Friday, September 9, 2011

ഓണം ഓര്‍മ്മകളില്‍ !








ഓണമെന്നോര്മ്മകളില്‍ മാത്രം..
നല്ലീണമായ് നിറയുന്ന ചിത്രം..!

എവിടെ തുമ്പപ്പുവിന്നെവിടെ പൂ വൃന്ദ-
മെന്നരുമയെ പൂക്കളം കാട്ടാന്‍ ?

ഉപ്പും തേങ്ങാപ്പിരയും ചായം പിടിപ്പിച്ച്
കടലാസിൻ‍  മേലൊരു ചിത്രക്കസര്‍ത്തോ ?

കാശു നോക്കാതെ മുന്‍കൂറില്‍ വാങ്ങിയ
പൊതിച്ചോറിന്‍ വിഭവ വൈവിധ്യമോ ?

നാടകശാലയില്‍ നാട്ടിലെ താരങ്ങള്‍
ആടിത്തിമിര്‍ക്കുന്ന കച്ചോടതന്ത്രമോ?

ചാനലിന്‍ മുന്നില്‍ നിന്നാളെ ഇളക്കാതെ
ബോധം ബന്ധിക്കുന്ന കണ്‍കെട്ട് തന്ത്രമൊ ?

ഉണ്ണീ.. എന്‍ കണ്ണ് നിറയുന്നു…. ആവില്ലെനി-
ക്കിന്നലെ  കണ്ടൊരാ നല്ലോര്മ്മകള് നല്‍കുവാന്‍.!

72 comments:

  1. യാന്ത്രികമായ ലോകത്തില്‍, കച്ചവടത്തിന്റെ സാധ്യതകളെ മാത്രം ഉന്നം വെച്ചുള്ള യാത്രയില്‍ ‍ നാം നമ്മെത്തന്നെ നഷ്ടപെടുത്തുമ്പോള്‍
    എന്നെ ചിന്തിപ്പിക്കുന്നത് എന്റെ കുഞ്ഞിനെ ഞാന്‍ എങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കും എന്നാണ്, നമുക്കുണ്ടായിരുന്ന നല്ല ഇന്നലെകളെപ്പറ്റി ഇന്നലകളിലെ ഓണത്തെപ്പറ്റി ..!

    ReplyDelete
  2. നല്ലീണമായ് നിറ്യുന്ന ചിത്രം..
    നല്ലീണമായ് നിറ്യുന്ന ചിത്രം..! കവിത.......!
    എന്‍ കണ്ണ് നിറയുന്നു..............എങ്കിലും ആശംസകള്‍
    ഈരേഴു പതിനാലു വരികളെ കൊണ്ടെത്ര മനോഹരം
    ഇരു കാലങ്ങള്‍ തമ്മില്‍ നടത്തുമീ വടം വലി ............

    ReplyDelete
  3. നിങ്ങള്‍ക്ക്‌ ഓര്‍മകളിലെങ്കിലും നല്ല ഒരോണം ഉണ്ടായിരുന്നല്ലോ ചേട്ടാ.. ഞങ്ങളുടെ തലമുറയ്ക്കോ?

    ReplyDelete
  4. പൂക്കളം തീര്‍ക്കുവാന്‍ വെമ്പുന്നൊരുണ്ണികള്‍
    പൂവുകള്‍ തേടി പലവഴി പോയ്‌
    കാടുകള്‍ മേടുകള്‍ എല്ലാം തിരഞ്ഞവരൊരു-
    തരിപ്പൂവിന്റെ വെണ്മയ്ക്ക് വേണ്ടി മാത്രം !
    -----

    ReplyDelete
  5. ഒരു പിടി നല്ല ഓര്‍മകള്‍ പോലും നമുക്ക് നമ്മുടെ ഉണ്ണികള്‍ക്ക് നല്കാന്‍ കഴിയുന്നില്ലല്ലോ ?

