നാലു പേരറിയുന്നൊരു ബ്ലോഗറായീടണം
നാലണ ചിലവാക്കി കമന്‍റെഴുതിയ്ക്കണം
നാണക്കേടൊഴിവാക്കാന്‍ ഫോളോ ചെയ്യിക്കണം
ബ്ലോഗിലേക്കെങ്ങനെ ആളെക്കയറ്റിടും?
'ബൂലോക'ത്തെങ്ങനെ പേരറിയിച്ചിടും?'ബൂലോക'ത്തിമ്മിണി പേരൊക്കെ നേടണം..
ഡോളര്‍ കായ്ക്കുന്നൊരു മരവും വെപ്പിയ്ക്കണം
വരുമാനം സ്വിസ്സ് ബാങ്കില്‍ പതിയെ നിറ്യ്ക്കണം
അറിയുന്ന കൂട്ടായ്മ്മേന്നൊരവാര്‍ഡ് തരമാക്കണം
ബ്ലോഗിലേക്കെങ്ങനെ ആളെക്കയറ്റിടും?
'ബൂലോക'ത്തെങ്ങനെ പേരറിയിച്ചിടും?
കല്പനയില്ല ഹേ കവിതയെഴുതുവാന്‍ ..
അനുഭവം തീരെയും.....; അനുഭവ..വേദിക്കാനും ;)
പഴകിയ ഉത്തരങ്ങളാരും പറയല്ല്.."ക്ഷീരമുള്ളോരകിടും..", "മാങ്ങയുള്ള മാവും...."
ബ്ലോഗിലേക്കെങ്ങനെ ആളെക്കയറ്റിടും?
'ബൂലോക'ത്തെങ്ങനെ പേരറിയിച്ചിടും?
അറിയാത്ത ബ്ലോഗറുടെ കാലു പിടിച്ചും
അറിയുന്ന ബ്ലോഗറെ കൈമണിയടിച്ചും
കരളലിയുന്നോര്‍ക്കായ് കണ്ണീര്‍ വാര്‍ത്തും
കരുണാമയനായ് കാണിക്കയിട്ടും
ബ്ലോഗിലേക്കെങ്ങനെ ആളെക്കയറ്റിടും?
'ബൂലോക'ത്തെങ്ങനെ പേരറിയിച്ചിടും?
---
----
------
കോപ്പിയടിക്കണ്ടാ, തെറിവിളി കേള്‍ക്കേണ്ടാ,,
സ്വന്തമായ് ബ്ലോഗിന്‍റെ ഫാക്ടറി തുടങ്ങേണ്ട,,
ഒറ്റമൂലി പറയാം ഞാന്‍ മറ്റാരുമറിയില്ലേല്‍..,,
-------ഇതേ തലക്കെട്ടിലൊരു ബ്ലോഗങ്ങു കാച്ചണം..
"ബ്ലോഗിലേക്കെങ്ങനെ ആളെക്കയറ്റിടും?
'ബൂലോക'ത്തെങ്ങനെ പേരറിയിച്ചിടും ?"
ആദ്യ വെടി ഞാന്‍ പൊട്ടിക്കുന്നു ...
ReplyDelete------
അറിയാത്ത ബ്ലോഗറുടെ കാലു പിടിച്ചും
അറിയുന്ന ബ്ലോഗറെ കൈമണിയടിച്ചും
കരളലിയുന്നോര്‍ക്കായ് കണ്ണീര്‍ വാര്‍ത്തും
കരുണാമയനായ് കാണിക്കയിട്ടും
ബ്ലോഗിലാളേക്കങ്ങനെ ആളെക്കയറ്റിടും?
'ബൂലോക'ത്തെങ്ങനെ പേരറിയിച്ചിടും?
-----
സൂപ്പര്‍ ലൈക് ...... എനിക്കിഷ്ടായി ....
