Monday, January 11, 2010

എന്ന് സ്വന്തം സുഹൃത്ത്

ഒരു നല്ല സുഹൃത്ത് ദൈവത്തിന്‍റെ ഒരു വലിയ സമ്മാനമാണ്. അങ്ങനെ ആകാന്‍ കഴിയുന്നത് ഒരു വലിയ അനുഗ്രഹവും.

നമ്മുടെ എല്ലാ ആവശ്യങ്ങളും പറയാതെ അറിഞ്ഞു സഹായിക്കാന്‍, ലോകം നമ്മളെ ‌കളിയാക്കുമ്പോള്‍ നമ്മളെ മാറോട് ചേര്‍ത്ത് ആശ്വസിപ്പിക്കാന്‍‍, നമ്മുടെ സുഖത്തിലും ദുഃഖത്തിലും പങ്കു ചേര്‍ന്നു നമ്മളെ പൂര്‍ണ്ണമായും അറിഞ്ഞു എപ്പോഴും വഴികാട്ടിയായ് കൂടെ നടക്കാന്‍, ഒരു സുഹൃത്ത് ഉണ്ടെങ്കില്‍ .....തീര്‍ച്ചയായും നിങ്ങള്‍ ഭാഗ്യവാനാണ്,എന്നാല്‍ നമ്മളുടെ രൂപത്തില്‍ ഇങ്ങനെ എല്ലായ്പ്പോഴും കൂടെയുണ്ടാവാന്‍ ഒരൊറ്റ വ്യക്തിക്കു സാധിക്കുകയില്ല; ദൈവത്തിനൊഴികെ! അതിനാല്‍ ഈശ്വരന്‍ നമുക്ക് അനേകം സുഹൃത്തുക്കളെ തന്നിട്ടുണ്ട്. ഒരാളല്ലെങ്കില്‍ മറ്റൊരാള്‍‍ ഒരോരോ സന്ദര്‍ഭങ്ങളില്‍ നമ്മളെ അറിഞ്ഞ് നമ്മുടെ സഹായമാകും.

എല്ലാവര്‍ക്കും എല്ലായ്പ്പോഴും ഒരു സുഹൃത്തായ് നിലകൊള്ളാന്‍ കഴിയണമെങ്കില്‍ നിലയ്ക്കാത്ത ആശയവിനിമയം ആവശ്യമാണ്. ആശ്വാസമായ് അകലെ, സ്വാര്‍ത്ഥതയുടെ ‌‌‌‌വേലിക്കെട്ടുകള്‍ക്കും അപ്പുറത്ത് ഒരാള്‍ നമ്മളെ അറിയാന്‍, നമ്മളെ കേള്‍ക്കുവാന്‍, നമ്മുടെ കൊച്ചുകൊച്ചുസന്തോഷദുഃഖങ്ങളില്‍ പങ്കാളിയാകുവാന്‍, പിന്നെ ലോക നാടക‌വേദിയില്‍ കണ്ട കഥകള്‍ പങ്കു വെയ്ക്കാന്‍ കൂടെ ഉണ്ടെന്‍കില്‍ അയാളും ഒരു നിങ്ങളുടെ ഒരു സുഹൃത്തായിരിക്കില്ലേ?! ....:)

21 comments:

  1. സൌഹൃദത്തിനു നല്‍കിയ എല്ലാ നിര്‍വചനങ്ങളും അര്‍ത്ഥവത്താണ്..
    ചെറുതെങ്കിലും മനോഹരമായ പോസ്റ്റ്‌..
    എന്തേ..ഇപ്പോള്‍ നിശബ്ദനായിരിക്കുന്നു?

    ReplyDelete
  2. സത്യം പറഞ്ഞാല്‍ ഞാന്‍ ഈ ബ്ലോഗ് ഇതുവരെ പ്രസിദ്ധീ കരിച്ചിട്ടില്ല. പക്ഷെ എന്‍റെ ബ്ലോഗുകളില്‍ എന്‍റെ പേര് ഇത് തന്നെയാണ്. എന്‍റെ പ്രസിദ്ധികരിച്ചിട്ടുള്ള ബ്ലോഗുകള്‍ ഇവയാണ്.
    http://patientperceiver.blogspot.com/
    http://hrudayamparanjathu.blogspot.com/

    ReplyDelete
  3. തീർച്ചയായും സുഹൃത്തേ.. :)

    ReplyDelete
  4. നല്ല സൌഹൃദം , തീര്‍ച്ചയായും അത് അനിര്‍വച്ചനീയ മായ ഒരു ബന്ധമാണ്
    നന്ദി സുഹൃത്തേ................!