    ReplyDelete
  6. ബ്ലോഗേര് "ജിമ്മി" വാണിടും കാലം ...
    ഉണ്ണികള്‍കെല്ലാം കോഴി കാലു .....
    --------------------------------------------
    ഇന്നലെ കൊഴികാല് കൊണ്ട് ഓണം ഉണ്ടിട്ടു ഓര്‍മ്മ പറയുന്നോ ജിമ്മി ചേട്ടാ ....

    ReplyDelete
  7. കാലം മാറുമ്പോള്‍ കോലവും മാറും .... തടയിടാന്‍ നമുക്കുആവില്ല ഉണ്ണി......

    ReplyDelete
  8. രണ്ടു കൊല്ലം മുന്‍പ് ഓണത്തിന് നാട്ടില്‍ പോയപ്പോള്‍ പ്ലാസ്റ്റി ഇലയില്‍ ഭക്ഷണം കഴിക്കേണ്ടി വന്നു.

    പക്ഷെ അതിനു മുന്‍പും ഇപ്പോഴും അഫ്രികയില്‍ നല്ല വാഴയിലയില്‍ വെട്ടില്‍ ഉണ്ടാക്കിയ സദ്യ കഴിക്കുമ്പോള്‍ കിട്ടുന്ന സുഖം നാട്ടില്‍ കിട്ടിയതും ഇല്ല.

    അപ്പൊ അഫ്രികന്‍ ഓണം സിന്ദാബാദ്‌

    ReplyDelete
  9. പൂക്കളമില്ല പൂവിളിയില്ല
    പണമാണവിടെ പൊന്നോണം
    പിണമാണവിടെ നല്ലോണം

    :)

    ReplyDelete
  10. ഉണ്ണീ.. എന്‍ കണ്ണ് നിറയുന്നു
    ഈ കണ്ണ് നീര്‍ ഉറവ പൊടിയാന്‍ ഗ്ലിസരിനോ

    ReplyDelete
  11. എന്തായാലും പഴമയടെ ഓണം ഓര്‍ക്കാന്‍ സുന്ദരം
    താങ്കളുടെ പുതിയ വരികള്‍ കള്‍

    ReplyDelete
  12. "ഉണ്ണീ.. എന്‍ കണ്ണ് നിറയുന്നു…. ആവില്ലെനി-
    ക്കിന്നലെ കണ്ടൊരാ നല്ലോര്മ്മകള് നല്‍കുവാന്‍.!"

    ഇന്നത്തെ മാതാപിതാക്കളുടെ ഈ മനോവ്യഥ നന്നായി വരച്ചു കാട്ടി.
    ഓണാശംസകൾ

    ReplyDelete
  13. കടന്നു പോയ സ്വാഭാവിക ഓണമാഹോല്സവങ്ങള്‍...വിപണി തട്ടി എടുത്ത ഇപ്പോഴത്തെ ഓണ മാമാങ്കം...നീറുന്ന ഓര്‍മ്മകള്‍ പങ്കു വെച്ചു, ഈ കവിത...ആശംസകള്‍..

    ReplyDelete
  14. Sathyam jimmi. Nannaayittundu. AashamsakalSathyam jimmi. Nannaayittundu. Aashamsakal

    ReplyDelete
  15. ഓണമെന്നോര്മ്മകളില്‍ മാത്രം..
    നല്ലീണമായ് നിറ്യുന്ന ചിത്രം..!

    പുറം മോടികളുടെയും കൃത്രിമത്വത്തിന്റെയും പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന കവിത

    ReplyDelete
  16. ഉണ്ണീ.. എന്‍ കണ്ണ് നിറയുന്നു…. ആവില്ലെനി-
    ക്കിന്നലെ കണ്ടൊരാ നല്ലോര്മ്മകള് നല്‍കുവാന്‍.!

    oonamashamsakal

    ReplyDelete
  17. തുടിക്കുന്ന ചിന്തകൾ.. ആശംസകൾ..