ജിമ്മിച്ചായാ.. താങ്കളില്‍ ഞാന്‍ ബൂലോകത്തിലെ കുഞ്ചന്‍ നമ്പ്യാരെയാണ് കാണുന്നത്.. സംഭവം ഗൊള്ളാം..:)
ReplyDeleteThis comment has been removed by the author.
ReplyDeleteസംഗതി ഒക്കെ കൊള്ളാം, പക്ഷെ ഒന്നുണ്ട് കവിത ആണെന്ന് നമ്മളോട് പറഞ്ഞത് പറഞ്ഞു(നമ്മള്‍ കവികളല്ല). ഫയങ്കരന്‍മാര്‍ ആയ ഗവികള്‍ഉണ്ടല്ലോ? അവരോടു പറയണ്ട
ReplyDeleteഇതിനു ഒരു താളഭംഗി ഉണ്ട്(സത്യം), ബൂലോകത്തെ മഹാന്മാരായ കവികളോട് ഇത് കവിത ആണെന്ന് പറയരുത്.
അവര്‍ പറയും
1. ഹേ മാഷേ താളഭംഗി കവിതയുടെ സൗന്ദര്യം നശിപ്പിച്ചു
2. താള ഭംഗിക്ക് വേണ്ടി പല വാക്കുകളുടെം "മൂര്‍ച്ച" കുറച്ചു
3. താളം വന്നത് കൊണ്ട് 'ശക്തി' ഇല്ല
കവിത എന്ന ലേബല്‍ വേഗം മാറ്റിക്കോ, ഇല്ലെങ്കില്‍ സമസ്ത ബൂലോക "ഗവികളും" നെഞ്ചത്ത് കയറും
ആക്ഷേപഹാസ്യമല്ലേ ശരിക്കുള്ള കവിതയുമായി താരതമ്യം ചെയ്യേണ്ട...
ReplyDeleteസംഗതി ആശയം അറിയിക്കണമെന്ന് മാത്രം ...
-------ഇതേ തലക്കെട്ടിലൊരു ബ്ലോഗങ്ങു കാച്ചണം..
ReplyDeletekollam nalla idea...
സംഭവം രസകരമായി ജിമ്മീ ?? ബ്ലോഗു തുടങ്ങുമ്പോള്‍ എല്ലാവര്ക്കും ഉണ്ടാകാവുന്ന ആശങ്കകള്‍ ഭംഗിയായി അവതരിപ്പിച്ചു..ഹാസ്യം ആണെങ്കിലും ഇതു പോലൊക്കെ ആലോചിച്ചു എഴുതാനും വേണം ഒരു കഴിവ് ..ഹാസ്യ കവിത എല്ലാവരും എഴുതുന്നില്ല.അത് കൊണ്ട് മറ്റേ കവിത കോപ്പി അടിച്ചു എന്ന പരാതിയും കേള്‍ക്കില്ല..ഏതായാലും വായനക്കാര്‍ ഇടിച്ചു കയറി കമന്റു ബോക്സ് നിറയ്ക്കുന്ന ഒരു കാലം വരും ..തീവ്രമായി ആഗ്രഹിച്ചാല്‍ നടക്കാത്തതായി എന്തുണ്ട് ലോകത്ത് ? ധൈര്യമായി മുന്നോട്ടു പോവുക :)
ReplyDeleteകൊള്ളാലോ വീഡിയോണ്‍....
ReplyDeleteഎന്നാലും ആ കല്‍പ്പന എന്ന് തുടങ്ങുന്ന സ്റ്റാന്‍സ ഒഴിവാക്കാമായിരുന്നു. അത് മുഴച്ചുനില്‍ക്കുന്നു, കല്ലും കടിച്ചു. ശ്രീജിത് പറഞ്ഞപോലെ പേര് ജിമ്മി നമ്പ്യാര്‍ എന്നാക്കിയാലോ? (പപ്പയോടു പറയണ്ട)
രമേശ് ചേട്ടന്റെയും സോണി ചേച്ചിയുടെയും (അങ്ങനെ വിളിക്കാലോ ;)) പ്രതികരണ്ങ്ങള്‍ ഒത്തിരി ഊര്‍ജ്ജം പകരുന്നു ...
