിന് തരാൻ എനിക്ക് കമന്റുകളില്ല. എല്ലാം ശരിയാ,ഇതെല്ലാം.

    ഇതൊന്നുകൂടി പരസ്യം ചെയ്യാൻ തോന്നിയതിന് നന്ദി.അതോണ്ടല്ലേ വായിക്കാനായേ.
    ആശംസകൾ.

    ReplyDelete
  34. എല്ലാം കച്ചവടവത്കരിക്കപ്പെട്ട ഒരുകാലത്ത് അതിസമ്പന്നതയുടെയും ധൂര്‍ത്തിന്റെയും അടയാളമായ് പുറമേക്കും പണംകൊണ്ട് പണം കൊയ്യുന്ന കച്ചവടമായ് അകമേക്കും,,, ലേഖനം നന്നായിട്ടുണ്ട്, ആശംസകള്‍.!

    ReplyDelete
  35. ക്രിക്കറ്റിനെ എക്കാലവും വെറുക്കുന്നവാനാണ് ഞാന്‍.
    അതിനാല്‍ അഭിപ്രായങ്ങളില്ല.
    എന്നാലും മെയിലച്ചതില്‍ സന്തോഷം.

    ReplyDelete
  36. Casino Review and Bonus Code | DrMCD
    Casino Bonuses 2021 - Read Dr.MCD's Casino Review 충청북도 출장샵 before you play for 오산 출장샵 real 제주 출장샵 money 아산 출장안마 or for free. Get exclusive bonuses, free spins, cashback for 목포 출장샵 new

    ReplyDelete