    ReplyDelete
  18. @Tomsan Kattackal:
    അതേ സത്യം
    @ബഡായി: ആശംസകള്‍ക്ക് നന്ദി..
    @ഏകലവ്യ: നമുക്കാശിക്കാം വെറുതെയെങ്കിലും നല്ലൊരു നാളേയ്ക്കായ്..
    @രമേശ്‌ അരൂര്‍: "കാടുകള്‍ മേടുകള്‍ എല്ലാം തിരഞ്ഞവരൊരു-
    തരിപ്പൂവിന്റെ വെണ്മയ്ക്ക് വേണ്ടി മാത്രം !" അതിനു വേണ്ടി ശ്രമിക്കുന്നത് തന്നെ പ്രശംസനീയം..
    @അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍: ഇനി നമുക്ക് നല്ല കഥകളായെങ്കിലും പറഞ്ഞു കൊടുക്കാം..

    ReplyDelete
  19. ഇന്‍സ്റ്റന്റ് ഓണം....ഓര്‍മ്മകളില്‍ പഴയ ഓണത്തിന്റെ ഓര്‍മ്മകള്‍ മാത്രം ബാക്കി അല്ലെ സുഹൃത്തേ.....

    ReplyDelete
  20. @YUNUS.COOL : നിങ്ങള് കോഴിക്കാലില്‍ വിടാതെ പിടിച്ചിരിക്കുവാണല്ലേ ഹഹ! അത് ചന്ദ്രേ‌ട്ടന്‍റെ സമ്മാനമായിരുന്നു.. അപ്പോള്‍ കഴിച്ചില്ലേല്‍ കളയേണ്ടി വന്നേനെ.. അങ്ങനെ അതും കൂടെ കൂട്ടി അത്ര മാത്രം.. :) അടിപൊളി ഓണസദ്യ ഇലയില്‍ കഴിച്ചിരുന്നു.. ഉച്ചയ്ക്ക് :)
    @Prakash : പ്രകാശ്‌: കോലം മാറിക്കോളു.. കോലം കെടാതിരുന്നാല്‍ കൊള്ളായിരുന്നു..
    @mottamanoj:ആഫ്രിക്കയിലാണെങ്കിലും ഓണം ഓണം തന്നെ:)
    @റശീദ് പുന്നശ്ശേരി: "പൂക്കളമില്ല പൂവിളിയില്ല
    പണമാണവിടെ പൊന്നോണം
    പിണമാണവിടെ നല്ലോണം " - :)
    @കൊമ്പന്‍: ഗ്ലിസറിന്‍ തന്നെ വേണമെന്നില്ല.. നല്ല ഹൃദയമുണ്ടായാലും കണ്ണ് നനയും കൊമ്പാ :)

    ReplyDelete
  21. @ഷാജു അത്താണിക്കല്‍: അത്രയെങ്കില്‍ അത്രെ..
    @Kalavallabhan: ഞാനുമൊരു പിതാവല്ലേ.. എന്‍റെ ദുഖം പങ്കു വെച്ചു.. എന്നു മാത്രം..
    @SHANAVAS: കണ്ട സത്യങ്ങള്‍
    @Ismail Chemmad: അതേ സത്യം
    @Pradeep Kumar: കണ്ടെത് പകറ്ത്താന്‍ ഒരെളിയ ശ്രമം..... എല്ലാവരുടെയു ആശംസകള്‍ക്ക് ഒത്തിരി നന്ദി :)

    ReplyDelete
  22. @dilsha: വാസ്തവം.. അത് കൊണ്ട് എന്‍റെ ദുഖം ഞാന്‍ വരച്ചു എന്നേയുള്ളു..
    @Jefu Jailaf: ഹൃദയം കനത്തപ്പോള്‍ ചിന്തകള്‍ പകര്ത്താന്‍ നോക്കി..
    @Dr.Muhammed Koya @ ഹരിതകം: അതേ നല്ലോണം ഓര്മ്മകളില്‍ മാത്രം.. !!