ReplyDeleteനന്ദി അഷ്‌റഫ്,യുനുസ്, പ്രതികരിച്ചതിന്
ശ്രീജിത്ത് താങ്കളുടെ അഭിപ്രായം ഞാന്‍ വലിയ ആംഗികാരമായി കരുതുന്നു .. പക്ഷെ അതിനുള്ള യോഗ്യത ഇല്ലെന്നു വിനയത്തോടെ അറിയിച്ചോട്ടെ :)
ഹഹ കൊള്ളാം ഇപ്പോള്‍ ബ്ലോഗില്‍ ആളു കേറി എന്തെ അതെന്നെ അല്ലെ ?
ReplyDeletegochu gallan appam karyam pudi kitti alle :)
ReplyDeleteJimmy, ithokke neraThe parayanDe? let me try..:)
ReplyDeleteKeep writing!
ആക്ഷേപം ക്ഷ പിടിച്ചു
ReplyDeleteജിമ്മി അടിപൊളി!! ഒരു കുഞ്ചന്‍ നമ്പ്യാര്‍ സ്റ്റൈല്‍. അഭിനന്ദനങ്ങള്‍!! അപ്പഴേ വെറുതെ ഇങ്ങന്നിരുന്നാല്‍ മതിയോ? ബ്ലോഗിലേയ്ക്ക് ആളെ കയറ്റണ്ടേ? :-)
ReplyDeleteവളരെ ഇഷ്ടപ്പെട്ടു
ReplyDelete@ബിജു ചേട്ടാ , ഒരു വെടിക്കുള്ള മരുന്നുണ്ടായിരുന്നു., ഞാനായിട്ടതു പൊട്ടിച്ചു :) ഇനി വേറെ വല്ല സൂത്രവും ഒണ്ടോന്നു നോക്കാം ... -:)
ReplyDelete@കൊമ്പന്‍ , ആ 'ക്ഷ ' പ്രയോഗം നമുക്കും പുടിച്ചിര്‍ക്ക്ണ്
@ ഷാബു, മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ ഓര്‍മ്മിക്കപ്പെടുന്നതില്‍ ഒത്തിരി സന്തോഷം
@ സലബ് : നന്ദി
ടിക്കറ്റ് വെച്ച് ആളെ കയറ്റേണ്ടി വരും ..:) ജ്ജ് കലക്കെക്കണ്
ReplyDeleteപണിയോന്നുമില്ലേല്‍ കൂടിക്കോ...! ഞാന്‍ ഒരാളെ അന്വേഷിക്കുകയായിരുന്നു ഈ ടിക്കറ്റ് വിക്കാന്‍ :)
ReplyDeleteരസകരം,
ReplyDeleteഇനിയും എഴുതുക
താളമുണ്ട്,
പണ്ട് സഞ്ജയന്റെ ഒരു കഥ വായിച്ചിട്ടുണ്ട്.. ധനികനാകാന്‍ മോഹമുള്ളവര്‍ രുദ്രാക്ഷം വാങ്ങി ധരിക്കുക എന്നായിരുന്നു പരസ്യം.. അത് കേട്ട് ധാരാളം പേര്‍ അയാള്‍ക്ക് മണി ഓര്‍ഡര്‍ അയച്ചു കൊടുത്തു. മറുപടിയായി അയാള്‍ കുറിച്ചു.. ഇത് തന്നെ ധനം ഉണ്ടാക്കാനുള്ള എളുപ്പമാര്‍ഗമെന്ന്.. ഈ കവിതയുടെ പരസ്യം കണ്ടപ്പോള്‍ ഞാനും ആശിച്ചു.. വല്ല കുറുക്കു വഴിയും ഉണ്ടോ.. എങ്കില്‍ ഒന്ന് പഠിച്ചേക്കാമെന്നു കരുതി.. ഹ ഹ ഹ..