    ReplyDelete
  5. നല്ല സുഹൃത്ത്‌... :) ആശംസകള്‍ നേരുന്നു..

    ReplyDelete
  6. എന്റെ സുഹൃത്തിന് ആശംസകള്‍

    ReplyDelete
  7. സന്തോഷം... നല്ല സുഹൃത്തുക്കളായി എപ്പോഴും കൂടെയുണ്ടെന്നരിയുന്നതില്‍ ....!

    ReplyDelete
  8. സൌഹൃദം ഒരു കുളിര്‍മ്മയാണ്. എന്റെ 'ഠ' വട്ടത്തിലുള്ളവരൊഴികെ ആരോ എന്നെ കരുതുന്നു, ലാഭേച്ഛയില്ലാതെ എന്ന സാന്ത്വനം.

    ReplyDelete
  9. അങ്ങിനെത്തന്നെ സുഹൃത്തേ..

    ReplyDelete
  10. valare vaikiyan kadadhakilum marakan kalam padipicha marakan padillatha arokeyo orthupoyi

    valare nannayitud allahu anugrahikatte

    raihan7.blogspot.com

    ReplyDelete
  11. ദൈവം അനുഗ്രഹിക്കട്ടെ :)

    ReplyDelete
  12. നല്ലൊരു തികച്ചും ആത്മാര്‍ഥതയുള്ള സുഹൃത്തിനെ കിട്ടുകയന്നത് ഇപ്പോഴത്തെ കാലത്ത് അപൂര്‍വമാണ് പക്ഷെ ഇപ്പോള്‍ പലരും കൂട്ടുകൂടുന്നത്‌ തന്നെ സുഹൃത്തായി കിട്ടുന്ന ആളെ എങ്ങിനെ മുതലെടുക്കുവാന്‍ പറ്റുമെന്നും മുന്കൂടി കണക്കുകൂടികൊണ്ടാണ് ഇടപെടുന്നത് എന്നതാണ് സത്യം

    ReplyDelete
  13. @Rafeeque : വാസ്തവം... ഒരു നല്ല സുഹൃത്ത് ദൈവത്തിന്‍റെ ഒരു വലിയ സമ്മാനമാണ് :)

    ReplyDelete
  14. മുതലാക്കാനാവാത്ത സൌഹൃദത്തിനെന്തർത്ഥമാണുള്ളത്?
    ഒരു സുഹൃത്തിനെ കൂടെ നിർത്തുന്നത്,സ്വന്തം സുഖത്തിനോ സമാധാനത്തിനോ മറ്റെന്തെങ്കിലും നേട്ടത്തിനോ അല്ലേ?
    ഐ ലവ് യു എന്ന് ഒരാൾ മറ്റൊരാളോട് പറയുന്നത് പോലും, മറ്റേ കക്ഷിയെക്കൊണ്ട് തന്റെ ഏതെങ്കിലും ആവശ്യം തീർക്കാനല്ലേ?

    ReplyDelete
  15. "a friend in need is a friend indeed.. "

    അതന്നെ സ്വന്തം സുഹൃത്തെ....

    ReplyDelete
  16. @വിധു ചോപ്ര: കണ്ണുകാണാത്ത‌വന്‍ കാണുന്ന സൌന്ദര്യം പോലെ കാത് കേള്‍ക്കാത്തവന്‍ കേള്‍ക്കുന്ന സംഗീതം പോലെ..തിരികെ പ്രതീക്ഷിക്കാത്ത ഒരു സ്നേഹത്തിന്,സൌഹൃദത്തിന് വലിയ അര്ത്ഥങ്ങളില്ലേ‌ ?
    @Sandeep.A.K: അതേ.., ആ‌വശ്യങ്ങളില്‍ അറിഞ്ഞുള്ള സഹായം.. അപേക്ഷിക്കാതെ തന്നെ... അതല്ലേ..സൌഹൃദത്തിന്‍റെ വലിയ അര്ത്ഥം?..

    ReplyDelete
  17. എനിക്കുമുണ്ട് അങ്ങനെ ഒരു സുഹൃത്ത്!!! :)

    ReplyDelete