    ആശംസകള്‍ക്കെല്ലാം ഒത്തിരി നന്ദി!

    ReplyDelete
  23. "കാശു നോക്കാതെ മുന്‍കൂറില്‍ വാങ്ങിയ
    പൊതിച്ചോറിന്‍ വിഭവ വൈവിധ്യമോ ?"
    ഇത് എന്നെ ഉദ്ദേശിച്ചു എന്നെ തന്നെ ഉദ്ദേശിച്ചു എന്നെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതല്ലേ?

    ReplyDelete
  24. ഉപ്പും തേങ്ങാപ്പിരയും ചായം പിടിപ്പിച്ച്
    പേപ്പറിന് മോളിലൊരു ചിത്രക്കസര്‍ത്തോ ?

    ജിമ്മിയേട്ടാ....ഇൻസ്റ്റന്റ് വിമർശനമാണല്ലോ....
    നല്ലീണത്തിലുള്ള കവിത കേട്ടോ...
    പറഞ്ഞതിലൊന്നും പതിരായില്ല.....

    ReplyDelete
  25. ഇപ്പോൾ ഓണം റ്റീവിയിൽ മാത്രം..
    നല്ലോണാം പൊന്നോണം..
    ഓർമയിൽ മാത്രം..!!

    *********************
    (കെ എഫ് സി യാണുണ്ണീ ഇന്ന്എന്നോണം..ഹി..ഹീ..)

    ReplyDelete
  26. @ഒരു ദുബായിക്കാരന്‍ : കൃത്യമായ് മനസ്സിലായ് അല്ലേ :) ഹഹ! നിങ്ങളെക്കുറിച്ച് മാത്രമല്ല എന്നെക്കുറിച്ചും എല്ലാരെക്കുറിച്ചും :)
    @രഞ്ജു.ബി.കൃഷ്ണ: ശരിക്കും ഇന്നലത്തെ ചില ചാറ്റിങ്ങ് സത്യങ്ങള്‍ ഈ ഇന്സ്റ്റന്‍റ്റ് കവിതയ്ക്ക് കാരണമായ് എന്നത് സത്യം.. !
    @ആയിരങ്ങളില്‍ ഒരുവന്‍ : എന്ത് ചെയ്യാം "മലയാളം കൊല്ലി" പെണ്കൊടികള്‍ .. ആ ക്രൂര കൃത്യം ഭംഗിയായ് ചെയ്യുന്നു. ;(

    ആശംസകള്‍ക്കെല്ലാം ഒത്തിരി നന്ദി

    ReplyDelete
  27. “ഓണം..ഓണം..പൊന്നോണം..!
    കോടിയുടുത്തു നടന്നോണം..
    അരിയും കറിയും വച്ചോണം.
    പൂവും...പുടവയുമായോണം..
    കാണം..വിറ്റും നല്ലോണം..
    ‘കള്ളും’കടിയും വച്ചോണം..!!
    ......
    പിന്നെയൊക്കെ അവരവരുടെയിഷ്ട്ടം..!!

    സുഹ്യത്തേ, കവിത വളരെയിഷ്ട്ടാ‍യി.
    ആ നല്ല ഓര്‍മ്മകള്‍ മനസ്സിലേറ്റിനടക്കാനെങ്കിലും നമുക്ക് ഭാഗ്യമുണ്ടായല്ലോ..
    വരും തലമുറയോ..??

    ഓണാശംസകളോടെ....

    ReplyDelete
  28. സത്യം..യഥാര്‍ത്ഥ ഓണം ഓര്‍മയില്‍ മാത്രം..

    ഇപ്പോഴാണ് ഡല്‍ഹിയില്‍ കാലത്തെ പൂ
    ഇടാന്‍ വീടുകള്‍ തിരഞ്ഞു പൂക്കള്‍ തിരക്കി
    ഇറങ്ങിയ മുകില്‍
    ബ്ലോഗ്ഗെരോട് ആരാധന തോന്നുന്നത്..