ReplyDeleteരസമായിട്ടുണ്ട് പോസ്റ്റ്.. ആശംസകള്‍..
kollaam..ishatappettu ketto..
ReplyDeleteഅപ്പോ ഞാൻ പറഞ്ഞത് തന്നെ...
ReplyDeleteഎങ്ങനെ ഏളുപ്പത്തിൽ കാശ് ഉണ്ടാകാം എന്ന പുസ്തകത്തിന്റെ വില്പന പോലെ....
കവിത രസകരമായി.... അങ്ങിനെ ബ്ലോഗില്‍ ആളെ കേറ്റിയല്ലേ......!! :))
ReplyDeleteഫോണില്‍ വിളിച്ചു പറഞ്ഞിടുന്നു
ReplyDeleteഫാ പുല്ലേ നോക്കെടാ ബ്ലോഗ് എന്ന്.. അല്ലെങ്കില്‍
ഫ്യൂസ് ഊരുമെന്നു ഒരു ഭീഷണിയും ....
പ്രകാശ് ഈ വരികള്‍ ചേര്‍ക്കാന്‍ വിട്ടു പോയി :)
ReplyDelete@ സന്ദീപ , @yiam ഒരു രസകരമായ ഒരു കഥ ഒരു കവിതയായി പറയാന്‍ ശ്രമിച്ചു. നിങ്ങള്‍ പറഞ്ഞ പോലെ തീര്ച്ചയായും അതില്‍ ചില ട്രിക്കുകള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചു എന്നത് ശരി തന്നെ .. ഒരു ത്രില്ലിംഗ് ക്ലൈമാക്സ്‌ന് വേണ്ടി :)
ReplyDelete@പ്രിയചേച്ചി രണ്ടും നടന്നു.. രണ്ടിനും ബന്ധമുണ്ടായിരിക്കും അല്ലെ :)
@നൌഷാദ് ,@ ഷാജു അഭിപ്രായങ്ങള്‍ക്ക് നന്ദി ..
കൊള്ളാല്ലോ ഗഡീ...
ReplyDeleteഞാന്‍ ഇത് ചൊല്ലി നോക്കി , നല്ല ഈണത്തില്‍ ചൊല്ലാം .......
ഇസ്മയില്‍ ഭായ്. സന്തോഷമായി ...
ReplyDeleteഞാന്‍ ഒരാഗ്രഹം പറഞ്ഞാല്‍ അതിമോഹം എന്ന് പറഞ്ഞു തള്ളികളയുമോ ?
ഇല്ലെങ്കില്‍ പറയട്ടെ .....
ഇതു ചൊല്ലാന്‍ ഭംഗിയുണ്ടെങ്കില്‍ ചൊല്ലിക്കേള്‍ക്കാന്‍ ഒരാശ ....
സ്വന്തം സുഹൃത്തിനു വേണ്ടി ചെയ്തു തരുമോ...?! :)
athu kalakkiiiiiiii jimittaaaaaaa
ReplyDeleteസംഗതി കലക്കീട്ട
ReplyDeleteതാങ്ക്സ് ഷാജി,
ReplyDeleteതാങ്ക്സ് റഷീദ്,
വന്നതിനും ആശംസകള്‍ തന്നതിനും !
'അറിയാത്ത ബ്ലോഗറുടെ കാലു പിടിച്ചും
ReplyDeleteഅറിയുന്ന ബ്ലോഗറെ കൈമണിയടിച്ചും'
ഇത് ശരിക്കും രസായി..
ബ്ലോഗിങ്ങിനെക്കുറിച്ച് ഒരു ചുക്കും അറിയാതിരുന്ന ഞാന്‍ ഒരാവേശത്തിനു തുടങ്ങിയ രണ്ടു ബ്ലോഗുകള്‍ ഇപ്പഴും തുടങ്ങിയത് തന്നെ നില്‍ക്കുന്നു. കാരണം ബ്ലോഗില്‍ നിന്ന് അല്ലെങ്കില്‍ നെറ്റില്‍ നിന്ന് തന്നെ കുറേ അകന്നു നില്‍ക്കേണ്ടി വന്നു.......
ReplyDeleteഒരു പക്ഷെ ആരും തിരെഞ്ഞെടുക്കാന്‍ സാധ്യ ത ഇല്ലാത്ത രണ്ടു വിഷയങ്ങളായതിനാലും.. ഞാന്‍ അതില്‍ ഇനിയും അനന്ത സാധ്യതകള്‍ കാണുന്നതിനാലും മറ്റു വിഷയങ്ങള്‍ പങ്കു വെയ്ക്കാന്‍, ഞാന്‍ പണ്ടെന്നോ ഹരിശ്രീ കുറിച്ചു വെച്ച ഈ ബ്ലോഗ് ഇപ്പോള്‍ പബ്ലിഷ് ചെയ്തത് ..
മെയ് മാസപ്പൂക്കളാണ് ഞാന്‍ വെറുതെ കുറിച്ചു വെച്ച സൌഹൃദത്തിന്റെ നിര്‍വച്ചനതിനു ഞാന്‍ പ്രസിദ്ധീകരിക്കാതിരുന്നിട്ടു പോലും ആദ്യമായി ഒരടിക്കുറിപ്പെഴുതിയത് .
പിന്നീട് പലരും വന്നതിനു ശേഷമാണ് ഞാന്‍ ഈ ബ്ലോഗ് പരസ്യമായി പ്രസിദ്ധീകരിച്ചത്. .......
ഇനിയും നമുക്കെല്ലാവര്‍ക്കും ഈ ഇടനാഴിയില്‍ വെച്ച് .. ,
- സ്വന്തം സുഹൃത്തിന്റെ മനോവ്യവഹരങ്ങളുടെ ഇടനാഴിയില്‍ ----
കൃത്യമായി കണ്ടുമുട്ടാം..
സ്നേഹത്തോടെ ......
എന്റമ്മോ അവസാനം ജിമ്മിച്ചന്റെ ബ്ലോഗിലും ആള് കേറി തുടങ്ങിയല്ലേ!! ഞാന്‍ വരാന്‍ കുറച്ചു താമസിച്ചു പോയി..അടുത്ത പ്രാവശ്യം പോസ്റ്റ് ഇടുമ്പോള്‍ മെയില്‍ അയച്ചാല്‍ ഞാന്‍ ആദ്യ കമന്റ് ഇട്ടു തെങ്ങയുടക്കാം.ബ്ലോഗ് കാവിലമ്മയാണെ ഗൂഗിള്‍ മുത്തശ്ശിയാണെ സത്യം...പിന്നെ കവിതയൊക്കെ കൊള്ളാട്ടോ ..സത്യായിടും.
ReplyDeleteപ്രിയപ്പെട്ട ദുബായിക്കാരന്റെ സ്നേഹത്തിന്റെയും ആത്മാര്‍ത്ഥതയുടെയും മുന്നില്‍ ഞാന്‍ തല കുനിക്കുന്നു..
ReplyDeleteവീണ്ടും സന്ധിക്കും വരേയ്ക്കും വണക്കം :)
ബ്ലോഗില്‍ ആളെ കൂട്ടാന്‍ ഞാന്‍ ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ട് . ഞാന്‍ ഇപ്പോള്‍ അവരെ തപ്പി നടക്കുകയാണ് ഇനി അവരെ കാണാന്‍ വേറെ ക്വട്ടേഷന്‍ കൊടുക്കേണ്ടി വരുമോ എന്നറിയില്ല .......എന്തായാലും ആക്ഷേപവും ഹാസ്യവും റൊമ്പ പുടിചിരിക്ക് ....
ReplyDelete:) ഇനി ക്വട്ടേഷനെ കുറിച്ചും എഴുതേണ്ടി വരുമോ?