    ReplyDelete
  29. @K@nn(())raan*കണ്ണൂരാന്‍! : ഗതി കെട്ടാല്‍.. അല്ലേ :)
    @പ്രഭന്‍ ക്യഷ്ണന്‍: “ഓണം..ഓണം..പൊന്നോണം..!
    കോടിയുടുത്തു നടന്നോണം..
    അരിയും കറിയും വച്ചോണം.
    പൂവും...പുടവയുമായോണം..
    കാണം..വിറ്റും നല്ലോണം..
    ‘കള്ളും’കടിയും വച്ചോണം..!!
    ......
    പിന്നെയൊക്കെ അവരവരുടെയിഷ്ട്ടം അല്ലേ ഹഹ!

    @ente lokam : മുകില്‍
    ബ്ലോഗറിന് എന്‍റെയും ഒരു വലിയ നമസ്കാരം..

    ആശംസകള്‍ക്കെല്ലാം ഒത്തിരി നന്ദി !

    ReplyDelete
  30. എല്ലാവര്ക്കും ഓണത്തിനെക്കുറിച്ച് പരാതി മാത്രമേയുള്ളൂ...

    ReplyDelete
  31. @junaith : അത് പരാതിയല്ല മാഷേ... ഒരോണത്തില്‍ മാത്രമുള്ള പ്രത്യാശയില്‍ നിന്നും രൂപം കൊണ്ട ഒരു പ്രതിഷേധം.. ഈ സ്നേഹക്കൂടുതല്‍ കൊണ്ടെന്നൊക്കെ പറയും പോലെ :)

    ReplyDelete
  32. ഡാ ജിമ്മീ, ഇമ്പടെ പൂക്കളം കണ്ട്‌ അതിനെ കളിയാക്കുന്നോ?

    നല്ല കവിത!

    എന്നാൽ ഇതിൽ വിലപിയ്ക്കാനൊന്നുമില്ല..ആധുനിക ലോകത്തിൽ പല ജോലികളും സ്പേഷ്യലിസ്റ്റുകൾക്ക്‌ ഡെലിഗേറ്റ്‌ ചെയ്യപ്പെടും; പാചകം ഉൾപ്പെടെ.

    ReplyDelete
  33. ഇഷ്ടായി ആശംസകള്‍

    ReplyDelete
  34. നല്ല ചിന്തകൾക്കെന്റെ ആശംസകൾ..........ഓണം????????

    ReplyDelete
  35. ഓര്‍മയിലെ ഓണം ഇങ്ങനെ ആയിരുന്നില്ല .. ഇന്ന് വിപണിക്ക് വേണ്ടി എല്ലാ ആഘോഷങ്ങളും മലയാളിയെ മുണ്ട് മുറുക്കി ആഘോഷിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു ..... നന്നായി എഴുതി ജിമ്മിച്ചാ ....

    ReplyDelete
  36. ലോകത്തിൽ ഒരുപാട് കാര്യങ്ങളിൽ മാറ്റം വന്നില്ലേ? അപ്പോൾ ഓണം മാത്രമായിട്ട് മാറാതിരിയ്ക്കുന്നതെങ്ങനെ?

    ReplyDelete
  37. good one.,
    Onaasamsakal... !!good one.,
    Onaasamsakal... !!

    ReplyDelete
  38. തിരക്കായിരുന്നു....ഇപ്പോഴാണ് കണ്ടത്...


    തലമുറകള്‍ മാറുന്നു...ആഘോഷങ്ങളും...തിരിച്ചുകിട്ടാത്തവിധം നഷ്ടമാകുന്ന നന്മകള്‍.........

    പ്രവാസിയുടെ ഓണം...ജിമ്മിച്ചായാ നന്നായിട്ടുണ്ട്...