ReplyDeleteപ്രിയപ്പെട്ട ജിമ്മിച്ചന്‍,
ReplyDeleteഈണം മനോഹരം...പാടാന്‍ തോന്നും!:)
അല്ലെങ്കില്‍ തന്നെ പാട്ടിന്റെ പാലാഴിയില്‍ നീന്തി തുടിക്കുകയാണ്!
നര്‍മം വരി വിതറു....വായനക്കാര്‍ കൂടും!
ഞായറാഴ്ച കുര്‍ബാന കൂടാറില്ലേ?ഒരു മെഴുകുതിരി കൂടുതല്‍ കത്തിക്കു!
ആമേന്‍!
സസ്നേഹം,
അനു
@അനുപമ.. വെറൊരു ചങ്ങായീം ഈണമുണ്ട് പാടി നോക്കി എന്നൊക്കെ പറഞ്ഞു.. എനിക്കിതു പാടികേള്‍ക്കാന്‍ അതിയായ മോഹം...! അതിമോഹമല്ലേല്‍.. നേരമുണ്ടെങ്കില്‍ .. ഈ അപേക്ഷ.. മനസ്സില്‍ വെച്ചോളു...
ReplyDeleteപാടിയില്ലേലും കുഴപ്പമില്ല.. ഇനി ഇതിന്‍റെ പേരില്‍ പിണങ്ങാതിരുന്നാ മതി.. :)
ആശംസകള്‍.....!
ആളെ കേറ്റാൻ മെയിലയക്കുന്ന സൂത്രവും ഉണ്ട്. പക്ഷേ ഇതിലൊക്കെ എന്താ തെറ്റ്? സിനിമക്കും നോവലിനുമെല്ലാം പരസ്യം ഉപയോഗപ്പെടുത്തുമ്പോൾ ബ്ലോഗിനുമതായിക്കൂടെ? ബ്ലോഗെന്താ ഷെഡ്യൂൾഡ് സാഹിത്യമാണോ?
ReplyDeleteഎല്ലാ ബ്ലോഗുകളും എല്ലാരും വായിച്ചില്ലേലും ബ്ലോഗെഴുതുന്നവരെങ്കിലും വായിക്കും..!
ReplyDeleteഇവിടെ കൊടുക്കലും വാങ്ങലുമെന്ന ബാര്‍ട്ടര്‍ സംബ്രദായമല്ലേ പൊടി പൊടിക്കുന്നെ :)
പിന്നെ എന്തെങ്കിലും അതിനുള്ളില്‍ കാണണം, ഒന്നുമല്ലേലും രണ്ടു തെറി വിളിക്കാനെങ്കിലും ഉള്ള വക... :)
ചെട്ടന്മ്മാരെ,അനോണിയായി വന്നാലേ രക്ഷയുല്ലൂന്നാ തോന്നുന്നേ. രണ്ടര വര്ഷായി ബ്ലോഗെഴുതുന്ന എനിക്ക് ഇനി അനോണി യായാല്‍ മതി. നിങ്ങളൊക്കെ കൂടി അനോണികളെ അല്ലെ പോക്കു, ഒരു പോസ്റ്റിനു ഇരുനൂറോളം കമണ്ട് വാരിക്കൊരിക്കുടുക്കും. വേറെ നല്ല പോസ്റ്റുകളൊന്നും നിങ്ങളെ കണ്ണില്‍ പെടില്ലല്ലോ.
ReplyDeleteആദ്യത്തെ കമന്റു ഇവിടെത്തന്നെ ഇടുന്നു. ഞാനും തുടങ്ങി.
എല്ലൂരാന്‍ എന്ന പുലി അല്ലേല്‍ സിങ്കം...
ReplyDeleteപുല്ലു തേടി സോറി ഇര തേടി ആദ്യമെത്തിയത് എന്റെ പുന്തോട്ടത്തിലണല്ലേ .
പേടിക്കേണ്ട ഞാന്‍ ആരെയും നിരാശ രാക്കത്തില്ല..
നിങ്ങള്‍ നിങ്ങള്‍ ഇതിലെ മറ്റു കമന്റുകള്‍ വായിക്കൂ എന്തേലും കിട്ടാതിരിക്കില്ല
നിങ്ങള്‍ എന്തോ പൊട്ടിക്കുമെന്നു പറഞ്ഞല്ലോ ... കാത്തിരിക്കുന്നു..
എല്ലാ ആശംസകളും ....
കവിത നന്നായി.
ReplyDeleteഹങ്ങനെ..കവിയായി..!!
ഇഷ്ട്ടായി മാഷേ..!
ആശംസകള്‍..!
ഇങ്ങനെയൊക്കെയല്ലേ കവിയും കവിതയും ഒക്കെ ഉണ്ടാകുന്നതുത് ...!
ReplyDeleteസംഭവം ക്ലിക്കി... ആളുകേറി... ഇനി പുപ്പുലിയായി ടിക്കറ്റ് വെച്ച് കേറ്റിത്തുടങ്ങാം..
ReplyDeleteസംഗതി ബലെ ഭേഷ്..ആശംസകൾ..
ബ്ലോഗിലേക്കെങ്ങനെ ആളെക്കയറ്റിടും?
ReplyDelete'ബൂലോക'ത്തെങ്ങനെ പേരറിയിച്ചിടും?
ഞാനും പുതിയ അളാണേ....താങ്കളുടെ കവിത ഒരു ഉപദേശമായി സ്വീകരിക്കുന്നു.... :)..:)
ഉപദേശം തെറ്റിദ്ധരിക്കില്ലല്ലോ ...
ReplyDeleteഎന്ത് ചെയ്യണമെന്നല്ല ചെയ്യരുതെന്നതാ ഇതിലുള്ളത് ..!
എല്ലാ ആശംസകളും ..!
അങ്ങിനെ ഈയുള്ളവനും ഇവിടെ വന്നു കയറി.ആളെ കേറ്റുന്ന വിദ്യ കലക്കിട്ടൊ.ഇനി ആളു കേറിക്കോളും. ആളു കയറിത്തുടങ്ങിയ സ്ഥിതിക്ക് ഇനി ഫുലി!! ആവാനുള്ള വിദ്യ എന്താണെന്ന് ആലോചിക്കാന്‍ സമയമായി.
ReplyDeleteആളെ കയറ്റാനുള്ള വിദ്യ എന്തെന്നെറിയാന്‍.. ???
ReplyDelete@pradeep bhai, @namoos..
ReplyDelete(കുറുക്കു)വിദ്യ കാണാനെത്തിതല്ലേ .. ഇഷ്ടപെട്ടതില്‍ സന്തോഷം
haasya kavitha valare nannayitundu.
ReplyDelete@Sona: ഹാസ്യം ഇഷ്ടപ്പെട്ടതില്‍ സന്തോഷം...!
ReplyDeleteThis comment has been removed by the author.
ReplyDeleteബ്ലോഗിലെയും ബ്ലോഗര്‍മ്മാര്‍ക്കിടയിലെയും തൊഴുത്തില്‍ക്കുത്തുകളാണല്ലോ ഇന്ന് പലബ്ലോഗുകളിലെയും വിഷയങ്ങള്‍.. ങെ? :))
ReplyDeleteചിരിക്കാതെന്ത് ചെയ്യാന്‍!!
ഹാസ്യം നന്നായി, ആക്ഷേപവിഷയങ്ങള്‍ വ്യത്യസ്തമായത് കണ്ടെത്താന്‍ ആശംസകള്‍.
ReplyDelete@നിശാസുരഭി: ആക്ഷേപം കവിതയായ് കിട്ടാറില്ല എന്നൊരാക്ഷേപമുള്ള സ്ഥിതിയ്ക്ക് തീറ്ച്ചയായും ഞാന്‍ വീണ്ടും അതിനു ശ്രമിക്കാം..
ReplyDeleteഇവിടെയെത്തിയതില്‍ സന്തോഷം!