    ReplyDelete
  39. സ്വയം ചിന്തിക്കേണ്ടതുണ്ട്.. നാം ആരുടെ കയ്യിലെ കളിപ്പാവകള്‍ ആണെന്ന്.. ആര് നമ്മുടെ ചിന്തകള്‍ക്ക് മേല്‍ അശ്വമേധം നടത്തുന്നുവെന്നു.. ഓണം ഓര്‍മ്മകളില്‍ തിരയുമ്പോള്‍ നമ്മുടെ ഗൃഹാതുരതയെ ചൂഷണം ചെയ്യാന്‍ കച്ചവടപേക്കോലങ്ങള്‍ നമുക്ക് ചുറ്റും ചുവടു വെയ്ക്കുന്നു..
    പാടാം... ഓര്‍മ്മയ്ക്ക് പേരാണിതോണം..
    ഓണാശംസകള്‍ നേരുന്നു..

    ReplyDelete
  40. @Biju Davis: കളിയാക്കിയതല്ല മാഷെ, കവിതയ്ക്ക് പ്രചോദനം ആ തേങ്ങാപ്പീര പൂക്കളത്തിനൊപ്പമുള്ള സംവാദവും കുഞ്ഞുസിന്റെ പരാമര്‍ശവുമൊക്കെയാണ്
    @പാറക്കണ്ടി : ആരെത്തിച്ചു നമ്മള്‍ തന്നെയല്ലേ ?
    @Echmukutty:കാലത്തിനൊത്ത കോലം അല്ലെ ?
    @the man to walk with:
    @ചന്തു നായര്‍:
    ആശംസകള്ക്കെല്ലാം ഒത്തിരി നന്ദി !

    ReplyDelete
  41. @ashraf meleveetil:വാസ്തവം പ്രവാസിയുടെ ഓണം
    @Sandeep.A.K:
    "പാടാം... ഓര്‍മ്മയ്ക്ക് പേരാണിതോണം." പക്ഷെ നല്ല ഓര്‍മ്മകള്‍ നമ്മള്‍ നമ്മുടെ മക്കള്‍ക്ക്‌ പകര്‍ന്നു കൊടുത്തില്ലെങ്കില്‍ അവര്‍ അവരുടെ മക്കള്‍ക്കെന്തു പകര്‍ന്നു കൊടുക്കും ?
    @praveen mash (abiprayam.com) :
    ആശംസകള്ക്കെല്ലാം ഒത്തിരി നന്ദി !

    ReplyDelete
  42. ആ നല്ല ഓര്‍മ്മകള്‍ ഓര്‍മകളായി തന്നെ തുടരും ... അവിയലും എരിശ്ശേരിയും മറ്റും പുതു തലമുറയ്ക്ക് ആവശ്യമില്ല ... കുട്ടികള്‍ ഓണത്തിനും മക് ടോനാല്‍ഡിന്റെ ഐറ്റംസ് നുണയാന്‍ ആഗ്രഹിക്കുന്നവരാ ..... എന്ത് ചെയ്യാം ?

    ReplyDelete
  43. മനസ്സുകളില്‍ കാലുഷ്യമില്ലെങ്കില്‍ ഇവിടെ എന്നുമോണം..
    ഓണ സ്മരണകള്‍ നന്നായിരിക്കുന്നു.

    ReplyDelete
  44. വില്‍ക്കാന്‍ കാണം ഉണ്ടായപ്പോള്‍ നമുക്ക് ഉണ്ണാന്‍ ഓണം ഇല്ലാതായല്ലോ ..

    ReplyDelete
  45. @oduvathody : കുട്ടികളില്‍ താല്പര്യം ജനിപ്പിക്കേണ്ടവര്‍ നമ്മള്‍ മാതാപിതാക്കളല്ലേ?
    @mayflowers : അതെ നമുക്കിനി മനസ്സുകളിലെ ഓണത്തെപ്പറ്റി ആശ്വസിക്കാം..
    @സിയാഫ് അബ്ദുള്‍ഖാദര്‍: അതേ സമ്പത്ത് കൂടിയപ്പോള്‍ പൈതൃകം നശിക്കുന്നു അല്ല, നശിപ്പിക്കുന്നു അല്ലേ

    ആശംസകള്‍ക്ക് ഒത്തിരി നന്ദി!