ഓ, ഇത് എനിക്ക് നേരത്തെ വായിക്കാന്‍ കിട്ടിയില്ല. എന്‍റെ പോസ്റ്റില്‍ ഇടാന്‍ ഇതിലും ഉണ്ടായിരുന്നു കുറച്ച് പോയിന്റുകള്‍.
ReplyDeleteകാര്യമായ തമാശ വളരെ നന്നായിട്ടുണ്ട്.
അങ്ങനെ തോന്നുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ഇനിയും ഉപയോഗിക്കാം..
ReplyDeleteകാരണം നല്ല ഒരു പോസ്റ്റ് ഭാവിയിലും ഒരു റെഫെറന്സ് ആയിരിക്കണം എന്നതാണ് എന്‍റെ അഭിപ്രായം... !
എല്ലാ ആശംസകളും....!
സരളം, മനോഹരം
ReplyDeleteഹ ഹ
ReplyDeleteനല്ല വഴി
ഹാസ്യം നന്നായി.
ReplyDeleteഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനും ആശംസകള്‍ നേര്ന്നതിനും എല്ലാര്‍ക്കും ഒരായിരം നന്ദി..!
ReplyDeleteഅത് ഇങ്ങോര്‍ക്കു ഇപ്പണിയൊക്കെ ഉണ്ടായിരുന്നു. കൊള്ളാം ഇവിടുത്തെ ആദ്യ വായന ബഹുജോര്‍ .... ഉഷാര്‍ ഗവീ ...! ഉഷാര്‍..!
ReplyDeleteകൊള്ളാം..
ReplyDeletekollaam
ReplyDeletewhat an idea sirji
അങ്ങിനെ തന്നെ വേണം ജിമ്മിച്ചാ ...
ReplyDeleteഇനിയെങ്കിലും ബ്ലോഗിൽ (എന്റെ) ആള് വന്നാൽ മതിയായിരുന്നു
ReplyDeleteഇവിടെ ഇത്ര തിക്കും തിരക്കും ഉണ്ടായിട്ടും
ReplyDeleteഇതുവരെ ഞാനെന്താണാവോ ഈ ബ്ലോഗ് വണ്ടിയിൽ കയറാതിരുന്നത്...?
ഈ കവിത ഒന്ന് വായിച്ചു ലൈക് ഇട്ടതാണ് നേരത്തെ. " ബ്ലോഗിലേക്കെങ്ങനെ ആളെക്കയറ്റീടും"?? ബൂലോകത്തേക്ക് ആദ്യ കാൽവയ്പു നടത്തുന്ന ബ്ലോഗറുടെ മനസ്സിലുദിക്കുന്ന സ്വാഭാവിക സംശയം. ഒന്നെത്തി നോക്കിയതാ... പേടിച്ചു പോയി ആൾക്കൂട്ടം കണ്ട്. ഇത് കണ്ടപ്പോൾ ബ്ലോഗിൽ തുടക്കംകുറിച്ച സമയത്ത് ഞാൻ കണ്ട ഒരു സ്വപ്നവുമായി എന്തൊക്കെയോ സാമ്യം. എന്തായാലും ഹാസ്യം അതിഗംഭീരം. ബ്ലോഗ്ഗർക്ക് എല്ലാ ആശംസകളും. ബാക്ക് ഗ്രൌണ്ട് ബ്ലാക്ക് കൊടുത്തിരിക്കുന്നതുകൊണ്ടു വായിക്കാൻ അല്പം ബുദ്ധിമുട്ടിയത് പോലെ തോന്നിച്ചു.
ReplyDeleteആക്ഷേപഹാസ്യമല്ലേ , ഇത്രയൊക്കെ മതി എന്ന നിസ്സാരവത്കരണം ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ കൂടുതല്‍ മിഴിവുള്ള ഒരു ചൊല്‍ക്കവിത പിറന്നേനെ...
ReplyDeleteഎങ്കിലും രസാവഹം...ആശംസകള്‍...