    ReplyDelete
  46. ശ്രീ:ആശംസകള്‍ക്ക് ഒത്തിരി നന്ദി!

    ReplyDelete
  47. ഉണ്ണീ.. എന്‍ കണ്ണ് നിറയുന്നു…. ആവില്ലെനി-
    ക്കിന്നലെ കണ്ടൊരാ നല്ലോര്മ്മകള് നല്‍കുവാന്‍
    manoharamaaya kavithyu mattu krithkallum.
    aasamsakal...

    ReplyDelete
  48. ഹൃദ്യമായി, സത്യസന്ധമായി താങ്കളത്‌ പറഞ്ഞിരിക്കുന്നു. പാര്‍സല്‍ വാങ്ങിക്കുന്ന പോതിചോര്‍ കാണുമ്പോള്‍ ഓണം ഇന്നൊരു ചടങ്ങ് മാത്രമാണോ എന്ന് തോണിപോവും .. ശുഭാശംസകള്‍.

    ReplyDelete
  49. അസ്സലായിട്ടുണ്ട്ട്ടോ...

    ReplyDelete
  50. ജിമ്മി, നന്നായിട്ടുണ്ട് കവിത. ഇത് വായിച്ചപ്പോള്‍ ഇതിന് നേരെ എതിരായി ഓണം ആഘോഷിച്ചത്തിന്റെ ഒരു ഗമയുണ്ടെനിയ്ക്കു. :-)

    ReplyDelete
  51. എല്ലാര്‍ക്കും അവരുടെ ബാല്യകാല ഓണം തന്നെയായിരുന്നു കേമം....
    നമ്മുടെ കുട്ടികള്‍ക്കും അങ്ങനെ തന്നെയായിരിക്കും :-(

    ReplyDelete
  52. ചാണ്ടിച്ചന്റെ കമന്റിനടീലൊരൊപ്പ്..

    ReplyDelete
  53. @ആസാദ്‌: സത്യം..! കണ്ടറിഞ്ഞും അനുഭവിച്ചരിഞ്ഞും എഴുതിയതാണ്. പലരും പ്രതികരിച്ചത് കണ്ടുകാണുമല്ലോ :)
    @ഇസ്മായില്‍ കുറുമ്പടി (തണല്‍) :
    @സങ്കല്‍പ്പങ്ങള്‍ :
    @Lipi Ranju:

    ആശംസകള്ക്കെല്ലാം ഒത്തിരി നന്ദി !

    ReplyDelete
  54. @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു: ഓണത്തിന്റെ പഴയ പ്രതാപത്തിലേക്കും പൂര്‍ണതയിലേക്കും തിരികെ പോകാന്‍ സാദിക്കില്ല എന്നത് വിഷമിപ്പിക്കുന്ന സത്യമാണ് എങ്കിലും അതിനു വേണ്ടിയുള്ള ശ്രമമെങ്കിലും പ്രശംസനീയമാണ് ..!

    @ചാണ്ടിച്ചന്‍: അതിഷ്ടപ്പെട്ടു :)
    @നിശാസുരഭി: ഒപ്പ് വരവ് വെച്ചു :)

    ആശംസകള്ക്കെല്ലാം ഒത്തിരി നന്ദി !

    ReplyDelete
  55. .....നല്ല ഓര്‍മ്മകള്‍ പങ്കു വെച്ചതിനു നന്ദി!!

    ReplyDelete
  56. ഉണ്ണീ.. എന്‍ കണ്ണ് നിറയുന്നു…. ആവില്ലെനി-
    ക്കിന്നലെ കണ്ടൊരാ നല്ലോര്മ്മകള് നല്‍കുവാന്‍.!

    the real truth and pravasi familyile kuttikalude matha pithakkalude vikaaram

    nice keep it up

    ReplyDelete
  57. @ബ്ലോഗുലാം :
    @ManzoorAluvila:
    ആശംസകള്‍ക്ക് ഒത്തിരി ഒത്തിരി നന്ദി!

    ReplyDelete
  58. അജിത്‌ ഏട്ടന്റെ ബ്ലോഗിലോടെയാണ് ഇവിടെ എത്തിപ്പെട്ടത്. കണ്ടു മുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷം.
    ഉണ്ണീ..കണ്ണ് നിറയുന്നു...ശരിയാണ്. നന്മകള്‍ നല്ല സൌഹ്രിതങ്ങള്‍ ഉണ്ടായിരുന്ന നല്ല ഓണം ഓടി മറഞ്ഞിട്ട് കാലങ്ങള്‍ കുറെയായി. വിഡ്ഢി പെട്ടിയുടെ മുന്നില്‍ ആഘോഷങ്ങള്‍ ചടഞ്ഞിരുന്നു തീര്‍ക്കുന്ന അവസ്ഥ. കഷ്ട്ടം! ഈ കലികാല ആഘോഷങ്ങള്‍..
    ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം..

    www.ettavattam.blogspot.com

    ReplyDelete
  59. കാലത്തിന്റെ നിലവിളിയായി ഈ കവിത.
    ഹൃദയത്തില്‍ തൊടുന്നു.

    ReplyDelete
  60. @ഷൈജു.എ.എച്ച്: ഇന്നത്തെ കാഴ്ചകളും ഇന്നലത്തെ ഓര്മ്മകളും കൂടി എഴുതിപ്പിച്ചത്.
    @Salam: ഹൃദയത്തില്‍ നിന്നും വന്നതായത് കൊണ്ടാകാം..!
    ആശംസകള്‍ക്കെല്ലാം ഒത്തിരി നന്ദി!

    ReplyDelete
  61. ഓരോ കൊല്ലം കഴിയുംതോറും ഓണം നമുക്ക് നഷ്ടപ്പെട്ടു കൊണ്ടേ ഇരിക്കുന്നു. അത് കൊണ്ട് ഇത് എന്നും പ്രസക്തം

    ReplyDelete
    Replies
    1. ഇത് നിസ്സാരമായി കരുതുന്നില്ല .. വാസ്തവം !

      Delete
  62. ഒരു വര്‍ഷം താമസിച്ചാണെങ്കിലെന്താ
    ഇപ്പഴും ഫ്രഷായിട്ട് വായിക്കാല്ലോ

    ReplyDelete
  63. ഇതെന്നും ഫ്രഷ്‌ ആയി തന്നെ ആയിരിക്കുമോ .. കാത്തിരുന്നു കാണാം അല്ലെ !!

    ReplyDelete
  64. ഉപ്പും തേങ്ങാപ്പിരയും ചായം പിടിപ്പിച്ച്
    പേപ്പറിന്‍ മേലൊരു ചിത്രക്കസര്‍ത്തോ ?

    ReplyDelete
    Replies
    1. ഗൾഫിലൊക്കെ അത്തപ്പൂ ആ കോലത്തിലായി :)

      Delete
  65. ദേ കഴിഞ്ഞ ഓണത്തിന് കണ്ട ലിങ്ക് പിന്നേം വരണുണ്ട്. ഇതെന്താ മാവേലിപ്പോസ്റ്റാണോ

    ഹഹഹ
    ഓണാശംസകള്‍

    ReplyDelete
  66. അജിത്തേട്ടനെ കൊണ്ട് വീണ്ടും വീണ്ടും ഫ്രെഷ് ആയി വായിപ്പിക്കുക എന്നതാണ് എന്റെ ഉദ്ദേശ്യം ;)

    ReplyDelete